താൾ:CiXIV136.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 THE MALAYALAM READER

തന്ന ബൊധിക്കയും ചെയ്തു. എന്നാൽ ൟ കാൎയ്യത്തിന്ന ചാല
പ്രത്ത തെയ്യൻ നായരും കൊടെങ്ങൽ പങ്ങുണ്ണിനായരും കൂടി
അറികെ ൧൦൨൧ കുംഭം ൧൪൹ മാധവൻ കയ്യഴുത്ത.

പട്ടികുത്ത ചെക്ക എഴുതിയാ മുറി വാഴപ്പള്ളി കുഞ്ചുനായര
അറിയെണ്ടും കാൎയ്യം എന്നാൽ ഇനിക്കു കുണ്ടറ ഉഭയവും മുണ്ടു
കാട്ടിൽ പറമ്പും കൂടി ൨൫ പാട്ടമായും ൪൦ പണം കാണമായും
ചാൎത്തി തന്ന നടന്നവരുന്നതിൽ കുണ്ടറ ഉഭയം മുമ്പെ ൨൨
പണത്തിന്ന കാരൊളി അഹന്മതിന എണക്കകൊടുത്തത ക
ഴിച്ച മുണ്ടുകാട്ടിൽ പറമ്പിന്മെമൽ ൧൮ പണം കാണമുള്ളത
ഇന്ന കൊല്ലം ൧൦൨൪ാമത ധനുമാസം ൧൪൹ വാച്ചത്ത ഏന
തിക്ക ആധാരവും തീരുകളും കൂടി പറമ്പ ഒഴിഞ്ഞകൊടുത്ത
എന്റെ പണം പതിനെട്ടും ഞാൻ വാങ്ങിരിക്കകൊണ്ട ൟ
എണക്കും ആധാരവും കൊണ്ട മെപ്പടി ഏനതി നിങ്ങടെഅ
ടുക്കെ വന്നാൽ പണം പതിനെട്ടും കൊടുക്ക എങ്കിലും ചാൎത്തി
കൊടുക്ക എങ്കിലും ചെയ്യുന്നതിന്ന ഇനിക്കും എന്റെ മുതലവ
കാശകാൎക്കും ഒരു തെൎച്ചയും ശൊദ്യവും ഇല്ലാ— ഇതിന്ന മെലെ
തിൽ പരമതരകനും പുതിയപറമ്പത്ത ഗൊവിന്ദൻ നായരും
സാക്ഷിയായി കൊല്ലം ൧൦൨൪ാമത ധനു ൨൪൹ തളിയിൽ
കെശവൻ കയ്യഴുത്ത.

പെരുന്താറ്റീരി ദെശത്ത കിഴക്കെപ്പാട്ട മുയ്തുണ്ണി എഴുതിയാ മു
റി— പന്നിക്കൊട്ട എരെച്ചൻ നായര അറിയെണ്ടും കാൎയ്യം എ
ന്നാൽ— നിങ്ങളെമുതൽ പെരുന്താറ്റീരി ദെശത്ത വടക്കെകര മ
ണ്ണിങ്കൽ പറമ്പ തെക്കെ അരിപൊക്ക പള്ളിമഞായലിന്റെ
വടക്ക അതൃക്കന്ന വടക്കൊട്ട മാടറ്റവും പടിഞ്ഞാറ മാടിന്റെ
കിഴക്കെ അതൃക്കന്ന കിഴക്കൊട്ട വടുപ്പങ്ങൽ പറമ്പററവും കൂടി
൧൮ പറ വിത്ത വിതക്കുന്ന രണ്ടെമുക്കാൽ പണം പാട്ടമായീ
ട്ടും ൫൧ പുതിയ പണം കാണമായിട്ടും ചാൎത്തി തന്നീട്ടുള്ളതിൽ
കണക്കന്മാരെ വളപ്പ രണ്ടും കഴിച്ച ൧൨ പറ വിത്ത വിതക്കു
ന്ന തൊൽപറമ്പ വടക്കുപുറം മാട്ടറ്റം ഉള്ളത ൨ പണം പാട്ട
ത്തിന്ന കൊല്ലം ൧൦൨൩ാമത എടവമാസം ൧0൹ വെള്ളിലെ
ദെശത്ത കാരയിൽ കുട്ടിയാലി കാക്കാക്ക ഞാൻ ൩൫ പുതിയ
പണത്തിന്ന മുറിച്ച എണക്ക കൊടുത്തിരിക്കകൊണ്ട കുട്ടിയാ
ലി കാക്ക ൟ എണക്കുംകൊണ്ട നിങ്ങടെ അടുക്കെ വന്നാൽ
ചാൎത്തികൊടുക്കുന്നതിന്നും ദ്രവ്യം കൊടുക്കുന്നതിന്നും ഇനിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/298&oldid=179899" എന്ന താളിൽനിന്ന് ശേഖരിച്ചത്