താൾ:CiXIV136.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 289

എന്റെ മുതലവകാശക്കാൎക്കും ഒര ചൊദ്യവും ഇല്ലാ ഇതിന്ന
താഴത്തെതിൽ രായനും തുടിമണ്ണിൽ രൂപ്പിയും അഠികെ പാണ
ക്കാട്ടിൽ അയ്ത്രു (ചെക്ക് വിത് ഷിബു) കയ്യഴുത്ത.

അല്ലത്ത കുഞ്ഞിമന്മു എഴുതിയാ മുറി—പള്ളിവീട്ടിൽ കുഞ്ഞി
അവതള കണ്ടുകാൎയ്യം എന്നാൽ— എന്റെ ഉന്മാക്കും എളയ ഉന്മാ
ക്കും കൂടി കൊളത്തൂര വാരിയര ജന്മം കണക്കഞ്ചെരി പടിഞ്ഞാറെ
തലയും നമ്പികൂററിൽ ജന്മം മാക്കഞ്ചെരി കുടിപറമ്പിൽപടിഞ്ഞാ
റെ തലയും കൂടി ൩꠱ പണം പാട്ടത്തിന്നും ൯൪ പണം കാണത്തി
ന്നുംകൂടി മുറിച്ച എണക്ക വാങ്ങീട്ടുള്ള എണക്കുകൾ ൨–ം കൂടി ത
ന്റെ വക്കൽ പണയംവെച്ച കൊല്ലം ൧൦൨൨-ാമത കൎക്കിടകമാ
സം ൧൪൹ വയപ്പവാങ്ങിയ പുതിയ പണം ൮– ൟ പണം
എട്ടിന്നും കാൎയ്യം ഇതിന്നടുത്ത ൧൦൨൩ാമത കന്നിമാസത്തിൽ
പണം ൧൬ ൧൬ നാരായം വിലക്കൽ ഉണ്ടാകുന്ന നെല്ല പറ
൧൨ നാരായം ൮– ആൎങ്ങൊട്ട പറക്ക നിന്റെ പീടിയക്കൽ കട
ത്തി ചെറി അളവ തന്നെക്കുന്നതും ഉണ്ട. അന്ന നെല്ല കഴി
യാഞ്ഞാൽ ൟ പണയം വെച്ച ആധാരത്തിൽ പറയുന്ന കുടി
യിരുപ്പിൽ നെരപകുതി ൧꠲ പണം പാട്ടത്തിന്നും ഉച്ചാര പി
റ്റന്നാൾ അനുഭവം എടുക്കുന്നതിന്നും ആൎക്കെങ്കിലും കൊടുത്ത
മുതൽ വാങ്ങുന്നതിന്നും ഇനിക്ക ശൊദ്യവും ഇല്ലാ— ഇതിന്ന പ
ടിപ്പുരക്കൽ ആലിക്കാക്ക സാക്ഷിയാകെ ചുണ്ടയിൽ അച്ചുതൻ
കയ്യഴുത്ത.

കൊല്ലം ൧൦൨൧മത കുംഭ ഞായറ്റിൽ എഴുതിയ ഒറ്റിക്കുപു
റം ഓല കരുണമാവിത. മുതുകൂറ്റിൽ വനയാട ചെന്മങ്ങൊട്ട
കെളപ്പൻ— രാമുട്ടി കയ്യാൽ ൨൫ പഴയ പണം— വീരരായിര
വൻ കുളിക വാശി പടതാവ കടം കൊണ്ടാൻ കരിങ്ങമണ്ണ ഉ
ക്കണ്ടൻ— ശെഖരൻ ഇന്മാൎക്കമെ ഇച്ചൊന്ന പണം ഇരിപത്ത
ഞ്ചും വാങ്ങികൊണ്ട വെളുര ദെശത്ത വടക്കെമണ്ണ ആകു
ന്ന പറമ്പ ഒറ്റിക്കുപുറമായി എഴുതി കൊടുത്താൻ കെളപ്പ
ൻ— രാമുട്ടി ഇന്മാൎക്കമെ ൟ ഒറ്റിക്കുപുറം ഓല കരുണം എഴു
തി കൊടുത്തമെക്കും എഴുതിച്ചകൊണ്ടമെക്കും അറിവും സാക്ഷി
തവവട്ട മറിക കെട്ടുകെൾപ്പിച്ചകുറ്റുങ്കൽ ഉണ്ണീരിനായരും കൊ
ക്കുമ്പലത്ത കണ്ടപ്പൻ നായരും കൂടി അറിക സാക്ഷിയായി ക
യ്യഴുതിനെൻ കരിങ്ങാട്ട ശങ്കുണ്ണി തന്റെ കയ്യഴുത്ത.

p P

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/299&oldid=179900" എന്ന താളിൽനിന്ന് ശേഖരിച്ചത്