താൾ:CiXIV136.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 THE MALAYALAM READER

ത്താനും വെണ്ടി പറയുന്നതും ആകുന്നു. അങ്ങിനെ ഞാൻ ഒരു
കാലത്തും സന്മതിക്കുന്നതും അല്ലാ. ൭–മുണ്ടെരി അംശം അധികാ
രി പ്രതിക്കാരുടെ പക്ഷമാകയാൽ അയാളെ സഹായബലത്താ
ൽ സമീപസ്തന്മാരെ വശത്താക്കി എന്റെ ഭാഗം ദൊഷമായി
വല്ലതും പറയിച്ചീട്ടുണ്ടെങ്കിൽ ആയതും പ്രമാണിക്കെണ്ടതല്ലെ
ന്ന എന്റെ ഭാഗമുള്ള മുഖ്യമായ രെഖകളാലും മറ്റും ബൊദ്ധ്യം
വരുന്നതാകുന്നു. അധികാരി ൟ കാൎയ്യത്തിൽ പക്ഷമായി യാ
തൊന്നും നടത്തീട്ടില്ലെന്നും അന്ന്യെഷണത്തിൽ എന്റെ വാദം
നെരല്ലെന്ന വ്യക്തമായിരിക്കുന്നു എന്നും തീൎപ്പിൽ പറയുന്നത
അശെഷം നെരല്ലെന്ന തന്നെ അല്ലാ, ആയതും ഒന്നാം പ്രതിക്ക
ഗുണമായി തീൎപ്പ കൊടുപ്പാൻ വെണ്ടി പറയുന്ന അഭിപ്രായമാ
കകൊണ്ട ഇത ഒക്കെയും സന്നിധാനത്തിങ്കലെ ആലൊചന
യാൽ തള്ളിപൊകുന്നതും ആകുന്നു. ൮– നിലം നടപ്പകാൎയ്യത്തി
ൽ എന്റെ വാദപ്രകാരം ഇനിക്ക സത്യം ചെയ്വാനും അല്ലെ
ങ്കിൽ ൧ാം പ്രതിയുടെ വാദപ്രകാരം അവൻ സത്യം ചെയ്താൽ
കെട്ട എന്റെ വാദം ഉപെക്ഷിപ്പാനും രണ്ടിനും ഇപ്പൊഴും ഇ
നിക്ക സന്മതവും അതിനാൽ കക്ഷിക്കാൎക്കും കച്ചെരിക്കും അ
ദ്ധ്വാനം കൂടാതെ കാൎയ്യം അവസാനിപ്പാൻ കഴിയുന്നതും ആകു
ന്നു. മെൽ സങ്ങതികളാൽ ൟ കാൎയ്യത്തിൽ ഉണ്ടായ കീഴുക്കട ദ
സ്താപെജകളും തമ്പുരാൻ എഴുനെള്ളിയെടത്തക്ക കത്തയച്ച മറു
പടി വരുത്തിയും ൟ സങ്ങതികളും നൊക്കി അപെക്ഷ പ്രകാ
രം സത്യത്തിന്മെൽ കാൎയ്യം അവസാനിപ്പിച്ചീട്ടൊ— ആവശ്യമു
ണ്ടെങ്കിൽ നിലം നടപ്പ കാൎയ്യത്തിൽ എന്റെ ഭാഗം ഇനിയും ഉ
ള്ള തെളിവ വാങ്ങീട്ടൊ വിസ്തരിച്ച വിധിമാറ്റി നിലങ്ങൾ കീഴുക്ക
ട പ്രകാരം ഞാൻ തന്നെ നടപ്പാനും പൊലീസ്സകാൎയ്യത്തിൽ
തെളിവ പ്രകാരം പ്രതികളെ തക്കതായ ശിക്ഷയിൽ ഉൾപ്പെടു
ത്താനും കല്പന ഉണ്ടാവാൻ അപെക്ഷിക്കുന്നു. എന്ന ൧൦൨൮
മിഥുനം ൩൦൹

വള്ളുവനാട താലൂക്ക ഹെഡപൊലിസാപ്സര കൊല്ലം
൧൮൫൪ മത മെയി മാസം ൨൭൹ കല്പിച്ച യാദാസ്ത.

അന്ന്യായം ദാമൊദരൻ നമ്പൂതിരി.

പ്രതി ഇട്ടിരാരിച്ചൻ നായര.

അന്ന്യായക്കാരന്റെ ജന്മം മെലാറ്റുര അംശം എടയാറ്റുരദെ
ശത്ത പൊയിലിൽതൊടിക കുടിയിരുപ്പ പറമ്പത്തനിന്ന കൊ
ല്ലം ൧൦൨൯മത മെടമാസം ൨൨൹ക്ക ൧൮൫൪ാമത മെയിമാസം
൩൹ ബുധനാഴിച്ച രാവിലെ മെപ്പടി പറമ്പിൽ ഉള്ള തെക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/126&oldid=179694" എന്ന താളിൽനിന്ന് ശേഖരിച്ചത്