താൾ:CiXIV136.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 THE MALAYALAM READE

ധിപ്പിച്ച ഹരജി താലൂക്കിൽ വന്നിട്ടുള്ളതിലെ വിവരവും ഇ
പ്പൊൾ കുല ചെയ്ത കളഞ്ഞ അവസ്തയും നൊക്കുമ്പൊൾ മുമ്പെ
തന്നെ ജെഷ്ഠനെ കുല ചെയ്വാൻ നിശ്ചയിച്ചതാകുന്നു എന്ന ഇ
തിലെക്ക ദൃഷ്ടാന്തമാകുന്നു. അതുകൊണ്ട മെൽപറഞ്ഞ പ്രതിക്കാ
രെയും വിസ്താര സമയം ബൊധിപ്പിക്കുന്ന സാക്ഷിക്കാരെയും
വരുത്തി വിസ്തരിച്ച സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അപെ
ക്കുന്നു. എന്ന കൊല്ലം ൧൦൨൮ ആമത വൃശ്ചികമാസം ൨൹

മെപ്പടി ൹ക്ക ഹരജിക്കാരനൊട ചെയ്ത.

നിന്റെ ജെഷ്ഠൻ രയിരുവി ഞാൻ ഹരജിയിൽ ബൊധി
നെ ആരെല്ലാം കൂടി ഏത പ്രകാ പ്പിച്ച പ്രകാരം വെടി കെട്ട
രമാകുന്നു കുലപ്പെടുത്തിയ്ത വി പാഞ്ഞ ചെല്ലുമ്പോൾ പ്രതി
വരം പറാ. കൊരൻ ഒരു തൊക്കുമായിട്ടും

കുഞ്ഞന്മൻ ഒരു വാള എടുത്തും നമ്പി ഒര കത്തിയാള കയ്യിൽ പി
ടിച്ചും രയിരു ജെഷ്ഠൻ വീണ കിടക്കുന്ന ദിക്കിൽനിന്ന കണ്ടി
രിക്കുന്നു. കുഞ്ഞന്മൻ നമ്പി ഇവര വാളു കൊണ്ടും കത്തിയാള
കൊണ്ടും കൊരൻ അവന്റെ അരയിൽ ഉണ്ടായിരുന്ന ഒരു വെ
ള്ളി പിടി പിശ്ശാംകത്തി കൊണ്ടും കുത്തുന്നത കണ്ടിരിക്കുന്നു
ഞങ്ങൾ അടുത്ത ചെന്നാറെ കുഞ്ഞന്മൻ വാള കൊണ്ട എന്നെ
യും അമ്പുവിനെയും കൊത്തിയിരിക്കുന്നു അതിന്റെ ശെഷം
എന്നെയും അമ്പുവിനെയും താലിലെ വീട്ടിലെക്ക പിടിച്ച കൊ
ണ്ടപൊയി ആ സമയം ഞങ്ങൾ നിലവിളിച്ചു. നിലവിളി കെ
ട്ട താലൂക്ക കൊൽക്കാരനും കൊടത്തി ബത്ത ശിവായിയും പാഞ്ഞ
വന്ന തടുത്ത നിൎത്തി. അപ്പൊൾ ഞാൻ പാഞ്ഞ പ്രൊയി. പൊ
കുന്ന വഴിക്ക രയിരു ജെഷ്ഠൻ വീണതിന്റെ കുറെ തെക്ക ഭാഗം
എത്തിയാറെ അനന്തിരവൻ ചിണ്ടനെ കണ്ടു— പിന്നെ ഞാനും
ചിണ്ടനും കൂടി രയിരു ജെഷ്ഠനെ എടുത്ത വീട്ടിൽ തെക്കിന പുര
യുടെ എറയത്ത കിടത്തി. വെളക്ക കത്തിച്ച കൊണ്ടവന്ന നൊ
ക്കിയാറെ പുറത്ത കുത്തി മുറികൾ ഏല്പിച്ചും വെടി വെച്ചും മുറി
കൾ കണ്ടു ഉടനെ ഞാൻ കണ്ണനെയും കൂട്ടി തവദൂൽ അധികാ
രിയുടെ അടുക്കെ ചെന്ന വസ്തുത പറഞ്ഞു പുലരുംമ്പൊഴക്ക അ
ധികാരി എത്തി അപ്പൊഴക്ക ജെഷ്ഠൻ മരിച്ച പൊയിരിക്കുന്നു.
മെൽഎഴുതിയ ൩—ാൾ അല്ലാതെ വെറെ ആരും രയിരു ജെഷ്ഠ
നെ ചെയ്തീട്ടില്ലാ കൊരൻ വെടി വെക്കുന്നത ഞാൻ കണ്ടീട്ടില്ലാ
തൊക്കൊടു കൂടി നിൽക്കുന്നതും ഞാൻ ചെന്നതിന്റെ ശെഷം
തൊക്ക നിറക്കുന്നതും കണ്ടീട്ടുണ്ട മുതൽ സംബന്ധമായും മറ്റും
ഞങ്ങളും പ്രതിക്കാരും തമ്മിൽ മത്സര മുണ്ട അത കൂടാതെ കഴി
ഞ്ഞ തുലാമാസം ൨൦൹ പ്രതിക്കാര അന്മാമനുമായി യൊജിച്ച
പടിയിൽ കുഴിച്ചിട്ടിരിന്ന മുതലുകൾ എടുത്ത കൊണ്ടപൊയ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/110&oldid=179678" എന്ന താളിൽനിന്ന് ശേഖരിച്ചത്