താൾ:CiXIV136.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 THE MALAYALAM READER

നിലത്ത വിള എറക്കിയ്ത ൨ാം പ്രതി തന്നെ എന്നും അത തന്മി
ൽ യൊജിച്ച അന്ന്യായക്കാരന്റെ സമ്മത പ്രകാരം വിള എറ
ക്കിയ്തായും പിന്നെ ഉടനെ തന്മിൽ തെറ്റി ഇപ്രകാരം അന്ന്യാ
യം ബൊധിപ്പിച്ചത എന്നും കണ്ടിരിക്കുന്നു.

ൟ സംഗതികളാൽ അന്ന്യായത്തിൽ പറയുന്ന നിലം അദാ
ലത്ത വിധി നടത്തികൊടുത്ത പ്രകാരം അന്ന്യായക്കാരൻ ത
ന്നെ നടന്നവരെണ്ടതായും ആ നിലത്ത മെൽപ്രകാരം വാദ
മായി ഉണ്ടായിരുന്ന വിള ൨ാം പ്രതിക്ക വിട്ടുകൊടുക്കെണ്ടതാ
യും ആ വിവരത്തിന്ന അധികാരിക്ക കല്പന അയ്പാനും കല്പിച്ചു.

മജിസ്ത്രെട്ടിലെക്ക.

വെട്ടത്തനാട താലൂക്കിൽ— അംശത്തിൽ ഭവൻ നമ്പൂതിരി
ബൊധിപ്പിക്കുന്ന അപ്പീൽ ഹരജി. വെട്ടത്തനാട തുക്കിടി മുൻ
സീപ്പ കൊടത്തിയിൽനിന്നുണ്ടായ അദാലത്ത വിധിപ്രകാരം
ഇനിക്ക കൊടത്തിയിൽനിന്ന നടത്തികിട്ടിയ കരുവാൻപടി നി
ലത്ത ൟ ൧൦൨൬ ലെക്കുള്ള കന്നിവിളക്ക ൧൦൨൫ മീനം ൨൭൹
എന്റെ ആള നാറാണൻ മെപ്പടി നിലത്ത വിത്ത വിതക്കുന്ന
സമയത്ത പ്രതി ൧ ഗൊവിന്ദമെനവൻ മുതൽ ൬ാളും മറ്റും കൂ
ടി വന്ന വിരൊധിച്ച കന്നിന്റെ അവിവള്ളി വെട്ടി അറുത്ത
എന്റെ ആൾ മെപ്പടി നാറാണനെ അടികലശൽ ചെയ്ത സം
ഗതിക്ക മെപ്പടി മുൻസീപ്പിൽ ബൊധിപ്പിച്ച കിട്ടിയ മറുപടി
യൊടു കൂടി ൫൦ എപ്രെൽ ൨൯൹ വെട്ടത്തനാട താലൂക്കിൽ അ
ന്ന്യായം ബൊധിപ്പിച്ചു.

അദാലത്ത വിധി ഉണ്ടായ്തിന്റെ ശെഷം ൧൦൨൫ ചിങ്ങത്തി
ൽ ൧൨൮ പണത്തിന്ന ഇതിലെ ൨ാം പ്രതിക്ക കാണം ചാൎത്തി
കൊടുത്തു എന്നും— വിധി നടത്തി തന്നെക്കാമെന്ന മുറി കൊടു
ത്തിരിക്കുന്നു എന്നും പിന്നെ വിധി നടത്തിയ്തിന്റെ ശെഷം ത
ന്റെ കൈവശമാക്കി തന്ന താനാണ വിള എറക്കിയ്ത എന്നും
൨ാം പ്രതിയും ബൊധിപ്പിച്ചു.

ൟ കാൎയ്യം വിസ്തരിച്ച നിലം ഞാൻ നടക്കാനും— വിള ൨ാംപ്ര
തി എടുക്കാനും താലൂക്കിൽനിന്ന തീൎപ്പ കല്പിച്ചിരിക്കുന്നു ആ തീ
ൎപ്പിൽ വിളയുടെ കാൎയ്യം കൊണ്ടു കല്പിച്ചത സമ്മതമല്ലായ്ക കൊ
ണ്ട ആപ്പീൽ ചെയ്യുന്ന വിവരം താഴെ എഴുതുന്നു.

മെൽ നമ്പ്ര അദാലത്ത വിധി പ്രകാരം കൊടത്തിയിൽനി
ന്ന നടത്തിച്ച തന്ന പ്രകാരം നിലം ഞാൻ തന്നെ നടക്കാനാ
യി തീൎപ്പു കല്പിച്ചത ഒഴികെ സൎക്കാര മുഖാന്തരം കൊയ്ത വെച്ച
സൂക്ഷിച്ചിരിക്കുന്ന നെല്ല ൟ ൨ാം പ്രതിക്ക കൊടുക്കെണമെ
ന്ന കല്പിച്ചിരിക്കുന്നതും— അതിന പറഞ്ഞിരിക്കുന്ന സമാധാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/212&oldid=179788" എന്ന താളിൽനിന്ന് ശേഖരിച്ചത്