താൾ:CiXIV136.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 THE MALAYALAM READER

അംശം ഒട്ടായി ഒര ഗൊഷവാർ ഉണ്ടാക്കി അയക്കുകയും എല്ലാ
അംശവും തീൎന്നതിന്റെ ശെഷം മെൽഎഴുതിയ മാതിരിപ്രകാ
രം താലൂക്ക ഒട്ടായി കണക്കയക്കുകയും വെണം.

൩൩–ാമത— ൟ കല്പനപ്രകാരം ഉണ്ടാക്കുന്ന കണക്കുകൾ
അതാത സമയം തന്നെ ഹജൂൎക്ക എത്തെണ്ടതാകകൊണ്ട ഓ
രൊരൊ ആശം മുഴുവനും തീരുമ്പൊൾ മെൽ എഴുതിയ പ്രകാ
രം ഉള്ള കണക്കുകൾ അയക്കുകയും ആവക കണക്കുകളിൽ
ഇന്ന കാൎയ്യസ്തൻ നൊക്കി എന്ന കൂടി എഴുതി അയച്ചകൊൾക
യും മെൽ എഴുതിയ വക കണക്കുകൾ മുഴുവനും അയപ്പാൻ
ആ അംശ വകക്ക ഇല്ലെങ്കിൽ വെറെ ഒരുവക കണക്കും അ
യപ്പാനില്ലെന്ന അയക്കുന്ന കണക്കിൽ യാദാസ്ത എഴുതി അ
യച്ചകൊൾകയും മെൽപ്രകാരം അയക്കുന്ന കണക്കുകൾ ഒ
ക്കെയും ധനുമാസം ഒടുക്കത്തിലകത്ത ഹജൂൎക്ക എത്തുവാൻ ത
ക്കവണ്ണം അയക്കുകയും വെണം അതിൽ അധികം താമസം
വന്നപൊകയും അരുത.

൩൪–ാമത— ജമാവന്തി സമയം ചെയ്ത അന്ന്യെഷണത്തിൽ
ജമാവന്തി അന്ന്യെഷണത്തിനായി അയക്കുന്ന ഹുഗ്മനാമ
ത്തിലെ താല്പൎയ്യം അംശം അധികാരി മെനൊൻമാര വെണ്ടും
വണ്ണം അറിയുന്നില്ലാ എന്നും ഹുഗ്മനാമം താലൂക്കിൽനിന്ന അം
ശങ്ങളിലെക്ക പകൎത്ത അയക്കുന്നില്ലാ എന്നും താലൂക്കൽ നി
ന്ന പൈമാശിക്കും അജിമാശിക്കും പൊകുന്ന കാൎയ്യസ്തന്മാരി
ൽ ചിലര ഹുഗ്മനാമത്തിലെ താല്പൎയ്യം മുഴുവനും അറിയുന്നില്ലാ
എന്നും കണ്ടിരിക്കുന്നു—ഹുഗ്മനാമം പ്രകാരം നടക്കെണ്ടതിന്നഹു
ഗ്മനാമത്തിലെ താല്പൎയ്യം താലൂക്ക കാൎയ്യസ്തന്മാരും അധികാരി
മെനൊന്മാരും കൂടി അറിയെണ്ടത ആവിശ്യമാകകൊണ്ടും ൟ
൫൩–ാം ഫസലി മുതൽക്ക താലൂക്കിലെക്ക അയക്കുന്ന ഹുഗ്മനാ
മത്തിന്റെ ഒരെ പകൎപ്പ എടുത്ത തഹശ്ശീൽദാരന്മാര ഒപ്പിട്ട അ
താത അശം അധികാരി മെനൊന്മാൎക്ക അയച്ചവരുന്നത കൂടാ
തെ ഹുഗ്മനാമം താലൂക്കിലെ കാൎയ്യസ്തന്മാര എല്ലാവരും വായി
ച്ച നൊക്കി അറിഞ്ഞപ്രകാരം അതിൽ ഒപ്പിടുകയും വെണം എ
ന്ന കൊല്ലം ൧൦൧൯ ആമത വൃശ്ചികമാസം ൭൹—ക്ക ൧൮൪൩
ആമത നവെമ്പ്രമാസം ൨൧൹— കൊഴിക്കൊട്ടനിന്ന എഴുതിയ്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/296&oldid=179897" എന്ന താളിൽനിന്ന് ശേഖരിച്ചത്