താൾ:CiXIV136.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 275

ലൂക്കിൽ എത്തിയ്തിന്റെ ശെഷം ആ വക ഹരജികളും ൩-ാം വ
കുപ്പിൽ പറയുന്ന ആ വക ഹരജികളും ലീസ്തൊടു കൂടി ജമാപ
ന്തി കച്ചെരിയിൽ കൊടുത്ത കൊൾകയും രമീശൻ നിൎത്താൻ
സംഗതി കാണാത്തവൎക്ക ആ വിവരപ്രകാരം ഹരജപ്രത്ത മ
റുപടി കൊടുത്ത കൊൾകയും വെണം.

൧0-ാമത ൟ ൧൨൫ാം ഫസലിയിൽ കുടിയാൻ മരിച്ച പൊ
കയും നാട വിട്ട പൊകയും ചെയ്ത സംഗതികൊണ്ട എങ്കിലും ദ
രിദ്ര്യംകൊണ്ടെങ്കിലും ശെഷക്കാര ഇല്ലാതെയും ശെഷക്കാര ഉ
ണ്ടെങ്കിൽ പ്രാപ്തി പൊരാതെയും ഉള്ള സംഗതികൊണ്ടെങ്കിലും
ജമക്ക ചെൎന്ന ഉഭയം മുഴുവനും തരിശായിട്ടുണ്ടെങ്കിൽ ആയ്തിന്ന
ജമക്കാരന്റെയും ജന്മക്കാരന്റെയും പെരും ജമക്കാരനുള്ള അ
വകാശവും ഇന്ന സംഗതിയാൽ തരിശ എന്നും മറ്റും യാദാസ്ത
എഴുതി പ്രത്ത്യെകമായി ഒര കണക്കയക്കുകയും ആ വക നില
ങ്ങൾ താല്പൎയ്യമായി പ്രയത്നം ചെയ്ത സമയപ്രകാരം നടപ്പാക്കി
ച്ച കൊൾകയും വെണം.

൧൧-ാമത. വിട്ട നിൎത്തെണ്ടുന്ന നിലങ്ങളുടെ കണക്കുകൾ കി
ഴുക്കട ഫസലിയിൽ ചില താലൂക്ക തഹശ്ശീൽദാർകൾ അയച്ചതി
ൽ ജമക്കാരൻ മരിച്ച പൊയീട്ടും നാട വിട്ട പൊയീട്ടും മറ്റും ഉ
ള്ള സംഗതിയാൽ ജമക്ക ചെൎന്ന നിലങ്ങൾ മുഴുവനും തരിശാ
യിട്ടുള്ളത മാത്രം ചെൎത്ത അയക്കെണ്ടതല്ലാതെ ഹാജരുള്ള ജമ
ക്കാരുടെ ജമക്ക ചെൎന്ന നിലങ്ങളിൽ ഏതാനും കിടപ്പുള്ളത കൂടി
ചെൎത്തയച്ച കണ്ടിരിക്കുന്നു— ഒര ജമക്ക ചെൎന്ന നിലങ്ങൾ ഏ
താനും നടപ്പും ഏതാനും കിടപ്പും ആയാൽ ആയ്തിന്ന കുടിയാ
ന്റെ അവസ്ഥപൊലെ ഒരകൊല്ലത്തെക്ക മാത്രം രെമീശൻ നി
ൎത്തെണ്ടതും— അതിന്റെ ശെഷം നിലം ജമക്കാരൻ തന്നെ ന
ടത്തെണ്ടതും ആകകൊണ്ടു ആ വക എട്ടാംവകുപ്പിൽ പറയുന്ന
രമീശൻ കണക്കിൽ ചെൎത്തയച്ച കൊൾകയും വെണം.

൧൨-ാമത കഴിഞ്ഞ ൪൩—ാം ഫസലി ഒര കൊല്ലത്തിന്ന വിള
നഷ്ടത്തിന്നും മറ്റും നിൎത്തീട്ടുള്ള രെമീശൻ ൟ ൫൩–ആം ഫസ
ലിയിൽ ജമക്ക ചെൎക്കെണ്ടതാകകൊണ്ട ആയ്ത മുഴുവനും ജമ
ക്ക ചെൎത്തകൊൾകയും വെണം.

൧-ാമത. അത കൂടാതെ ൪൩–ാം ഫസലി മുതൽ കഴിഞ്ഞ
൫൨–ാം ഫസലിവരെ തരിശ സംഗതികൊണ്ടും നികുതി അധി
കംകൊണ്ടും മറ്റും സംഗതിക്ക രെമീശൻ നിൎത്തീട്ടുള്ളതിൽ കഴി
ഞ്ഞ ഫസലിവരെക്ക ജമക്ക ചെൎന്നത കഴിച്ച ബാക്കി ഉള്ളത
ഇത്ര എന്നും ആയ്ത മെലാലും നിൎത്തെണ്ടത ആവിശ്യം തന്നെ
യൊ എന്നും സൂക്ഷ്മം വരുത്തെണ്ടതാകകൊണ്ടു ആ വകയിൽ
൨–ാമതും ജമക്ക ചെൎപ്പാൻ പാടുള്ളത ഒക്കെയു ൟക്കൊല്ലം ചെ

N n 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/285&oldid=179886" എന്ന താളിൽനിന്ന് ശേഖരിച്ചത്