താൾ:CiXIV136.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 7

കാരൻ രാമൻ നായര എന്ന ഒരുത്തനെയും കൂടി മലപ്രത്ത കൊ
ത്തുവാൾ ജൂൻ ൯൹ എഴുതിയ എഴുത്തൊന്നിച്ച അയച്ച എ
ന്റെ അടുക്കെ എത്തുകയും ചെയ്തു.

ലക്ഷ്മി എന്നവളൊട ഞാൻ ചൊദിച്ചതിൽ അവൾ ൟ നാട്ട
കാരത്തിയല്ലെന്നും ബങ്കളൂര ആകുന്നു നാട എന്നും പാലക്കാട്ടാ
കുന്നു എന്ന അവിടെ പറഞ്ഞത വ്യാപ്തിയാകുന്നു എന്നും ഇനി
ബങ്കളൂൎക്ക തന്നെ പൊകുന്നു എന്നും പറഞ്ഞ അവൾ കൊയ
മ്പുത്തൂക്ക പൊകുന്ന വണ്ടിക്കാരൊട കൂടി കിഴക്കൊട്ടക്ക പൊകയും
രാമൻ നായര എന്നവൻ ൟ നഗരത്തിലും മറ്റും എരന്ന നട
ന്ന ദിവസവൃത്തി കഴിച്ച വരുന്നതാകകൊണ്ട ൟ വസ്തുത സ
ന്നിധാനത്തിങ്കൽ അറിവാനായി ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന ൧൦൩൦ മിഥുനം ൩൹ക്ക ൧൮൫൪ ജൂൻ ൧൪൹

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വെട്ടത്തനാട താലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കു
ന്നത. അന്യായം വള്ളുവനാട താലൂക്കിൽ ചെൎന്ന രാമൻ നായ
രുടെ തൊഴുത്തിൽനിന്ന കളവ പൊയ ഒരു മൂരിയെ തടവകാരൻ
നാറാണൻ നായര വശം നിൎത്തിരിന്നതിനെ അയാൾ ഉണ്ണിയ
ന പൂട്ടാനായി കൊടുത്ത അവൻ വശം ഉണ്ടെന്ന പറയുമ്പൊ
ഴും ഉണ്ണിയന്റെ തൊഴുത്തിൽനിന്ന മൂരിയെ കണ്ട കിട്ടുമ്പൊഴും
കൂടി ഉള്ള രണ്ട സാക്ഷികളൊട വിസ്തരിച്ച അവരെയും വിസ്താ
രവും സന്നിധാനത്തിങ്കലെക്കയപ്പാനായി വള്ളുവനാട താലൂക്കീ
ൽനിന്ന ആഗസ്ത ൧൦൹ എഴുതിയ്ത ൧൩൹ ഇവിടെ എത്തി അ
ന്നതന്നെ മെൽ പറഞ്ഞ വിവരം അറിയുന്നവരിൽ ൨ ആളെ അ
യപ്പാൻ അംശഅധികാരിക്ക താക്കീതിയൊടു കൂടി കൊൽക്കാര
നെ അയച്ചാറെ മെപ്പടി അധികാരിയുടെ ഇന്നത്തെ തിയ്യതി
ക്ക എഴുതിയ മറുപടിയൊടു കൂടി അയച്ച എത്തിയ അംശം കൊ
ൽക്കാരൻ ഉണ്യെൻ കുട്ടി മുഖ്യസ്ഥൻ മുയ്തിൻ ഇവരൊട വിസ്തരി
ച്ച വിസ്താരവും അവര ൨ ആളെയും മറുപടിയും ഇതൊടു കൂടി സ
ന്നിധാനം മുമ്പാകെ അയച്ച അവസ്ഥയെ ബൊധിപ്പിച്ചി
രിക്കുന്നു. എന്ന ൧൦൩൦ കൎക്കിടകം ൩൧൹ക്ക ൧൮൫൪ ആഗസ്ത
മാസം ൧൪൹

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

ചിറക്കൽ താലൂക്ക താസീദാർ—ബൊധിപ്പിക്കുന്ന ഹരജി. ക
ണ്ണങ്കയി എന്ന നിലത്തിന്റെ ജമ കാണാവകാശത്തൊടുകൂടി നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/17&oldid=179575" എന്ന താളിൽനിന്ന് ശേഖരിച്ചത്