താൾ:CiXIV136.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 43

പ്പിക്കാൻ സംഗതി ഉള്ളതാണ. അതല്ലാതെ ഇപ്പൊൾ പരസ്യം
ഉണ്ടായ്തകൊണ്ട ബൊധിപ്പിച്ചു എന്ന പറയുന്നത ശെരി അല്ലാ.

മറെറാരുവൻ കെട്ടിയ പെണ്ണിനെ അവന്റെ മൊഴി പറയും
മുൻമ്പെ പ്രതിക്കാരൻ കെട്ടിയ്ത മാൎഗ്ഗത്തിന്ന വിരൊധവും കുറ
വും ഉണ്ടെന്നുവെച്ച ആ പെണ്ണിനെ ഉപെക്ഷിക്കെണ്ടതിന്നായി
പ്രമാണി മുഖ്യസ്തൻമാര പറഞ്ഞതിന്റെശെഷം അത അനുസ
രിക്കാത്തതിനാൽ പ്രതിക്കാരനെ അമൎച്ച വരുത്തെണ്ടതിലെക്ക
ൟ വഴി നല്ലതെന്നതൊന്നി റപ്പൊടത്ത ബൊധിപ്പിച്ചതാകുന്നു
എന്ന ഇതിന മുൻമ്പെ ബൊധിപ്പിക്കാത്തത കൊണ്ടും ഒരുവ
ന്റെമെൽ ഇങ്ങിനെ അധികം ആളുകൾ കൂടി ബൊധിപ്പിച്ച
തിനാലും റപ്പൊടത്തിൽഉൾപ്പെട്ടവര തന്നെ രണ്ടവിധമായി പ
റഞ്ഞതകൊണ്ടും ദൃഷ്ടാന്തമാകുന്നു

നെരവഴിക്കല്ലാതെ സിദ്ധാന്തം വഴിക്ക കല്പിച്ച കൂട്ടിബൊധി
പ്പിച്ചതകൊണ്ട പ്രതിക്കാരന്റെ മെൽ ദുൎന്നടപ്പ കുറ്റം ഒറപ്പി
പ്പാൻ പാടില്ലെന്നും സംശയമായ നടപ്പകാരനാകകൊണ്ട മെ
ലാലത്തെ നടപ്പാവസ്തയിന്മെൽ ദൃഷ്ടി വെച്ച ഏതെങ്കിലും ദു
ൎന്നടപ്പിൽ ഉൾപ്പടുന്ന പ്രകാരം കണ്ടാൽ അതാത സമയം ത
ന്നെ മുഖ്യസ്തൻമാര പ്രമാണികൾ ബൊധിപ്പിക്കെണ്ടതും അ
പ്പൊൾ സംഗതിപൊലെ നടത്തെണ്ടതാണെന്നും ഇനിക്ക തൊ
ന്നുന്നതിനാൽ വരുന്ന കല്പനപ്രകാരം നടപ്പാൻ വെണ്ടി പ്രതി
ക്കാരനെ ജാമ്മ്യനാൽ നിൎത്തി ൟ കാൎയ്യത്തിന്റെ വിസ്താരം മു
തലായ്തൊട കൂടി എണ്ണം ൧൦-ം ൟ ഹരജി ഒന്നിച്ച സന്നിധാ
നത്തിങ്കല്ക്കയച്ചിരിക്കുന്നു.

പ്രതിക്കാരന പനിയുടെ ദീനമായിരുന്നതിനൽ ആയ്ത ഭെദം
വന്ന ഹാജരാവാനും പ്രമാണി മുഖ്യസ്തൻമാൎക്ക ആളെ അയച്ച
തിന്റെശെഷം ഹാജരാവാൻ താമസിച്ചതകൊണ്ടും എത്രെ വി
സ്താരം തീൎത്തയപ്പാൻ താമസം വന്നത.

ഇപ്പൊൾ ദുൎന്നടപ്പ കുറ്റം ഒറപ്പിപ്പാൻ മതിയായ സംഗതി
പൊരെന്ന തൊന്നുകയാൽ ൟ കാൎയ്യം ഫയലിൽ ചെൎത്തിട്ടില്ലാ
എന്നു ൧൦൨൭ മെടം ൧൭൹ക്ക ൧൮൫൨ എപ്രെൽ ൨൭൹.

മുഖ്യസ്തൻ മുയ്തുവിനൊട എപ്രെൽ ൨൬൹

ചൊദ്യം
മൊയ്തിൻ എന്നവന്റെ നടപ്പി മുയ്തിൻ എന്നവൻ വളരെ ദുൎന്ന
നെകുറിച്ച മുഖ്യസ്തൻമാര പ്ര ടപ്പകാരനാണ അതിന്റെ വി
മാണികൾ കൂടി എഴുതിയ റി വരം ബൊധിപ്പിക്കാം എന്റെ
ഫൊട്ടിൽ നിയ്യും ഉൾപ്പട്ടതായി യും അവന്റെയും കുടി തമ്മിൽ
കാണുന്നത കൂടാതെ പ്രത്യെ ഒര വിളിപ്പാട അകലമെ ഉള്ളൂ.

G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/53&oldid=179616" എന്ന താളിൽനിന്ന് ശേഖരിച്ചത്