താൾ:CiXIV136.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 THE MALAYALAM READER

ടങ്ങി എത്തിയ ഉടനെ ഞാൻ തന്നെ ഹാജരാക്കാമെന്ന അപെ
ക്ഷിച്ചത സമ്മതിച്ച പൊയ്തിൽ പിന്നെ സാക്ഷിക്കാരെ വരുത്തി
ഇഷ്ടപ്രകാരം പറയിച്ചതാകുന്നു എന്ന മാത്രമല്ലാ. ൨–ാം സാക്ഷി
ഞാൻ വിസ്താരത്തിൽ ബൊധിപ്പിച്ചതുമല്ലാ. ൩–ാം പ്രതി അന്ന്യാ
യഭാഗം ഗുണമായി പറഞ്ഞിരിക്കുന്നു എന്ന തീൎപ്പിൽ പറയുന്നു
എന്റെ കൈവശമായി നടന്ന വരുന്ന മെപ്പടി പറമ്പ കൊവി
ലകം ജന്മമാക്കി കൈയ്കലാക്കാമെന്ന ദുൎമ്മൊഹം വിചാരിച്ച വ
രുന്ന അന്ന്യായക്കാരുടെയും മറ്റും ഇഷ്ടം സാധിക്കെണ്ടതിലെ
ക്ക പ്രതി ഭാഗം സന്മതം കൂടി ഉണ്ടെന്ന വരുത്താൻ യാതൊരു
അവകാശമില്ലാത്ത കൊവിലകം കാൎയ്യസ്തന്റെ സ്വാധീനത്തി
ലിരിക്കുന്ന ചിലരെ കൂടി അന്ന്യായത്തിൽ പ്രതിയാക്കി ചെൎത്ത
അതിൽ ൩–ാം പ്രതിയെ കൊണ്ട മെൽ പ്രകാരം പറയിച്ചതാകു
ന്നു. ൟ കാൎയ്യത്തിൽ എനിക്ക സത്ത്യം ചെയ്വാനും കെൾപ്പാനും
മനസ്സുണ്ട. അതുകൊണ്ട ൟ എല്ലാ സംഗതികളും ദയയൊടു കൂടി
നൊക്കിയും ഞാൻ ഹാജരാക്കുന്ന സാക്ഷികളൊടും പറമ്പിന്റെ
സമീപസ്തന്മാരൊട്ടം ജന്മിയൊടും മറ്റും വെണ്ടുന്ന വിസ്താരം
ചെയ്തും സത്ത്യം അറിഞ്ഞ ന്യായ രഹിതമായും പക്ഷമായും ക
ല്പിച്ചീട്ടുള്ള താലൂക്ക തീൎപ്പ മാറ്റി ഞാൻ കിഴുക്കടപ്രകാരം നടപ്പാൻ
കല്പന ഉണ്ടായി സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന എത്രയും സ
ങ്കടത്തൊടു കൂടി അപെക്ഷിക്കുന്നൂ. എന്ന കൊല്ലം ൧൦൨൯മത തു
ലാമ സം ൩൹

൧൮൫൩മത ജൂൻ മാസം ൧൮൹ കണ്ണൂര
പൊലീസാമീൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി.

അന്ന്യായം ചാമൻ.

പ്രതി
൧ കുറുവൻ മുതൽ ൬–ാൾ.

ഒതയമങ്ങലം കൊവിലകം വക കാവുന്താഴ എന്നെയും ചെ
റിയ നെല്ലിക്ക എന്നെയും നെല്ലിക്കാമൂല എന്നെയും പെരകളാ
യ മൂന്ന നിലങ്ങളിൽ നാട്ടി പണിക്കായി കാലിപൂട്ടുമ്പോൾ
൧൦൨൮മത എടവമാസം ൪൹ക്ക ൧൮൫൩ാമത മൈമാസം ൧൬൹
പകൽ പ്രതികൾ വന്ന എറകാലികൊത്തി അറുക്കയും പിടിച്ച
തള്ളിഅടിക്കയും പണിവിരൊധിക്കയും ചെയ്തു എന്ന ജൂൻ
൬൹ അന്ന്യായം.

അന്ന്യായക്കാരൻ എടവം ൬൹ ഹെഡ അസിഷ്ടാണ്ട മജി
സ്ത്രെട്ട സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജി പ്രത്ത വി
സ്താരത്തിന്നായി കല്പനയൊടു കൂടി എത്തി ഹരജിക്കാരൻ ക
ണ്ണാടി പറമ്പ അംശത്തിലിരിക്കുന്നവനാകയാൽ അവനെ വരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/120&oldid=179688" എന്ന താളിൽനിന്ന് ശേഖരിച്ചത്