താൾ:CiXIV136.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 293

നിന്ന ആക്കളൊംപാടം മുതലായ വസ്തുവഹകളിന്മെൽ കാണം
കടംവയ്പ കൂടി ൧൦൩൦ പണത്തിന്ന കാണംചാൎത്തി തന്നീട്ടുള്ള
ആധാരവും ആധാരത്തിൽ പറയുന്ന നിലങ്ങളിൽ ആക്കളൊം
പാടം ൮— പറക്കും ഉഴുത്ത കണ്ടം ഒരുപറക്കും കൈത രണ്ടപ
റക്കും— ചന്മനാടി പള്ളിമഞായില ൭ പറക്കും താഴത്തെ ചരപ്പ
റ്റ പള്ളിമഞായല ൭ പറക്കും മണ്ണാരത്തറ ൮ പറക്കും കൂടി
൩൩ പറവിത്ത വിത ൧൫൦ പാട്ടത്തിന്നുള്ളത എന്റെ കാണാ
ധാരത്തൊട കൂട തങ്ങൾക്ക എറങ്ങിനടപ്പാൻ തക്കവണ്ണം ആ
ക്കിതന്ന കൊല്ലം ൧൦൧൫ാമത എടവമാസം ൧൧൹ കാണത്തി
ന്ന വാങ്ങിയ പുതിയ പണം ൯൬൦ ന്നും കാൎയ്യം ൟ ആധാര
ത്തിൽ പറയുന്ന നിലങ്ങൾ കൃഷിനടന്ന വടിക്കെണ്ടും പാട്ടം
നെല്ല പറ ൧൫൦ൽ തന്റെ അൎത്ഥത്തിന്ന അരപലിശക്ക കിഴി
യും നെല്ല പറ ൪൮–ം പിടിച്ച സൎക്കാര നികുതിയും കഴിച്ച വ
ടിക്കെണ്ടും പത്തിന്നരണ്ട ദെവസ്സത്തിൽ കൊടുത്ത മുറി വാങ്ങി
യിരിക്ക എന്നാൽ ഇതിനടുത്ത ഉച്ചാരപിറ്റന്നാൾ തങ്ങടെ കാ
ണം കഴിക്ക എങ്കിലും എന്റെ ശെഷംകാണും കൈകണക്ക പറ
ഞ്ഞ ഉള്ളതിനെ വാങ്ങി ദെവസ്സത്തിൽ നെർവിടുവാൻ മുറി ത
രിക എങ്കിലും ചെയ്തെക്കുന്നതും ഉണ്ട ഇതറിയും സാക്ഷി പു
ല്ലാനൂര കാളിയപ്പ തരകനും കുഞ്ചപാടത്ത കുഞ്ഞുണ്ണിനായരും
അറികെ നെടുമ്പാറെ ചാത്തു കയ്യഴുത്ത.

കൊല്ലം ൧൦൧൪ആമത കന്നിവ്യാഴം മെടഞായറ്റിൽ എഴുതിയ
ഉഭയപാട്ടൊല കരുണമാവിത ചാലിയം മുതലായതിരൂരങ്ങാടി
യിൽ പുതിയവീട്ടിൽ വലിയാകതൊടുകയിൽ അകത്ത സങ്കെ
തത്തിൽ മരക്കാരകുട്ടി പൊക്കു കയ്യാൽ ൫൫ പുതുപ്പണം കടം
കൊണ്ടാൻ രാമപുരത്ത തെവര തിരുനാൾ പെരാൽ ഊരാളരു
ള്ളിരുന്ന പാട്ടമാളിയായ പനയൂര പരമെശ്വരൻ കൊണ്ടാർ
കൊണ്ട പരിചാവിത ഇക്കൊണ്ടാപണം അയ്‌മ്പത്തഞ്ചിന്നും
കാൎയ്യം പഴവള്ളൂരദെശത്ത തെവർ തിരുനിലമായ കാഞ്ഞിര
ക്കൊട ൪ കണ്ടം കൂടി ൪൫ പറ നെല്ല പാട്ടമായി പാട്ടമാണ്ടാ
പാട്ടനെല്ലിൽ ഇപ്പണത്തിന്ന നൂറ്റിന്ന നാലമെനി പലിശക
ണ്ടുള്ള നെല്ല പറ ൨– എടങ്ങഴി ൨–ം അൎത്ഥപലിശ നീ
ക്കിയുള്ള പാട്ടനെല്ല പറ ൪൨ എടങ്ങഴി ൮–ം ഏകാദശി തിരുവ
കാഴ്ച ൲- ൧–ം ആണ്ടവരെ കൊടുക്കവും കൊള്ളുവും കടവറ ഇ
പ്പടിക്ക സഭവട്ടം സാക്ഷിയായി കൊണ്ടാൻ കയ്യഴുത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/303&oldid=179904" എന്ന താളിൽനിന്ന് ശേഖരിച്ചത്