താൾ:CiXIV136.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 153

ൽ തക്കതായ ശിക്ഷയിൽ ഉൾപ്പെടുത്തുമെന്നും പ്രതികൾക്ക താ
ക്കീതി ചെയ്ത വിട്ടയപ്പാൻ കല്പിച്ചു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചിറക്കതാലൂക്ക മാവിലായി അംശത്തിൽ അപ്പു മുതൽ ൩–ാൾ
ബൊധിപ്പിക്കുന്ന അഫീൽ ഹരജി— ഞങ്ങളെ തറവാട്ട വക പു
രാതന ജന്മം മാവിലായിദെശത്ത ചാലിൽ അരു എന്നപെരും—
൪൦൦ നെല്ല വാരവും ൟ കഴിഞ്ഞ കന്നിമാസത്തിൽ മരിച്ചപൊ
യ ചാത്തു എന്ന കാരണവരെ പെരിൽ ജമയും ആയി ഞങ്ങൾഅ
നുഭവിച്ച വരുന്ന നിലം കിഴുക്കട കൊഴു നടപ്പകാരനായ കണ്ണ
ൻ വാരം തരായ്കയാലും മറുപാട്ടത്തിലെ നിശ്ചയപ്രകാരവും ക
ഴിഞ്ഞമകരം ൧൦൹ പ്രമാണികളായ മദ്ധ്യസ്തന്മാരിൽ അന
ന്തൻ മുതൽ ൩–ാൾ മുഖാന്തരം സമ്മതിച്ച തന്നപ്രകാരവും നില
ത്ത വെണ്ടുന്ന പ്രവൃത്തികൾ ഒക്കയും ഞങ്ങൾ കഴിച്ച വിത്ത എ
റക്കി മുളച്ച ഏകദെശം അരമൊളം ആയ്തിന്റെ ശെഷം മെപ്പ
ടി കണ്ണനും— അനുജൻ കൊരനും— അമ്പു പൊതുവാളും മറ്റും
യൊജിച്ച ക്രിത്രിമമായി ൟ എപ്രെൽ ൨൦൹ ഒരു അന്ന്യായം
കൊടുക്കുകയും— അതിന്ന ഹാജരായ ഞങ്ങളൊട മുഴുവൻ വിസ്ത
രിക്കാതെയും— സത്ത്യന്ന്യായമറിവാൻ ഞങ്ങൾക്കുള്ള രെഖാസാ
ക്ഷികൾ എടുത്ത വിസ്തരിക്കാതെയും മെപ്പടി നിലം അന്ന്യനാ
യ പൊതുവാൾ ൧൦൨൮ കുംഭം ൧൨൹ കൊടുത്തു എന്നു പറയു
ന്ന പാട്ടൊലപ്രകാരം നിലം കൊരൻ നടക്കെണ്ടതാണെന്നും
ഞങ്ങളെ നടപ്പ തന്നാലെ ദുൎബ്ബലപ്പെട്ട പൊകുന്നതാണെന്നും
ൟ എപ്രെൽ ൨൩൹ തീൎപ്പകല്പിക്കയും അതിനാൽ ൟ മെടം ൧൩
൹ പകൽ ൩–൪– നാഴിക പുലരുമ്പൊൾ കണ്ണൻ മുതൽ ൩–ാൾ കൂ
ടി ഞങ്ങളെ വിള ഉഴുത കളഞ്ഞതും— എത്രയും സങ്കടവും വിളന
ഷ്ടവും ആയിരിക്കകൊണ്ട കണ്ണൂര പൊലീസ്സാമീൻ കല്പിച്ച മെ
പ്പടി തീൎപ്പ മാറ്റി തരാനുള്ള സംഗതി താഴെ എഴുതുന്നു. ൧ാമത– ൟ
നിലം പാട്ടം നടപ്പിന്ന ൧൦൧൭ മെടം ൧൦൹ കെടുത്ത എഴുതി ത
ന്ന മറുപാട്ടത്തിൽ തന്നെ ഏതകൊല്ലമെങ്കിലും വാരത്തിനൊ
മറ്റൊ താമസം വരുത്തുകയൊ മറ്റൊ ചെയ്താൽ ൟ നിലം
ജന്മിയായ ഞങ്ങൾക്ക ബൊധിച്ചപ്രകാരം നീക്കികൊടുത്ത നട
ത്തിച്ചുകൊൾവാൻ ആ മറുപാട്ടത്തിൽ തന്നെ നിശ്ചയിച്ചിരിക്കു
ന്നു— ൟ നിശ്ചയത്താൽ തന്നെ ഒഴി മുറി വാങ്ങാൻ ആവിശ്യമി
ല്ലെന്നും മദ്ധ്യസ്തന്മാര മുഖാന്തരം സമ്മതിച്ച ഞങ്ങൾ നടന്നവ
രുന്നതന്ന്യായമാൎഗ്ഗമായീട്ടുള്ളതാണെന്നും ആ നടപ്പ തന്നാലെ
പൊകുന്നതല്ലെന്നും ബൊധിക്കും— ഏകദെശം നൂറല്ലത്തിൽ
അധികം മുമ്പായി നിലം കൈവശമില്ലാത്ത പൊതുവാൾ മെപ്പ

X

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/163&oldid=179735" എന്ന താളിൽനിന്ന് ശേഖരിച്ചത്