താൾ:CiXIV136.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 THE MALAYALAM READER

രുത്തൻ സത്യം ചെയ്വാനും അത മറ്റവൻ കെൾപ്പാനും ഇരു ക
ക്ഷിക്കാരും സമ്മതിച്ചീട്ടില്ലായ്കയാൽ അപ്രകാരം തീൎപ്പാനും സം
ഗതി വന്നീട്ടില്ലാ— നിലം നടപ്പ അവസ്ഥയും കലശലിന്റെ കാ
ൎയ്യവും മാത്രം വിചാരിക്കെണ്ടതാകയാലും അടികലശൽ കാൎയ്യം ഉ
ണ്ടായ സമയം സാക്ഷിക്കാര ആ സ്ഥലത്തുണ്ടായിരുന്നില്ലന്നും
അവര കണ്ടീട്ടില്ലന്നും അന്ന്യായക്കാരനും—ഉണ്ടായിരുന്നു എന്നും
കണ്ടിരിക്കുന്നു എന്നും സാക്ഷികളും മറ്റും പരസ്പര വിരൊധങ്ങ
ളായും പറഞ്ഞിരിക്കുന്നതിനാൽ ആ സാക്ഷി വാക്ക വിശ്വാസ
യൊഗ്യമല്ലന്നും കഴിഞ്ഞ കൊല്ലത്തെ നടപ്പകാരനായ ൯ാം സാ
ക്ഷിയുടെ ആധാരം അന്ന്യായക്കാരൻ കാണിച്ചീട്ടുള്ളത ഏത
പ്രകാരം അവൻ വക്കൽ വന്നു എന്നും ഒരു ലക്ഷ്യവും കട്ടീട്ടി
ല്ലായ്കകൊണ്ടും അന്ന്വെഷണ വിസ്താരങ്ങളാൽ അരികത്തെ ക
ണ്ടം ഒഴികെ ശെഷം വഹകൾ അന്ന്യായക്കാരൻ നടപ്പായി കാ
ണുന്നില്ലായ്കകൊണ്ടും നികിതിക്കു വെണ്ടി വിളക്ക ഒന്നാം പ്ര
തിയൊട ജാന്മ്യൻ വാങ്ങി വിട്ടകൊടുത്ത പ്രകാരവും ൧൦൨൫ മി
ഥുനത്തിൽ ൟ വഹകളുടെ കാൎയ്യത്തിൽ അന്ന്യായക്കാരൻ ഒരു
ഹരജി ബൊധിപ്പിച്ചതിന്ന അധികാരിക്ക അയച്ച കല്പനക്ക ക
ൎക്കിടകം ൨൹ ബൊധിപ്പിച്ച റിഫൊൎട്ടകൊണ്ടും വഹകൾ ൧ാം
പ്രതിയാണ നടപ്പ എന്ന കാണുകകൊണ്ടും അന്ന്യായം നെര
ല്ലന്നും— ൟ കാൎയ്യത്തിൽ പൊലീസീൽനിന്ന ഒന്നും കല്പിപ്പാൻ
സംഗതി ഇല്ലന്നും— സങ്കടമുള്ളവര സീവിൽ വ്യവഹാരത്താൽ
നിവൃത്തി വരുത്തി കൊള്ളെണ്ടത എന്നും കല്പിച്ച അന്ന്യായംനീ
ക്കി പ്രതികളെ വിട്ടു.

മജിസ്ത്രെട്ടിലെക്ക.

കൂറ്റനാട താലൂക്കിൽ— അംശത്തിൽ തെയ്യൻ ബൊധിപ്പി
ക്കുന്ന ആപ്പീൽ സങ്കടം ഹരജി— മെപ്പടി ദെശത്ത ചെലക്കൽ
ഒടി മുതൽ ൪ നിലവും പീച്ചിരിങ്ങാട്ട പറമ്പ മുതൽ രണ്ട പറമ്പും
പറങ്ങൊട കന്മള മുതൽ ൫–ാള ബലമായി കയ്യെറിയ സംഗതി
ക്ക ൧൦൨൬ ധനു ൨൯൹ മെപ്പടി താലൂക്കിൽ ബൊധിപ്പിച്ച അ
ന്ന്യായം വിസ്തരിച്ച കിഴുക്കട നടപ്പകാരനായ എന്റെ നടപ്പി
നെ പ്രമാണിക്കാതെയും ൧൬ലെ ൧൧–ാം റിഗുലെഷൻ ൫൧ാം വ
കുപ്പിലെ താല്പൎയ്യപ്രകാരം അല്ലാതെ ഭൂമി സംബന്ധമായ കാൎയ്യ
ങ്ങളിൽ പൊലീസ്സിൽ ഇന്നവൻ നടക്കെണമെന്ന വിധി കൊ
ടുത്ത പൊകരുതെന്ന ബഹുമാനപ്പെട്ട ഫൌജദാരി കൊടത്തീൽ
നിന്നും സെഷൻ കൊടത്തീൽനിന്നും അത സംഗതിയ:യി ൟ
സന്നിധാനത്തിങ്കൽനിന്നും ഉണ്ടായ കല്പനകൾക്ക വിരൊധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/228&oldid=179806" എന്ന താളിൽനിന്ന് ശേഖരിച്ചത്