താൾ:CiXIV136.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 141

രുമ്പൊൾ അവൻ തന്റെ ബാപ്പയുടെ അനന്തരവകാശത്തിൽ
കിട്ടിയ വസ്തുവിന്മെൽ പാൎപ്പാൻ പൊയി അതിന്മെൽ അവൻ
നിന്ന വരുന്നതിനാൽ അവനും അവനെ പൊലെ സമാവകാ
ശമായ ൩– പെങ്ങന്മാരെ മക്കളിൽ പ്രാപ്തിഉള്ള ൧–ം ൩–ം ൪–ം
പ്രതിക്കാരും കൂടി ഒരു പെങ്ങളെ മകനായ ഞാൻ തറവാട്ടവക
വസ്തുക്കളിൽ ൟ മൂന്ന പറമ്പകളും നൊക്കി നടന്ന നികുതി കൊ
ടുത്തും ചിലവ കഴിച്ചും അവരെ കണക്ക ബൊധിപ്പിപ്പാനായിട്ട
൧൦൨൬ൽ എനിക്ക കരാറ എഴുതി തരികയും ഞാൻ ആ നാലാൾ
ക്കും അങ്ങൊട്ടും കരാറ എഴുതികൊടുക്കുകയും ചെയ്ത പ്രകാരം
൧൦൨൭കന്നിമുതൽ ഇതവരെക്കും എടവിടാതെ നടന്നും നികുതി ജ
മ മരിച്ച കലന്ത രാജി എന്ന കാരണവരെ പെരിൽനിന്ന ൨–ാം
അന്ന്യായക്കാരന്റെ പെരിൽ തിരിച്ച കെട്ടിയ്തിനാൽ നികുതി മുത
ൽ അവന്റെ വക്കൽ കൊടുത്തും അനുഭവിച്ച വരുന്നതാകുന്നു
ൟ തെളിവിന്ന മെപ്പടി കരാറും നികുതി മുതൽ എന്നൊട ൨–ാം
അന്ന്യായക്കാരൻ വാങ്ങി പുക്കതിന്ന തന്ന ശീട്ടും എന്നൊട പൊ
ലീസ്സിൽ വാങ്ങി നൊക്കുവാൻ ഞാൻ താലൂക്കിൽ ബൊധിപ്പി
ച്ചാറെ ആയ്ത എന്റെ സാക്ഷി വിസ്താരസമയം വാങ്ങുമെന്ന
കല്പിച്ചതല്ലാതെ വാങ്ങീട്ടില്ലാ എന്റെ സാക്ഷി വിസ്തരിപ്പാൻ താ
ലൂക്കിൽനിന്ന കൊൽക്കാരനെ അയച്ച അന്ന്യെഷിച്ച വരു
മ്പൊൾ പറമ്പകൾ ൨–ാം അന്ന്യായക്കാരനുള്ളതാണെന്ന ഞാൻ സ
മ്മതിക്കയാൽ എന്റെ സാക്ഷി വിസ്തരിക്കാഞ്ഞതെന്ന തീൎപ്പിൽ
പറഞ്ഞിരിക്കുന്നു. പറമ്പകൾ തറവാട്ട വകയായിരിക്കുമ്പൊഴും ത
റവാട്ടവക എന്നല്ലാതെ ൨–ാം അന്ന്യായക്കാരന്റെ സ്വന്തമെന്ന
അവൻ പറയാതിരിക്കുമ്പൊഴും അവന്റെതാണെന്ന ഞാൻ
പറയാൻ സംഗതി വരുന്നതല്ല പറഞ്ഞീട്ടുമില്ലാ ഉണ്ടെങ്കിൽ ക
യ്പീത്തിൽ ചതിയായി എഴുതിയ്തായിരിക്കും. അവന്റെതാണെ
ന്ന ഞാൻ പറഞ്ഞാലും ൧൦൨൭ മുതൽക്ക ഞാൻ നടന്ന വരുന്നു
എന്നുള്ള തൎക്കത്തിന്റെ തെളിവിന്ന എന്റെ സാക്ഷി വിസ്തരി
പ്പാൻ മുഖ്യമായ ന്യായവും ക്രമവും ഉണ്ടെല്ലൊ പറമ്പകൾ ര
ണ്ടാം അന്ന്യായക്കാരന്റെതാണെന്ന ഞാൻ പറഞ്ഞാൽ തന്നെ
നടപ്പ എനിക്കുണ്ടന്ന പറഞ്ഞ തെളിവിന്ന എന്റെ സാക്ഷി വി
സ്തരിക്കുന്നതിന്ന എന്തൊരു വിരൊധമാണ ഉള്ളത ഇപ്പൊൾ ന
ടപ്പില്ലാത്ത ൨–ാം അന്ന്യായക്കാരൻ നടപ്പാനും അവന്റെ സമ്മത
പ്രകാരം അനന്തിരവന്മാര നടപ്പാനും തീൎപ്പിൽ പറഞ്ഞത സ്ഥി
രപ്പെട്ടാൽ ൨–ാം അന്ന്യായക്കാരൻ അവന്റെ താവഴിയിലെ അ
ടുത്ത അനന്തിരവനായ ൧ാം അന്ന്യായക്കാരനെകൊണ്ടൊ മ
റ്റും അവന്റെ അടുത്ത അനന്തിരവന്മാരെകൊണ്ടൊ നടത്തി
ച്ചും ശെഷം താവഴി സമാവകാശികളായ ഞാനും ൧–ം ൩–ം ൪–ം
പ്രതികളും ഞങ്ങളെ താവഴിക്കാരും ഒരിക്കിലും ൟ വസ്തുക്കൾ നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/151&oldid=179723" എന്ന താളിൽനിന്ന് ശേഖരിച്ചത്