താൾ:CiXIV136.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 THE MALAYALAM READER

ത്തുള്ള കണ്ടങ്ങളിൽ ഏതാനും കണ്ടം ഓൎപ്പുളിയാൽ നടന്നാൽ
നെല്ലുണ്ടാവാതെ ചെള്ളി മുളച്ച കിടന്നരുന്നത ഞാൻ പാട്ടകു
ടിയാന്മാരെകൊണ്ട കിളപ്പിച്ച നന്നാക്കി ചെറിയ കണ്ടമാക്കി
അതിരിട്ട നടത്തിക്കുന്നതും സന്നതിൽ എഴുതിയ കൊലളവ വ
രമ്പ വിട്ട കണ്ടങ്ങൾ അളന്ന ജപ്തി ചെയ്തതിനാൽ കൊലിൽ
വ്യത്യാസമുണ്ടെന്നാക്കിതിൎത്ത കൊള്ളാമെന്ന ദുൎയ്യുക്തി വിചാരിച്ച
എന്റെ ശത്രുക്കളും എന്റെ ശങ്കര ജെഷ്ഠനെ കുലചെയ്വാൻ സ
ഹായം ചെയ്തവരും ചെയ്യിച്ചവരും ഉള്ളതിൽ കൃഷ്ണന്നായര—
ഗൊവിന്ദമെനവൻ— മുതലായ്വരുടെ വാക്കിനെ പ്രമാണിച്ച ഞാ
ൻ കൊടുത്ത പാട്ടകറിയാൽ നടന്നവരുന്നു. എന്റെ സന്നതി
ൽ പറയുന്ന മെപ്പടി നിലത്ത ൯ കള്ളി കണ്ടത്തിൽ— രാമൻ ബ
ലമായി ൧൦൨൮ മിഥുനം ൧൭൹ കന്നപൂട്ടിയ സംഗതിക്ക ഞാ
നും എന്റെ പാട്ട കൂടിയാനും ഹരജികൾ ബൊധിപ്പിച്ചതിന
ഒന്നാമത അന്ന്വെഷണം ചെയ്ത ബൊധിപ്പിച്ച അകടീങ്ക അ
ധികാരിയുടെയും മുഖ്യസ്തന്മാരുടെയും റപ്പൊടത്ത പ്രമാണിക്കാ
തെ മെൽ പറഞ്ഞ എന്റെ ശത്രുക്കൾക്ക സഹായമായി തീൎപ്പ
കല്പിപ്പാൻ വെണ്ടി മെപ്പടി ഗൊവിന്ദമെനവന്റെ കാരണവ
രും ഇപ്പൊഴത്തെ അധികാരിയും ആയ താശ്ശന്മെനവന രണ്ടാ
മത കല്പന്ന അയച്ച ആയാൾ നൊക്കി ഒന്നാമത ബൊധിപ്പിച്ച
റപ്പൊൎട്ട സിദ്ധാന്തമായി ബൊധിപ്പിച്ചതിനാൽ അതും പ്രമാ
ണിയാതെ പിന്നെയും കല്പന അയച്ച ആവിശ്യം പൊലെ റ
പ്പൊൎട്ട വരുത്തി കാലതാമസം ചെയ്തും എന്റെ പാട്ട കൂടിയാൻ
നടന്നവിള മെപ്പടി രാമൻ നടന്ന പ്രകാരവും ആ ൯ കണ്ട
ത്തിലെ വിള ആ രാമൻ എടുപ്പാനും ഞാൻ സീവിൽ വ്യവഹാ
രം ചെയ്വാനും താസീൽദാര തീൎപ്പ കല്പിപ്പാൻ സംഗതി ഇല്ലാ
ത്തതാണെന്നും എന്റെ സന്നതിൽപ്പെട്ട അതൃക്കകത്ത ഉൾപ്പെട്ട
നിലവും സൎക്കാരിൽനിന്ന സന്നത പ്രകാരം നടത്തി തന്നതും
ആകയാൽ അതിന്റെ നികിതി ഞാൻ കൊടുത്തവരികയും എ
ന്റെ പാട്ട കുടിയാൻ നടന്ന വരികയും ചെയ്യുമ്പൊൾ— അതിൽ
തൎക്കം ചെയ്യെണമെന്നും അവകാശം ഉണ്ടന്നും വിചാരിക്കുന്ന
വര സീവിൽ വ്യവഹാരം ചെയ്യാനെല്ലൊ സംഗതിയും വിള
ഇടും മുമ്പെ അന്ന്യായം ബൊധിപ്പിച്ചിരിക്കുമ്പൊൾ പിന്നെ
മെപ്പടി രാമന വിള എടുപ്പാൻ ന്യായവും ഇല്ല എന്ന സന്നിധാ
നത്തിങ്കൽ അറിയാമെല്ലൊ— അതുകൊണ്ട അപ്പീൽ ഹരജിയും
ൟ ഹരജിയും നൊക്കി താസീൽദാരുടെ തീൎപ്പ മാറ്റി മെപ്പടി
രാമന്റെ നിലത്തിന്മെൽ അക്രമത്തിന്ന വരാതെ നിൎത്തിതരുവാ
ൻ വളരെ അപെക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/218&oldid=179796" എന്ന താളിൽനിന്ന് ശേഖരിച്ചത്