താൾ:CiXIV136.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PARTI. 27

രം ലീസ്തകൾ ഇതവരെ എത്തീട്ടില്ലാ ൟ സംഗതിയെ കുറിച്ച
ഇപ്പൊഴും മജിസ്ത്രെട്ടിൽനിന്ന യാദാസ്ത വന്നിട്ടുള്ളതും ലീസ്ത
കൾ ഉടനെ കിട്ടെണ്ടതുമാകകൊണ്ട മുമ്പെ അയച്ച കല്പനയിലെ
താല്പൎയ്യപ്രകാരം ഇനി ഒട്ടും താമസം വരാതെ കൂടുന്ന വെഗത്തി
ൽ മെൽ പറഞ്ഞ ൨ വക ലീസ്തും തെയ്യാറാക്കിച്ച അയക്കുകയും
വെണം എന്ന ൧൮൫൪ ഡിസമ്പ്ര ൬൹ മലപ്രത്ത നിന്ന.

അസിഷ്ടാണ്ട മജിസ്ത്രെട്ട.

ചെറനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പന.
അന്യായം കുഞ്ഞൊലൻ കുട്ടിയും പ്രതി കാതര മൂത്ത മുതലായവ
രും തമ്മിൽ തൎക്കമുള്ള നിലത്തെ വിള മദ്ധ്യസ്ഥമായി വെച്ചിട്ടുള്ള
ത കല്പന പ്രകാരം വിട്ട കൊടുക്കാതെ നിൎത്തിരിക്കുന്നു എന്ന മെ
പ്പടി കുഞ്ഞൊലന്റെ ഹരജി മെൽ കഴിഞ്ഞ അക്ടമ്പ്ര ൧൭൹താ
ൻ ബൊധിപ്പിച്ച മറുപടിയിൽ കാണിച്ചിട്ടുണ്ടെല്ലൊ.

തന്റെ തീൎപ്പിന്മെൽ കുഞ്ഞൊലൻ ഇവിടെ അഫീൽ ബൊ
ധിപ്പിച്ചത അവധി കഴിഞ്ഞിട്ടാകയാൽ ആ അഫീൽ ഉപെക്ഷി
ച്ച നവെമ്പ്ര ൨൨൹ മറുപടി കല്പിച്ച അയച്ചിരുന്നു. എങ്കിലും
അതിന്റെ ശെഷം കുഞ്ഞൊലൻ ബൊധിപ്പിച്ച പലവക ഹ
രജിയിൽ കാണിച്ച സംഗതികളാൽ അഫീൽ സ്വീകരിച്ചിരിക്ക
കൊണ്ട മെൽ പ്രകാരം വെച്ചിട്ടുള്ള വിള ൨ാമത കല്പനവരെ വി
ട്ട കൊടുക്കാതെ ബന്തൊവസ്തിൽ തന്നെ നിൎത്തി കൊൾകയും
വെണം എന്ന ൧൮൫൪ാമത ഡിസെമ്പ്ര മാസം ൮൹ മലപ്ര
ത്ത നിന്നും.

അസിഷ്ടാണ്ട മജിസ്ത്രെട്ട.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പ
ന, മൊയ്തിൻ മുസലിയാര മുതലായവൎക്ക തന്നൊടുള്ള സിദ്ധാന്ത
ത്താൽ താൻ രാജദ്രൊഹത്തിന്ന ശ്രമിക്കുന്നു എന്നും മറ്റും പ്ര
സ്താപം ഉണ്ടാക്കുകയും പാട്ട എഴുതിയ ഒര ഓല ശൊധന ചെ
യ്ത എടുത്ത പ്രകാരമാക്കുകയും ചെയ്തിരിക്കുന്നു എന്നും മറ്റും പാ
ണ്ടിക്കാട അംശം ദെശത്തിരിക്കും കുഞ്ഞൊന്മുട്ടി തപാൽ വഴിക്ക
ബൊധിപ്പിച്ച ഒര ഹരജി ൟ കല്പന ഒന്നിച്ചയച്ചിരിക്കുന്നു ഹ
രജിയിൽ പ്രസ്ഥാപിച്ച കാൎയ്യം തന്റെ മുമ്പാകെ അന്ന്യെഷണം
നടന്ന വരുന്നതാകകൊണ്ട അതൊടു കൂടി ൟ ഹരജിയും ചെ
ൎത്തനൊക്കി ക്രമപ്രകാരം നടന്ന റിഫൊട്ട ചെയ്കയും വെണം.
ൟ കാൎയ്യം നാം ഇയ്യടെ ഒറവമ്പ്രത്ത വന്ന സമയം അന്ന്യെഷി
ച്ചതിൽ തമ്മിൽ ചില സിദ്ധാന്തങ്ങൾ ഉള്ള പ്രകാരവും അതിനാ
ൽ ഉണ്ടാക്കിയ്തൊ എന്നും പ്രമാണിപ്പാൻ പാടില്ലാതെയും തൊന്നി

E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/37&oldid=179600" എന്ന താളിൽനിന്ന് ശേഖരിച്ചത്