താൾ:CiXIV136.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 THE MALAYALAM READER

വെട്ടത്തനാട താലൂക്ക അക്ടീങ്ക ഹെഡപൊലീസാപ്സര കല്പി
ച്ച തീൎപ്പ

അന്ന്യായം പാൎവ്വതി പൊതുവാടിശ്യാര മുതൽ ൩ാൾ

പ്രതി
കുട്ടി രാമൻ നായര മുതൽ ൩ാൾ

ആതിരശ്ശെരി ദെവസ്സം ജന്മമായ മെലെ ചെലെരി ആകുന്ന
ഉഭയം ൧൦ കണ്ടവും കൊടക്കാട്ട പടിപള്ളിമഞായലും കൂടി ആ
ദെവസ്സത്തിൽനിന്ന അന്ന്യായക്കാരുടെ അന്മാമൻ മരിച്ചപൊ
യ ശങ്കര പൊതുവാള കാണം കടമായ്പയായി ചാൎത്തി വാങ്ങി
നടന്ന അനുഭവിച്ച വരുന്നതിൽ ൧൦൨൪ാമത കന്നി ൨൭൹ക്ക
൧൮൪൮ അക്ടമ്പ്ര ൧൧൹ പകൽ കന്നപൂട്ടി വിതച്ചിരുന്നത പ്ര
തിക്കാര ചെന്ന വിരൊധിച്ച കന്നിന്റെ ആവി വള്ളി വെട്ടി
അറുത്ത കന്നിനെ ആട്ടി കളകയും മറ്റും ചെയ്തിരിക്കുന്നു എന്ന
൪൮ അക്ടമ്പ്ര ൨൨൹ വക്കീൽ മുഖാന്തരം അന്ന്യായം ബൊധി
പ്പിച്ചു ൟ കാൎയ്യത്തിന്ന ൩–ാം പ്രതിയൊടും അന്യായം വക
൧–ം൨–ം സാക്ഷികളൊടും അയൽ കൃഷിക്കാരായ ൪ മുതൽ ൭വ
രെ നമ്പ്ര ആളുകളൊടും— ൩ാം പ്രതിക്കാരൻ ബൊധിപ്പിച്ച ൯–ം
൧൦–ം സാക്ഷികളെ ഹാജരാക്കി അവരൊടും ൮–ാം സാക്ഷിയൊ
ടും വിസ്തരിക്കയും ൟ കാൎയ്യത്തിൽ ൨ാമതായിഅന്ന്യായം പ്രതി
കൾ സത്യത്തിന്റെ കാൎയ്യം കൊണ്ട ബൊധിപ്പിച്ച ഹരജിയും—
അവര ബൊധിപ്പിച്ച ആധാരങ്ങളുടെ പകൎപ്പ വാങ്ങിആയ്തും—
അംശം അധികാരിയും മുഖ്യസ്ഥന്മാരും ബൊധിപ്പിച്ച റപ്പൊട
ത്തകളും വിസ്താരത്തിൽ ചെൎക്കുകയും ൟ നിലത്തിൽ ചെൎന്ന
കൊടക്കാട്ടെ പടിപള്ളിമഞായലിന്റെയും മറ്റും സംഗതിക്ക
അന്ന്യായക്കാരുടെ അന്മാമൻ മരിച്ച പൊയ ശങ്കരപൊതുവാള
൪൩ ആഗസ്ത ൨൩൹ം ൟ പ്രതിക്കാരന്റെയും മറ്റും മെൽ
ബൊധിപ്പിച്ച അന്ന്യായത്തിന്ന ൪൩ നവെമ്പ്ര ൧൬൹ അ
ന്നെത്തെ താസീൽദാര കല്പിച്ച തീൎപ്പ വിസ്താരം മുതലായ്തും
നൊക്കി ആ തീൎപ്പിന്റെ ഒരു പകൎപ്പ എടുത്ത ചെൎക്കുകയും ചെ
യ്തു.

൧–ം ൨–ം പ്രതികളെ അന്ന്വെഷിച്ചാറെ ഇത വരെയും കണ്ടീ
ട്ടില്ലാ എങ്കിലും അവരെ പിടി കിട്ടി വിസ്തരിച്ച ൟ കാൎയ്യം തീൎപ്പ
ചെയ്യെണ്ടതിനായി ൟ കാൎയ്യം നിലവിൽ വെപ്പാൻ സംഗ
തി പൊരാ എന്ന കണ്ട വിസ്താരം സമാപ്തി ആക്കുകയും ചെയ്തു—
അന്ന്യായപ്പെട്ട നിലത്തിൽ ൮ കണ്ടം അന്ന്യായക്കാരുടെ തറവാ
ട്ടിലെക്കും ൨ കണ്ടം പ്രതിക്കാരന്റെ തറവാട്ടിലെക്കും നടന്ന വ
രുന്നതിന്മെലെക്ക തൎക്കം ഇല്ലന്നും ൮ കണ്ടത്തിൽ ഒരു കണ്ടം പ്ര
തി ഭാഗം പറയുംപ്രകാരം അന്ന്യായക്കാരുടെ കാരണവര വിട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/234&oldid=179813" എന്ന താളിൽനിന്ന് ശേഖരിച്ചത്