താൾ:CiXIV136.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 THE MALAYALAM READER

അടിയിലെക്ക എത്തീട്ടില്ലാ. എന്ന ഉന്മാത്തയും കൊയയും മറ്റും
പറഞ്ഞു. എന്നാറെ ഞാൻ എറങ്ങി മുങ്ങി അടിക്ക എത്തി തപ്പിയാ
റെ തല തെക്കൊട്ടും കാല വടക്കൊട്ടും ആയിക്കിടക്കുന്നത കണ്ട
എടുത്ത കരക്ക പൊങ്ങിച്ച നൊക്കുമ്പൊൾ മരിച്ച പൊലെ തൊ
ന്നിരിക്കുന്നു. വയറ കുറെ വീൎത്തിട്ടുണ്ട. വെള്ളം വയറ്റിൽ നിന്ന
പൊയാൽ അറിയാം ഒരലിന്മെൽ കിടത്തുക എന്ന എല്ലാവരും
കൂടി പറഞ്ഞ കുപ്പായം കഴിച്ച ഉരലിന്മെൽ കവുത്തി കിടത്തി
വെള്ളം കുറെ വാൎന്നപൊയി പിന്നെ നൊക്കുമ്പൊൾ മരിച്ചു എ
ന്ന നിശ്ചയിച്ചു. എന്നാറെ ശവം അകായെൽ കൊണ്ടെ കിടത്തി
മുഖ്യസ്തന്മാൎക്കറിയിച്ചു മരിച്ച ഉന്മാത്തക്ക ഏകദെശം ൧൦ വയസ്സ
പ്രായമായിരിക്കുന്നു. കിണറ്റിൽ വെള്ളം ഇപ്പൊൾ നിറച്ചുണ്ട
കരക്ക നിന്ന വെള്ളം മുക്കുമ്പൊൾ മറിഞ്ഞ വീണ പൊയ്ത എന്നാ
ണ തൊന്നുന്നത. അവൾക്ക നീന്തല അറിഞ്ഞ കൂടായ്കകൊണ്ട
വെള്ളത്തിൽ താണ വെള്ളം കുടിച്ച മരിച്ചപൊയി ഇങ്ങിനെ അ
റിയും.

ൟ വായിച്ച കെട്ടത പറഞ്ഞ
പ്രകാരം തന്നെയൊ. അതെ.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക അക്ടിങ്ക ഹെഡ പൊലീസാപ്സര ബൊ
ധിപ്പിക്കുന്ന ഹരജി. അങ്ങാടിപ്രം അംശം പെരുന്തൽമണ്ണ അ
ങ്ങാടിയിൽ ഇരിക്കും ഉണ്ണിക്കൊയ കുരിക്കളുടെ കുടിയിൽ നിന്ന
൧൦൨൭മത മെടമാസം ൨൯൹ക്ക ൧൮൫൨ാമത മെയി മാസം
൯൹ ഞായറാഴ്ച രാത്രി കുടിയുടെ വാതിൽ കുത്തി തുറന്ന അക
ത്ത കടന്ന സൊന്തം വകയും പണയം വകയും കൂടി ൧൫൦ ഉറു
പ്പിക. ൨ണ ൧൧ പയി വിലക്കുള്ള മുതൽ കളവ ചെയ്ത പൊയ
പ്രകാരം അധികാരിയുടെ റപ്പൊടത്ത എത്തുകയാൽ ഞാൻ ത
ന്നെ ആ സ്ഥലത്ത ചെന്ന മുതൽ വെച്ച സ്ഥലത്തിന്റെ വീതി
കൾ നൊക്കുകയും സമീപസ്തന്മാരെയും മറ്റും വരുത്തി അന്ന്യെ
ഷിക്കുകയും അന്ന്യായക്കാരനൊടും കളവുണ്ടായി എന്ന പറയു
ന്ന ദിവസം രാത്രി കുടിയിൽ ഉണ്ടായിരുന്ന ചെക്ക മുതൽ ഉണ്ടാ
യിരുന്നു എന്ന പറഞ്ഞ അകത്തിന്റെ വാതുക്ക നെരെ കിടന്നി
രുന്നതിൽ വീരാൻ കുഞ്ഞാലൻ ഇവരൊട വിസ്തരിക്കയും മുത
ൽ വിവരം പട്ടിക വാങ്ങുകയും ചെയ്തിരിക്ക കൊണ്ട അന്ന്യായ ക
യ്പീത്ത പട്ടിക ഇതകളുടെ പകൎപ്പും ശെഷം വിസ്താരങ്ങളും ൟ
ഹരജിയൊടു കൂടി അയച്ചിരിക്കുന്നു. കളവ ചെയ്തത ഇന്നവരാ
കുന്നു എന്ന അന്ന്യായക്കാരന യാതൊരു സംശയവും ഇല്ലാ.
അന്ന്യെഷണത്തിൽ തുമ്പുണ്ടായിട്ടും ഇല്ലാ. മുതൽ വെച്ചിരുന്ന
പെട്ടി കുടിയുടെ സമീപം അങ്ങാടിയിൽ ഒഴിവുള്ള ഒരു പുരക്കക

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/60&oldid=179624" എന്ന താളിൽനിന്ന് ശേഖരിച്ചത്