താൾ:CiXIV136.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 49

യ്താലി കുട്ടിയൊട ചൊദിച്ചപ്പൊൾ തൂറാൻ പൊയി എന്ന സെ
യ്താലികുട്ടി പറഞ്ഞു കുറെ നെരത്തിന്ന കാണാതെ ഞാൻ വിളിച്ചു
മിണ്ടായ്കകൊണ്ട പുറത്ത എറങ്ങി കിണറ്റിങ്ങൽ വന്ന നൊക്കി
യപ്പൊൾ കിണറ്റിലെ വെള്ളം എളകീട്ടും പൊള വരുന്നതും ക
ണ്ട കിണറ്റിൽ വീണുവൊ എന്ന സംശയിച്ചു. എന്റെ കുടിയി
ൽ വെറെ ആരും ഇല്ലായ്കകൊണ്ട അവിടെ നിന്ന ഒറക്കെ നില
വിളിച്ചു. ആനിലവിളി കെട്ട സമീപം കുടിക്കാരൻ കൊയ വന്നു
അവൻ കിണറ്റിൽ ചാടി മുങ്ങി അവൻ അടിയിൽ എത്തീലാ.
അപ്പൊഴക്ക അയ്ത്രമാൻ കുട്ടി വന്ന അവൻ മുങ്ങി അടിയിൽ എ
ത്തി ഉന്മാത്തയെ കണ്ട എടുത്ത പൊങ്ങിച്ച കരക്ക കൊണ്ടവ
ന്ന നൊക്കുമ്പൊൾ വയറ വീൎത്തിരിക്കുന്നു വെഗം കപ്പായം ശ
രീരത്തിന്മെൽ നിന്ന കഴിച്ച ഒരലിന്മെൽ കവുത്തി കിടത്തി കുറെ
വെള്ളം ഒലിച്ച പൊയി നൊക്കിയാറെ ജീവൻ പൊയിരിക്കുന്നു
എന്നാറെ ശവം അകായിൽ കൊണ്ടെ കിടത്തി മുഖ്യസ്തൻമാരെയും
മറ്റും അറിയിച്ചു കിണറ്റിൽ ഇപ്പൊൾ മഴ പെയ്ത പെള്ളം നിറ
ഞ്ഞിരിക്കുന്നു കൈ കൊണ്ട വെള്ളം മുക്കി എടുക്കാം അപ്രകാരം
വെള്ളം മുക്കുമ്പൊൾ അബദ്ധമായി വെള്ളത്തിൽ മറിഞ്ഞ വീ
ണ പൊയി നീന്തം അറിഞ്ഞ കൂടായ്കകൊണ്ട വെള്ളം കൂടിച്ച മ
രിച്ച പൊയ്താണ മറ്റ ഒരു പ്രകാരം മരിച്ചതാണെന്ന യാതൊരു
സംശയവും ഇനിക്കില്ല. എന്നെ കെട്ടിയ മാപ്പിള ഇപ്പൊൾ ജെലി
ൽ ആക കൊണ്ട ൟ കുടിയിൽ ഞാനും മരിച്ച ഉമ്മാത്തയും സെ
യ്താലി അയ്ത്രന്മാൻ കുട്ടി ഉണ്യൻ കുട്ടി രായൻ കുട്ടി ഇങ്ങിനെ നാ
ല കുട്ടികളും മാത്രമെ പാൎത്ത വരുന്നുള്ളൂ.

ൟ വായിച്ച കെട്ട പ്രകാരം ത
ന്നെയൊ പറഞ്ഞത. അതെ

അയ്ത്രന്മാൻ കുട്ടി എന്നവനൊട ജൂലായി ൨൮൹.

വാതാരി കുഞ്ഞാപ്പയുടെ മക ഇന്നലെ ഏകദെശം നാല
ൾ ഉന്മാത്ത എന്ന കുട്ടി മരിച്ച നാഴികയൊളം പുലൎന്ന സമയ
ത ഏത പ്രകാരമെന്നറിയുമൊ. ത്ത ഞാൻ പെരുന്തൽ മണ്ണ

ചന്തക്ക പൊവാനായി പുറപ്പെട്ട മരിച്ച ഉന്മാത്ത എന്ന കുട്ടിയും
അവളുടെ തള്ള ഉന്മാത്ത എന്നവളും മറ്റും പാൎക്കുന്ന കുടിയുടെ
തെക്കു പുറം എത്തിയാറെ ആ കുടിയിൽ നിന്ന ഒരു നിലവിളി
കെട്ടു അത എന്തന്നറിവാൻ വെണ്ടി ആ കുടിയിൽ കടന്ന ചെ
ന്നപ്പൊൾ മരിച്ചവളുടെ തള്ള ഉന്മാത്തയും കൊയയും വെറെ ചി
ല ഉമ്മമാരും മറ്റും കിണറ്റിന്റെ വക്കത്ത നിൽക്കുന്നു. എ
ന്തന്ന ചൊദിച്ചാറെ ഉന്മാത്ത എന്റെ കുട്ടിയെ കാണ്മാനില്ലാ. കി
ണറ്റിൽ വീണു എന്ന തൊന്നുന്നു. കൊയ മുങ്ങി നൊക്കിയിട്ട

II

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/59&oldid=179623" എന്ന താളിൽനിന്ന് ശേഖരിച്ചത്