താൾ:CiXIV136.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 THE MALAYALAM READER

രിക്കുന്നു ഹരജിക്കാരൻ തന്റെ മുമ്പാകെ ഹാജരായിട്ടുണ്ടൊ എ
ന്നറിയുന്നില്ലാ ഹാജരായിട്ടുണ്ടെങ്കിൽ ഇങ്ങിനെ ഉള്ള കാൎയ്യത്തി
ൽ മതിയായ ഒര ഉറപ്പ കിട്ടാതെ ഹരജിക്കാരനും മറ്റ അതിൽ
പ്പെട്ടവൎക്കും ഒരു കഷ്ടത്തിന്ന ഇടവരാത്ത പ്രകാരം നിൎത്തെണ്ട
താകുന്നു എന്ന ൫൪ ജൂൻ ൬൹ മലപ്രത്തനിന്ന

അസിഷ്ടാണ്ട മജിസ്ത്രെട്ട.

വള്ളുനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പ
ന കഴിഞ്ഞ മെയി മാസം ൨൭നു- ൧൭൭ാം നമ്പ്രായി താൻ ബൊ
ധിപ്പിച്ച റിഫൊട്ടിൽ പറയുന്ന മൂത്ത കുട്ടിവക മുതലുകളുടെ സം
ഗതിയെ കുറിച്ചമജിസ്ത്രെട്ടിലെക്ക യാദാസ്തയച്ചതിന്ന വന്ന മറു
പടി നൊക്കുമ്പൊൾ മൂത്ത കുട്ടിവക വിവരം പറയുന്ന മുതലുക
ൾ പലവക മുതൽ വിറ്റ കൂട്ടത്തിൽ മജിസ്ത്രെട്ടിൽ വിറ്റ അതി
ന്റെ വില ൫ ഉറുപ്പിക ൧൨ണ— വസൂലായിരിക്കുന്ന പ്രകാരം
കാണുകയും ആ സംഖ്യക്ക ൬൩൮ാം നമ്പ്രായി ഉണ്ടിക വരിക
യും ചെയ്തിരിക്കകൊണ്ട ആ ഉണ്ടിക ൟ കല്പന ഒന്നിച്ചയച്ചി
രിക്കുന്നു. ഉണ്ടിക പ്രകാരമുള്ള മുതൽ ആ താലൂക്ക ഖജാനയിൽ
നിന്ന ചിലവെഴുതി മെയി ൧൫൹ത്തെ ൧൧൨ാം നമ്പ്ര കല്പന
പ്രകാരം മൂത്ത കുട്ടിയുടെ കാരണവൻ മുയ്തിൻ കുട്ടി പക്കൽ കൊ
ടുത്ത രെശീതി വാങ്ങി ആയ്തും മെപ്പടി കല്പന പ്രകാരം തികച്ചും
നടന്ന മറുപടി ബൊധിപ്പിച്ച കാണുന്നില്ലായ്കയാൽ ആ വിവ
രത്തിന്നും മറുവടി റിഫൊട്ട ഒന്നിച്ച രെശീതി ഇങ്ങൊട്ടയക്കുക
യും വെണം. എന്ന ൧൮൫൪ാമത ജൂൻ മാസം ൧൨൹ ഒറവമ്പ്ര
ത്തനിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/38&oldid=179601" എന്ന താളിൽനിന്ന് ശേഖരിച്ചത്