താൾ:CiXIV136.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 THE MALAYALAM READER

യി ചെയ്ത അന്ന്യായമെന്ന തെളിവാകയും ചെയ്തിരിക്കുന്നു— അ
തിനാൽ കുഴിക്കാണത്തിലെക്ക അന്ന്യായക്കാരന ഏതെങ്കിലും
അവകാശം ഉണ്ടെന്ന പറവാനും വഴി കാണുന്നില്ലാ. അന്ന്യെ
ഷണത്തിൽ കുഞ്ഞുണ്ണിയൻ മരിക്കുന്നവരെ തയ്യരക്ഷക്കുള്ള കൂ
ലി മുഴുവനും അന്ന്യായക്കാരന കൊടുത്ത തീൎന്നിരിക്കുന്നു എന്നും
പിന്നെ പ്രതി കൈവശം വന്നതിന്റെ ശെഷമായി തയ്യ നന
മാറിരുന്നതിനാൽ അതിൽ അവൻ ഉണ്ടാക്കീട്ടുള്ള വെറ്റില
കൊടിയുടെ അനുഭവങ്ങൾ എടുത്ത പറ്റിപൊരുന്നതല്ലാതെ കൂ
ലിക്കായി ഒന്നും പ്രതിക്കാരൻ കൊടുത്തവരാൻ ഇല്ലെന്നും അ
ങ്ങിനെ ചെയ്യുന്നവസ്ഥക്ക കുഴിക്കാണത്തിന്മെൽ തൎക്കിപ്പാൻ
വിചാരം ഉള്ള ൟ അന്ന്യായക്കാരന്റെ പിന്നിൽ ചില പ്രബലന്മാ
ര കൂടി തൎക്കത്തിന്നും ഏതാനും ചില അവസ്ഥകൾ പ്രവൃത്തിച്ച
അന്ന്യായക്കാരനെ മുൻ നടത്തി ൟ വ്യവഹാരം നടത്തിക്കുന്ന
താണെന്നും പ്രബലന്മാരായ ഏറിയ ആളുകൾ പറമ്പകളിലും
തയ്യ വെപ്പിച്ച തയ്യ രക്ഷക്കും നനക്കും വെണ്ടി കുടികെട്ടിച്ച അ
ന്ന്യ ആളുകളെ പാൎപ്പിച്ച അതിന്റെ ജീവിതം കൊടുത്ത തയ്യ ര
ക്ഷിച്ചുവരുന്ന നടപ്പ പല ദിക്കിലും ഉള്ളതിലെക്ക ഇപ്പൊൾ നൂ
തനമായി ഒരു തൎക്കം കൊടുക്കുന്നത പ്രമാണിപ്പാൻ സംഗതി
കാണുന്നില്ലാ. നന ഇല്ലാത്തതകൊണ്ട ആ കാലത്തിൽ പ്രതി
ക്കാരൻ ഒന്നും അനുഭവം കൊടുക്കാത്തതാണെങ്കിലും ആ പറ
മ്പിലെ വൃക്ഷങ്ങൾ അന്ന്യായക്കാരന്റെ ദൃഷ്ടിയിൽ ഇരുന്നതി
ന്ന അവന വല്ലതും കൊടുത്ത തമ്മിൽ ഒപ്പിച്ച തീൎപ്പാൻ കഴി
യുമൊ എന്ന നൊക്കിയ്തിൽ ശരിയായിട്ടുള്ള കുറ്റിക്കാണം കിട്ടാ
തെ തീൎക്കാൻ മനസ്സില്ലെന്ന അന്യായക്കാരൻ തീൎച്ചയായി പ
റഞ്ഞതിനാൽ ഒപ്പിച്ച തീൎപ്പാനും കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട
പറമ്പും വൃക്ഷങ്ങളുടെ അനുഭവങ്ങളും പ്രതി കൈവശം നടക്കു
ന്നതിന്ന അന്ന്യായക്കാരനും അന്ന്യായക്കാരന്റെ ജീവിതം കൊ
ടുത്തൊ സീവിൽ വ്യവഹാരം ചെയ്തൊ ഒഴിപ്പിക്കുന്നതിന്ന മു
മ്പായി അന്ന്യായക്കാരൻ പുരയിൽ പാൎക്കുന്നതിന്നും അവൻ ഉ
ണ്ടാക്കിയ വെറ്റിലകൊടി അനുഭവം എടുക്കുന്നതിന്നും പ്രതി
ക്കാരനും യാതൊരു വിരൊധവും ചെയ്തപൊകരുതെന്നും ഇതി
ന്ന സങ്കടം വിചാരിക്കുന്നവര സീവിൽ നിവൃത്തി വരുത്തി
കൊള്ളെണ്ടതാണെന്നും കല്പിച്ചു.

അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.

വള്ളുവനാട താലൂക്ക കൊടുര അംശത്തിൽ മുയ്തീൻ ബൊധി
പ്പിക്കുന്ന ആഫീൽ സങ്കടം ഹരജി എന്തന്നാൽ ഞാനും ഉണ്ണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/206&oldid=179781" എന്ന താളിൽനിന്ന് ശേഖരിച്ചത്