താൾ:CiXIV136.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 THE MALAYALAM READER

ഷിച്ചും അധികാരിക്ക കല്പനയയച്ചും പ്രയത്നപ്പെട്ടത്തിൽ ഒടുവിൽ
മാത്രം കണ്ട കിട്ടി വിസ്തരിച്ചതാകയാൽ ൟ കാൎയ്യത്തിൽ ഇത്രതാ
മസമായ്താകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു.
൫൩ സത്തെമ്പ്ര ൫൹

അസിഷ്ടാണ്ട കൽക്കട്ടൎക്ക.

വള്ളുവനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്ക പുലാമന്തൊൾ അംശം കൊൽക്കാരൻ കൃഷ്ണൻ നായ
ര പനിയുടെയും മറ്റും ദീനത്താൽ കഴിഞ്ഞകുംഭമാസം ൧൮൹ ക്ക
൧൮൫൪ വിപ്രവരി മാസം ൨൮൹ മരിച്ച പൊയിരിക്കുന്നു.
ൟ പണി കൊടുക്കെണമെന്ന സന്നത അവകാശി കുഞ്ചുനാ
യര സന്നിധാനത്തിങ്കൽ ഹരജി ബൊധിപ്പിച്ച കല്പന വരിക
യും വെറെ ആയംശക്കാര തന്നെ ൩ ആള ഇവിടെയും ഹരജി
ബൊധിപ്പിക്കയും ചെയ്കകൊണ്ട അവരുടെ പ്രാപ്തിയുടെ അവ
സ്ത അധികാരി മുഖാന്തരം അന്ന്യെഷിച്ചും ഇത വരെ ഞാൻ
നൊക്കി കണ്ടും അവരുടെ യൊഗ്യതയെ കുറിച്ച എഴുതിയ പട്ടി
ക ഇതൊടു കൂടി അയച്ചിരിക്കുന്നു. ൟ അംശം മെനൊൻ പട്ടി
കയിൽ പറയുന്ന ൧ാം നമ്പ്രകാരന്റെ കാരണവര കിട്ടുനായരു
ടെ മകനാകുന്നു. അംശം മെനൊനും കൊൽക്കാരനും തമ്മിൽ സം
ബന്ധികളായാൽ ജനങ്ങൾക്ക ഉപദ്രവം ഉണ്ടാകുമെന്നും മറ്റും
ൟ അംശത്തിൽ ഉള്ള കുടിയാന്മാര കുഞ്ഞാപ്പ മുതൽ ൩൩ ആള കൂ
ടി സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജി മെൽ ആ സംഗ
തി അന്ന്യെഷിച്ച ബൊധിപ്പിപ്പാൻ എപ്രെൽ ൫൹ത്തെ കല്പ
നയൊടുകൂടി വന്നിരിക്കുന്നു. ആ സംഗതി കൊണ്ട അന്ന്യെഷി
ച്ചതിൽ സംബന്ധികൾ എന്ന പറയുന്നത നിജമാണ മെനൊ
ന കണക്കെഴുത്ത പണി മാത്രം ആകകൊണ്ട കൊൽക്കാരൻ സം
ബന്ധക്കാരനായി വന്നതിനെകൊണ്ട കുടിയാമാൎക്ക ഒരുദൊഷം
ചെയ്വാൻ തക്കവണ്ണം വഴിയുള്ളതായിട്ട കാണുന്നില്ല. ഒര അംശം
കൊൽക്കാരനെ നിശ്ചയിക്കുന്ന കാൎയ്യത്തിൽ പലരുടെ പെരിൽ
കൂടി ഇങ്ങിനെ ഒര ഹരജി ഉണ്ടായ്ത വിചാരിക്കുമ്പൊൾ ൟ പ
ണിക്ക ആഗ്രഹിച്ചവരിൽ ആരൊ സന്നതവകാശം പ്രമാണിച്ച
൧ാം നമ്പ്രകാരനെ പണിക്ക നിശ്ചയിച്ച പൊയി എങ്കിലൊ എ
ന്ന വിചാരിച്ച അതിന്റെ വിഘാതത്തിന്ന വെണ്ടി ഇങ്ങിനെ ഹ
രജി അയച്ചതായിട്ടല്ലാതെ മെലിൽ ഒരു ഉപദ്രവം വരുമെന്ന കെ
വലം വിചാരിച്ച ബൊധിച്ച ഹരജി എന്ന തൊന്നീട്ടില്ല പട്ടിക
യിൽ പറയുന്ന നാലാളെയും കണ്ടതിൽ ശരീരശെഷി എകദെശം
എല്ലാവരും ഉണ്ട. ൨-ം–൪-ം നമ്പ്രകാൎക്ക എഴുത്തറിഞ്ഞുകൂട ൨ാം ന
മ്പ്രകാരന കുടിയാന്മാരെയും പരിജയം ഇല്ലെന്നും അയാളാൽ പ
ണി നടത്താവുന്നതല്ലെന്നും ൧-ം–൩-ം നമ്പ്രകാരനെ നിശ്ചയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/28&oldid=179588" എന്ന താളിൽനിന്ന് ശേഖരിച്ചത്