താൾ:CiXIV136.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 THE MALAYALAM READER

വൊലയാൽ സ്വാതന്ത്ര്യമുണ്ടായിരുന്ന മുൻ നടപ്പകാരനായിരു
ന്ന രയിരു ചെയ്യെണ്ടതല്ലാതെ അവൻ കൂലിക്ക പൊലെ കൂട്ടി
രിക്കുന്ന കൂറകാരൻ എന്ന പറയുന്ന പ്രതിക്കാരൻ അങ്ങിനെ
തന്റെ സ്വന്തം പെരിൽ എഴുതി വാങ്ങാന്നും സംഗതിയും ന്യാ
യവും ഇല്ലാത്തതും— മുൻ നടപ്പുകാരൻ ന്യായമായി ഒഴിഞ്ഞ കൊ
ടുത്തതിന്റെ ശെഷം അവകാശമില്ലാത്ത പ്രതി ൟ കാൎയ്യം വ്യ
ഹാരം ഉണ്ടാക്കി തീൎപ്പാൻ പുറപ്പെടുകയും അതിലെക്കു ഇങ്ങി
നെ ഒരു കച്ചീട്ടും ഉണ്ടാക്കി തീൎത്തതെന്നല്ലാതെ ആയ്ത വിശ്വസി
പ്പാൻ അശെഷം അഭിപ്രായമില്ല മുൻ നടപ്പുകാരൻ ഒഴിഞ്ഞ
നിലം ജന്മി അന്ന്യായക്കാരന കൊടുത്തതിന്റെ ശെഷം പ്രവൃ
ത്തി ചെയ്ത പ്രത്യെകം ഉഴുന്ന വിള ഇട്ടതും അന്ന്യായക്കാരനാ
കുന്നു എന്ന മെൽ പറഞ്ഞ സംഗതികളാൽ ബൊദ്ധ്യം വന്നി
രിക്കുന്നു— ൟ കാൎയ്യത്തിന്ന ചെറുകുന്ദ അംശം അധികാരിബൊ
ധിപ്പിച്ച റപ്പൊടത്ത നെരിന വിരൊധമെന്ന കാണുകയാൽ
ആയ്ത പ്രമാണിച്ചിട്ടും ഇല്ലാ— ൟ സംഗതികളാൽ അന്ന്യായക്കാ
രൻ നടന്നുവരുന്നതായി കാണുന്ന നിലത്തിന്മെൽ പ്രതികൾ
യാതൊരു തൎക്കവും തകരാറും ചെയ്ത പൊകരുതെന്നും മദ്ധ്യസ്തം
വെച്ചിട്ടുള്ള പഞ്ചവിള അഫീൽ അവധി കഴിഞ്ഞതിന്റെ ശെഷം അന്ന്യായക്കാരന വിട്ടുകൊടുക്കെണ്ടത എന്നും കല്പിച്ചു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

കവ്വായി താലൂക്ക ചെറുകുന്ദ അംശം ദെശത്ത കൊരൻ ബൊ
ധിപ്പിക്കുന്ന അഫീൽ ഹരജി— ഉസ്സൻകുട്ടി എളയാവ വക മു
ങ്ങംമുതൽ ൫– നിലത്തിൽ ഞാൻ തൎക്കംചെയ്ത പ്രവൃത്തി വിരൊ
ധിച്ച പ്രകാരം മുയ്തിൻ കൂട്ടി എന്റെയും രയിരുമുതൽ ൨–ാളെ
മെലും ചെയ്ത പൊലീസ്സ അന്ന്യായം കവ്വായി താലൂക്ക തഹശ്ശീ
ൽദാര വിസ്തരിച്ച ൫൩– എപ്രെൽ ൨൬൹ കല്പിച്ച തീൎപ്പ ഇനി
ക്ക സന്മതമല്ലായ്കകൊണ്ട ആ തീൎപ്പ മാറ്റി തരുവാനുള്ള സംഗ
തികൾ ഇതിന്ന താഴെ ബൊധിപ്പിക്കുന്നു— ൧ാമത ൟ നിലങ്ങ
ളിന്മെൽ ഞാൻ അവകാശപ്പെട്ട നടപ്പ തുടങ്ങിയ്ത— ൫൧ സത്തെ
മ്പ്ര ൧൩൹ ചിണ്ടനും രയിരുവും താലൂക്കിൽ ബൊധിപ്പിച്ച രാ
ജി പ്രകാരമാകുന്നു— ആ രാജിനാമം റിക്കാട്ടിൽ ഉള്ളതും ആ രാജി
പ്രകാരം ഇതവരെയും ഞാൻ നടന്നവരുന്ന മുഖ്യമായ വിവരം
അധികാരി ൟ കാൎയ്യത്തിൽ ബൊധിപ്പിച്ച റപ്പൊട്ടും തഹശ്ശീൽ
ദാര നൊക്കിരുന്നു എങ്കിൽ രാജിനാമം മുതൽ നാല കൊല്ലത്തെ
ക്ക എനിക്കുള്ള കൊഴുനടപ്പ സ്ഥിരമാക്കാനും അതിന്ന വിരൊ
ധമായി ൟ കൊല്ലം വൃശ്ചികമാസത്തിൽ അന്ന്യായക്കാരന ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/174&oldid=179747" എന്ന താളിൽനിന്ന് ശേഖരിച്ചത്