താൾ:CiXIV136.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 225

കൊടുക്കുകയും—ആധാരം എഴുതി കൊടുക്കുകയും ഉണ്ടായിട്ടില്ലന്നും
അവകാശവിവരവും മറ്റും അന്യായ വക്കീലും— അന്ന്യായക്കാരു
ടെ കാരണവരായ മരിച്ച ശങ്കരപൊതുവാളും ൩–ാം പ്രതിക്കാര
ന്റെ കാരണവനുമായി കൈ കണക്ക കാൎയ്യങ്ങൾ ൧൦൨൦ ആമത
വൃശ്ചിക മാസത്തിൽകൊഴിക്കൊട്ട വെച്ച പറഞ്ഞ തീൎത്ത ൪൮൦
പണം ശങ്കര പൊതുവാൾക്ക കൊടുപ്പാനുണ്ടായിരുന്നതിന്ന
അന്ന്യായത്തിൽ പറയുന്ന നിലത്തിൽ ൭ കണ്ടവും കൊടക്കാട്ടെ
പടി പള്ളിമഞായലിൽ ൫ കണ്ടവും കൂടി കൊഴുവെറക്കം പണ
യമായിട്ട മുദ്രൊലയിൽ താൻ ആധാരം ചെയ്ത കൊടുത്തീട്ടുണ്ട
ന്നും ആ പണത്തിന്റെ പലിശയും ൟ പത്ത കണ്ടത്തിന്റെ
യും നികിതി ജമ ശങ്കര പൊതുവാളുടെ പെരിലാകകൊണ്ട നി
കിതിയും കഴിച്ച കാലത്താൽ നാല്പത്ത മൂന്നിത പറ നെല്ല ഇ
ങ്ങൊട്ട കൊടുപ്പാനായിട്ടും മുമ്പെ നടന്ന വരുന്ന രണ്ട കണ്ടത്തി
ന്ന പുറമെ മെൽ പറഞ്ഞ ൮ കണ്ടത്തിൽ ഒരു കണ്ടം കൂടി തനി
ക്ക ശങ്കര പൊതുവാൾ വിട്ട കൊടുത്തതായിട്ടും അതിന്ന ശങ്കര
പൊതുവാൾ ഒരാധാരം ഇങ്ങൊട്ടും എഴുതി കൊടുത്തിരിക്കുന്നു
എന്നും അന്ന മുതൽക്ക ൩ കണ്ടം പ്രതിക്കാരന്റെ തറവാട്ടിലെ
ക്ക നടന്ന വരുന്നു എന്നും ൩ാം പ്രതിക്കാരനും— മെപ്പടി നില
ത്ത ൮ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും ൨ കണ്ടം
പ്രതിക്കാരുടെ തറവാട്ടിലെക്കും നടന്ന വരുന്നു എന്ന അന്ന്യാ
യം വക ൨ സാക്ഷികളും— ൟ നിലത്ത ൩ കണ്ടം ൧൦൨൦–ാമത
മുതൽക്ക പ്രതിക്കാരന്റെ തറവാട്ടിലെക്കും ശെഷം ൭ കണ്ടം
അന്ന്യായക്കാരുടെ തറവാട്ടിലെക്കും നടന്ന വരുന്നു എന്ന അ
യൽ കൃഷിക്കാരനായ ൪ാം സാക്ഷിയും— രണ്ട കണ്ടം പ്രതിക്കാ
രുടെ തറവാട്ടിലെക്കും ൭ കണ്ടം അന്ന്യായക്കാരുടെ തറവാട്ടി
ലെക്കും നടന്ന വരുന്നു എന്ന ൫ാം സാക്ഷിയായ മുഖ്യസ്തനും—
൭ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും രണ്ട കണ്ടം പ്ര
തിക്കാരനും നടന്ന വരുന്നു എന്ന ൬–ം ൭–ം സാക്ഷികളും— ൟ നി
ലത്ത ൭ കണ്ടം അന്ന്യായക്കാരുടെയും ൩ കണ്ടം പ്രതിക്കാരുടെ
യും തറവാട്ടിലെക്ക നടന്ന വരുന്നതാകുന്നു എന്ന പ്രതിഭാഗം
വക ൯–ം ൧൦–ം സാക്ഷികളും— പ്രതിക്കാരൻ പറയുന്ന ആധാര
ത്തിലെക്ക അനുകൂലമായി ആ രണ്ട ആധാരവും എഴുതീട്ടുള്ള പ്ര
കാരം ആധാരത്തിലെ കയ്യഴുത്തകാരനായ ൮ാം സാക്ഷിയും
ബൊധിപ്പിച്ചിരിക്കുന്നു.

ൟ കാൎയ്യത്തിന്റെ സകല ദസ്തെപെജകളും മുമ്പെത്തെ തീ
ൎപ്പ മുതലായ്തകളും നൊക്കുകയും ചെയ്തതിൽ മെപ്പടി നിലത്ത
൮ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും രണ്ട കണ്ടം പ്ര
തിക്കാരന്റെ തറവാട്ടിലെക്കും നടന്ന വരുന്നത നിജമാകുന്നു

G g

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/235&oldid=179814" എന്ന താളിൽനിന്ന് ശേഖരിച്ചത്