താൾ:CiXIV136.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 THE MALAYALAM READER

ട്ടിലൊർ വയനാട്ടിൽ പാൎക്കുന്നതും ആകയാൽ മെലാൽ ൫൹
ലകത്ത തന്നെ മുതൽ അടച്ച വരുവാൻ വയനാട താലൂക്ക മുഖാ
ന്തരം കല്പന പൊകെണ്ടതിന്ന വെണ്ടി ൟ വസ്തുത ബൊധി
പ്പിച്ചിരിക്കുന്നു, പതിനൊന്ന അംശം കുത്തകക്കാരനും മുതൽഅ
ടപ്പാൻ കുറെ താമസിക്കുകയാൽ അവനെ നല്ലവണ്ണം താക്കീതി
ചെയ്ത അയച്ചിട്ടും ഉണ്ട മെലാൽ അധികം താമസിച്ചാൽ സം
ഗതി പൊലെ ബൊധിപ്പിച്ച കൊൾകയും ചെയ്യാം. എന്ന
൧൮൫൩ മത ആഗസ്ത ൨൯൹

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

ചിറക്കൽ താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി. കണ്ണങ്ക
യി എന്ന നിലം കാണാവകാശത്തൊടു കൂടി നികുതി അടച്ച വ
രുന്ന—കലന്തൻ പെരിൽ തിരിക്കെണ്ടുന്നതിന്ന ചെരി അം
ശക്കാര കണക്ക കൊടുക്കുകയും സമ്മതിച്ച ജമ തിരിച്ച കെട്ടി കൊ
ടുപ്പാൻ താലൂക്കിൽനിന്ന കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നവി
വരം അതിന്റെശെഷമായിഅധികാരി അയച്ചിരിക്കുന്ന റപ്പൊ
ടത്തകളിൽ പ്രസ്ഥാപിക്കാതെ പുതിയ ഒരു കാൎയ്യംപൊലെ റപ്പൊട
ത്തുകൾ ചെയ്ത സംഗതിയിൽ സമാധാനം ബൊധിപ്പിക്കാൻ
അധികാരിക്ക കല്പന കൊടുത്ത വിവരത്തിന്നും മറ്റും ആഗസ്ത
൧൭൹ ൨൮൪ാം നമ്പ്രായി ഹരജി ബൊധിപ്പിച്ചിട്ടും ഉണ്ടെല്ലൊ.

ൟ സംഗതിയിൽ ചെലെരി അംശം അധികാരിയുടെ റപ്പൊ
ടത്ത ഇന്ന എത്തിരിക്കകൊണ്ട ആയ്ത ൟ ഹരജി ഒന്നിച്ച സന്നി
ധാനത്തിങ്കലെക്കയച്ചിരിക്കുന്നു.

ചാര ജമ തിരിച്ച കെട്ടാൻ കൊടുത്ത കണക്കിൽ മെപ്പടി നില
ത്തിന്റെ ജമ കലന്തൻ പെരിൽ കെട്ടാൻ എഴുതിയ വിവരവും
അത പ്രകാരം കലന്തൻ പെരിൽ തിരിച്ച കെട്ടാൻ കല്പന ഉണ്ടാ
യ വിവരവും അതിന്റെ ശെഷമായി അയച്ച റിഫൊട്ടുകളിൽ
പ്രസ്ഥാപിക്കാതെ ഇരുന്നത തൽക്കാലം ഓൎമ്മകെട വന്നപൊയ്ത
കൊണ്ടാണന്ന റിഫൊട്ടിൽ എഴുതി കാണുന്നു.

മെപ്പടി അധികാരി കൎയ്യാദികൾ ശെരിയായും സത്യമായും ന
ടന്ന വരുന്നതാകയാൽ ൟ കാൎയ്യം ഓൎമ്മ കുറവിനാൽ വന്ന പൊ
യ്ത എന്ന പറയുന്ന സമാധാനം ക്ഷമിച്ച ൟ തെറ്റിന്ന ഇപ്പൊ
ൾ ഒരു താക്കീതിയായി ഒരു കല്പന കൊടുത്താൽ മതിയാകുമെന്ന
ഇനിക്ക അഭിപ്രായമാകക്കൊണ്ട ൟ വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു. എന്ന ൧൮൫൩ ആഗസ്ത ൨൫൹.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

ചിറക്കൽ താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി. മു
ണ്ടയാട്ട ഒടി നിലത്തിന്റെ നികുതി ൧൦൨൧ൽ തന്നൊട അഴിക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/26&oldid=179585" എന്ന താളിൽനിന്ന് ശേഖരിച്ചത്