താൾ:CiXIV136.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 241

ക്കാരനെയും മെൽ പറഞ്ഞ കൊമശ്ശനമ്പ്യാരെയും ഇവിടെ ത
ന്നെ വരുത്തി ൟ കാൎയ്യം തമ്മിൽ സന്ധിക്കെണ്ടുന്ന വഴി കൊ
ണ്ട പറഞ്ഞതിൽ കാൎയ്യം സന്ധിച്ച തീരുന്ന വഴി അവൎക്ക ഒട്ടും
ഉത്സാഹമില്ലാതെയും കാണുകയും അന്ന്യായക്കാരൻ ഏകദെശം
൧൭ കൊല്ലത്തൊളമായിട്ട തറവാട്ട കാൎയ്യം അന്ന്വെഷിച്ച സൎക്കാ
ര നികിതി കൊടുത്ത വരുന്ന ആളും വസ്തുവഹകളുടെ ആധാര
ങ്ങൾ ഏകദെശം മിക്കവാറും അന്ന്യായക്കാരൻ പെരിലും ആ
യിട്ടും കാണുന്നതിനാൽ അങ്ങിനെ ഉള്ള അന്ന്യായക്കാരനെ നീ
ക്കം ചെയ്ത ൧ാം പ്രതി മുതലായ്വര കാൎയ്യം നൊക്കി വരെണമെ
ന്ന അവരും തറവാട്ടിൽ സ്ത്രീകളായ ൪ മുതൽ ൭ വരെ സാക്ഷി
കളും പറയുന്ന വാക്കിനെ സ്വീകരിച്ച പൊലീസ്സിൽനിന്ന ഒ
രു കല്പനയും കൊടുപ്പാൻ പാടില്ലായ്കകൊണ്ട കിഴുക്കട പ്രകാരം
തറവാട്ട കാൎയ്യങ്ങൾ അന്ന്യായക്കാരൻ നൊക്കി വരുന്നതിന്ന
൧–ം൨–ം പ്രതിക്കാര മുതലായ്വര യാതൊരു വിരൊധവും ചെയ്വാൻ
സംഗതി ഉള്ളതല്ലായ്കയാൽ കിഴുക്കട പ്രകാരം എല്ലാവരും എക
മനസ്സായി ഏറ്റ എടച്ചിൽ കൂടാതെ അന്ന്യായക്കാരൻ തന്നെ
തറവാട്ടകാൎയ്യം നൊക്കി കുഞ്ഞകട്ടികളെ സംരക്ഷണ ചെയ്ത വ
രെണമെന്നും അന്ന്യായക്കാരൻ തറവാട്ട കാൎയ്യം നൊക്കുന്നതിനാ
ൽ തറവാട്ടമുതൽ വിറ്റ നശിപ്പിക്കുന്നു എന്നൊ മറ്റൊ വല്ല
സങ്ങതികളും ഒന്നാം പ്രതി മുതലായ്വര വിചാരിക്കുന്നതിന്ന സീ
വിൽ വ്യവഹാരം ചെയ്ത നിവൃത്തി വരുത്തെണ്ടതല്ലാതെ ൟ കാൎയ്യം സംബന്ധമായി കലശൽ നാനാവിധം ആരും ഒന്നും ഉണ്ടാ
ക്കി പൊകരുതെന്നും അതകൂടാതെ ആരെങ്കിലും എതങ്കിലും ഉ
ണ്ടാക്കിയാൽ ആയ്വര ശിക്ഷയിൽ ഉൾപ്പെടുവാൻ സംഗതി വ
രുമെന്നും കല്പിച്ച ൟ കാൎയ്യം നീക്കി പ്രതിക്കാരെ വിട്ട അയ്ക്കുക
യും ചെയ്തു.

മജിസ്ത്രെട്ടിലെക്ക.

കൂറ്റനാട താലൂക്ക—അംശത്തിൽ ഏച്ചു നമ്പ്യാര ബൊ
ധിപ്പിക്കുന്ന ആപ്പീൽ സങ്കടം ഹരജി— എന്റെ കാരണവര മ
രിച്ച പൊയ കുഞ്ഞുണ്ണി നമ്പ്യാര എന്നവര ൧൦൦൮ാമത ചിങ്ങ
മാസത്തിൽ മരിച്ചതിന്റെ ശെഷം അന്ന മുതൽ ഇന്നവരെ
തറവാട്ട കാൎയ്യാദികൾ നൊക്കി സൎക്കാര നികിതിയും കൊടുത്ത
കുഞ്ഞുകട്ടികളെ രക്ഷ ചെയ്തും മുമ്പെ ഉള്ള കാണത്തിൽ അധി
കം ദ്രവ്യം ജന്മികൾക്ക കൊടുത്ത എന്റെ പെരിൽ ആധാരങ്ങ
ൾ ചാൎത്തി വാങ്ങിയ്ത കൂടാതെ ൧൦൨൨– ൧൦൨൩– ൟരണ്ട കൊ
ല്ലത്തിൽ സ്വന്തം പണം കൊടുത്ത കാണമായും ജന്മമായും കൊ

I i

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/251&oldid=179833" എന്ന താളിൽനിന്ന് ശേഖരിച്ചത്