താൾ:CiXIV136.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 THE MALAYALAM READER

ച്ചവരുന്നതല്ലല്ലൊ ആവക എടച്ചിൽ ഉണ്ടാകകൊണ്ട അധികാ
രി എന്റെ മെൽ ദൊഷം പറയുന്നതാണ— ആ വക സങ്ങതിക
ൾ അന്ന്യെഷിക്കാതെ അധികാരി പറഞ്ഞത ശെരിഎന്ന തീൎപ്പി
ൽ കാണിച്ചത മതിയല്ലാ. ൩– വാദിക്കുന്ന സ്ഥലത്തിന്റെ നാ
ല ഭാഗവും പകുതിയൊളം അന്ന്യായക്കാൎക്ക ഉള്ളതെന്ന അവരു
ടെ ആധാരത്തിൽ കാണുന്നത ശെരിയല്ലെന്നുള്ളതിന്ന ഒരു ദൃഷ്ടാ
ന്തം ഞാൻ കാണിക്കാം— വാദിക്കുന്ന ഭൂമിയുടെ നാല ഭാഗവും
ഉള്ള തൊട്ടക്കാൎക്ക ആ കുളത്തിൽ പാതിയൊളം സ്ഥലം എല്ലാവ
ൎക്കും എടുപ്പാൻ സ്ഥലമില്ലാത്തതാണ— അതപ്രകാരമിരിക്കുമ്പൊ
ൾ ആ യാധാരങ്ങൾ ൟ വാദത്തിലെക്ക വെണ്ടി ഉണ്ടാക്കി കാ
ണിച്ചതെന്നും ദൃഷ്ടാന്തമല്ലെ— ആ സങ്ങതി നൊക്കാതെ അധികാ
രിയുടെ വാക്കിനെ പ്രമാണിച്ച കല്പിച്ച തീൎപ്പ മാറ്റെണ്ടതാണെ
ന്നും അന്ന്യായക്കാരുടെ ആധാരംകൊണ്ടും അധികാരിയുടെ റി
പ്പൊടത്തകൊണ്ടും അന്ന്യ ലക്ഷ്യം കൂടാതെ ബൊധിക്കും ദൃഷ്ടാ
ന്തത്തിന്ന വിരൊധമായി പറയുന്നവാക്ക വ്യവഹാരത്തിൽ പ്ര
മാണിക്കുന്ന നടപ്പില്ലാ ആ സങ്ങതികൊണ്ട ഏതെങ്കിലും താലൂ
ക്കിൽനിന്ന ദൃഷ്ടി വെച്ച വിചാരിച്ചു എങ്കിൽ ൟ തീൎപ്പ കല്പിപ്പാ
ൻ എടവരുന്നതല്ലാ. ൪–ാമത മെൽപ്രകാരം ദൃഷ്ടാന്തത്തിന്ന വി
രൊധമായി അഫീൽ പ്രതികൾ വാദിക്കയും അതിനെ അധികാ
രി സമ്മതിക്കയും ചെയ്തതിനാൽ ആകുന്നു സ്ഥലം നൊക്കിയാൽ
നെരറിയാമെന്ന താലൂക്കിൽ ഹരജി ബൊധിപ്പിച്ചത— ആ സങ്ങ
തി ഒന്നും താലൂക്കിൽനിന്ന നൊക്കീട്ടില്ലാ സത്ത്യത്തിന്മെൽ തീൎപ്പ
ചെയ്വാൻ വെണ്ടി നൊക്കിയാറെ ഇനിക്ക മനസ്സില്ലെന്ന ബൊ
ധിപ്പിച്ചതിനാൽ കഴിഞ്ഞീട്ടില്ലെന്ന കാണുന്നു മെൽപ്രകാരം അ
ന്ന്യായക്കാരുടെ വാദം ദുൎബ്ബലമെന്ന ദൃഷ്ടാന്തമിരിക്കുമ്പൊൾ നെ
രഅറിവാൻ സത്യം വെണമെന്നില്ലാ ദൃഷ്ടാന്തമില്ലാത്ത സങ്ങതി
കൾക്കെ സത്യം ചെയ്യുന്ന നടപ്പുള്ളു— അതിനാൽ സത്യം ചെയ്വാ
ൻ മനസ്സില്ലെന്ന ബൊധിപ്പിച്ചതാണ. വാദിക്കുന്ന ഭൂമി എ
ന്റെ കൈവശം നടപ്പുള്ളത നെരാകകൊണ്ട അന്ന്യായക്കാൎക്ക
ബൊധിച്ച സ്ഥലത്ത ഇനിക്ക സത്യം ചെയ്യാം അന്യായ സാ
ക്ഷികൾ അവരുടെ ജെഷ്ഠാനുജന്മാരും എന്റെ സാക്ഷികൾ മു
ഖ്യസ്തൻമാര പ്രമാണികളും ആകുന്നു— ആ സാക്ഷി വാക്കിനെ
അധികാരിയുടെ വാക്കിനാൽ ദുൎബ്ബലം ചെയ്തതും മതിയായന്ന്യായ
മല്ലാ സത്യം ചെയ്തതീരുന്നതിലും പ്രയാസമില്ലാത്ത വഴിയാണ
സ്ഥലം നൊക്കിയാൽ അറിയാമെന്ന ഞാൻ ബൊധിപ്പിച്ചത
ആ വഴിക്ക തൎക്കം തീൎന്നു എങ്കിലൊ എന്ന വിചാരിച്ചാണ സത്യ
ത്തിന്ന ഞാൻ മനസ്സില്ലെന്ന ആദ്യത്തിൽ ബൊധിപ്പിച്ചിരിക്കു
ന്നത— അതുകൊണ്ട സന്നിധാനത്തിങ്കലെ ദയ ഉണ്ടായി ൟ കാ
ൎയ്യത്തിന്ന താലൂക്കിൽ കഴിഞ്ഞ വിസ്താരം മുതലായ്ത വരുത്തി നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/160&oldid=179732" എന്ന താളിൽനിന്ന് ശേഖരിച്ചത്