താൾ:CiXIV136.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 249

യിൽ ഒഴിവമുറി വാങ്ങി പിന്നെ കലന്തൻകുട്ടിക്കു വെറുമ്പാട്ട
കുഴിക്കാണത്തിന്ന കൊടുത്ത അവനും അവൻ മരിച്ചാറെ അ
വകാശി ബാവയും നടക്കുന്നു— ബാവ ഇപ്പൊൾ ആൎക്കെങ്കിലും
കൊടുത്ത നടത്തിക്കുന്നുണ്ടൊ എന്നറിയില്ലാ എന്നും മറ്റും ബൊ
ധിപ്പിച്ച കാണുന്നു. ഇത അതിര വാദത്തിന്നും നടപ്പിന്നും
ഇരുപരിഷയും വാദിക്കുന്നതിലെക്ക വിരൊധമല്ലാതെ കക്ഷി
ക്കാൎക്ക ഒരു ഗുണവും സിദ്ധിച്ചീട്ടില്ലാ ജന്മിയുടെ ൟ ന്യായം
സീവിൽ വ്യവഹരിച്ച നിവൃത്തിവരുത്തെണ്ടതാകുന്നു എന്ന
താക്കീത ചെയ്ത ആ വക ദസ്താപെജകളും ഇതിൽ ചെൎത്ത വെ
ച്ചീട്ടുണ്ട.

മജിസ്രെട്ടിലെക്ക.

കുറുമ്പ്രനാട താലൂക്ക—നഗരത്തിൽ ബീവി ഉന്മ ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— ഞാൻ നികുതിയും കൊടുത്ത നടക്കു
ന്ന കൊപ്പര പാണ്ടികശാല പറമ്പിന്റെ ഒരു ഖണ്ഡത്തിന്ന
അതിരവാദമായീട്ടുണ്ടായ പൊലീസ്സ അന്ന്യായത്താൽ അതും
അതിലെ തെങ്ങുകളും അന്ന്യായം അറബിച്ചി ഉന്മയും മകൻ
ഉത്തൊട്ടിയും കൂടി നടപ്പാൻ ൪൯ സത്തെമ്പ്ര ൩൹കുറുമ്പ്രനാട
തഹശ്ശീൽദാര കല്പിച്ച തീൎപ്പ മാറ്റാനുള്ള സംഗതികൾ എന്തെ
ന്നാൽ—

൧ാമത കാൎയ്യഗുണദൊഷം കൊണ്ട പറയും മുമ്പെ ഇതിൽ സം
ഭവിച്ച ഒരു മുഖ്യമായ തെറ്റ പറയുന്നു എന്തന്നാൽ— ൧൮൧൬ലെ
൧൨ാം കാനൂൽ ൪ാം വകുപ്പ പ്രകാരം കൽക്കട്ടർ അധികാരത്താ
ലൊ— ആയധികാരകീഴിൽ നിശ്ചയിക്കുന്ന പഞ്ചായക്കാരാലൊ
തീൎക്കപ്പെടെണ്ടുന്ന ൟ അതിരവാദ കാൎയ്യം പൊലിസ്സ അധി
കാരിയായ തഹശ്ശീൽ ദാര തീൎത്ത ൟ ഒരു അവസ്ഥയാൽ ത
ന്നെ വിസ്താരങ്ങളൊടു കൂടി തീൎപ്പിനെ ദുൎബ്ബലമാക്കി പുതുവി
സ്താരം ചെയ്ത തീൎക്കെണ്ടതാണെന്ന ഞാൻ വിചാരിക്കുന്നു— അ
തല്ലെങ്കിൽ ൧൨–ാം കാനൂൽ നിശ്ചയിച്ചത ഏത വക കാൎയ്യത്തി
ന്ന വെണ്ടി ആണ എന്നറിയുന്നതും ഇല്ലാ. ൨ ൟ വഴി ഇവി
ടെ സമ്മതിക്കാതെ ൟ അഫീലിനാൽ തന്നെ കാൎയ്യം ഗുണ
ദൊഷം ചിന്തിച്ചാലും തഹശ്ശീൽദാരുടെ തീൎപ്പ മാറ്റി എന്റെ
നെരായ നടപ്പിനെ സ്ഥാപിപ്പാൻ മതിയായ ന്യായമുള്ളതിന്ന
ഒര സംശയമുള്ളതല്ലാ. ൩ എന്നാൽ വിവാദിക്കുന്ന ൫ തെങ്ങ
കളുടെ അനുഭവം കീഴിൽ എടുത്തപൊന്നത ആരെന്നെത്രെ
പൊലീസ്സ അധികാരത്താൽ ചിന്തിപ്പാനുള്ളത. ൪ ൟ വിചാ
രണയാൽ കണ്ടിരിക്കുന്ന തെളിവിനെ മറച്ച തഹശ്ശീൽദാര

K k

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/259&oldid=179858" എന്ന താളിൽനിന്ന് ശേഖരിച്ചത്