താൾ:CiXIV136.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 279

മിതിരി പ്രകാരം ആ വക നിലങ്ങളും നൊക്കി കണക്ക ആതാ
ത സമയം ഇവിടെ അയക്കുകയും വെണം— മെൽ പ്രകാരം
അല്ലാതെ കുടിയാൻമാര കല്പന കൂടാതെ മെൽ എഴുതിയാവക
നിലങ്ങൾ നടന്നാൽ ആ വക നിലം നടപ്പാനുള്ള പ്രയത്ന
ത്തിന്റെയും ശിലവിന്റെയും അവസ്ഥക്ക ഒന്നും വിട്ട കൊടു
ക്കാതെ നടന്ന കൊല്ലം തന്നെ ജമക്ക ചെൎക്കുകയും ചെയ്യും.

൧൮-ാമത. കൊല്ലം തൊറും പള്ളിമഞായലായി നൊക്കി ചാ
ൎത്തി വരുന്ന വകയിൽ സ്ഥിരം ജമക്ക ചെൎപ്പാൻതക്കതായ നി
ലങ്ങൾ ചില താലൂക്കുകളിൽ അധികം ഉള്ള പ്രകാരവും ആയ്തി
ന്ന സ്ഥിരം ജമ നിശ്ചയിക്കുന്നത കുടിയാന്മാരിൽ അധികം ആ
ളുകൾക്കും സമ്മതമാകുമെങ്കിലും അധികാരി മെനൊൻമാരുടെ
സഹായത്താലും സൎക്കാര കാൎയ്യത്തിൽ അവൎക്കുള്ള താല്പൎയ്യ കുറ
വിനാലും ആയ്ത സ്ഥിരം ജമക്ക ചെൎപ്പിക്കാതെ കൊല്ലം തൊറും
നൊക്കി ചാൎത്തിച്ച വരുന്നപ്രകാരം കാണുന്നു— ആ വക പള്ളി
മഞായലകളും സ്ഥിരം ജമ നിശ്ചയിക്കുന്നതിന്ന കുഴക്കില്ലെന്ന
കാണുന്ന വെറെ നിലങ്ങളും കൊല്ലം തൊറും ചാൎത്തി നൊക്കി
ചാൎത്തുന്നതിനെക്കായിലും ആ വക നിലങ്ങൾക്ക വിഹിതമായി
ഒര ജമ നിശ്ചയിച്ച വസൂലാക്കുന്നത കുടിയാന്മാൎക്ക ഗുണം ഉ
ള്ളതാകകൊണ്ട ആ വക ഒക്കെയും ൟ കഴിഞ്ഞ അക്ടൊമ്പ്ര
൧൪൹ ൬൩ാം നമ്പ്രായി അയച്ചിരിക്കുന്ന സൎക്കലർ കല്പനയി
ലെ താല്പൎയ്യം പ്രകാരം പൈമാശി ചെയ്ത കണക്കയച്ചകൊൾ
കയും വെണം.

൧൯–ാത. ചില താലൂക്കുകളിൽ ചില അംശങ്ങളിൽ തരിശനി
ലങ്ങൾക്ക മുമ്പെത്തെ ജമയിൽ ഏതാനും കന്മി ചെയ്തത ഏല്പി
ച്ചിരിക്കുന്നതാകകൊണ്ട ആ വക എത്ര ഉണ്ടെന്ന പ്രത്ത്യെകം അ
റിവാൻതക്കവണ്ണം ഇതൊടുകൂടി അയക്കുന്ന മൂന്നാം നമ്പ്ര മാ
തിരിപ്രകാരം കണക്കുണ്ടാക്കി അയക്കുകയും വെണം.

മുത്രഫകത്തി ശട്ടിവക

൨൦-ാമത. പുതുതായി ജമക്ക ചെരെണ്ടുന്ന കുടി പീടിക മുതലാ
യ്തും കത്തി ശട്ടി വകയും ഉണ്ടായാൽ ആയ്തിന്ന കണക്കുണ്ടാക്കി
അയക്കുകയും വെണം.

൨൧-ാമത. മെൽപ്രകാരം പുതിയ്തായിജമക്ക ചെൎപ്പാനുള്ള കുടി
പീടികമുതലായ്തിന്ന ചില കുടിയാന്മാരുടെയും കുടിപീടികകളുടെ
യും അവസ്ഥനൊക്കുമ്പൊൾ റിവാജപ്രകാരം നികുതി നിശ്ചയി
ക്കുന്നതഅധികമെന്ന കണ്ടാൽ ആവകക്ക റിവാജപ്രകാരം നി
കുതി ഇത്ര എന്നും ഇപ്പൊൾ നിശ്ചയിക്കാവുന്നത ഇത്ര എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/289&oldid=179890" എന്ന താളിൽനിന്ന് ശേഖരിച്ചത്