താൾ:CiXIV136.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 THE MALAYALAM READER

നെതിരി മെനൊനെ ജൂലായി ൨൦൹ം അയക്കെണ്ടിവന്ന അയ
ച്ചപ്പൊൾ രാമൻ മെനൊൻ പെഷ്കാരെ കൂട അട്ടപാടിക്ക പൊ
യി പനി ദീനം കിട്ടി ഭെദം വന്ന സമയമായ്തിനാലും നെതിരി
മെനൊന ൟ തണുപ്പ കാലം കൊണ്ടും അല്പമായ വാതത്തിന്റെ
ഉപദ്രവം ഉണ്ടാകകൊണ്ടും വെഗത്തിൽ നടന്ന പൊവാൻ പാ
ടിലായ്കയാലും ഇപ്പൊൾ വഴിക്കിൽ ഒരാൾക്ക ഒര ദിക്കിൽ കയ
റി ഭക്ഷണം കഴിപ്പാൻ ഒരു നെരത്തിന്ന ൨꠱ പയിസ്സയിൽ കുറ
ഞ്ഞാൽ മതിയാകുന്നതല്ലായ്കകൊണ്ടും വെറെ അയക്കുന്ന സാ
ക്ഷിക്കാൎക്ക അന്ന്യായക്കാരും മറ്റും സഹായിക്കുന്ന പൊലെ ഇ
വൎക്ക ഒരാളും സഹായിപ്പാൻ ഇല്ലായ്കയാലും പതിവ പ്രകാരം ഉ
ള്ള ചിലവ കൊണ്ട പൊവാൻ പ്രയാസമെന്ന അവര പറക
കൊണ്ടും മെൽ പറഞ്ഞവരിൽ രാമൻ മെനൊന ൫ ദിവസത്തെ
ക്കും നെതിരി മെനൊന നാല ദിവസത്തെക്കും ദിവസം ൧ക്ക ഒ
രണ എട്ട പയി പ്രകാരം ചിലവ കൊടുത്തിരിക്കകൊണ്ട ൟ
വിവരം സന്നിധാനത്തിങ്കൽ അറിവാനായി വസ്തുത ബൊധി
പ്പിച്ചിരിക്കുന്നു. എന്ന കൊല്ലം ൧൮൫൪ാമത ജൂലായി മാസം
൨൧൹ പെരുന്തൽ മണ്ണനിന്ന.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൧൪ ൨൦൭ാം നമ്പ്രായി ഉണ്ടായ കല്പ
ന കിട്ടി.

അതിൽ പറയുന്ന പ്രകാരം ജാന്മ്യം കല്പിച്ച അവധി കഴിഞ്ഞ
വിട്ട വന്ന കുഞ്ഞൊലനെയും അവൻ ഇരിക്കുന്ന പെങ്ങാട ദെ
ശത്ത മുഖ്യസ്ഥൻ കുഞ്ഞൊലൻ—പ്രമാണി—മമ്മുണ്ണി—പൊക്കര ഇ
വരെയും വരുത്തി അവരൊട ചൊദിക്കയും പുറമെ അന്ന്യെ
ഷണം ചെയ്കയും ചെയ്തതിൽ മെപ്പടി കുഞ്ഞൊലൻ എന്നവൻ
നാട്ടിൽ എത്തിയ്തിന്റെ ശെഷമായി ഇതവരെക്ക ദുൎവിചാരത്തി
ന്ന മനസ്സും വിചാരവും ഉള്ളതായി അറിഞ്ഞിട്ടില്ലാ മെലാൽ ദു
ൎവ്വിചാരത്തിലും കലശലിലും ഉൾപ്പെടുന്നതല്ലെന്നും അപ്രകാരം
തങ്ങൾക്ക എൽക്കാമെന്നും മെൽ എഴുതിയ മുഖ്യസ്ഥനും പ്രമാ
ണികളും പറഞ്ഞിരിക്കുന്നതിനാൽ അവരെ എല്പിച്ച നിൎത്തിയാ
ൽ മതി എന്നാണ ഇപ്പൊഴത്തെ അന്ന്യെഷണത്തിൽ ഇനിക്ക
തൊന്നിരിക്കുന്നത അതുകൊണ്ട ആ കുഞ്ഞൊലന്റെ കാൎയ്യത്തി
ൽ വരുന്ന കല്പന പ്രകാരം നടക്കാമെന്ന വിചാരിച്ച മെൽ പ
റഞ്ഞ മുഖ്യസ്ഥനെയും പ്രമാണികളെയും എല്പിച്ച നിൎത്തിരിക്കു
ന്നതിനാൽ മുഖ്യസ്ഥന്മാരൊട വാങ്ങിയ കയ്പീത്ത ഇതൊടു കൂടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/14&oldid=179571" എന്ന താളിൽനിന്ന് ശേഖരിച്ചത്