താൾ:CiXIV136.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 THE MALAYALAM READER

വിസ്താരത്തിന്റെ മദ്ധ്യെ ൟ വിസ്താരം നടത്തെണ്ടത ആവി
ശ്യമില്ലെന്ന തൊന്നി സങ്കടം ഉണ്ടെങ്കിൽ ഹരജി ബൊധിപ്പി
ച്ച തെളിവ കൊടുക്കെണമെന്ന കല്പിച്ചതല്ലാതെ വിസ്താരം നട
ത്തീട്ടുമില്ലാ വസ്തു മുതൽ കുഞ്ഞന്മൻ കൈവശം നടപ്പാനായി
കല്പന കൊടുത്തതിന്റെ ശെഷവും സ്ഥാപിച്ച വെച്ച ഏതാൻ
മുതൽ അന്ന്യായക്കാരൻ മുതലായ്വര എടുത്ത കൊടുത്ത കൊണ്ടു
പൊയി എന്ന കുഞ്ഞനും ൩– വരെ തടവകാര എടുത്ത കൊണ്ട
പൊയി എന്ന അനന്തിരവൻ ചാത്തുവും വാക്കാലെ ബൊധിപ്പി
ക്ക ഉണ്ടായി സങ്കടമുള്ളവര ഹരജി കൊടുക്കെണമെന്ന അപ്പൊ
ഴും കല്പിച്ചു.

പിടിച്ച വിസ്തരിച്ചതിൽ ൭-ം ൮-ം തടവകാരുടെ മെൽ തെളി
വില്ലായ്ക കൊണ്ട കൊടതിക്കയച്ചീട്ടില്ലാ ഇതിൽ ൭—ാം പ്രതി അ
ന്ന്യായക്കാരന്റെ കാരണവനാകുന്നു ആസ്ഥലത്ത ചെന്നീട്ടി
ല്ലെന്നും കുറ്റം ചെയ്തീട്ടില്ലന്നും അന്ന്യായക്കാരൻ തന്നെ പറയു
ന്നു എങ്കിലും സഹായമുണ്ടെന്നു തെളിവിന സാക്ഷികളെ ഹാ
ജരാക്കാം പെര പറവാൻ പാടില്ലെന്നും വിസ്താരത്തിൽ പറഞ്ഞി
രിക്കുന്നു കൊടത്തിക്ക അയക്കുന്നവരെ ഹാജരാക്കീട്ടില്ല ചൊതി
ച്ചപ്പൊൾ സാക്ഷി ഇല്ലെന്നാണ പറഞ്ഞത ആയ്ത കാരണവ
ൻ സ്വാധീനമാവാനായീട്ടൊ സ്വാധീനമായീട്ടില്ലെങ്കിൽ കുറ്റം
തെളിയിപ്പാനായീട്ടൊ കൌശലം പൊലെ വിചാരിച്ച പറയു
ന്നതായിട്ട വിചാരിക്കെണ്ടി വന്നിരിക്കുന്നു.

ൟ വക സങ്ങതികളാലും കൊടത്തിക്ക അയക്കാതെ ഇരുന്ന
താണ ൟ കാൎയ്യത്തിൽ ഉൾപ്പെട്ടപ്രകാരം കാണുന്ന രാമൻ മു
തൽ ൩—ാളെ കിട്ടിയില്ലാ— പിടിച്ച അയപ്പാൻ ചൊഴലി അധികാ
രിക്ക കല്പനയും കൊടുത്ത കൊൽക്കാരനെ അയച്ചിരിക്കുന്നു, അ
യ്തിന്റെയും മറ്റും പകൎപ്പകൾ ഇതൊടു കൂടി സന്നിധാനത്തിങ്ക
ൽ അയച്ചിരിക്കുന്നു എന്ന ൧൦൨൮ വൃശ്ചികം ൧൧൹ക്ക
൧൮൫൨ നവെമ്പ്ര ൨൪൹ തളിപറമ്പത്ത നിന്ന— വിശെഷിച്ച
ൟ അന്ന്യായ ഹരജി ബൊധിപ്പിക്കുന്നതിന്ന മുമ്പെ കുഞ്ഞന്മ
നൊട വാങ്ങിയ കയ്പീത്തും ഇതൊടു കൂടി അയച്ചീട്ടും ഉണ്ട.

കവ്വായി താലൂക്ക കച്ചെരിയില്ക്ക.

കൊയ്യം അംശത്തിൽ നമ്പി ബൊധിപ്പിക്കുന്ന സങ്കടം ഹ
രജി എന്റെ ജെഷ്ഠൻ രയിരു എന്നവരെ കുല ചെയ്തകളഞ്ഞ
സങ്കടം ബൊധിപ്പിക്കുന്നു. ൟ കഴിഞ്ഞ തുലാം ൨൯൹— സ
ന്ധ്യസമയം ഞാനും എന്റെ അനന്തിരവൻ ചിണ്ടനും വീട്ടി
ൽ കിഴക്കെ എറയത്ത ഇരിക്കുമ്പൊൾ വടക്കെ ഭാഗത്തനിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/108&oldid=179676" എന്ന താളിൽനിന്ന് ശേഖരിച്ചത്