താൾ:CiXIV136.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 THE MALAYALAM READER

ൾപ്പെട്ടില്ലെന്നും മറ്റും ൧-ം ൩-ം ൪-ം ൫-ം നമ്പ്രകാരും മുയ്തിൻ എ
ന്നവനും വെറെ ചിലരും കൂടി രണ്ടു മൂന്ന കൊല്ലം മുമ്പെ കൊള
ത്തൂര ഒരു കവൎച്ചയിൽ കൂടി എന്ന വെച്ച പിടിച്ച തെളിയാതെ വി
ട്ടിട്ടുണ്ടെന്നും അല്ലാതെ വെറെ ഒരു കാൎയ്യത്തിലും ഉൾപ്പെട്ട പിടിച്ച
പ്രകാരവും ദുർനടപ്പായി നടക്കുന്നപ്രകാരവും താൻ അറിയില്ലെ
ന്നും ഒരു പെണ്ണിന്റെ നിമിത്തമായി ൟ മൂന്ന ദെശത്തുള്ളവരു
മായി മത്സരമാണെന്നും ഇപ്പൊൾ ഒരു പരസ്യം ഉണ്ടായിട്ടുള്ളതമു
ഖ്യസ്തൻമാര പ്രമാണികൾ അറിഞ്ഞപ്രകാരം കച്ചീട്ട എഴുതി കൊ
ടുപ്പാനെന്നു പറഞ്ഞ രായൻ എഴുതാത്ത ഒരു ഓലയിൽ തന്നെ
കൊണ്ട ഒപ്പിടിയിച്ച കൊണ്ട പൊയീട്ടുണ്ടെന്നും ദിവസ വൃത്തി
ക്ക ൩൦൦ പറ നെല്ല ഉണ്ടാവാൻ പള്ളിയാൽ കൃഷിയും മൊടൻ കൃ
ഷിയും കരിങ്കൊറ പള്ളിയാൽ കൃഷിയും ഉണ്ടെന്നും മറ്റും ൨ാം ന
മ്പ്രകാരനും.

ൟ മുയ്തിൻ എന്നവൻ വളരെ ദുർടപ്പായി നടക്കുന്നത കൂടാതെ
കളവ കവൎച്ച മുതലായ്തിന്ന കൂടുകയും ഓരൊരുത്തരുടെ കന്നകാ
ലികളെ കളവ ചെയ്കയും പിന്നെ ഉറുപ്പിക വാങ്ങി കാണിച്ച
കൊടുക്കുന്ന നടപ്പകാരനെന്നും ഇവന ശിക്ഷ ഒന്നും ഉണ്ടായി
ട്ടില്ലെന്നും ഇങ്ങിനെ ഉള്ള നടപ്പിനാൽ സാധുക്കളായിട്ടുള്ള ജന
ങ്ങൾക്ക വളരെ സങ്കടം അനുഭവിക്കുന്നുണ്ടെന്നും ദിവസ വൃ
ത്തിക്ക കൃഷികച്ചൊടം മുതാലായ യാതൊര പ്രവൃത്തികളും ഇ
ല്ലെന്നും ഇവനും ആരുമായിട്ടും ഒര എടച്ചിലും ഉള്ളപ്രകാരം അ
റിഞ്ഞിട്ടില്ലെന്നും മറ്റും ൬ാം നമ്പ്രകാരൻ അധികമായും ബൊധി
പ്പിച്ചിരിക്കുന്നു.

ൟ കാൎയ്യത്തിൽ വിസ്താരത്താൽ പ്രതിക്കാരൻ ദുൎന്നടപ്പുകാരനാ
കുന്നു എന്ന ൧-ം ൩-ം ൪-ം ൫-ം ൬-ം നമ്പ്രകാര പറഞ്ഞിരിക്കുന്ന
വാക്കുകൾ അവര കെട്ട പ്രകാരം അല്ലാതെ ഇന്നിന്ന കാൎയ്യങ്ങ
ൾക്ക എന്ന ഉറപ്പായി പറഞ്ഞിട്ടില്ലെന്നല്ലാ അവര പറഞ്ഞ പ്ര
കാരം മുഴുവനും നെരായിട്ടുള്ളതല്ലെന്നും പ്രതിക്കാരനും ൨ാം നമ്പ്ര
കാരനും പറഞ്ഞ പ്രകാരം മെൽ എഴുതിയ മൂന്ന ദെശക്കാരുമായി
തമ്മിൽ മത്സരമുണ്ടെന്നും ആ മത്സരം നിമിത്തം അധികാരി മു
ഖ്യസ്ഥന്മാര പ്രമാണികൾ ഇപ്പൊൾ ഇങ്ങിനെ ബൊധിപ്പിപ്പാ
ൻ സംഗതിവന്നതഎന്നും കാണുന്നു. അതുകൂടാതെ ൟ പ്രതിക്കാ
രൻ കച്ചെരിക്ക സമീപം ഇരിക്കുന്നവനാകകൊണ്ട അവന്റെ
നടപ്പ ഞാൻ അന്ന്യെഷിച്ചതിൽ കന്നകാലി കളവിൽ ഉൾപ്പടു
ന്ന സംശയമായ നടപ്പകാരൻ എന്ന അറിഞ്ഞിരിക്കുന്നു. മുൻ
മ്പെ ഒരു കുറ്റത്തിന്നും ശിക്ഷക്കുൾപ്പെട്ടിട്ടില്ലാ. ഇവന്റെ മെൽ
അധികമായി ചുമത്തി പറയുന്ന ആളുകൾ ൟ വക നടപ്പ മുൻ
മ്പെ തന്നെ അവൎക്ക അറിവുണ്ടെന്ന പറയുന്ന അവസ്തക്ക
അങ്ങിനെ പറയുന്ന ആളുകൾ സിദ്ധാന്തം കൂടാതെ ഉള്ള നെര
സ്തൻമാരകുന്നു എങ്കിൽ ആവക സമയങ്ങളിൽ തന്നെ ബൊധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/52&oldid=179615" എന്ന താളിൽനിന്ന് ശേഖരിച്ചത്