താൾ:CiXIV136.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 THE MALAYALAM READER

തിരി എഴുതി വാങ്ങിരിക്കുന്നുഎന്നും ഒഴിഞ്ഞകൊടുക്കെണമെന്നും
പറഞ്ഞ ഞങ്ങളെ മുട്ടിച്ചാറെ ആ വിവരത്തിന്ന ൧൦൨൪ാമത മിഥു
ന മാസം ൩൦൹ താലൂക്ക കച്ചെരിയിൽ ഞങ്ങൾ ഹരജി ബൊ
ധിപ്പിക്കകൊണ്ട അങ്ങിനെ ഞങ്ങളെ ഉപദ്രവിക്കരുതെന്നും മ
റ്റും വിവരംപ്രകാരം താസീൽദാര കൎക്കിടകമാസം ൪൹ അധി
കാരിക്ക കല്പന അയക്കുകയും ചെയ്തു.

൨ാമത മെൽ പ്രകാരം അധികാരിക്ക കല്പന വന്നതിന്റെ
ശെഷം അധികാരിയും ഗൊവിന്ദ കുറുപ്പം പുന്നപ്പുഴ നമ്പൂതി
രിയും കൂടി മെപ്പടി താലൂക്ക പൊലീസ്സ ഗുമസ്തന്റെ അടുക്കെ
പൊയി വിചാരിച്ചാറെ ഞങ്ങടെ മെൽ കിഴുക്കട തിയ്യതി വെച്ച
ഇങ്ങൊട്ട പൊലീസ്സ അന്ന്യായം ബൊധിപ്പിക്കെണമെന്ന നി
ശ്ചയിക്കുകയും അതിനായി മെപ്പടി ഗൊവിന്ദ കറുപ്പ ൟ ഇ
ല്ല പറമ്പ പാട്ടത്തിന്ന വാങ്ങിയിരിക്കുന്നു എന്നും ഇല്ലം ആയാ
ളുടെ കൈവശമാണെന്നും ആ ഇല്ലത്ത ൟ മിഥുന മാസം൨൮൹
ഞങ്ങൾ കയ്യെറിയിരിക്കുന്നു എന്നും ആക്കി ഞങ്ങളിൽ ൨–ം ൩–ം
അരജിക്കാരെ ൧–ം ൨–ം പ്രതിക്കാരാക്കയും— തെക്കൻ കറുപ്പ— വെ
ലു— ഇവരെ ൩–ം ൪–ം പ്രതിക്കാരാക്കിയും മെപ്പടി ഗൊവിന്ദ കു
റുപ്പ അന്ന്യായം ബൊധിപ്പിച്ചാറെ താസീൽദാർ പുതിയ ആ
ളാകകൊണ്ടും മെൽ എഴുതിയ അധികാരിയും താലൂക്കിലെ മുൻ
ഷിയും പുന്നപ്പഴനമ്പൂതിരിയുടെ കൂടിയാന്മാരും പൊലീസ ഗുമ
സ്തൻ പുന്നപ്പൂഴനമ്പൂതിരിയുടെ സ്വാധീനത്തിൽ ഉള്ള ആളും ആ
കകൊണ്ടും ഇവര എല്ലാവരും കൂടി വ്യാപ്തിയായി നെരിനെ മറ
ച്ച പുന്നപ്പുഴനമ്പൂതിരിക്ക സഹായം ചെയ്യുമെന്ന ഞങ്ങൾക്ക
ബൊദ്ധ്യം വരികകൊണ്ട ആവിവരത്തിന്ന കൎക്കിടകമാസം
൮൹ തഫാൽ വഴിക്ക ൟ സന്നിധാനത്തിങ്കലും— ജൂലായിമാ
സം ൨൮൹ താലൂക്ക കച്ചെരിയിലും ഞങ്ങൾ ഹരജി ബൊധി
പ്പിക്കയും മെപ്പടി ഇല്ലമുള്ള സ്ഥലത്ത താസീൽദാർ തന്നെ വ
ന്ന പലരൊടും അന്ന്വെഷിച്ച സത്യം അറിയെണമെന്ന ഞ
ങ്ങൾ ബൊധിപ്പിച്ച പ്രകാരം വരായ്കകൊണ്ട ഞങ്ങടെ അവ
കാശം തെളിവാൻ ൫– സാക്ഷി ഹാജരാക്കിയതിൽ ൨ സാക്ഷി
മാത്രം വിസ്തരിച്ച അന്ന്യായക്കാരന അനുകൂലമായി പൊലീസ്സ
ഗുമാസ്തൻ മുതലായ്വരുടെ ആവിശ്യപ്രകാരം താസീൽദാർ തീൎപ്പ
കല്പിക്കയും ചെയ്തതാകുന്നു എന്ന ദസ്തെപെജകൾ നൊക്കിയാ
ൽ അറിയാം.

൩ാമത ഗൊവിന്ദ കുറുപ്പ ബൊധിപ്പിച്ച അന്ന്യായം നെ
രാണങ്കിലും മിഥുനമാസം ൨൮–൹ മാത്രം ഞങ്ങൾ ആ ഇ
ല്ലത്ത ചെന്ന കയ്യെറിയ്താണങ്കിലും മിഥുനമാസം ൩൦൹ ഞ
ങ്ങൾ ഹരജി ബൊധിപ്പിക്കുകയും കൎക്കിടകമാസം ൪൹ അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/244&oldid=179824" എന്ന താളിൽനിന്ന് ശേഖരിച്ചത്