താൾ:CiXIV136.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 251

ന്നാലിനി ഏതന്യായത്തിന്മെലാകുന്നു കാൎയ്യം തീൎക്കെണ്ടുന്നത എ
ന്ന ഒരാക്ഷെപം ഉണ്ട അതിന്ന സാരവും ഘനവുമായിട്ടുള്ള
വഴി കാട്ടാൻ എനിക്ക അശെഷം സംശയമില്ലാ— അത എന്ത
ന്നാൽ ൟ വക നടപ്പവകാശം സമീപസ്ഥന്മാരുടെയും നികുതി
വാങ്ങുന്ന കാൎയ്യസ്ഥമാരുടെയും സാക്ഷി വായ്മൊഴികളിന്മെലെ
ത്രെ ഉറപ്പിക്കെണ്ടുന്നത—എന്നാൽ തഹശ്ശീൽദാൎക്കും ൟ വഴി സ
ന്മതമായീട്ട വാദിക്കുന്ന തെങ്ങുള്ള സ്ഥലത്ത തന്നെ അദ്ദെഹം
വന്ന അന്യെഷണം ചെയ്തതിൽ ഇത ഞാനാകുന്നു നടന്ന
പൊരുന്നത എന്ന സമീപസ്ഥന്മാരും അംശം കണക്കെഴുത്തുകാ
രനും ഉറപ്പായി സാക്ഷികൊടുത്തിരിക്കുന്നു— അന്ന്യായക്കാരുടെ
നടപ്പ യാതൊരു വിധത്തിലും അവര തെളിയിച്ചിട്ടുമില്ലാ- എ
ന്റെ സാക്ഷിവിസ്തരിച്ചിരുന്നു എങ്കിൽ ഇപ്പൊഴുണ്ടായ്തിലും അ
ധികമായ തെളിവുണ്ടാകുമായിരുന്നു. സമീപസ്ഥന്മാരും അംശം
മെനൊനും പറഞ്ഞതുകൊണ്ടും എന്റെവഹ നടപ്പ ഉറപ്പായ
പ്രകാരം തഹശ്ശീദാരുടെ തീൎപ്പിൽ സമ്മതിക്കുന്നുണ്ട— എന്നാൽ
ആ തെളിവിനെ അപ്രമാണമാക്കി എനിക്കവജയം വരുത്തി
യ്ത അദ്ദെഹം അന്ന്യെഷണത്താൽ വെറെ ഒരു പ്രകാരമായി
കണ്ടു എന്റെ ഒരന്യായം കാണിച്ചീട്ടാകുന്നു— തഹശ്ശിൽദാര മുഖ്യ
മായി ചെയ്ത അന്ന്യെഷണം സമീപസ്തന്മാരുടെയും അംശം
കണക്കെഴുത്തുകാരന്റെയും വിസ്താരം തന്നെ ആകുന്നു— അതി
ൽ കാണുന്നവസ്ഥകൾക്ക വ്യപരീതമായിട്ട അദ്ദെഹം അറിഞ്ഞു
എന്ന പറയുന്ന തെളിവ ആരുടെ വാക്കിന്മെലാണെന്ന ഞാ
നറിഞ്ഞില്ലാ— ആരെങ്കിലും അങ്ങിനെ സ്വകാൎയ്യം പറഞ്ഞീട്ടു
ണ്ടായിരുന്നു എങ്കിൽ അവരൊടും കയ്പീത്ത വാങ്ങി വിസ്താര
ത്തിൽ ചെൎക്കെണ്ടിരുന്നത ചെയ്യാതെ ആൾവിവരം തന്നെ കൂ
ടാതെ കണ്ട അശരീര വാക്ക കെട്ടതപൊലെ തഹശ്ശിൽദാര പ
റയുന്ന തെളിവ ലക്ഷ്യരൂപെണ ഉള്ള സാക്ഷി വാക്കിനെ ത
ള്ളി എന്റെ നെരിനെ ഭംഗംവരുത്താൻ മതിയാക ഇല്ലെന്ന
തന്നെ അല്ലാ— ആവഴി കാനൂൽ സന്മതിക്ക ഇല്ലെന്നും ഞാൻ
വിചാരിക്കുന്നു. അല്ലെങ്കിൽ ൟ വക കാൎയ്യത്തിൽ സാക്ഷി
വായ്മൊഴി എഴുതിവാങ്ങുന്നത എന്തിന— അതുകൊണ്ട വിസ്താര
ങ്ങൾ നൊക്കിയും എന്റെ സാക്ഷി വിസ്തരിച്ചും— തഹശ്ശീൽ
ദാരുടെ തീൎപ്പ മാറ്റി വാദിക്കുന്ന തെങ്ങുകളുടെ അനുഭവം കീ
ഴിലെ പ്രകാരം മെലാലും ഞാൻ എടുക്കാറാക്കി തരെണ്ടതിന്ന
അപെക്ഷിക്കുന്നു.

K k 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/261&oldid=179860" എന്ന താളിൽനിന്ന് ശേഖരിച്ചത്