താൾ:CiXIV136.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 THE MALAYALAM READER

ന്ന ഹരജി. ജൂലായി മാസം ൨൨൹ത്തെ ൧൭൫ാം നമ്പ്ര കല്പന
൨൪൹ കിട്ടി. അതിൽ പറയുന്ന പ്രകാരം മലപ്രത്ത താമസിക്കു
ന്ന തടവകാരുടെ ബന്തൊവസ്തിന്ന വെണ്ടി ൪ ഉറുപ്പിക മാ
സ്പടി ഉള്ള കൊൽക്കാരൻ രാമുമെനൊനെ ൟ ഹരജിയൊടു കൂ
ടി അയച്ചിരിക്കുന്നു. കല്പന ഇന്നലെ ൧൨ മണിക്കെ കിട്ടീട്ടുള്ളു.
ഇന്നലെ വാവാകകൊണ്ട കച്ചെരി ഉണ്ടായിട്ടില്ല കൊൽക്കാര പ
ണിക്ക പൊയി ഹാജര കുറവും ആയിരുന്നു. അതിനാൽ ഇന്ന
അയപ്പാൻ സംഗതി വന്നതാകകൊണ്ട ൟ വസ്തുതയും ബൊ
ധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൨൯ കൎക്കിടകം ൧൧൹ക്ക ൧൮൫൪
ജൂലായി ൨൫൹

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട തലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. ജൂൻ ൧൨൹ത്തെ സൎക്കുലർ ൨൪ാം നമ്പ്രായും ജൂലായി
൧൨൹ത്തെ ൯ാം നമ്പ്രായും ഉണ്ടായ കല്പനകൾ കിട്ടി.

അതിൽ പറയുന്ന പ്രകാരം ൫൨ാമത കൊല്ലം വരെക്ക നശി
പ്പിക്കെണ്ടുന്നതായ താലൂക്കിൽ തീൎപ്പ ചെയ്ത കാൎയ്യങ്ങളിൽ പൊ
ലീസ്സ മാത്രം ഉള്ള വകക്കും ഭൂമി സംബന്ധമായ വകക്കും പ്ര
ത്യെകം പ്രത്യെകം ലീസ്ത ഉണ്ടാക്കിച്ച കെട്ടി വെപ്പിച്ചിരിക്കകൊ
ണ്ട ആവക ലീസ്ത ബുക്ക രണ്ടും ഇതൊടു കൂടി അയച്ചിരിക്കുന്നു.
എന്ന ൧൦൩൦ കന്നിമാസം ൩൦൹ക്ക ൧൮൫൪ അക്ടമ്പ്ര ൧൪൹

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബാധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൨൮൹ത്തെ ൨൧൬ാം നമ്പ്ര കല്പനകിട്ടി.

അതിൽ പറയുന്നവരിൽ ചെത്തല്ലൂര അംശം അധികാരി ചാ
ത്തുനായരെ ഇതൊടു കൂടി സന്നിധാനത്തിങ്കലെക്ക അയച്ചിരി
ക്കുന്നു. ചാത്തുനായരുടെ അനന്തിരവൻ കൃഷ്ണൻ നായൎക്ക ൨൦
ദിവസമായിട്ട പനി ദീനം തുടങ്ങി കിടപ്പാണെന്ന അധികാരി
പറഞ്ഞത കൂടാതെ ഇവിടെനിന്ന കൊൽക്കാരനെ അയച്ച നൊ
ക്കിച്ചതിൽ ദീനം ഉള്ളതായി അറിഞ്ഞിരിക്കകൊണ്ട ദീനം മാറി
നടക്കാറായ ഉടനെ അയാളെയും വരുത്തി അയച്ച കൊള്ളാവുന്ന
താകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു. എന്ന
൧൮൫൪ അക്ടമ്പ്ര ൧൦൹

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/12&oldid=179569" എന്ന താളിൽനിന്ന് ശേഖരിച്ചത്