താൾ:CiXIV136.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 THE MALAYALAM READER

ണം ചെയ്ത വരുന്നതാകകൊണ്ട എതങ്കിലും അറിവ കിട്ടിയാൽ
ആ വിവരം അപ്പൊൾ ബൊധിപ്പിച്ച കൊൾകയും ചെയ്യാം എ
ന്ന ൧൮൩൦ കന്നി ൧൮൹ക്ക ൧൮൫൪ അക്ടമ്പ്ര ൨൹ പെരുന്തൽ
മണ്ണനിന്ന.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക ഹെഡപൊലീസാല്പര ബൊധിപ്പിക്കു
ന്ന ഹരജി. അങ്ങാടിപ്രം അംശം ദെശത്ത ഗൊവിന്ദതരകന്റെ
മുതുപറപാടത്തെ വിളയിൽ ൟ കൎക്കടകമാസം ൭൹ക്ക ജൂലായി
൧൦൹ ബുധനാഴ്ച രാത്രി ചുകന്ന നിറത്തിൽ ഉള്ള ഒരു പശു എ
റങ്ങി തിന്ന സമയം പിടിച്ച കെട്ടിയ പ്രകാരവും ഏകദെശം നാ
ല പറ നെല്ലിന്ന നഷ്ടം വരുത്തിയിരിക്കുന്ന പ്രകാരവും പശു
വിന്റെ ഉടമക്കാരെ അന്ന്യെഷിച്ചതിൽ തുൻമ്പുണ്ടായിട്ടില്ലെന്നും
അങ്ങാടിപ്രം അംശം അധികാരി കൎക്കിടകം ൬൹ എഴുതിയ റി
ഫൊട്ട ജൂലായി ൨൦൹ കിട്ടി പശുവിന ഉടമക്കാര ഉണ്ടെങ്കിൽ
ഹാജരാവാനായി ൧൫ ദിവസത്തെ അവധി വെച്ച പരസ്യം എഴു
തി മെല്പടി അധികാരി മുഖാന്തരം പ്രസിദ്ധപ്പെടുത്തിച്ചതിന്റെ
ശെഷം ഉടമക്കാരആരും ഹാജരാവായ്കയാൽ ആപശുവിനെയും
അത പെറ്റതായ ചെറുതായ ഒരു കുട്ടിയെയും കൂടി ഇന്നലെ ആ
ഗസ്ത ൧൫൹ പകൽ പെരുന്തൽ മണ്ണ താലൂക്ക കച്ചെരി മുൻപാ
കെ വെച്ച ലെലം വിളിച്ചാറെ ൨ ഉറുപ്പിക ൧൧ണ—വില കിട്ടി
രിക്കുന്നതിൽ വിള നഷ്ടത്തിന്ന ൩. പണം ഗൊവിന്ദ തരകന
കൊടുക്കെണ്ടെത കഴിച്ച ശെഷം മുതൽ കണക്കിൽ ചെൎത്തിരിക്ക
കൊണ്ട അധികാരിയുടെ റിഫൊട്ടും മെപ്പടി പരസ്യവും ഇതൊട ഒ
ന്നിച്ച സന്നിധാനത്തിങ്കലെക്കയച്ച വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു. എന്ന ൧൮൫൪ ആഗസ്ത ൧൬൹ പെരുന്തൽമണ്ണനിന്ന.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

പാലക്കാട നഗരം കൊത്തുവാൾ ബൊധിപ്പിക്കുന്ന ഹരജി.
പാലക്കാട്ടകാരത്തി ലക്ഷ്മി എന്ന ഒരു സ്ത്രീ കുറെ ദിവസമായി മ
ലപ്രത്ത കള്ള കുടിച്ച കലശൽ ചെയ്തും മറ്റും ചീത്ത നടപ്പായി
നടക്കുന്ന സംഗതിയാൽ അവളെ പാലക്കാട്ടിലെക്ക തന്നെ മട
ങ്ങി അയച്ച എന്നെ എല്പിപ്പാനായി മലപ്രം കൊത്തുവാളൊട
കല്പിച്ചിരിക്കുന്നു എന്നും മെൽ പറഞ്ഞ സ്ത്രീ ഇവിടെ എത്തിയാ
ൽ വിവരം ബൊധിപ്പിക്കെണ്ടുന്ന അവസ്ഥ കൊണ്ടും മറ്റുംഅ
ല്ലൊ ജൂൻ ൧൦൹ ൧൧൮ാം നമ്പ്രായി ഉണ്ടായ കല്പന എത്തിയ്തി
ൽ ആകുന്നത. മെൽ പറഞ്ഞ സ്ത്രീയെയും വെറെ വള്ളുവനാട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/16&oldid=179573" എന്ന താളിൽനിന്ന് ശേഖരിച്ചത്