താൾ:CiXIV136.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 THE MALAYALAM READER

പ്പാൽ സദരമിൻ കൊടത്തിക്ക കന്മിട്ട ചെയ്കയും ൨-ം ൩ -ം തടവു
കാരെ വിട്ടഅയക്കയും ചെയ്തിരിക്കകൊണ്ട റപ്പൊടത്തിന്റെയും
അതിൽ ഉൾപ്പെട്ട സാധനങ്ങളുടെയും പകൎപ്പുകൾ ൟ ഹര
ജി ഒന്നിച്ച അയച്ചിരിക്കുന്നു ൧—ാം തടവുകാരന്റെ നടപ്പ കൊ
ടത്തി റപ്പൊൎട്ട പകൎപ്പിൽ എഴുതിട്ടുണ്ട ൨-ം ൩-ം തടവുകാരും മു
മ്പെ ശിക്ഷയിൽ ഉൾപ്പെട്ട ദുൎന്നടപ്പകാര എന്ന കാണുന്നില്ലാ
എന്ന ൧൦൨൭ മിഥുനം ൩൧൹ക്ക ൫൨ ജൂലായി ൧൩൹ വടകര
നിന്ന.

കടത്തനാട താലൂക്ക കച്ചെരില്ക്ക

പാലയാട അംശത്തിൽ ചന്തുനായര ബൊധിപ്പിക്കുന്ന ഹര
ജി. ഞാനും എന്റെ അനുജന്മാരും സമ്പാദിച്ചതായും പണയം
വാങ്ങിയ്തായും ഉള്ള പൊൻ പണ്ടങ്ങളും വെള്ളി പണ്ടങ്ങളും നാ
ണ്യങ്ങളും കൂടി ഏകദെശം ൧൫൦൦ ഉറുപ്പികയുടെ മുതലുകൾ മെ
പ്പടി ഭവനത്തിന്റെ വടക്കഭാഗം കൊണിന്റെ അകത്തുള്ളപ
ത്തായത്തിൽ അകത്ത ഒരു മരപെട്ടിയിലായി പൂട്ടി സൂക്ഷിച്ചീട്ടു
ള്ളത ൟ മാസം ൮൹ മെൽ എഴുതിയ പെട്ടി എടുത്ത തുറന്ന മു
തലുകൾ നൊക്കുകയും അന്ന ൧൬ ഉറുപ്പിക തൂക്കത്തിൽ ഒരു വെ
ള്ളിതുടര പണയം വാങ്ങി ആയ്തും ആ പെട്ടിയിൽ തന്നെ വെ
ച്ച പൂട്ടി പത്തായത്തിൽ വെച്ച സൂക്ഷിച്ചു എന്നതിന്റെ ശെഷം
ൟ മാസം ൧൮ ൹ മെൽഎഴുതിയ പെട്ടി സൂക്ഷിച്ചിരുന്ന പത്താ
യം തുറന്ന അതിലുള്ള മുതലുകളും നൊക്കുമ്പൊൾ കാണുന്നില്ലാ
മെപ്പടി ഭവനത്തിൽ പാൎത്തിരുന്ന എന്റെ അനുജന്റെ മകൻ
കൊമപ്പൻ അറിയാതെ മുതലുകൾ പൊവാൻ സംഗതിയുള്ളത
ല്ലാ അവന്റെ മെൽ ഇനിക്ക സംശയമുണ്ടാകകൊണ്ട അവ
നെ താലൂക്ക മുഖാന്തരം വരുത്തിയും മറ്റും വെണ്ടന്ന വിസ്താ
രങ്ങൾ ചെയ്തും ഇനിക്ക സംശയം ഉള്ള ദിക്കിൽ ശൊധന ചെ
യ്തും സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു എ
ന്ന ൧൦൨൭ മിഥുനം ൨൧൹ എഴുതിയ്ത.

അന്ന്യായവക്കീലൊട ൫൨ ജൂലായി ൬൹ ചെയ്തത.

തന്റെ വീട്ടിൽ നിന്ന കളവ കഴിഞ്ഞ മിഥുനമാസം ൧൮൹
പൊയ്ത എത്രാം ൹ ഏതസമയ അഞ്ചാറ നാഴിക പുലൎന്ന സമ
ത്താണ. യം കുഞ്ഞിക്കുട്ടി നമ്പ്യാൎക്ക കു

റെ ഉറുപ്പിക എടുത്ത കൊടുപ്പാൻ ഞാൻ പത്തായം ചെന്ന തുറന്ന
നൊക്കി എന്നാറെ അതിൽ വെച്ചിരുന്ന പെട്ടിയും മുതലും കണ്ടീല
അതിന്റെ മുമ്പെ ൮൹ ഞാൻ പെട്ടിനൊക്കുമ്പൊൾ മുതൽ അതി
ൽ ഉണ്ടായിരുന്നു പിന്നെ ൧൮൹ മാത്രമെ നൊക്കിട്ടുള്ളു ൮൹
ക്ക ഇപ്രം ൧൮൹ ലകത്ത ഒരു ദിവസമാണ കളവചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/88&oldid=179655" എന്ന താളിൽനിന്ന് ശേഖരിച്ചത്