താൾ:CiXIV136.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 THE MALAYALAM READER

കുതി അടക്കുന്ന കലന്തന്റെ പെരിൽ തിരിക്കാതിരിക്കെണമെന്ന
മരിച്ച ജമക്കാരൻ—പക്ര കുട്ടിയുടെ അനന്തിരവൻ—മന്മൂത്തി അ
പെക്ഷിച്ചിരിക്കുന്നു എങ്കിലും ആ കാൎയ്യം തമ്മിൽ ഒത്ത തീൎന്നിരി
ക്കകൊണ്ട വിരൊധമില്ലെങ്കിൽ ജമ ചാരകാരൻ പെരിൽ തിരി
പ്പാനാക്കി റിഫൊട്ട ചെയ്യെണമെന്ന ജനവരി ൨൪൹ ശീമ
൧൩ാം നമ്പ്രായി കല്പന ഉണ്ടായിട്ടും ഉണ്ടെല്ലൊ.

ൟ കാൎയ്യത്തിൽകക്ഷിക്കാരെ വരുത്തി അവരൊടും—അം
ശം മെനവനൊടും വിസ്തരിച്ചു.

ൟ നിലത്തിന്റെ ജമ തൎക്കം തീൎന്ന ൧൦൨൮ൽ തന്റെ പെരി
ൽ തിരിഞ്ഞ പട്ടയം കിട്ടിരിക്കുന്നു എന്ന—കലന്തനും അത ശെ
രിയാണെന്ന എതൃ കക്ഷിക്കാരൻ—മന്മൂത്തിയും.

അതിലെക്ക യൊജിച്ചും അംശക്കാര കൊടുത്ത ചാരകണക്കപ്ര
കാരം കല്പനയായി പട്ടയം കൊടുത്തതാണെന്നും മറ്റും മെനവ
നും ബൊധിപ്പിച്ചിരിക്കുന്നു.

ചാരകണക്കും ജമ തിരിപ്പാനായി ൫൨ ജൂൻ ൧൭൹ ൨൭൬ാം
നമ്പ്രായി അംശത്തിലെക്ക കൊടുത്ത കല്പനയും നൊക്കിയ്തിൽ
ചാരകണക്ക പ്രകാരം ൟ ജമ തിരിപ്പാൻ കല്പന കൊടുത്തതാ
യിട്ടും ൬൨ാം ഫസലി ജമാവന്തി ഫയസ്സൽ സമയവും ആയ്ത
ശൊധന ചെയ്ത പട്ടയം കൊടുത്തതായിട്ടും കണ്ടിരിക്കുന്നു.

ൟ കാൎയ്യത്തിൽ മുമ്പെ ആയംശം അധികാരി ബൊധിപ്പിച്ച
റിഫൊട്ടുകളിൽ ഇങ്ങിനെ കാൎയ്യം തീൎച്ചയായ്തിന്റെ അവസ്ഥ ഒ
ന്നും പ്രസ്താപിക്കാതെ ഇരുന്നതിനാൽ ൟ നമ്പ്ര നിലവ വന്ന
തും കക്ഷിക്കാരെ ഹാജരായി കിട്ടാതെ ഇരുന്നതിനാൽ ഇത്ര താ
മസമായ്തും ആകകൊണ്ട കക്ഷിക്കാരെയും മെനവന്റെയും ക
യ്പീത്തുകൾ ൟ ഹരജിയൊടു കൂടി അയച്ചിരിക്കുന്നു.

റിഫൊട്ടകളിൽ മെൽ പ്രകാരം തീൎച്ചയായ്ത പ്രസ്താപിക്കാതെ
ഇരുന്ന സംഗതിയെ കുറിച്ച സമാധാനം ബൊധിപ്പിപ്പാൻ അ
ധികാരിക്ക കല്പനയച്ചിരിക്കകൊണ്ട റിഫൊട്ട എത്തിയ ഉടനെ
ബൊധിപ്പിച്ച കൊൾകയും ചെയ്യാം. എന്ന ൧൦൨൮ ചിങ്ങം ൪
൹ക്ക ൧൮൫൩ ആഗസ്ത മാസം ൧൭൹

വിശെഷിച്ച ചാരകണക്ക പ്രകാരം ജമരിതിരിച്ച കെട്ടാൽ ക
ല്പനയായ വിവരം പ്രസ്താപിക്കാതെ പുതിയ കാൎയ്യം പൊലെ
അധികാരി ബൊധിപ്പിച്ച റിഫൊട്ട മെനവവന്റെ കയ്യക്ഷരമാ
ണെന്ന മെനവൻ തന്നെ സമ്മതിച്ചും ചാരകണക്ക മെനവൻ
ഉണ്ടാക്കി മെനവനും അധികാരിയും കൂടി ഒപ്പിട്ടയച്ചും കാണു
ന്നവസ്ഥക്ക ജമതിരിഞ്ഞ വിവരം ബൊധിപ്പിക്കാതെ ഇരുന്ന
തിൽ അധികാരിയെ പൊലെ ഒരു തെറ്റ മെനവൻ വശവും
സംഭവിച്ചിട്ടുള്ളതും അതിന്ന മെനവനും മെലാൽ സൂക്ഷ്മത്തൊട
കൂടി നടന്ന വരാനായിട്ട കാൽ ഉറുപ്പിക പിഴ കല്പിക്കെണ്ടതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/18&oldid=179576" എന്ന താളിൽനിന്ന് ശേഖരിച്ചത്