താൾ:CiXIV136.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 201

യ്തിരിക്കുന്നു. അതിന്ന അനുകൂലമായി ൨ാം പ്രതി വക ൩ സാ
ക്ഷികളും പറയുന്നുണ്ട.

പ്രതിക്കാരന്റെ വാദവും ആയാൾ കാണിക്കുന്ന ആധാര
ങ്ങളും അന്ന്യായക്കാരൻ സംബ്ബദിക്കുന്നില്ലന്നതന്നെ അല്ലാ
ൟ നിലംമുതലായ്ത ഏറിയ വ്യവഹാരം ചെയ്താറെ മാത്രം വിധി
യായി ൨ാം പ്രതി മുതലായയ്വരവക്കൽനിന്ന ഒഴിഞ്ഞ കിട്ടിയ്താ
ണന്നും ബൊധിപ്പിച്ചിരിക്കുന്നു.

ൟ നിലം ൨ാം പ്രതി മുതലായ്വര അന്ന്യായക്കാരന ഒഴിഞ്ഞ
കൊടുക്കെണമെന്ന അദാലത്ത വിധി ഉണ്ടായിരിക്കുമ്പൊൾ
൨ാം പ്രതി ചാൎത്തി വാങ്ങിയ്തായി പറയുന്ന അവസ്ഥക്ക ആ വി
വരം പ്രകാരം അന്ന തന്നെ കൊടത്തിയിൽ ഒരു ഹരജി ബൊ
ധിപ്പിക്കെണ്ടത ചെയ്തിരുന്നു എങ്കിൽ ചാൎത്തിവാങ്ങിയ്തിന വള
രെ ഉറപ്പും ൟ നിലം അന്ന്യായക്കാരന വിധിനടത്തി കൊടു
ക്കാതെ ഇരിക്കുന്നതും ആയിരുന്നു.

ആയ്ത ൨ാം പ്രതി ചെയ്യാതെയും— നിലം അന്ന്യായക്കാരന ന
ടത്തികൊടുക്കുമ്പൊൾ എങ്കിലും ഒന്നും ആക്ഷെപിക്കാതെയും ഇ
രുന്നീട്ടുള്ളതകൊണ്ടും— ൨ാം പ്രതി കാണിക്കുന്ന ആധാരങ്ങൾ
അന്യായക്കാരൻ സമ്മതിക്കാത്തതിനാലും ൧൦൨൪ ചിങ്ങമാസ
ത്തിൽ കാണം ചാൎത്തികൊടുത്തതിന്റെ ശെഷം പിന്നെ ഒരു മാ
സത്തൊളം കഴിഞ്ഞതിന്റെ ശെഷമായിട്ട ൨൬ കന്നി ൭൹ കൊ
ടത്തിയിൽനിന്ന ൟ വാദിക്കുന്ന നിലം ൧ാം അന്ന്യായക്കാരന
വിധിനടത്തി കൊടുത്തിരിക്കകൊണ്ടും കാണാധാരവും കിഴുക്കട
നടപ്പും പ്രമാണിച്ച നിലം ൨ാം പ്രതി നടക്കെണ്ടതിന്ന പൊ
ലീസ്സിൽനിന്ന കല്പിപ്പാൻ പാടില്ലാതെ വന്നിരിക്കുന്നു.

൨൬ ലെക്കുള്ള വിള എറക്കിയ്ത താനാകുന്നു എന്ന അന്ന്യായ
ക്കാരൻ തൎക്കിക്കുകയും സാക്ഷികളെകൊണ്ട തെളിയിക്കുകയും
ചെയ്തീട്ടുണ്ടെങ്കിലും ആയ്ത വിശ്വസിക്കെണ്ടതല്ലന്ന തൊന്നിരി
ക്കുന്നു.

എന്തകൊണ്ടന്നാൽ മെൽപറഞ്ഞ നിലത്ത വിള എറക്കിയ്ത
൨ാം പ്രതിയാകുന്നു എന്ന ആയാൾ ബൊധിപ്പിച്ച ൩ സാക്ഷി
കളാൽ തെളിവുള്ളതകൊണ്ടും ൟ നിലത്ത വിള എറക്കിയ കാൎയ്യ
ത്തിൽ വാദം തുടങ്ങിയ ഉടനെ ൨ാം പ്രതി ഒരു ഹരജി ബൊ
ധിപ്പിച്ചതിന്ന അയച്ച കല്പന പ്രകാരം— ആമീൻ പണിയു
ള്ള— അംശം അധികാരി അന്ന്വെഷിച്ച ബൊധിപ്പിച്ച റ
പ്പൊടത്ത പ്രതിഭാഗം തെളിവിലെക്ക യൊജിപ്പായി കാണുന്ന
തിനാലും ആകുന്നു.

അത കൂടാതെ— ൟ കഴിഞ്ഞ ജനവരി— ഫെബ്രുവരി മാസങ്ങ
ളിൽ ഏതാൻ ദിവസം ഞാൻ ആദിക്കൽ കച്ചെരിയാക്കി താമ
സിച്ചിരുന്ന സമയത്തും— ൟ കാൎയ്യംകൊണ്ട അന്ന്വെഷിച്ചതിൽ

D d

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/211&oldid=179787" എന്ന താളിൽനിന്ന് ശേഖരിച്ചത്