താൾ:CiXIV136.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 THE MALAYALAM READER

രൊ മുറിയും— ൭—ാം അന്ന്യായക്കാരന്റെ തലയിൽ ൩ മുറിയും പരി
ക്കുകളും ഏല്പിച്ചിരിക്കുന്ന പ്രകാരവും. അതിൽ ൨ മുതൽ ൭ വരെ അ
ന്ന്യായക്കാരെ അയച്ചിരിക്കുന്നു എന്നും പ്രതിക്കാരെ അന്ന്വെഷി
ച്ച കിട്ടീട്ടില്ലന്നും കുന്നുന്മൽ അംശം അധികാരി കുംഭം ൬൹ എഴു
തിയ റപ്പൊൎട്ട പിപ്രരി മാസം ൧൯൹ വയ്യുന്നെരം ൬꠱ മണിക്ക
എത്തി— ൨-ം ൩-ം ൪-ം ൫-ം അന്ന്യായക്കാര എത്തി— ൬-ം ൭-ം അ
ന്ന്യായക്കാര എത്താത്ത സംഗതി ചൊതിച്ചതിൽ ദീനം അധിക
മായിട്ട കിടക്കുന്നു എന്ന ബൊധിപ്പിക്കയാൽ വിസ്തരിപ്പാൻ സ
ബാപ്സര കുഞ്ചുണ്ണി പെരുമ്പ്രനായരെ അയക്കയും ൨-ം ൩-ം ൪-ം
൫-ം അന്ന്യായക്കാരൊട പിപ്രവരി ൨൦–൹ എന്റെ മുമ്പാകെ
യുംവിസ്തരിക്കയും ൬-ം ൭-ം അന്ന്യായക്കാരൊടും ൧ാംഅന്ന്യായക്കാ
രന്റെ തലക്ക കൂടി ഒരു മുറി ഏറ്റ പ്രകാരം സബാപ്സര അറിക
യാൽ അവനൊടും. അവരുടെ മുറികാണിച്ച വൈദ്യൻ ചന്തന്മ
നൊടും ൨൧൹ സബാപ്സര മുൻമ്പാകെയും വിസ്തരിച്ച ഹാജരാ
ക്കയും— പ്രതിക്കാര സാക്ഷിക്കാരെ ഹാജരാക്കാൻ അധികാരിക്ക
താക്കീതും. കൊൽക്കാരെയും സബാപ്സര അയച്ച പ്രതിക്കാര സാ
ക്ഷീക്കാരെ ഹാജരാക്കി ൧ മുതൽ ൧൪ വരെ പ്രതിക്കാരൊട ൨൭൹
സാക്ഷി ൧ ചെക്കൊനൊട ൨൭൹-ം ൨ കൊരൻ ൩ ചാത്തൻ ൪
കൊരൻ ഇവരൊട ൨൪൹-ം വൈദ്യൻ വണ്ണാൻ കുഞ്ഞിക്കുട്ടി
യൊട. ൨൦–൹-ം എന്റെ മുമ്പാകെയും വിസ്തരിക്കയും ചെയ്തു.

പ്രതിക്കാര സംബ്ബദിച്ചിട്ടില്ലാ— ൪—ാം സാക്ഷിയുടെ കുടിയി
ൽ വെച്ച കലശലുണ്ടായ പ്രകാരം ൧-ം ൨-ം പ്രതികൾ ഒഴികെ
ശെഷം പ്രതികൾ പറഞ്ഞിരിക്കുന്നു.

൧-ം ൨-ം സാക്ഷികൾ പറഞ്ഞതിൽ കുംഭം ൫൹ സദ്ധ്യ സമ
യം ൪ാം സാക്ഷിയുടെ കുടിയിൽ മുറ്റത്തും— വളപ്പിലും വെച്ച അ
ന്ന്യായക്കാരെ ൧ മുതൽ ൧൪ വരെ പ്രതിക്കാരും. വെറെ പെര അ
റിയാത്ത ചിലരും വടികൾ കൊണ്ടും കൈകൾ കൊണ്ടും അടിച്ച
പരുക്കുകളും മുറികളും ഏല്പിക്കുന്നത കണ്ടിരിക്കുന്നു എന്നും.

൩-ം ൪-ം സാക്ഷികൾ പറഞ്ഞതിൽ സദ്ധ്യ സമയം ൧-ം ൨-ം
൩-ം ൪-ം ൫-ം ൬-ം ൮-ം ൧൧-ം ൧൨-ം ൧൩-ം ൧൪-ം പ്രതിക
ളും. വെറെ പെര അറിയാത്ത ചിലരും കൂടി അന്ന്യായക്കാരെ വടി
കൾ കൊണ്ടും കൈകൾ കൊണ്ടും അടി കലശൽ ചെയ്ത മുറിയും
വരിക്കും ഏല്പിച്ചിരീക്കുന്നു എന്നും ൭-ം ൧൦-ം പ്രതികൾ പിടിച്ച
വെച്ചതല്ലാതെ അടിക്കുന്നത കണ്ടിട്ടില്ലന്നും.

വൈദ്യന്മാര പറഞ്ഞതിൽ മുറികൾ കണ്ടെടത്ത വടികൾ കൊ
ണ്ട അടിച്ച മുറി ഏറ്റ പ്രകാരമാണ തൊന്നിരിക്കുന്നത എന്നും
ആകുന്നു.

വിസ്താരം മുതലായ്ത നൊക്കുകയും അന്ന്യെഷിക്കുകയും ചെ
യ്തതിൽ പ്രതിക്കാരുടെ സംബ്ബദം മുഴുവനും ഇല്ലെങ്കിലും —൪ാം സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/96&oldid=179664" എന്ന താളിൽനിന്ന് ശേഖരിച്ചത്