താൾ:CiXIV136.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 291

എന്ന കരിങ്കുറ ൧൨൦ പറക്ക പാട്ടത്തിന്റെ നിലം ഞാൻ തങ്ങ
ൾക്ക ൧൫൦ പറ നെല്ല വെറുമ്പാട്ടം നിശ്ചയിച്ച കൊല്ലം ൧൦൨൨–ാ
മത മെടമാസം ൨൮൹ കൊഴുവെറക്കം പണയം എഴുതിതന്ന ത
ങ്ങളൊട വാങ്ങിയ പഴയ പണം ൨൫൦– ൟ പണം ഇരുനൂറ്റ
അയ്‌മ്പതിന്നും മെൽഎഴുതിയ ഉഭയം തങ്ങൾ കൊഴുവെറങ്ങി നട
ന്ന തന്മിൽനിന്ന ൟ പണം ഇരുനൂറ്റ അയ്‌മ്പതിന്ന നൂറ്റിന്ന
പത്തപറ നെല്ലകണ്ടു പലിശപിടിച്ച കൊല്ലത്തിൽ ൧൨൫ പറ
നെല്ല നികുതി മിച്ചാരത്തിന്ന ഞാൻ പാൎക്കുന്ന താഴത്തെ ഒറ്റെ
ത്ത എന്ന വീട്ടിൽ കൊണ്ടുവന്ന ചെറിപതിര പൊക്കി മുദ്ര പ
റക്ക അളവ തന്ന മുറി വാങ്ങികൊള്ളുകയും ൟപണം ഇരുനൂ
ററി അയ്‌മ്പതും തരുമ്പൊൾ ൟ പണയ എഴുത്ത ആധാരം മടക്കി
തന്ന നിലം ഒഴിഞ്ഞ തന്നെക്കുകയും വെണം. ഇതിന്ന മെപ്പ
ള്ളികുന്ദത്ത വഞ്ചുമെനൊന്നും കണക്കഞ്ചെരി അവുതളയും സാ
ക്ഷിയാകെ കൊണ്ടാൻ മീമ്പാട്ട ചാപ്പൻകുട്ടി കയ്യഴുത്ത.

പറ്റലൂര ദെശത്തിരിക്കും പുതിയവീട്ടിൽ കാതര മുയ്തിനും
അനുജൻ ഉണ്ണ്യാലിയും അയ്ത്രൂസ്സ കുട്ടിയും കൂടി എഴുതിയാ മുറി—
പൂളക്കുണ്ടിൽ കഞ്ഞിമൊയ്തീൻ ഇക്കാക്ക കണ്ടുകാൎയ്യമാവാത എ
ന്നാൽ ഞങ്ങടെ വാപ്പ മരിച്ചുപൊയ പുതിയ വീട്ടിൽ ആലി
മുല്ല എന്നവൎക്ക രാമപുരം ദെവപസ്സം മുതൽ പഴമള്ളൂര ദെശത്ത
കാഞ്ഞിരക്കൊട ഉഭയം അയ്‌മ്പത്തഞ്ച പണം കാണവും നാല്പത്ത
ഞ്ചപറ നെല്ല പാട്ടമായീട്ടും ചാൎത്തി തന്നീട്ടുള്ള കാണക്കരുണം
പണയം വെച്ച പണയമായി കൊല്ലം ൧൦൧൫ാമത കന്നി ഞാ
യറ്റിൽ വാങ്ങിയ പുതിയ പണം ൪൫– ൟ പണം നാല്പത്ത
ഞ്ചിന്നും കാൎയ്യം ആണ്ടവരെ മൎയ്യാദപ്രകാരം നെല്ല ലാഭവും കൂ
ട്ടി ഉണ്ടാകുന്ന നെല്ല നിങ്ങളെ പീടികക്കൽ കടത്തിച്ച വടിച്ച ത
ന്നെക്കുന്നതും ഉണ്ട— മെൽപ്രകാരം ലാഭം ഉണ്ടാകുന്ന നെല്ല ത
രാത്തെ നാളിൽ മെൽ എഴുതിയ ഉഭയത്തിന്മെൽ കൊഴുവെറങ്ങി
നിന്ന സാൎക്കാര നികുതിയും ജന്മി അവകാശവും കൊടുത്ത നി
ന്നകൊള്ളുക— പണം തരുമ്പൊൾ ഉഭയം ഒഴിഞ്ഞ തരികയും ചെ
യ്ക— എന്നാൽ ഇതിന്ന കടക്കൊട്ടിൽ വീരാനാജിയും അണ്ടെ
ങ്ങാട്ട കണ്ണുനായരും തലക്കൊട്ട തൊടികയിൽ ആലികുട്ടിയും
സാക്ഷിയാകെ മുക്കയിൽ കുട്ടിമന്മു കയ്യഴുത്ത.

പാതാരി ആയിജ എഴുതിയാ മുറി കൊട്ടപ്രത്ത മൊയിൻകൂട്ടി
കണ്ടുകാൎയ്യം എന്നാൽ— മൊറുര ദെശത്ത ഇനിക്ക ജന്മമുള്ള പാറ

p P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/301&oldid=179902" എന്ന താളിൽനിന്ന് ശേഖരിച്ചത്