താൾ:CiXIV136.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 127

ൎപ്പ ഭെദം വരുത്തി ഒണക്കൻ ൟ സ്ഥലത്ത കുഴിക്കാണം വെ
ച്ചുണ്ടാക്കാൻ കല്പിച്ചത മാറ്റി കീഴുക്കടപ്രകാരം മെലാലും സ്ഥല
വും ഉഭയങ്ങളും ഞാൻ തന്നെ നടപ്പാൻ കല്പന ഉണ്ടാവാനപെ
ക്ഷിക്കുന്നു എന്ന ൧൦൨൮ മെടം ൮൹.

൧൮൫൩–ാമത മൈയിമാസം ൧൦൹ കണ്ണൂര പൊലീസ്സാമീൻ
കച്ചെരിയിൽനിന്ന കല്പിച്ച വിധി.

അന്ന്യായം കൊരൻ.

പ്രതി.
വാസുദെവൻ തങ്ങൾ മുതൽ ൫–ാൾ—

എന്തന്നാൽ— അറക്കലെ ജന്മം അന്ന്യായക്കാരൻ കുഴിക്കാണ
വകാശമായി അടക്കി അനുഭവിച്ച വരുന്ന എടപ്പാട്ട പറമ്പിൽ
നിന്നും വാളാഞ്ചെരി എന്ന പറമ്പിൽനിന്നും കൂടി ഏകദെശം
ആറ പണം വിലക്കുള്ള തെങ്ങ എളനീര ൧൦൨൮ കുംഭം ൨൪൹
ക്ക— ൧൮൫൩ മാൎച്ചി ൬൹ പകൽ ബലമായി പറിക്കയും വി
രൊധിച്ചാറെ പിടിച്ച തള്ളി എന്നും മാൎച്ചി ൧൧൹ അന്ന്യായം. ൟ
കാൎയ്യം വിസ്താര മദ്ധ്യയിൽ അന്ന്യായ വക്കീൽ ആയിരുന്ന ക
ണ്ണനും— പ്രതികളും കൂടി മാൎച്ചി ൧൯൹ രാജി ബൊധിപ്പിച്ചു— ആ
രാജി തന്റെ സമ്മതം കൂടാതെ ഉണ്ടായ്താണെന്നും മറ്റും അ
ന്ന്യായക്കാരൻ ഹെഡഅസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ചെയ്ത അ
ഫീൽ നിമിത്തം വരുത്തിയ വിസ്താരം നൊക്കിയ്തിൽ— മെപ്പടി രാ
ജിയിന്മെൽ സംശയം ഭവിച്ചിരിക്കകൊണ്ട അധിക അന്ന്യെഷ
ണം ചെയ്ത രാജി ശെരിയല്ലെന്ന കണ്ടാൽ എനിയും വെണ്ടുന്ന
അന്ന്യെഷണം ചെയ്ത രാജി ദുൎബ്ബലമാക്കി ഒരു വിധി കൊടുപ്പാ
നായും അഫീൽകാരന്റെ വാദം ശരി അല്ലെന്ന കണ്ടാൽ റപ്പൊ
ടത്ത ഒന്നിച്ച വിസ്താരം മടക്കി അയപ്പാനും എപ്രെൽ മാസം
൨൩൹ ൭൪ാം നമ്പ്രായി ഉണ്ടായ കല്പനയൊടു കൂടി ആദ്യ വി
സ്താരവും രാജിയും മടങ്ങി എത്തി. ആയ്ത ഒക്കെയും വായിക്കയും
൨–ാമത അന്ന്യായ വക്കീലായിരുന്ന കണ്ണനൊടും ഒന്നാം പ്രതി
യൊടും അന്ന്യായക്കാരനൊടും തെങ്ങ പറിച്ചതായ പറമ്പകളുടെ
സമീപസ്തന്മാര ൩–ാളെ എളയാപൂര അംശം അധികാരി റപ്പൊ
ടത്ത ഒന്നിച്ചയച്ചവരൊടും വിസ്തരിക്കുകയും അധികാരിയുടെ
റപ്പൊടത്ത വിസ്താരത്തിൽ ചെൎക്കയും ചെയ്തു. ആദ്യത്തിൽ അ
ന്ന്യായക്കാരൻ അന്ന്യായ പ്രകാരം സാക്ഷികളാൽ തെളിയിച്ചി
രിക്കുന്നൂ. ഒന്നാംപ്രതി അന്ന്യായപ്രകാരം കുറ്റം സമ്മതിക്കു
ന്നില്ലങ്കിലും കീഴുമൎയ്യാദപ്രകാരം ശിവരാത്രി ദിവസം ഉള്ള കളി
യാട്ട അടിയന്തരത്തിന്ന എല്ലാ കുടിയാന്മാരൊടും എല്ലാ പറമ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/137&oldid=179705" എന്ന താളിൽനിന്ന് ശേഖരിച്ചത്