താൾ:CiXIV136.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 231

ചാവക്കാട താലൂക്ക താസീൽദാര കല്പിച്ച വിധിയുടെ വിവരം
യാദാസ്ത.

അന്ന്യായം ഗൊവിന്ദ കുറുപ്പ

പ്രതി
ശ്രീധരൻ നമ്പൂതിരി മുതൽ ൪–ാൾ

പുന്നപ്പുഴ വാസുദെവൻ നമ്പൂതിരിയൊട അന്ന്യായക്കാരൻ
പാട്ട പിടിപാട കൊടുത്ത നടന്ന പൊരുന്ന കാടമ്പറ്റ ഇല്ല കു
ടിയിരിപ്പ പറമ്പിൽ ൧൦൨൪ാമത മിഥുനമാസം ൨൮൹ പകൽ
പ്രതിക്കാര ബലമായി കയ്യെറി തെങ്ങ അടക്ക മുതലായ്ത വലി
പ്പിച്ചും പുന്നപ്പുഴ നമ്പൂതിരിയുടെ പെട്ടി മറുതാക്കൊലിട്ട തുറന്ന
ഉറുളി മുതലായ്ത എടുത്തും കൊണ്ടുപൊകയും ഇല്ലത്ത പാൎപ്പിച്ചിരു
ന്ന കുഞ്ഞി എന്ന സ്ത്രീയെ പിടിച്ച പുറത്താക്കുകയും അന്ന്യായ
ക്കാരനെ പിടിച്ച തള്ളുകയും ചെയ്തിരിക്കുന്നു എന്ന അന്ന്യായം.

ൟ കാൎയ്യത്തിന്ന കണ്ട കിട്ടിയ ൧ാം പ്രതിയൊടും അന്ന്യായം
വക ൧–ം ൪–ം സാക്ഷിക്കാരൊടും ൧–ാം പ്രതി വക ൫–ം ൬–ം സാ
ക്ഷിക്കാരൊടും വിസ്തരിക്കയും അന്ന്യായക്കാരൻ രണ്ടാമത ജൂ
ലായി ൨൮൹ം ആ ൹ക്ക തന്നെ ൧ാം പ്രതിയും ജന്മി പുന്നപ്പു
ഴ വാസുദെവൻ നമ്പൂതിരി ജൂലായി ൨൪൹ം താലൂക്കിൽ ബൊ
ധിപ്പിച്ച ഹരജികളും ൧–ാം പ്രതിയും ശെഷക്കാരും പുന്നപ്പുഴ
വാസുദെവൻ നമ്പൂതിരിയും ശെഷക്കാരും മജിസ്ത്രെട്ടിൽ ബൊ
ധിപ്പിച്ച വന്ന ഹരജികളും പുന്നപ്പുഴ വാസുദെവൻ നമ്പൂതി
രി കാണിച്ച ജന്മാധാരം നികിതി ശീട്ട അദാലത്ത വിധി മുതലാ
യ്തിന്റെയും അന്ന്യായക്കാരൻ കാണിച്ച പാട്ടപിടിപാട ആധാ
രത്തിന്റെയും ഒന്നാം പ്രതി കാണിച്ച ശീട്ടിന്റെയുംപകൎപ്പുകൾ
വാങ്ങി ആയ്തും— അംശം അധികാരിയുടെ റപ്പൊടത്തും വിസ്താ
രത്തിൽ ചെൎക്കുകയും ൟ കാൎയ്യത്തിലെക്ക കത്താവായ്ത ൧ാം പ്ര
തിയാകകൊണ്ട ശെഷം പ്രതിക്കാരൊടും ഇരുഭാഗവുമുള്ള ബാക്കി
സാക്ഷികളൊടും വിസ്തരിപ്പാൻ അത്ര വളരെ ഒരു ആവിശ്യവും
ഇല്ലന്ന തൊന്നി വിസ്താരം നിൎത്തുകയും ചെയ്തു— ൟ കാൎയ്യത്തി
ലെ സ്വഭാവവും വിസ്താരത്തിലെ അവസ്ഥകളും നൊക്കുമ്പൊ
ൾ താനും തന്റെ ശെഷക്കാരും തെക്ക തിരുവിതാങ്കൊട്ട ചെൎന്ന
ദിക്കിൽ പാൎത്തവരുന്നതിനിടയിൽ അന്ന്യായത്തിൽ പറയുന്ന
കാടമ്പറ്റെ ഇല്ലത്ത സാവിത്രി എന്ന അന്തൎജ്ജനത്തിന്ന ദീന
മെന്ന കെട്ട ൟ കഴിഞ്ഞ മെs മാസം ൧൦൹ ആ ദിക്കിൽനിന്നവ
ന്നപ്പൊഴക്ക അന്തൎജ്ജനം മരിച്ചപൊയ്തിനാൽ അവകാശി താനാ
കകൊണ്ട എടവം ൧൫൹ മുതൽക്ക താൻ ആ ഇല്ലത്ത പാൎപ്പാക്കി
പറമ്പ തന്റെ കൈവശം നടക്കുന്നു എന്ന ൧ാംപ്രതിയുംആ വക
സാക്ഷികളും പറയുന്നു— അതിൽതന്നെ എടവം ൧൫൹ മുതൽക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/241&oldid=179821" എന്ന താളിൽനിന്ന് ശേഖരിച്ചത്