താൾ:CiXIV136.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 THE MALAYALAM READER

ചാരിച്ചിരുന്നു എന്നും മാപ്പിള ജെലിൽ ആകയാൽ വെറെ പ്രാപ്തി
യായി ആരും ഇല്ലാത്തതിനാൽ അതിന്റെ സംഗതി വന്നിലാ എ
ന്നും കുടിക്കാര പറഞ്ഞിരിക്കുന്നു മെലാൽ ഇങ്ങിനെ വരാതെ ഇരി
പ്പാൻ ആൾ മറ കെട്ടുകയൊ വെലി കെട്ടുകയൊ ചെയ്യെണമെ
ന്ന താക്കീതി ചെയ്തിരിക്കുന്നു എന്ന ൧൦൨൬ കൎക്കിടകം ൧൫൹ക്ക
൧൮൫൧ ആമത ജൂലായി മാസം ൨൯൹ അങ്ങാടിപ്രത്തനിന്ന.

വള്ളുവനാട താലൂക്ക അങ്ങാടിപ്രം അംശത്തിൽ മാപ്പിള കു
ഞ്ഞാപ്പയുടെ മകൾ ഉമ്മാത്ത എന്ന കുട്ടിയുടെ ശവം കൊല്ലം൧൦൨൬
മത കൎക്കിടകമാസം ൧൩൹ക്ക ൧൮൫൧മത ജൂലായി മാസം ൨൭
൹ ഞായറാഴ്ച പകൽ ൫ മണിക്ക മെപ്പടിതാലൂക്ക ഹെഡപൊ
ലീസാപ്സര താഴെ പെര എഴുതി കയ്യൊപ്പിടുന്നവരൊടുകൂടി നൊ
ക്കികണ്ട വിവരം എഴുതിയ യാദാസ്ത.

ശവം പുത്തംവീട്ടിൽ എന്ന കുടിയിൽ കിഴക്കിനിയിൽ ഒരു തെ
ങ്ങൊലപായിൽ കാല രണ്ടും തെക്കൊട്ട നീട്ടിയും തല വടക്കൊട്ട
വെച്ചും ഒരു കിഴക്കൻ പുതപ്പ ഇട്ട മൂടി മലൎന്ന കിടക്കുന്നത കണ്ട
പുതപ്പ എടുപ്പിച്ച നല്ലവണ്ണം നൊക്കി കണ്ടതിൽ കൈ രണ്ടും
വയിറ്റത്ത വെച്ചും കണ്ണ രണ്ടും ചീമ്പിയും വയറ കുറെ വീ
ൎത്തും തലമുടി കെട്ട കഴിഞ്ഞും രണ്ട മൂക്കിൽനിന്നും വെളുത്ത നി
റമായ നൊര വന്നും മരിച്ച കിടക്കുന്നു വരിക്ക മുറി മുതലായ്ത ഒ
ന്നും കാണ്മാനില്ലാ മരിച്ചവൾക്ക ഏകദെശം ൧൦ വയസ്സ പ്രാ
യമായ പ്രകാരവും മരിച്ചിട്ട ഏകദെശം ൧൦ മണി കൂറ നെരം
മുമ്പെ മരിച്ച പ്രകാരവും തൊന്നുന്നു ആ ശരീരത്തിന്മെൽ കാതി
ൽ പൊന്നകൊണ്ട വൈര കാതിലഎന്ന ആഭരണവും വെള്ളി
ചിറ്റുകളും ഇട്ട കണ്ടിരിക്കുന്നു—വെറെ മുതൽ ഒന്നും കണ്ടിട്ടും ഇ
ല്ലാ. മരണകാൎയ്യത്തിൽ ഒര സംശയവും കാണ്മാനില്ലാ. ശവം മൎയ്യാ
ദപ്രകാരം മറ ചെയ്വാനായി ശെഷക്കാൎക്ക അനുവാദം കൊടുക്ക
യും ചെയ്തു.

കുട്ടിയുടെ തള്ളയൊട ജൂലായി൨൭൹.

നിന്റെ മകൾ ഉമ്മാത്ത എ ഇന്ന നെരം പുലൎന്ന ഏകദെ
ന്ന കുട്ടിയുടെ മരണം ഏതപ്ര ശം ഒന്നര രണ്ടനാഴിക പുലരു
കാരമാകുന്നു വിവരം പറാ. മ്പൊൾ കുപ്പായം തുന്നാൻവെ

ണ്ടി ശീല എടുപ്പാൻ പടിഞ്ഞാറെ മാളികയുടെ മുകളിൽ പെട്ടി തു
റക്കാൻ പൊയപ്പൊൾ മരിച്ച എന്റെ മകൾ ഉമ്മാത്തയും മകൻ
സെയ്താലി എന്ന കുട്ടിയും കെഴക്കിനിയിൽ നിന്നിരുന്നു ഞാൻ
ശീല എടുത്ത താഴത്ത വന്നാറെ സെയ്താലി കുട്ടി തെക്കിനിയിൽ
നിൽക്കുന്നു ഉമ്മാത്തയെ കണ്ടില്ലാ. ഉമ്മാത്ത എവിടെ എന്ന സെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/58&oldid=179622" എന്ന താളിൽനിന്ന് ശേഖരിച്ചത്