താൾ:CiXIV136.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 THE MALAYALAM READER

ണ്ണി ബൊധിപ്പിക്കുന്ന അഫീൽ സങ്കടം ഹരജി. മെപ്പടി അം
ശം ഉള്ളണം ദെശത്ത ഇട്ടിരാരിച്ചൻ നായരുടെ വീട്ടിൽ എഴ കു
ട്ടികളുടെയും ചക്കകാരൻ കിട്ടകന്മളുടെ വീട്ടിൽ ൬ കുട്ടികളുടെയും—
വെലൻ തെയ്യുണ്ണിയുടെ കൂടിയിൽ ഒര കുട്ടിയുടെയും— ഉണ്ണിരി കു
ട്ടി തമ്പുരാന്റെ വീട്ടിൽ രണ്ട കുട്ടികളുടെയും പെങ്കട്ട കല്ല്യാണ
ത്തിന്ന ചെറുജന്മവകാശമായ കെട്ടതാലി ഉണ്ടാക്കി വെക്കെണ്ട
ത ഞാനും എന്റെ അനുജൻ ഉണ്ണിരാരിച്ചനും ആയിരിക്കുമ്പൊ
ൾ ആയ്ത ഞങ്ങൾ ഉണ്ടാക്കി വെപ്പാൻ സമ്മതിക്കാതെ പ്രതി ൧
തെയ്യുണ്ണി തമ്പുരാൻ മുതലായ്വര തട്ടാൻ തുപ്രൻ— നമ്പി— ഇവരെ
കൊണ്ട കിഴുമൎയ്യാദക്ക വിരൊധമായും ബലമായും കെട്ടതാലിവെ
പ്പിക്കയും താലി ൧ന്ന ഓരെ പണവും ഓരെ എടങ്ങഴി നെല്ലും
നാഴിശ്ശ അരിയും ഞങ്ങൾക്ക തരെണ്ടത തരാതെയും ൧ാം പ്രതി
മുതലായ്വര ഞങ്ങളെ അടിച്ച തള്ളി പുറത്താക്കുകയും ചെയ്ത കാ
ൎയ്യത്തിന്ന മെൽ എഴുതിയ എല്ലാ പ്രതികളെയും മെൽ ഞാനും മെ
പ്പടി ഉണ്ണിരാരിച്ചനും കൂടി ൧൦൨൯ കുംഭം ൩൹ ൟ സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച അന്ന്യായത്തിന്ന ൧–ം ൨–ം പ്രതികളെ
മാത്രം ചെറനാട താലൂക്ക ഹെഡ പൊലീസാപ്സര വിസ്തരിച്ച
തെളിവില്ലെന്ന വെച്ച ൫൪ മാൎച്ചി ൯൹ അന്ന്യായം നീക്കി ക
ല്പിച്ച തീൎപ്പിന്റെ പകൎപ്പ ഇനിക്ക കിട്ടായ്കയാൽ ആയ്തിന്ന ൟ
മിനം ൧൧൹ ഞാൻ മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരജി പ്ര
കാരം മെപ്പടി തീൎപ്പിന്റെ പകൎപ്പ ഇനിക്ക കിട്ടിയ്ത എറ്റവും മു
തൽ നഷ്ടവും സങ്കടവുമാകയാൽ ആ തീൎപ്പ മാറ്റി തരുവാൻ താ
ഴെ സംഗതികൾ പറയുന്നു. ൧ാമത– മെൽ പറഞ്ഞ കൊടക്കാട—
ഉള്ളണം—ചെറമങ്ങലം— നെയിതല്ലൂര— ൟ നാല തറകളിലെ ശൂദ്ര
തമ്പുരാക്കന്മാരുടെയും മറ്റും കുടികളിൽ ചെറുജന്മവകാശം നട
ക്കെണ്ടതും നടന്നവരുന്നതും പുരാണമെ എന്റെ തന്ത മുത്തന്ത
മാരും അവര മരിച്ചതിൽ പിന്നെ ഞാനും ആകുന്നു— ആയ്ത സ്ഥി
രംചെയ്തും— ഞാൻ ഉൾപ്പെട്ടീട്ടും നീങ്ങിപൊയ പണ്ഡിതര സദ
രമീൻ കൊടത്തിയിൽനിന്ന ൧൮൨൫ൽ ൩൪൬ ആം നമ്പ്രായി
വിധി ഉണ്ടാകയും ചെയ്തിരിക്കുന്നു. അങ്ങിനെ ഇരിക്കുമ്പൊൾ
മെൽപറഞ്ഞ തറകളിൽ ചെറുജന്മവകാശം കീഴിൽ നടന്ന അ
തിനുണ്ടാവുന്ന അവകാശം ആരാകുന്നു വാങ്ങിവരുന്നുവൊ എ
ന്നുള്ള ക്രമമായ അവസ്തയെ കുറിച്ച വെണ്ടുന്ന വിസ്താരം അ
ന്ന്യെഷണം പൊലീസാപ്സര ചെയ്തീട്ടുണ്ടായിരുന്നു എങ്കിൽ എ
ത്രയും തെളിവായിരിക്കുന്ന എന്റെ അന്ന്യായം തെളിവില്ലെന്ന
വെച്ച സാധുവായ ഇനിക്കും എന്റെ കുഞ്ഞുകുട്ടികൾക്കും ഏറ്റ
വും വിരൊധമായി എന്റെ അന്ന്യായം നീക്കി തീൎപ്പ കല്പിപ്പാൻ
സംഗതിവരുന്നതല്ലായിരുന്നു. ൨–ാമത രണ്ട മാപ്പിളയും ഒര
ചെകവനും ഉണ്ടെന്നും അവരുടെ വീട്ടപെരും പെരും പറഞ്ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/170&oldid=179742" എന്ന താളിൽനിന്ന് ശേഖരിച്ചത്