താൾ:CiXIV136.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 11

ങ്ങി അടിയന്തരമായി കടവത്ത എത്തിച്ച കൊടുപ്പാൻ ചിറക്കൽ
താലൂക്ക താസീൽദാൎക്ക കല്പന ഉണ്ടാകവെണ്ടിയിരിക്കുന്നു.

൭൹ത്തെ കല്പന കിട്ടിയ അന്ന തന്നെ ൟ കടവ കുത്തകക്കാ
രെകൊണ്ട മെൽപ്രകാരം നടത്തിപ്പാൻ ഹാജരാക്കെണ്ടതിന്ന
കൊൽക്കാരെ അയച്ചാറെ കുത്തകക്കാര ൫ ആളിൽ തെയ്യബല്ലി കു
ഞ്ഞിക്കുട്ടിയാലി ഇവരെ കണ്ട കിട്ടി ഇന്ന ഹാജരാക്കി ബന്തൊ
വസ്തായി നിൎത്തിരിക്കുന്നു. ശെഷം ൩ ആളെ കണ്ട കിട്ടിയില്ലാ അ
വരെയും ഹാജരാക്കി വെണ്ടുന്ന വിസ്താരം ചെയ്ത വിവരം വ
ഴിയെ ബൊധിപ്പിക്കാം.

സൎക്കാര വക തൊണി ചങ്ങാടം മുമ്പെ ആ കടവത്ത ഉള്ളത
ഇവരുടെ സൂക്ഷ്മക്കുറവിനാൽ മുങ്ങി കെട വന്ന പൊയ്തും ൟ കു
ത്തകക്കാര മുഖമ്പയും ൟ കടവത്ത വെച്ച പല അക്രമങ്ങളും
ചെയ്തിരിക്കുന്നതായി പ്രസ്ഥാപം ഉണ്ടായി കാണുന്നതും ആക
കൊണ്ട ഇപ്പൊൾ വാങ്ങുന്ന തൊണിയുടെ വില ൟ കുത്തക
ക്കാരെ കൊണ്ട കൊടുപ്പിപ്പാൻ സംഗതി കാണുന്നത കൂടാതെ
ക്രമ തെറ്റായി നടന്നതിന്ന ശിക്ഷയും ഉണ്ടാവാൻ സംഗതി
വരുമെന്ന കിട്ടിയ മെൽ പറഞ്ഞ ൨ ആളൊട പറഞ്ഞാറെ തൊ
ണിക്ക കൊടുക്കുന്ന വിലയിൽ അപരുടെ ഒഹരി പ്രകാരമുള്ളത
കൊടുക്കാമെന്ന പറയുന്നുണ്ട.

തലശ്ശെരിനിന്ന രണ്ട തൊണി വിലക്ക വാങ്ങി വണ്ടിയിൽ
കയറ്റി അയക്കാമെന്ന വിചാരിച്ച അന്ന്യെഷിച്ചാറെ ചങ്ങാട
ത്തിന്ന തക്കതായ തൊണി കിട്ടീട്ടില്ലാ.

ൟ ഹരജി പകൎപ്പൊടു കൂടി രണ്ട തൊണി എങ്കിലും ഇല്ലെങ്കി
ൽ വലുതായ ഒരു ചീന എങ്കിലും വിലക്ക വാങ്ങി മെപ്പടി കട
വത്ത ഹാജരാക്കി കൊടുപ്പിക്കെണ്ടതിന്ന ചിറക്ക താലൂക്കിലെക്ക
എഴുതി അയച്ചിട്ടുണ്ടാകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചി
രിക്കുന്നു. എന്ന ൧൦൨൮ മിഥുനം ൨൯൹ക്ക ൧൮൫൩ ജൂലായി
൧൧൹ പകൽ ൧൨ മണിക്ക കതിരൂരനിന്ന.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി—
അംശത്തിൽ തയ്യിൽ താഴ നിലത്തിന്റെ ജമ ശെരി തന്നെയൊ
എന്ന നൊക്കി നിശ്ചയം അറിഞ്ഞ ജമ തിരിപ്പാൻ കല്പന കൊ
ടുത്ത വിവരം ബൊധിപ്പിക്കെണമെന്ന മെയി ൯൹ ൧൭൦ാം ന
മ്പ്രായി ഉണ്ടായ കല്പന എത്തി അറികയും ചെയ്തു.

ജമയുടെ നിശ്ചയത്തിലെക്ക കിഴുക്കട നില വിവരം കണക്ക ഒ
ന്നും അംശത്തിലും താലൂക്കിലും ഉള്ളതായി കാണുന്നില്ല. ൟ കാ
ൎയ്യത്തിൽ മെനവനൊട വിസ്തരിച്ച കയ്പീത്ത നൊക്കുമ്പൊൾ മെ
പ്പടി നിലത്തിന്റെ ജെമ ഗണപതി ദെവസ്സം പെരിൽ എന്നും

C 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/21&oldid=179579" എന്ന താളിൽനിന്ന് ശേഖരിച്ചത്