താൾ:CiXIV136.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 THE MALAYALAM READER

ക്കാരന്റെ വാദം സ്ഥിരപ്പെടുത്തി കല്പിച്ചത ശരി തന്നെയൊ എ
ന്ന സന്നിധാനത്തിങ്കൽ നിന്ന പ്രത്ത്യെകം വിചാരിക്കെണ്ടതാ
കുന്നു. ൫– ജന്മമായീട്ടാകട്ടെ കാണമായീട്ടാകട്ടെ ൧൨– കൊല്ലമാ
യിട്ട കുഞ്ഞിരാമന്മെനവന്റെ കൈ വശമാകുന്നു എന്ന അന്ന്യാ
യക്കാരൻ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങിനെ ഒരാളുടെ നിലം
നടന്ന വാരം കൊടുക്കുമ്പൊൾ ൧൨ കൊല്ലമായീട്ടും ശീട്ട കൂടാതെ
യാതൊരാളും നെല്ല കൊടുക്കുന്നതും വാങ്ങുന്നതും അല്ലായ്കകൊ
ണ്ട കീഴുക്കട വാരം കൊടുത്തതിന്ന എങ്കിലും അന്ന്യായക്കാരൻ
വാങ്ങിയ ഒരു ശീട്ട എങ്കിലും താൻ കാണിച്ചിരിക്കുന്നു എങ്കിൽ
ആമിൻ കല്പിച്ചത ശെരിയെന്ന വിചാരിക്കായിരുന്നു— ആയ്ത ഒ
ന്നും കൂടാതെ ൟ നിലത്തിന്ന എത്രെയും ദൂരത്തിരിക്കുന്ന ദരി
ദ്ര്യന്മാരായ സാക്ഷികളുടെ വാക്ക പ്രമാണിച്ച കല്പിച്ചത ശെരി
യല്ലെന്ന അധികമായും ബൊധിക്കും. ൬– അന്ന്യായക്കാരന്റെ
തറവാട്ടിൽ ഇന്ന കാരണവൻ ചന്തു നമ്പ്യാരാകുന്നു എന്ന ആ
മീന്റെ തീൎപ്പിനാൽ തന്നെ കാണുന്നു— അന്ന്യായക്കാരന സ്വന്ത
മായീട്ട യാതൊരു കൃഷിയും ഇല്ലാ— അങ്ങിനെ ഇരിക്കുമ്പൊൾ കാ
രണവനായും തറവാട്ട കാൎയ്യം നൊക്കി സൎക്കാര നികുതിയും കൊ
ടുത്ത രക്ഷിച്ച കാൎയ്യാദികൾ സകലവും നൊക്കി വരുന്ന മെപ്പ
ടി ചന്തുനമ്പ്യാര കുഞ്ഞിരാമ ന്മെനവനൊട നിലം ഏറ്റ വാങ്ങി
നടന്ന വരുന്നതിനിടയിൽ രണ്ട മൂന്ന കൊല്ലത്തൊളം വാരം
കൊടുക്കാതെ നിലവായ്തിനാൽ ൟ നിലം ഇനിയും നടക്കാൻ ക
ഴിയാത്ത പക്ഷത്തിൽ നിലം മെപ്പടി കുഞ്ഞിരാമ ന്മെനവനെ ത
ന്നെ ആ ചന്തുനമ്പ്യാര ഒഴിഞ്ഞിരിക്കുന്നു എന്ന സമ്മതിച്ചത പൊ
രയൊ ആ കാരണവനൊട കൂടി അവരുടെ രക്ഷയിൽ ഇരുന്ന
അവര പറയുന്ന പ്രവൃത്തി എടുത്ത നടന്നവരുന്ന അന്ന്യായ
ക്കാരന്റെ സമ്മതം എന്തിനാകുന്നു തറവാട്ടൽ കാരണവൻ ന
ടന്നവന്ന ഒരു കൊഴു നിലം ഉടമക്കാരന ഒഴിഞ്ഞു കൊടുക്കുന്ന
തിന്ന അനന്തരവന്മാര എല്ലാവരുടെയും സമ്മതം വെണമെന്ന
ഒരു നടപ്പുണ്ടാക്കിയാൽ അത അക്രമവും ജന്മികൾക്ക വലുതാ
യ സങ്കടം അല്ലയൊ. ൭– ഒരു കാരണവൻ നിലം നടക്കുമ്പൊ
ൾ അതിൽ വെണ്ടുന്ന പ്രവൃത്തികൾ ആ തറവാട്ടിൽ ഉള്ള പുരു
ഷൻമാരും സ്ത്രീകളും എല്ലാവരും കൂടി ചെയ്യുന്നത ൟ മലയാള
ത്തിൽ സാധാരണ നടപ്പാകുന്നു— അപ്രകാരം അന്ന്യായക്കാരനും
ഒരു സമയം പ്രവൃത്തി വല്ലതും ചെയ്ത പൊയീട്ടുണ്ടെങ്കിൽ അത
പ്രമാണിച്ച കീഴുക്കട നടപ്പകാരൻ അന്ന്യായക്കാരനാകുന്നു എ
ന്ന ആമീൻ കല്പിച്ചത ആശ്ചൎയ്യമല്ലെ— അങ്ങിനെ വിചാരിക്കാ
മെങ്കിൽ ആമീന്റെ തീൎപ്പിൽ തന്നെ അന്ന്യായക്കാരന്റെ അന
ന്തിരവൻ പൈയ്തൽ എന്നവനും പ്രവൃത്തി ചെയ്തിരിക്കുന്നു എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/182&oldid=179755" എന്ന താളിൽനിന്ന് ശേഖരിച്ചത്