താൾ:CiXIV136.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 205

ന്ന വിസ്തരിച്ചെടത്തൊളമുള്ള സാക്ഷികളിൽ തെളിയിച്ചിരിക്കു
ന്നത കൂടാതെ ഇനിയും സാക്ഷികളാൽ തെളിയിക്കാം വിധിക്ക
വിരൊധം ചെയ്ത ശിക്ഷയിൽ പ്രതികൾ ഉൾപ്പെടാതിരിപ്പാൻ
വെണ്ടി വിള ൨ാം പ്രതി എറക്കിയ്താണെന്ന സ്ഥിരമായി അല
ക്ഷ്യമായ വാക്കുകൾ പറഞ്ഞിരിക്കുന്നത എതൊരു അവസ്ഥവി
ചാരിച്ചാലും ൟ കാൎയ്യത്തിൽ പ്രമാണിക്കെണ്ടതില്ലായ്കകൊണ്ടും
എറിയ വിത്തവല്ലി ചിലവിട്ട ഞാൻ വിള എറക്കിച്ചതാകകൊ
ണ്ടും— ൟ കാൎയ്യത്തിന്റെ ആദ്യ വിസ്താരവും തീൎപ്പിന്റെ പകൎപ്പ
ഇതൊടൊന്നിച്ച ബൊധിപ്പിക്കുന്നതും നൊക്കി നിലം ഞാൻ ന
ടക്കാനായി കല്പിച്ചത സ്ഥിരം ചെയ്തും— വിള പ്രതി എടുപ്പാൻക
ല്പിച്ചത ദുൎബ്ബലമാക്കിയും ജപ്തിയിൽ ഇരിക്കുന്ന നെല്ല ൨ാം പ്ര
തിക്ക വിട്ടുകൊടുക്കാതെ ഇരിപ്പാനും കല്പന ഉണ്ടാവാൻ അപെ
ക്ഷിക്കുന്നു.

കൂറ്റനാട താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച തീൎപ്പ.

അന്ന്യായം ചെന്നൻ മുതൽ ൨ാൾ

പ്രതി
രാമൻ മുതൽ ൪ാൾ

൧ാം അന്ന്യായക്കാരൻ ൨ാം അന്ന്യായക്കാരനൊട ൨ാം അന്ന്യാ
യക്കാരന്റെ വക മൈമലം എന്ന നിലം പാട്ടത്തിന്ന വാങ്ങി
നടന്നുവരുന്നതിൽ എതാനും നിലങ്ങളിൽ വിള എറക്കുകയും എ
താനും സ്ഥലം കിളയും പൂട്ടും കഴിച്ച ഒഴിവാക്കുകയും ചെയ്തിരിക്കു
മ്പൊൾ ൧൦൨൫ മിഥുനം ൧൭൹ക്ക ൧൮൫൦ ജൂന്മാസം ൨൯൹ പ
കൽ പ്രതിക്കാര ബലമായി കന്നപൂട്ടുകയും— കലശലിന്ന ചെല്ലു
കയും ചെയ്തിരിക്കുന്നു എന്നും മറ്റും ൧ാം അന്ന്യായക്കാരനും— അ
തിന അനുസരണമായിട്ട തന്നെ ൨ാം അന്ന്യായക്കാരനും ജൂലാ
യി ൨൹ ഹരജികൾ ബൊധിപ്പിച്ചു. ൧ാം പ്രതി ആഗസ്ത ൧൯
൹ ഹാജരായി അവനും ഹരജി ബൊധിപ്പിച്ചു— ൧– ൪– ൫ സാ
ക്ഷികളൊട വിസ്തരിച്ചു.

൨ാം അന്ന്യായക്കാരൻ ലെലത്തിൽ കൊണ്ട ലെലം നടത്തി
കൊടുത്ത നടന്ന വരുന്ന അന്ന്യായത്തിൽ പറയുന്ന വഹകളി
ന്മെൽ താൻ പൊയിട്ടില്ലെന്നും– ജന്മം മൈമലം പറമ്പിൽ
എതാനും സ്ഥലം താൻ വെട്ടി കിളച്ചവരുന്നതിൽ ചുരുക്കുമായി
എതാനും സ്ഥലം ൧൦൨൬ലെക്ക നടത്തിരിക്കുന്നു ആയ്ത ൨ാം അ
ന്ന്യായക്കാരന്റെ ഹരജിയിൽ പറയുന്ന നിലത്തിൽ പറ്റിയ്താ
ണെന്നും— ഒഴിഞ്ഞ കൊടുക്കെണമെന്നും വെച്ച ശാശ്യമായും മറ്റും
൨ാം അന്ന്യായക്കാരൻ മുട്ടിക്കുന്നു എന്നും താൻ നടപ്പാക്കി വരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/215&oldid=179792" എന്ന താളിൽനിന്ന് ശേഖരിച്ചത്