Jump to content

നിധിനിധാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിധിനിധാനം (1860)

[ 3 ] ഈരെഴു
പ്രാൎത്ഥനകളും
നൂറു
വെദധ്യാനങ്ങളുമായ
നിധിനിധാനം

Nidhinidhanam

[ സങ്കീൎത്തനം ൧൪൫ ]

Tellicherry
തലശ്ശെരിയിലെ ഛാപിതം

൧൮൬൦

1860 [ 4 ] വിശുദ്ധയെശുനിന്റെഅഭിധാനം
വരിച്ചുഞാൻഎൻആത്മരക്ഷക്കായി
ഇഹപരങ്ങളിൽഅതിന്റെജ്ഞാനം
മതിഎന്നുച്ചരിച്ചുദൈവവായി
ദിനെദിനെഭുജിച്ചാൽഞാൻഇദ്ദാനം
വിശപ്പുതീരുംഞാനൊതൃപ്തനായി
നീവന്നുഉള്ളിൽപുക്കുനിത്യംവാഴ്ക
മദാത്മാനീയൊചെമ്മെനിന്നുതാഴ്ക [ 5 ] പ്രാൎത്ഥനകൾ

ഞായറാഴ്ചരാവിലെ

കൎത്താവായയെശുവെനിന്റെകരുണയാലെഞങ്ങൾഈ
ആഴ്ചവട്ടത്തിലുംആത്മദെഹിദെഹങ്ങളുടെസ്വസ്ഥതക്ക്ക
ല്പിച്ചദിവസത്തിലും പ്രവെശിച്ചിരിക്കുന്നു. നിന്നിൽനിന്നല്ലാതെ
ആത്മാക്കൾ്ക്കസൌഖ്യംഎവിടെ കിട്ടും, നിന്റെവചനത്തിലല്ലാതെ
ഞങ്ങൾനിന്നെഎവിടെകണ്ടെത്തും, സത്യവും ജീവനും വെളിച്ചവു
മായനിന്നെ നിന്റെവചനത്തിൽകണ്ടെത്തിഅനുഭവിക്കെണ്ടതി
ന്നുകണ്ണുകളെതുറന്നുആത്മാക്കളുടെസുഖത്തിന്നായിവെണ്ടുംവണ്ണം
ഞങ്ങളെശാസിച്ചുംആശ്വസിപ്പിച്ചുംഉപദെശിച്ചുംകൊണ്ടിരി
ക്കെണമെ. ഇത്‌വരയുംഞങ്ങൾ്ക്കബൊധംവരാത്തപാപങ്ങളിലുംദു
ൎമ്മനസ്സിന്റെചതിയിലുംനടപ്പാൻസമ്മതിക്കാതെസത്യമായനിന്റെ
വചനംകൊണ്ടുതാഴ്മയെയുംഉറപ്പുള്ളവിശ്വാസത്തെയുംഹൃദയ
ശുദ്ധിയെയുംജനിപ്പിക്കെണമെ. സകലവ്യാജൊപദെശങ്ങളെ
യുംഡംഭിക്കുന്നമാനുഷജ്ഞാനത്തെയും അശുദ്ധാത്മാക്കളുടെ
കൌശലത്താൽപൊങ്ങിവരുന്നമായയെയുംഅകറ്റിനല്ലഇട
യനായനീതാഴ്മയുള്ളവരിൽവിളങ്ങിച്ചുതരുന്നനിന്റെസ്നെ
ഹംമൂലംഞങ്ങളെമെച്ചുതൃപ്തി വരുത്തെണമെ. ഈആഴ്ചവട്ട
ത്തിന്റെആദിയിൽ തന്നെശാന്തമായനിന്റെനുകത്തിൻകീ
ഴിൽഞങ്ങളെഏല്പിച്ചുസൎവ്വവിരൊധങ്ങളെയും ഞങ്ങളിൽന
ശിപ്പിക്കെണമെന്നുനിന്നൊടപെക്ഷിക്കുന്നു. നിൻവചനംഅ
റിയിക്കുന്നനിന്റെശുശ്രൂഷക്കാൎക്കു കരുണയെനല്കികെൾ്ക്കുന്ന
വൎക്കപ്രയൊജനംവരുമാറുപറയെണ്ടതിന്നുഅവരുടെഹൃദ
യങ്ങളിൽവിളങ്ങെണമെ. നിന്റെവചനംപ്രവെശിച്ചുംഫ
ലിച്ചുംവരെണ്ടെതിന്നു ഞങ്ങളുടെമനസ്സുകളെയുംബുദ്ധികളെ
യുംതുറക്കെണമെ. രക്ഷയെആഗ്രഹിക്കുന്നനിന്റെശിഷ്യന്മാ
രുടെവീട്ടുപ്രാൎത്ഥനകളെയുംഅനുഗ്രഹിച്ചുരണ്ടുമൂന്നുപെർനി [ 6 ] ന്റെനാമത്തിൽകൂടിവരുന്തൊറുംനീയുംഅവരുടെനടുവി
ൽഇരുന്നരുളെണമെ ആമൻ.

ഞായറാഴ്ചവൈകുന്നെരം

സ്വൎഗ്ഗസ്ഥനായപിതാവെപൂൎവ്വകാലത്തിൽനീപല
പ്പൊഴുംപലവിധത്തിലുംപ്രാവചകരെകൊണ്ടുപിതാക്കന്മാ
രൊടും, ഈഅവസാനനാളുകളിൽനിൻപുത്രന്മുഖെഞങ്ങ
ളൊടുംസംസാരിച്ചുസുവിശെഷം സൎവ്വസൃഷ്ടിക്കുംഅറിവാറാ
യ്വരെണ്ടതിന്നുഅവന്റെഅപൊസ്തലന്മാൎക്കപരിശുദ്ധാത്മ
ദാനങ്ങളെധാരാളമായിനല്കിയതിനാൽഞങ്ങൾനിന്നെസ്തുതി
ക്കുന്നു. സത്യവും ശക്തിയും രക്ഷയുമുള്ളനിന്റെവചനംഇന്നു
കെട്ടുവായിച്ചറിയുവാൻനീഞങ്ങളെയൊഗ്യന്മാരെന്നു വിചാരിച്ച
തിനാൽനിണക്കസ്തൊത്രം. പലപ്പൊഴുംഞങ്ങൾനിന്റെവ
ചനം ബഹുമാനിയാതെസ്വന്തവിചാരപ്രകാരവുംപ്രപഞ്ച
മൎയ്യാദപ്രകാരവുംനടന്നുപിശാചിന്റെദുൎമ്മന്ത്രങ്ങൾ്ക്കചെവി
കൊടുത്തതും ഈദിവസത്തിലും അജാഗ്രതയെകാട്ടിമായയു
ള്ളവിചാരങ്ങളെയും വാക്കുകളെയുംകൊണ്ടുതെറ്റിപ്പൊയ
തും കരുണയാലെക്ഷമിക്കെണമെ. അനെകദൊഷങ്ങൾ
നിമിത്തംനിന്റെവചനംഞങ്ങളിൽനിന്നുഎടുത്തുകളയാ
തെഇനിയുംഅതിനെകൊണ്ടുഞങ്ങളൊടുസംസാരിച്ചുവ
രുവാനുള്ളലൊകത്തിന്നു ഞങ്ങളെയൊഗ്യന്മാരാക്കിയും
കൊണ്ടിരിക്കെണമെ. നിൻകരുണാസമൃദ്ധിയാലുംസകലവും
ക്ഷണത്തിൽപുതുതാക്കുവാൻകഴിയുന്നനിന്റെഅമിതമാ
യബലത്താലുംവ്യൎത്ഥമായികഴിച്ചദിവസങ്ങളെയുംകളഞ്ഞ
അനുഗ്രഹങ്ങളെയുംഞങ്ങൾ്ക്കവീണ്ടുംവരുത്തിസ്വൎഗ്ഗരാജ്യ
ത്തിൽഞങ്ങൾ്ക്കനിന്റെമാനത്തിന്നായിഐശ്വൎയ്യമുള്ളൊ
രുപ്രവെശംഉണ്ടാകണ്ടെതിന്നുസഹായിക്കെണമെ. ഈ രാത്രി
യിലുംദെഹിദെഹങ്ങളെയുംഞങ്ങൾ്ക്കുള്ളസകലത്തെയുംശക്തി [ 7 ] യുള്ളനിന്റെകൈകൊണ്ടുതാങ്ങിസങ്കടങ്ങളിൽഅകപ്പെ
ട്ടു കിടക്കുന്നവൎക്കെല്ലാവൎക്കുംആശ്വാസവുംഉദ്ധാരണവുംകാ
ണിച്ചുതരെണമെ ആമൻ.

തിങ്കളാഴ്ചരാവിലെ

പ്രിയരക്ഷിതാവെ, നീ പിതാവൊടുഞാൻഇനിലൊ
കത്തിൽഇരിക്കയില്ലഎന്നാൽഎന്റെശിഷ്യന്മാർലൊകത്തി
ൽഇരിക്കുന്നുഞാനൊനിൻഅരികിൽവരുന്നുഎന്നുപ്രാൎത്ഥി
ച്ചു. വിശ്വാസത്താൽഞങ്ങളുംഈപ്രാൎത്ഥനയെപിടിക്കുന്നു.
ഞങ്ങൾലൊകത്തിൽഇരിക്കുന്നുവല്ലൊ, ആയത്എന്തെന്നുനി
ണക്ക്അറിയാമല്ലൊ. ഏകദെശംമുപ്പത്ത്‌മൂന്ന്‌സംവത്സര
ത്തൊളംനീഅതിൽഇരുന്നുഞങ്ങളെപൊലെസകലപരീക്ഷക
ളെയുംരുചിനൊക്കെണ്ടിവന്നു. ഇപ്പൊൾനീലൊകത്തെയുംഅ
തിന്റെ പരീക്ഷകളെയുംവിട്ടുപിതാവിന്റെവലത്ത്ഭാഗത്ത്
നിത്യമഹത്വത്തിൽകയറിഇരിക്കുന്നു; എങ്കിലുംനീവിശ്വസ്ത
നുംകരുണയുമുള്ള മഹാചാൎയ്യനായിട്ടുലൊകത്തിലെ പരീക്ഷി
തന്മാൎക്കസഹായിപ്പാൻപ്രാപ്തനാകകൊണ്ടുദിവസെനഒരൊപ
രീക്ഷകളിൽജയംനൽകിദൊഷത്തിൽനിന്നുഞങ്ങളെകാത്തു
കൊണ്ടുലൊകത്തിൽഞങ്ങൾ്ക്കസംഭവിക്കുന്നതൊക്കെയുംഗുണത്തി
ന്നായിവ്യാപരിക്കെണമെന്നുനിന്നൊടുഅപെക്ഷിക്കുന്നു. ഈ
ലൊകത്തിൽ ഇരുട്ടുംഅരിഷ്ടതയുംഅശുദ്ധിയുംനിറഞ്ഞിരിക്കുന്നു
അതിൽപിശാചിന്റെഅധികാരംഎത്രഭയങ്കരമുള്ളത്,മി
ക്കവാറുംമനുഷ്യർഐഹികബുദ്ധികളായിനടക്കുന്നുകഷ്ടം. നി
ൻകരുണകളെഅവർഎത്രദുൎവ്യയംചെയ്യുന്നു,നിന്റെനാമ
വുംരാജ്യവുംഅവർക്കഎത്രനിന്ദ്യമായിതൊന്നുന്നു,കൎത്താവായയെ
ശുവെഞങ്ങൾഇന്നുലൊകപരീക്ഷകളിലെക്ക്‌വീഴാതെയുംഅ
തിന്നുഅനുരൂപപ്പെടാതെയുംഅതിൻവഴികളിൽനടക്കാതെ
യുംസ്ഥിരവിശ്വാസവുംനിർമ്മലസ്നെഹവുംവിശുദ്ധനടപ്പുംകൊണ്ടു [ 8 ] ലൊകത്തിന്നുള്ളവരല്ലഎന്നുകാണിക്കെണ്ടതിന്നുനീഞങ്ങ
ളെകാത്തുകൊള്ളെണമെ. കൎത്താവായയെശുവെഞങ്ങ
ൾനിണക്കുള്ളവർതന്നെ, നിണക്കായിജീവിച്ചുംകഷ്ടിച്ചുംമ
രിച്ചുംപൊവാൻമനസ്സാകുന്നു,നീഅനെകദെവപുത്രരെനി
ത്യമഹത്വത്തിലെക്ക് പ്രവെശിപ്പിച്ചതുപൊലെഞങ്ങ
ളെയുംഈ ദുഷ്ടലൊകത്തിൽകൂടിനടത്തിപിതാവിന്റെ
ഭവനത്തിൽഒരുകുറവുകൂടാതെഎത്തിക്കെണമെ ആമൻ.

തിങ്കളാഴ്ചവൈകുന്നെരം

കൎത്താവായയെശുവെഈദിവസത്തിൽഞങ്ങളെപലആ
പത്തുകളിൽനിന്നുംകാത്തുകൊണ്ടുഅനെകനന്മകളെകാണി
ച്ചതിനാൽനിന്നെസ്തുതിക്കുന്നു. ഈദിവസവുംഇനിമടങ്ങിവരാ
തവണ്ണംകഴിഞ്ഞു, അത്‌ഞങ്ങൾ്ക്കവരുത്തിയകഷ്ടങ്ങളുംതീൎന്നു,
ഞങ്ങൾമരണസമയത്തിന്നുഅധികംഅടുത്തുവന്നുമിരിക്കുന്നു.
നീമാത്രംമാറുന്നില്ലനിന്റെസംവത്സരങ്ങൾ്ക്ക ഒരവസാനമില്ല,
ഇന്നലെയുംഇന്നുംഎന്നെക്കുംനീഅവൻതന്നെഞങ്ങളു
ടെരക്ഷിതാവാകുന്നു. ക്ഷണികന്മാരായ ഞങ്ങൾ്ക്കനിന്നാൽ
നിത്യജീവനുംസന്തൊഷവുംആശ്വാസവുംഉണ്ടാകെണമെ.
മറ്റൊന്നിനെകൊണ്ടുംഞങ്ങളുടെആത്മാക്കൾ്ക്ക തൃപ്തി വരുന്നി
ല്ലല്ലൊ. നീഞങ്ങളെകണ്ടറിയുന്നുഞങ്ങൾവിചാരിക്കയുംപറ
കയുംപ്രവൃത്തിക്കയുംചെയ്യുന്നതെല്ലാംനിന്റെമുമ്പാകെസ്പ
ഷ്ടമായിരിക്കുന്നു. അവസാനനാളിൽഞങ്ങളുംപ്രവൃത്തികളൊ
ടുകൂടനിന്റെമുമ്പാകെനിന്നുജീവനാളുകളിൽനടന്നപ്രകാരം
പകരംലഭിക്കും, അന്നുഞങ്ങളുടെപാപങ്ങൾഇളച്ചുകിട്ടിയകട
ങ്ങളായി മാത്രംകാണപ്പെടെണമെ, അന്നുഞങ്ങൾ്ക്കനിന്തിരു
വായിൽനിന്നുസ്തുതിഉണ്ടായിവരെണെമെ. ഈ ദിവസത്തിൽ
ഞങ്ങൾചെയ്തസകലപാപങ്ങളെയുംക്ഷമിച്ചുനിന്റെ ഇഷ്ടം
നടത്തെണ്ടതിന്നുകരുണയാലെപ്രാപ്തിതരെണമെ. വരുങ്കാല [ 9 ] ത്തിൽസന്തൊഷത്തൊടെമൂരെണ്ടതിന്നുഇപ്പൊൾകണ്ണുനീ
രൊടെങ്കിലുംനല്ലവിത്തുവാളുവാൻതക്കവണ്ണംഞങ്ങൾ്ക്കവെളി
ച്ചവുംശക്തിയുംഏകെണമെ. ഞങ്ങളുടെആത്മാക്കളെനിന്തി
രുരക്തത്താലെശുദ്ധീകരിച്ചുഎല്ലാവ്യൎത്ഥവിചാരങ്ങളെയുംപു
റത്താക്കിഅശുദ്ധാത്മാക്കളെഅകറ്റിഉറക്കത്തിലുംനിന്നൊടു
ചെൎന്നുനിന്റെസൎവ്വശക്തിയുള്ളകൈയിൽആശ്രയിച്ചുആശ്വാ
സംകൊള്ളെണ്ടതിന്നുകടാക്ഷിക്കണമെ. എല്ലാദീനക്കാരി
ലുംഅനാഥന്മാരിലുംനിന്റെനാമംനിമിത്തംകഷ്ടിച്ചുപൊരു
ന്നവരിലുംപലപരീക്ഷകളിൽപ്പെട്ടുഞരുങ്ങുന്നവരിലും
കനിവു തൊന്നിതല്ക്കാലത്തെആശ്വാസസഹായങ്ങളെക്കൊണ്ടു
നിൻപരിശുദ്ധനാമത്തെമഹത്വപ്പെടുത്തെണമെ. ഈഅല്പ
രായഞങ്ങളുടെഅപെക്ഷകളെകൈക്കൊണ്ടുനിന്റെഅ
ത്ഭുതശക്തിപ്രകാരംഅപെക്ഷിക്കുന്നതിൽഅധികവുംചെ
യ്തരുളണമെ ആമൻ.

ചൊവ്വാഴ്ചരാവിലെ

വിശുദ്ധിയും കനിവുമുള്ളപിതാവായദൈവമെ,കഴി
ഞ്ഞ രാത്രിയിൽഞങ്ങളെകടാക്ഷിച്ചുസകലഅനൎത്ഥങ്ങളിൽ
നിന്നുവിടുവിച്ചുകാത്തുകൊണ്ടതിനാൽനിന്തിരുനാമത്തിന്നുസ്തൊ
ത്രംഉണ്ടാകെണമെ. ഞങ്ങൾഇപ്പൊഴുംനിന്തിരുമുമ്പിൽവന്നുകാ
ൎയ്യാദികളെഎല്ലാംനിങ്കൽഏല്പിച്ചുഇന്നുംഞങ്ങളുടെആത്മാ
ക്കളെദെഹിദെഹങ്ങളൊടുംകൂടവിചാരിച്ചുആവശ്യമുള്ളതി
നെതന്നുവിശ്വസ്തരായിനിന്നെസെവിക്കെണ്ടതിന്നുവിശുദ്ധാ
ത്മാവെകൊണ്ടുപ്രാപ്തിതരെണമെന്നുനിന്റെപുത്രനായയെ
ശുവിന്റെനാമത്തിൽഅപെക്ഷിക്കുന്നു. പിന്നെഒരൊദിവ
സത്തിന്നുഅതാതിന്റെകഷ്ടതഉണ്ടല്ലൊ,ഇന്നുംഞങ്ങൾ്ക്കവരു
വാനുള്ളതസങ്കടം കൂടാതെസഹിക്കെണ്ടതിന്നുംഅതിന്റെവെ
ദനകളെകൊണ്ടുവിശ്വാസത്തെഉപെക്ഷിക്കാതിരിക്കെണ്ടതി [ 10 ] ന്നുംശക്തിതരെണമെ. ആകാശഭൂമികളിൽനീതന്നെസൎവ്വാധി
കാരിയായിസിംഹാസനത്തിൽഇരുന്നുരാജാവായിവാഴുന്നു, സക
ലവുംനിണക്ക്‌കീഴായിവന്നപ്രകാരംഇപ്പൊൾകാണുന്നില്ലെങ്കിലുംനി
ന്റെഇഷ്ടംകൂടാതെഞങ്ങളുടെതലയിൽനിന്നുഒരുരൊമവുംവീ
ഴുകയില്ലഎന്നുനിന്റെവചനംഉറപ്പിക്കുന്നത്. അതുകൊണ്ടുനി
ന്റെശക്തിയുള്ളവാഴ്ചയിൽഞങ്ങളെഏല്പിക്കുന്നു, വിശ്വാസത്തെഉ
റപ്പിച്ചുസ്വഛ്ശെക്ക്‌വിരൊധമായിഒരൊന്നുവന്നാലുംആശ്വാ
സംപെരുക്കിത്തണെമെ. അശുദ്ധാത്മക്കളെയുംദുഷ്ടമനുഷ്യരെ
യുംഞങ്ങളിൽനിന്നുഅകറ്റിനിന്റെനാമംഭയഭക്തിയൊടെമാ
നിച്ചുമഹത്വപ്പെടുത്തെണ്ടതിന്നുതുണനില്ക്കെണമെ. നിൻകരുണ
യാലെസൎവ്വപാപങ്ങളെക്ഷമിച്ചുനിങ്കലെവിശ്വാസത്താലെഎല്ലാംപരിശുദ്ധന്മാരൊടുകൂടസ്വൎഗ്ഗീയഅവകാശംഅനുഭവിക്കെ
ണ്ടതിന്നുഞങ്ങളെ യൊഗ്യന്മാരാക്കെണമെ. നിന്റെനാമംഈ
ദിവസംമുഴുവൻഹൃദയങ്ങളിൽവസിച്ചുപിശാചിന്റെനെരെപൊ
ർകഴിച്ചുജയംകൊള്ളെണ്ടെതിന്നുആയുധമായിരിക്കെണ
മെ. നിന്റെവചനംഞങ്ങളുടെവാക്കുകളെയുംക്രീയകളെയും
നല്ലക്രമത്തിലാക്കിനിന്റെആത്മാവുഞങ്ങളെസകല സത്യ
ത്തിലെക്ക്‌വഴിനടത്തെണമെ. നിന്റെപരിശുദ്ധനാമത്തിന്നു
സ്തൊത്ര,മാന,മഹത്വങ്ങൾഎന്നെക്കുംഉണ്ടായിവരണെമെആ
മൻ

ചൊവ്വാഴ്ചവൈകുന്നെരം

കരുണയുള്ളദൈവമെപിന്നെയുംഒരുദിവസംകഴിഞ്ഞു
പൊയി. അതിൽനീഞങ്ങൾ്ക്കകാണിച്ചകരുണകൾ്ക്കായിനിന്റെനാ
മത്തിന്നുസ്തൊത്രം,ഞങ്ങൾഅനുഭവിക്കെണ്ടിവന്നസങ്കടങ്ങൾ്ക്കാ
യും നിന്നെസ്തുതിക്കുന്നു. ഞങ്ങളുടെഹൃദയത്തിൽജനിച്ചുവന്നമ
ത്സരവിചാരങ്ങളെയുംവ്യൎത്ഥവാക്കുകളെയുംദുഷ്പ്രവൃത്തികളെ
യുംക്ഷമിച്ചുബുദ്ധിക്ക്‌മെലായനിന്റെസമാധാനത്തെയും സ്നെ
ഹവിശ്വാസ്യതകളുടെഅറിവിനെയുംകൊണ്ടുഈരാത്രീയിൽ [ 11 ] ഞങ്ങളുടെഹൃദയങ്ങളെസ്വസ്ഥീകരിക്കെണമെ.നിന്റെ ഇ
ളകാത്തആലൊചനപ്രകാരംഎല്ലാവരുംപലസങ്കടങ്ങളി
ൽകൂടിനിത്യജീവങ്കലെക്ക്‌കടക്കെണ്ടിവരുന്നുഎങ്കിലുംനിന്റെ
പുത്രനായയെശുവുംഈവഴിയിൽചെന്നുഎന്നുംസങ്കടം കൂടാ
തെക്ഷമയുംപരിജ്ഞാനവുംആൎക്കും ഉണ്ടാകയില്ലഎന്നുംനിത്യ
സ്വസ്ഥതെക്കായിആശയുംപ്രതീക്ഷയുംകഷ്ടങ്ങളിൽവൎദ്ധി
ച്ചുവരുന്നുഎന്നുംഅറിഞ്ഞുസന്തൊഷിക്കുന്നു. ദുഃഖവുംകരച്ച
ലുംമരണവുംഇല്ലാത്തഒരുരാജ്യംനീഞങ്ങൾ്ക്കഒരുക്കിഅതി
ൽപഴയതെല്ലാം കഴിഞ്ഞുസകലവുംപുതുതായിതീൎന്നുഎന്ന
റിഞ്ഞുഞങ്ങൾആശ്വാസംകൊണ്ടുസങ്കടങ്ങളിലുംപുകഴുന്നു,
ആരാജ്യത്തിന്നുയൊഗ്യന്മാരായ്വരെണ്ടതിന്നുഞങ്ങളെനി
ന്റെആത്മാവെകൊണ്ടുനടത്തിപരദെശികളുംഅതിഥിക
ളുമായിഈലൊകത്തിൽപാൎത്തുസ്വർഗ്ഗീയമഹത്വത്തിന്നായി
ഒടുന്നവൎക്കയൊഗ്യമാംവണ്ണംജീവനാളുകളെകഴിക്കെണ്ടതി
ന്നുസഹായിക്കെണമെ. ഈലൊകത്തിൽനടപ്പായമൌഢ്യ
വുംദൊഷവുംവെറുക്കെണ്ടതിന്നുംമീത്തലെകാൎയ്യങ്ങളെചിന്തി
ച്ചന്വെഷിക്കെണ്ടതിന്നുംസ്വൎഗ്ഗീയസന്തൊഷത്തിന്റെഒരുഅച്ചാ
രംഞങ്ങളുടെഉത്സാഹത്തിന്നായിനല്കെണമെ. കൎത്താവായ
യെശുവെനിന്റെഅടുക്കലെക്ക്‌ഞങ്ങൾപുറപ്പെട്ടുയാത്രയെസാ
ധിപ്പിച്ചുമരണനെരത്തുംതുണനിന്നുസകലദൊഷത്തിൽ
നിന്നുഞങ്ങളെഉദ്ധരിക്കെണമെ. നിന്റെഇഷ്ടപ്രകാരംഞ
ങ്ങളെനടത്തിഒടുവിൽനിന്തിരുരക്തംമൂലംകൈക്കൊള്ളെ
ണമെ. ഈരാത്രീയിലുംനിന്റെകൈനീട്ടിഞങ്ങളെകടാക്ഷിച്ചു
സകലആപത്തുകളെഅകറ്റിവരുന്നദിവസത്തിൽആത്മാവി
ലുംശരീരത്തിലുംശക്തിപ്പെട്ടുഉണൎന്നെഴുനീല്ക്കെണ്ടതിന്നുകരുണ
ചെയ്തുകൊള്ളെണമെ. ആമൻ.

ബുധനാഴ്ചരാവിലെ [ 12 ] സ്വൎഗ്ഗസ്ഥപിതാവെഞങ്ങൾഭക്തിയൊടുംഅടക്കത്തൊ
ടുംശാന്തതയുംസമാധാനവുമുള്ളജീവനംയ്യെണ്ടതിന്നുഎ
ല്ലാമനുഷ്യൎക്കായികൊണ്ടുംപ്രത്യെകംരാജ്യാധികാരികൾ്ക്കായി
കൊണ്ടുംഅപെക്ഷാപ്രാൎത്ഥനാസ്തൊത്രങ്ങളെയുംകഴി
ക്കെണമെന്നുകല്പിച്ചതുമല്ലാതെഇത്‌നിന്റെമുമ്പാകെനല്ല
തുംഇഷ്ടമുള്ളതുമാകുന്നുഎന്നുംഎല്ലാമനുഷ്യരുംരക്ഷ
പ്പെടുവാനുംസത്യത്തിന്റെഅറിവിലെക്ക്‌വരുവാനുംഇഛ്ശി
ക്കുന്നുഎന്നുംഅറിയിച്ചതകൊണ്ടുഞങ്ങൾഎല്ലാരാജാക്ക
ന്മാൎക്കായിട്ടുംപ്രത്യെകംഈരാജ്യത്തിലെഅധികാരികൾ്ക്കാ
യിട്ടുംനിന്നൊട്‌അപെക്ഷിക്കുന്നു. നീഅവരെഅനുഗ്രഹി
ച്ചുനിന്റെഅറിവിലെക്ക്‌നടത്തിസമാധാനവുംതന്നുനീതി
യുംന്യായവുംപരിപാലിക്കെണ്ടതിന്നുഉപദെശിച്ചുരക്ഷിക്കെണ
മെന്നുനിന്നൊട്‌അപെക്ഷിക്കുന്നു. പലപ്രകാരവുംനിന്റെ
വചനംഘൊഷിക്കുന്നവൎക്കായിട്ടുംനിന്നൊടുയാചിക്കുന്നു, അ
വർതങ്ങളെയുംകെൾ്ക്കുന്നവരെയുംരക്ഷിക്കെണ്ടതിന്നുസഹായമാ
യിനില്ക്കെണമെ. നീഒരൊകുഡുംബങ്ങളെയുംഅനുഗ്രഹിച്ചുഅ
ന്നവസ്ത്രാദികളെസാധിപ്പിച്ചുനിന്റെരാജ്യംഎങ്ങുംവരുത്തി
പിശാചിന്റെരാജ്യംനിന്റെവചനംകൊണ്ടുനശിപ്പിക്കെ
ണമെ. ഞങ്ങളുടെബന്ധുജനങ്ങളെയുംദൎശിച്ചുസത്യമനസ്താ
പംചെയ്തുവിശ്വസിച്ചുനിത്യജീവനെലഭിക്കെണ്ടതിന്നുഅനു
ഗ്രഹംഏകെണമെ. ഞങ്ങൾ്ക്കുംരക്ഷെക്കായിജ്ഞാനികളാക്കു
ന്നനിന്റെവചനത്തിന്റെഅറിവിനെവർദ്ധിപ്പിച്ചുതന്നുപ്രകാശ
ത്തിന്റെമക്കളായിവെളിച്ചത്തിൽനടക്കെണ്ടുന്നതിനുംശുദ്ധ
നടപ്പിനെകൊണ്ടുമറ്റവരെആകൎഷിക്കെണ്ടതിന്നുംതുണനി
ന്നുഞങ്ങളിൽവസിക്കുന്നപാപങ്ങളെയുംകാണിച്ചുനിന്റെപുത്ര
നായയെശുവിന്റെരക്തംമൂലംഹൃദയങ്ങളെയുംമനസാക്ഷി
കളെയുംതളിച്ചുംശുദ്ധീകരിച്ചുംകൊണ്ടിരിക്കെണമെ. ഞങ്ങൾ
ഈദിവസത്തിലുംഎല്ലാംനിന്റെകൈക്കൽ ഏല്പിക്കുന്നു. നീ [ 13 ] ഞങ്ങൾ്ക്കായിവിചാരണംചെയ്തുനിന്റെനാമത്തിന്റെമാധുൎയ്യം
അറിയിക്കെണ്ടതിന്നും നിന്റെരാജ്യത്തെഞങ്ങളാൽ ആ
വൊളംപരത്തെണ്ടതിന്നുംഞങ്ങളെഉത്സാഹിപ്പിക്കെണമെ.
മണ്ണുംവെണ്ണീരുമായഞങ്ങൾനിന്റെഅതിശയകരുണയുടെ
സ്തുതിക്കായിട്ടുപാത്രങ്ങളായിതീരെണ്ടതിന്നുഎല്ലാവരിലും
നിന്നെതന്നെമഹത്വപ്പെടുത്തണമെ ആമൻ

ബുധനാഴ്ചവൈകുന്നെരം

കൎത്താവായയെശുക്രീസ്തന്നുംഅവന്മൂലംഞങ്ങൾ്ക്കുംപി
താവായദൈവമെകൊപത്തിന്നുംശിക്ഷെക്കുംയൊഗ്യന്മാരാ
യഞങ്ങൾ്ക്കഇന്നുനീദൊഷത്തിന്നുതക്കവണ്ണംചെയ്യാതെവള
രനന്മകളെകാണിച്ചതിനാൽനിന്റെനാമത്തിന്നുസ്തൊത്രം
ഉണ്ടാകെണമെ. ഞങ്ങൾനിന്റെകരുണയുംദീൎഘക്ഷമയുംഒ
ടുങ്ങാത്തസ്നെഹവുംവാഴ്ത്തുന്നു, നീതിമാനുംഞങ്ങൾ്ക്കുംസൎവ്വലൊ
കത്തിന്നും പാപപരിഹാരവുമായഒരുമദ്ധ്യസ്ഥൻനിന്റെ
അടുക്കൽഉണ്ടുഎന്നുനീകാണിച്ചുവരുന്നഉപകാരങ്ങളെ
കൊണ്ടറിയുന്നു, അവനെകൂടാതെഒന്നിനെയുംനിന്റെകൈക്ക
ൽനിന്നുലഭിപ്പാൻഒരുകഴിവില്ലല്ലൊ. അവനിൽആശ്രയി
ച്ചുഇപ്പൊഴുംനിന്തിരുമുമ്പിൽവന്നുദരിദ്രന്മാരായഞങ്ങൾ്ക്ക
ദെഹത്തിന്നുംആത്മാവിന്നുംവെണ്ടുന്നതെല്ലാംനല്കികനി
ഞ്ഞിരിക്കെണമെന്നുനിന്നൊട്‌അപെക്ഷിക്കുന്നു. കൊപത്തി
ന്നായിട്ടല്ല,നിത്യജീവനെ അവകാശമായിഅനുഭവിക്കെണ്ട
തിന്നുനീഞങ്ങളെവിളിച്ചത്.നീസ്നെഹമാകകൊണ്ടുപാപിക
ളുടെമരണത്തെഅല്ല, അവർമാനസാന്തരപ്പെട്ടുജീവിക്കെ
ണമെന്നുആഗ്രഹിച്ചുആശ്വാസസഹായങ്ങളെആവശ്യമാ
കുംവണ്ണംനല്കുവാൻമനസ്സുള്ളവൻഎന്നറിഞ്ഞുഞങ്ങൾസ
ന്തൊഷിക്കുന്നു.ഞങ്ങളെനരകത്തിലെക്ക്‌തള്ളിക്കളവാൻത
ക്കദൊഷങ്ങളെഎല്ലാംക്ഷമിച്ചുതരുവാൻനിശ്ചയിച്ചുനിത്യ [ 14 ] ജീവനെലഭിച്ചനുഭവിക്കെണ്ടതിന്നുഞങ്ങളുടെഹൃദയങ്ങളെ
വെടിപ്പാക്കെണമെ. ശുദ്ധനടപ്പിന്നുവെണ്ടി ഞങ്ങൾ്ക്കനിന്റെ
ആത്മാവിനെശക്തിസ്നെഹസുബൊധങ്ങളുടെആത്മാവാ
യിട്ടുതരെണമെ. സമാധാനത്തൊടെകിടന്നുഉറങ്ങെണ്ടതി
ന്നുഞങ്ങളുടെഹൃദയത്തിൽഇന്നുഉത്ഭവിച്ചുവന്നലൌകിക
വിചാരങ്ങളെയുംമൊഹങ്ങളെയുംനീക്കികളയെണമെ.സ
കലആപത്തുകളെയുംഅകറ്റിനിന്റെശക്തിയുള്ളകൈനീ
ട്ടിഞങ്ങളെകടാക്ഷിക്കെണമെ.ദിവസെനപുതുതായകരുണ
യെഞങ്ങൾ്ക്കനാളത്തദിവസത്തിന്നുപുതുക്കിതന്നുനിന്നിൽ
വിശ്വസിച്ചവരെല്ലാരുടെപ്രാൎത്ഥനകളെയുംകെട്ടുദീന
ക്കാരെയുംദരിദ്രരെയുംഅനാഥരെയുംരക്ഷിച്ചുസന്തൊ
ഷിപ്പിക്കെണമെ. നിന്റെനാമത്തിന്നുസൎവ്വലൊകത്തിലും
സ്തൊത്രമാനമഹത്വങ്ങളെയുംകൂട്ടണമെ ആമൻ.

വ്യാഴാഴ്ചരാവിലെ

കൎത്താവായയെശുവെഞങ്ങൾ്ക്കപിന്നെയുംഒരുദിവസമുദിച്ചുക
ഴിഞ്ഞരാത്രീയിൽനീകൈനീട്ടിസകലആപത്തുകളിൽനിന്നുകാത്തു
രക്ഷിച്ചതിനാൽനിന്നെസ്തുതിക്കുന്നു. ഈദിവസത്തിൽഞങ്ങ
ൾ്ക്കസംഭവിപ്പാനുള്ളത്‌അറിയായ്കകൊണ്ടുഞങ്ങളുടെകണ്ണു
കൾനിന്നെനൊക്കിജീവന്നായിട്ടുംശുദ്ധനടപ്പിന്നായിട്ടുംവെ
ണ്ടുന്നതെല്ലാംനിന്റെധാനങ്ങളിൽനിന്നുതരെണമെന്നുനി
ന്നൊട്‌അപെക്ഷിക്കുന്നു. ബലക്ഷയമുള്ളവരുംഅറിവില്ലാ
ത്തവരുംഅശുദ്ധന്മാരുമായഞങ്ങൾ്ക്കശക്തിജ്ഞാനംശുദ്ധി
മുതലായവദ്രവ്യങ്ങളെഏകെണമെ. ആരുംഞങ്ങളെനിന്റെ
കൈയ്യിൽനിന്നുംപറിക്കാതിരിക്കെണ്ടതിന്നുസൎവ്വശക്തിയെ
കൊണ്ടുതാങ്ങിഎല്ലാശത്രുക്കളിൽനിന്നുവിടുവിക്കെണമെ. നി
ന്റെരക്തംകൊണ്ടുഞങ്ങളെതളിച്ചുവെടിപ്പാക്കികാത്തുകൊൾ്ക.
നീകരുണാവാനുംവിശ്വസ്തനുംആകുന്നുഎന്നുംനീങ്കൽആശ്ര [ 15 ] യിക്കുന്നവർഒരുനാളുംനാണിച്ചുപൊകുന്നില്ലഎന്നുംഅറി
ഞ്ഞുഞങ്ങൾസ്വന്തനീതിബുദ്ധിശക്തികളിൽഅല്ലനിന്നിൽ
മാത്രംആശ്രയിച്ചുനടക്കുന്നു. ഐഹികമാനമഹത്വങ്ങളെ
കൊണ്ടുഞങ്ങൾലഘുബുദ്ധികളായുംഡംഭികളായുംതീരരുതെ,
സങ്കടങ്ങളെകൊണ്ടുഭീരുക്കളുംആലസ്യപ്പെടുന്നവരുമായി
പൊകരുതെ. സകലമാറ്റങ്ങളിൽഞങ്ങളുടെകാലുകളെ
നിൻകല്പനാവഴികളിൽതിരിച്ചുസ്ഥിരമായിനടത്തെണമെ.
നീപിതാവിൽനിന്നുപുറപ്പെട്ടുലൊകത്തിൽവന്നു, പിന്നെയും
ലൊകത്തെവിട്ടുപിതാവിന്റെഅടുക്കൽകയറിഅനുഭവ
ത്താൽലൊകത്തിന്റെമായയെയുംനിണക്കുള്ളവരുടെസ
ങ്കടങ്ങളെയുംആവശ്യങ്ങളെയുംതെളിവായിഅറികകൊണ്ടു
ഞങ്ങളെയുംസഹായിച്ചുആശ്വസിപ്പിച്ചുപിതാവിന്റെ
അടുക്കൽചെല്ലുവാൻവഴിയുമായിരിക്കെണമെ. നീഇരിക്കു
ന്നെടത്തുഞങ്ങളുംഎത്തിനിന്നെകാണുവൊളത്തിന്നുഒരു
നാളുംഞങ്ങളെഉപെക്ഷിയാതെനിന്റെ മഹത്വത്തിലെ
ക്കകയറ്റെണമെ.നിന്റെവിശുദ്ധനാമത്തിന്നുസ്തൊത്ര
മാനമഹത്വങ്ങൾഞങ്ങളെല്ലാവരാലുംഉണ്ടാകെണമെആ
മൻ.

വ്യാഴാഴ്ചവൈകുന്നെരം

സൎവ്വശക്തനായദൈവമെ,നിണക്ക്‌വിരൊധമായിനി
ല്പാൻശക്തൻആർ,ലൊകംമുഴുവനുംനിന്റെമുമ്പാകെഒരു
പൊടിപൊലെ, അതുകൂടാതെഅനെകശുദ്ധദൂതന്മാർവീ
രസൈന്യങ്ങളായിസന്തൊഷത്തൊടെനിന്റെകല്പനക
ളെനിവൃത്തിക്കുന്നു. നിന്റെപ്രിയപുത്രനെഒലിവുമലമെ
ൽവെച്ചുആത്മവ്യസനത്തിൽഒരുദൂതനെഅയച്ചുതുണച്ചു.
നിത്യജീവനെപ്രാപിക്കെണ്ടിയവരുടെശുശ്രൂഷക്കായുംവീ
രസൈനകളെഅയക്കുന്നു, വിശ്വാസികൾഇഹലൊകത്തെവി [ 16 ] ടുന്നസമയവുംഅവരുടെസഹായംഅനുഭവിക്കുന്നു. നിന്റെ
രാജ്യത്തിലെഈവ്യവസ്ഥെക്കായിഞങ്ങൾനിന്നെസ്തുതിക്കു
ന്നു. ഈരാത്രീയിലുംനിന്റെദൂതന്മാരെഞങ്ങളുടെകാവലി
ൽകല്പിച്ചാക്കെണമെ. അവർനിന്റെസെവകന്മാർ,ഞങ്ങ
ൾഅവരുടെകൂട്ടുശുശ്രൂഷക്കാരായിതീരണമെ. അവർ
നിന്നെനിത്യംവാഴ്ത്തുന്നു,ഞങ്ങളുംഅവരൊടുഈനല്ലവെല
യെപഠിക്കെണമെ. അവർനിന്റെമുഖംകാണുന്നു,ഞങ്ങളും
വരുവാനുള്ളലൊകത്തിൽഅതിനെനിത്യമായികാണെ
ണ്ടതിന്നുനിന്റെആത്മാവെകൊണ്ടുസഹായിക്കെണമെ.
പിശാചുംഅവന്റെദൂദരുംഞങ്ങളെനശിപ്പിപ്പാൻനൊക്കു
ന്നു. അവരുടെകൌശലശക്തികൾസാധിക്കാതിരിക്കെണ്ടതി
ന്നുനീശരണമായിനില്ക്കെണമെ. കൎത്താവായയെശുവെ,നീ
ഞങ്ങളെതിരുരക്തംകൊണ്ടുവാങ്ങിയതിനാൽഞങ്ങൾസ്വ
ന്തമുള്ളവരല്ല,പിശാചിനുള്ളവരുമല്ല,നിന്റെ മുതൽ‌അ
ത്രെ,ഞങ്ങൾനിത്യംനിന്റെമാനത്തിന്നായിനടന്നുജീവി
ക്കെണ്ടതിന്നുനിന്റെആത്മാവിനെഅയക്കെണമെ. ജഡ
ത്തിന്റെഇഷ്ടത്തെഅനുസരിച്ചുഞങ്ങൾചെയ്തസകലപാ
പങ്ങളെക്ഷമിച്ചുഒടുക്കമുള്ളപ്രവൃത്തികളെമുമ്പെത്തെതി
നെക്കാൾനിണക്ക്‌ഇഷ്ടമായിതീരെണ്ടെതിന്നുസഹായിച്ചുഞ
ങ്ങൾഎല്ലാവരിലുംനിന്റെപുകഴ്ചക്കായിനീതിഫലങ്ങളെ
പുറപ്പെടീക്കെണമെ ആമൻ

വെള്ളിയാഴ്ചരാവിലെ

കൎത്താവായയെശുവെ,നിണക്ക്‌മാറിപൊകാത്തആചാ
ൎയ്യത്വംഉണ്ടു.ദൈവത്തിന്റെഅടുക്കൽവരുന്നവരെരക്ഷിപ്പാ
ൻനിണക്ക്‌കഴിയും,നീനിത്യത്തൊളംജീവിച്ചുഅവൎക്കായിപ്രാ
ൎത്ഥിക്കുന്നുവല്ലൊ.ആചാൎയ്യനായനിന്നെഞങ്ങളുടെപാപങ്ങ
ൾ്ക്കബലിയാക്കിഅൎപ്പിച്ചദിവസത്തെഞങ്ങൾഇന്നുഒൎക്കുന്നു.അതി [ 17 ] നാൽപാപികളായഞങ്ങൾ്ക്കകാണിച്ചകരുണെക്കായിനിണ
ക്കസ്തൊത്രം. സ്വൎഗ്ഗസ്ഥപിതാവെനിന്റെപുത്രന്റെബലി
യെനൊക്കിഞങ്ങളുടെപാപങ്ങളെക്ഷമിച്ചുഭയംകൂടാതെ
നിന്നെവന്ദിക്കെണ്ടതിന്നുംനിൎമ്മലമായനടപ്പുകൊണ്ടുസെവി
ക്കെണ്ടതിന്നും കരുണാപ്രാൎത്ഥനകളുടെആത്മാവിനെതരെ
ണമെ. കൎത്താവായയെശുവെനിണക്ക്‌മാറിപൊകാത്ത
ആചാൎയ്യത്വംഉണ്ടാകകൊണ്ടുഞങ്ങൾ്ക്കും നിത്യജീവനുംവാടി
പൊകാത്തഅവകാശവുംഉണ്ടാകെണമെ.ഏകമദ്ധ്യസ്ഥനാ
യനിന്നെ കൊണ്ടുദൈവത്തിന്റെഅടുക്കൽചെല്ലുന്നവരെല്ലാവ
രെയുംരക്ഷിച്ചുനിന്റെജീവശക്തിയെകൊണ്ടുസകലപരീ
ക്ഷകളിൽനിന്നുംസങ്കടങ്ങളിൽനിന്നുംഉദ്ധരിക്കെണമെ.നി
ന്റെഅപെക്ഷകൾപിതാവിന്റെഅടുക്കൽഞങ്ങൾ്ക്കഅനു
ഭവമായിവരെണെമെ.അവസാനനാളിൽഞങ്ങളെനിന്റെമാ
നത്തിന്നായിനീനീതികരിച്ചുപിതാവിന്റെമുമ്പാകെനിൎത്തെ
ണമെ.നിന്റെബലിനിത്യവിലയുള്ളതുംനിന്റെസ്നെഹം
ശക്തിയുള്ളതുംഎല്ലാഅറിവിനെകവിയുന്നതുംആകുന്നു.
ഞങ്ങളുടെവിശ്വാസംഹീനമായതുംഅറിവൊഅല്പമായതും
അത്രെഅതുകൊണ്ടുനിന്നെഅറിയെണ്ടതിന്നുനീഅധികം
പ്രകാശംതന്നുവിശ്വാസത്തെയുംശക്തീകരിക്കെണെമെ. ഇന്ന
ത്തെവെലകളിൽനിന്റെആത്മാവെകൊണ്ടു ഒരൊസുവിശെ
ഷവചനങ്ങളെഒൎമ്മവരുത്തിഞങ്ങളുടെആത്മാക്കളെസ
ന്തൊഷിപ്പിച്ചുംനിന്റെമാനത്തിനായിഎല്ലാംചെയ്യണ്ട
തിന്നുഉത്സാഹിപ്പിച്ചുംകൊണ്ടിരിക്കെണമെ.ഞങ്ങളെയും
ഞങ്ങൾ്ക്കുള്ളവരെയുംനിന്നൊട്‌അപെക്ഷിക്കുന്നഎല്ലാവ
രെയുംനിന്റെവിശുദ്ധരക്തംമൂലംഈദിവസത്തിലുംഅ
വസാനത്തൊളവുംകാത്തനുഗ്രഹിക്കെണമെ ആമൻ

വെള്ളിയാഴ്ചവൈകുന്നെരം [ 18 ] കൎത്താവായയെശുവെഒരുവെള്ളിആഴ്ചയിൽനീക്രൂശിൽ
തൂങ്ങിമരിച്ചു.ഞങ്ങൾ്ക്കപൂൎണ്ണഅനുസരണംക്ഷമഇത്യാദിഗു
ണവിശെഷങ്ങൾ്ക്കഒരുതികഞ്ഞഉദാഹരണവുംഒരുസൎവ്വലൊക
പാപങ്ങൾ്ക്കപ്രായശ്ചിത്തവുമായിതീൎന്നു.നിന്നെക്രൂശിൽതറച്ച
വൎക്കവെണ്ടിപ്രാൎത്ഥിച്ചത്‌ഞങ്ങളുടെഹൃദയങ്ങളിലുംശത്രു
സ്നെഹത്തെകൊളുത്തെണമെ. മറിയ, യൊഹനാനെമക
നെപൊലെയുംഅവൻഅവളെഅമ്മഎന്നപൊലെയുംസ്നെ
ഹിക്കെണ്ടിയപ്രകാരംനിന്റെകല്പനഞങ്ങളുടെയുംഅന്യൊ
ന്യംസ്നെഹത്തിന്നുഉത്സാഹിപ്പിക്കെണമെ. മനസ്താപംചെ
യ്തകള്ളനെനിന്നൊടു കൂടപരദീസയിൽപാൎപ്പിപ്പാൻനീകരു
ണയാലെവാഗ്ദത്തംചെയ്തത്‌ഞങ്ങളിലുംനിത്യജീവന്നായിട്ടുസ
ത്യമായപ്രത്യാശയെവരുത്തെണമെ. ആഅന്ധകാരസമയ
ത്ത്‌നീഎൻദൈവമെ, എൻദൈവമെനീഎന്നെകൈവി
ട്ടത്‌എന്തിന്‌എന്നുസങ്കടപ്പെട്ടുവിളിച്ചു, സങ്കടകാലത്തി
ൽഞങ്ങൾ്ക്കുംവിശ്വാസവുംസഹായവും ഏകെണമെ. നിന്റെ
ദാഹത്തെ ഒൎത്തുഞങ്ങൾഭക്ഷണപാനങ്ങളെമിതമായിഅ
നുഭവിച്ചുലൌകികലഹരിയെവിടെണമെ. നിവൃത്തിയായി
എന്നനിന്റെവചനംകൊണ്ടുഞങ്ങളുടെസ്വന്തനീതിയെന
ശിപ്പിച്ചുനീഉണ്ടാക്കിയരക്ഷപൂർണ്ണമായിഎന്നു നിശ്ചയംവ
രെണമെ. നിന്റെ ആത്മാവിനെനീപിതാവിന്റെകൈ
യിൽഏല്പിച്ചപ്രകാരംഞങ്ങൾഇപ്പൊഴുംനിന്റെവാസ
ത്തിന്നുംശുദ്ധീകരണത്തിന്നുംഞങ്ങളുടെആത്മാക്കളെനി
ണക്ക്‌ഏല്പിക്കുന്നു. ഈദെഹത്തെവിടെണ്ടിവരുന്നസമയം
നീഞങ്ങളെനിത്യ രാജ്യത്തിലെക്ക് എടുത്തുനിന്നൊടു
കൂടഇരിപ്പാനും നിന്റെമഹത്വംഅനുഭവിപ്പാനുംസംഗ
തിവരുത്തെണമെ. ധൎമ്മത്തിന്റെശാപത്തിൽനിന്നുംവരു
വാനുള്ളകൊപത്തിൽനിന്നുംഞങ്ങളെഉദ്ധരിക്കെണ്ടതി
ന്നുനിന്റെശുദ്ധജീവനുംകുറ്റവുമില്ലാത്തമരണവുംഞങ്ങൾ്ക്ക [ 19 ] നീതിയായിവരെണമെ. തികഞ്ഞആചാൎയ്യനെഞങ്ങളെ
യുംനിന്നെസ്നെഹിക്കുന്നവരെല്ലാവരെയുംനിത്യമായിഅനു
ഗ്രഹിച്ചുനിന്റെനാമമഹത്വത്തിന്നായികൈക്കൊണ്ടുരക്ഷി
ക്കെണമെആമൻ.

ശനിയാഴ്ചരാവിലെ

വിശുദ്ധദൈവമെ, ഈആഅഴ്ചവട്ടത്തിന്റെഅന്ത്യദി
വസത്തിൽ ഞങ്ങൾ നിന്റെഅടുക്കൽവരുന്നു. നിന്നിൽഅ
ന്ധകാരംഇല്ലനീശുദ്ധവെളിച്ചംതന്നെ. ഞങ്ങളെയുംപ്ര
കാശിപ്പിപ്പാൻനിണക്ക്‌മനസ്സുണ്ടുഎന്നറിഞ്ഞുനിന്റെ മു
ഖംഞങ്ങളിൽപ്രകാശിപ്പിച്ചു ഈദിവസത്തിൽഞങ്ങൾ
ഇരുട്ടിൽനടന്നുവീഴാതെയുംവ്യൎത്ഥവിചാരങ്ങളെകൊണ്ടു
ഞങ്ങളുടെഹൃദയങ്ങൾഭാരപ്പെടാതെയുംഇരിക്കെണ്ടതിന്നു
ഞങ്ങളുടെആത്മാക്കളിൽഅന്ധകാരംഒക്കനീക്കിനീതിസൂ
ൎയ്യനായിഉദിക്കെണമെ. ഞങ്ങൾനടക്കെണ്ടിയവഴിയെകാ
ട്ടികളവുഎല്ലാംഅകറ്റിസത്യത്തെഅറിഞ്ഞുതെരിഞ്ഞെടു
ക്കെണ്ടതിന്നുബുദ്ധിയുംതാല്പൎയ്യവുംതരെണമെ. സകലവ്യവ
സ്ഥകളിലുംനീഞങ്ങൾ്ക്കഉത്തമമായതിനെബൊധിപ്പിച്ചുംവ
രിച്ചുംനടത്തെണ്ടതിന്നുഞങ്ങളുടെഹൃദയങ്ങളെതൊടെണ
മെ. സ്വൎഗ്ഗസ്ഥപിതാവെനിന്റെനിന്റെആത്മാവെ
കൊണ്ടുയെശുവിനെവെളിപ്പെടുത്തെണമെ. യെശുവെനി
ത്യജീവന്റെഅച്ചാരംഇപ്പൊഴുംഞങ്ങൾ്ക്കഅനുഭവമായി വ
രെണ്ടതിന്നുംഈ ലൊകത്തെവിട്ടുപൊകെണ്ടുംസമയംനി
ന്റെമഹത്വത്തിൽ പ്രവെശിച്ചുഎല്ലാവിശുദ്ധരൊടുകൂടനി
ന്നെകണ്ടുവന്ദിപ്പാൻ പ്രാപ്തിഉണ്ടാകെണ്ടതിന്നുനിന്റെആ
ത്മാവെകൊണ്ടുപിതാവിനെകാണിച്ചുതരെണമെ. ഈദിവ
സം ഞങ്ങളുടെജീവന്റെ അന്ത്യദിനത്തെഒൎമ്മയിൽവരുത്തുന്നു.
ആയ്ത്‌എത്രഅടുത്തൊദൂരത്തൊഇരിക്കുന്നതെന്ന്‌അറിയായ്കകൊണ്ടു [ 20 ] ഉണൎന്നുപ്രാൎത്ഥിച്ചുകൊള്ളെണ്ടതിന്നുഞങ്ങളെഉത്സാഹി
പ്പിക്കെണമെ. കൎത്താവായയെശുവെനീ ഞങ്ങൾ്ക്കപകലും
വെളിച്ചവുമായിനിന്നുഅവിശ്വാസാന്ധകാരത്തിൽനട
ന്നു മരിച്ചുഏറ്റവുംപുറമെയുള്ളഇരുട്ടിൽവീഴാതിരിക്കെ
ണ്ടതിന്നുഞങ്ങളെകാത്തുകൊള്ളെണമെ. നീതുടങ്ങിയവെ
ലയെഇന്നുംഅവസാനത്തൊളവുംഞങ്ങളിൽനടത്തിപൂ
രിപ്പിക്കെണമെ. ആലസ്യവുംമടിവുംഞങ്ങളിൽവരുന്തൊ
റുംനിന്റെശക്തിയുള്ളവചനംകൊണ്ടുഞങ്ങളെഉണൎത്തെ
ണമെ.ഒരുഫലംതരാത്തപ്രവൃത്തികളിൽനിന്നുഞങ്ങളെ
കാത്തുകൊണ്ടുനിന്റെപ്രത്യക്ഷനാളിലും ന്യായവിധിനെ
രത്തും ഞങ്ങൾ്ക്കസന്തൊഷംവരുത്തുന്നക്രീയകെളെചെയ്യെ
ണ്ടതിന്നുവെളിച്ചവുംശക്തിയുംതന്നരുളെണമെആമൻ

ശനിയാഴ്ചവൈകുന്നെരം

കരുണയുള്ളദൈവവുംപിതാവുമായവനെ,ഈദിവസ
ത്തിന്റെയുംആഴ്ചവട്ടത്തിന്റെയുംഅവസാനത്തിൽഞങ്ങൾ
നിന്റെമുമ്പാകെവന്നുസമാധാനത്തൊടെകിടന്നുറങ്ങി നി
ണക്കിഷ്ടംഎങ്കിൽരാവിലെസുഖെനഉണൎന്നുഎഴുനീല്ക്കെ
ണ്ടതിന്നുസകലപാപങ്ങളെക്ഷമിച്ചുയെശുവിന്റെരക്തം
കൊണ്ടുഞങ്ങളുടെഹൃദയങ്ങളെശുദ്ധീകരിക്കെണമെന്നു
നിന്നൊട്‌അപെക്ഷിക്കുന്നു. ഞങ്ങളുടെജീവകാലംപാ
പംനിറഞ്ഞത്, ക്രീയകൾഎല്ലാംകുറ്റം കലൎന്നത,ഞങ്ങൾ
വിചാരിച്ചുംപറഞ്ഞുംപ്രവൃത്തിച്ചുംഉള്ളതുഅനെകംമുഴു
വനുംദൊഷമുള്ളതു. ദൈവമെനീഞങ്ങളെഅറിയുന്നു
വല്ലൊ,നിന്റെകണ്ണുകളിൽഞങ്ങൾഎത്രദാരിദ്ര്യവുംഅ
രിഷ്ടതയുംഅശുദ്ധിയുമുള്ളവർ,എന്നിട്ടുംനീഎത്രസ്നെ
ഹകരുണകളൊടുകൂടഞങ്ങളെസഹിച്ചുനീതിമാനുംസൎവ്വ
ലൊകത്തിന്നുപ്രായശ്ചിത്തവുമായയെശുഎന്നഒരുമദ്ധ്യസ്ഥ [ 21 ] ൻ ഞങ്ങൾ്ക്കനിന്റെമുമ്പാകെഉണ്ടുഎന്നുള്ളത്‌ഞങ്ങളുടെ
ഹൃദയങ്ങളിൽഉറപ്പിച്ചുസന്തൊഷംവരുത്തുന്നു. സ്വൎഗ്ഗസ്ഥ
പിതാവെഅവന്റെരക്തംമൂലംസൎവ്വപാപങ്ങളെക്ഷമി
ച്ചു ഞങ്ങളുടെഹൃദയങ്ങളെവെടിപ്പാക്കിനിന്റെസ്നെഹം
കൊണ്ടുനിറച്ചുനിന്നൊടുചെൎന്നുസന്തൊഷത്തൊടുംകൂട
കല്പനകളെഅനുസരിക്കെണ്ടതിന്നുഞങ്ങളെപ്രാപ്തന്മാരാ
ക്കെണമെന്നുഅവന്റെനാമത്തിൽനിന്നൊട്‌അപെക്ഷി
ക്കുന്നു. ഇന്നുഞങ്ങൾ്ക്കപക്ഷെസംഭവിച്ചഅന്യായങ്ങളുടെ
ഒൎമ്മയെയുംമനസ്സിൽനിന്നെടുത്തുകൊപവുംപകയും പറി
ച്ചുകളയെണമെ. ഈലൊകത്തിലെകഷ്ടങ്ങൾഎത്രയും
അല്പമായത്‌എന്നുംശതുക്കൾ്ക്കുംനിന്റെസമ്മതംകൂടാതെ
ഞങ്ങളൊടുദൊഷമായതുഒന്നുംചെയ്തുകൂടാഎന്നുംതെ
ളിയിക്കെണമെ. മനുഷ്യരിൽനിന്നുനിന്റെപുത്രനായ
യെശുവിന്നുവന്നകഷ്ടങ്ങളിൽഞങ്ങളുംഒഹരിക്കാരായി
വരെണമെന്നുവന്നാൽഅവന്റെക്ഷമയുംസൌമ്യതയും
സ്നെഹവുംകൂടതരെണമെ. അവൻഇപ്പൊൾനിന്റെവല
ത്തുഭാഗത്തിരുന്നുസന്തൊഷംപരിപൂൎണ്ണമായിഅനുഭവി
ക്കുന്നതുപൊലെഞങ്ങളെയുംഒടുവിൽനിന്റെനിത്യസ്വ
സ്ഥതയിലെക്ക്‌പ്രവെശിപ്പിച്ചുധന്യന്മാരാക്കെണമെആ
മൻ. [ 22 ] വെദധ്യാനങ്ങൾ

സങ്കീ. ൬൫,൧. ദൈവമെനിണക്കുചിയൊനിൽമിണ്ടാ
യ്കയും സ്തൊത്രവും യൊഗ്യം.

കഴിഞ്ഞ കാലത്തിൽ ഞങ്ങളുടെ ഭാരങ്ങളും സങ്കടങ്ങ
ളും മുഴുവൻ നീങ്ങിപ്പൊയില്ല എങ്കിലും ദെവസ്തുതിയൊടു കൂ
ട പുതിയദിവസത്തിൽ പ്രവെശിക്കുന്നത് യൊഗ്യം തന്നെ. ദെ
വസ്നെഹ കരുണകളെ ഒൎത്തിട്ടു സന്തൊഷിച്ചു സ്തുതിക്കാതി
രിപ്പാൻ കഴിയുമൊ, വരുവാനുള്ള ലൊകത്തിൽ ഇതല്ലെ പ്ര
ധാന പ്രവൃത്തി, അതിന്നു അല്പം ശീലം വരുത്തുവാൻ ഞങ്ങൾ
പ്രയത്നം കഴിക്കുന്നത് നല്ലതല്ലൊ. പഴയനിയമ കാലത്തി
ൽ ഇസ്രയെലർ ചിയൊനിൽ നിന്നു ഉത്സവം കൊണ്ടാടി ബ
ലികൎമ്മധൎമ്മ കല്പനകളിലും വാഗ്ദത്ത പ്രവാചകങ്ങളിലും ആശ്ര
യിച്ചു സ്തൊത്രഗീതങ്ങളെ പാടിയത് വിചാരിച്ചാൽ സകല
ത്തിന്റെ നിവൃത്തി പ്രാപിച്ച ഞങ്ങൾ സ്തുതിക്കാതിരിക്കുന്നത്
യൊഗ്യമൊ. പുതുനിയമ കാലത്തിൽ യെശുവിന്റെ രക്ഷാ
മരണവും നിത്യരാജ്യവ്യവസ്ഥയും അറിയിക്കുന്ന സുവിശെഷ
ത്തെ കെട്ടുവിശ്വസിക്കുന്ന ദിക്കിൽഎല്ലാം ചിയൊൻ തന്നെ ആ
കുന്നു. മുങ്കുറികളായബലികളെ അല്ല, ലൊകപാപങ്ങളെ
വഹിച്ചു എല്ലാവരുടെ രക്ഷെക്കായി തന്നെ അൎപ്പിച്ചുവെച്ച
ദൈവത്തിന്റെ കുഞ്ഞാടായ യെശുവിനെ ഞങ്ങൾ കാണുന്നു.
ഞങ്ങളുടെ രാജാവു ദാവിദിന്നൊത്ത സിംഹാസനത്തിൽ അ
ല്ല, സകലത്തിന്റെ മെല്പെട്ടു ദൈവമായ പിതാവിന്റെ മഹ
ത്വ സിംഹാസനത്തിൽ ഇരുന്നു തന്റെ സഭയെയും വെവ്വെറെ
അതിന്റെ അവയവങ്ങളെയും പരിപാലിച്ചും രക്ഷിച്ചും കൊ [ 23 ] ണ്ടിരിക്കുന്നു. എല്ലാകാലത്തു ദൈവത്തെ സ്തുതിപ്പാൻ മന
സ്സുള്ളവർ അങ്ങൊട്ടു തന്നെ തങ്ങളുടെ ഹൃദയങ്ങളെ തിരിക്കു
ന്നതു. ഞങ്ങൾക്കായി തന്നെ ബലി അൎപ്പിച്ച യെശുവിങ്കലെ വി
ശ്വാസം മൂലം ഞങ്ങൾ പാപികൾ എങ്കിലും ദൈവത്തെ സ്തുതി
പ്പാൻ പ്രാപ്തന്മാരാകുന്നു. അതുകൊണ്ടു ഇന്നുപ്രത്യെകം എ
ൻ ആത്മാവെ യഹൊവയെ വാഴ്ത്തുക, എൻ ഉള്ളമെ അവ
ന്റെ വിശുദ്ധനാമത്തെസ്തുതിക്ക, ശ്വാസമുള്ളതൊക്കയ െ
ഹാവയെ സ്തുതിക്ക ഹല്ലെല്ലൂയാ.

അപ. പ്രവൃ. 16, ൧൨. യെശുവിൽ അല്ലാതെ മ െ
റ്റാരുത്തനിലും രക്ഷയില്ല, നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ
കൊടുക്കപ്പെട്ട വെറൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല.

ആത്മരക്ഷയെ ആഗ്രഹിക്കുന്നവർ യെശുനാമം ഒഴികെ
മറ്റൊന്നിനെയും ആശ്രയിക്കരുതു. യെശുവിൽ മാത്രം നിത്യ
ജീവൻ ഉണ്ടെന്നു വന്നാൽ അതിനെ അനുഭവിപ്പാൻ ആഗ്രഹി
ക്കുന്നവൻ അവന്റെ അടുക്കൽ വന്നു വിശ്വാസത്താൽ അവനൊ
ടു ചെൎന്നു അവന്റെ ശരീരത്തിൽ ഒരവയവമായും മുന്തിരിവള്ളി
യായ അവനിൽ ഒരു ശാഖയായും വരെണ്ടിയത്. യെശു എന്നനാ
മത്തിൽ സൎവ്വസുവിശെഷത്തിന്റെ പൊരുൾ അടങ്ങിയിരി
ക്കുന്നു, ഇഹത്തിലും പരത്തിലും സകലസങ്കടങ്ങളിൽ നിന്നുപൂൎണ്ണ
മായി ഉദ്ധരിക്കുന്നവൻ അവൻമാത്രം.അവങ്കൽ നമുക്ക്പാപ
മൊചനമാകുന്ന വീണ്ടെടുപ്പു ഉണ്ടു. കൊല. ൧,൧ . അവൻ ന
മുക്ക് വെളിച്ചവും ജീവനും മദ്ധ്യസ്ഥനും രാജാവും വരുങ്കാലത്തി
ലെ പ്രതീക്ഷയും തന്നെ. അവന്റെ പ്രത്യക്ഷനാളിൽ നമ്മുടെ
ശരീരങ്ങൾ്ക്ക ജീവനും മഹത്വവും നല്കുന്നത്അവൻ അത്രെ.അതു
കൊണ്ടു ഞാൻ രക്ഷയുടെ കൊമ്പായ യെശുനാമത്തെ വിശ്വാസ
ത്താലെ പിടിച്ചു മനുഷ്യരുടെ രക്ഷക്കായി സ്വൎഗ്ഗസ്ഥപിതാവു
തന്നത് സന്തൊഷത്തൊടെ പരിഗ്രഹിക്കുന്നു. ഈ നാമം എനി [ 24 ] ക്ക ശരണമായി വരുന്നില്ല എങ്കിൽ കഴിഞ്ഞകാലം വിചാരിച്ചാ
ൽ സങ്കടവും, വരുങ്കാലം നിനെച്ചാൽ ഭയവും മാത്രം ഉണ്ടാകും.
ഈനാമം മൂലം ത്രീകാലങ്ങളിലും എനിക്ക കരുണാസമാധാ
നങ്ങളും ആശ്വാസസഹായങ്ങളും നിത്യതെജസ്സിന്റെ പ്രതീ
ക്ഷയും അവകാശമായി വരുന്നു. കൎത്താവായ യെശുക്രീസ്ത െ
ന്റ പിതാവു എനിക്കും പിതാവായും വിശുദ്ധാത്മാവും എനി
ക്കും ആശ്വാസപ്രദനായും തീൎന്നത്ഈ നാമം കൊണ്ടു തെളി
ഞ്ഞുവന്നു. എന്റെ നാമമൊദൊഷവാൻ എന്നത്രെ, എ
ങ്കിലും യെശു എന്നനാമം കൊണ്ടു എന്റെ നാമം വിശ്വാസ
ത്താൽ മാറി ദെവപുത്രൻ എന്നായി. ഒടുവിൽ ഞാൻ കിട്ടുന്ന
വനല്ലാതെ മറ്റാരും അറിയാത്ത ഒരു പുതിയനാമത്തിന്നായി
നൊക്കി പാൎക്കുന്നു. ദൈവത്തിന്റെ ഏകപുത്രനായ യെശു എ
ന്ന സത്യമനുഷ്യന്നും ഈ മഹാകരുണകൾ്ക്കായി നിരന്തരം െ
സ്താത്ര മാനമഹത്വങ്ങൾ ഉണ്ടാക.

൨ കൊറി. ൫, ൧൦. നാം എല്ലാവരും ക്രീസ്തന്റെ ന്യാ
യാസനത്തിന്മുമ്പാകെ പ്രത്യക്ഷമാകെണ്ടത്.

കനിവു ലഭിക്കയും തല്കാലത്തിലെ സഹായത്തിന്നു കൃപ കണ്ടെ
ത്തുകയും വെണം എന്നു വെച്ചു നാം പ്രാഗത്ഭ്യത്തൊടെ കൃപാ
സനത്തിന്നു അണഞ്ഞു ചെല്ലുക എബ്ര. 16.൧൬. ജീവപൎയ്യന്തം
നാം ദിവസെന ഇതു ചെയ്തു കൊണ്ടാൽ അവസാന നാളിൽ യെ
ശുവിന്റെ ന്യായാസന മുമ്പാകെ നില്പാൻ ധൈൎയ്യം ഉണ്ടാകും.
ഈ ന്യായാസനത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും പ്രത്യക്ഷ
രാകെണ്ടി വരും.യെശുവിൽ വിശ്വസിക്കാത്തവരിൽ കുറ്റവിധി
മുമ്പെ കഴിഞ്ഞു എങ്കിലും വിശ്വസിക്കുന്നവരൊ നീതീകരിച്ച
വരായി ദൈവത്തൊടു സമാധാനം പ്രാപിച്ചു എങ്കിലും ഈ പ
ക്ഷക്കാരും വിസ്താരത്തിന്റെ തീർച്ച പരസ്യമായും തികവായും
യെശുവിന്റെ നീതിയെ എല്ലാവരും സ്തുതിപ്പാന്തക്കവണ്ണവും [ 25 ] കെൾ്ക്കെണ്ടി വരും. ഇതു ജീവകാലത്തിൽ മനുഷ്യൎക്ക അന്യൊ
ന്യം സൂക്ഷ്മമായി അറിവാൻ പ്രാപ്തി ഇല്ല വാക്കുകളെ കെൾ്വാ
നും ക്രീയകളെ കാണ്മാനും എല്ലാവൎക്കും പ്രാപ്തി ഉണ്ടു സത്യം എ
ങ്കിലും രണ്ടിന്റെയും ഉറവായ ഹൃദയ ചിന്തനങ്ങൾ മറഞ്ഞു
കിടക്കുന്നു. പലപ്പൊഴും ഗുണത്തിന്നു ദൊഷം എന്നും ദൊ
ഷത്തിന്നു ഗുണം എന്നും വിശ്വാസിക്ക കള്ളഭക്തനെന്നും
കപടഭക്തന്നു വിശ്വാസി എന്നും പെരുകൾ വരുന്നു. ആ
നാളിൽ സകലത്തിന്നു തെളിവു വരും. ദൊഷവും ഗുണവും
മറഞ്ഞിരുന്നതെല്ലാം അന്നു പരസ്യമായിതീരും.അന്നു ൈ
ദവത്തിന്റെ വയലിൽ കൊതമ്പവും നായികല്പകളും ആർ എ
ന്നു പ്രസിദ്ധമായി വരും, മനുഷ്യരുടെ ക്രീയകൾ്ക്ക ഇത്ര വില
ഉണ്ടു എന്നു സ്പഷ്ടമായി വിളങ്ങും. ഈഭൂമിയിൽ വലിയ പെ
ർ കൊണ്ടവർ അന്നു എത്രയും ചെറിയവരായും തീരും. മത്താ. ൨൫,
൩൫.—൪൫. നശിച്ചുപൊകുന്നവരുടെ ക്രീയകളും ശരിയായി
തൂക്കപ്പെടും. വെളി. ൨൦,൧൧.൧൨.൧൫. ആകാൎയ്യം എല്ലാം
പറയുന്നത്ഇങ്ങിനെ: ഞാൻ വലുതായ വെള്ള സിംഹാസന
ത്തെയും അതിമ്മെൽ ഇരിക്കുന്നവനെയും കണ്ടു, അവന്റെ മു
മ്പിൽ നിന്നു ഭൂമിയും വാനവും മണ്ടിപ്പൊയി അവറ്റിന്നു സ്ഥ
ലം കാണായതുമില്ല, ചെറിയവരും വലിയവരും മരിച്ചവർ
ആകെ ദൈവത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു, പുസ്തകങ്ങൾ
തുറക്കപ്പെട്ടു ജീവപുസ്തകമാകുന്നമറ്റൊന്നും തുറക്കപ്പെട്ടു, പു
സ്തകങ്ങളിൽ എഴുതിക്കിടക്കുന്നവറ്റിൽ നിന്നു മരിച്ചവൎക്ക അ
വരുടെ ക്രീയകൾ്ക്ക അടുത്തവണ്ണം ന്യായവിധി ഉണ്ടാകയും ചെ
യ്തു. യാമാനും ജീവപുസ്തകത്തിൽ പെർ എഴുതി കാണാഞ്ഞാൽ
തീപൊയ്കയിൽ തള്ളപ്പെട്ടു, ക്രീസ്തന്നുള്ളവർ മാത്രം ധൈൎയ്യ
ത്തൊടും കൂട അവന്റെ ന്യായാസനത്തിന്റെ മുമ്പിൽനി
ല്ക്കും. [ 26 ]

൧ യൊഹ. ൩,൨. നാം ഇപ്പൊൾ ദെവമക്കൾ ആകു
ന്നു, ഇന്നത്ആകും എന്നു ഇത് വരെ പ്രസിദ്ധമായതുമില്ല.

ദെവപുത്രന്മാർ സൃഷ്ടികളിൽ ആദ്യ വിളവു തന്നെ.
അവർ പാപത്തിൽ പിറന്നു എങ്കിലും ദെവപുത്രത്വത്താ
ൽ അവരുടെ പൂൎവ്വാവസ്ഥയഥാസ്ഥാനമായി വന്നു പല
അനുഭവങ്ങളും അവരുടെ സ്ഥാനത്തൊടു സംബന്ധിച്ചിരിവ്
ക്കുന്നു. വിശുദ്ധാത്മാവിന്റെ ശക്തിയാൽ അവൎക്ക ദൈവ
ത്തെ പിതാവെന്നു വിളിപ്പാനും അവന്റെ ദയയും സ്നെഹ
വും അനുഭവിപ്പാനും ഒരു ഭയം കൂടാതെ അവന്നടുക്കൽ ചെല്ലു
വാനും അവന്റെ അവകാശികളും ക്രിസ്തുവിൻ കൂട്ടവകാശികളുമായ്വ
രുവാനും ന്യായം. ഈമഹത്വമുള്ള സ്ഥാനത്തൊടു പുറമെയു
ള്ള അവസ്ഥയും ഒക്കെണം എന്നു വിചാരിക്കെണ്ട. ദെവപു
ത്രന്മാർ പലരും ലാജരെ പൊലെയുള്ള ദീനക്കാരും ദരി
ദ്രന്മാരും ആകുന്നു. ലൌകികത്തിലും അവരുടെ കാൎയ്യം ശുഭ
മായാൽ ദെവപുത്രന്മാരാകകൊണ്ടു അങ്ങിനെ ഇരിക്കു
ന്നു എന്നു നിരൂപിക്കെണ്ടല്ല, അവരുടെ മഹത്വം അകത്തി
രിക്കുന്നു, അത്കൊണ്ടു ലൊകം അവരെ അറിയുന്നില്ല യെ
ശുവെയും അറിഞ്ഞില്ലല്ലൊതന്റെ തെജസ്സ്പലവിധമാ
യി കാട്ടി എങ്കിലും അപമാനവും ദൂഷണവും മരണവും
ലൊകത്തിൽ നിന്നു അവന്നു കിട്ടിയ അവകാശം.ലൊകത്തി
ൻ കൺകാഴ്ച ദെവപുത്രന്മാരുടെ മഹത്വത്തൊളം എത്തുന്നി
ല്ല അവർ ഇനി തീരെണ്ടിയപ്രകാരം സ്പഷ്ടമായി വന്നില്ല െ
ല്ലാ. ഒന്നും മാത്രം അവാൎക്കനിശ്ചയം, കൎത്താവായ യെശുവ
രുമ്പൊൾ അവർ അവന്നു തുല്യന്മാരാകും, അപ്പൊൾ അവർ
പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പൊലെ ശൊഭിക്കും.
യെശു ഇരിക്കുന്ന പ്രകാരം അവർ അവനെ കാണും ദെവ
പുത്രന്മാരുടെ മഹത്വമുള്ള ഈ പ്രത്യക്ഷതെക്കയി സൃഷ്ടിയും [ 27 ] കാത്തു കൊണ്ടു ഞരങ്ങുന്നു. ആകയാൽ ദെവപുത്രന്മാരെ കൊണ്ടു
ഒരുത്തൻ മറ്റവരിൽ അവൎക്ക എന്ത്വിശെഷത്വവും സൗന്ദൎയ്യ
വും ഉണ്ടു എന്നു ചൊദിച്ചാൽ അവർ ധൈൎയ്യത്തൊടെ ഇപ്രകാരം
പറയുന്നു: ഞങ്ങൾ ദെവപുത്രന്മാരാകുന്നു, ഇന്നപ്രകാരം ഇരിക്കും
എന്നുള്ളത്ഇനിയും സ്പഷ്ടമായി വന്നില്ല എങ്കിലും അവർ പ്രത്യ
ക്ഷമാകുമ്പൊൾ ഞങ്ങൾ അവന്നു സദൃശന്മാരാകും എന്നറിയുന്നു കാ
രണം അവൻ ഇരിക്കുന്ന പ്രകാരം തന്നെ ഞങ്ങൾ അവനെ കാ
ണും, ഇത് മതി അല്ലൊ

സങ്കീ. ൩൩,൪. യഹൊവയുടെ വചനം നെരുള്ളത്, അവ
ന്റെ സകലക്രിയയും വിശ്വാസ്യതയിൽ തന്നെ.

കളവും വഞ്ചനയും നിറഞ്ഞ ലൊകത്തിൽ സത്യവും സ്ഥിര
വുമുള്ള ഒരു ശരണം വെണമല്ലൊ, മനുഷ്യരിൽ ആശ്രയിക്കുന്നവ
ൻ തെറ്റിപ്പൊകെയുള്ളു അവരുടെ വിചാരങ്ങൾ മായ അത്രെ
എന്നു യഹൊവ അറിയുന്നു. സങ്കീ.൯൪,൧൧. പുരാണ കാലത്തി
ൽ തന്നെ അവർ അതിനെ വെണ്ടുവൊളം കാട്ടി എന്ത്ഫലം ഉണ്ടാ
യിരുന്നു, അവർ തങ്ങളെ ജ്ഞാനികൾ എന്നു വിചാരിച്ചു മൂഢ
ന്മാരായി തീൎന്നു നാശമില്ലാത്ത ദൈവത്തിന്റെ മഹത്വം തനു
മുള്ള മനുഷ്യൎക്കും പശു, പക്ഷി, ഇഴജാതികൾ്ക്കും സദൃശമുള്ള
രൂപമായി മാറ്റി.രൊമ. ൧,൨൨.൨൩. എന്നത്രെ. ഇക്കാലത്ത്
കാൎയ്യം വെറെയായി എന്നു വിചാരിപ്പാൻ സംഗതി ഇല്ലല്ലൊ.
ദെവവചനം അറിയാത്തവൎക്കനില്പാൻ ഒരടി ഇല്ല, ഭയവും
ഭ്രാന്തും തീരാത്ത സംശയങ്ങളും മാത്രം അവരെ നിത്യം ഭ്രമി
പ്പിക്കുന്നതെയുള്ളു. സ്വൎഗ്ഗത്തിലും ഭൂമിയിലും നെരുള്ളത്ഒന്നു
മാത്രം, ദെവവചനം തന്നെ. ആയതിനെ അംഗീകരിക്കുന്ന
വർ ധന്യന്മാർ, നിരസിക്കുന്നവരൊ എത്രയും നിൎഭാഗ്യർ സത്യ
വും സ്ഥിരവുമുള്ള ഒരു ശരണം ആഗ്രഹിക്കുന്നവർ സത്യവെദം
എടുത്തു നൊക്കുക അതിൽ യഹൊവ മനുഷ്യരൊടു സംസാ
[ 28 ] രിക്കുന്നു അവൻ ഒരു മാറ്റവും ചാഞ്ചലവും ഇല്ലാത്തവൻ അ
പ്രകാരം അവന്റെ വചനവും ആകുന്നു. പുരാണകാൎയ്യങ്ങളും
വരുവാനുള്ള വിശെഷങ്ങളും അഗാധരഹസ്യങ്ങളും മറ്റും
അതിൽ എഴുതിക്കിടക്കുന്നതെല്ലാം നെർ തന്നെ.അത് മനു
ഷ്യരെ ശാസിക്കയും ആശ്വസിപ്പിക്കയും ദെവകൊപ കരുണ
കളെ അറിയിക്കയും ചെയ്യുന്നതൊക്ക മാറാത്ത സത്യമു
ള്ള ഉപദെഷ്ടാവും ലൊകയാത്രയിൽ വെളിച്ചവും വഴിയും
വിശ്വാസഭവനം കെട്ടെണ്ടിയ അറ്റിസ്ഥാനവും ആകുന്നു.ൈ
ദവം ലൊകത്തെ സൃഷ്ടിച്ചും രക്ഷിച്ചും വരുന്ന ക്രമവും പാപ
ത്തിൽ ഉൾ്പെട്ട മനുഷ്യവംശത്തെ ഉദ്ധരിച്ചു നിത്യജീവന്നായി
വിളിക്കയും വിശ്വസിക്കുന്നവൎക്ക നിത്യമഹത്വവും അവിശ്വാ
സികൾ്ക്ക നിത്യനാശവും വരുത്തുകയും ചെയ്യും വഴി മുഴുവൻ അ
തിൽ അടങ്ങി ഇരിക്കുന്നു. ഇതൊക്കശുദ്ധപരമാൎത്ഥം, ആ
യത്കൊണ്ടു നാം ഇന്നും ദൈവത്തെയും അവന്റെ സത്യ
വചനത്തെയും ആശ്രയിക്കുമാറാക.

എബ്ര. ൯, ൨൭. ഒരിക്കൽ മരിക്കയും, പിന്നെ ന്യായ
വിധിയും മനുഷ്യൎക്കവെച്ചു കിടക്കുന്നു.

മനുഷ്യർ എപ്പെരും ഒരിക്കൽ മരിക്കെണമെന്നു നി
ൎണ്ണയം. ആയത്കൊണ്ടു ഈ ഏകമരണം സന്മരണമായി തീ
രെണ്ടതിന്നു ഒരൊരുത്തൻ ജാഗ്രതയെ കാട്ടെണ്ടത്. ഒരു
ദുൎമ്മരണത്തെ പിന്നെ സന്മരണമാക്കുവാൻ പാടില്ലല്ലൊ
ഒരിക്കൽ മാത്രം അല്ലൊ മരിക്കുന്നത്. മരിക്കുന്നത്ഇന്നതെ
ന്നറിഞ്ഞു സന്മരണത്തെ തന്നെ ഒരുക്കെണ്ടതിന്നു ദൈവം ക
രുണയാലെ പല ദീനങ്ങളെ കൊണ്ടു ഒരൊ മനുഷ്യന്നു ജീവ
കാലത്തിൽ ഒന്നു രണ്ടു വട്ടം മരണ രുചി നൊക്കുവാൻ സംഗതി
[ 29 ] വരുത്തുന്നു. ഒരിക്കലെ മരിക്കുന്നുള്ളു നല്ല മരണം സാധി െ
ക്കണ്ടതിന്നു ഒരൊരുത്തൻ നൊക്കുക.അതിന്നു എന്തൊ
രു വഴി: മനുഷ്യൻ ഒരിക്കൽ മരിക്കുന്നപ്രകാരം ക്രിസ്ത
നും പലരുടെ പാപങ്ങളെ വഹിപ്പാൻ ഒരിക്കൽ തന്നെ
ബലിയാക്കി അൎപ്പിച്ചു. അവന്റെ ബലിയിൽ വിശ്വസിച്ചു പാ
പമൊചനം ലഭിച്ചാൽ നമ്മുടെ മരണം സുഖമരണമായി വ
രും നിശ്ചയം. മരണത്തെ അല്ല, പാപത്തെ മാത്രം നാം ഭ
യപ്പെടെണ്ടു. ആയത്കൊണ്ടു യെശുവിന്റെ രക്തം മൂലം
പാപമൊചനമാകുന്ന വീണ്ടെടുപ്പു ലഭിക്കും മുമ്പെ ആരും
മരിക്കരുത്അല്ലെങ്കിൽ ദുഃഖമരണം, പിന്നെ സുഖമരണം
ആക്കുവാൻ പാടില്ല. മരിച്ചാൽ എല്ലാം തീൎന്നു എന്നല്ല െ
ല്ലാ മനുഷ്യന്നു ഒരിക്കൽ മരണവും അതിൽ പിന്നെ ന്യായ
വിസ്താരവും വരും. ന്യായവിസ്താരം ഇല്ല എന്നു വന്നാൽ മര
ണം ഏതുപ്രകാരമായാലും വെണ്ടതില്ലയായിരുന്നു. വരുവാ
നുള്ള വിസ്താരം നിമിത്തം സന്മരണം പ്രാപിപ്പാൻ നൊക്കെ
ണ്ടത്. പാപമൊചനം ലഭിയാതെ മരിക്കുന്നവൎക്ക കഷ്ടം
ന്യായവിസ്താരത്തിന്നു അവൎക്ക ഭയങ്കരമായൊരു കാത്തിരിപ്പെ
യുള്ളു. പാപമൊചനവും ദെവനീതിയും ലഭിച്ചു മരിച്ചവൎക്ക്
ന്യായവിസ്താരം നിമിത്തം ഭയം ഏതും വെണ്ടാ, അവരിൽ
ഒന്നും വിസ്തരിപ്പാൻ ഇല്ലല്ലൊ. വിശ്വാസിയിൽ ന്യായവിധി
ഇല്ല.അവൻ മരണത്തിൽ നിന്നു ജീവങ്കലെക്ക് കടന്നിരി
ക്കുന്നു. നിത്യമഹാചാൎയ്യനായ യെശുവെ നിന്റെ രക്ഷാബ
ലി മരണനെരത്തു എനിക്ക്സന്തൊഷദിനമായി തീ
രെണ്ടതിന്നു സകലഅപരാധങ്ങളെയും ക്ഷമിച്ചു സമാ
ധാനത്തൊടെ ഇഹത്തിൽ നിന്നു പുറപ്പെട്ടു നിത്യസന്തൊ
ഷത്തിലെക്ക്പ്രവെശിപ്പാൻ കൃപ അരുളെണമെ. ആ
മെൻ. [ 30 ]

വെളി. ൭,൧൭. ദൈവം താൻ അവരുടെ കണ്ണുകളി
ൽ നിന്നു അശ്രുക്കളെല്ലാം തുടെച്ചു കളയും.

ജീവനാൾ ഒക്കയും സന്തൊഷത്തിൽ അധികം ദുഃഖ
വും കരച്ചലും ഒരൊരുത്തൎക്ക സംഭവിക്കുന്നു. വരുവാനുള്ള
ലൊകത്തിൽ വിശ്വാസികൾ്ക്ക നിത്യസന്തൊഷവും മഹത്വവും
അവകാശമായി വരികയില്ല എങ്കിൽ ഇഹത്തിൽ ജീവാനെ
ക്കൾ മരണം തന്നെ തന്നെന്നു പറവാൻ സംഗതി ഉണ്ടു. ക
ണ്ണുനീർ പലവക ലൊകത്തിൽ ഒഴുകുന്നു, ചിലത്ദുഃഖ
ത്തിന്നും ചിലത് സന്തൊഷത്തിന്നും മറ്റ്ചിലത്കൊപ
ത്തിന്നും അടയാളമാകുന്നു. ദൈവം എല്ലാമനുഷ്യരുടെ
കണ്ണുനീർ തുടെച്ചുകളയും എന്നു വിചാരിക്കെണ്ടതല്ല, അ
നെകൎക്ക കരച്ചലും പല്ലുകടിയും വരുവാനുള്ള ലൊകത്തിൽ ആ
രംഭിക്കെയുള്ളു എന്നും തീരുകയുമില്ല. തങ്ങടെ പലവിധ
മായപാപങ്ങൾ നിമിത്തം അനുതാപമുള്ള ചൂളയിൽ കി
ടന്നു ദുഃഖിക്കുന്നവൎക്കും പാപമൊചനവും സമാധാനവും
ലഭിച്ചിട്ടു പല സ്നെഹകുറവും അവിശ്വാസ്യതയും ജീവന്റെ
പുതുക്കത്തിൽ തളൎച്ചയും പ്രാൎത്ഥനയിൽ ആലസ്യവും ഹെതു
വായി തങ്ങളെ താഴ്ത്തി വ്യസനപ്പെറ്റുന്നവൎക്കും യെശുനാമം നി
മിത്തം ഒരൊ അപമാനകഷ്ടങ്ങളെ അനുഭവിച്ചു കരയു
ന്നവൎക്കും മാത്രം ദൈവം കണ്ണുനീർ തുടെച്ചുദുഃഖത്തിന്നു പ
കരം സന്തൊഷവും നിത്യാശ്വാസവും നല്കും. വെളി.൭,൧൪.—
൧൭. അതു കൊണ്ടു കണ്ണുനീർ അല്പകാലം ഒഴുക്കെണ്ടി
വന്നാലും നരകപ്രലാപത്തെക്കാൾ അത്ഏറ്റം നല്ലതല്ലൊ,
ധനവാന്റെ സന്തൊഷവും മൊഹനിവൃത്തിയും വെഗം മാറി
അപ്രകാരം ലാജരന്റെ സങ്കടങ്ങളും ക്ഷണംനിത്യസ െ
ന്താഷമായിതീൎന്നു.യെശുവും കരഞ്ഞു ലൂൿ.൧൯,൪൧. യൊ
ഹ. ൧൧,൩൫. എബ്ര.൫,൭. ഈ കാൎയ്യത്തിലും അവനൊടു [ 31 ] തുല്യന്മാരായ്വരുന്നത് ഭാഗ്യമത്രെ. ഈ ദിവസത്തിൽ എനി
ക്ക്സങ്കടമൊസന്തൊഷമൊ എന്ത് വരും എന്നറിയുന്നില്ല
എങ്കിലും ദൈവത്തെ സ്നെഹിക്കുന്നവൎക്കെല്ലാവൎക്കും നന്മെ
ക്കായി വ്യാപരിക്കുന്നു രൊമ. ൮,൨൮. എന്നും, ദുഃഖി
ക്കുന്നവർ ഭാഗ്യവാന്മാർ മത്താ. ൫,൪. എന്നും ദൈവം തനി
ക്കുള്ളവരുടെ കണ്ണുകളിൽ നിന്നു കണ്ണുനീരുകളെ തുടെച്ചു
കളയും എന്നും ഞാൻ അറിയുന്നു. ഈ അറിവു എനിക്ക്മതി.

൧ കൊറി. ൧൫,൧൦. ദെവകൃപയാൽ ഞാൻ ആ
കുന്നത്ആകുന്നു.

പൌൽ അപൊസ്തലൻ ഈ വാക്കുകളെ എഴുതുമ്പൊൾ
ദൈവത്തെ അറിയാത്ത മനുഷ്യൎക്കും തനിക്കും സാമ്യം വിചാ
രിയാതെ യെശുവിന്റെ ശിഷ്യനും ദാസനുമായി വന്ന നാൾ
മുതൽ തനിക്കു കിട്ടിയ കരുണയെ പ്രത്യെകം പുകഴ്ത്തി പറഞ്ഞ
ത്: ഞാൻ അപൊസ്തലരിൽ ഏറ്റവും ചെറിയവൻ, ദെവ
സഭയെ പീഡിപ്പിച്ചത്കൊണ്ടു അപൊസ്തലനാമത്തിന്നു
യൊഗ്യനുമല്ല എന്നാൽ ദെവകരുണയാൽ ഞാൻ ആകുന്ന
ത്ആകുന്നു എങ്കലെക്കുള്ള അവന്റെ കൃപവ്യൎത്ഥമായതു
മില്ല. ഞാൻ അവരെല്ലാവരെക്കാൾ എത്രയും അധികം അ
ദ്ധ്വാനിച്ചു എന്നാൽ ഞാൻ അല്ല എന്നൊടുള്ള ദെവകരു
ണയത്രെ. അവൻ മുമ്പെ ദെവസഭയെ പീഡിപ്പിച്ചതിനാ
ൽ കരുണമൂലം തനിക്ക്കിട്ടിയത്അവന്നു എത്രയും വലിയ
തും അത്ഭുതവുമായി തൊന്നി. അപൊസ്തലനായിരിപ്പാൻ
യൊഗ്യനല്ല എങ്കിലും കരുണയാൽ അവൻ ഒരുവനായി
അത്ര വളര അതിശയ ക്രീയകളെ ചെയ്വാനും യൊഗ്യനല്ല, എ
ന്നാൽ ദെവകരുണ എല്ലാം അവനെ കൊണ്ടു നിവൃത്തിച്ചത്
ദെവകൃപയാൽ ഞാൻ എന്തു. ഞാൻ ദെവപുത്രനും ദാസ
നുമായി തീൎന്നൊ.മുമ്പെ എന്നിൽ ഇല്ലാത്തത്അവന്റെ കൃപ [ 32 ] യാൽ ഇപ്പൊൾ എനിക്ക് വന്നുവൊ. ഇത് വരെയും ഞാൻ മാ
ത്രമൊ, അല്ല എന്നിൽ ഉള്ള ദെവകരുണയൊ എന്നെ െ
കാണ്ടു വല്ലതും നിവൃത്തിച്ചു. ഇത്എത്രയും സാരമുള്ള ചൊദ്യ
ങ്ങൾ ആകുന്നു. അവറ്റിന്നു നല്ല ഉത്തരം പറവാൻ പ്രാപ്തി
യുള്ളവൻ പ്രശംസിക്കരുത്. താൻ അല്ലല്ലൊ ദെവകരുണ
യത്രെ എല്ലാം ചെയ്തു അതിനാൽ ദൈവത്തിന്നു മാത്രം പു
കഴ്ചയും മാനവും വരെണ്ടു. ദെവകരുണയാൽ ഒരുവൻ ആ
കുന്നത്ആകുന്നു എങ്കിൽ തന്റെ സ്ഥാനത്തൊടു സംബന്ധി
ച്ച കഷ്ടങ്ങളും അസഹ്യമായി തൊന്നരുത്. പൌൽ ഒരു
അപൊസ്തലൻ ആയിരുന്നു വളര അദ്ധ്വാനവും സങ്കടങ്ങ
ളും അവന്റെ സ്ഥാനത്തൊടു ചെൎന്നുവന്നെങ്കിലും അവൻ
ക്രിസ്തൻ നിമിത്തം അനുഭവിക്കെണ്ടി വന്ന ബലക്ഷയം, നി
രു, പീഡ, ഞെരുക്കം ഇത്യാദികളിൽ സന്തൊഷിച്ചു സകല
കഷ്ടങ്ങളിലും താൻ കരുണയാൽ ഒരു അപൊസ്തലൻ എ
ന്നുള്ള നിശ്ചയം കൊണ്ടു ആശ്വസിച്ചു അനെകക്രിസ്ത്യാന
രെ നാണിപ്പിക്കയും ചെയ്തുവരുന്നു. ദൈവം എത്ര കരുണ
യെ കാണിച്ചാലും അനെകൎക്ക ഒന്നും ശരിയായി തൊന്നുന്നി
ല്ലല്ലൊ. അവരൊടു നിങ്ങൾ ജഡികരായി മാനുഷപ്രകാരം
നടക്കുന്നില്ലയൊ ൧ കൊറി. ൩,൩. എന്നെ പറയാവു. അ
ത്കൊണ്ടു ദൈവം ഈ ദിവസത്തിലും മരണപൎയ്യന്തവും എന്നെ
ഏത് വഴിനടത്തിയാലും അവന്റെ കരുണ എനിക്ക്മതി.

രൊമ. ൧൪,൮.നാം ജീവിച്ചാലും കൎത്താവിന്നു ജീവി
ക്കുന്നു ചത്താലും കൎത്താവിന്നു ചാകുന്നു.

സത്യക്രിസ്ത്യാനർ തങ്ങൾ്ക്ക സ്വന്തമുള്ളവർല്ല, മുഴുവനും ക
ൎത്താവിന്റെ മുതൽ തന്നെ ആകുന്നു എന്ന്അറിയുന്നു. കൎത്താ
വു അവരെ സൃഷ്ടിച്ചതല്ലാതെ പാപത്താൽ പിശാചിന്റെ അ
ധികാരത്തിലായ ശെഷം സ്വന്തരക്തം വിലയാക്കി വീണ്ടെടുക്ക [ 33 ] യും ചെയ്തു. അവർ പൌലിന്റെ വാക്ക്പ്രകാരം തങ്ങൾ്ക്കുള്ള
വരല്ല, വിലെക്ക്കൊള്ളപ്പെട്ടു ക്രിസ്തനുള്ളവർ തന്നെ. ൧ കൊ
റി. ൬,൧൯.൨൦. ൩,൨൩. കൎത്താവിന്റെ കല്പന പ്രകാരം അ
വർ മാതാപിതാക്കന്മാൎക്കും രാജ്യാധികാരികൾ്ക്കും കീഴ്പെട്ടു എ
ങ്കിലും ശ്രെഷ്ഠാധികാരം യെശുവിന്നുള്ളു. അവരുടെ മനസ്സാ
ക്ഷി അവനെ മാത്രം അനുസരിക്കുന്നു.അത് കൊണ്ടു അവർ
കർത്താവിന്നു ജീവിക്കയും മരിക്കയും ചെയ്യുന്നു. അടിമകൾ്ക്ക സമ
ന്മാരായി അവർ തങ്ങളെ സെവിക്കാതെ കർത്താവിനെ മാത്രം
പ്രസാദിപ്പിച്ചു.തങ്ങൾ്ക്ക മുതൽ ഒന്നും ഉണ്ടാക്കാതെ അവനെ മാ
ത്രം ശുശ്രൂഷിച്ചു ദെഹിദെഹങ്ങളെ അവങ്കൽ ഏല്പിക്കയും
ചെയ്യുന്നു. മരണത്തിലും അവർ അവന്റെ മുതൽ അവൻ മരി
ച്ചവൎക്കും ജീവികൾ്ക്കും കൎത്താവാകെണ്ടതിന്നല്ലൊ മരിക്കയും
ജീവിച്ചെഴുനീല്ക്കയും ചെയ്തത്. കർത്താവിന്നുള്ളവൻ തനിക്കാ
യിട്ടു ജീവിക്കെണ്ടാ. ജീവിക്കുന്നവർ തങ്ങൾ്ക്കായിട്ടല്ല തങ്ങൾ്ക്ക വെ
ണ്ടി മരിക്കയും ജീവിച്ചെഴുനീല്ക്കയും ചെയ്ത ക്രീസ്തന്നു തന്നെ ജീ
വിക്കെണ്ടിയത്. ൧ കൊറി. ൭,൧൭. തനിക്കായി ജീവിക്കു
ന്നവൻ സകലത്തിലും തന്നെ മാത്രം പ്രസാദിപ്പിച്ചു എന്തു ചെ
യ്താലും തന്നെ മാത്രം വിചാരിച്ചു, അൎത്ഥവും കീൎത്തിയും മാ
നവും മൊഹനിവൃത്തിയും മറ്റും തനിക്ക് വന്നാൽ മതി എന്നു
വിചാരിച്ചു നടക്കുന്നു. കൎത്താവിന്നു ജീവിക്കുന്നവനൊതക
ന്നവെറുത്തു മുഴുവനും യെശുവിന്നു ബലിയാക്കി ഏല്പിച്ചു ത
ന്റെ അവയവങ്ങളെല്ലാം നീതിസെ വെക്ക് മാത്രം പ്രയൊഗി
ച്ചു ഐഹിക ധനങ്ങളെയും സ്വന്തം എന്നു വിചാരിയാതെ
കൎത്താവിന്നു കാഴ്ച വെച്ചു അവന്റെ മാനമഹത്വത്തിന്നായി
ആത്മശരീര ശക്തികളെയും ചെലവഴിച്ചു നടക്കുന്നു. ഇങ്ങിനെ
കൎത്താവിന്നു ജീവിക്കുന്നവൻ അവന്നു മരിക്കയും ചെയ്യുന്നു. ക
ൎത്താവു തന്നെ ഇഹലൊകത്തിൽ നിന്നു എടുത്തു നിത്യരാജ്യത്തി
ലെക്ക കൈക്കൊള്ളും എന്നുള്ള നിശ്ചയത്തൊടു കൂടലൊക [ 34 ] ത്തെ വിട്ടുപൊകുന്നു. കൎത്താവെ എന്റെ ജീവനെ നിണക്ക
കാഴ്ചയാക്കി നിന്റെ സെവയിൽ എന്നെ വളൎത്തെണമെ.

൧൦

൧ തിമൊ. ൧,൧൩. ഇനിക്കകനിവുലഭിച്ചു

പൌൽ താൻ മുമ്പെ ദുഷിക്കുന്നവനും പീഡിപ്പിക്കുന്നവ
നും ആയിരുന്നു എന്നൊൎത്തിട്ടു ഈ വാക്കുകളെ എഴുതിയത്.
താൻ യെശുവിന്റെ സ്വൎഗ്ഗാരൊഹണം മുതൽ കരുണ ലഭിച്ച
പാപികളിൽ പ്രധാനിയായിരുന്നു എന്നു അറിഞ്ഞിട്ടു അവൻ ൧൬
ാം വാക്യത്തിൽ അത് രണ്ടാമതും എഴുതിയത്. പല മനുഷ്യ
രുടെ ഭാവം വെറെ നിത്യജീവലബ്ധിക്കായി തങ്ങളുടെ ഗുണവി
ശെഷങ്ങൾ മതി ദെവകരുണയെ കൊണ്ടു തങ്ങൾ്ക്ക ഒരു ആവ
ശ്യവും ഇല്ല. ദൈവം തങ്ങളെ നശിപ്പിക്കും എങ്കിൽ ഒരു വലി
യ അന്യായം തന്നെ എന്നു വിചാരിക്കുന്നവർ ഉണ്ടല്ലൊ. ഈ
വകയുള്ളവൎക്ക പല സങ്കടങ്ങളാൽ താഴ്ചവരുത്തുമ്മുമ്പെ ദൈ
വത്തിന്നു കരുണയെ കാണിച്ചുകൂടാ. പലർ ദെവകരുണ
യെ ആഗ്രഹിക്കുന്നു എങ്കിലും ലൌകിക കാൎയ്യത്തെ ശുഭം വ
ത്തെണ്ടതിന്നത്രെ. പൌൽ ക്രിസ്ത്യാനനും അപൊസ്തലനു
മായി വന്നശെഷം ലൊകകാൎയ്യങ്ങളിൽ വളര താണു പൊെ
കണ്ടി വന്നു. മുമ്പെ മഹാലൊകർ അവനെ വിദ്വാൻ എന്നും
മാൎഗ്ഗവൈരാഗി എന്നും വെച്ചു വളരമാനിച്ചു. യെശുവിന്റെ
ശുശ്രൂഷ ഏറ്റ ഉടനെ എല്ലാം മാറി ഒരു വലിയ സങ്കടമാല
൨ കൊറി. ൧൧,൨൩.– ൩൩ അവന്റെ ദിവസങ്ങളെ കൈ
പിച്ചു, എന്നിട്ടും എനിക്ക് കനിവു ലഭിച്ചു എന്ന്അവന്റെ ഗാ
നം. ഇത് ഒരു നാളം അവന്റെ ഒൎമ്മയിൽ നിന്നു വിട്ടുൎപൊ
യില്ല, സങ്കടം വൎദ്ധിച്ച അളവിൽ അവൻ ദെവകരുണയെ വ
ൎണ്ണിച്ചു സകലത്തിലും ജയം കൊള്ളുകയും ചെയ്തു. പണ്ടു അവൻ
അവിശ്വാസിയായി യെശു അവന്നു വിശ്വാസം നല്കിപണ്ടു അ
വന്റെ ഹൃദയത്തിൽ പക നിറഞ്ഞിരുന്നു യെശു തന്റെ സ്നെഹ [ 35 ] ത്തെ അതിൽ നട്ടു അവനെ മുഴുവനും ഒരു പുതിയ മനുഷ്യനാക്കി അ
പൊസ്തല സ്ഥാനവും ഏല്പിക്കയും ചെയ്തു. ഇതൊക്കെ പൌൽ അ
റിഞ്ഞു താഴ്മയൊടും സന്തൊഷത്തൊടും കൂട എനിക്ക കനി
വു ലഭിച്ചു എന്നു ഏറ്റു പറഞ്ഞു സൎവ്വമാനം കൎത്താവിൽ സമ
ൎപ്പിക്കയും ചെയ്തു. പൌലിനൊടു കൂട ദെവകരുണയെ സ്തുതി
പ്പാൻ ധൈൎയ്യമില്ലാത്തവർ ദാവിദ് രാജാവൊടു കൂട ഇപ്രകാ
രം അപെക്ഷിക്ക: ദൈവമെ നിന്റെ ദയയിൽ പ്രകാരംഎ
ന്നൊടു കരുണ ഉണ്ടാകെണമെ, നിന്റെ ആൎദ്രതകളുടെ ബ
ഹുത്വത്തിൻ പ്രകാരം എന്റെ അതിക്രമങ്ങളെ മാച്ചുകള
യെണമെ, സങ്കീ.൫൧, ൧. യഹൊവയെ നിന്റെ കരുണ
പ്രകാരം എന്നെഒൎക്കണമെ.സങ്കീ.൨൫,൭. ഞാൻ ജീവിക്കെണ്ട
തിന്നു നിന്റെ കരുണകൾഎങ്കലെക്ക് വരുമാറാക.സങ്കീ.൧൧൯,
൭൭.

൧൧

എബ്ര.൯, ൧൨. ക്രീസ്തൻ സ്വന്ത രക്തത്താൽ തന്നെ
ഒരു വട്ടം വിശുദ്ധസ്ഥലത്തിൽ പ്രവെശിച്ചു.

പുതുനിയമത്തിലെ മഹാചാൎയ്യനായ യെശുവിന്റെ ആ
ചാൎയ്യത്വം എന്നെക്കും നില്ക്കുന്നപ്രകാരം എബ്രായരുടെ ലെഖ
നത്തിൽ എഴുതിക്കിടക്കുന്നു. അവൻ വിശുദ്ധനും നിൎമ്മലനുമായ
തിനാൽ സ്വന്തപാപങ്ങൾ്ക്കു വെണ്ടി തന്നെ ബലിയാക്കി അൎപ്പി
ച്ചു സൎവ്വലൊകപാപത്തിന്നു പ്രായശ്ചിത്തം ആയിതീൎന്നു. പഴ
യ നിയമകാലത്തിൽ ഇസ്രായെലർ ബലിമൃഗങ്ങളെ ശുദ്ധസ്ഥ
ലത്തിന്റെ പുറത്തു വെച്ചു കൊന്നപ്രകാരം ക്രീസ്തനും തന്റെ
രക്തം സ്വർഗ്ഗത്തിലല്ല ഭൂമിയിൽ തന്നെ ഒഴിച്ചു.ഇസ്രയെല
രുടെ മഹാചാൎയ്യൻ ബലി മൃഗങ്ങളുടെ രക്തം എടുത്തു ദെവസന്നി
ധിയിൽ അത് കാട്ടെണ്ടതിന്നു വിശുദ്ധസ്ഥലത്തിൽ കൊണ്ടുപൊ
യ പ്രകാരം ക്രീസ്തനും ദെവസന്നിധിയിൽ നമുക്കു വെണ്ടി പ്രത്യ
[ 36 ] ക്ഷനാകെണ്ടതിന്നു സ്വന്ത രക്തത്താൽ സ്വൎഗ്ഗത്തിലെ വിശുദ്ധസ്ഥ
ലത്തിൽ പ്രെവെശിച്ചു. വെദത്തിൽ കാണുന്ന പ്രകാരം സ്വൎഗ്ഗത്തി
ലും ദൈവത്തിൻ കൂടാരം അല്ലെങ്കിൽ ആലയം ഉണ്ടു.അത് മനു
ഷ്യരുടെ ക്രീയ അല്ല ദൈവം തന്നെ അത് നിൎമ്മിച്ചു.എബ്ര.൩,൨
൯,൨൪ അതിൽ ക്രീസ്തൻ തന്റെ അചാൎയ്യവെലയെ നടത്തി. എ
ബ്ര.൮,൨ മഹത്വത്തിന്റെ വലഭാഗത്തിരിക്കുന്നു.എബ്ര.൮,൨
അതിൽ ക്രീസ്തന്റെ രക്ഷയെ പ്രാപിച്ച ശുദ്ധന്മാരും പാൎത്തു
രാപ്പകൽ ദൈവത്തെ സെവിച്ചു അവന്റെ സിംഹാസനത്തി
ന്റെ മുമ്പിൽ നില്ക്കുന്നു. വെളി.൭,൧൫. ആ വിശുദ്ധസ്ഥലത്തി
ൽ ക്രീസ്തൻ സ്വൎഗ്ഗാരൊഹണം ചെയ്തപ്പൊൾ പ്രവെശിച്ചു.അ
ന്നുയിറ. ൩൦,൨൧.പ്രവചിച്ചതിന്നു പൂൎണ്ണ നിവൃത്തി വന്നു.അ
ന്നു ക്രീസ്തൻ നിത്യമായൊരു പ്രായശ്ചിത്തം കണ്ടെത്തി അ
ന്നു പിതാവു അവനിലും അവന്റെ രക്തത്തിലും പ്രസാദിച്ചു
മനുഷ്യരുടെ രക്ഷക്കായി അവന്റെ ബലി തന്നെ മതി എന്നു
സമ്മതിക്കയും ചെയ്തു.അവൻ പലപ്പൊഴും അങ്ങിനെ വിശുദ്ധ
സ്ഥലത്തിൽ പ്രവെശിപ്പാൻ സംഗതി ഇല്ല, ഒരിക്കൽ കഴിച്ച
ബലിയെ കൊണ്ടു വിശുദ്ധീകരിച്ചവരെ പൂൎണ്ണന്മാരാക്കി എ
ബ്ര. ൧൦,൧൪.തികഞ്ഞ രക്ഷയെ വരുത്തിയതു.അന്നുപി
താവും പുത്രനും തമ്മിൽ വ്യാപരിച്ചത്അറിവാൻ ഇപ്പൊൾ ബു
ദ്ധിപൊരാഎങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തിയാലെ
അവന്റെ ബലിയെ കൈക്കൊണ്ടു വിശ്വസിക്കെണ്ടതിന്നു
എല്ലാവൎക്കും അത്യാവശ്യം ഉണ്ടു. ഈ നിശ്ചയമായ രക്ഷാക്രീ
യ ജീവപൎയ്യന്തവും, ഈ ദിവസത്തിലും എന്റെ മനസ്സിൽ ഉ
റെച്ചു നിന്നു പിശാചിനൊടുള്ള പൊരാട്ടത്തിൽ ധൈൎയ്യവും
ജയസ്ന്തൊഷവും നല്കെണമെ.

൧൨

എബ്ര. ൯,൧൪ നിഷ്കളങ്കനായി തന്നെത്താൻ
ദൈവത്തിന്നു നിത്യാത്മാവിനാൽ കഴിച്ചു തന്ന ക്രീസ്തന്റെ
[ 37 ] രക്തം എത്ര അധികം നമ്മുടെ മനൊബൊധത്തെ ചത്ത
ക്രീയകളിൽ നിന്നും ശുദ്ധീകരിച്ചു ജീവനുള്ള ദൈവത്തെ ഉ
പാസിപ്പറാക്കും.

പഴയനിയമ കാലത്തിൽ ആചാൎയ്യന്മാരെയും സൌഖ്യമാ
യ്വന്ന കുഷ്ഠരൊഗികളെയും ഇസ്രയെൽ ജനത്തെ ഒക്കയും ബലി
മൃഗങ്ങളുടെ രക്തം കൊണ്ടു തളിപ്പിക്കെണംഎന്ന കല്പന ഉണ്ടാ
യിരുന്നു. ൨മൊ. ൨൪.ആ കൎമ്മം കൊണ്ടു അവർ ദൈവത്തിന്നു ശു
ദ്ധന്മാരായി ബലികളുടെ ശക്തിയെയും പാപമൊചനത്തെയും
അനുഭവിച്ചു വന്നു.സാക്ഷി കൂടാരത്തെയും യഹൊവാ സെ
വെക്ക് വെണ്ടുന്ന സാമാനങ്ങളെയും അങ്ങിനെ തന്നെ ശുദ്ധീ
കരിക്കെണ്ടി വന്നു.ധൎമ്മകല്പനെക്ക്തക്കവണ്ണം ശുദ്ധിക്കയിര
ക്ത തളിപ്പു തന്നെ വെണം.അതു ഇല്ലായ്കയാൽ പാപമൊചനം
ഉണ്ടായതുമില്ല. എബ്രാ. ൯,൨൧. ൨൨. പുതുനിയമത്തിൽ ഹൃദ
യ ശുദ്ധിക്കായി യെശുവിന്റെ രക്ത തളിപ്പു വെണം.എബ്ര. ൧൦,
൨൨. ൧പെത്ര. ൧, ൨൦ ആയത് യെശുവിൽ ജനിക്കുന്ന വിശുദ്ധാ
ത്മാവിന്റെ വ്യാപാരത്താൽ ഉണ്ടാകുന്നു. ഈ ശുദ്ധീകരണത്താ
ൽ ദുൎമ്മനസ്സുമാറി വരുന്നതു പൊലെ ക്രീസ്തന്റെ രക്തത്താൽ മന
സ്സാക്ഷിക്ക ചത്ത ക്രീയകളിൽ നിന്നു ശുദ്ധീ ഉണ്ടാകുന്നു. യെശു
വിന്റെ രക്തം പാപമൊചനവും ആശ്വാസവും നീതിയും ദൈ
വത്തൊടു സമാധാനവും വരുത്തികൊണ്ടു മനസ്സാക്ഷികളെ
ശുദ്ധിയാക്കുന്നത്. അത് കളങ്കമില്ലാത്ത ബലിയുറ്റെ രക്തമാ
ക കൊണ്ടു മനസ്സാക്ഷിയിൽ ശുദ്ധി വരുത്തി ആ ബലിയുടെ ശ
ക്തിയു ഫലവും എല്ലാം തരുന്നു. മനസ്സാക്ഷിക്ക്ഇങ്ങിനെ ശു
ദ്ധി വന്നിട്ടു ജീവനുള്ള ദൈവത്തെ സെവിക്കെണ്ടതിന്നു പ്രാ
പ്തി ഉണ്ടാകുന്നു, ആത്മാവിന്റെ സാക്ഷിയാൽ അബ്ബാ പിതാ
വെ എന്ന വിളിക്കു ധൈൎയ്യം ജനിക്കുന്നു. മനസ്സാക്ഷി ശുദ്ധ
മായെങ്കിൽ മനുഷ്യൻ വിശുദ്ധ ദൈവത്തെ ഭയം കൂടാതെ അ
ടുക്കാം.ദൈവശക്തിക്കും വെളിച്ചത്തിന്നും അതിനാൽ ഹൃ [ 38 ] ദയത്തിൽ സ്ഥലം വരുന്നു. പിതാവായ ദൈവത്തൊടും യെ
ശു ക്രീസ്തനൊടും പാപത്താൽ ഇല്ലാതെ പൊയ സംബന്ധം പി
ന്നെയും സാധിച്ചു സുവിശെഷ വചനവും വിശ്വാസമുള്ള ഹൃദയവും
ഒന്നായി ചെരുക കൊണ്ടു ജീവനുള്ള ദൈവത്തിന്നു ഇളകാത്ത
അനുസരണവും സെവയും മനുഷ്യനിൽ ഉളവാക്കി വരുന്നു പുതു
നിയമത്തിന്റെ നന്മകളെ നമുക്ക് അനുഭവമായി വരുത്തിയ
ദൈവത്തിന്നു സ്തൊത്രം ഉണ്ടാകെണമെ.വരുവാനുള്ള ന
ന്മകളുടെ നിഴലല്ല, ആനന്മകളുടെ വസ്തുത തന്നെ നമുക്ക് ലഭി
ച്ചതിനാൽ ഈ ദിവസത്തിലും അതിന്നു യൊഗ്യമായി നടക്ക
തന്നെ ന്യായം. ആടുമാടുകളുടെ രക്തത്തെക്കാൾ യെശുവി
ന്റെ രക്തം ശക്തി ഏറിയത് നിശ്ചയം.

൧൩

൨കൊറി. ൫,൧൪. എല്ലാവൎക്കും വെണ്ടി ഒരുവ
ൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു.

പൌൽ ഈ വചനങ്ങളെ കൊണ്ടു ഉച്ചരിക്കുന്ന സ
ത്യം അവനിൽ നല്ലവണ്ണം ഫലിച്ചു.അവൻ സ്വൎഗ്ഗീയഭവന െ
ത്ത ആഗ്രഹിച്ചു ഇഹലൊകത്തിൽ പരദെശിയായി നടന്ന
സമയം ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു ഉത്സാഹി
ച്ചു ദെവമാനത്തിന്നായി ചിലപ്പൊൾ വളരെ എരിവുള്ളവ
നും ചിലപ്പൊൾ സ്നെഹം സമ്പാദിപ്പാൻ ശാന്തനുമായി നട
ന്നു. കൊരിന്തൎക്കും നമുക്കും അതിന്റെ കാരണവും തന്റെ
ഹൃദയം മുഴുവനും കാണിക്കെണ്ടതിന്നു അവൻ പറഞ്ഞത്:
ക്രീസ്തന്റെ സ്നെഹം നമ്മെ നിൎബ്ബന്ധിക്കുന്നു, എല്ലാവൎക്കും വെണ്ടി
ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നു നമ്മുടെ വി
ധി. പൌൽസീനായി മലയെ കടന്നു അതിൽ യഹൊവ ഇടി
മുഴക്കം മിന്നലുകളൊടു കൂടെ കല്പിക്കയും വിലക്കുകയും അ
നുസരിപ്പാൻ കഴിയാത്ത വാഗ്ദത്തങ്ങൾ്ക്കായി മനുഷ്യരെ നി
ൎബ്ബന്ധിക്കയും ചെയ്തു. ൨മൊ. ൨൦,൧൯. ൨൦.ആ മലമെൽ നി [ 39 ] ന്നു ദൈവം കല്പിച്ചു കൊടുത്ത ധൎമ്മത്തിന്നു കഴിയുന്നത് പൌൽ
അറിഞ്ഞു രൊമ. ൭,൯. —൧൪ വിവരമായി എഴുതുകയും ചെയ്തു.
ധൎമ്മം മനുഷ്യനെ കൊല്ലുന്നു എന്നാൽ പാപം അതിനാൽ ചാകു
ന്നില്ല ജീവിച്ചു വരികെയുള്ളു. അതിൻ കീഴുള്ള മനുഷ്യൻ ഇഛ്ശി
ക്കുന്നതു ചെയ്വാൻ കഴിയാതെ മനസ്സില്ലാത്തതിനെ ചെയ്യുന്നുള്ളു.
അത്രമാത്രം ധൎമ്മത്തിന്നു കഴിവുണ്ടു ആത്മാവിന്റെ ഫലംഗലാ
൫,൨൨ ഒന്നും അതിനാൽ ജനിക്കുന്നില്ല. അത്എങ്ങിനെ ജനി
ക്കും: പരിശുദ്ധാത്മാവിന്റെ സഹായത്താൽ ധൎമ്മം കൊണ്ടു ഭയ
പരവശനായ പാപിദമസ്ക്കയാത്രയിൽ പൌലിന്നു സംഭവിച്ച
പ്രകാരം ഗൊല്ഗഥാവിൽ എത്തി ക്രൂശിൽ തൂങ്ങി മരിച്ചവനെ
കണ്ടു വിശ്വസിക്കുന്നതിനാൽ അത്രെ.ആ മരിച്ചവൻ ആർ എ
ന്ന് അറിയുന്നുവല്ലൊ ,അവന്നു തുല്യൻ ആരുമില്ല അവൻ ദൈ
വത്തിന്റെ ഏകജാതനായ പുത്രനും, ജഡമായി വന്ന വചന
വും ദൈവത്തിന്നും മനുഷ്യൎക്കും നടുആളും മനുഷ്യരുടെ രക്ഷി
താവുമായ് യെശു ക്രീസ്തൻ തന്നെ. അവൻ സത്യമായി മരിച്ചു
എല്ലാവരുടെ വീണ്ടെടുപ്പിന്നായി തന്നെ ഏല്പിച്ചു. അവൻ
മരിച്ച സമയം തന്നെ പാപികളെല്ലാവരും മരിച്ചു എന്നു ദൈ
വം നിശ്ചയിച്ചു. അതു കൊണ്ടു പൌൽ തന്നെയും മരിച്ചവൻ എ
ന്നെണ്ണി.ധനവാനായ ഒരു ജാമ്യൻ ദരിദ്രരായ കടക്കാരു
ടെ കടങ്ങളെ വീട്ടി എങ്കിൽ അവർ ഒഴിഞ്ഞു പൊയല്ലൊ, അ
ങ്ങിനെ യെശു പാപികളുടെ കടങ്ങളെ തീൎത്തുതന്നു. ക്രീസ്തൻ ക്രൂ
ശിൽ നിന്നു മരിച്ച നെരം തന്നെ എന്റെ കടങ്ങൾ തീൎന്നുപൊ
യി നിത്യവിലയുള്ള ബലി എനിക്കായി ജീവനെ വിട്ടു ദൈവ
ത്തിന്റെ അടുക്കൽ പൊവാൻ വഴി ഉണ്ടാക്കി സത്യം. അന്നു യെ
ശു ദുഷ്ടലൊകത്തിലെക്ക് തന്റെ അത്ഭുതമായ സ്നെഹം കാ
ണിച്ചു. എനിക്കായിട്ടല്ല എനിക്ക് വെണ്ടി മരിച്ചു ജീവിച്ചെഴു
നീറ്റ വന്നായിട്ടു തന്നെ ജീവിക്കെണ്ടതിന്നു ആ സ്നെഹം എന്നെ
ഈ ദിവസത്തിലും നിൎബ്ബന്ധിക്കെണമെ. [ 40 ] ലൂൿ. ൨൧, ൩൪. നിങ്ങളുടെഹൃദയങ്ങൾലഹരിപ്ര
മാദത്താലുംഉപജീവനചിന്തകളാലുംഭാരപ്പെടാതിരിപ്പാ
ൻ സൂക്ഷിച്ചുകൊൾ്വിൻ.

നഷ്ടം തിരിഞ്ഞപുത്രന്നുസമമായി ഒരുവൻമനം
തിരിഞ്ഞുതന്റെ കാൎയ്യംവിചാരിച്ചാൽഹൃദയംഅനെകപാ
പങ്ങളാൽവലഞ്ഞുകിടക്കുന്നു എന്നും ആ ഭാരം നീക്കുവാൻ
സ്വന്ത പ്രയത്നം ഒന്നും പൊരാഎന്നുംകണ്ടിട്ടു ക്രിസ്തന്റെഅ
ടുക്കൽവന്നാൽ ആശ്വാസവുംഭാരത്തിന്റെനീക്കവുംലഭിച്ചത
ല്ലാതെദെവസമാധാനവുംപ്രയാസത്തിന്റെതീൎച്ചയുംരു
ചിനൊക്കിസുഖിച്ചുകൊൾ്കയുമാം. അങ്ങിനെഇരിക്കുമ്പൊ
ൾഹൃദയത്തെഭക്ഷണസങ്കടങ്ങളെകൊണ്ടുപുതുതായിഭാരം
ചുമത്തുന്നത് മൌഡ്യമല്ലയൊ. ദാരിദ്ര്യംഎത്രവലിയതായാ
ലുംയെശുക്രിസ്തൻമൂലംദെവകരുണയുംപുത്രസ്ഥാനവും
ലഭിച്ചപാപിക്ക്ദൈവംഭക്ഷണംതരാതിരിക്കുമൊ, പ
ക്ഷികളെപൊറ്റിപുഷ്പങ്ങളെഅലങ്കരിക്കുന്നവൻതന്റെ
പുത്രരായിതീൎന്നമനുഷ്യൎക്കഅത്ചെയ്യാതെഇരിക്കുമൊ,
ക്രിസ്തൻ ക്രൂശിൽനിന്നുതന്റെഅമ്മയെവിചാരിച്ചുശരീര
രക്ഷെക്കായി പ്രിയശിഷ്യനായയൊഹനാന്നുഏല്പിച്ചതു
പൊലെആവശ്യമുള്ളസമയംഎന്നെവിചാരിക്കാതിരി
ക്കയില്ലസത്യം. ഞാൻബാലനായിരുന്നു വൃദ്ധനുമായിതീൎന്നു
നീതിമാൻ ഉപെക്ഷിക്കപ്പെട്ടതൊ അവന്റെസന്തതിഭക്ഷ
ണത്തിന്നുതിരയുന്നതൊഞാൻ കണ്ടില്ല എന്നുദാവിദ്പറ
യുന്നു. സങ്കീ.൩൫, ൨൫. യഹൊവനീതിമാന്റെആത്മാവ്‌വി
ശന്നിരിക്കുന്നത്‌സമ്മതിക്കയില്ല, എന്നാൽദുഷ്ടരുടെസമ്പത്തി
നെഅവൻവീഴ്ത്തുന്നുഎന്നുശലൊമൊന്റെപക്ഷം.സുഭാ.൧൦,
൩. ഈവകഎല്ലാംഗ്രഹിച്ചുമനസ്സിലാക്കുന്നവൻതന്റെഹൃദയം
ഭക്ഷണസങ്കടങ്ങളെകൊണ്ടുഭാരപ്പെടുത്തുംഎന്നുംതൊന്നു [ 41 ] ന്നില്ല. ഈവകബുദ്ധിമുട്ടുകൾ വിശ്വാസത്തിന്നുംപ്രാൎത്ഥനെക്കും
തടവുവരുത്തുകയുംസ്നെഹ പ്രതീക്ഷകളെകെടുത്തുകളകയും
മാത്രമെചെയ്യുന്നുള്ളു. ഭക്ഷണവിചാരങ്ങളെകൊണ്ടുത
ടിച്ചുപൊയഹൃദയംമെല്പെട്ടുനൊക്കുവാൻകഴിയാതെതാഴെ
വലഞ്ഞുകിടക്കുന്നുള്ളു. ആനാൾനിങ്ങളുടെമെൽ‌പെട്ടന്നുവ
രാതിരിപ്പാൻ ഈവകസങ്കടങ്ങളെകൊണ്ടുഹൃദയങ്ങളെ
ഭാരപ്പെടുത്തരുത്എന്നുയെശുപറഞ്ഞു. ഒരുവൻ ആഭയങ്ക
രനാളിനെകൂടക്കൂടവിചാരിച്ചാൽ‌ലൌകികബുദ്ധിമുട്ടുകൾ്ക്ക
സ്ഥലമില്ലനിശ്ചയം. ഏതുഭക്ഷിച്ചുകുടിക്കെണ്ടുഎതുടു
ക്കെണ്ടുഎന്നുചൊദിക്കുന്നതല്ല പ്രധാനം. രക്ഷയെ പ്രാപി
പ്പാനുംസൎവ്വലൊകന്യായാധിപന്റെമുമ്പിൽധൈൎയ്യത്തൊ
ടെനില്പാനുംയെശുവിന്റെ നീതിവസ്ത്രംധരിച്ചുനിത്യരാജ്യ
ത്തിലെക്ക് പ്രവെശിപ്പാനും എന്തുവഴി എന്നിപ്രകാരംചൊ
ദിക്കതന്നെഅധികം പ്രയൊജനമുള്ളതു. എന്റെദൈ
വമെ, ഞാനും എനിക്കുള്ളവരും ലൌകികമായയെനായാ
ടി വിലയെറിയമുത്തിനെ കളയുന്നത് സമ്മതിക്കരുതെ. ഞ
ങ്ങളെവളൎത്തെണ്ടതിന്നുനീഅയക്കുന്നബുദ്ധിമുട്ടുകൾഹൃദയ
ങ്ങളെനരകത്തൊളംതാഴ്ത്തികളയരുതെ, സ്തൊത്രത്തൊടുകൂ
ടനീനല്കുന്നഅപ്പംഭക്ഷിച്ചുസന്തുഷ്ടന്മാരായിഇരിക്കെണ്ട
തിന്നു ഈദിവസത്തിലും കരുണചെയ്തുസഹായിക്കെണമെ.

൧൫

യൊഹ ൧൪, ൨൬ പിന്നെ പിതാവ് എൻനാമത്തി
ൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാൎയ്യസ്ഥനാ
യവൻ നിങ്ങൾ്ക്ക സകലവും ഉപദെശിക്കും.

ക്ഷീണമുള്ളവൎക്കും അറിവില്ലാത്തവൎക്കുംചെയ്കയൊപ
റകയൊവെണ്ടത്ഇന്നതെന്നുഅറിയിച്ചു കൊടുക്കുന്നവന്നുകാ
ൎയ്യസ്ഥൻ[വക്കീൽ]ഈ വകപെർകൊള്ളും. യെശുശിഷ്യ
ന്മാരൊടു കൂട ഉള്ളസമയം ഇതെല്ലാം. അവൎക്കചെയ്തുവല്ലൊ. [ 42 ] അവരെതന്റെമുമ്പിൽ അയക്കുമ്പൊൾ ഒരൊസംഗതിയിൽ
പറയെണ്ടുന്നവാക്കുകളെഅവൻഅവരുടെവായിൽ ആക്കി
അതുകൊണ്ടുതാൻ പിതാവിന്റെ അടുക്കൽ പൊകുംഎന്നു
അവൻപറയുമ്പൊൾഅവൎക്ക വളരവ്യസനം ഉണ്ടായി, ബുദ്ധിയി
ല്ലാത്തവൎക്ക അവന്റെഉപദെശവുംഇല്ലാതെപൊയാൽഅവ
ർനിൎഗ്ഗതികളുമായിപൊകും എന്നുഅവൎക്കബൊധിച്ചത്
കൊണ്ടുതന്നെ ഇത്‌നിമിത്തംയെശുഅവരെആശ്വസിപ്പിച്ചു
പറഞ്ഞത്:ഞാൻപിതാവിനൊടുഅപെക്ഷിക്കും,അപ്പൊൾ
അവൻ നിങ്ങൾ്ക്കമറ്റൊരുവക്കീലെഅയക്കും.യൊഹ.൧൪,൧൬.
ഇത്‌വരെയുംഞാൻനിങ്ങൾ്ക്കചെയ്തപ്രകാരംഅവനുംചെയ്യും
വിശ്വസിക്കയൊപറകയൊചെയ്യെണ്ടതൊക്ക അവൻഅറി
യിച്ചു നിങ്ങളെസകലസത്യത്തിലെക്കവഴിനടത്തുംഎന്നുകല്പി
ച്ചുഇത്‌നിമിത്തംഅവൻഅപൊസ്തലരെസുവിശെഷഘൊ
ഷണത്തിന്നുലൊകത്തിലെക്ക‌ അയക്കുമ്പൊൾവളര കല്പനക
ളെഅവൎക്ക കൊടുത്തില്ല. മെലിൽനിന്നുഒരു ഉപദെഷ്ടംവി
ല്ല എങ്കിൽ കല്പനകളെകൊണ്ടുഎന്തുസാരം. പരിശുദ്ധാത്മാ
വല്ലാതെ ബലഹീനരായമനുഷ്യരെ ഉറപ്പിപ്പാനും മൊഹഭയ
ങ്ങളെകൊണ്ടുദെവെഷ്ടംചെയ്വാൻതടവുവന്നവൎക്ക സ്വൈരംവ
രുത്തുവാനും ആരുള്ളു. പരിശുദ്ധാത്മാവ്അപൊസ്തലൎക്കമാ
ത്രം സഹായകനായിരുന്നുഎന്നുവിചാരിക്കെണ്ടാ, സ്വൎഗ്ഗസ്ഥ
പിതാവിന്റെആത്മാവ്എല്ലാ വിശ്വാസികളിൽവസിക്കുന്നു.രൊ
മ.൮,൧൧.ദൈവം തന്റെ ആത്മാവിനെ എല്ലാവിശ്വാസി
കളുടെഹൃദയങ്ങളിൽ അയക്കുന്നു. ഗലാ.൪,൬. അവൻഅവരെ
നടത്തിരൊമ.൮,൧൪.അവർദെവപുത്രന്മാരെന്നുതങ്ങളുടെ
ആത്മാവിൽസാക്ഷ്യംകൊടുക്കുന്നു. രൊമ.൮, ൧൬. പ്രാൎത്ഥ
നകളിൽസഹായിച്ചുഇന്നത്അപെക്ഷിക്കെണമെന്നുഅറി
യായ്കകൊണ്ടുഉച്ചരിച്ചു കൂടാത്തഞരക്കങ്ങളെകൊണ്ടുതുണെക്കു
ന്നു.അവൻവിശ്വാസികളിൽജ്ഞാനത്തിന്റെആത്മാവായിട്ടുംസ്നെഹ [ 43 ] ശക്തികളുടെ ആത്മാവായിട്ടും പുത്രസ്വീകാരംസ്വൎഗ്ഗീയഅവകാ
ശത്തിന്റെമുദ്രയുംഅച്ചാരവുമായിട്ടുംവസിക്കുന്നു. ഇങ്ങിനെ
അവൻഇന്നൊളം ആശ്വാസപ്രദനുംവക്കീലുംആകുന്നു. അ
വനെവിരൊധിക്കുന്നവരിൽഒരുദുരാത്മാവ്‌വാഴ്ചകഴിക്കുന്നു.
എന്റെദൈവമെനിന്റെആത്മാവെകൊണ്ടുനീഇന്നുഎ
ന്റെഹൃദയത്തിൽവാഴെണമെ. നിന്നൊട്അപെക്ഷിക്കുന്ന
വൎക്ക പരിശുദ്ധാത്മാവിനെകൊടുപ്പാൻവാഗ്ദത്തംചെയ്തുവ
ല്ലൊ, അങ്ങിനെതന്നെആമൻ.

൧൬

൧യൊഹ.൨,൧൫. ലൊകത്തെയും ലൊകത്തിൽ
ഉള്ളവറ്റെയും സ്നെഹിക്കൊല്ലാ.

യൊഹനാൻദെവപുത്രന്മാരുടെഅന്യൊന്യസംസൎഗ്ഗവും
വെളിച്ചത്തിലെനടപ്പുംസ്നെഹസത്യങ്ങളിലെവളൎച്ചയുംകൊണ്ടു
വളരെ എഴുതിയത് ഈദിവ്യദാനങ്ങളെതൊട്ടുമതിഎന്നുഒരു
നാളുംപറയരുത്. ലൊകത്തെ ഇത്രതന്നെസ്നെഹിക്കാം പിന്നെ
മതി എന്നിങ്ങിനെയും അരുത്. ആസ്നെഹത്തിന്നുമൂലഛ്ശെദം
തന്നെവെണംഎന്നുയൊഹനാന്റെബുദ്ധി ലൊകംഎന്നു
ള്ളത്ഒർആളല്ല ഒരു കൂട്ടം തന്നെ. തമ്മിൽസംസൎഗ്ഗമുള്ളദെ
വപുത്രന്മാരുടെ പ്രതിപക്ഷം അത്രെ. ലൊകത്തിന്നുയെശു
ഇടയൻ അല്ല തലയും അല്ല, അത്ദുഷ്ടനിൽകിടക്കുന്നുവ
ല്ലൊപിശാചുതന്നെഅതിലെരാജാവു. ലൊകത്തിൽവെളി
ച്ചം സ്നെഹം സത്യം എന്നവറ്റെഅന്വെഷിക്കെണ്ടാദൊഷം
ചെയ്വാൻഎത്രയുംഅത്ഭുതമായൊരുചെൎച്ചഅതിൽഉണ്ടു
താനും. യൊഹനാൻ ലൊകത്തിന്റെആത്മാവിനെഅറി
യെണ്ടതിന്നു ൧യൊഹ.൨,൧൬. മൂന്നുലക്ഷണങ്ങളെ
പറയുന്നു അതാകുന്നത്: ജഡമൊഹം കൺമൊഹംസം
സാരത്തിൽവമ്പുഎന്നത്രെ. ജഡമൊഹമാകട്ടെ, ഭക്ഷണം
വസ്ത്രാഭരണം നെരമ്പൊക്കു മുതലായതിന്റെ അതിപെ [ 44 ] രുക്കംതന്നെ. കൺമൊഹമൊ, നിവൃത്തിപ്പാൻകഴിയാത്ത
ദൊഷങ്ങളെഒരുചിത്രംപൊലെമനസ്സിൽധരിക്കുന്നതല്ലാ
തെതക്കം വരുന്തൊറും മാംസകണ്ണുകളെകൊണ്ടുഅന്വെഷി
ച്ചുനൊക്കുക: കളിവാക്കു കാമരാഗാദികൾ കള്ളജ്ഞാനംസ
ത്യത്തെതടുക്കുന്നദൂഷണം പ്രതിവാദംമുതലായതിൽരസിക്ക
എന്നുംമറ്റുംആകുന്നു. സംസാരത്തിൻവമ്പുകൊണ്ടുവിശെ
ഷിച്ചൊന്നുംപറയെണ്ടതല്ല, അഭിമാനം ഡംഭു രാക്ഷസ
ഭാവം രജൊഗുണം മുതലായത് അതിന്റെമുഖ്യലക്ഷണങ്ങ
ൾആകുന്നു. ഈവകയിൽലൊകത്തിന്റെഭാഗ്യംനില്ക്കുന്നു
കഷ്ടം. ഇടുക്കവാതിലിൽകൂടിദെവരജ്യത്തിലെക്കപ്രവെശി
പ്പാൻലൊകൎക്കമനസ്സില്ലഅവർദൈവത്തെയുംഅവനൊ
ടുചെൎന്നീട്ടുള്ളതൊക്കയുംനിരസിച്ചുതള്ളികളയുന്നു. ദൈവം
സ്നെഹംആകുന്നു അവൻആദ്യംനമ്മെസ്നെഹിച്ചതകൊണ്ടു
നാമുംഅവനെസ്നെഹിക്ക. ലൊകസന്തൊഷത്തിന്നുപകരം
യെശുതനിക്കുള്ളവൎക്ക നിത്യജീവനെതരുന്നു ലൊകവുംഅതി
ന്റെമൊഹവുംനശിച്ചുപൊകുംസമയംദെവപുത്രന്മാർഅവ
നുസദൃശന്മാരായിഅവനെകണ്ടുഎന്നുംസ്തുതിക്കയുംചെയ്യും.അ
ത്കൊണ്ടുഈദിവസത്തിലുംലൊകത്തെവെറുപ്പാനും ദെവസ്നെ
ഹത്തിൽവെരൂന്നിവളരുവാനും എനിക്കദെവാനുഗ്രഹംഉ
ണ്ടാക.

൧൭

ലൂൿ.൧൩,൨൪ ഇടുക്ക് വാതിലൂടെഅകമ്പൂകുവാ
ൻപൊരാടുവിൻ.

ദെവരാജ്യത്തിൽപ്രവെശിപ്പാൻഒർഇടുക്കുവാതിലെ
ഉള്ളു അത് കടന്നിട്ടുനിത്യജീവനിൽദെവരാജ്യത്തിൽഎത്തുവാ
ൻമനസ്സുള്ളവൻ വിസ്താരം കുറഞ്ഞ വഴിയിൽതന്നെനടക്കെണ്ടു.
ഇടുക്ക്‌വാതിലൂടെകടപ്പിൻ മത്താ.൫)൧൩.എന്നുമാത്രമല്ല,ഇ
ടുക്ക്‌വാതിലൂടെഅകമ്പൂകുവാൻപൊരാടുവിൻലൂൿ ൧൩, [ 45 ] ൨൪എന്നുംയെശുപറയുന്നു. വാതിൽഇടുക്കുള്ളതാകകൊ
ണ്ടുപൊരാട്ടംതന്നെവെണം. കൎത്താവായയെശുഒരുമനുഷ്യ
നെഅനുതാപവിശ്വാസങ്ങളുടെവഴിയിലെക്ക്കടത്തുവാ
ൻആരംഭിച്ചാൽപലവിരൊധങ്ങളെനെരിട്ടുജയിക്കെണ്ടി
വരുന്നു. മനുഷ്യസ്വഭാവംഎല്ലാംവഷളായിതീൎന്നുവല്ലൊ.
യെശുഇങ്ങിനെആയ്പൊവരെപിടിച്ചാൽപലവിധകൌശ
ലങ്ങളെപ്രയൊഗിക്കുന്നു. തന്റെകൊപംരുചിനൊക്കു
വാനുംസംഗതിവരുത്തിമരണഭീതിയുംനരകസങ്കടങ്ങളുംകരു
ണയെലഭിപ്പാനുള്ളആഗ്രഹവുംഅവരിൽജനിപ്പിച്ചു
പാപശക്തിയും ഹൃദയത്തിന്റെവഷളത്വവുംകാണിച്ചുപ്രാ
ൎത്ഥനകൊണ്ടുദിവ്യവാഗ്ദത്തങ്ങളെപിടിപ്പാൻഉത്സാഹിപ്പി
ച്ചുഅവൎക്കതന്നെത്താൻക്രൂശിൽനിന്നുമരിച്ചപ്രകാരവുംമഹ
ത്വസിംഹാസനത്തിലും ന്യായാസനത്തിലുംഇരിക്കുന്നപ്രകാര
വുംകാട്ടിഉത്സാഹത്തിന്നുംവെറുപ്പിന്നുംഒരൊഉദാഹരണങ്ങ
ളെനൊക്കുവാൻസംഗതിവരുത്തിതന്റെരക്ഷെക്കായിഒരൊ
ഉപായങ്ങളെപ്രയൊഗിപ്പാൻസമ്മതിച്ചുആവതില്ലഎന്നു
ബൊധംവരുത്തി ചിലപ്പൊൾ കുറഞ്ഞൊരുആശ്വാസവും
പ്രാൎത്ഥനെക്കതക്കഉത്തരവുംനല്കിപിശാചിന്റെഅധികാരത്തി
ൽഅവരെഏല്പിക്കയും തത്സമയത്ത്അതിൽനിന്നുഉദ്ധരിക്ക
യുംദെഹദീനങ്ങളെഅയക്കയുംവെണ്ടുംവണ്ണംനീക്കുകയുംചെ
യ്യുന്നു. ഈവകയെകൊണ്ടുമനുഷ്യനിൽഒരൊഅറിവുംപാപ
വഴിയിൽനടപ്പാൻചഞ്ചലവുംജനിച്ചുവരുന്നു.ദെവരാജ്യത്തി
ൽപ്രവെശിപ്പാൻമനസ്സുവന്നെങ്കിലുംവാതിൽഇടുക്കുള്ളത്
എന്നുകാണുകകൊണ്ടുകഴികയില്ലെന്നുബൊധിച്ചുഅവൻ
ഭയപ്പെട്ടുനില്ക്കുന്നു. എങ്കിലുംമുമ്പിൽസ്വൎഗ്ഗപ്രാപ്തിപിറകി
ൽനരകംഎന്നറിഞ്ഞുപക്ഷെസാധിക്കുംഎന്നുനിശ്ചയി
ച്ചുഅവൻപൊരാട്ടംതുടങ്ങിപ്രവെശിപ്പാൻആഗ്രഹംവൎദ്ധിക്കും
അളവിൽപ്രാൎത്ഥിച്ചുംഅന്വെഷിച്ചുംമുട്ടിയുംകൊണ്ടുസാദ്ധ്യ [ 46 ] മായിഎന്നുകണ്ടുസന്തൊഷിക്കയുംചെയ്യുന്നു. ഇങ്ങിനെആ
കുന്നത്‌സ്വൎഗ്ഗരാജ്യ പ്രവെശം. കൎത്താവായയെശുആവശ്യമു
ള്ളവരെല്ലാവരെയുംതനിക്ക്ഇഷ്ടമുള്ളപൊരാട്ടത്തിന്നുഉത്സാ
ഹിപ്പിച്ചു. യഹൊവഅനൎത്ഥദിവസത്തിൽനിന്നെചെവി
കൊണ്ടുയാകൊബിന്റെദൈവത്തിൻനാമത്തിൽനിന്നെ
ഉയൎത്തിശുദ്ധസ്ഥലത്ത്നിന്നുനിണക്ക്തുണയും ചിയൊനി
ൽനിന്നുസഹായവുംഅയച്ചുഹൃദയത്തിന്റെആഗ്രഹപ്രകാരംനിണക്ക് നല്കിനിന്റെവിചാരങ്ങളെനിവൃത്തിക്കുമാറാക.
സങ്കീ.൨൦,൧.൨.൪.എന്നുള്ളവാഗ്ദത്തങ്ങളെപൂരിപ്പിച്ചു
കൊൾ്വൂ.

൧൮

യശാ.൪൫, ൭. ഞാൻസമാധാനത്തെഉണ്ടാക്കുന്നു,ദൊ
ഷത്തെയുംസൃഷ്ടിക്കുന്നു, യഹൊവയായഞാൻഇക്കാൎയ്യ
ങ്ങളെഒക്കയുംചെയ്യുന്നു.

സുഖകാലങ്ങളുംഅനൎത്ഥദിവസങ്ങളുംഈലൊകത്തി
ൽമാറിവരുന്നത്എല്ലാവൎക്കുംസമ്മതം ഇന്നെത്തദിവസ
വുംസംശയംകൂടാതെഅനെകൎക്കസമാധാനകാലം, മറ്റെ
പലൎക്കുംസങ്കടസമയമായി ഉദിച്ചിരിക്കുന്നു. ഒരു ക്രിസ്ത്യാ
നൻസമാധാനവുംസങ്കടവുംഒരുപൊലെവിചാരിച്ചുഉദാസീ
നനായിഅനുഭവിക്കെണമെന്നുതൊന്നെണ്ട.അബ്രഹാംആ
ധനവാന്റെയുംലാജരന്റെയുംസൌഖ്യാസൌഖ്യങ്ങളെവ
ളരെഭെദമായികണ്ടു, ജീവകാലത്തിൽധനവാൻഗുണവുംലാജ
രൻദൊഷവുംലഭിച്ചനുഭവിച്ചുഎന്നുപറഞ്ഞുനിത്യംതയ്യി
ൽ പ്രതികൂലമായസമാധാനവുംദൊഷവുംഒരൊരുത്തൎക്കതല
യിൽഎഴുത്തുപ്രകാരംവരുന്നുഎന്നു ഊഹിപ്പാൻഒരുസംഗതി
യില്ല. ഞാൻസമാധാനത്തെഉണ്ടാക്കി, ദൊഷത്തെയുംസൃഷ്ടി
ക്കുന്നുഎന്നുയഹൊവപറയുന്നു. മനുഷ്യരുംപലപ്പൊഴുംചി
ലൎക്ക സമാധാനവുംചിലൎക്കസങ്കടവുംവരുത്തുവാൻപ്രയത്നംക [ 47 ] ഴിക്കുന്നു. യിറമിയാപ്രവാചകന്റെകാലത്തിൽഉള്ളവൎക്കനബു
കദ്നെചർരാജാവുമാത്രംയരുശലെംപട്ടണത്തിന്നുംയഹൂദ
രാജ്യത്തിന്നുംസങ്കടംവരുത്തുന്നുഎന്നുവിചാരിപ്പാൻസംഗ
തിതൊന്നീട്ടുണ്ടായിരിക്കും. ജരുബാബലിന്റെകരുന്തലക്കാർ
പാൎസിരാജാവുമാത്രംഞങ്ങളെബാബലടിമയിൽനിന്നുവി
ടുവിച്ചുഎന്നുദൈവത്തെവിചാരിയാതെഊഹിച്ചിട്ടുണ്ടായിരി
ക്കും. അത്കൊണ്ടുദൈവംയശായപ്രവാചകന്റെവായിമൂലം,
യഹൊവയായഞാൻഇക്കാൎയ്യങ്ങളെഒക്കയുംചെയ്യുന്നുഎ
ന്നുഖണ്ഡിച്ചുകല്പിച്ചിരിക്കുന്നു. അവൻമനുഷ്യരെകൊണ്ടുത
ന്റെഹിതംനടത്തുന്നുസത്യം, അവൎക്ക വെണ്ടും പ്രകാരംധീര
തയും ഭീരുത്വവും ജീവനും മരണവും വരുത്തുന്നതല്ലാതെ ങ്കാൎയ്യ
സാദ്ധ്യത്തിന്നും അസാദ്ധ്യത്തിന്നും അവർഅറിയാതെകണ്ടു
അനെകവിഷയങ്ങളെനടത്തുന്നു. ഞാനൊഇതെല്ലാംവിചാരി
ച്ചുദൈവത്തൊടു, നിന്റെമുഖംഎന്റെമെൽഉയൎത്തിസമാധാ
നം തരെണമെ, ദൊഷം എന്നെദുഃഖിപ്പിക്കാതിരിക്കെണ്ട
തിന്നുഎന്നെകാത്തുകൊൾ്കഎന്ന്അപെക്ഷിക്കും. ഈജീ
വകാലത്തിൽസങ്കടംഅനുഭവിക്കെണ്ടിവന്നാൽഞാൻഅതിനെ
ലാജരനൊട്ഒത്തവണ്ണംകൈക്കൊള്ളും.അത്എന്നെദൈ
വത്തിൽ നിന്നു മാത്രം വെറുതിരിക്കരുത്. ദൈവത്തെസ്നെഹി
ക്കുന്നവൎക്ക സകലവും നന്മെക്കായിവ്യാപരിക്കുന്നുഎന്നുള്ള
വാഗ്ദത്തവും യെശുവൊടുസമാധാനവുംഎനിക്ക്അനുഭവ
മായിവന്നാൽ ഈദിവസത്തിന്റെകഷ്ടതെക്കുംമതി.

൧൯

സങ്കീ. ൪൨,൨. എന്റെദെഹിദൈവത്തെജീവനുള്ളദെ
വനെകുറിച്ചുതന്നെദാഹിക്കുന്നു.

ദൈവംആകട്ടെ, നാംവന്ദിക്കെണ്ടിയപരമാത്മാവുംസെ
വിക്കെണ്ടിയകൎത്താവുംമാത്രമല്ല, നമ്മുടെ ആത്മാവിന്നുപൂൎണ്ണതൃ
പ്തിവരുത്തുന്നനന്മയും സന്തൊഷിപ്പിക്കുന്നവെളിച്ചവും ജീവിപ്പി [ 48 ] പ്പാൻമനസ്സുള്ളജീവനാഥനുംആകുന്നു. നാംതപ്പിനൊക്കി
കണ്ടെത്തെണ്ടതിന്നുഅവനെഅന്വെഷിക്കെണ്ടത്. അവ.പ്ര
൮.൧൭, ൨൬.അവൻനമ്മിൽവന്നില്പാൻ മനസ്സാകകൊണ്ടു
തന്നെപ്രത്യകഷനാക്കുന്നു. തന്നിൽനമുക്ക്സമാധാനംഉണ്ടാ
കെണംഎന്ന്അവന്റെഇഷ്ടം. ദൈവംസകലത്തിലുംസകല
വുമായിതന്നെകൊണ്ടുപൂരിപ്പിക്കുന്നത്‌സൃഷ്ടികളുടെസൌഭാ
ഗ്യംആകുന്നു. ദാവിദ് പറയുന്നത്. എന്റെആത്മാവുജീവനു
ള്ളദൈവത്തിന്നായി ദാഹിക്കുന്നുഅവൻബുദ്ധികൊണ്ടുത
ന്നെഅല്ല, ഹൃദയത്തിലെപൊരായ്മയിൽനിന്നുജനിച്ചവാ
ഞ്ഛയെകൊണ്ടുഅന്വെഷിച്ചതിന്നുവെദത്തിൽപലപ്പൊഴും
ദാഹംഎന്നപെർപറഞ്ഞുവരുന്നു.അവൻഈവാക്കുപറയു
മ്പൊൾശത്രുക്കളുടെമുമ്പിൽനിന്നുഓടിപ്പൊകെണ്ടിവന്നു. അ
വർപരിഹസിച്ചുഅവനൊടു, നിന്റെദൈവംഎവിടെഎ
ന്നുപറഞ്ഞുവളരവ്യസനംവരുത്തുകകൊണ്ടുഅവൻദൈവ
ത്തൊടു, നിന്റെജലപാത്തികളുടെഇരച്ചലിൽഅഗാധംഅ
ഗാധത്തെവിളിക്കുന്നു, നിന്റെഒളങ്ങളുംതിരകളുംഎല്ലാം
എന്റെമീതെകടന്നുപൊകുന്നു,നീഎന്നെമറന്നത്എന്തി
ന്നു. ശത്രുവിന്റെഞെരുക്കംഹെതുവായിഞാൻഎന്തിന്നു
ദുഃഖിച്ചുനടക്കുന്നുഎന്നുസങ്കടപ്പെട്ടുപറഞ്ഞു. അങ്ങിനെയു
ള്ളമനഃപീഡയിൽ അവൻ,എന്റെആത്മാവുദൈവത്തെവി
ളിച്ചുജീവനുള്ളദൈവത്തിന്നായിദാഹിക്കുന്നു. എന്നുഞരങ്ങി
പ്രാൎത്ഥിച്ചത്. ശത്രുഭയം നീക്കെണ്ടതിന്നല്ല, ആത്മാവിന്റെവാ
ഞ്ഛയെതീൎക്കെണ്ടതിന്നും ദാഹത്തിൽഒരുമാൻവെള്ളംകുടിച്ചുആ
ശ്വാസംകൊള്ളുന്നതുപൊലെതന്റെഉള്ളിൽദൈവത്തെഅ
നുഭവിച്ചുസന്തൊഷിക്കെണ്ടതിന്നുഅങ്ങിനെഅപെക്ഷിച്ചു
നാണിച്ചുപൊയതുമില്ല. അവൻആഗ്രഹിച്ചഅനുഭവംസാധി
ച്ചു. അതിന്നായിഅവൻഎന്റെആത്മാവെ ഇ ഇടിഞ്ഞിരിക്കുന്ന
ത്എന്തിന്ന്,എന്റെഉള്ളിൽചഞ്ചലപ്പെടുന്നത്എന്തിന്ന് [ 49 ] ദൈവത്തെശരണംആക്കുക, എന്റെമുഖരക്ഷയുംദൈവവു
മായവനെഞാൻഇനിയുംസ്തുതിക്കും എന്നുസന്തൊഷിച്ചുപാ
ടുകയുംചെയ്തു. ഇനിക്കുംഉള്ളിൽദൈവത്തെഅനുഭവിപ്പാൻ
മനസ്സാകുന്നു.ഈലൊകംമുഴുവൻഒരുവന പ്രദെശംഅത്രെ.
ജീവനാളെല്ലാംഒരു വലിയസങ്കടമാലയുമാകുന്നുഎങ്കി
ലുംഅവൻതാഴ്മയുള്ളവരുടെആത്മാക്കളെതണുപ്പിച്ച് ആ
ശ്വസിപ്പിക്കുന്നു, അവൻജീവന്റെഉറവുതന്നെഅല്ലൊ.ഇഹ
ലൊകത്തിൽതന്റെവചനംകൊണ്ടുംആത്മദാനങ്ങളെകൊ
ണ്ടും നാം അവന്റെസാദൃശ്യത്തിൽഉണൎന്നെഴുനീറ്റശെഷം
നിത്യജീവന്റെഅനുഭവംകൊണ്ടുംഅവൻപൂൎണ്ണതൃപ്തിന
ല്കും. ഹല്ലെലൂയാ.

൨൦

അപ. പ്രവൃ. ൧൭,൩൦. ഇപ്പൊഴൊദൈവംഎല്ലാ
ടവുംമനന്തിരിയെണംഎന്നുസകലമനുഷ്യരൊടുആജ്ഞാ
പിക്കുന്നു.

പൌൽ ഈവചനങ്ങളെഒരുകൂട്ടംഅഥെനരൊടു
പറഞ്ഞത്, അവരിൽ ചിലലൊകജ്ഞാനികളുംഉണ്ടായിരു
ന്നു. യവനന്മാർ, തങ്ങളുടെജാതിഎല്ലാജാതികളിൽജ്ഞാ
നംമികെച്ചത്എന്നുവിചാരിച്ചു. പിന്നെഅഥെനർഎ
ല്ലായവനന്മാരിൽബുദ്ധിഏറിയവർഎന്നുസൎവ്വസമ്മതമായി.
പൌൽഈവകയുള്ളവരൊടുദൈവംകണക്കിടാത്തഅ
ജ്ഞാനകാലത്തെകൊണ്ടുസംസാരിച്ചുഎല്ലാവരും യവനന്മാ
രുംകൂടമാനസാന്തരപ്പെടെണംഎന്നുള്ളദെവകല്പനയെഅ
റിയിച്ചപ്പൊൾഅവൎക്കവളരെആശ്ചൎയ്യംതൊന്നി. മനു
ഷ്യബുദ്ധിക്ക്എത്തുവാൻകഴിയുന്നതൊക്കയുംഅറിഞ്ഞുവി
ദ്യാകൌശലങ്ങളിൽ മുഖ്യമായമനുഷ്യർ അജ്ഞാനംമാന
സാന്തരംഎന്നവാക്കുകളെഎങ്ങിനെപൊറുക്കും. ആലൊ
കജ്ഞാനികൾപൌലിനെയുംതന്റെപ്രസംഗത്തെയുംപരിഹ [ 50 ] സിച്ചുദുഷിക്കയുംചെയ്തു. ആകട്ടെദെവവചനംസകലമനുഷ്യ
ജ്ഞാനത്തിന്റെമീതെഇരിക്കുന്നു. അതിനെഅറിഞ്ഞുവിശ്വസി
ക്കുന്നവർമാത്രം ജ്ഞാനികൾആകുന്നു, ശെഷമുള്ളവരെല്ലാവ
രും എത്രവിദ്യകളിൽപരിചയംഉണ്ടെങ്കിലുംഅജ്ഞാനികൾ
എന്നെപറയാവു. ദെവവചനംഅറിയാത്ത ഇസ്രയെലരൊടു
മൊശപറഞ്ഞതാവിത്: ജാതികളുടെ കണ്ണുനളിൽഇത്
തന്നെനിങ്ങളുടെജ്ഞാനവുംബുദ്ധിയുംആയിരിക്കും. അവ
ർഈകല്പനകളെഒക്കയുംകെട്ടുഈവലിയജാതിജ്ഞാനവുംബു
ദ്ധിയുമുള്ളജാതിഎന്നുപറയും. നമ്മുടെദൈവമായയഹൊ
വയൊടുനാംഅപെക്ഷിക്കുമ്പൊൾഒക്കയുംഅവൻനമുക്ക്സമീ
പമായിരിക്കുന്നതുപൊലെദൈവംതങ്ങൾ്ക്കഇത്രസമീപമായവലി
യജാതിഎതുള്ളു. ഞാൻഇന്നുനിങ്ങളുടെമുമ്പിൽസ്ഥാപിക്കുന്ന
ഈഎല്ലാന്യായങ്ങളെനീതിയുള്ളകല്പനകളുംലഭിച്ചവലിയ
ജാതിയുംഎതുള്ളു.൫മൊ-൪, ൬—൮ ആരുടെ മനസ്സുംദെ
വവചനത്തൊടുഒത്തുവരുന്നില്ലഎങ്കിൽഅവൻമാനസാന്തര
പ്പെടെണം. മുമ്പെസ്നെഹിച്ചത്പകെക്കയും പകെച്ചത്‌സ്നെ
ഹിക്കയുംദൈവത്തെയുംമറ്റുസകലത്തെയുംവെറെവിചാരി
ക്കെണം. ഇത് ദൈവം എല്ലാടവും ഉള്ളമനുഷ്യരൊടുജ്ഞാ
നികളൊടുംഅജ്ഞാനികളൊടും മൎയ്യാദക്കാരൊടും മ്ലെഛ്ശ
ന്മാരൊടും കല്പിക്കുന്നു. തന്റെവചനത്തിന്റെശക്തികൊണ്ടുഅ
വരിൽമാനസാന്തരംവരുത്തുവാൻമനസ്സുള്ളവനാകുന്നു. ബുദ്ധി
ക്ക്മാത്രംഅല്ല, ഹൃദയത്തിന്നുപുതുക്കംവെണം. പലപ്പൊഴുംബു
ദ്ധികൊണ്ടുതാഴ്മയെവൎണ്ണിക്കുന്നവൻ ഹൃദയത്തിൽ ഡംഭിയും അൎത്ഥാ
ഗ്രഹത്തെആക്ഷെപിക്കുന്നവൻഅൎത്ഥാഗ്രഹിയുംസൌമ്യതയെ
പ്രസ്താപിക്കുന്നവൻ ക്ഷണകൊപിയുംആകുന്നു. കാരണംഅവ
ൎക്ക ബുദ്ധികൊണ്ടുഒരൊന്നുശരിയായിബൊധിച്ചുഎങ്കിലും ഹൃദ
യത്തിൽഒരുപുതിയജീവൻവന്നില്ല. അതുകൊണ്ടുയെശുനിങ്ങൾ
വീണ്ടുംജനിക്കെണംഎന്നുംആത്മാവിൽനിന്നുജനിച്ചത് ആത്മാവ് [ 51 ] വ് ആകുന്നു എന്നും കല്പിച്ചത് യൊഹ.൩.ഇങ്ങിനെ ദൈവത്തി
ൽ നിന്നു ജനിച്ചവനത്രെ ദൈവത്തിന്നു ഇഷ്ടനാകുന്നു.

൨൧

൧തെസ്സ.൪, ൧൭. ഇങ്ങിനെ നാം എപ്പൊഴും കൎത്താ
വിനൊടു കൂട ഇരിക്കും.

യെശു തനിക്കുള്ളവരൊടു കൂട അവസാനത്തൊളം ഇരി
ക്കുന്നു. അവന്റെ നാമത്തിൽ അവർ കൂടി വരുന്തൊറും അ
വൻ അവരുടെനടുവിൽ ഉണ്ടു. അവൻ പൊൻ നിലവിളക്കു കളു
ടെ നടുവിൽ നടക്കുന്നു. എന്നിട്ടു പൌൽ ഇവിടെ നീങ്ങി ക്രിസ്ത
നൊടു കൂട ഇരിപ്പാൻഎനിക്ക് വാഞ്ഛ ഉണ്ടു എന്നും നാംദെ
ഹത്തിൽ നിന്നു പുറപ്പെട്ടു കൎത്താവിനൊടു കൂട ഇരിപ്പാൻ
ആഗ്രഹിക്കുന്നു എന്നും പുനരുത്ഥാനത്തിൽ നാം കൎത്താവി
നെ ആകാശത്തിൽ എതിരെല്പാനായി മെഘങ്ങളിൽ പറ്റി
ക്കപ്പെടും ഇങ്ങിനെ എപ്പൊഴും കൎത്താവിനൊടുകൂട ഇരി
ക്കും എന്നും പറയുന്നു. നാം കൎത്താവിനൊടു കൂട ഇരുന്നാൽ
അവന്റെ ആലയത്തിലെ സിംഹാസനത്തിന്മുമ്പാകെ ഇരി
ക്കും. ഈ ആശ്ചൎയ്യമുള്ള വാക്കിനെ കാണുന്നതു ഇതാ മനുഷ്യ
രൊടു കൂട ദൈവത്തിന്റെ കൂടാരം. അവൻ അവരൊടു കൂട
വസിക്കയും ദൈവം താൻ അവരുടെ ദൈവമായിരിക്കയും
ചെയ്യും. പുതിയയരുശലെം തെരിഞ്ഞെടുക്കപ്പെട്ടവൎക്കാ
യി യത്നമാക്കീട്ടുള്ള പട്ടണം എബ്ര.൧൧,൧൬ ആ പട്ടണ
ത്തിൽ ദൈവത്തിന്നു വസിപ്പാൻ ഒരു കൂടാരവും അവന്റെ
സിംഹാസനവും ഇരിക്കും. അവിടെ മനുഷ്യർ നിരന്തരമാ
യി അവനൊടു കൂട വസിക്കയും അവനൊ അവരുടെ ദൈ
വമായി അവരൊടു കൂട മെവുകയുംചെയ്യും. ഈ ദൈവത്തി
ന്റെ അതിശയമുള്ള താഴ്മയും മനുഷ്യൎക്കും ദൈവത്തിന്നും
ഉള്ള സഖ്യവും ചെൎച്ചയും ഐഹിക ബുദ്ധികളായ നമുക്കു എ
ങ്ങിനെ ബൊധിക്കും. [ 52 ] എങ്കിലും ദൈവം ജ്വലിക്കുന്ന അഗ്നി അല്ലയൊ. എ
ബ്ര. ൧൨, ൨൯ ദഹിപ്പിക്കുന്ന അഗ്നിയൊടു കൂട വസിപ്പാൻ
മനസ്സുള്ളവൻ ആർ, തീകൊള്ളികളുടെ നടുവിൽ ഇരിപ്പാൻ
പ്രാപ്തൻ ആർ. വിശ്വാസത്താലെ യെശു ക്രൂശിൽ നിന്നു ഉണ്ടാ
ക്കിയ പ്രായശ്ചിത്തം കൈകൊള്ളാത്ത ദുഷ്ടന്മാരും കള്ള
ഭക്തിക്കാരും മാത്രം ഇങ്ങിനെ പറയുന്നു. യശാ. ൩൩, ൧൪
രക്ഷയെ പ്രാപിച്ചു യെശുവിന്റെ നീതിവസ്ത്രം ഉടുത്തു അ
വനിൽ വസിക്കുന്നവൎക്ക ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ല
ജീവിപ്പിക്കുന്ന വെളിച്ചം അത്രെ പിതാവിന്റെ അടുക്കൽ
പൊവാൻ ക്രീസ്തനത്രെ വഴി ആകുന്നു. ഈ വഴിക്കലെ അല്ലാ
തെ ദൈവത്തെ അടുപ്പാൻ തുനിയരുതു. ന്യായവിധിനാളി
ൽ ക്രീസ്തൻ മഹത്വസിംഹാസനത്തിലിരിക്കുമ്പൊൾ എല്ലാ
ജാതികൾ അവന്റെ മുമ്പാകെ നില്ക്കെങ്ങിവരും. എങ്കിലും
അവന്റെ നീതിയും സാദൃശ്യവും ഇല്ലാത്തവൎക്ക അത് അസ
ഹ്യ കഷ്ടമത്രെ ആയിരിക്കും. നീതിമാന്മാരുടെ ദെഹങ്ങൾ്ക്ക
അത് സുഖമായി വരെണ്ടതിന്നു ഒരു വലിയ മാറ്റം വെണ്ടി
വരും. മൎത്യദെഹങ്ങൾ്ക്ക ദൈവമഹത്വം കണ്ടു കൂടാ. അതി
ന്നു യശായ, ഹിസ്ക്കിയെൽ, യൊഹനാൻ മറ്റും ഉദാഹരണങ്ങ
ൾ ആകുന്നു. ഞാൻ ഇരിക്കുന്നെടത്തു നിങ്ങളും ഇരിക്കെണ്ട
തിന്നു ഞാൻ പിന്നെയും വന്നു നിങ്ങളെ ചെൎത്തു കൊള്ളും
എന്നുള്ള വാഗ്ദത്തത്തെ കൎത്താവു എന്നിലും എനിക്കുള്ള
വരിലും പൂരിപ്പിക്കെണമെ.

൨൨

ഫിലി. ൩, ൨൨ നമ്മുടെ പെരുമാറ്റമല്ലൊ വാനങ്ങ
ളിൽ ആകുന്നു.

നമ്മുടെ പെരുമാറ്റം വാനങ്ങളിൽ ആകകൊണ്ടുനാം
ഈ ഭൂമിയിൽ പരദെശികളും അതിഥികളുമത്രെ ആകുന്നു.
ഭൂമിയിൽ നമുക്കു സ്ഥിരമായ വാസസ്ഥലമില്ല സ്വൎഗ്ഗീയമാ
[ 53 ] യതൊന്നു അന്വെഷിക്കെണ്ടു. അതുവും അല്ല പുതിയജന
നം കൊണ്ടു മാത്രം നാം സ്വൎഗ്ഗപ്രാപ്തിക്കും അനുഭവങ്ങൾ്ക്കും
യൊഗ്യന്മാരായി വരുന്നു എന്ന് ഈ വാക്കുകളെ കൊണ്ടു ഏ
റ്റു പറയുന്നതു. ഈ ഭൂമിയിലും ഒരൊരുത്തൻ തന്റെ ജന്മ
ദെശത്തെ മറ്റെ രാജ്യങ്ങളിൽ അധികം സ്നെഹിക്കുന്നു അ
ത് മറ്റവൎക്ക എത്രയും അനിഷ്ടനാടായി തൊന്നിയാലും
തനിക്ക് അത് സുഖഭൂമി തന്നെ. അങ്ങിനെ തന്നെ വിശ്വാ
സികൾ സ്വൎഗ്ഗീയ വിശെഷങ്ങളെ തൊട്ടും വിചാരിക്കുന്നു.
ദെഹ ജനനം കൊണ്ടല്ല ഈ മനസ്സുണ്ടാകുന്നു, അതിന്നു
മെലിൽ നിന്നു ഒരു ജനനം വെണ്ടുന്നതു. അങ്ങിനെ ജനി
ച്ചവൎക്ക ദൈവത്തിൽ നിന്ന് ഒരു ജീവനെ കിട്ടിയതിനാൽ
അവരുടെ വിചാരങ്ങളും ആഗ്രഹങ്ങളും മെത്തലെ കാൎയ്യ
ങ്ങളൊടു ഒക്കും, മെത്തലെ വാസസ്ഥലത്തിന്നായി നൊക്കി
പാൎക്കും ആത്മാവിൽ നിന്നു ജനിച്ചവർ ദൈവത്തിന്റെവ
ലത്തു ഭാഗത്തിരിക്കുന്ന യെശുവിന്റെ വാസസ്ഥലവിശെഷ
ങ്ങളെ അന്വെഷിക്കുന്നു. കൊല. ൧,൩ ആത്മിക മനുഷ്യ
ൻ ദെഹത്തെ വിട്ടു കൎത്താവൊടു കൂട ഇരിപ്പാൻ ആഗ്രഹിക്കു
ന്നു എങ്കിലും ജഡരക്തങ്ങൾ ദെവരാജ്യം അവകാശമായി
അനുഭവിക്കയില്ല എന്ന് അവൻ അറികകൊണ്ടു ശരീരത്തെ
വിട്ടു സ്വൎഗ്ഗീയ ധനങ്ങളെ അനുഭവിപ്പാൻ തക്ക ആത്മീക
ശരീരമായി പിന്നെയും കൈക്കൊള്ളെണ്ടതിന്നു ദ്രവിച്ചു െ
പാവാനായിട്ടു ഏല്പിക്കുന്നത് പുതിയ ജനത്തിൽ കിട്ടിയ
ജീവിനും വിശ്വാസവും വൎദ്ധിക്കും അളവിൽ നമ്മുടെ പെരുമാ
റ്റം സ്വൎഗ്ഗത്തിൽ ആകുന്നു എന്നുള്ള നിശ്ചയം ഉറപ്പു കൂ
ടും. ആത്മിക ജീവൻ നമ്മിൽ പുഷ്ടി വെക്കുന്തൊറും ആനിത്യ
വാസ സ്ഥലത്തിന്നായിട്ടു നമ്മുടെ ആഗ്രഹവും ലൌകികത്തി
ലെ വെറുപ്പും വൎദ്ധിക്കുന്നതു. ലൌകികധനങ്ങളും പാപവി
ഷം നിറഞ്ഞ ദെഹവും അല്ലാതെ മറ്റൊന്നിനെയും അനുഭ [ 54 ] വിക്കാത്ത മനുഷ്യനിലും യെശുവെ മരിച്ചവരിൽ നിന്നു ഉയ
ൎപ്പിച്ചവന്റെ ആത്മാവിനെ ലഭിച്ച പുതിയ മനുഷ്യനിലും അ
ത്യന്തം വ്യത്യാസം. അതുകൊണ്ടു നാം ഇഹലൊകത്തിൽ പര
ദെശികളും അതിഥികളുമായി നടക്ക, ആകാശത്തിൻ കീഴെ എ
ല്ലാം മായ എന്നു വെച്ചു ഐഹികധനങ്ങളെ വിട്ടു പൊകെ
ണ്ടിയ സമയം ഒൎത്തു ഉണൎന്നും പ്രാൎത്ഥിച്ചും കൊണ്ടു കൎത്താവി
ന്റെ മാനത്തിന്നായി കൊണ്ടു ജീവിക്ക പലപ്പൊഴും അസഹ്യ
മായി തൊന്നുന്ന കഷ്ടങ്ങളെ ധൈൎയ്യത്തൊടെ സഹിക്ക.
അത് ക്ഷണികമല്ലൊ. സ്വൎഗ്ഗീയ ഭവനത്തിൽ സകല പ്രാ
ൎത്ഥനകൾ്ക്കും ആശകൾ്ക്കും പരിപൂൎണ്ണമായ നിവൃത്തി വരും നിശ്ച
യം.

൨൩

ലൂക്ക. ൨൧, ൩൩. വാനവും ഭൂമിയും ഒഴിഞ്ഞുപൊകും
എന്റെ വചനങ്ങൾ ഒഴിഞ്ഞു പൊകയില്ലതാനും.

ലൊകാവസാനം വെദത്തിൽ പല പ്രകാരം വൎണ്ണിച്ചു കി
ടക്കുന്നു. ൧ം൨ാം സങ്കീൎത്തനം ഉണ്ടാക്കിയവൻ യഹൊവയൊ
ടു നിന്റെ സംവത്സരങ്ങൾ തലമുറ തലമുറയായിട്ടിരിക്കുന്നു.
പൂൎവ്വത്തിൽ നീ ഭൂമിക്ക അടിസ്ഥാനം ഇട്ടു, ആകാശങ്ങളും
നിന്റെ കൈക്രീയ തന്നെ. അവ നശിക്കും, നീയൊ നിലനി
ല്ക്കും; അവ ഒരു തുണി പൊലെ പഴതായി പൊകും, ഒരു ശാ
ൽവയെ പൊലെ നീ അവറ്റെ മാറ്റും എങ്കിലും നീ പൂൎവ്വ
പ്രകാരം ഇരിക്കുന്നു, നിന്റെ സംവത്സരങ്ങൾ അവസാനി
ക്കയുമില്ല. പെത്രൻ ൨ാം ലെഖനം ൩,൭ എഴുതിയത്. ആ
കാശങ്ങളും ഭൂമിയും ന്യായവിധി നാളിന്നു കാക്കപ്പെട്ടിരി
ക്കുന്നു. എന്നെ ൧൦ാം വാക്കിൽ അതിനെ വ്യാഖ്യാനിച്ചു
കൊടുത്തു പറഞ്ഞതു: ആ ദിവസത്തിൽ വാനങ്ങൾ മുഴങ്ങി ഒ
ഴിഞ്ഞും പഞ്ചഭൂതങ്ങൾ കത്തി അഴിഞ്ഞും ഭൂമിയും അ
തിലുള്ള പണികളും വെന്തു പൊകും. വെളി. ൨൦, ൧൧.
വായിക്കുന്നത്. പിന്നെ ഞാൻ വലുതായ വെള്ള സിംഹാസ [ 55 ] നത്തെയും അതിമ്മെൽ ഇരുന്നവനെയും കണ്ടു. അവന്റെ
സന്നിധിയിൽ നിന്നു ഭൂമിയും വാനവും മങ്ങിപ്പൊയി അവ
റ്റിനു സ്ഥലം കാണായതുമില്ല, ൨൧, ൧ ഒന്നാം വാനവും
ഭൂമിയും ഒഴിഞ്ഞു പൊയല്ലൊ. സമുദ്രവും ഇനി ഇല്ലാ ഇ
ങ്ങിനെ ആകാശഭൂമികൾ ഒഴിഞ്ഞും ഒടിയും ദഹിച്ചും പൊ
കും. യെശുവിന്റെ വചനങ്ങൾ മാത്രം ഒഴിയാതെ നിന്നു നി
വൃത്തിയായി വരും. ലൊകാവസാനം മാനുഷസങ്കല്പിത
ങ്ങൾ്ക്കും വാഗ്ദത്തങ്ങൾ്ക്കും ശാസനകൾ്ക്കും ധൎമ്മങ്ങൾ്ക്കും തീൎച്ച വരുത്തും.
കള്ളപ്രവാചകരും ഉപദ്രവികളും ചതിയമ്മാരും ഞെളി
ഞ്ഞു ലൊകജ്ഞാനികളും ലഘുബുദ്ധികളായ ജല്പികളും
പറഞ്ഞ വാക്കുകൾ എല്ലാം അന്നു ഒഴിഞ്ഞു പൊകും. മനുഷ്യ
ർ ഒരൊ സമയത്തു വളരെ മാനിച്ച അനെക വെപ്പുകളും
ആചാരങ്ങളും സാരമില്ലാതെയായി തീരും. എന്നാൽ സ്ഥി
രവും സത്യവും ആഞ്ചാസവും നിൎമ്മലവും ഉള്ളതിനെ എവി
ടെ കാണും. മരണനെരത്തും വിധിനാളിലും നാണം വരുത്താ
ത്തതും ഭയം എന്നിയെ വിശ്വസിപ്പാൻ തക്കതും എവിടെ കി
ട്ടും; ഈ ചൊദ്യങ്ങൾ്ക്ക പെത്രൻ ഉത്തരം പറഞ്ഞതു: അ
തെ നിത്യജീവന്റെ വചനങ്ങൾ ഉണ്ടു. അതെ യെശുവിന്റെ
വചനങ്ങൾ മാത്രം ഒഴിഞ്ഞു പൊകയില്ല. അവന്റെ വചന
ങ്ങളെ കെട്ടു കാത്തു കൊള്ളുന്നവർ ധന്യരാകുന്നു. ന്യായനി
ധിയിലും എല്ലാം അവന്റെ വചനപ്രകാരം നടക്കും. അ
തിൽ ഒന്നും നിവൃത്തിവരാതിരിക്കയില്ല. യെശുവിന്റെ വച
നങ്ങളെ വിശ്വസിക്കുന്നവൻ നാണിച്ചു പൊകയില്ല. കൎത്താ
വെ ഞാൻ വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്നു സ
ഹായിക്കെണമെ.

൨൪

൨ കൊറി. ൧,൩ മനസ്സിലിവൻ പിതാവും സൎവ്വാ
ശ്വാസത്തിന്റെ ദൈവവുമായി നമ്മുടെ കൎത്താവായ യെ [ 56 ] ശു ക്രീസ്തന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെ
ട്ടവനാക.

ഒരു ക്രീസ്ത്യാനൻ വിശ്വാസത്താലെ ദൈവത്തെ യെ
ശു ക്രീസ്തന്റെ പിതാവെന്നു വിളിച്ചാൽ ദൈവം തന്റെ
ഏക ജാതനായവന്നു കാണിക്കുന്ന സ്നെഹം വിശ്വാസിക്കും
അനുഭവമായി വരുന്നു എന്നും ദൈവപുത്രനിലെ വിശ്വാ
സം ഒരു മനുഷ്യന്നു ദൈവ മകൻ ആയ്തീരുവാൻ അധി
കാരം തരുന്നു എന്നും യെശു ജീവിച്ചെഴുനീറ്റ ശെഷം മറി
യ മഗ്ദലെനയൊടു ഞാൻ എന്റെയും നിങ്ങളുടെയും പി
താവിന്റെ അടുക്കലും എന്റെയും നിങ്ങളുടെയും ദൈവത്തി
ന്റെ അടുക്കലും കരെറി പൊകുന്നു എന്നു പറഞ്ഞ പ്രകാര
വും കൂട ഒൎക്കുന്നു. പിന്നെ ഒരുവൻ യെശു ക്രീസ്തന്റെ പി
താവിനെ കരുണകളുടെ പിതാവെന്നു വിളിച്ചാൽ താനും
കരുണെക്ക് ആവശ്യമുള്ളവരുടെ കൂട്ടത്തിൽ ഇരിക്കുന്നു
എന്നു ഏറ്റു പറഞ്ഞു സ്വൎഗ്ഗസ്ഥ പിതാവു കരുണകൊണ്ടു
തന്റെ മെലും നൊക്കും എന്നു ആശിക്കയും വിശ്വസിക്കയും
ചെയ്യുന്നു. പിന്നെ ഒരുവൻ ദൈവത്തെ സൎവ്വാശ്വാസത്തി
ന്റെ ദൈവം എന്നു വിളിച്ചാൽ സങ്കടങ്ങളിൽ വെണ്ടുന്ന
ആശ്വാസത്തിന്നായി അവനെ നൊക്കി പാൎക്കുന്നു. ഇപ്രകാ
രം ചെയ്യുന്നവർ സങ്കടങ്ങളിലും ദൈവത്തെ സ്തുതിപ്പാൻ
പ്രാപ്തന്മാരായി വരുന്നു. തന്റെ മാനവും പുത്രന്മാരുടെ ഗു
ണവും വിചാരിച്ചു ദൈവം സങ്കടങ്ങളെ കൊണ്ടു ശിക്ഷിക്കു
ന്നു. കരുണകളുടെ പിതാവായി അവൻ സങ്കടങ്ങളെ മാറ്റി
അവർ പൊടി ആകുന്നു എന്നൊൎത്തു അസഹ്യമായി അവ
രെ ഉപദ്രവിക്കാതെയും പ്രാപ്തിയിൽ അധികം പരീക്ഷി
ക്കാതെയും എല്ലാ സങ്കടങ്ങളിൽ അവൎക്ക ആശ്വാസസമ
യങ്ങളെ നല്കി ഒടുവിൽ അവരുടെ ദുഃഖം എല്ലാം സുഖമാ
യി മാറ്റുകയും ചെയ്യും. ആശ്വാസങ്ങളുടെ ദൈവമായി [ 57 ] അവൻ തന്റെ വചനം കൊണ്ടു അവരെ ആശ്വസിപ്പിക്ക
യും സ്ഥിരീകരിക്കയും ചെയ്യുന്നു. സങ്കടങ്ങൾ പലവിധമാ
ക കൊണ്ടു ദെവവചനത്തിൽ പലവക ആശ്വാസങ്ങളും അ
ടങ്ങിയിരിക്കുന്നു. അതു എല്ലാ ദീനങ്ങൾ്ക്ക വെണ്ടുന്ന മരുന്നു
കളെ സൂക്ഷിച്ചു വെക്കുന്ന ഔഷധശാലക്ക് സമം. ദാരി
ദ്ര്യ ദീനങ്ങളിലും ദൂഷണനീരസങ്ങളിലും ഹൃദയപരീക്ഷാ
ദെഹൊപദ്രവങ്ങളിലും മരണഭീതിയിലും ചാകുന്നെരത്തും
ദെവവനത്തിൽ അതാത് ആശ്വാസം കൊണ്ടും പിന്നെ
ദൈവം അതിനെ അറിയിച്ചത് മാത്രമല്ല തന്റെ ആത്മാ
വെകൊണ്ടു അനുഭവത്തിന്നു കൊടുക്കുന്നതിനാൽ ആശ്വാ
സങ്ങളുടെ ദൈവം എന്ന നാമത്തിന്നു യൊഗ്യൻ ആകുന്നു
വല്ലൊ. അതുകൊണ്ടു ദൊവെഗ് ചെയ്തപ്രകാരം നാം ഒ
രു നാളും ചെയ്യരുതു. അവൻ ദൈവത്തെ തന്റെ ബ
ലമാക്കി വെക്കാതെ ദ്രവ്യ സമൃദ്ധിയിൽ ആശ്രയിച്ചു ത െ
ന്റ വഷളത്വത്തിൽ ബലവാനായിരുന്നു. സങ്കീ. ൫൨,൭
ന്യായ വിധിനാളിൽ നാം ഇപ്രകാരമുള്ളവരൊടുകൂട
യെശുവിന്റെ ഇടത്തു നില്ക്കാതിരിക്കെണ്ടതിന്നു ആശയി
ൽ സന്തൊഷിക്കയും ഉപദ്രവത്തിൽ സഹിക്കയും സ്ഥിര
പ്പെടുകയും ചെയ്യുമാറാക. എന്നാൽ സങ്കടങ്ങളിലും ദൈ
വത്തെ സ്തുതിക്കെണ്ടതിന്നു സംഗതി വെണ്ടുവൊളം ഉണ്ടു എ
ന്നു ഈ ദിവസത്തിലും കാണും.

൨൫

൧ യൊഹ ൧,൭. ദെവപുത്രനാകുന്ന യെശുക്രീ
സ്തന്റെ രക്തം നമ്മെ സകല പാപത്തിൽ നിന്നു ശുദ്ധീ
കരിക്കുന്നു.

ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു പാപം നീ
ങ്ങി പൊകെണമെന്നു ഒരൊരുത്തനു മനസ്സാക്ഷി തന്നെ
ബൊധം വരുത്തുന്നു. യെശുക്രീസ്തന്റെ രക്തത്താൽ ശുദ്ധി [ 58 ] വരുന്ന പ്രകാരം സുവിശെഷം മാത്രം അറിയിക്കുന്നു. ഒരുമ
നുഷ്യന്നു പാപമൊചനത്തിന്റെ നിശ്ചയം ഉണ്ടായാൽ ജീ
വനുള്ള ദൈവത്തെ സെവിക്കെണ്ടതിന്നു അവന്റെ മനസ്സാ
ക്ഷി മരണ ക്രീയകളിൽ നിന്നു ശുദ്ധമായി വന്നു. എബ്ര.
൯, ൧൪. അവന്റെ ആത്മാവു മുഴുവൻ പാപശുദ്ധിയെ കി
ട്ടിയെങ്കിൽ അവൻ തന്റെ വസ്ത്രം ആട്ടിൻ കുട്ടിയുടെ രക്ത
ത്തിൽ അലക്കി വെളുപ്പിക്കയും ചെയ്തു. വെളി. ൭, ൧൪ ഇ
തൊക്കയും യൊഹനാൻ മെലെഴുതിയ വചനത്തിൽ സമ
ൎപ്പിച്ചു പറയുന്നതു: ദൈവം വെളിച്ചത്തിൽ ഇരിക്കുന്ന പ്ര
കാരം വിശ്വാസികൾ വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ അ
വൎക്ക അന്യൊന്യം സംസൎഗ്ഗം ഉണ്ടു. പിന്നെ യെശുക്രീസ്ത െ
ന്റ രക്തം അവരെ സകല പാപത്തിൽ നിന്നു ശുദ്ധീകരി
ക്കുന്നു. മനസ്സാക്ഷി അവരെ വല്ല പാപം ചുമത്തിയാൽ
യെശുവിന്റെ രക്തം അതിനെയും നീക്കും. അവർ പാപ
ത്തെ ഏറ്റു പറഞ്ഞു വിശ്വാസത്തൊടു കൂട അടുക്കെ ചെ
ല്ലുക മാത്രമെ വെണ്ടു. പിന്നെ അവർ ദിവസെന തങ്ങളു
ടെ ഉള്ളിൽ പാപം ഉണ്ടെന്നു ഏറ്റുപറയെണ്ടിവന്നാൽ
യെശുവിന്റെ രക്തം അവരെ സകല പാപങ്ങളിൽ നി
ന്നു വിടുവിക്കും എന്നും ശുദ്ധ നടപ്പിന്നു പ്രാപ്തിയും നല്കും എ
ന്നും നിത്യജീവനിൽ അവർ മുഴുവനും തികഞ്ഞവരായിവ
രുവൊളം ആ രക്തത്തിന്റെ ശക്തി അവരെ താങ്ങും എ
ന്നും അവർ ആശിക്കയും വിശ്വസിക്കയും ചെയ്യുന്നു. മനുഷ്യ
പ്രയത്നവും ബുദ്ധി ശക്തികളും നീക്കുവാൻ കഴിയാത്ത പാപ
ങ്ങളിൽ നിന്നു ശുദ്ധീകരിക്കെണ്ടതിന്നു യെശുവിന്റെ രക്ത
ത്തിൽ ശക്തി വെണ്ടുവൊളം ഉണ്ടു. അത് ദൈവപുത്രന്റെ
രക്തം ആകുന്നുവല്ലൊ. അത് വിശുദ്ധവും അത്യന്തം വില
യുമുള്ള രക്തമാകുന്നതല്ലാതെ ക്രീസ്തനിൽ ദിവ്യത്വവും മാ
നൗഷത്വവും ഒന്നായി ചെൎന്നു വന്നതിനാൽ ദൈവശക്തി [ 59 ] നിറഞ്ഞതും ആകുന്നു. മനുഷ്യവംശം മുഴുവനും ഉദ്ധരിപ്പാ
നും അവരുടെ അസംഖ്യ പാപങ്ങളെ നീക്കുവാനും അത് മ
തിയായ്വന്നു. സകല മലിനതയെ നീക്കി ദൈവസാദൃശ്യം വ
രുത്തുവാൻ അതിനു കഴിവുണ്ടു. ഇതെല്ലാം പരിശുദ്ധാത്മാവി
ന്റെ വ്യാപാരത്താൽ അനുഭവമാക്കി വരുന്നു. ദൈവപ പുത്ര
നായ യെശുവിന്റെ രക്തം എന്നെയും സകല പാപങ്ങളി
ൽ നിന്നു ശുദ്ധീകരിപ്പാൻ മതിയായിട്ടുള്ളത്. ഞാൻ വെളി
ച്ചത്തിൽ നടന്നാൽ ഒരു ദൊഷവും എന്നിൽ ശെഷിക്കയി
ല്ല. പാപശുദ്ധി വന്നിട്ടു ഞാനും തികഞ്ഞ നീതിമാന്മാരൊടു
ചെൎന്നു നിത്യം ധന്യനായി പാൎക്കും. ദെവശുശ്രൂഷയിൽ പി
ന്നെ ഒരു തടവും ഉപദ്രവവും തളൎച്ചയും എനിക്ക് ഉണ്ടാകയി
ല്ല. പിന്നെ യെശുക്രീസ്തന്റെ നാളിൽ ഇനി വെളിവായി വ
രുവാനുള്ളതിന്നു ഞാൻ കാത്തിരിക്കെയുള്ളു. ഇതാകുന്ന
ത് ഞാൻ എത്തെണ്ടിയ ലാക്കു.വൊർ കഴിച്ചു കിട്ടെണ്ടിയ
രത്നം കൎത്താവായ യെശുക്രീസ്തന്റെ കരുണ അതിന്നായി
എന്നെ തുണെക്കുമാറാക.

൨൬

യൊഹ. ൧൦, ൧൪, ഞാൻ നല്ല ഇടയനാകുന്നു, എ
ന്റെവ ഞാൻ അറിയുന്നവനും എന്റെവറ്റാൽ അ
റിയപ്പെടുന്നവനും ആകുന്നു.

യെശു നല്ല ഇടനായിട്ടു തനിക്കുള്ളവരെ അറിയുന്നു,
മറ്റെ സകല സൃഷ്ടികളെ അറിയുന്നത് പൊലെ അല്ല, അ
വരെ തനിക്കുള്ളവർ എന്നറിയുന്നു. അവസാന നാളിൽ അ
ക്രമക്കാരൊടു ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു പറ
യും പൊലെ തനിക്കുള്ളവരെ പിതാവിന്റെ മുമ്പാകെ അ
റിയിക്കും. അവൻ സൎവ്വജ്ഞനാകകൊണ്ടു തനിക്കുള്ളവരു
ടെ ക്രീയകളും കഷ്ടവും വിശ്വാസ്യതയും ആവശ്യങ്ങളും ആ
പത്തുകളും സൂക്ഷ്മമായി അറിയുന്നു. അവർ പാൎക്കുന്ന സ്ഥ [ 60 ] ലവും ത്രീകാലങ്ങളിൽ അവരുടെ അവസ്ഥ മുഴുവൻ അ
റിയുന്നു. അതുകൊണ്ടു തത്സമയത്തു അവൎക്ക വെണ്ടുന്നതും
ചെയ്വാനും അറിയുന്നു. അവൻ അവരുടെ നാമങ്ങളെയും ഒ
രൊരുത്തരുടെ ഗുണദൊഷങ്ങളെയും അറിയുന്നു, അവരെ
തനിക്കുള്ളവരായിട്ടു അറിയുന്നു. ആകാശത്തിൻ കീഴുള്ളതൊ
ക്കയും തന്റെ മുതൽ എങ്കിലും തന്റെ വചനം വിശ്വാസ െ
ത്താടു കൂട കെട്ടനുസരിക്കുന്നവർ പ്രത്യെകം തനിക്കുള്ളവ
ർ ആകുന്നു. അവൻ അവരെ ഹൃദയത്തിൽ വഹിക്കുന്നു. ഇ
ടയൻ സ്വന്ത ആടുകളൊടു ഏതുപ്രകാരം അപ്രകാരം യെ
ശു തനിക്കുള്ളവരൊടു ചെൎന്നിരിക്കുന്നു.

കൎത്താവ് ഇങ്ങിനെ തനിക്കുള്ളവരെ അറിയുന്നതു പൊ
ലെ അവർ അവനെയും അറിയുന്നു. അവർ മറ്റൊരൊന്നു
അറിയുന്നതു പൊലെ അല്ല യെശുവിനെ അറിയുന്നത്, ഈ
അറിവിനാൽ അവരുടെ ആത്മാക്കൾ ജീവിക്കുന്നു. നല്ല ഇ
ടയനായി അവൻ തങ്ങളെ രക്ഷിച്ചു തങ്ങൾ്ക്കായി ജീവനെയും
ഉപെക്ഷിക്കയാൽ നിത്യജീവനെ സമ്പാദിച്ചു എന്നും ന
ല്ല ഇടയനായി ആടുകൾ്ക്ക സ്വന്ത വഴിയിൽ നടപ്പാൻ സമ്മതി
ക്കാതെ തന്റെ വചനമാകുന്ന ശബ്ദം കൊണ്ടും അതിശയ ശ
ക്തി കൊണ്ടും അവരെ ഉപദെശിച്ചു നടത്തി അനുസരിക്കുന്ന
വൎക്ക നിത്യജീവനെയും പരിപൂൎണ്ണതയെയും തരും എന്നും ത
ന്റെ കൈയിൽ നിന്നു തങ്ങളെ പറിച്ചു കളവാൻ ആൎക്കും
സമ്മതിക്കയില്ല എന്നും എല്ലാം അവർ നിശ്ചയമായി അറി
യുന്നു. അവർ പ്രത്യെകം അവന്റെ ശബ്ദം കെട്ടും വചനം ഗ്രഹി
ച്ചും സുവിശെഷ സാരം അറിഞ്ഞും ഇരിക്കകൊണ്ടു ഒരു അ
ന്യൻ വന്നു വ്യാജൊപദെശങ്ങളെ കൊണ്ടും മറ്റും അവരെ
നെൎവ്വഴിയിൽ നിന്നു തെറ്റിപ്പാൻ ശ്രമിച്ചാൽ ഇത് യെശുവി
ന്റെ ശബ്ദം അല്ല എന്നു അറിഞ്ഞു അവർ അനുസരിക്കാതെ
ഒടിപൊകുന്നു. കൎത്താവായ യെശു ഒരൊ ആത്മാവിനെത
[ 61 ] ന്റെ ആത്മാവിനാൽ നടത്തി വരുന്നു. അവൻ നല്ലവൻ അ
വനെ തൊട്ടു പറവാനുള്ളതെല്ലാം ഈ വാക്കിൽ അടങ്ങിയി
രിക്കുന്നു. അതുകൊണ്ടു എന്റെ ദെഹവും ആത്മാവും ഈ ദി
വസത്തിൽ വെണ്ടുന്ന രക്ഷയും സൌഖ്യവും പ്രാപിച്ചനു
ഭവിക്കെണ്ടതിന്നു ഈ നല്ല ഇടയന്റെ കൈയിൽ വാസം ചെ
യ്വൂതാക.

൨൭

യൊഹ. ൧൪, ൧൯. ഞാൻ ജീവിച്ചിരിക്കുന്നു
വല്ലൊ പിന്നെ നിങ്ങളും ജീവിച്ചിരിക്കും.

യെശു തന്റെ ശിഷ്യന്മാരൊടു ഞാൻ ജീവിക്കുന്നു എന്നു
പറയുമ്പൊൾ പണ്ടുള്ള പ്രവാചകരുടെ മാതിരിപൊലെപ
റഞ്ഞതു. ആയവർ ഭാവികാൎയ്യങ്ങളെ വൎത്തമാനത്തിൽ ന
ടക്കുന്നതു പൊലെ കണ്ടു അറിയിക്കയും ചെയ്തു. അതിനെ െ
യശു കുറഞ്ഞൊരു നെരം കഴിഞ്ഞിട്ടു ലൊകം എന്നെ കാണു
ന്നില്ല എങ്കിലും നിങ്ങൾ എന്നെ കാണുന്നു. ഞാൻ ജീവിക്കുന്നതു
കൊണ്ടു നിങ്ങളും ജീവിക്കുന്നു. ഇത് അവന്റെ പുനരുത്വാ
നത്തിന്റെ ശെഷം മാത്രം ഉണ്ടായി എങ്കിലും യെശുവി
ന്നു എത്രയും നിശ്ചയമായതിനാൽ അന്നു നടന്നതു പൊ
ലെ പറഞ്ഞതു. ഇങ്ങിനെ അവൻ മരിക്കും മുമ്പെ ഞാൻ ഇ
ത്രമെൽ ലൊകത്തിൽ ഇരിക്കുന്നില്ല. യൊഹ. ൧൭൧൧ . എ
ന്നു പറഞ്ഞു. തന്റെ ഒട്ടം അന്നു തീൎന്നു പൊയിരുന്നു. തനിക്ക്
മുമ്പെ പിതാവിനൊടു കൂട ഉണ്ടായ തെജസ്സു അടുത്തു വ
ന്നു എന്നു അവൻ മനസ്സിൽ നിശ്ചയമായി അറിഞ്ഞിട്ടു താൻ
അന്നു തന്നെ മരിച്ചു കഴിഞ്ഞ പ്രകാരം ഞാൻ ഇനി ലൊക
ത്തിൽ ഇരിക്കുന്നില്ല എന്നു പറഞ്ഞതു. യെശു ക്രൂശിൽ നി
ന്നു നിശ്ചയമായി മരിച്ചു മൂന്നാം ദിവസത്തൊളം മരിച്ചവ
രൊടു കൂട ഉണ്ടായിരുന്ന ശെഷം ജീവിച്ചെഴുന്നീറ്റു യുഗാദി
യുഗങ്ങളൊളം ജീവിച്ചിരിക്കുന്നു. വെളി. ൧,൧൮. യെശു [ 62 ] മരിച്ചവരിൽ നിന്നു പിന്നെയും ജീവിച്ചെഴുനീറ്റു തന്റെ
ശിഷ്യന്മാൎക്ക എത്രയും സന്തൊഷകരമായിരുന്നു. അ
വർ അവന്റെ ശുദ്ധ നടപ്പിനെ കണ്ടു ഇസ്രയെലെ രക്ഷി
പ്പാനുള്ള ദെവപുത്രനായ ക്രീസ്തൻ അവൻ തന്നെ എന്നു
വിശ്വസിച്ചു അനുഭവിക്കെണ്ടിവന്ന ദാരിദ്ര്യവും ലൊക
ദ്വെഷ്യവും കൊണ്ടു ഈ വിശ്വാസം അവരിൽ ഇളകി
പൊയില്ല എങ്കിലും ശത്രുക്കൾ അവനെ കെട്ടിക്കൊണ്ടു
പൊകുന്നതും ക്രൂശിൽ തറെപ്പിച്ചു കൊല്ലുന്നതും കണ്ടാ
റെ അവരുടെ മനസ്സിൽ വളരെ ചഞ്ചലം ഉണ്ടായി. ഇ
സ്രയെലിന്റെ രക്ഷിതാവിന്നു ഇതു തന്നെ സംഭവിക്കെ
ണമെന്നു അവൎക്ക ബൊധിക്കായ്ക കൊണ്ടു അവർ ഇടറി
ദുഃഖിച്ചു കരഞ്ഞു തങ്ങളുടെ മനസ്സിലുള്ള ലൊകരാജ്യ
ത്തിന്റെ ആശ് നിഷ്ഫലമായി എന്നു കണ്ടു വിലപിക്കയും
ചെയ്തു. എങ്കിലും അവർ അവനെ തള്ളിക്കളഞ്ഞില്ല.
രാത്രിസമയത്തു കാട്ടിൽ വഴി തെറ്റിപ്പൊയ വഴിപൊ
ക്കൻ സൂൎയ്യൊദയത്തിന്നു കാത്തു നില്ക്കുന്നതു പൊലെ അ
വരും അവന്നായി കാത്തു കൊണ്ടിരുന്നു, നാണിച്ചു പൊയ
തുമില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടു യെശു ജീവനൊടെ അ
വൎക്ക പ്രത്യക്ഷനായി വന്നപ്പൊൾ അവരും ജീവിച്ചു. ശ
ത്രുക്കളുടെ കയ്യിൽ നിന്നു തെറ്റിപ്പൊയതു കൊണ്ടല്ല,
യെശു അവൎക്ക നല്കിയ പുതിയ വെളിച്ചവും ശക്തി സ െ
ന്താഷങ്ങളും കൊണ്ടു തന്നെ അവർ മരിച്ചവരിൽ നിന്നു
ഉയിൎത്തെഴുനീറ്റ പ്രകാരമായിരുന്നു. മുമ്പെ അവർ മരി
ച്ചവരെ പൊലെ ഇരുട്ടിൽ ആയി, യെശുവിനെ പിന്നെ
യും കണ്ടപ്പൊൾ അവരുടെ ആത്മാക്കൾ്ക്ക പുതിയ വെളിച്ചവും
ജീവനും ഉദിച്ചു. മുമ്പെ ഭയവും സങ്കടവും അവരിൽ നിറഞ്ഞു,
പിന്നെയൊ അവർ പുനൎജ്ജീവികളായി സന്തൊഷിച്ചു യെശു
പരിശുദ്ധാത്മാവിന്റെ ദാനവും അവൎക്ക വൎദ്ധിപ്പിച്ചു കൊടു [ 63 ] അതിനാൽ യൊഹ. ൨൨, ൨൨. അവരുടെ വിശ്വാസത്തിന്നും
ആത്മജീവന്നും പുതിയ ഉറപ്പും നിശ്ചയവും വന്നു. ജീവിക്കുന്ന
യെശുവിന്റെ വെളിച്ചവും ജീവശക്തിയും അല്ലാതെ എന്നെ
ഒന്നും പ്രസാദിപ്പിക്കയും വിശ്വാസത്തിൽ ഉറപ്പിക്കയും വെണ്ട.
യെശു ഈ ദിവസത്തിലും എനിക്ക് നീതി സൂൎയ്യനായി ഉദിച്ചു
എന്നെ നൊക്കി നടത്തിയാൽ മറ്റൊന്നിനെ കൊണ്ടും ഒ
രാവശ്യമുണ്ടൊ.

൨൮

൧ യൊഹ ൨,൨ യെശു നമ്മുടെ പാപങ്ങൾ്ക്ക
പ്രായശ്ചിത്തം ആകുന്നു.

ഭൂമിയിലെ രാജാക്കന്മാർ കുറ്റക്കാരായ പ്രജകൾ്ക്ക
ക്ഷമിച്ചു ന്യായമുള്ള കൊപം അവരിൽ നിന്നു നീക്കി സ്നെ
ഹവും കരുണയും കാണിക്കെണമെന്നു വന്നാൽ തങ്ങളുടെ
സ്ഥാനത്തിന്നു അപമാനവും ദൂഷണവും വരാതിരിക്കെ
ണ്ടതിന്നും കുറ്റക്കാരെ വെണ്ടുംവണ്ണം ശിക്ഷിച്ചു ന്യായം നട
ത്തുവാൻ തങ്ങൾ്ക്ക ഏറ മനസ്സില്ല എന്നു ആരും വിചാരിക്കാ
തിരിക്കെണ്ടതിന്നും അപെക്ഷ, വന്ദന, കാഴ്ച, പക്ഷചൊ
ൽ മുതലായത് ചൊദിക്കുന്നു. ഉന്നതനായ ദൈവത്തിന്നു ഒ
രു ലൊകം നിറഞ്ഞ ദ്രൊഹികൾ ഉണ്ടു. അവർ അവന്റെ
പ്രജകൾ മാത്രമല്ല, അവന്റെ സൃഷ്ടികളും ആകുന്നു. അവ
രൊടു സമാധാനവും ചെൎച്ചയും വരുത്തുവാൻ അവൻ എന്തു വ
ഴി നിശ്ചയിച്ചു, രാജാന്മാൎക്കുള്ള ന്യായങ്ങളിൽ ദൈവത്തി
ന്റെ ന്യായം എത്രയും വലിയത്. അവന്റെ മാനത്തിന്നു ഒ
രു കുറവു വരുവാൻ ഒരു നാളും സമ്മതിക്കയില്ല, മനുഷ്യൎക്ക
ക്ഷമിപ്പാനും നിത്യജീവനെ തരുവാനും അവന്നു മനസ്സായി
എങ്കിലും അവന്റെ നാമത്തിന്നു അപമാനവും ദൂഷണവും
വരാതവണ്ണം അവനെയും മത്സരികളായ മനുഷ്യരെയും തമ്മി
ൽ ചെൎപ്പാൻ പ്രാപ്തിയുള്ളവൻ ആർ, ദൈവത്തിന്റെ ശുദ്ധിയും [ 64 ] നീതിയും ദയയും വാത്സല്യവും പ്രസിദ്ധമായി വരുമാറു
എന്തു അപെക്ഷയും വന്ദനവും പക്ഷവാക്കും അവ
നിൽ ചെയ്ത അന്യായത്തിന്നു എന്തു പ്രതികാരവും വെണ്ടു,
അവൻ പാപികളിൽ വല്ലവരൊടു ഇതൊക്കെ നിവൃത്തി
പ്പാൻ കല്പിക്കും എങ്കിൽ എല്ലാം നിഷ്ഫലമായിതീരും.
പാപികൾ അവനെ എങ്ങിനെ അടുക്കും, അവരും അവ
രുടെ ക്രീയകളും എല്ലാം അശുദ്ധി നിറഞ്ഞത്, ദൈവ
ത്തൊടു അവർ വ്യാപരിച്ചാൽ ദൊഷം അല്ലാതെ മറ്റൊ
ന്നും വരികയില്ല. ദൈവം ഇതെല്ലാം അറിഞ്ഞു അതു
കൊണ്ടു അവൻ തന്റെ പുത്രനെ ഈ വലിയ ക്രീയ നി
വൃത്തിപ്പാൻ പാപമുള്ള ജഡത്തിന്റെ സാദൃശ്യത്തിൽ അ
യച്ചു. ആയവൻ ഈ അത്ഭുതമായ വെലയെ ഏല്ക്കയും
ചെയ്തു. അവൻ ന്യായപ്രമാണത്തിന്റെ കീഴിലായി കു
റ്റം വരാത്ത അനുസരണം കൊണ്ടും അപെക്ഷകൊണ്ടും
പാപികളാൽ ദൈവത്തിന്നു വന്ന അപമാനം നീക്കി ദെവ
നീതിയെയും പാപദ്വെഷ്യത്തെയും പ്രസിദ്ധമാക്കെണ്ട
തിന്നുധൎമ്മ കല്പനകളുടെ ശാപം എല്ലാം അനുഭവിച്ചു പാ
പികൾ്ക്ക വരെണ്ടിയ ശിക്ഷകളെ തന്റെ ശുദ്ധ ശരീരത്തി
ൽ കൈകൊള്ളുകയും ചെയ്തു.

ഇങ്ങിനെ യെശു നമ്മുടെ പാപങ്ങൾ്ക്ക പ്രായശ്ചിത്ത
വും ദൈവം നീതിമാനും യെശുവിൽ വിശ്വസിക്കുന്നവനെ
നീതികരിക്കുന്നവനും ആകുന്നു എന്നു പ്രസിദ്ധമായി വ
രെണ്ടതിന്നു ദൈവത്തിന്റെ ദയയെ വൎണ്ണിക്കുന്ന കൃപാ
സനവും ആയി തീൎന്നിരിക്കുന്നു. അവൻ അന്യായമാ
യതൊന്നും പ്രയൊഗിക്കാതെ എല്ലാവരുടെ വീണ്ടെടുപ്പിനാ
യി തന്നെത്താൻ ബലിയായി അൎപ്പിക്കയും ചെയ്തു.

൨൯

൧ മൊശ. ൪൯, ൧൮. യഹൊവയെ, ഞാൻ നിന്റെ [ 65 ] രക്ഷെക്കായി കാത്തിരിക്കുന്നു.

യാകൊബ് ദീനമായി കിടക്കുമ്പൊൾ തന്റെ പുത്ര
ന്മാരെ വിളിച്ചനുഗ്രഹിച്ചു അനുഗ്രഹങ്ങളിൽ ഒരൊ പ്രവാ
ചകങ്ങളെയും കല്പിച്ചു. അതിന്റെ നിവൃത്തി അവരല്ല, അ
അവരുടെ സന്തതികൾ മാത്രം കണ്ടു. യാകൊബ് ദാൻ ഗൊ
ത്രത്തെ കൊണ്ടു അങ്ങിനെ ഒരു ദീൎഘദൎശനം പറഞ്ഞ ശെ
ഷം ദൈവത്തെ നൊക്കി വിശ്വാസത്തൊടു കൂട യ
ഹൊവയെ ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു
എന്നു പ്രാൎത്ഥിച്ചു പറഞ്ഞു. വെദപുസ്തകത്തിൽ ഒരൊ ദി
വ്യ സഹായത്തിന്നും ഉദ്ധാരണത്തിന്നും ദൈവത്തിന്റെ
രക്ഷ എന്ന പെർ ഉണ്ടു. ക്രീസ്തൻ താൻ യശാ. ൪൯, ൬ ര
ക്ഷ എന്ന പെർ ഉള്ളവൻ ആകുന്നു. പിന്നെ യെശു എ
ന്ന പെരിന്റെ അൎത്ഥവും രക്ഷ അല്ലെങ്കിൽ രക്ഷിതാ
വെന്നാകുന്നു. മശീഹാവെകൊണ്ടു മനുഷ്യവംശത്തിന്നു വ
രുവാനുള്ള അനുഗ്രഹങ്ങൾ്ക്ക പ്രവാചകന്മാർ പലപ്പൊഴും
രക്ഷ എന്നു പറഞ്ഞ. യാകൊബ് പ്രവാചകനായി മെ
ൽ എഴുതിയ വാക്കുകളെ പറഞ്ഞതിനാൽ വരുവാനുള്ള
മശീഹാവെ വിചാരിച്ചു അവറ്റെ പറഞ്ഞത്. ദാൻ ഗൊ
ത്രത്തിന്നു അവൻ മുമ്പെ വളരെ സങ്കടമുള്ളത ഒന്നു പ്രവചി
ച്ചു. ദാൻ കുതിരയുടെ മടമ്പുകളിൽ കരെറിയിരിക്കുന്നവൻ
പിന്നൊട്ടു വീഴുവാന്തക്കവണ്ണം കടിക്കുന്നതായി വഴിയിൽ
ഒരു സൎപ്പവും ഊടുവഴിയിൽ അണലിയുമായിരിക്കും എന്നു
ചൊല്ലിയതു, ദാൻ ഗൊത്രക്കാർ ഇസ്രയെലിൽ ആദ്യം.
കള്ളദെവാരാധനയെ നടത്തിയപ്പൊൾ ഈ വാക്കുകൾ്ക്ക
നിവൃത്തി വന്നു. സാക്ഷികൂടാരം ശീലൊവിൽ ഇരുന്ന സമ
യം എല്ലാം ദാൻ ഗൊത്രക്കാർ മിഖാ എന്നവന്റെ ബിം
ബത്തെ സെവിച്ചു കള്ള ആചാൎയ്യന്മാരെയും സ്ഥാപിക്കയും
ചെയ്തു. നായക. ൧൮, ൩ ൦. ൩൧ പിന്നെ യരൊബൊവാം [ 66 ] രാജാവും ദാൻ നഗരത്തിൽ തന്റെ രണ്ടു കാള വിഗ്രഹങ്ങ
ളിൽ ഒന്നു പ്രതിഷ്ഠിച്ചു. ഇങ്ങിനെ ദാൻ ഗൊത്രം ഇസ്രയെ
ലിൽ കള്ള ദെവാൎച്ചനയെ തുടങ്ങി, മറ്റെ ഗൊത്രങ്ങളിൽ
ബാൾ സെവ കൂടകൂട നീങ്ങി ദാൻ ഗൊത്രം തന്റെ വഷ
ളത്വം ഒരു വീഴ്ച വരാതെ നടത്തിക്കൊണ്ടിരുന്നു. വഴിയിൽ
ഒരു സൎപ്പമായും ഊടുവഴികളിൽ അണലിയായും തീൎന്നു. ഇ
സ്രയെലിൽ ഗുണം വരുത്തുവാൻ കഴിയാതെ നാശത്തിന്നു കാ
രണമായി. ഇതെല്ലാം ആത്മാവിൽ കണ്ടിട്ടു യാകൊബ് യ
ഹൊവയെ ഞാൻ നിന്റെ രക്ഷെക്കായി കാത്തിരിക്കുന്നു എ
ന്നു പറഞ്ഞു ഇസ്രയെലിൽ വീണു പൊയതു പിന്നെയും ഉറ
പ്പിക്കെണ്ടതിന്നു വരുവാനുള്ള രക്ഷിതാവിനെ വിചാരിച്ചാ
ശ്വസിക്കയും ചെയ്തു. ഇപ്രകാരം നാമും ഒരൊ നാശങ്ങളെ കാ
ണുന്ന സമയം പ്രവാചകവചനത്തെ പിടിച്ചു യെശു എ
ല്ലാം നന്നാക്കി തന്റെ നാമത്തെ ഭൂമിയിൽ എങ്ങും അറിയി
ച്ചു അവസാന നാളിൽ ശക്തി തെജസ്സുകളൊടെ വന്നു ത
നിക്കുള്ളവരുടെ കഷ്ടം എല്ലാം തീൎക്കും എന്നു വിശ്വസി
ച്ചാശ്വസിക്കെണ്ടിയത്. അതിന്നു അവൻ ഇന്നും തുണ നി
ല്ക്കണമെ.

൩൨

ഫിലി. ൨,൧൧. എല്ലാ നാവും യെശു ക്രീസ്തൻ
കൎത്താവ് എന്നു പിതാവായ ദൈവത്തിന്റെ തെജ
സ്സിന്നായി ഏറ്റു പറകയും ചെയ്യെണ്ടിവരും.

കൎത്താവായ യെശു തന്നെ താഴ്ത്തി ദാസവെഷം ധരിച്ചു
മനുഷ്യരുടെ നടുവിൽ നടന്നു ഒടുവിൽ രണ്ടു കള്ളന്മാരുടെ
നടുവിൽ ക്രൂശിൽ നിന്നു മരിച്ചപ്പൊൾ അനെകർ അവനെ
അറിഞ്ഞില്ല. ചിലർ അവനെ പ്രവാചകൻ എന്നത്രെ പ
റഞ്ഞു, അനെക നാവുകൾ അവനെ ദുഷിക്കയും ചെയ്തു. അന്നു
സ ങ്കീ. ൬൯,൯. ൧൨,൬ ൭ എഴുതിക്കിടക്കുന്നത് നിവൃത്തിയായി [ 67 ] എന്നിട്ടും ഈ യെശുവിനെ പിതാവു ഉയൎത്തി എല്ലാ നാമ
ങ്ങളുടെ മെലായി ഒരു നാമവും കൊടുത്തു അവന്റെ നാമ
ത്തിൽ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും ഉള്ളവരു
ടെ മുഴങ്കാൽ ഒക്കയും മടങ്ങുകയും നാവൊക്കയും യെശുക്രീ
സ്തൻ കൎത്താവാകുന്നു എന്നു പിതാവിന്റെ മഹത്വത്തിന്നായി
അനുസരിച്ചു പറകയും വെണം. നീതിമാന്മാരുടെ മുഴങ്കാലു
കളും നാവുകളും കൊണ്ടു മാത്രമല്ല ഇവിടെ പറഞ്ഞത്, എ
ല്ലാവരും ഒരു ഭെദം കൂടാതെ അങ്ങിനെ ചെയ്യെണ്ടിവരും.
സ്വൎഗ്ഗവാസികൾ ഇപ്പൊൾ യെശുവിനെ ദൈവത്തിന്റെ സിം
ഹാസനത്തിൽ ഇരിക്കുന്നത് കാണുന്നു. ഭൂമിയിൽ അവൻ
തന്നെ കൎത്താവാകുന്നു എന്നു എല്ലാടവും അറിയിച്ചു വരുന്നു.
അവൻ പാതാളത്തിൽ ഇറങ്ങിയപ്പൊൾ അവിടെയുള്ളവ
രും അവന്റെ അധികാരം കാണ്മാൻ സംഗതി ഉണ്ടായി
പിന്നെ ജീവകാലത്തിലും മരിച്ച ശെഷവും അവനെ െ
കാണ്ടു ഒന്നും കെട്ടറിയാത്തവരും അവസാന നാളിൽ അ
വൻ ദിവ്യ തെജസ്സൊടെ പ്രത്യക്ഷനാകുമ്പൊൾ അവനെ
കാണും.ശപിക്കപ്പെട്ടവരും കൎത്താവെ, കൎത്താവെ, കൎത്താ
വെ എന്നു അവനൊടു പറയും. മത്താ. ൭,൨൨. ഇങ്ങിനെ നാ
വൊക്കയും യെശുക്രീസ്തൻ കൎത്താവെന്നു ഏറ്റുപറയുമ്പൊ
ൾ അത് പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായിതീ
രും. യെശുവിന്നും അതിനാൽ മാനം ഉണ്ടാകും. നാമെല്ലാം
അവനെ കൎത്താവെന്നു വിളിക്ക കൊണ്ടും അവൻ പിതാവി
ന്റെ വലത്തു ഭാഗത്തു ഇരിക്കകൊണ്ടും പിതാവിന്നു സ
മമായിരിക്കുന്നു എങ്കിലും മനുഷ്യനായി പിതാവു അവ
നെ അത്ര ഉയൎത്തി എല്ലാ നാമങ്ങളുടെ മെലായ നാമം
കൊടുത്തതിനാൽ തനിക്കും ഈ വലിയ സാക്ഷ്യത്തിൽ
നിന്നു മാന മഹത്വങ്ങൾ വരുന്നുവല്ലൊ. യെശുവിന്നു ബഹു
മാനം വരുന്തൊറും അത് അങ്ങിനെ തന്നെ പിതാവിന്നും [ 68 ] വരുന്നു അവൻ യെശു ക്രീസ്തന്റെ പിതാവാകുന്നുവല്ലൊ.
സുവിശെഷത്തെ കെൾ്ക്കുന്ന നാം കൎത്താവായവനെ സ െ
ന്താഷത്തൊടെ വന്ദിച്ചു മുട്ടുകുത്തി താഴ്മയൊടു കൂട യെ
ശു തന്നെ നമ്മുടെ കൎത്താവെന്നു ഏറ്റു പറയെണ്ടുന്നതു
ന്യായം. തന്റെ തിരുരക്തത്താലെ നമ്മെ വീണ്ടും കൊണ്ടു
ഇരുട്ടിന്റെ അധികാരത്തിൽ നിന്നു ഉദ്ധരിച്ചു നിത്യരാ
ജ്യത്തിന്റെ അവകാശികളാക്കിയ കൎത്താവായ യെശു
വിന്നു എന്നെക്കും മാനവും പുകഴ്ചയും സ്തൊത്രവും ഉ
ണ്ടാക.

൩൧

൧ യൊഹ. ൫, ൧൪. നമുക്ക് അവനൊടുള്ള പ്രാ
ഗത്ഭ്യം ആവിതു: നാം അവന്റെ ഇഷ്ടപ്രകാരം വല്ല
തും യാചിച്ചാൽ അവൻ നമ്മെ കെൾ്ക്കുന്നു എന്നത്രെ.

ദൈവത്തിന്റെ ഇഷ്ടപ്രകാരം പ്രാൎത്ഥിക്കെണമെ
ന്നുള്ള കല്പന നമുക്കു ഭാരമായിതൊന്നെണ്ടാ. ദൈവത്തി
ന്നു ഇഷ്ടമുള്ളത് മാത്രം നല്ലതു പിന്നെ നല്ലതെല്ലാം അ
വൻ ഇഛ്ശിക്കുന്നു. അത്കൊണ്ടു പ്രാൎത്ഥനെക്ക് ദെശം വ
ളരെ ഉണ്ടു. ദൈവവചനത്തെ നൊക്കിയാൽ അതിൽ ദൈ
വം മനുഷ്യരൊടു എത്ര നല്ല കാൎയ്യങ്ങളെ ചൊദിക്കുന്നു,
എത്ര വാഗ്ദത്തങ്ങളെയും കൊടുക്കുന്നു; ഇതെല്ലാം അവ
ന്റെ ഇഷ്ടം. ദെവ കല്പന വാഗ്ദത്തങ്ങൾ എത്രൊടം എ
ത്തുന്നു അത്രൊടം തന്നെ പ്രാൎത്ഥിക്കാം. നാം യഹൊവ െ
യ നിന്റെ വചനപ്രകാരം ഞങ്ങളെ തണുപ്പിക്കയും ശ
ക്തീകരിക്കയും കരുണ കാണിക്കയും ചെയ്യെണമെ. എ
ന്ന് അപെക്ഷിച്ചാൽ ദെവെഷ്ടപ്രകാരം തെന്നെ പ്രാൎത്ഥി
ക്കുന്നു. സ ങ്കീ. ൧൧൯, ൨൫ ൨൮ ൭൮ യെശുവും അവ
ന്റെ വചനങ്ങളും നമ്മിൽ വസിക്കുന്നു എങ്കിൽ നമ്മുടെ ഇഷ്ടം
ദൈവത്തിന്റെ ഇഷ്ടത്തൊടു ഒത്തു വരുന്നു. അതുകൊണ്ടു [ 69 ] യെശു തന്റെ ശിഷ്യന്മാരൊടു നിങ്ങൾ എന്നിലും എ െ
ന്റ വചനങ്ങൾ നിങ്ങളിലും വസിക്കുന്നു എങ്കിൽ നിങ്ങൾ ഇ
ഛ്ശിക്കുന്നത എന്തെങ്കിലും ചൊദിച്ചാൽ അത് നിങ്ങൾ്ക്ക ചെ
യ്യപ്പെടും. യൊഹ. ൧൫, ൭. അനെക കാൎയ്യങ്ങളിൽ ദൈ
വത്തിന്റെ ഇഷ്ടം ഇന്നതെന്നു വെദത്തിൽ കാണുന്നില്ല.
ആ വകയിൽ എങ്ങിനെ ആചരിക്കെണം. നാം ദൈവത്തി
ന്റെ മന്ത്രികളായി തീരരുതു. നമ്മുടെ അല്പ ബുദ്ധികളെ
കൊണ്ടു ദൈവത്തൊടു ഇന്നത് ചെയ്യെണം, ഇന്നത് അരു
തു എന്നു കല്പിക്കരുതെ. ദൈവം ആദിമുതൽ അന്ത്യം വ
രെക്കും ചെയ്യുന്ന ക്രീയയെ ഒരു മനുഷ്യന്നും കണ്ടെത്തുവാ
ൻ കഴികയില്ല. പ്രസംഗി. ൩, ൧൧. എന്നാൽ ദൈവവച
നത്തിൽ ഒരു വാഗ്ദത്തം ഇല്ലാത്തതിന്നായി അപെക്ഷി
ച്ച ആളുകളും ഉണ്ടു. ശമുവെലിന്റെ അമ്മ ദൈവത്തൊ
ടു ഒരു പുത്രനെ അപെക്ഷിച്ചു. ഹിസ്ക്കിയ രാജാവു ത െ
ന്റ ജീവ കാലത്തെ നീട്ടെണമെന്നു പ്രാൎത്ഥിച്ചു. ഇരുവ
ൎക്ക അപെക്ഷപ്രകാരം സാധിച്ചതിനാൽ ദൈവെഷ്ടത്തി
ന്നു വിരൊധമായില്ല എന്ന് അറിയാം. അങ്ങിനെ യെശുവി
ന്റെ ദിവസങ്ങളിൽ അനെകർ ഒരൊ സഹായങ്ങൾ്ക്കായി
അവനൊടു അപെക്ഷിച്ചു, ഒരുത്തരെയും അവൻ വെറുതെവി
ട്ടയച്ചതുമില്ല. പിന്നെ യാകൊബ് വളരെ ധൈൎയ്യത്തൊടെ
പറയുന്നത: നീതിമാന്റെ താല്പൎയ്യമുള്ള പ്രാൎത്ഥന പലതി
ന്നു മതിയാകുന്നു. എലിയ നമ്മെ പൊലെയുള്ള മനുഷ്യ
നായിരുന്നു. മഴ പെയ്യാതിരിക്കെണ്ടതിന്നു അവൻ താല്പ
ൎയ്യമായി പ്രാൎത്ഥിച്ചിട്ടു മൂന്നു സംവത്സരവും ആറു മാസവും
മഴ പെയ്യാതെ ഇരുന്നു. അവൻ പിന്നെയും പ്രാൎത്ഥിച്ച
പ്പൊൾ ആകാശം മഴ തന്നു. ഭൂമി തന്റെ ഫലത്തെ ജനി
പ്പിക്കയും ചെയ്തു. യാകൊ ൫, ൧൬ ൧൭ തന്റെ ഇഷ്ടപ്ര
കാരം നാം അപെക്ഷിക്കുന്നു എങ്കിൽ ദൈവം കെൾ്ക്കുന്നതി [ 70 ] നാൽ നാം ധൈൎയ്യസന്തൊഷങ്ങളൊടു കൂട പലപ്പൊഴും
പലതിന്നും അവനൊടു അപെക്ഷിക്കുന്നതിന്നു ഒരു വി
രൊധവും ഇല്ല, വിശ്വാസം കൂടാതെ മാത്രം അരുതു.

൩൨

൧ കൊറി . ൧൫, ൫൮. നിങ്ങളുടെ പ്രയത്നം
കൎത്താവിൽ വ്യൎത്ഥമല്ല എന്ന് അറിയുന്നു.

വെലക്കാരൻ തന്റെ കൃഷിക്ക് യൊഗ്യൻ. യൂൿ. ൧൦,
൭.൧ തിമ. ൫, ൧൮. കൃഷിക്കാരന്റെ കൂലി മൂൎച്ച ത െ
ന്ന. ദാസന്റെ കൂലിയൊ യജമാനനൊടു നിശ്ചയിച്ച പ
ണം അത്രെ. ഇങ്ങിനെ ലൊകത്തിൽ ഒരൊ പ്രയത്നത്തി
ന്നു അതിന്നടുത്ത കൂലി ഉണ്ടു. എങ്കിലും ക്രീസ്ത്യാനരുടെ കാ
ൎയ്യം വെറെ; അവർ മനുഷ്യരൊടു കൂലി ചൊദിക്കാതെ അ
നെക കാൎയ്യങ്ങളെ ചെയ്യുന്നു: ഭയത്തൊടും വിറയലൊടും
കൂട സ്വന്ത രക്ഷയെ സമ്പാദിക്കയും വാക്കു കൊണ്ടും ക്രീ
യകളെ കൊണ്ടും മറ്റവൎക്ക അനുതാപ വിശ്വാസങ്ങളെ
വരുത്തുവാൻ നൊക്കുകയും കരുണാക്ഷമകളെ കാണി
ക്കയും ദരിദ്രൎക്ക ധൎമ്മം കൊടുക്കയും ആത്മാവിന്നു നഷ്ടം
വരുത്തുന്ന അനെകലൌകിക സന്തൊഷങ്ങളെ വെറു
ത്തു വിടുകയും വീട്ടുകാൎയ്യം സ്ഥാനപ്രവൃത്തികളെ നട
ത്തുകയും മനുഷ്യർ കല്പിച്ച കൂലി കൊടുക്കുന്നതിൽ അ
ധികം കൂട്ടുകാരെ സ്നെഹിച്ചു സെവിക്കയും കൂലിക്കായി
വല്ലതും പ്രവൃത്തിച്ചാലും എകാഗ്രതെയൊടെ കൎത്താവി
ന്നായി അതിനെ ആചരിക്കയും ചെയ്യുന്നു. ഇതിന്നു അവ
ർ ലൊകത്തിൽ ആരൊടും കൂലിയെ ചൊദിക്കയില്ല. എ
ന്നാൽ കൂലിക്കാരൻ ദൈവത്തിന്റെ മുമ്പാകെയും കൂലി
ക്ക് യൊഗ്യനൊ, അതെ എങ്കിലും ദൈവം അവന്നു കടക്കാ
രൻ അല്ല, ഇന്നത് എനിക്ക് കൊടുക്കെണം എന്നു ദൈവ
ത്തൊടു കല്പിക്കാൻ ന്യായമില്ല. കാരണം മനുഷ്യന്റെ ജീ [ 71 ] വനും വെലയെ ചെയ്വാനുള്ള ശക്തിയും വെലയുടെ സാദ്ധ്യ
വും എല്ലാം ദൈവത്തിന്റെ ദാനം. ആകാശത്തിൻ കീഴുള്ള
തൊക്കയും അവന്റെ മുതലാകകൊണ്ടു എനിക്ക് വല്ലതും
മുമ്പിൽ കൊടുത്തിട്ടു പകരം മെടിപ്പത് ആർ. രൊമ. ൧൧,
൩൫ എന്നു പറവാൻ അവന്നു ന്യായം ഉണ്ടു. പിന്നെ ദൈ
വം മനുഷ്യൎക്ക കൊടുക്കുന്ന നന്മകളൊക്ക കരുണയാൽ
അത്രെ തരിക കൊണ്ടു അത് ക്രീയകളാൽ അല്ല, അല്ലായ്കി
ൽ കരുണ ഇനി കരുണ എന്മാനില്ല. രൊമ. ൧൧, ൬. വാ
ത്സല്യവും ഐശ്വൎയ്യവുമുള്ള ദൈവം കരുണയാൽ അത്രെ
വെലക്കരനെ കൂലിക്ക് യൊഗ്യൻ എന്നെണ്ണി തത്സമയം
അതിനെ കൊടുക്കയും ചെയ്യും. ആ സമയം എപ്പൊൾ വ
രും എന്നു ചൊദിച്ചാൽ അത് നിത്യം തന്നെ ആകുന്നു എ
ന്നൊരു വിധമായി പറയാം. ദൈവനാമത്തിൽ ചെയ്യുന്ന
വെലെക്ക് ദൈവാനുഗ്രഹവും ഉണ്ടല്ലൊ. എന്നാൽ പൂൎണ്ണ
പ്രതികാരം യെശു ക്രീസ്തന്റെ നാളിൽ മാത്രം വരും. അ
ന്നു അവൻ ഒരൊരുത്തന്നു തന്റെ ക്രീയ ആകും പ്രകാരം
കൊടുത്തുതീൎപ്പാൻ കൂലിയൊടു കൂട വരും. വെളി. ൨൨, ൧൨
ഈ ദൈവത്തെ സെവിപ്പാൻ ഒരുവന്നു മനസ്സുണ്ടെങ്കിൽ
അവൻ ചെയ്യുന്നതൊക്ക മനഃപൂൎവ്വമായും മനുഷ്യദാസന്മാ
രെക്കാൾ അധികമായും ചെയ്യെണം. അതിന്നു കൂലിയായി
നിത്യ ജീവനെ അവകാശമായി അനുഭവിക്കും നിശ്ചയം.

൩൩

൨ കൊറി. ൪, ൧൩. ഞാൻ വിശ്വസിച്ചു അതു
കൊണ്ടു ഉരെച്ചു എന്നു എഴുതിയതിന്നു ഒത്ത വിശ്വാ
സത്തിൻ ആത്മാവു തന്നെ ഞങ്ങൾ്ക്കും ഉണ്ടാകയാൽ ഞ
ങ്ങളും വിശ്വസിക്കുന്നു അതു കൊണ്ടു ഉരെക്കയും ചെയ്യു
ന്നു.

പൊൽ അപൊസ്തലൻ ഈ വാക്കുകളെ ൧൧൬൭ം സങ്കീ [ 72 ] ൎത്തനത്തിൽ നിന്നു എടുത്തു താനും, സഹകാരികളും കഷ്ട
സങ്കടങ്ങളിലും ധൈൎയ്യത്തൊടെ സുവിശെഷത്തെ ഘൊ
ഷിക്കുന്ന സംഗതിയായി പറഞ്ഞത്. ദാവിദ് ആ സങ്കീൎത്തന
ത്തിൽ ഒരൊ സമയം തനിക്ക് ഉണ്ടായ പരീക്ഷാ സങ്കട
ങ്ങളെ വിവരിച്ചു പറഞ്ഞത്: മരണ ബന്ധങ്ങൾ എന്നെ ചു
റ്റി; നരകവെദനകൾ എന്നെ പിടിച്ചു, ഞാൻ അനൎത്ഥവും
ദുഃഖവും കണ്ടു. എന്നിട്ടു അവൻ ദൈവസ്തുതിക്കായി പി
ന്നെ എഴുതിയതാവിത്: നീ എന്റെ ആത്മാവിനെ മരണ
ത്തിൽ നിന്നും കണ്ണിനെ അശ്രുക്കളിൽ നിന്നും കാലിനെ
വീഴ്ചയിൽ നിന്നും രക്ഷിച്ചു. പിന്നെ അവൻ ഒരു പരീക്ഷ
യെ കൊണ്ടു തനിക്ക് പലപ്പൊഴും ചഞ്ചലം ഉണ്ടായ പ്ര
കാരം അറിയിച്ച ശെഷം എല്ലാ മനുഷ്യരും ഭൊഷ്ക്കു പറ
യുന്നവർ എന്നു ഞാൻ എന്റെ ബദ്ധപ്പാട്ടിൽ പറഞ്ഞു എ
ന്നു സങ്കടപ്പെട്ടുരെച്ചതു. ഈ സകല ദുഃഖങ്ങളെ അവൻ
അനുഭവിച്ചിട്ടും ആലസ്യപ്പെടാഞ്ഞത് എന്തിന്നു, അവ
ന്നു വിശ്വാസത്തിന്റെ ആത്മാവു ഉണ്ടായതിനാൽ അത്രെ.
ഞാൻ വിശ്വസിച്ചു അതുകൊണ്ടു ഉരെച്ചു. അവൻ ഉറെച്ചു
നിന്ന പാറ വിശ്വാസം തന്നെ ആയിരുന്നത്. അതിനാൽ അ
വന്ന ലൊകത്തിൽ ദൈവത്തിന്നു സാക്ഷിയായി നില്പാൻ
പ്രാപ്തി ലഭിച്ചിരുന്നു. പൌൽ മുതലായ അപൊസ്തലരുടെ
അവസ്ഥയും അങ്ങിനെ തന്നെ ആയി; കഷ്ടസങ്കടങ്ങളി
ൽ അവൎക്ക ക്ഷാമം ഉണ്ടായില്ല. അതിന്റെ വിവരം പൌ
ൽ പറയുന്നത് ഇങ്ങിനെ: ഞങ്ങൾ എല്ലാവിധത്തിലും സങ്ക
ടപ്പെട്ടു കുടുങ്ങി പൊകുന്നവർ അല്ല താനും, ബുദ്ധിമുട്ടീട്ടും അ
ഴി നില വന്നവരല്ല, ഹിംസിക്കപ്പെട്ടും കൈവിടപ്പെടുന്ന
വരല്ല, തള്ളിയിടപ്പെട്ടിട്ടും നഷ്ടരായല്ലതാനും യെ
ശുവിൻ ജീവനും ഞങ്ങളുടെ ശരീരത്തിൽ വിളങ്ങി വരെണ്ട
തിന്നു എപ്പൊഴും യെശുവിന്റെ മരിപ്പിനെ ശരീരത്തിൽ [ 73 ] വഹിച്ചും നടന്നും കൊണ്ടത്രെ സ്തെഫാൻ യാകൊബ് മു
തലായ രക്തസാക്ഷികളുടെ മരണത്തെ അറിഞ്ഞിട്ടു
പൌൽ തന്നെയും ശെഷം അപൊസ്തലരെയും കുലെ
ക്ക് ആടുകൾ എന്നെണ്ണുകയും ചെയ്തു. എന്നാൽ സുവിശെ
ഷത്തെ അറിയിച്ചതിൽ തളൎന്നു പൊകാഞ്ഞത് എന്തി
ന്നു, സകല വിരൊധങ്ങളെ ജയിച്ചു കളയുന്ന ധൈൎയ്യം എ
വിടെ നിന്നു കിട്ടി, ഈ ചൊദ്യങ്ങൾ്ക്ക ഉത്തരം മെൽ എഴു
തിയ വചനത്തിൽ കാണും: വിശ്വാസത്തിൽ ആത്മാവ്
അവൎക്ക ഉണ്ടായിട്ടു സാക്ഷ്യം പറവാൻ ശക്തിയും ഉണ്ടായി.
അവർ വിശ്വസിച്ചു അതു കൊണ്ടു ഉരെക്കയും ചെയ്തു. ദൈ
വത്തെ വാക്കു കൊണ്ടും ക്രീയകൊണ്ടും സൎവ്വ ലൊകത്തി
ന്റെ മുമ്പാകെ വൎണ്ണിച്ചു സെവിക്കെണ്ടതിന്നു വിശ്വാസത്തി
ൻ ആത്മാവു ഞങ്ങൾ്ക്കും ഉണ്ടായിവരെണമെ.

൩൪

മത്താ. ൧൧,൨൮. ൩൨. അദ്ധ്വാനിച്ചും ഭാരം
ചുമന്നും നടക്കുന്നൊരെ ഒക്കയും എന്റെ അടുക്കെ
വരുവിൻ, ഞാൻ നിങ്ങളെ തണുപ്പിക്കും. ഇത്യാദി.

ഒരു മനുഷ്യൻ ദെവാത്മാവിന്റെ വ്യാപാരം കൊണ്ടു
പാപത്തിൽ നിന്നു ഉണൎന്നു ആത്മരക്ഷയെ അന്വെഷി
പ്പാൻ തുടങ്ങുമ്പൊൾ വെണ്ടുന്ന വെളിച്ചം ഇല്ലായ്കകൊണ്ടു
സ്വന്ത പ്രയത്നത്താൽ ആശ്വാസം കിട്ടുവാൻ നൊക്കും. ഇ
ങ്ങിനെ അദ്ധ്വാനിക്കുന്ന സമയം പരിശുദ്ധാത്മാവ് ഇതെ
ല്ലാം നിഷ്ഫലം എന്നു ക്രമത്താലെ ബൊധം വരുത്തു
കയാൽ ആശ്വാസവും സൌഖ്യവും ദെവകരുണയാൽ അ
ത്രെ വരുന്നു എന്നും എന്നെ കൂടാതെ നിങ്ങൾ്ക്ക ഒന്നും ചെ
യ്വാൻ കഴികയില്ല എന്നുള്ള യെശുവിന്റെ വാക്കു സത്യം
തന്നെ എന്നും യെശുവിന്റെ അടുക്കൽ വരാതെയും അവനി
ൽ വിശ്വസിക്കാതെയും ഇരുന്നാൽ മാനസാന്തരം സാധിക്ക [ 74 ] യില്ല എന്നും ഗ്രഹിക്കുന്നത് അല്ലാതെ മാനുഷ കല്പനകളും
മത്താ. ൨൩, ൪. വെറെ ഒരൊരൊ കഷ്ടങ്ങളും കൂടി ചെൎന്നുവ
രികകൊണ്ടു പാപം അവന്നു അസഹ്യ ഭാരമായി തൊന്നുന്ന
തു. ഇങ്ങിനെയുള്ളവൎക്ക ആശ്വാസം വരുവാൻ എന്തുപാ
യം, എന്റെ അടുക്കെ വരുവിൻ എന്നു യെശു വിളിക്കുന്നു
എന്നാൽ അവൎക്ക എങ്ങിനെ വരാം, ശക്തി ഇല്ലല്ലൊ, യെ
ശുവിൻ വിളി തന്നെ അവരെ ആകൎഷിച്ചു പ്രാപ്തന്മാരാ
ക്കുന്നു. എന്നാൽ അവന്റെ അടുക്കൽ വന്നിട്ടു അവരൊ
ടു അവൻ എങ്ങിനെ ആചരിക്കും, ഞാൻ നിങ്ങൾ്ക്കു ആശ്വാ
സം തരും എന്ന് അവന്റെ വാക്കു. കരുണയും പാപമൊ
ചനവും സ്നെഹവും കാണിച്ചു കൊടുത്തതുകൊണ്ടു ആശ്വാ
സം വരുത്തുവാൻ അവന്നു മാത്രം ശക്തി ഉണ്ടു സത്യം. പി
ന്നെ ജ്ഞാനവും വെണമല്ലൊ, അതിന്നു യെശു ഒരു വഴി
കല്പിച്ചത്: എന്റെ നുകം ഏറ്റുകൊണ്ടു എങ്കൽ നിന്നു
പഠിപ്പിൻ ഞാൻ നിങ്ങൾ്ക്ക കൎത്താവായിരിക്കട്ടെ, ശുദ്ധ
ന്മാരായിതീരെണ്ടതിന്നു എന്റെ ആത്മാവിന്റെ വ്യാപാ
രവും സൌമ്യതയുള്ള എന്റെ വാഴ്ചയും സമ്മതിച്ചു. അനു
സരിപ്പിൻ. ദെവവചനത്തിൽ നിങ്ങളുടെ രക്ഷെക്കായി എ
ഴുതിക്കിടക്കുന്നതെല്ലാം ഗ്രഹിച്ചു വരെണ്ടതിന്നു ഞാൻ നി
ങ്ങൾ്ക്ക ബുദ്ധി തരും എന്നെല്ലാം പറയും, എങ്കിലും ഇങ്ങി
നെയുള്ളവർ ശക്തിയും ധൈൎയ്യവും ഇല്ലാത്തവർ ആകു
ന്നുവല്ലൊ. ആകട്ടെ യെശു സൌമ്യതയുള്ളവൻ ദുഃഖിക്കു
ന്നവരെ ആശ്വസിപ്പിപ്പാനും ദീനന്മാരെ ചികിത്സിച്ചു ഉറ
പ്പിപ്പാനും അവന്നു ശീലം ഉണ്ടു. ചതഞ്ഞ ഞാങ്ങണയെ അ
വൻ മുറിക്കുന്നില്ല, മങ്ങി കത്തുന്ന തിരിയെ കെടുക്കയുമില്ല
ല്ലൊ. ഈ പറഞ്ഞ സകലത്തിന്റെ ഫലം എന്തു, ഇങ്ങി
നെ യെശുവിന്റെ അടുക്കൽ വരുന്നവർ തങ്ങളുടെ ആത്മാക്ക
ൾ്ക്ക വിശ്രാമം കണ്ടെത്തും എന്നിതത്രെ. യെശുവിന്റെ നുകം [ 75 ] പുതിയ നടപ്പിൽ അവൎക്ക അസഹ്യമായി വരുന്നില്ല. അത് ല
ഘുവാകുന്നുവല്ലൊ, യെശുവിൻ ചുമടു അവൎക്ക തടവായിവരു
ന്നില്ല അത് ഘനമില്ലാത്തതാകുന്നുവല്ലൊ, ദൈവസമാധാന
ത്തൊടും താഴ്മയുള്ള മനസ്സൊടും കൂട അവർ തങ്ങളുടെ ര
ക്ഷയെ സമ്പാദിച്ചു നടക്കുന്നു.

൩൫

൧ വെത്ര. ൧, ൫ വിശ്വാസത്താൽ നിങ്ങൾ
ദൈവശക്തിയിൽ കാക്കപ്പെടുന്നു.

പുതിയ ജനനം ദൈവത്തിന്റെ ക്രീയ ആകുന്നു എന്നു
അനെക ദൈവവചനങ്ങളെകൊണ്ട് അറിയാം. ആർ എങ്കി
ലും താൻ പുതിയ മനുഷ്യനായി തീൎന്നു എന്നു വിചാരിച്ചു ത
ന്റെ ഹൃദയത്തിൽ പരിശുദ്ധാത്മശക്തിയുടെ രുചി നൊക്കി
യില്ല എങ്കിൽ ആയവൻ തന്നെത്താൻ ചതിക്കുന്നു. ആത്മ
ദാരിദ്ര്യത്തെയും വഷളത്വത്തെയും ബൊധിക്കാതെയും,
ദൈവകരുണയും പാപമൊചനവും ആഗ്രഹിക്കാതെയും,
മെലിൽ നിന്നു ശക്തിയും വെളിച്ചവും കിട്ടുവാൻ പ്രാൎത്ഥി
ക്കാതെയും ഹൃദയത്തിൽ പുതുക്കം വരുത്തുവാൻ നൊക്കുന്നവ
നെല്ലാം ദൈവനീതിക്ക് കീഴ്പെടുവാൻ മനസ്സില്ലാതെ സ്വന്ത
നീതിയെ സ്ഥാപിപ്പാൻ ശ്രമിക്കുന്നു. ദൈവവചനവും ആത്മാ
വും കൊണ്ടു പുതിയ മനുഷ്യനായി ജനിച്ചശെഷം എല്ലാം
ആയി എന്നു വിചാരിക്കെണ്ടാ, വിശ്വാസത്തിൽ സ്ഥിരമാ
യി നില്പാനും നിത്യ രക്ഷെക്കായി കാക്കപ്പെടുവാനും ദൈ
വശക്തി തന്നെ വെണം. വിശ്വാസികളെ പിന്നെയും പാപ
നാശങ്ങളിൽ വീഴ്ത്തുവാൻ പിശാച് തന്നാലാവൊളം പ്രയ
ത്നം കഴിക്കുന്നുവല്ലൊ, ലൊകവും പലവിധ പരീക്ഷകളെ
കഴിച്ചു അവരെ പിന്നെയും സ്വാധീനമാക്കുവാൻ നൊക്കു
ന്നു സ്വന്ത ജഡവും മുമ്പെ പൊലെ ആത്മാവിന്മെൽ വാഴെ
ണ്ടതിന്നു പല കൌശലങ്ങളെ സങ്കല്പിക്കുന്നു. ഈസ [ 76 ] കല ശത്രുക്കളെ എതിരിട്ടു തൊല്പിക്കെണ്ടതിന്നു സ്വന്തശ
ക്തി എത്തുമൊ, ജഡത്തിന്നും ആത്മാവിന്നും തമ്മിലുള്ള
പൊരാട്ടവും ആത്മാവിൽ തുടങ്ങീട്ടു ജഡത്തിൽ അവസാ
നിപ്പിക്കാൻ പലപ്പൊഴും സംഗതി വരുന്ന പ്രകാരവും അ
നുഭവത്താൽ അറിയാത്തവർ ചില കാലം നന്നായി നടന്ന
ശെഷം ജാഗ്രതയും ഉണൎച്ചയും പൊരാഞ്ഞിട്ടു പാപത്തി
ൽ വീഴുകയൊ, വിശ്വാസശക്തിഹീനന്മാരായി പൊക െ
യാ ചെയ്യുന്നവരെ കള്ളഭക്തർ എന്നു വിളിക്കുന്നതു. ദൈ
വവചനം ഈ വകയെ കൊണ്ടു പറയുന്ന ഒരുവൻ വിശ്വ
സിച്ചാൽ അത്രവെഗം സഹൊദരനെ വീഴിക്കയില്ല. താ
ൻ നില്ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിപ്പാൻ
നൊക്കുക, യെശുവിന്നു നല്ല, സാക്ഷിയായി നിന്നിട്ടു അ
വനൊടു മറുത്തു പറയാതിരിക്കെണ്ടതിന്നു സൂക്ഷിക്ക, സ
ത്യ മുന്തിരിവള്ളിയിൽ പച്ച കൊമ്പായി വളൎന്നിട്ടു ഉണ
ങ്ങി പൊകാതിരിക്കെണ്ടതിന്നു ഉണൎന്നു കൊണ്ടിരിക്ക, െ
ലാകചളിയിൽ നിന്നു തെറ്റിപ്പൊയിട്ടു അതിൽ തിരി
ച്ചു വീഴാതിരിപ്പാൻ ജാഗരിച്ചിരിക്ക. അനെകരുടെ കാ
ൎയ്യം ഇങ്ങിനെ ആയി തീൎന്നുവല്ലൊ, ദൈവവചനം അതിന്നു
സാക്ഷി. ആയത് കൊണ്ടു കരുണ ലഭിച്ചവന്നു വിശ്വാസ
ത്താൽ നിത്യരക്ഷക്കായി കാക്കപ്പെടുന്നത് എത്രയും
ആവശ്യം.

൩൬

സങ്കീ. ൩൧, ൨൨. നിന്നെ ഭയപ്പെടുന്നവരെ നീ
പുരുഷരുടെ കൂട്ടുകെട്ടിൽ നിന്നു തിരുമുഖത്തി
ൻ മറയിൽ മറെക്കുന്നു.

ശൌൽ രാജാവിന്റെ അസൂയ നിമിത്തം ദാവിദ് വള
രെ കാലം ഒടിപ്പൊകെണ്ടിവന്നപ്പൊൾ ഈ വാക്കിന്നു പല
പ്രാവശ്യം നിവൃത്തി ഉണ്ടായി. അത്കൊണ്ടു അവൻ തന്നെ [ 77 ] വിചാരിച്ചു പറയുന്നിതു, അനൎത്ഥനാളിൽ യഹൊവത
ന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും. തന്റെ കൂടാരമ
റവിൽ അവൻ എന്നെ മറെക്കും. സങ്കീ. ൨൭, ൫ അവന്റെ
പാൎപ്പു ശൌൽ അറിയാതിരിക്കെണ്ടതിന്നു ദൈവം പല െ
പ്പാഴും ഗുഹയിലൊ, വനത്തിലൊ, കൊട്ടയിലൊ അവന്നു
ഒരു സങ്കെത സ്ഥലം കാണിച്ചു. രണ്ടുവട്ടം ശത്രുക്കൾ വന്നു
രാജാവൊടു ദാവിദിന്റെ വാസസ്ഥലം അറിയിച്ചു. എങ്കിലും
ദൈവം അവനെ ശൌലിന്റെ ക്രൊധത്തിൽ നിന്നു മറെച്ചു
രക്ഷിക്കയും ചെയ്തു. ദാവിദ് രാജാവു, ദൈവം ഭക്തി
യുള്ളവനെ മറെക്കുന്ന പ്രകാരം പറഞ്ഞതു ഇപ്പൊഴും വി
ശ്വാസികളിൽ നിവൃത്തിയായിപൊരുന്നു. ചിലത് മാത്രം
പറയാം. അവൎക്ക ലൊകത്തിൽ സ്ഥാനമാനങ്ങൾ ഉണ്ടെങ്കി
ൽ ദുഷ്ടന്മാരുടെ അഹങ്കാരവും നീരസവും സഹിക്കെണ്ടിവ
രും എന്ന് അറിഞ്ഞു ദൈവം അവരെ താണവരുടെ കൂട്ടത്തി
ൽ മറെക്കുന്നു. അതിന്നു മഹാലൊകരുടെ ഈൎഷ്യയും നി
ന്ദയും സഹായം. ദുഷ്ടന്മാർ തങ്ങളുടെ കൊപത്തിൽ ഭക്തി
യുള്ളവരെ ഉപദ്രവിപ്പിപ്പാൻ മനസ്സുണ്ടായിട്ടു ദൈവകടാക്ഷ
ത്താൽ അവരെ കാണാതെയും അവരുടെ തെറ്റുകളെ അ
റിയാതെയും ഇരിക്ക കൊണ്ടു അവൎക്ക ഒന്നും ചെയ്വാൻ സംഗ
തി വരാത്തത് ദൈവം അവരെ മറെച്ചത് കൊണ്ടാകുന്നു. സ
ങ്കട കാലത്തിൽ ഒടിപൊവാനും ഇടം കൊടുക്കുന്നതും ത
ന്റെ ന്യായവിധികളെ നടത്തുന്ന ദെശങ്ങളിൽ അവരെ െ
താടാതെ ഇരിക്കുന്നതും ദൈവത്തിന്റെ മറവു തന്നെ. ഭ
ക്തരെ പകെക്കെണ്ടതിന്നും ദുഷ്ടന്മാരുടെ ആലൊചനയി
ൽ ചെരാതെയും പാപികളുടെ വഴിയിൽ നടക്കാതെ
യും പരിഹാസക്കാരുടെ ആസനങ്ങളിൽ ഇരിക്കാതെ
യും പാൎക്കെണ്ടതിന്നു ദൈവം തന്റെ ആളുകളെ നെർ
വഴിയിൽ നടത്തി തന്റെ സന്നിധിയിൽ സമാധാനവും സ [ 78 ] ന്തൊഷവും കൊടുക്കുന്നതിനാൽ അവരെ അനെക ദൊഷ
ങ്ങളിൽ നിന്നു മറെക്കുന്നതു ഒടുവിൽ അവൻ അവരെ ഈ
ദുഷ്ടലൊകത്തിൽ നിന്ന് എടുത്തു നിത്യ കൂടാരങ്ങളിൽ
പാൎപ്പിച്ചു പരിഹാസക്കാരുടെ കൈ എത്താത്ത രാജ്യ
ത്തിൽ കൈകൊണ്ടു യെശുക്രീസ്തന്റെ നാളൊളം മറെ
ച്ചു വെക്കുന്നു. എങ്കിലും അവരുടെ ജീവനാകുന്ന യെശു
പ്രത്യക്ഷനാകുമ്പൊൾ അവരും അവന്റെ മഹത്വത്തിൽ അ
വനൊടു കൂട കാണായി വരും. ആയത്കൊണ്ടു മനുഷ്യരി
ൽ ആശ്രയിക്കാതെ യഹൊവയെ ശരണമാക്കുന്നത് ന
ല്ലത്. യാകൊബിന്റെ ദൈവം തനിക്ക് സഹായമുള്ള
വനായി തന്റെ ദൈവമായ യഹൊവയിൽ ആശയുള്ള
വൻ ഭാഗ്യവാൻ. അവൻ ആ കാശ ഭൂമി സമുദ്രങ്ങളെയും
അവറ്റിൽ ഉള്ള സകലത്തെയും ഉണ്ടാക്കി സത്യത്തെ എ
ന്നെക്കും പാലിക്കുന്നു.

൩൭ ൨ തിമൊ. ൧, ൧൨ ഞാൻ ഇന്നവനെ വി
ശ്വസിച്ചു എന്ന് അറിഞ്ഞിരിക്കുന്നു.

പൌൽ യൌവന കാലത്തിൽ ഒരു ലൊകജ്ഞാ
നിയും മാനമുള്ള പറീശനും ആയിരുന്നു. ക്രീസ്തശിഷ്യന്മാ
രെ ഹിംസിച്ചു നിഗ്രഹിപ്പാൻ ഉത്സാഹിച്ചതിനാൽ യഹൂ
ദ മൂപ്പന്മാരെ പ്രസാദിപ്പിച്ചു അവൎക്ക ഏറ്റവും സമ്മതനാ
യി സ്ഥാനമാനങ്ങളെ കിട്ടെണ്ടതിന്നു തനിക്ക് നല്ല വഴി
യും ഉണ്ടാക്കി എങ്കിലും ക്രീസ്ത്യാനിയായിതീരുകകൊണ്ടു
ജഡത്തിന്നു ഇഷ്ടമായ ഈ പ്രയൊജനങ്ങളെ ഒക്കയും ത
ള്ളി ദാരിദ്ര്യവും കഷ്ടസങ്കടങ്ങളും പെരുകി അനുഭവി
ക്കെണ്ടി വന്നു. അപൊസ്തലനായി അനെക യാത്രയും പ്ര
യത്നങ്ങളും കഴിച്ചപ്രകാരം ഒൎത്താൽ ക്രീസ്തനാമത്തിലും സു
വിശെഷസെവയിലും അവന്നു ഒടുവിൽ നാണം തൊന്നിയി [ 79 ] ല്ലയൊ എന്നു ചൊദിപ്പാൻ സംഗതിയുണ്ടു. അതിന്നു അവ
ൻ തന്റെ പ്രിയശിഷ്യനായ തിമൊത്ഥ്യയനൊടു ഉത്തരം പ
റഞ്ഞതു, അവനെ പ്രബൊധിപ്പിക്കുന്നതിപ്രകാരം: നമ്മുടെ
കൎത്താവിന്റെ സാക്ഷ്യത്തിലും അവന്റെ ബദ്ധനായ ഈ
എന്നിലും നാണിക്കാതെ നീയും സുവിശെഷത്തിന്നായി ദെ
വശക്തിയാൽ ആകും വണ്ണം കൂടെ കഷ്ടസങ്കടങ്ങളെ സഹി
ക്കുന്നു. ആ സുവിശെഷത്തിന്നു ഞാൻ ഘൊഷകനും അപൊ
സ്തലനും ജാതികളുടെ ഉപദെഷ്ടാവും ആക്കപ്പെട്ടതിനാൽ
ഈ കഷ്ടത അനുഭവിക്കുന്നു ലജ്ജിക്കുന്നില്ല താനും കാര
ണം ഞാൻ ഇന്നവനെ വിശ്വസിച്ചു എന്നു ഞാൻ അറിഞ്ഞി
രിക്കുന്നു. അവൻ എന്റെ ഉപനിധിയെ ആ ദിവസം വരെ സൂ
ക്ഷിപ്പാൻ ശക്തനാകുന്നു എന്നു തെറിയുമിരിക്കുന്നു. ൨ തിമൊ
൧, ൮ ൧൧ ൧൨. തനിക്ക ചിലപ്പൊൾ പ്രത്യക്ഷനായി
തന്നൊടു സംസാരിച്ചു ദിവസെനതാൻ ചെയ്യെണ്ടതും പറയെ
ണ്ടതും വിശുദ്ധാത്മാവെകൊണ്ടു ഉപദെശിച്ചു വന്ന യെശുവി
ൽ പൌൽ വിശ്വസിച്ചു എന്നും ഈയെശു തന്നെ വിശ്വ
സ്തനും സത്യവുമുള്ള സാക്ഷി വെളി. ൩, ൧൪ എന്നും ആ
കാശ ഭൂമികളും ഒഴിഞ്ഞു പൊയാലും അവന്റെ വചനങ്ങ
ൾ ഒഴിഞ്ഞു പൊകയില്ല എന്നും അവൻ ഒരു നിത്യരക്ഷയെ
നിവൃത്തിച്ചു പിതാവിന്റെ അടുക്കൽ പൊവാൻ വഴിയും
ദൈവത്തിന്റെ അടുക്കൽ വരുന്നവരെ നിത്യത്തൊളം രക്ഷി
പ്പാൻ പ്രാപ്തനുമാകുന്നു എന്നും നിന്ദെക്കും കഷ്ടങ്ങൾ്ക്കും പ്ര
യാസത്തിന്നും പകരം തനിക്ക് മാനവും സന്തൊഷവും നിത്യ
സ്വസ്ഥതയും പരിപൂൎണ്ണമായി നല്കുന്നതിനാൽ അവ
ന്റെ ശുശ്രൂഷയിൽ തനിക്ക നഷ്ടം അല്പം പറഞ്ഞു കൂടാത്ത
ലാഭം അത്രെ വരും എന്നും നിശ്ചയമായി അറികയും ചെ
യ്തു. എന്റെ കാൎയ്യം എങ്ങിനെ ആകുന്നു ഞാനും യെശുവി
ൽ വിശ്വസിച്ചിരിക്കുന്നുവൊ, ഞാൻ അവന്റെ ശിഷ്യ [ 80 ] നായി തീൎന്നുവൊ, അവന്റെ അറിവു മരണം അടുക്കുന്ന സ
മയത്തിലും എന്നെ ആശ്വസിപ്പിക്കുന്നുവൊ, പൌൽ ഉപദെ
ശിച്ചതും എഴുതിയതും എല്ലാം വിശ്വസിച്ചു ഞാനും അങ്ങി
നെ ചെയ്യുന്നുവൊ, കൎത്താവായ യെശുവെ വിശ്വാസത്തി
ന്റെ ആത്മാവിനെ എനിക്ക് തരെണമെ. മറ്റവരൊടു കൂ
ട നീതിയുടെ കിരീടം ആ ദിവസത്തിൽ എനിക്കും കിട്ടെണ്ട
തിന്നു നല്ല പൊരാട്ടം കഴിച്ചു. എന്റെ ഒട്ടം അവസാനി
പ്പിച്ചു വിശ്വാസത്തെ കാത്തു കൊള്ളെണ്ടതിന്നു സഹായി
ക്കെണമെ.

൩൮

സങ്കീ ൧൦൩, ൨ എന്റെ ആത്മാവെ യഹൊവ
യെ വാഴ്ത്തുക, അവന്റെ സകല ഉപകാരങ്ങളെ മറക്ക
യുമരുതെ.

ദൈവപുത്രന്മാർ നിത്യജീവനൊടു സംബന്ധിച്ച ഉപ
കാരങ്ങളെ പ്രത്യെകം മാനിക്കുന്നു എങ്കിലും ദൈവം അ
വൎക്ക ദിവസെന നല്കിവരുന്ന ഐഹിക നന്മകളെ നിര
സിക്കാതെ കൃതജ്ഞന്മാരായി അനുഭവിക്കുന്നു. ദൈവം എ
ന്നെ നിത്യജീവന്നു യൊഗ്യനാക്കി പുത്രനായ യെശുവിനെ എ
ന്റെ രക്ഷക്കായി അയച്ചു. ആയവന്റെ ആത്മാവിനെ എ
ത്രക്കും തന്നു തന്റെ വചനത്തെയും കൃപാവരങ്ങളെയും എ
ന്റെ അനുഭവത്തിന്നു നല്കി തിരുമദ്ധ്യസ്ഥന്റെ നാമത്തി
ൽ താഴ്മയൊടും അനുതാപത്തൊടും കൂട ഞാൻ അവനുരികി
ൽ വരും തൊറും പപങ്ങളെ ക്ഷമിച്ചു എന്റെ ഹൃദയം ത
ന്റെ സ്നെഹം കൊണ്ടു നിറെച്ചു സന്തൊഷിപ്പിക്കയും ഇഹ
ലൊകത്തിൽ തന്നെ നിത്യജീവന്റെ അച്ചാരം എനിക്ക്
ഇറക്കിത്തരികയും വരുങ്കാലത്തിൽ കെടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശം എനിക്ക് ഒരുക്കി
വെക്കുകയും ചെയ്യുന്നതു ദൈവത്തിന്റെ ഉപകാരങ്ങളിൽ [ 81 ] മുഖ്യമായവ തന്നെ ആകുന്നു. എങ്കിലും അവൻ ഇന്ന് എനി
ക്ക് സൌഖ്യമുള്ള ശരീരവും ഊനമില്ലാത്ത അവയവങ്ങ
ളും സ്വസ്ഥബുദ്ധിയും അന്നവസ്ത്രാദികളും എന്റെ കൂട്ടു
കാരൊടു സമാധാനവും നല്കിയത് ഓൎത്താൽ ദെവസ്തുതിക്കാ
യി എന്റെ ആത്മാവിനെ ഉത്സാഹിപ്പിക്കുന്നതു യൊഗ്യ
മല്ലയൊ എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തുക, അ
വന്റെ സകല ഉപദെശങ്ങളെ മറക്കയുമരുതെ. മനുഷ്യ
ർ മിക്കവാറും സങ്കടപ്പെടുക അത്രെ ചെയ്യുന്നതു, അനുഭ
വിച്ച കഷ്ടങ്ങളെ വിവരമായി അറിയിപ്പാൻ അവൎക്ക പ്രാ
പ്തി ഉണ്ടു എങ്കിലും ദൈവം അവൎക്ക ദിവസെന കാണിക്കു
ന്ന ഉപകാരങ്ങൾ ക്ഷണത്തിൽ മറന്നു കളയുന്നു. അന
ൎത്ഥ കാലത്തിൽ അവർ നിലവിളിക്കുന്നു എങ്കിലും സ
ങ്കടം തീൎന്നിട്ടു ദൈവത്തെ സ്തുതിപ്പാൻ അവൎക്ക വളരെ
മടിവുണ്ടു കഷ്ടം. വിശ്വാസത്തിന്റെ ഉറപ്പിന്നായിട്ടും വി
ശുദ്ധനും നീതിമാനും സൎവ്വശക്തനും നിത്യനും ജീവനും
സത്യവുമുള്ള ദൈവം സ്തുതിക്ക് യൊഗ്യനാകകൊണ്ടും ഞ
ങ്ങൾ അവനെ ഒരു മുടക്കം വരാതെ വാഴ്ത്തെണ്ടതാകുന്നു.
അതെ ശ്വാസമുള്ളതൊക്കവെ യഹൊവയെ വാഴ്ത്തുക,
വിശുദ്ധാത്മാവു നിത്യം അതിന്നായി ഞങ്ങളെ ഉത്സാഹി
പ്പിക്ക കൊണ്ടു എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തു
ക, എൻ ഉള്ളമെ അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക,
എന്റെ ആത്മാവെ യഹൊവയെ വാഴ്ത്തുക, അവന്റെ
സകല ഉപകാരങ്ങളെ മറക്കയുമരുതെ, ഹല്ലെലൂയാ.

൩൯

അപ. പ്രവൃ. ൭, ൬൦. അവൻ നിദ്ര പ്രാപിച്ചു.

ഇങ്ങിനെ ലൂക്ക ഒന്നാം രക്തസാക്ഷിയായ സ്തെഫ
നന്റെ മരണം കൊണ്ടു പറഞ്ഞു. അവൻ കല്ലെർ ഏറ്റുമ
രിച്ചു എങ്കിലും അവന്റെ മരണത്തെ ഉറക്കം എന്നു ചൊ [ 82 ] ല്ലുന്നു. ഈ വാക്കിനെ വെദത്തിൽ പലെടത്തും എഴുതികാണു
ന്നു, അതിന്റെ അൎത്ഥം മരണം എന്നത്രെ. സന്മരണത്തെ ത
ന്നെ അല്ല, ദുൎമ്മരണം കൊണ്ടും അങ്ങിനെ പറഞ്ഞിരിക്കുന്നു.
ഉറക്കം എന്നതു ദെഹത്തിന്നു മാത്രം പറ്റുന്നു ദെഹി ഉറങ്ങുന്നി
ല്ലല്ലൊ. ഒരു ശവം നാറിപൊകും മുമ്പെ ഉറങ്ങന്നവനൊടു ഒട്ടു
സമം. ദെഹി ഉറങ്ങിപൊകും എങ്കിൽ മരിച്ച ലാജരന്റെ ആ
ശ്വാസത്തിന്നും ധനവാന്റെ പീഡെക്കും മാത്രം അല്ല ആയിരു
ന്നു, മഹാശബ്ദത്തൊടെ വിളിച്ചു വെള്ള അങ്കികളെ ലഭിച്ച
രക്തസാക്ഷികളുടെ ദെഹികളും ഉറങ്ങിയില്ലല്ലൊ. വെളി.
൬, ൯. ൧൦. ൧൧ തന്നൊടു കൂട ക്രൂശിൽ തറെക്കപ്പെട്ട കള്ള
നൊടു യെശു ഇന്നു നീ എന്റെ ഒന്നിച്ചു പരദീസയിൽ ഇനി
ക്കും എന്നു പറഞ്ഞു; ദെഹി ഉറങ്ങും എങ്കിൽ അതിനാൽ അ
വന്നു ഒരു ഉപകാരവും വരികയില്ലയായിരുന്നു. ഇങ്ങിനെ
വെദത്തിൽ മരണത്തിന്നു ഉറക്കം എന്ന പെരിനെ കാണുന്തൊ
റും ദെഹിക്കല്ല, ദെഹത്തിന്നത്രെ ചെൎത്തു പറഞ്ഞതു. ദെ
ഹി വിട്ടുപൊയ ഉടനെ ദെഹം ഏതാണ്ട് ഉറങ്ങുന്നവന് സ
മം. ഒരു ഇളക്കവും അറിവും കൂടാതെ പുനരുത്ഥാനനാവ
ളാളം കുഴിയിൽ കിടക്കെയുള്ളു. ഇപ്രകാരം സ്തെഫനനും ഉ
റങ്ങി പൊയി. അതിന്റെ ശെഷം ചില ശിഷ്യന്മാർ വ
ന്നു അവന്റെ ഉടൽ എടുത്തു കുഴിയിലിട്ടു. ഇങ്ങിനെ അവന്റെ
ശരീരം യരുശലെം പട്ടണത്തിന്നു സമീപം കിടന്നു ഉറങ്ങി.
ആ പട്ടണത്തിന്നു നാശം വന്നപ്പൊൾ അതിൽ ഒന്നും അറി
യാതെയും അനുഭവിക്കാതെയും ഇരുന്നു. അവൻ ഉറങ്ങി എ
ങ്കിലും അവന്റെ ആത്മാവ് ദെവ സന്നിധിയിൽ നിന്ന് ആ
ശ്വസിച്ചും സ്വൎഗ്ഗീയസൌഖ്യങ്ങളെ അനുഭവിച്ചു വരുന്നു.
ഇങ്ങിനെ നീതിമാന്മാരുടെ മരണം അവർ കുഴിയിൽ കിടന്നു
ഉറങ്ങുന്നു. ലൊകത്തിലെ കഷ്ടസങ്കടങ്ങൾ ഒന്നും അറിയാതെ
ഉയിൎപ്പിന്നായി പാൎക്കുന്നു. അവരുടെ വെല എല്ലാം ഈ [ 83 ] ഭൂമിയിൽ തീൎന്നു എങ്കിലും അവരുടെ ആത്മാക്കളെ ദൈ
വത്തിൻ കുഞ്ഞാടു മെയിച്ചു ജീവ വെള്ളങ്ങളുടെ അരികെ ന
ടത്തുന്നു. അവരുടെ ശെഷം മറ്റൊരു തലമുറ അല്പകാലം െ
ലാകത്തിലിരുന്നുഒരൊന്ന്ചെയ്തനുഭവിച്ചനന്തരം ഉറങ്ങി പൊയി
കാൎയ്യാദികളെ വെറെ ആളുകൾ്ക്ക ഏല്പിക്കുന്നു. ഇങ്ങിനെ തന്നെ
ആദാം പാപം ചെയ്ത സമയം മുതൽ അവസാനത്തൊളം പ്ര
പഞ്ച നടപ്പു. മനുഷ്യൻ എത്രയും അല്പൻ. അവന്റെ വെ
ലയും എത്ര ചുരുങ്ങിയത് എന്നു അതിനാൽ അറിയാമല്ലൊ.

൪൦

എഫെ. ൨, ൧൬. ൧൭. യെശു ക്രൂശിന്മെൽ ശത്രു
ത്വത്തെ കൊന്നാറെ വന്നു സമാധാനത്തെ സുവിശെഷിച്ചു.

ദൈവപുത്രന്റെ രക്തത്താൽ ഉണ്ടായ സമാധാനം വി
ലയെറിയതും അതിശയമുള്ളതും തന്നെ. അതിന്റെ ഫലങ്ങ
ൾ കൊടി കൊടി മനുഷ്യൎക്ക നിത്യത്തൊളം അനുഭവമായി വ
രുന്നു. ദൈവത്തിന്റെ ഉഗ്രമായ കൊപം ദ്രൊഹികളായമ
നുഷ്യരിൽ നിന്നു അതിനാൽ നീങ്ങി അവരുടെ ശത്രുത്വ
വും താണു. ഇങ്ങിനെ നമ്മുടെ മദ്ധ്യസ്ഥൻ തന്റെ ബലിയെ
കൊണ്ടു ക്രൂശിൽ വെച്ചു ദൈവത്തിന്നും മനുഷ്യൎക്കും നിര
പ്പു വരുത്തി മരിച്ചവരിൽ നിന്നു ജീവിച്ചെഴുന്നീറ്റ് സ്വൎഗ്ഗാ
രൊഹണം ചെയ്തത് അപൊസ്തലരെ കൊണ്ടു എങ്ങും സദ്വ
ൎത്തമാനമായി പ്രസിദ്ധമാക്കി വരുന്നു. യെശുവിൽ വിശ്വ
സിക്കുന്നവൎക്കെല്ലാവൎക്കും അവന്റെ നാമം മൂലം പാപമൊ
ചനം ലഭിക്കും എന്നല്ലൊ സൎവ്വസൃഷ്ടികൾ്ക്കും അറിയിപ്പാൻ കല്പിച്ച സുവിശെഷ പൊരുൾ.

തന്റെ അരിഷ്ടതയെ ബൊധിച്ച മനുഷ്യന്റെ ഹൃ
ദയത്തെ ആശ്വസിപ്പിക്കുന്ന സമാധാനം ധൎമ്മത്തിലല്ല്ല, െ
യശുവിന്റെ മരണത്താലുണ്ടായ പ്രായശ്ചിത്തം ഘൊഷി
ക്കുന്ന സുവിശെഷത്തിൽ അത്രെ എഴുതിക്കിടക്കുന്നു. അ [ 84 ] തകൊണ്ട് തന്റെ പാപം നിമിത്തം സങ്കടപ്പെട്ടു ദൈ
വത്തൊടു ആയിരം ചൊദ്യങ്ങൾ്ക്ക ഉത്തരം ഒന്നും പറവാൻ
കഴികയില്ല എന്ന് അറിഞ്ഞു താൻ ദെവ കരുണെക്ക് അല്ല,
കൊപത്തിന്നും ശിക്ഷെക്കും പാത്രം എന്നു സമ്മതിച്ചു
എത്ര പ്രയത്നം ചെയ്താലും ദൈവമുമ്പാകെ തന്നെ നീതി
മാനാക്കുവാൻ കഴികയില്ല എന്നു ബൊധിച്ചു തന്നെ താ
ഴ്ത്തി സത്യാനുതാപം ചെയ്യുന്നവൻ പാപ കടങ്ങൾ്ക്ക നീക്കം വ
ന്നു എന്നും യെശുവിന്റെ വിശുദ്ധബലിയാലെ ദെവ െ
കാപം നീങ്ങി നിത്യകരുണയുടെ അനുഭവത്തിന്നു സ്ഥി
രമായൊരു അടിസ്ഥാനം ഉണ്ടായി എന്നും നിശ്ചയമായി
ധരിച്ചു കൊള്ളാം. ഇത് നാം താഴ്മയൊടെ അറിഞ്ഞു നമ്മു
ടെ മദ്ധ്യസ്ഥനെവെണ്ടും വണ്ണം സ്തുതിക്കയും അവൻ അ
തി പ്രയാസത്തൊടെ നമുക്ക് സമ്പാദിച്ച കരുണയെ കൃത
ജ്ഞന്മാരായി കൈകൊള്ളുകയും വെണ്ടതാകുന്നു. അങ്ങി
നെ ചെയ്താൽ നമ്മുടെ ആത്മാക്കൾ്ക്ക സൌഖ്യവും ദൈവ
ത്തൊടു സമാധാനവും വൎദ്ധിച്ചു വരും അളവിൽ പാപ
ദ്വെഷവും പിശാചിനൊടുള്ള പൊരാട്ടവും അതിക്ര
മിച്ചു യെശുവിന്റെ ശക്തിയാലെ തികഞ്ഞ ജയവും സാ
ധിക്കും നിശ്ചയം. ഇത് നമുക്ക് എല്ലാവൎക്കും കരുണയാൽ
ഉണ്ടാകെണമെ.

൪൧

൨ തിമൊ. ൧, ൭. ദൈവം സ്നെഹമുള്ള
ആത്മാവിനെ തന്നത്.

പൌൽ തിമൊത്ഥ്യനെ സുവിശെഷ ശുശ്രൂഷയി
ലെ വിശ്വാസ്യതയെ കൊണ്ടു ദൈവ വരത്തെ ജ്വലി
പ്പിക്കെണമെന്നു ഒൎപ്പിച്ചു എങ്കിലും ഈ ശുശ്രൂഷയിൽ ക
ഷ്ട സാഹസങ്ങളെയും അനുഭവിക്കെണ്ടി വന്നതിനാൽ ദൈ
വം നമുക്ക് ഭീരുതയുള്ള ആത്മാവിനെ അല്ല, ശക്തി, സ്നെഹ [ 85 ] സുബൊധങ്ങളുള്ള ആത്മാവെ അത്രെ തന്നത് എന്നു പ്രബൊ
ധിപ്പിക്കയും ചെയ്തു. സ്നെഹമുള്ള ആത്മാവ് സ്നെഹിതന്നായി
വെണ്ടുന്നത് ചെയ്വാനും അനുഭവിപ്പാനും സഹായിക്കുന്നു. ഭീരു
തയുള്ള ആത്മാവ്, സ്നെഹക്രീയകളിൽ രസക്കെടു മാത്രം ജ
നിപ്പിക്കുന്നു. ദെവപുത്രന്മാരുടെ സ്നെഹിതൻ യെശു തന്നെ.
പൌൽ അവനെ സകല ലെഖനങ്ങളിൽ പ്രസ്ഥാപിച്ചു അ
വന്റെ ഗുണവിശെഷങ്ങളെ ഒരു ചിത്രം പൊലെ വിശ്വാ
സികൾ്ക്ക വരെച്ചെഴുതുകയും ചെയ്തു. അവന്റെ വചനം കൈ െ
ക്കാണ്ടു വിശ്വസിക്കുന്നവരിൽ ഈ യെശുവിൽ ഒരു സ്നെഹം
ജനിച്ചു വരുന്നു. അവൻ ആദ്യം നമ്മെ സ്നെഹിച്ചത് കൊ
ണ്ടു, നാമും അതിന്നു പ്രതിയായി അവനെയും സ്നെഹിക്കെ
ണ്ടതാകുന്നുവല്ലൊ. നാം അവന്റെ കല്പനകളെ പ്രമാണി
ക്കുന്നതു അവങ്കലെക്കുള്ള സ്നെഹം ആകുന്നു. സ്നെഹിക്കുന്നവ
ൎക്ക അവന്റെ കല്പനകൾ ഭാരമായി തൊന്നുന്നില്ല, എങ്കി
ലും അവറ്റെ പ്രമാണിക്കുന്നവൎക്ക കഷ്ടിച്ചു പൊരുവാനും
സംഗതി വരുന്നു. യെശു സ്നെഹം മൂലം നമുക്കായി ഏറിയക
ഷ്ടങ്ങളെ അനുഭവിച്ചതിനാൽ അവന്റെ നാമത്തിന്നായി
നാമും അല്പം ഒന്നു സഹിക്കെണ്ടിവന്നാൽ നീരസം വെണ്ടാ, െ
സ്നഹമുള്ള ആത്മാവു കൂടാതെ ദെവ ശുശ്രൂഷ ഒരു ഭാരം അ
തിനൊടു സംബന്ധിച്ച കഷ്ടം അസഹ്യം തന്നെ. സ്നെഹമുള്ള
ആത്മാവിനാൽ രണ്ടും സന്തൊഷകരമായിവരുന്നു. ഈ ആ
ത്മാവു കൂടാതെ പുതിയ ജീവൻ ക്ഷയിച്ചു പൊകുന്നു. സ്നെ
ഹം ഉണ്ടെങ്കിൽ അത് വൎദ്ധിച്ചു വൎദ്ധിച്ചു വരുന്നുള്ളു സ്നെ
ഹാത്മാവുള്ളവന്ന് സ്നെഹിതന്നു വെണ്ടി ജീവനെയും ഉ
പെക്ഷിപ്പാൻ മനസ്സുണ്ടു. എന്നാൽ അതിൽ ചെറിയ
തൊന്നു അവന്റെ നാമം നിമിത്തം ഉപെക്ഷിപ്പാൻ മന
സ്സു വരാതിരിക്കുമൊ. ദെവശുശ്രൂഷയിൽ കൂട്ടുകാരനൊ
ടും വ്യാപരിപ്പാനും അവന്റെ ബലഹീനത, ദുഷ്ടത, കൃത [ 86 ] ഘ്നത മുതലായവറ്റെ സഹിപ്പാനും സംഗതി വരുന്നു. എങ്കി
ലും സ്നെഹമുള്ള ആത്മാവു തളരാതെ ഗുണം ചെയ്വാൻ പ്രാ
പ്തി വരുത്തുന്നു, ൧ കൊറി ൧൩, ൪. ൮.

എന്നാൽ സത്യാനുതാപം ചെയ്ത പുതിയ മനുഷ്യനാ
യി തീരുവാൻ മനസ്സുള്ളവൻ സ്നെഹമുള്ള ആത്മാവെ ലഭി
പ്പാൻ അദ്ധ്വാനിച്ച് അപെക്ഷിക്കെണം. ആ ആത്മാ
വിനെ പൂൎണ്ണമായി ലഭിച്ചവൻ ശുദ്ധനായി തീൎന്നിരിക്കുന്നു.
ലൊകർ സ്നെഹമുള്ള ആത്മാവില്ലാത്തവരാകയാൽ മുള്ളു
കൾ്ക്ക തുലുഅന്മാർ, അവരുടെ സ്നെഹം മാറ്റൊലി കെൾ്വാൻ ര
സം വിടുവൊളം താഴ്വരയിൽ നിന്നു വിളിക്കുന്നവനു സമം.

൪൨

വെളി ൧൭, ൧൮. ആദ്യനും അന്ത്യനും ജീവനു
ള്ളവനുമാകുന്നു, ഞാൻ മരിച്ചവനായി ഇതാ യുഗാ
ദി യുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനും ആകുന്നു.

തെജസ്സൊടെ തന്റെ മുമ്പാകെ നില്ക്കുന്നവൻ ആർ എ
ന്നു യൊഹനാന്നു സംശയം ഉണ്ടായി. എങ്കിൽ ഞാൻ മരിച്ചവ
നായി എന്നുള്ള വാക്കു കൊണ്ടു നല്ല നിശ്ചയം വരുമായിരുന്നു.
ഒരു ദൈവദൂതൻ തന്നെ കൊണ്ടു അത് പറവാൻ കഴിവില്ല െ
ല്ലാ, യെശുവിന്നു യൊഹനാനൊടു രണ്ടു കള്ളന്മാരുടെ നടു
വിൽ ക്രൂശിൽ തൂങ്ങി മരിച്ചവനായി നീ കണ്ടത് ഞാൻ തന്നെ
എന്നു അറിയിപ്പാൻ ലജ്ജ തൊന്നിയില്ല. സ്വൎഗ്ഗീയദൂതരും ഇ
രുപത്ത്നാല് മൂപ്പന്മാരും യെശുവൊടു നീയല്ലൊ അറുക്ക
പ്പെട്ടു എന്നു പറഞ്ഞു അവനെ സ്തുതിക്കയും ചെയ്തു. വെളി
൫, ൯. ൧൨. യെശു യൊഹനാനൊടു, ഞാൻ മരിച്ചവനാ
യി എന്നു പറഞ്ഞപ്പൊൾ തന്റെ സ്നെഹത്തെ ഒൎമ്മ വരുത്തിയത്.
സ്നെഹിതന്മാൎക്ക വെണ്ടി ജീവനെ ഉപെക്ഷിക്കുന്നതിൽ അധി
കം സ്നെഹിപ്പാൻ പാടില്ലല്ലൊ. യൊഹനാൻ മരിച്ചവനെ
പൊലെ യെശുവിൻ മുമ്പിൽ വീണപ്പൊൾ തനിക്കായിട്ടും [ 87 ] എല്ലാ പാപികൾ്ക്ക വെണ്ടിയും യെശു സഹിച്ച മരണം ഒൎത്താറെ
എഴുന്നീല്പാൻ ശക്തി ഉണ്ടായി. യെശു മരിച്ചത് എല്ലാവരും അ
റിയുന്നു എങ്കിലും താൻ ജീവിച്ചിരിക്കുന്നു എന്നു വിശ്വസി
ക്കാതെ ഇരുന്നാൽ ഈ അറിവു കൊണ്ടു ഉപകാരം എന്തു അ
തുകൊണ്ടു യെശു യൊഹനാനൊടു ഇതാ ഞാൻ ജീവിച്ചിരി
ക്കുന്നവനും ആകുന്നു എന്നു പറഞ്ഞു സുവിശെഷസത്യം എല്ലാം
അവന്റെ മനസ്സിൽ ഉറപ്പിച്ചു. അവന്നും വിശ്വാസത്താൽ വ
രുവാനുള്ള നിത്യജീവന്റെ നിശ്ചയം വരുത്തിയിരുന്നത് നമുക്കും
യെശുവിന്റെ ഈ വാക്കുകൾ വളരെ ഘനമുള്ളതായി തൊ
ന്നെണം. അവൻ തന്റെ ജനത്തിന്റെ പപങ്ങൾ്ക്ക വെണ്ടി
പീഡിതനായപ്പൊൾ ജീവികളുടെ ദെശത്തിൽ നിന്നു പറിച്ചു പൊ
യി ഇനി അവനെ ഭൂമിയിൽ കാണുന്നില്ല എങ്കിലും നിത്യതെ
ജസ്സിൽ ദൈവത്തിന്റെ ഉന്നത സിംഹാസനത്തിന്മെൽ രാ
ജാവും ആചാൎയ്യനുമായി വാഴുന്നു. അവനാൽ ദൈവത്തിന്റെ
അടുക്കൽ വരുന്നവരെ രക്ഷിപ്പാൻ കഴിയുന്നവനായി നി
ത്യം ജീവിച്ചു അവൎക്കായി പ്രാൎത്ഥിക്കുന്നു. അവൻ നിത്യത്തൊ
ളം ജീവിക്കകൊണ്ടു രാജാചാൎയ്യ സ്ഥാനങ്ങളിലും അനന്ത
രവനെ കൂടാതെ മെല്ക്കിചെദക്കിന്റെ ക്രമപ്രകാരം ഭരിക്കു
ന്നു. തന്റെ നിത്യജീവശക്തിയിൽ നിന്ന് അവൻ അടുത്തു വ
രുന്നവൎക്കെല്ലാവൎക്കും കൊടുപ്പാൻ അവന്നു മനസ്സുണ്ടു. ഇങ്ങി
നെ തന്റെ കാല്ക്കൽ വീണ യൊഹനാനെയും വെഗം ജീവിപ്പി
ച്ചുവല്ലൊ. രാത്രീഭൊജനത്തിൽ അവന്റെ ശരീരരക്തങ്ങ
ളെ അനുഭവിക്കുന്തൊറും യെശു ജീവിക്കുന്നു എന്ന് അറിവാ
ൻ സംഗതി ഉണ്ടല്ലൊ. അവൻ ജീവിച്ചിരിക്ക കൊണ്ടു വിശ്വ
സിക്കുന്നവർ എല്ലാവരും നീതിമാന്മാരായി ആത്മദെഹങ്ങ
ളൊടു കൂട ജീവിച്ചു നിത്യം അവനൊടു ഇരിക്കും. അതിന്നാ
യി ദൈവം നമുക്കും സഹായം ചെയ്തുതൻ കൃപയിൽ നിലനിൎത്തു
മാറാക. [ 88 ] ൪൩

൨ തെസ്സ. ൨, ൧൬. ൧൭. നമ്മുടെ കൎത്താവായ യെശുക്രി
സ്തൻ താനും നമ്മെ സ്നെഹിച്ചു നിത്യ ആശ്വാസവും നല്ല പ്ര
ത്യാശയും കരുണയാലെ തന്ന നമ്മുടെ ദൈവവും പിതാവു
മായവനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്ക.

ദുഷ്ടനിൽ കിടക്കുന്ന ലൊകത്തെ ചെൎന്നു സ്നെഹിക്കുന്നവന്നു
കഷ്ടം, യെശുക്രിസ്തനിൽ നിന്നും പിതാവായ ദൈവത്തിൽ നി
ന്നും‌ നിത്യസ്നെഹത്തെ പ്രാപിച്ചനുഭവിക്കുന്നവനൊ ധന്യൻ ത
ന്നെ. പൊൻ കട്ടയൊടു നീ എന്റെ ശരണം എന്നു പറഞ്ഞു
ക്ഷണികമായ ഐഹികജീവനിൽ ആശ്രയിക്കുന്നവന്നു ക
ഷ്ടം, മരണത്തിന്നും ലൊകാവസാനത്തിന്നും നശിപ്പിപ്പാൻ ക
ഴിയാത്ത നിത്യ ആശ്വാസം ദൈവത്തിൻ കൈയിൽ നിന്നു
ലഭിച്ചവനൊ ധന്യൻ. പ്രത്യാശ ഇല്ലാത്തവന്നും ചിലന്നിവ
ലെക്ക് സമമായ പ്രതീക്ഷയെ തനിക്കുണ്ടാക്കുന്നവനും കഷ്ടം,
ദൈവം നിത്യധനമായ പ്രത്യാശയെ കരുണയാലെ മാത്രം
ആൎക്ക തന്നുവൊ ആയവർ ധന്യർ. അവർ ദൈവത്തിൻഅ
വകാശികളും ക്രിസ്തന്റെ കൂട്ടവകാശികളുമായി നിത്യത്തൊ
ളം കൎത്താവൊടു ജീവിച്ചിരിപ്പാൻ ന്യായം.

നമ്മുടെ കൎത്താവായ യെശുക്രിസ്തന്നും പിതാവായ ദൈവ
ത്തിന്നും ഇതെല്ലാം കൊടുപ്പാൻ കഴിയും. അരിഷ്ടനായപാ
പിയുടെ ഹൃദയത്തെ താണുപ്പിച്ചു തൃപ്തിയാക്കുവാൻ അവ
ന്റെ സ്നെഹം തന്നെ മതിയായിട്ടുള്ളതു. അവൻനമുക്കുതൻവച
നത്തെതന്നു. ആയതിനെ വിശ്വസിക്കുന്നവൎക്ക നിത്യാശ്വാസ
വും നല്ല പ്രത്യാശയും സാധിക്കും നിശ്ചയം. പരിശുദ്ധാത്മാവി
നാൽ ഈ ആശ്വാസവും പ്രത്യാശയും ഹൃദയത്തിൽ നടുന്നത്
അവൻ താൻ. സുവിശെഷ വചനം കൊണ്ടു വിശ്വാസത്തെ
പരിഗ്രഹിച്ച അനുതാപമുള്ള പാപിക്ക് കരുണയെ നല്കി
നിത്യാശ്വാസത്തിന്നും നല്ല പ്രത്യാശെക്കും യൊഗ്യത വരുത്തു [ 89 ] ന്നത് അവൻ താൻ. ആത്മാവിന്മെൽ ഭാരമായി കിടക്കുന്ന ക
ഷ്ടങ്ങൾ നിമിത്തം മനുഷ്യന്നു ആശ്വാസം ആവശ്യം തന്നെ
സത്യം. അവന്റെ ജീവൻ എത്ര ക്ഷണികമായാലും നിത്യ
ത്തൊളം ആത്മാവിൽ വസിച്ചു രക്ഷയെ കാട്ടുന്ന ആശ്വാസം
വെണം സത്യക്രിസ്ത്യാനി ഈ ജീവ കാലത്തിൽ അനുഭവിച്ചു
വന്ന ആശ്വാസത്തെ മരണത്തിലും കളയായ്ക കൊണ്ടു ലാജ
രനെ പൊലെ വരുവാനുള്ള ലൊകത്തിലും പൂൎണ്ണമായിഅ
നുഭവിക്കും. ആശ്വാസപ്രദൻ നിത്യനും അവന്റെസ്നെഹംമാ
റാത്തതും ദുഖിക്കുന്നവൎക്ക അവൻ നല്കുന്ന നന്മ ക്ഷയിച്ചു പൊ
കാത്തതും ആകകൊണ്ടു ആശ്വാസവും നിത്യമുള്ളത് തന്നെ. ആ
ധനവാന്നു സമമായി തന്റെ നന്മകളെ ഇഹത്തിൽ ഭുജിപ്പാൻ
മനസ്സില്ലാതെയും വിശ്വാസത്താൽ പ്രാപിച്ച വിശുദ്ധാത്മദാ
നം ഹൃദയത്തിന്നു പൂൎണ്ണ തൃപ്തി വരുത്താതെയും ഇരിക്ക കൊണ്ടു
ദൈവപുത്രന്നും പ്രത്യാശ തന്നെ ആവശ്യം. അവൻ തികഞ്ഞ
തൃപ്തിക്കായും നിത്യസന്തൊഷത്തിന്നായും നാശമില്ലാത്തതുംഅ
ശുദ്ധി പറ്റാത്തതുംവാടാത്തതുമായുള്ള അവകാശത്തിന്നായും
നൊക്കി പാൎക്കുന്നു. അവൻ ആശിക്കുന്നതു പരമനന്മ ആകകൊ
ണ്ടു ദൈവം ഈ ആശയെ അവന്റെ മനസ്സിൽനട്ടു ജീവവഴി
യിൽ രക്ഷിച്ചു വരികകൊണ്ടും ക്രിസ്ത്യാനിയുടെ പ്രത്യാശ
നല്ലതുതന്നെ, സകല കഷ്ടങ്ങളെയും മധുരമാക്കി മാറ്റുന്നു.

൪൪

൧ കൊറി. ൧, ൩൨. ക്രിസ്തൻ നമുക്ക ദൈവത്തിൽ
നിന്നു ജ്ഞാനമായി ഭവിച്ചു.

പൌൽ കൊറിന്ത്യരൊടു ജ്ഞാനികളെ ലജ്ജിപ്പിപ്പാ
ൻ ദൈവം ലൊകത്തിൽ പൊട്ടായവറ്റെ തന്നെ തെരിഞ്ഞെ
ടുത്തു, ഇത് യെശുവിന്റെ വചനത്തൊടു ഒത്തു വരുന്നു. അതാ
കുന്നത്— പിതാവെ സ്വൎഗ്ഗഭൂമികളുടെയും നാഥാ, നീ ഇവറ്റെ
ജ്ഞാനികളിൽ നിന്നും വിദ്വാന്മാരിൽ നിന്നും മറച്ചു ശിശുക്ക [ 90 ] ൾ്ക്ക വെളിപ്പെടുത്തിയത് കൊണ്ടു ഞാൻ നിന്നെ സ്തുതിക്കുന്നു. മത്താ
൧൧, ൨൫. ദൈവത്തിന്നു തെരിഞ്ഞെടുപ്പാനും സുവിശെഷം
വെളിപ്പെടുത്തുവാനും കഴിയാത്ത ജ്ഞാനികൾ മനുഷ്യരിൽ
ഉണ്ടു. ഇത് വായിച്ചാൽ വിദ്വാന്മാരെ മാത്രം അല്ല വിചാ
രിക്കെണ്ടതു, അവരിലും ഈ വകയുള്ളവർ ഉണ്ടായിരിക്കും
താണവരിലും സ്വന്ത ജ്ഞാനം ആത്മരെക്ഷെക്ക് മതി എന്നു
വിചാരിച്ചു ദൈവ സത്യത്തിന്നു പകരം മാനുഷ കല്പിത
ങ്ങളെ ആശ്രയിച്ചു സുവിശെഷത്തെ തള്ളിക്കളയുന്നവർ ഉ
ണ്ടല്ലൊ. ദൈവം സുവിശെഷത്തിൽ വെളിവാക്കിയതുത
ങ്ങളുടെ വിചാരങ്ങളൊടു ഒക്കുന്നില്ലാ. പിന്നെ സ്വന്തജ്ഞാ
നം തള്ളിക്കളവാൻ മനസ്സില്ലായ്കകൊണ്ടു അവർ വിശ്വാ
സത്തിന്നു പ്രാപ്തി ഇല്ലാത്തവരായി തീൎന്നു. ലൊകത്തിന്റെ
മുമ്പാകെ മൂഢനായി തീരുന്നതു ഏറെ നല്ലതു, അതിന്നു
ആൎക്കും ലജ്ജതൊന്നെണ്ട. പൌൽ ദൈവത്തിന്റെ ഒരു
ഭൊഷത്വവും മൌഢ്യമുള്ള സുവിശെഷ ഘൊഷണ
വും കൊണ്ടു എഴുതിയതല്ലൊ. ൧ കൊറി. ൧, സ്വന്തജ്ഞാ
നത്തിൽ രസിക്കുന്ന ലൊകത്തിന്നു ദൈവത്തിന്റെ സുവി
ശെഷം ഭൊഷത്വം എന്നു പണ്ടു പണ്ടെ തൊന്നി വരുന്ന
ത്. ദൈവത്തിന്റെ വചനത്തെ വിശ്വസിച്ചു അതിൻ വ
ണ്ണം തന്നാൽ ആവൊളം നടക്കുന്നവൻ ലൊകരുടെ കണ്ണുക
ളിൽ ഒരു ഭൊഷൻ എങ്കിലും ഈ വകയുള്ളവരെ ദൈവം
തെരിഞ്ഞെടുത്തു തന്റെ പുത്രന്റെ സുവിശെഷ വെളിച്ച
ത്തിന്നു യൊഗ്യന്മാരാക്കിയിരിക്കുന്നു.

ക്രിസ്തൻ അല്ലൊ മനുഷ്യൎക്ക ദൈവത്തിൽ നിന്നു ജ്ഞാ
നമായി ഭവിച്ചു. ജ്ഞാനിയാകുവാൻ മനസ്സുള്ളവൻ അവനെ
അറിയും സത്യാത്മാവു മാത്രം ഈ ജ്ഞാനം മനുഷ്യരിൽ ജ
നിപ്പിച്ചു വൎദ്ധിപ്പിക്കുന്നു, അതിന്നായിട്ടല്ലൊ യെശു അവ
നെ തനിക്കുള്ളവൎക്ക അയക്കുന്നു. ഈ ജ്ഞാനം ദൈവത്തെ [ 91 ] ആരാധിക്കെണ്ടുന്ന വഴിയെ മാത്രം ഉപദെശിച്ചു ശെഷം
കാൎയ്യങ്ങൾ്ക്ക ഒരു ഉപകാരം ഇല്ലാത്തതാകുന്നു എന്നു വിചാരി
ക്കെണ്ടതല്ല, ലൌകികന്മാർ നടക്കുന്നവഴിയിലും അതിന്റെ
വെളിച്ചം ശൊഭിക്കുന്നു. യെശുവിനെ അറിയുന്നവർ സകല
ക്രിയാവിശെഷങ്ങളിൽ അവനെ നൊക്കി നടക്കും. മറ്റെമ
നുഷ്യരൊടു വ്യാപരിക്കും തൊറും യെശുവിന്റെ ഹിതപ്ര
കാരം എല്ലാം ചെയ്വാനും ക്ഷമ, താഴ്മ, സ്നെഹം, സൌമ്യത,
നീതിയും ഉള്ളവനായി അവന്റെ കാലടികളിൽ നടക്കും.
ഈ ജ്ഞാനം ചെൎന്നു വന്നാൽ മാത്രം ലൊകവിദ്യാകൌശ
ലങ്ങളും സാരമായി തീരുന്നു. ഇത് കൂടാതെ എല്ലാം മായ
അത്രെ. സ്വൎഗ്ഗസ്ഥ പിതാവെ നിന്റെ പുത്രനായ യെശുക്രി
സ്തന്റെ അറിവിനാൽ ഞങ്ങളെ രക്ഷെക്ക് ജ്ഞാനികളാ
ക്കെണമെ.

൪൫

൧ പെത്ര. ൧, ൫ വിശ്വാസത്തൽ ഞങ്ങൾ ദെ
വശക്തിയിൽ രക്ഷെക്കായി കാക്കപ്പെടുന്നു.

ഈ വാക്കുകൾ പിതാവായ ദൈവത്തിന്റെ അളവറ്റ
കരുണയാൽ യെശുക്രിസ്തന്റെ പുനരുത്ഥാനം കൊണ്ടു ജീ
വനുള്ള പ്രത്യാശെക്കും കെടു, മാലിന്യം, വാട്ടം എന്നിവ ഇല്ലാ
ത്ത അവകാശത്തിന്നും വീണ്ടും ജനിച്ചവൎക്ക മാത്രമെപറ്റു
ന്നുള്ളു. പുതുതായി ജനിച്ചവൎക്ക സമാധാന ദ്രൊഹികളുടെ
ഇടയിൽ വസിപ്പാനും ദിവസെന കൎത്താവായ യെശുവിന്റെ
ക്രൂശിനെ എടുത്തു ചുമപ്പാനും ആത്മശരീരങ്ങൾ്ക്ക വരുന്ന അ
നെക സങ്കടങ്ങളെ അനുഭവിപ്പാനും കൂടക്കൂട ആല
സ്യവും സംശയങ്ങളും പറ്റി നിത്യാവകാശത്തിന്നു കാലംഎ
ത്ര ദീൎഘമായും വഴിഅത്യന്തം ദൂരമായും തൊന്നുന്നു എ
ങ്കിൽ മെൽ എഴുതിയ വാക്കുകളെ വിശ്വാസം കൊണ്ടു
പിടിച്ചു കൊള്ളെണ്ടതാകുന്നു. അവരുടെ അവകാശം കുറ [ 92 ] ഞ്ഞു പൊകയില്ല, ദൈവം അതിനെയും അവരെയും കാത്തു
കൊണ്ടിരിക്കുന്നു. അവൎക്ക ശത്രുക്കൾ വളരെ ഉണ്ടായാലും
ദൈവം തന്റെശക്തിയെ പ്രയൊഗിക്കുന്നു എങ്കിൽ അവൎക്ക
ഒരു ഹാനിയും വരികയില്ല, അവൻ അതിനെ പ്രയൊഗി
ക്കുന്നു നിശ്ചയം, പെത്രൻ അത് ഇവിടെ പറയുന്നുവല്ലൊ.
പിന്നെ യെശുവും തന്റെ ആടുകളെ കൊണ്ടു പറയുന്നത:
ഞാൻ അവൎക്ക നിത്യജീവനെ കൊടുക്കുന്നു, അവർ ഒരുനാ
ളും നശിച്ചു പൊകയുമില്ല, ഒരുവനും അവരെ എന്റെ കയ്യി
ൽ നിന്നു പറിച്ചു കളകയുമില്ല, അവരെ എനിക്ക് തന്നിട്ടു
ള്ള പിതാവ് എല്ലാവരെക്കാളും വലിയവൻ, ഒരുവനും
അവരെ പിതാവിന്റെ കയ്യിൽ നിന്നു പറിച്ചു കളവാൻ ക
ഴികയില്ല, ഞാനും പിതാവും ഒന്നായിരിക്കുന്നു. യൊഹ. ൧൦,
൨൮. ൩൦. യെശു നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പിന്നായി
ഇതിനെ പറഞ്ഞത്, വീണ്ടും ജനിക്കുന്നവൎക്ക സംഭവിക്കുന്ന സങ്ക
ടങ്ങളും ഉപദ്രവങ്ങളും വലിയത് എന്ന് അറിഞ്ഞുതാൻസക
ലത്തിൽ നിന്നു രക്ഷിപ്പാൻ ശക്തൻ എന്നു കാണിക്കെണ്ട
തിന്നു ഞാനും പിതാവും ഒന്നായിരിക്കുന്നു എന്നു പറഞ്ഞതു. പൌ
ൽ വിശ്വാസികൾ്ക്ക സംഭവിക്കുന്നത് ചിലത് രൊമരൊടു എഴു
തയതാവിതു: സങ്കടം, ഇടുക്ക്, ഹിംസ, വിശപ്പു, നഗ്നത, കുടുക്ക്,
വാൾ, മരണം, ജീവൻ, [ദുഷ്ട] ദൂതർ, വാഴ്ചകൾ, അധികാര
ങ്ങൾ ഇത്യാദി. രൊമ. ൮, ൩൫. ൩൮. ൩൯. ഈ സങ്കട മാലയെ
നൊക്കിയാൽ ഭയപ്പെടുവാൻ സംഗതിഉണ്ടു സത്യം; എങ്കി
ലും യെശുവിന്റെ ആടുകളെ കയ്യിൽ പിടിക്കുന്ന പിതാവു
എല്ലാറ്റിനെക്കാളും വലിയവൻ, അവൻ സകലവും തന്റെ
പുത്രന്റെ കാല്ക്കീഴാക്കി. പിന്നെ അശുദ്ധാത്മാക്കളെക്കാൾ ശ
ക്തനായ പരിശുദ്ധാത്മാവു അവരുടെ കൌശലങ്ങളെ നശി
പ്പിക്കും നിശ്ചയം. ആയത്‌കൊണ്ടു മഹത്വമുള്ള ദൈവത്തി
ന്റെ ശക്തിയെ അറിഞ്ഞവൻ ആശ്വസിക്കുന്നു. അതെ ദൈവം [ 93 ] തനിക്കുള്ളവരെ വിശ്വാസം മൂലം തന്റെ ശക്തി കൊണ്ടു കാ
ത്തു നിത്യജീവൻ അവൎക്ക അനുഭവമായി വരുവൊളം സ
കല സങ്കടങ്ങളിൽ നിന്നു ഉദ്ധരിച്ചു കൊണ്ടിരിക്കുന്നു. അ
ത്‌കൊണ്ടുനാം ധൈൎയ്യമായിരിക്ക; അവൻ നമ്മെ ഈ ദിവ
സത്തിലും കാത്തു രക്ഷിക്കും നിശ്ചയം.

൪൬

൧ കൊറി. ൧, ൩൦. ക്രിസ്തൻ നമുക്ക് ദൈവത്തി
ൽ നിന്നു നീതിയായി ഭവിച്ചു.

ദൈവം ന്യായാധിപതി ആകുന്നു. പാപങ്ങളെ ക്ഷ
മിക്കുന്നതും കണക്കിടുന്നതും കരുണയെ നല്കുന്നതും കൊപം
കാണിക്കുന്നതും ജീവിപ്പിക്കുന്നതും കൊല്ലുന്നതും അനുഗ്രഹി
ക്കുന്നതും ശപിക്കുന്നതും അവന്നു ന്യായം. എന്നിൽ പാപം ഇ
ല്ലായ്കകൊണ്ടു ദൈവം കണക്കിടുവാൻ ഒന്നും കാണുകയില്ല
എന്നും കൊപിച്ചു നിത്യനാശം വിധിപ്പാൻ സംഗതി ഇല്ല
എന്നും പറവാൻ പ്രാപ്തിയുള്ളവൻ ആർ. ആയത് കൊണ്ടു
ദൈവത്തിന്റെ ന്യായവിധിയിൽ ക്ഷമയും കരുണയും ജീ
വനും അനുഗ്രഹവും ലഭിപ്പാൻ തക്ക നീതി എത്രയും വി
ശെഷമായ ധനം തന്നെ. ആയത് മനുഷ്യരുടെ ക്രിയക
ളാൽ അല്ല, യെശുക്രിസ്തനിലെ വിശ്വാസാത്താൽ അത്രെ
ഉളവാകുന്നു. അവനല്ലൊ നമുക്ക് ദൈവത്തിൽ നിന്നു നീതി
യായി ചമഞ്ഞു. നാം നീതിമാന്മാരായിവരെണ്ടതിന്നു സ്വ
ൎഗ്ഗസ്ഥ പിതാവു തന്റെ പുത്രനെ ലൊകത്തിലെക്ക് അയ
ച്ചു,മരണത്തിലെക്ക് ഏല്പിച്ചു നമ്മുടെ പാപങ്ങളൊക്കെയും
അവന്റെ മെൽ ആക്കുകയും ചെയ്തു. യെശു ഈ ഭാരം ഏറ്റു
പിതാവിന്നു തികഞ്ഞ അനുസരണം കാട്ടി നമ്മൂടെ അതിക്രമ
ങ്ങൾ നിമിത്തം മുറിഞ്ഞു നമ്മുടെ പാപങ്ങൾ ഹെതുവായി ചത
ഞ്ഞു ശാപമായി തീരുകകൊണ്ടു ദൈവം അവന്റെ അനുസര
ണവും കഷ്ടങ്ങളും നമുക്ക്തന്നെ കണക്കിട്ടു പാപങ്ങളെ മൂടി [ 94 ] കടങ്ങളെ ഇളച്ചു പ്രസാദം നമ്മുടെ മെൽ വിളങ്ങിച്ചു ത
ന്നിരിക്കുനു. കൎത്താവായ യെശു തനിക്കുവെണ്ടി മാത്രം അല്ല,
ദൈവത്തിന്നും മനുഷ്യൎക്കും നടുവിൽ നില്ക്കുന്ന മദ്ധ്യസ്ഥനാ
യി നമുക്ക് വെണ്ടിയും നീതിമാനാകുന്നു. വിശ്വാസത്താൽഅ
വന്റെ നീതി നമുക്ക് അനുഭവമായി വരുന്നു. അങ്ങിനെ വരെണ്ട
തിന്നു മനുഷ്യൻആദ്യം തന്റെ അസംഖ്യ കഷ്ടങ്ങളെ അറി
ഞ്ഞു ഏറ്റു പറഞ്ഞു സ്വന്ത പ്രയത്നം കൊണ്ടു അവറ്റെ തീ
ൎപ്പാൻ കഴികയില്ല എന്നു ബൊധിക്കെണ്ടതാകുന്നു ഈ
ബൊധം വന്നിട്ടു വിശ്വാസം കൊണ്ടു യെശുവിനെ പിടിച്ചു അ
വന്റെ നീതിയിൽ ആശ്രയിച്ചു കരുണയെ അപെക്ഷിക്കും.
ന്യായവിധിയിൽ യെശുവിന്റെ രക്ഷയെ കിട്ടിയവനും ക്ഷമ
യെലഭിച്ച കടക്കാരനും ജീവനുള്ള അവയവവുമയി നി
ല്ക്കെണ്ടതിന്നു തന്നെ മുഴുവനും അവന്റെ കയ്യിൽ ഭരമെല്പിക്കും.
ഈ വഴിക്കൽ യെശു മനുഷ്യൎക്ക നീതിയായി വരുന്നു. ദൈ
വത്തിന്റെ ആലൊചനയും അവരുടെ വിശ്വാസവും തമ്മിൽ
ചെൎന്നു പ്രായശ്ചിത്തം പൂൎണ്ണമായി. ഇങ്ങിനെയുള്ള വി
ശ്വാസം ഒരു നാളും നാണിച്ചു പൊകയില്ല. അത്കൊണ്ടു
നമ്മുടെ നീതിയായ യെശു നമ്മുക്ക് തെളിഞ്ഞ് വന്നു പുക
ഴ്ച എല്ലാം അവന്നു വരെണ്ടതിന്നു സ്വന്തഗുണ വിശെഷ
ങ്ങളെ വിചാരിപ്പാൻ ഒരു ഭാവം നമ്മളിൽ ഉദിക്കും തൊറും
പരിശുദ്ധാത്മാവ് ആയതിനെ വെരൊടെ ഹൃദയങ്ങളിൽ
നിന്നു പറിച്ചു കളവൂതാക. . ൪൭

ലൂക്ക: ൨൧, ൧൯. ക്ഷമയിൽ നിങ്ങളുടെ ആത്മാ
ക്കളെ കാത്തു കൊൾവിൻ.

ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും നമുക്ക് വ
രുന്ന സങ്കടങ്ങളെ രണ്ടു കൂട്ടം ആക്കി ദൈവം അയക്കുന്നതി
ൽ ക്ഷമയെ കാട്ടി മനുഷ്യരിൽ നിന്നു വരുന്നതു അത്ര ആവ [ 95 ] ശ്യമില്ല എന്നു വിചാരിച്ചു നീരസവും കൊപവും കാണിക്കു
ന്നതു വലിയ കുറ്റം തന്നെ അതുകൊണ്ടു യെശു തന്റെശി
ന്മാരൊടു ക്ഷമയിൽ നിങ്ങളുടെ ആത്മാക്കളെ സ്വാധീന
മാക്കി കാക്കും എന്നുതന്നെ അല്ല, നിങ്ങളുടെ അമ്മയപ്പന്മാ
രും സഹൊദരന്മാരും ചാൎച്ചക്കാരും ചങ്ങാതിമാരും നിങ്ങ
ളെ കാണിച്ചു കൊടുക്കും അവർ ചിലരെ കൊല്ലിക്കയും ചെ
യ്യും എൻ നാമം നിമിത്തം എല്ലവരും നിങ്ങളെ പകെക്കും
എന്നു പറഞ്ഞു അവരുടെ ക്ഷമ ഈ വക ഉപദ്രവങ്ങളിലും
ശൊഭിക്കണമെന്നു അതിനാൽ കാണിച്ചിരിക്കുന്നു. പണ്ടു യൊ
ബ്, മൊശ മുതാലായ ശുദ്ധന്മാർ ഉപദ്രവങ്ങളെ എങ്ങിനെ സ
ഹിച്ചു, ക്ഷമയാലും ശാന്തതയാലും അല്ലയൊ. യെശു എ
പ്പൊൾ കുലെക്ക് കൊണ്ടു പൊകുന്ന ആട്ടിന്നും രൊമം കത്ത്രി
ക്കുന്നവരുടെ മുമ്പാകെ ശബ്ദിക്കാത്ത ആട്ടിന്നും സമമായി
രുന്നു, മനുഷ്യർ അവനെ ഒരു കുറ്റം കൂടാതെ പിടിച്ചു പ
രിഹസിച്ചു ദണ്ഡിപ്പിച്ചു കൊല്ലുമ്പൊഴല്ലയൊ. എന്നാൽ മ
നുഷ്യർ എനിക്ക് അന്യായം ചെയ്യുന്നു, ഞാൻ കുറ്റം ഇല്ലാ
ത്തവൻ എന്നു ഒരുത്തൻ പക്ഷെ പറയും, ആകട്ടെ സംബ
ന്ധക്കാർ യെശുവിന്റെ ശിഷ്യന്മാരെ ജാതികളുടെ കയ്യി
ലെക്കും എല്ലാവരുടെ നീരസത്തിലെക്കും ഏല്പിച്ചത് അ
ന്യായമായില്ലയൊ, എന്നിട്ടും യെശു തനിക്കുള്ളവരൊടു
എന്തു കല്പിക്കുന്നു, നിങ്ങൾ ക്ഷമയെ കാണിച്ചു കൊൾവിൻ
എന്നത്രെ. യെശുവിന്നു സമമായി കുറ്റം കൂടാതെ കഷ്ടി
ച്ചു പൊരുന്നവനുണ്ടൊ, അവൻ എങ്ങിനെ ആചരിച്ചു എ
ത്രയും അത്ഭുതമായ സൌമ്യതയൊടു കൂട അല്ലൊ എല്ലാം
സഹിച്ചത്. പലരും തങ്ങളെ കുറ്റമില്ലാത്തവർ എന്നു വി
ചാരിക്കുന്നു, എങ്കിലും കറ സൂക്ഷിച്ചു നൊക്കിയാൽ കാൎയ്യം
വെറെ എന്നു കാണും. രാജ്യാധികാരികൾ അനെകരെദൊ
ഷം നിമിത്തം ശിക്ഷിക്കെണ്ടി വരുന്നു എങ്കിലും ക്രിയക [ 96 ] ൾ്ക്ക തക്കവണ്ണം നമുക്ക് സംഭവിക്കുന്നു എന്നു പറയുന്നവർ എ
ത്രയും ദുൎല്ലഭം തന്നെ. എന്നാൽ കൂട്ടുകാർ ഹെതു കൂടാതെ
ചിലപ്പൊൾ വല്ല ഉപദ്രവം കാണിച്ചാലും ക്ഷമയിൽ ത
ന്റെ ആത്മാവിനെ അടക്കി സഹിക്കുന്നതു ന്യായം. മനുഷ്യ
രിൽ മാത്രം നൊക്കുന്നതു തെറ്റു തന്നെ. ദൈവം അല്ലൊമ
നുഷ്യരെ കൊണ്ടു തന്റെ ശിക്ഷകളെനടത്തുന്നത്. ആയത്
കൊണ്ടു മുഖ്യമായി അവനെ നൊക്കക്കെണം. യൊബിനെ
പരീക്ഷിച്ചു ശിക്ഷിപ്പാൻ അവന്നു ഇഷ്ടം തൊന്നിയപ്പൊൾ
ദുഷ്ടമനുഷ്യരെ കൊണ്ടു തന്റെ മൃഗ കൂട്ടങ്ങളെ നഷ്ടം വ
രുത്തി എങ്കിലും യൊബ് എന്തു പറഞ്ഞു, ആ കള്ളന്മാരെ
ദുഷിച്ചുവൊ, അല്ല യഹൊവ തന്നു യഹൊവ എടുത്തു അ
വന്റെ നാമത്തിന്നു സ്തൊത്രം എന്നത്രെ.

൪൮

ലൂക്ക. ൧൭, ൩൨. ലൊത്തന്റെ ഭാൎയ്യയെ ഒൎത്തു
കൊൾവിൻ.

യെശു യഹൂദന്മാൎക്ക വരുവാനുള്ള യുദ്ധ സങ്കടവും യരു
ശലെം പട്ടണത്തിന്റെ നാശവും വൎണ്ണിച്ചു, ആ ദിവസത്തി
ൽ വീട്ടിൽ മുകളിൽ ഇരിക്കുന്നവൻ തന്റെ വസ്തുക്കൾ വീട്ടിന്നക
ത്തു ഇരുന്നാൽ അവറ്റെ എടുത്തുകൊൾവാൻ ഇറങ്ങരുത്, വയലി
ൽ ഇരിക്കുന്നവൻ അപ്രകാരം പിന്നൊക്കം തിരികയും അരു
തു എന്നു പറഞ്ഞശെഷം ലൊത്തന്റെ ഭാൎയ്യയെ ഒൎത്തു
കൊൾവിൻ, ജീവനെ രക്ഷിച്ചു കൊൾവാൻ നൊക്കുന്നവൻ അതി
നെ നശിപ്പിക്കും ജീവനെ നശിപ്പിക്കുന്നവൻ അതിനെ ര
ക്ഷിച്ചു കൊള്ളും എന്നു ചെൎത്തു കല്പിച്ചതു. മൊശ സദൊ
മിന്റെ സംഹാരം വിവരിച്ച സ്ഥലത്തു ലൊത്തന്റെഭാൎയ്യ
പിറകൊട്ടു നൊക്കി ഉപ്പു തൂണായി തീൎന്നു എന്നു ചുരുക്കി പറ
ഞ്ഞു. ൧മൊ. ൧൯, ൨൬. നിന്റെ ജീവന്നായി ഒടിപ്പൊക,
പിറകൊട്ടു നൊക്കരുതു, ഈ സമഭൂമിയിൽ എങ്ങും നില്ക്കയും [ 97 ] അരുതു എന്നുള്ള കല്പനയെ അവൾ നിരസിച്ചതുമല്ലാതെ പട്ട
ണങ്ങൾ്ക്ക സംഭവിപ്പാനുള്ളത് കാണെണ്ടതിന്നു മാത്രം അല്ല,
അവിടെ വിട്ടുപൊയ ചങ്ങാതികളെയും വസ്തുവകകളെയും
ഒൎത്തു ഇനി ഒന്നു രക്ഷിച്ചു കൊണ്ടു പൊവാൻ പാടുണ്ടൊ, ദൂത
വചനം സത്യമൊ എന്നു വിചാരിച്ചു സംശയിച്ചു അൎത്ഥാഗ്ര
ഹം കൊണ്ടു തിരിഞ്ഞു നൊക്കുകയാൽ ശിക്ഷ പ്രാപിക്കയും ചെ
യ്തു. അവൾ്ക്ക വിശ്വാസം ഇല്ലായ്കയാൽ തനിക്കും പുത്രീഭൎത്താ
ക്കന്മാൎക്കും വരുവാനുള്ള ദാരിദ്ര്യത്തെ പെടിച്ചുസംശയിച്ചു
ഒടുവിൽ തിരിഞ്ഞു നൊക്കുമ്പൊൾ തന്നെ ഗന്ധകവൎഷംആ
രംഭിച്ചു ശ്വാസം മുട്ടിച്ചു അവൾ സ്തംഭിച്ചു ഉപ്പുമൂടി നിന്നു
പൊയി. അപ്രകാരം തന്നെ യഹൂദ യുദ്ധത്തിൽ ശിഷ്യന്മാർ
വസ്തുവകകളെ രക്ഷിക്കെണ്ടതിന്നു പട്ടണത്തിൽ താമസി
ച്ചു എങ്കിൽ നശിച്ചു പൊവാൻ സംഗതി വരികയായിരുന്നു.
എങ്കിലും യെശു ഈ വചനം കൊണ്ടു നമ്മെയും ഉണൎന്നു പ്രാ
ൎത്ഥിപ്പാൻ ഉത്സാഹി6പ്പിക്കുന്നത് നാം എല്ലാവരും മനസ്താ
പം ചെയ്തു ലൊകത്തെ വിട്ടു പൊകെണം എന്നു ദൈവ
ത്തിന്റെ ഇഷ്ടം. ഈ വിശുദ്ധ വിളിയെ അനുസരിക്കെ
ണ്ടതിന്നു ആരംഭിച്ചിട്ടു പിന്നെയും പിശാചിന്റെ മന്ത്രങ്ങ
ൾ‌്ക്ക ചെവി കൊടുത്തു വഴിയിൽ നിന്നുപൊയി നായ്ക്കൾ്ക്ക സമ
മായി ഛൎദ്ദിച്ചതിനെ പിന്നെയും തിന്മാനും കുളിച്ച പന്നി
യെ പൊലെ ചെളിയിൽ മുങ്ങുവാനും നാം സ്നെഹിക്കുന്ന
ലൊകത്തൊടു കൂടെ നശിച്ചു പൊവാൻ സംഗതി വരികയില്ല
യൊ. ലൊകസംഹാരത്തിൽ ദുഷ്ടന്മാരൊടു കൂട നിത്യനാശ
ത്തിലെക്ക് വീഴാതിരിക്കെണ്ടതിന്നു ദൈവത്തിന്റെ മുമ്പെ
ത്ത ന്യായവിധികളെ ഒൎത്തു ജാഗരിച്ചിരിക്കുന്നതു അത്യാവ
ശ്യം അല്ലയൊ. അതുകൊണ്ടു ലൊത്തന്റെ ഭാൎയ്യയെ ഒ
ൎത്തു കൊൾവിൻ, കരികൈ ഇട്ടുകൊണ്ടു പിന്നൊക്കം നൊക്കുന്ന
ഒരുത്തനും ദൈവരാജ്യത്തിന്നു യൊഗ്യനല്ല എന്നുണ്ടല്ലൊ. [ 98 ] ൪൯

൧കൊറി. ൧, ൩൨ ക്രിസ്തൻ നമുക്ക് ദൈവത്തി
ൽ നിന്നു ശുദ്ധീകരണം ആയി ഭവിച്ചു.

ആദാമിന്റെ വീഴ്ചയാൽ മനുഷ്യവംശം മുഴുവൻ
അശുദ്ധവും പ്രയൊജനമില്ലാത്തതുമായി തീൎന്നു. ദൈവം ത
ന്റെ വചനത്തിൽ പാപികൾ്ക്ക വിളിക്കുന്ന നാമങ്ങളെയും
പൌൽ രൊമ. ൩, ൧൦ ൧൮. അവരെ കൊണ്ടു എഴുതി
യ ഗുണവിശെഷങ്ങളെയും വിചാരിച്ചാൽ യെശുക്രിസ്തൻ
അല്ലാതെ ആൎക്കും മനുഷ്യവംശത്തിൽ പ്രശംസിപ്പാൻ
ഒരു സംഗതി ഇല്ലല്ലൊ. അപരാധികൾ, ദ്രൊഹികൾ നീ
തികെട്ടവർ, മൂഢന്മാർ, വഷളന്മാർ, മുതലായ പെരുകളി
ൽ എന്തു മഹത്വം അടങ്ങിയിരിക്കുന്നു. ദൈവത്തിന്മുമ്പാ
കെ മാനനാമങ്ങളൊടു കൂട നില്പാനും അവന്റെ ഭവനത്തി
ൽ വസിപ്പാനും അവൎക്ക എന്തു വഴി. യെശു നമുക്ക് ദൈവ
ത്തിൽ നിന്നു ജ്ഞാനവും നീതിയും മാത്രമല്ല, ശുദ്ധീകരണ
വുമായി തീൎന്നു അവന്മൂലം കാണാതെ പൊയതെല്ലാം യ
ഥാസ്ഥാനമായി വന്നത്. ശുദ്ധന്മാർ മാത്രം ദൈവത്തെ
കാണും. ശുദ്ധൻ എന്ന നാമം മനുഷ്യന്നു മാനം തന്നെ.
അതിനാൽ അവൻ ദൈവത്തിന്നും വിശുദ്ധ ദൂതന്മാൎക്കും
തുല്ല്യനായി വരുന്നു. ദൈവഭവനത്തിന്റെ മുഖ്യാലങ്കാരം
വിശുദ്ധി എന്നത്രെ. ആയത് കൊണ്ടു ശുദ്ധനായി തീരുവാ
ൻ ആഗ്രഹം ഇല്ലാത്തവനാർ. ശുദ്ധീകരണത്താൽ ദൈവം
ഹീനന്മാരെയും നിന്ദിതന്മാരെയും ഉയൎത്തി മാനിക്കുന്നത്, അ
തിന്നായി അവൻ തന്റെ പുത്രനെ നമുക്കു തന്നു. മാനസാന്ത
രപ്പെട്ടു അവന്റെ അടുക്കൽ വരുന്നവർ പാപത്തിന്നു മ
രിച്ചിട്ടു ജീവന്റെ പുതുക്കത്തിൽ നടക്കകൊണ്ടു മരണത്തി
ലും ജീവനിലും അവന്നു തുല്ല്യന്മാരായി തീരുന്നു. രൊമ. ൬
എഫെ. ൨. അവന്മൂലം നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവി [ 99 ] നാൽ ഇതെല്ലാം ഉളവായി വരുന്നു. യെശു പിതാവിന്റെ അ
ടുക്കൽ പൊയിട്ടു അവനെ ആശ്വാസപ്രദനാക്കി ശിഷ്യമ്മാ
ൎക്ക എല്ലാവർക്കും അയച്ചു വരുന്നു. യൊഹ. ൧൪, ൧൬. ൧൭,
൨൬. ൧൭, ൭. തനിക്കുള്ളവർ തന്നൊടു കൂട ഇരുന്നു തന്റെ
മഹത്വം കാണെണ്ടതിന്നു പിതാവൊടു അപെക്ഷിച്ചത
കൊണ്ടും യൊഹ. ൧൭, ൨൪. നീതിമാന്മാരുടെ പുനരുത്ഥാനം
അവന്റെ ഉയിൎപ്പിന്റെ ഫലം ആകകൊണ്ടും തികഞ്ഞ ശുദ്ധീക
രണവും നമുക്ക് യെശുവിൽ നിന്നു മാത്രം വരുന്നു സ്പഷ്ടം. ആ
യത് കൊണ്ടു പിതാവ് അവനെ നമുക്ക് ആക്കിയ പ്രകാരം
നാം യെശുവിനെ മുഴുവനും കൈക്കൊള്ളുക. ചിലർ അവ
നെ രെക്ഷെക്കായി മാത്രം എടുക്കാൻ മനസ്സാകുന്നു. എങ്കിലും
ദൈവത്തിന്റെ ആലൊചനെയെ ഖണ്ഢിച്ചു കൂടാ. യെശുവി
നെ കൈക്കൊൾവാൻ മനസ്സുള്ളവർ അവനെ പൂൎണ്ണമായി പരി
ഗ്രഹിക്കെണം എന്നെ ശുദ്ധന്മാരായി തീരുവാൻ പാടുള്ളു. അ
വൻ ഈ ദിവസത്തിലും നമുക്ക് ജ്ഞാനവും നീതിയും ശുദ്ധീക
രണവുമായി വരെണമെ.

൫൦

൧ യൊഹ. ൪, ൧൬. ദൈവം സ്നെഹം തന്നെ
ആകുന്നു. സ്നെഹത്തിൽ വസിക്കുന്നവൻ ദൈവത്തി
ലും ദൈവം അവനിലും വസിക്കുന്നു.

ദൈവം സ്നെഹവും ദഹിപ്പിക്കുന്ന അഗ്നിയും എബ്ര ൧൨,
൨൯. ആകുന്നു. ഈ രണ്ടു വാക്കുകൾ ദൈവത്തിൽ എഴുതിക്കി
ടക്കുന്നു. പാപം ഇല്ലാത്ത സൃഷ്ടികൾ്ക്കും യെശുക്രിസ്തനാൽ
ക്ഷമയെയും ശുദ്ധിയെയും പ്രാപിച്ചു അവന്റെ വഴിയി
ൽ ചെന്നു സെവിക്കുന്നവൎക്കും ദൈവം സ്നെഹം തന്നെ. അ
വനെ വിരൊധിച്ചു പാപങ്ങളെ ചെയ്വാൻ മനസ്സിലാതെ
സ്നെഹത്തെ നിരസിക്കുന്നവൎക്കൊ, ദഹിപ്പിക്കുന്ന അഗ്നി
അത്രെ. സ്നെഹം മരണം പൊലെ ശക്തിയുള്ളതും, അ [ 100 ] തിന്റെ എരിവു പാതാളം പൊലെ കഠിനമുള്ളതും അ
തിന്റെ കനലുകൾ തീക്കനലുകളും യഹൊവയുടെ ജ്വാല
കളും ആകുന്നു. ഈ ശക്തിയും എരിവും ജ്വാലയും സ്നെ
ഹിതന്മാരെ ജീവിപ്പിക്കുന്നതും വിരൊധികളെ ദഹിപ്പി
ക്കുന്നതുമായി വരുന്നു. സ്നെഹത്തിൽ വസിക്കുന്നവൻ ദൈ
വത്തിലും ദൈവം അവനിലും വസിക്കുന്നു, സ്നെഹം ദൈവ
ത്തിൽ നിന്നാകുന്നു, സ്നെഹമുള്ളവൻ ദൈവത്തിൽ നിന്നു ജ
നിച്ചുഅവനെ അറിയുന്നു. സ്നെഹമില്ലാത്തവൻ ദൈവത്തെ
അറിയുന്നില്ല. കാരണം ദൈവം സ്നെഹമാകുന്നു. ൧ യൊഹ.
൪, ൭. ൮. യൊഹനാന്റെ ഉപദെശപ്രകാരം ദൈവത്തൊ
ടു ചെരുവാൻ മനസ്സുള്ളവനെല്ലാം അവനിൽ നിന്നു ജനി
ച്ചു അവനെ അറിയെണ്ടതാകുന്നു. നമ്മിൽ വിപരീതമായത്
ചെൎന്നു വരികയില്ല. ദൈവത്തൊടു നമുക്ക് ഐക്യതയും ചെ
ൎച്ചയും വെണമെന്നു വന്നാൽ, അവന്റെ ഗുണവിശെഷ
ങ്ങളിൽ ചിലവ നമ്മിലും കാണെണം. ദൈവം സ്നേഹം ആ
കുന്നു, അതുകൊണ്ടു നാം ദൈവത്തിലും അവൻ നമ്മിലും വ
സിക്കെണ്ടതിന്നു സ്നെഹത്തിൽ ജീവിച്ചിരിക്കെണം. നാം
ദൈവത്തിൽ നിന്നു ജനിച്ചു എങ്കിൽ ഈ പുതിയ ജനന
ത്തിൽ ദൈവം തന്റെ സ്നെഹവും നമ്മിൽ നട്ടു. ഈ സ്നെഹം
നമ്മിൽ വസിക്കുന്നെങ്കിൽ നാം ദൈവത്തെ അറിഞ്ഞു ദൈ
വം സ്നെഹം ആകുന്നു എന്നീ വാക്കിന്റെ അൎത്ഥവും കുറയ
ബൊധിക്കും. ഒരു പാപിക്ക് നീതീകരണം ലഭിച്ചിട്ടു അ
വന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ ദൈവസ്നെ
ഹം പകൎന്നു വരുന്നു. രൊമ. ൫,൫. ഈ ദൈവസ്നെഹം ന
മ്മിൽ വന്നിട്ടു നാം അതിൽ നില്ക്കുന്നെടത്തൊളം ദൈവ
ത്തൊടു ചെൎച്ച ഉണ്ടു. നാം ദൈവത്തിൽ വസിച്ചാൽ സ്നെഹ
ത്തിൽ വസിക്കുന്നു, സ്നെഹം കൂടാതെ ദൈവത്തൊടു ഒരു
സംബന്ധം ഇല്ല. ആദ്യസ്നെഹത്തെ ഉപെക്ഷിക്കുന്നത് അ [ 101 ] ല്പ കാൎയ്യമല്ല സ്നെഹം മുഴുവനും കളയുന്നവർ വെളിച്ചത്തു
നിന്നു ഇരുട്ടിലെക്കും ജീവനിൽ നിന്നു മരണത്തിലെക്കും വീ
ണു ദൈവത്തൊടുള്ള സംബന്ധം ഉപെക്ഷിച്ചിരിക്കുന്നു.
അതുകൊണ്ടു ദൈവം നമ്മിലും നാം അവനിലും വസിക്കെണ്ട
തിന്നു നാം സ്നെഹത്തിൽ വസിക്ക.

൫൧

ലൂക്ക. ൨൧, ൩൬. സദാകാലം ഉണൎന്നു പ്രാൎത്ഥി
ച്ചിരിപ്പിൻ.

യെശു വരുവാനുള്ള ദണ്ഡവിധിയെ വിവരിക്കും തൊ
റും ഉണൎന്നുകൊണ്ടു പ്രാൎത്ഥിപ്പാനും കല്പിച്ചതു ക്രിസ്ത്യാ
നികൾ യെശുവിന്റെ ശിഷ്യന്മാരായിരിക്കെണം എന്റെഅ
ടുക്കൽ വന്നു എന്നൊടു പഠിപ്പിൻ എന്നു പറഞ്ഞുവല്ലൊ
എന്നാൽ ഉറങ്ങുന്ന ശിഷ്യന്മാരെ എങ്ങിനെ പഠിപ്പിക്കും,
നടക്കെണ്ടിയ വഴിയെ എങ്ങിനെ കാണിക്കും, അവർ യെ
ശുവിന്റെ പരിപൂൎണ്ണതയിൽ നിന്നു കൃപാധനങ്ങളെ
കൈക്കൊള്ളെണം. ഉറങ്ങുന്ന സമയം അത് കഴികയില്ല
ല്ലൊ. അവർ ക്ഷമയൊടെ എല്ലാവൎക്കും നിയമിച്ച പൊ
രാട്ടം കഴിച്ചു ജയിക്കെണം ലൊക ലഹരിയിൽ സുഖി
ച്ചു ഉറങ്ങുന്നവൎക്ക അത് എങ്ങിനെ കഴിയും. പരീക്ഷ വ
രും തൊറും തൊറ്റു പൊകുന്നതല്ലാതെ ഒന്നും വരികയില്ല.
അവർ യെശുവിന്റെ ദാസന്മാരായി അവന്റെ ഇഷ്ടം അ
നുസരിച്ചു ലഭിച്ച ധനങ്ങളെ കൊണ്ടു വ്യാപാരം ചെയ്തുലാ
ഭം ഉണ്ടാക്കെണം, അതിന്നു ഉറക്കം കൊള്ളുന്നില്ലല്ലൊ.
അവർ വിശ്വാസ സ്നെഹ പ്രത്യാശകളിൽ ഉറച്ചു നിന്നു.
കൊണ്ടു പ്രാൎത്ഥിച്ചു ശുദ്ധിയെ തെടി നടെക്കെണം. അതി
ന്നു ഉണൎച്ചയും ഉത്സാഹവും വെണമെല്ലൊ. അകത്തും പുറത്തും
നടക്കുന്നതു പരീക്ഷിച്ചു വീഴാതിരിപ്പാൻ തക്കത് ചെയ്യെണ്ട
തിന്നു അവർ നിത്യം ഒരുങ്ങി നില്ക്കെണം. അധികം കിട്ടെ [ 102 ] ണ്ടതിന്നു അവർ തങ്ങൾ്ക്കുള്ളത് കാത്തു കൊള്ളെണം. തങ്ങ
ളുടെ ശക്തി എല്ലാം ദൈവ സെവയിൽ ചെലവായി പൊ
കെണ്ടതാകുന്നു, അതിനായിട്ടല്ലൊ ദൈവം അവറ്റെതന്ന
ത്. ഉണൎച്ച കൂടാതെ എല്ലായ്പൊഴും പ്രാൎത്ഥനയും വെണം.
ലൂക്ക. ൧൮, ൧. കാരണം പ്രാൎത്ഥന, ഉണൎച്ചയെയും ഉണൎച്ച,
പ്രാൎത്ഥനക്ക് വെണ്ടുന്ന ശക്തിയെയും കാത്തു സൂക്ഷിക്കുന്ന
തു. നമുക്ക് ഇന്നത് നല്ലൂ എന്നു ദൈവം അറിഞ്ഞു അതിനെ
തരുവാൻ മനസ്സുള്ളവനാകുന്നു. എങ്കിലും പ്രാൎത്ഥിക്കെണം.
എന്നു കല്പിച്ചത് കൊണ്ടു നാം അനുസരണത്താൽ അവ
നെ മാനിച്ചു പ്രാൎത്ഥനയാൽ അവന്റെ ഇഷ്ടത്തെ എതി
രെല്ക്കെണം. ഇപ്പൊഴത്തെ പരീക്ഷകളെ വിചാരിച്ചിട്ടു
മാത്രം അല്ല, വരുവാനുള്ള ന്യായവിധികളെയും ഒൎത്തു പ്രാ
ൎത്ഥനയും ഉണൎച്ചയും തന്നെ അത്യാവശ്യം. കൎത്താവിന്റെ
ഭയങ്കരനാളിൽ പിശാചു സെവയിൽ രസിച്ചു വലഞ്ഞു ഉ
റങ്ങുന്നവൎക്ക കഷ്ടം. അത്കൊണ്ടു ഉണ്ടാകുവാനുള്ള കാ
ൎയ്യങ്ങളെ ഒക്കെയും ഒഴിഞ്ഞിരിപ്പാനും മനുഷ്യ പുത്രന്റെ മു
മ്പാകെ നില്പാനും യൊഗ്യന്മാരായിരിക്കെണ്ടതിന്നു എല്ലാ
യ്പൊഴും ഉണൎന്നു പ്രാൎത്ഥിച്ചു കൊണ്ടിരിപ്പിൻ.

൫൨

൧ കൊറി ൧, ൩൦. ക്രിസ്തൻ നമുക്ക് ദൈവത്തിൽ
നിന്നു വീണ്ടെടുപ്പ് ആയി ഭവിച്ചു.

ആദ്യമാതാപിതാക്കന്മാർ വിശെഷമായൊരു ജ്ഞാ
നം മൊഹിച്ചിട്ടു ദൈവം നിഷെധിച്ച ഫലം തിന്നു മൂഢ
ന്മാരായി ഭവിച്ചു. ദൈവത്തിന്മുമ്പാകെ അവരുടെ നീതിയും
ശുദ്ധിയും നഷ്ടമായി അനെക സങ്കടങ്ങളും മരണവും എല്ലാ
വൎക്കും ന്യായമുള്ള ശിക്ഷയായി വന്നു. എങ്കിലും ക്രിസ്തൻ
നമുക്ക് ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണ
വും വീണ്ടെടുപ്പും ആയ്തീൎന്നു, ആദാമിൽ നമുക്ക് നഷ്ടമായി [ 103 ] പൊയത് പൂൎണ്ണമായി യഥാസ്ഥാനമാക്കെണ്ടതിന്നു ത
ന്നെ നമുക്ക് ശത്രുക്കളും കഷ്ടങ്ങളും അനെകം ഉണ്ടാകകൊ
ണ്ടു വീണ്ടെടുപ്പു വെണമല്ലൊ, മനുഷ്യൎക്ക അതിക്രൂദ്ധ
നായ ശത്രു പിശാചു തന്നെ അവന്റെ ഇഷ്ടപ്രകാരംന
ടക്കുന്നെടത്തൊളം അവർ അവന്റെ അടിമകൾ, യെശുവെ
ചെൎന്നു സെവിപ്പാൻ ശ്രമിക്കും തൊറും അവൻ അവരെ വി
രൊധിക്കുന്നു. ചിലപ്പോൾ അവൻ അവരുടെ ഇഷ്ടത്തി
ന്നു എത്രയും വിരൊധമായി സംശയങ്ങളെയും മൊഹ
ങ്ങളെയും ദൈവദൂഷണങ്ങളെയും മനസ്സിൽ ജനിപ്പിക്കു
ന്നു. ഈ വകെക്ക് ഒർ ഔഷധമെ ഉള്ളു, അങ്ങിനെയുള്ള
ദൊഷങ്ങൾ ഹൃദയത്തിൽ നിന്നു പൊങ്ങി വരും തൊറും അ
വർ ക്രിസ്തൻ നമുക്ക് ദൈവത്തിൽ നിന്നു വീണ്ടെടുപ്പായിവ
ന്നതിനാൽ പിശാചിന്റെ സ്വാധീനത്തിൽ നടക്കാതെയെ
ശുവിനെ തന്നെ വിശ്വസിച്ചു സെവിക്കെണം എന്നുള്ളതു ഒ
ൎത്തു മനഃപൂൎവ്വമായി അനുസരിച്ചാൽ പിശാചിന്റെ അ
ധികാരത്തിൽ നിന്നു വിട്ടു പൊകും നിശ്ചയം. അല്പകാല
ത്തെക്ക് അവന്റെ ഉപദ്രവങ്ങൾ മുഴുവനും നീങ്ങിപ്പൊകു
ന്നില്ല എങ്കിലും ചഞ്ചലം ഒന്നും വെണ്ട, എല്ലാം അവരുടെ
ഗുണത്തിന്നായി വ്യാപരിക്കും. അവൻ അലറുന്ന സിംഹം
പൊലെ ചുറ്റി നടന്നു അവരെ വിഴുങ്ങുവാൻ നൊക്കിയാ
ലും തൊടുവാനും അനുവാദം ഇല്ല. പിന്നെ ഒരു ക്രിസ്ത്യാനി
ക്ക് മനുഷ്യരിൽ ശത്രുക്കൾ ഉണ്ടങ്കിൽ അവൻ, ക്രിസ്തൻ ദൈ
വത്താൽ എനിക്ക് വീണ്ടെടുപ്പായി എന്നെ കാത്തു ശത്രുക്ക
ളുടെ മുമ്പാകെ നാണിച്ചു പൊകാതിരിക്കെണ്ടതിന്നു വെ
ണ്ടുന്നത് എല്ലാം ചെയ്യും എന്നും, ഡംഭികൾ എന്നെ ഉപദ്രവി
ച്ചു തങ്ങളുടെ വഴികളിൽ വലിപ്പാൻ സമ്മതിക്കയില്ല എ
ന്നും ശത്രുക്കളുടെ കയ്യിൽ എന്നെ ഏല്പിക്കാതെ തൻകൈ
നീട്ടി എന്നെ താങ്ങി തന്റെ ആലൊചന എല്ലാം നിവൃത്തിച്ചു [ 104 ] സകലവും എന്റെ നന്മെക്കായി നടത്തും എന്നും അവൻ എ
ന്നെ വീണ്ടെടുത്തതിനാൽ ഞാൻ അവന്റെ മുതൽ തന്നെ എ
ന്നും നിശ്ചയമായി അറിഞ്ഞു വിശ്വസിക്കുന്നു. ഈ വിശ്വാ
സത്താലെ മരണ നരകാദികൾ വരുത്തുന്ന ഭയ സങ്കടങ്ങളെ
നീക്കി പിശാചിന്റെ അഗ്നി അസ്ത്രങ്ങളെയും കെടുത്തു കള
യാം. യെശു വീണ്ടെടുത്തവരെ നശിപ്പിപ്പാൻ ആൎക്കു ശക്തി
ഉണ്ടാകും. പൌലിന്റെ ജലഗീതത്തെ രൊമ. ൮,൩൧. ൩൬.
വിശ്വാസികൾ്ക്ക ഒട്ടൊഴിയാതെ പാടാം. അതിന്നായി കൎത്താ
വിന്നു എന്നെക്കും സ്തൊത്രം ഉണ്ടാക.

൫൩

൧ യൊഹ. ൩, ൨൦ ഹൃദയം തന്നെ നമുക്ക് കുറ്റം വിധി
ച്ചാൽ നമ്മുടെ ഹൃദയത്തെക്കാൾ ദൈവം വലിയവനാകു
ന്നു സകലവും അറികയും ചെയ്യുന്നു.

പുതുതായി ജനിച്ചവൻ പാപം ചെയ്യാതെ യെശുവൊടു
ഒത്തവണ്ണം ഈ ഭൂമിയിൽ നടക്കെണ്ടതു. ദുഷ്ടന്റെ കൌശല
ങ്ങളെ അനുസരിക്കാതെ അവൻ തന്നെ കാത്തു വെളിച്ച, സ്നെഹ,
സത്യങ്ങളിൽ നടന്നു ദൈവകല്പനകളെ അനുസരിച്ചു അവന്നു
ഇഷ്ടമായത് ചെയ്യെണ്ടതാകുന്നു. അങ്ങിനെ നടന്നാൽ ഹൃദ
യം കുറ്റം ചുമത്തുകയില്ല. അവന്നു ദൈവത്തിലെക്ക് ധൈൎയ്യം
ഉണ്ടു. അപെക്ഷപ്രകാരം കിട്ടുന്നത് ൧ യൊഹ. ൩, ൨൧
എങ്കിലും പാപം ചെയ്താൽ കാൎയ്യം വെറെ. അപ്പൊൾ ഹൃദയം
കുറ്റം വിധിക്കുന്നു, ധൈൎയ്യവും കെട്ടു പൊകുന്നു, മുമ്പെ പൊ
ലെ പ്രാൎത്ഥിപ്പാൻ കഴികയില്ല. എന്നാൽ നഷ്ടം തിരിഞ്ഞ
വനായി നരകത്തിലെക്ക് വീഴുകെ ഉള്ളു എന്നു അഴിനില പൂ
ണ്ടു സങ്കടപ്പെടെണമൊ. വെണ്ടാ, യൊഹനാൻ എഴുതിയതി
തു: എൻ പൈതങ്ങളെ, നിങ്ങൾ പാപം ചെയ്യായ്വാൻ ഞാ
ൻ ഇവറ്റെ നിങ്ങൾ്ക്ക എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എ
ങ്കിലൊ, നീതിമാനാകുന്ന യെശുക്രിസ്തൻ എന്നൊരു കാൎയ്യ [ 105 ] സ്ഥൻ നമുക്ക് പിതാവിന്റെ സന്നിധിയിൽ ഉണ്ടു. അവൻന
മ്മുടെ പാപങ്ങൾ്ക്ക പ്രായശ്ചിത്തം ആകുന്നു. ൧യൊഹ. ൨,൧.
൨. പിന്നെ ഹൃദയം തന്നെ നമുക്ക് കുറ്റം വിധിച്ചാൽ, ദൈവം
ഹൃദയത്തെക്കാൾ വലിയവൻ ആകുന്നു സകലത്തെയും അറി
യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആശ്വാസം അല്പം അ
ല്ല, ദൈവം നമ്മുടെ ചഞ്ചലവും മാറ്റവും ഉള്ള അല്പ ഹൃദയ
ങ്ങൾ്ക്ക സമൻ അല്ല, അവൻ സ്ഥിരവും ഹൃദയ വിസ്താരവും ഉ
ള്ളവൻ. നാം പാപം ചെയ്താൽ അത് മാത്രം വിചാരിച്ചുസ
ങ്കടപ്പെടുന്നു എങ്കിലും ദൈവം എല്ലാം അറിയുന്നു. നമ്മുടെ
പാപങ്ങളെ മാത്രം അല്ല, അതിൽ നിന്നു വിട്ടു പൊവാനു
ള്ള ആഗ്രഹവും നമ്മുടെ കുറ്റങ്ങളെയും മാത്രം അല്ല, യെശുഅ
തിന്നു ഉണ്ടാക്കിയ പ്രായശ്ചിത്തവും കൂടനൊക്കുന്നു. നാം തെറ്റി
പൊയ ആടുകളായിരുന്നു. എന്നു മാത്രം അല്ല, മനസ്സു തിരിഞ്ഞു
പുതുതായി ജനിച്ചു എന്നും കൂട അവൻ അറിയുന്നു., നമ്മുടെ
വിചാരങ്ങളെ മാത്രം അല്ല, തന്റെ ആലൊചനയെയും കഴി
ഞ്ഞതും നടക്കുന്നതും മാത്രം അല്ല, വരുവാനുള്ളതിനെയും നമ്മു
ടെ പൊരായ്മയെ മാത്രം അല്ല, ശത്രുക്കളുടെ ദുഷ്ടതയെയും ന
മ്മുടെ ദാരിദ്ര്യം മാത്രം അല്ല, തന്റെ ധനങ്ങളെയും വെളി
൨, ൯. നമ്മുടെ ഹൃദയങ്ങടെ വഷളത്വം മാത്രം അല്ല, നമ്മെചു
റ്റിക്കിടക്കുന്ന പരീക്ഷകളെയും അന്ധകാര രാജ്യത്തിന്റെ
ബലത്തെയും മറ്റും അവൻ പൂൎണ്ണമായി അറികകൊണ്ടു തൽ
സമയത്ത് സഹായിപ്പാനും വെണ്ടുന്ന ആശ്വാസവും മറ്റും തരു
വാൻ പ്രാപ്തിയുള്ളവനാകുന്നു. അതുകൊണ്ടു പാപികൾ എല്ലാ
വരും ധൈൎയ്യത്തൊടു കൂടെ അവന്റെ അടുക്കൽ ചെല്ലുമാറാക.

൫൪

പിലി. ൧, ൬. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭി
ച്ചവൻ യെശുക്രിസ്തന്റെ നാളൊളം തികെക്കും.

ദൈവത്തിന്നു മനുഷ്യനിൽ ഒരു പ്രവൃത്തി ഉണ്ടു. അവ [ 106 ] നെ അന്തൎഭാഗങ്ങളിൽ പിടിച്ചു ആത്മാവിൽ തന്റെ പ്രവൃത്തി
യെ ആരംഭിക്കുന്നു. അവന്റെ ക്രിയ ആത്മാവിൽ തുടങ്ങി എ
ങ്കിൽ സകല അവയവങ്ങളിൽ കൂടി പുറപ്പെട്ടു മനുഷ്യനെ
മുഴുവനും മാറ്റുന്നു. മനുഷ്യൻ ദൈവത്തെ അപെക്ഷിക്കും
മുമ്പെ ഈ പ്രവൃത്തി ആരംഭിക്കുന്നതു. അതു തുടങ്ങിയെമ
നുഷ്യന്നു അന്വെഷിച്ച് അപെക്ഷിപ്പാനും ദൈവവചനത്തിൽ
പ്രയൊജനം ഉണ്ടാകുമാറു വായിച്ചു ദൈവെഷ്ടമായതിനെ ചെ
യ്വാനും പ്രാപ്തി വരുന്നുള്ളു. അവൻ വിശ്വസ്തനായി അങ്ങി
നെ നടന്നാൽ ദൈവ പ്രവൃത്തി അവന്റെ ഉള്ളിൽ വൎദ്ധിച്ചു
ദിവസെന പുതിയ ഫലങ്ങളെ പുറപ്പെടുവിക്കുന്നു. എങ്കിലും
ദൈവം മനുഷ്യന്റെ ഇഷ്ടത്തിന്നും സ്ഥലം കൊടുക്കകൊ
ണ്ടു ആയവൻ ദിവ്യ പ്രവൃത്തിയെ തടുപ്പാൻ കഴിയും. അപ. പ്ര
വൃ ൭, ൫൧. ഒരു പിതാവിന്നു തൻ മക്കളെ പിടിപ്പാൻ കഴി
യും അല്ലൊ. എങ്കിലും അവരെ നിൎബന്ധത്തൊടെ വലിപ്പാ
ൻ അല്ല നടത്തുവാൻ അത്രെ മനസ്സാകകൊണ്ടു തൻ ഇഷ്ട
മുള്ള കുട്ടികളെ ചിലപ്പൊൾ കൈയിൽ നിന്നു വിട്ടു സ്വന്ത
വഴിയിൽ നടപ്പാൻ സമ്മതിക്കുന്നതു പൊലെ ദൈവവും മനു
ഷ്യന്നു പലപ്പൊഴും ചെയ്യുന്നു. അവന്നു ശക്തി വെണ്ടുവൊളം
ഉണ്ടെങ്കിലും ആരെയും തൻ പ്രവൃത്തിക്ക ഹൃദയത്തിൽ നടത്തു
വാൻ നിൎബ്ബന്ധിക്കയില്ല. ദൈവത്തിന്റെ നല്ല പ്രവൃത്തിയെ
വിരൊധിച്ചു മനസ്സിൽ നിന്നു തള്ളിക്കളയുന്നവന്നു കഷ്ടം.

ദൈവം തന്റെ പ്രവൃത്തിയെ ആരംഭിപ്പാൻ മാത്രമല്ല,
തികെപ്പാനും മനസ്സാകുന്നു. അവൻ അതിനെ ഏതുപ്രകാ
രം ചെയ്യുന്നു എന്നു തെളിയിച്ചു പറവാൻ വിഷമം തന്നെ. അവ
ൻ ജീവിപ്പിപ്പാൻ കൊല്ലുന്നു. ആശ്വസിപ്പിപ്പാൻ ദുഃഖിപ്പിച്ചു
പണിയിപ്പാൻ ഇടിച്ചു കളകയും ചെയ്യുന്നു. അവൻ ഇരുട്ടിൽ
നിന്നു വെളിച്ചം വരുത്തി ബലഹീനന്മാരിൽ തന്റെ ശക്തിയെ
കാട്ടി മനുഷ്യനെ ഉപദെശിക്കയും വലിക്കയും ചെയ്യുന്നു. [ 107 ] അവനെ മുഴുവനും തന്നൊടു ചെരുവാനും പരിശുദ്ധാത്മ മൂ
ലം തന്റെ ആലയം ആക്കുവാനും മനസ്സാകുന്നു. ഈ പ്രവൃ
ത്തിക്ക തികവു വരുത്തുവാൻ ദൈവം ഒരു സമയം നിശ്ച
യിച്ചു. കൎത്താവായ യെശുക്രിസ്തന്റെ നാൾ തന്നെ, ആ നാൾ്ക്കു
മുമ്പെ നാം അതിനെ സമ്മതിക്കുന്നില്ല എങ്കിൽ അതു ഒരു
നാളും നമ്മിൽ തുടങ്ങുകയില്ല, പിന്നെ കൎത്താവിന്റെ നാളി
ൽ ദൈവത്തിന്റെ പ്രവൃത്തി മനസ്സിൽ ഇല്ലാത്തവൎക്കു കഷ്ടം
എന്നെ പറയാവു.

൫൫

യൊഹ. ൧൬, ൧൪. അവൻ [പരിശുദ്ധാത്മാവ്]
എന്നെ മഹത്വപ്പെടുത്തും.

യെശു ഇഹലൊകത്തെ വിട്ടു പരലൊകത്തിലെക്ക തിരി
ച്ചു പൊകെണ്ടിയ സമയം വന്നപ്പൊൾ തന്റെ പിതാവിനൊടു
ലൊകം ഉണ്ടാകുന്നതിന്നു മുമ്പെ ഇനിക്ക നിന്നൊടു കൂട ഉണ്ടാ
യ മഹത്വത്താൽ നിന്നൊടു കൂട തന്നെ എന്നെ മഹത്വപ്പെടു
ത്തെണമെ എന്നു അപെക്ഷിച്ചു. അതിന്നു മുമ്പെ അവൻ
ശിഷ്യന്മാരൊടു സത്യാത്മാവ് വന്നു എന്നെ മഹത്വപ്പെടുത്തും
എന്നു വാഗ്ദത്തം ചെയ്തു. പിതാവിന്റെ അടുക്കൽ അവന്റെ
മാനുഷത്വം ദിവ്യത്വത്തെ ധരിക്കെണ്ടതിന്നു അവൻ പിതാ
വൊടു അങ്ങിനെ അപെക്ഷിച്ചത്. മനുഷ്യരുടെ ഹൃദയങ്ങളി
ൽ പരിശുദ്ധാത്മാവ്, യെശുവിനെ മഹത്വപ്പെടുത്തുന്നത്,
അവനെ ദൈവപുത്രൻ എന്ന് അറിഞ്ഞു വിശ്വസിക്കെണ്ടതി
ന്നു പ്രാപ്തി വരുത്തുന്നതിനാൽ തന്നെ. അവൻ പിതാവി
നൊടു, ഞാൻ ഈ ലൊകത്തിൽ നിന്നെ മഹത്വപ്പെടുത്തി, നീ
എനിക്ക് ലൊകത്തിൽ നിന്നു തന്നിട്ടുള്ള മനുഷ്യൎക്ക നിന്റെ
നാമം വെളിപ്പെടുത്തിയിരിക്കുന്നു എന്നു പറഞ്ഞ പ്രകാരം പ
രിശുദ്ധാത്മാവ് അവനെ മനുഷ്യരിലും മഹത്വപ്പെടുത്തുന്ന
ത്. യെശു ഭൂമിയിൽ ഇരുന്നപ്പൊൾ ഒരിക്കലും ഞാൻ ദൈവം [ 108 ] ആകുന്നു എന്നു സ്പഷ്ടമായി പറഞ്ഞില്ല, മനുഷ്യനായതിനാ
ൽ അങ്ങിനെ പറവാൻ അവന്നു ന്യായമില്ല. തന്റെ കഷ്ടമര
ണങ്ങളുടെ ഫലവും അവൻ വിവരമായി അറിയിച്ചില്ല എങ്കി
ലും ദൈവത്തിന്നു മാത്രം ചെയ്വാൻ കഴിയുന്ന ക്രിയകളെ
അവൻ ചെയ്തു ദൈവത്തിന്നു മാത്രം വാഗ്ദത്തം ചെയ്വാനും
കല്പിപ്പാനും ന്യായമുള്ളതു യെശുവും ചെയ്തു താൻ ദൈവപുത്ര
ൻ എന്നും തന്നെ കൂടാതെ രക്ഷ പ്രാപിക്കെണ്ടതിന്നു കഴി
കയില്ല എന്നും സ്പഷ്ടമായി അറിയിച്ചു. എന്നിട്ടും അപൊസ്തൊ
ലന്മാൎക്കു, അവനെ കൊണ്ടു എല്ലാം തെളിവായിവന്നപ്ര
കാരം കാണുന്നില്ല. യെശു അതിനെ അറിഞ്ഞു അവരൊടു,ഇ
നി വളരെ പറവാൻ ഉണ്ടു എങ്കിലും നിങ്ങൾ്ക്ക അത് ഇപ്പൊൾ
സഹിച്ചു കൂട; സത്യാത്മാവു വരുമ്പൊൾ നിങ്ങളെ സകലസ
ത്യത്തിലെക്ക് വഴി നടത്തും. അവൻ എന്നെ മഹത്വപ്പെടുത്തും
എന്നു പറഞ്ഞു അതിന്റെ അൎത്ഥം മനുഷ്യൎക്ക എന്നെകൊ
ണ്ടു അറിവാൻ കഴിയുന്നതുഅവൻ നിങ്ങൾ്ക്ക അറിയിക്കും എ
ന്നത്രെ. ഈ വാഗ്ദത്തം അപൊസ്തൊലരിൽ നിവൃത്തിയായിവ
ന്ന പ്രകാരം അവരുടെ ലെഖനങ്ങളെ വായിച്ചാൽ അറിയാം.
എങ്കിലും പരിശുദ്ധാത്മാവ് അപൊസ്തൊലന്മാരിൽ മാതമ
ല്ല, യെശുവിനെ മഹത്വപ്പെടുത്തിഅവനെഅറിഞ്ഞുവിശ്വസിക്കു
ന്നവരെല്ലാവരിലും അങ്ങിനെ ചെയ്തു വരുന്നു. അതുകൊണ്ടു
നാമും തന്റെ പുത്രനെ പരിശുദ്ധാത്മാവെ കൊണ്ടു നമ്മിൽ
വെളിപ്പെടുത്തെണ്ടതിന്നു പിതാവിനൊടു ഇടവിടാതെ അ
പെക്ഷിക്കെണ്ടതാകുന്നു.

൫൬

ലൂക്ക. ൨൧, ൩൫. ഭൂമിയിൽ കൂടിയിരിക്കുന്നവ
രെല്ലാവരുടെമെൽആനാൾ ഒരു കണി പൊലെ വരും.

രാത്രിയിൽ ഒരു കള്ളനെ പൊലെ കൎത്താവിന്റെ നാ
ൾ വരും എന്നും മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാ [ 109 ] റൊളം പ്രകാശിക്കുന്ന പ്രകാശം മനുഷ്യപുത്രന്റെ വരവും
ഉണ്ടാകും എന്നും ഒൎത്താൽ കൎത്താവിന്റെ വരവു പെട്ടന്നുംആ
രും നിനയാത്ത സമയത്തും ഉണ്ടാകും എന്നറിയാം. ആ നാ
ളിന്നു മുമ്പെ സൂൎയ്യ,ചന്ദ്രാദികളിലും ഭൂമി, സമുദ്രങ്ങളിലും
മനുഷ്യരിലും ഒരൊ അടയാളങ്ങൾ ഉണ്ടായാലും ദുഷ്ടന്മാരും
വിശ്വാസികളും വിചാരിക്കാത്ത സമയം കൎത്താവു വരും. മ
ത്ഥ. ൨൪, ൪൪. ൫൦. അതിന്നു മുമ്പെ സ്വന്ത മൊഹപ്രകാരം ന
ടന്നു ലൊകാവസാനത്തെ കുറിച്ചുള്ള ഉപദെശം ഇല്ലാതാ
ക്കുവാൻ പല പരിഹാസികൾ നൊക്കും. ൨ പെത്ര. ൩, ൩. ൪.
അവരെ അനുസരിക്കുന്നവരും ഉണ്ടാകും. അത് കൂടാതെ ജ
ല പ്രളയത്തിന്നും സദൊം പട്ടണനാശത്തിന്നും മുമ്പെയുള്ള
വർ ഒന്നും വിചാരിയാതെ ഭക്ഷിച്ചും കുടിച്ചും വിവാഹംചെ
യ്തും വിവാഹത്തിന്നു കൊടുത്തും വാങ്ങി വില്ക്കയും നട്ടു പണിക
യും ചെയ്തതു പൊലെ കൎത്താവിന്റെ വരവിന്നു മുമ്പെ മനു
ഷ്യർ മിക്കവാറും ലൌകിക കാൎയ്യങ്ങളിൽ രസിച്ചു നിദ്രാമ
യക്കം പൂണ്ടു ലഘുബുദ്ധികളായി നടക്കും. പത്തു കന്യകമാ
രുടെ ഉപമയെ ഒൎത്തു കൊൾ്ക. അതു കൊണ്ടു കൎത്താവു തന്റെ
നാൾ ഒരു കണിപൊലെ എല്ലാ ഭൂവാസികളുടെ മെൽ വ
രും എന്നു പറഞ്ഞത്, ആശ്ചൎയ്യം തൊന്നെണ്ടാ. ദുഷ്ടന്മാൎക്ക
മാത്രം അല്ല, നീതിമാന്മാൎക്കും ഭയവും സങ്കടവും ഉണ്ടാകും.
കൎത്താവു മെഘങ്ങളൊടു കൂട വരുമ്പൊൾ ഭൂമിയിലുള്ള സക
ലഗൊത്രങ്ങളും അവനെ കുറിച്ചു പ്രലപിക്കും. വെളി. ൧,൭
അതിന്നു മുമ്പെ ദൈവം അവരെ ഇഷ്ടം പൊലെ നടപ്പാൻ
സമ്മതിക്കകൊണ്ടു അവനിൽ ജീവിക്കയും ചരിക്കയും ഇരി
ക്കയും ചെയ്ത പ്രകാരം അവർ അറിഞ്ഞില്ല എങ്കിലും ആ
നാളിൽ തങ്ങൾ്ക്ക തൊന്നുന്ന പ്രകാരം അല്ല, ന്യാധിപതിക
ല്പിക്കുംപ്രകാരം അവർ ഒരുമിച്ചു കൂടുകയും നില്ക്കയും നട
ക്കയും ചെയ്യെണ്ടിവരും. അവന്റെ മുമ്പാകെ അന്നു ശങ്കിയാ [ 110 ] തെ നില്പാൻ പ്രാപ്തിയുള്ളവൻധന്യൻആ ഭയങ്കരനാൾഇന്നൊ,
നാളെയൊവരും എന്ന് അറിയായ്കകൊണ്ടു നിത്യം ഒരുങ്ങി
നില്ക്കുന്നതു തന്നെ നല്ലതു. ഈ ദിവസവും യെശുവിന്റെ സെ
വയിൽ ഉത്സാഹിച്ചു പ്രാൎത്ഥന, ഉണൎച്ചകളൊടു കൂട അ
വന്റെ വരവിന്നായി നൊക്കി പാൎക്കുന്നത്, നമ്മെല്ലാവരു
ടെ ഉദ്യൊഗം. ഉണൎന്നു കൊണ്ടു നടക്കുന്നവർ കണിയിൽ വീ
ഴുവാൻ സംഗതി ഇല്ല. കൎത്താവ് വരുന്നു, അത്കൊണ്ടു ഉണ
ൎന്നിരിക്ക. ഇത് നമുക്ക് പൊർവിളിയായി ഇന്നും അവസാ
നത്തൊളവും ഉത്സാഹം വൎദ്ധിപ്പിക്കെണമെ.

൫൭

ലൂക്ക. ൨, ൧൧. ഇന്നു തന്നെ ഒരു രക്ഷിതാവ്, നി
ങ്ങൾ്ക്കായി ജനിച്ചു.

രക്ഷിതാവ് എന്ന വാക്കിന്റെ അൎത്ഥം അറിഞ്ഞു ത
ങ്ങൾ്ക്ക ഒരു രക്ഷിതാവെ കൊണ്ടു ആവശ്യം തന്നെ എന്നു
ബൊധിച്ചിരിക്കുന്നവൎക്ക ഇത് സദ്വൎത്തമാനം ആകുന്നു. നി
ങ്ങൾ്ക്ക ഒരു രക്ഷിതാവ് ജനിച്ച പ്രകാരം എല്ലാ മനുഷ്യ
രൊടു അറിയിക്കെണമെന്നു ദൈവകല്പന. ഈ രക്ഷിതാവ് എ
ല്ലാവൎക്കായി തന്നെ ബലിയാക്കി സൎവ്വ ലൊക പാപങ്ങൾ്ക്കാ
യി പ്രായശ്ചിത്തം ആകുന്നു. മനുഷ്യർ എല്ലാവരും പാപ
കടലിൽ മുങ്ങി അശുദ്ധന്മാരും ദൈവത്തിന്നു ശത്രുക്ക
ളുമായി തീൎന്നു. തങ്ങളെ രക്ഷിപ്പാൻ കഴിയാതെ പിശാ
ചിന്റെ വശത്തിൽ നിന്നു പുറപ്പെട്ടു ദൈവത്തൊടു ചെൎന്നു
വരെണ്ടതിന്നു ഒരു ഗതിയും പ്രാപ്തിയും ഇല്ലാത്തവരായി
പൊയി എന്നു ദൈവവചനം സ്പഷ്ടമായി അറിയിക്കു
ന്നു. ഇതിനെ വിശ്വസിച്ചു തന്റെ വഷളത്വവും പൊരായ്മ
യും വരുവാനുള്ള നിത്യനരകവും അറിഞ്ഞു ഭയപ്പെടുന്നവ
ർ ഈ സദ്വൎത്തമാനം സന്തൊഷത്തൊടെ കൈക്കൊള്ളെ
തിന്നു സംഗതി ഉണ്ടു നിശ്ചയം. അതെ ഒരു രക്ഷിതാവ് ജനി [ 111 ] ച്ചു എന്നു എല്ലാവരും കെട്ടു വിശ്വസിച്ചു കൊൾവിൻ. അതിന്നു
ഒരു സംശയവും വെണ്ടാ. സ്വൎഗ്ഗീയദൂതന്മാർ ഈ വൎത്തമാനം
സ്തുതി ഗാനങ്ങളെ പാടി എല്ലാവരുടെ സന്തൊഷത്തിന്നായി
അറിയിച്ചുവല്ലൊ. ശുദ്ധദൂതന്മാൎക്കായിട്ടല്ല, അവൎക്ക രക്ഷ വെ
ണ്ടയല്ലൊ, അശുദ്ധദൂതന്മാൎക്കായിട്ടുംഅല്ല, അവരെ ദൈവം
നരകത്തിലെക്ക് തള്ളിക്കളഞ്ഞു ന്യായവിധിക്ക് പാൎപ്പിക്കയും
അന്ധകാരത്തിലെ ശ്രംഖലകളിലെക്ക് ഏല്പിക്കയും ചെയ്തുവ
ല്ലൊ. നമുക്കായിട്ടു തന്നെ അവൻ ജനിച്ചു മരണനിഴലിലും പാ
പത്തിന്റെ ഇരുട്ടിലും കിടക്കുന്ന മനുഷ്യവംശത്തിൽ ദൈവംമ
നസ്സലിഞ്ഞു കെട്ടുകളെല്ലാം അഴിച്ചു വെളിച്ചവും സ്വാതന്ത്ര്യ
വും വരുത്തി നമ്മെ വെടിപ്പാക്കി തന്നൊടു ചെൎക്കെണ്ടതിന്നു ഒ
രു രക്ഷിതാവിനെ അയച്ചു. ആയവൻ മനുഷ്യൻ മാത്രം അ
ല്ല, ദൈവവും ആകകൊണ്ടു രക്ഷയെ പൂൎണ്ണമായി നിവൃത്തി
ക്കെണ്ടതിന്നു ശക്തൻ ആകുന്നു. ആയവൻ രാത്രിസമയത്തു
ബെത്ലെഹെമിൽ വെച്ചു മറിയ എന്ന കന്യകയിൽ നിന്നു പ
രിശുദ്ധാത്മാവിനാൽ ഉദ്പാദിതനായി ജനിച്ചു. ഇങ്ങിനെ പി
താവു തനിക്ക് നിവൃത്തിപ്പാൻ ഏല്പിച്ച അത്ഭുതമായ രക്ഷാ
ക്രിയയെ എടുത്തു പൂരിപ്പിപ്പാൻ ലൊകത്തിലെക്ക് വന്നു നി
ശ്ചയം. ഇത് നമ്മുടെ വിശ്വാസത്തിന്റെ നങ്കൂരം. ഈ വൎത്തമാ
നം ലൊകത്തിൽ നിന്നു നീങ്ങും എങ്കിൽ അത് നരകം ആയിതീ
രും. തന്റെ പുത്രനെ നമ്മുക്കു രക്ഷിതാവായി അയച്ച സ്വ
ൎഗ്ഗസ്ഥപിതാവിന്നു സ്തൊത്രം. ജഡരക്തങ്ങളെ എടുത്തു നമു
ക്ക് പൂൎണ്ണമായി ഒരു രക്ഷയെ നിവൃത്തിച്ച ദൈവപുത്രനായ
യെശുവിന്നു സ്തൊത്രം. ദൈവപുത്രന്റെ നാമത്തിൽ വിശ്വ
സിച്ചു നിത്യരക്ഷയെ പ്രാപിക്കെണ്ടതിന്നു നമ്മെ തുണെക്കു
ന്ന പരിശുദ്ധാത്മാവിന്നു സ്തൊത്രം. ഒരു രക്ഷിതാവു ജനിച്ചു
എന്ന വൎത്തമാനം ജീവനിലും മരണത്തിലും ഞങ്ങളുടെ പ്രശം
സയായി നില്ക്ക, ഹല്ലെല്ലുയ്യ. [ 112 ] ൫൮

യൊഹ. ൫, ൨൭. അവൻ[യെശു] മനുഷ്യ പുത്ര
നാകകൊണ്ടു ന്യായവിധിയും നടത്തുവാൻ [പിതാവ്]അ
വന്ന് അധികാരം കൊടുത്തു.

യെശു തന്റെ മാനുഷത്വം സ്വൎഗ്ഗത്തിൽ നിന്നു അല്ല
കൊണ്ടു വന്നതു. മറിയയിൽ നിന്നു ജനിച്ചിട്ടു ജഡരക്തങ്ങൾ്ക്ക
ഒഹരിയുള്ളവനായി തീൎന്നതിനാൽ മനുഷ്യപുത്രൻ എന്ന പെ
രും എടുത്തു. പലപ്പൊഴും അവൻ ദൈവം തന്റെ പിതാവെ
ന്നും താൻ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും പറഞ്ഞു
പിതാവു മനുഷ്യപുത്രനായ തനിക്ക് ന്യായവിധിയും നടത്തു
വാൻ അധികാരം കൊടുത്തു എന്നും താൻ മനുഷ്യപുത്രനാ
യി മരിച്ചവരെ ഉയർത്തെഴ്നീല്പിക്കും എന്നും അറിയിച്ചു. മഹ
ത്വമുള്ള മനുഷ്യപുത്രനായി അവൻ അവസാനത്തിൽ വ
ന്നു വെളുത്ത സിംഹാസനത്തിൽ ഇരുന്നു മൺ മറഞ്ഞവർ എ
ല്ലാവരെയും തന്റെ ശബ്ദം കെൾ്പീച്ചു നന്മ ചെയ്തവരെ ജീവ
ന്റെ ഉയിൎപ്പിലെക്കും ദൊഷം ചെയ്തവരെ ശിക്ഷാവിധി
യുടെ ഉയിൎപ്പിലെക്കും പുറപ്പെടീക്കും. മനുഷ്യപുത്രനായി
അവൻ ന്യായവിധി നാളിൽ തന്റെ സഹൊദരന്മാരായമ
നുഷ്യരൊടു സംസാരിച്ചു അവൎക്ക ചെയ്ത ഗുണദൊഷങ്ങ
ളെ തനിക്കു ചെയ്ത പ്രകാരം വിധിക്കും. അവൻ മനുഷ്യ പു
ത്രനാകകൊണ്ടു പല സഹൊദരന്മാരിൽ ആദ്യജാതനായി
അവരെ ദൈവത്തിന്റെ അവകാശികളാക്കി അവരൊടു എ
ൻ പിതാവിന്റെ അനുഗ്രഹീതന്മാരെ വരുവിൻ, ലൊകാ
രംഭം മുതൽ നിങ്ങൾ്ക്ക ഒരുക്കിയിരിക്കുന്ന രാജ്യം അവകാശ
മായി അനുഭവിച്ചു കൊൾവിൻ എന്നു കല്പിക്കും. ദൈവപുത്ര
ൻ മനുഷ്യ പുത്രനുമാകകൊണ്ടു ഇതുവും മറ്റും ഉണ്ടാകും. ക
ൎത്താവായ യെശു മനുഷ്യപുത്രനായി ഒന്നും തൎക്കിച്ചെടുത്തില്ല.
പിതാവു അവന്നു എല്ലാം ഏല്പിച്ചു കൊടുത്തു. പിന്നെ അവന്റെ [ 113 ] ഇഷ്ടം സകലത്തിലും പിതാവിന്റെ ഇഷ്ടത്തൊടു ഒത്തുവ
രികകൊണ്ടു തനിക്ക് ലഭിച്ച അധികാരം എത്രയും സൂക്ഷ്മ
മായി ദൈവത്തിന്റെ ഇഷ്ടപ്രകാരം നടന്നതു.

ന്യായവിധിയെ നടത്തുവാനുള്ള അധികാരം അത്യന്തം
വലിയത്. ആയതിനെ നടത്തുന്നവൻ എല്ലാമനുഷ്യരെയുംആ
ദിമുതൽ അവസാനത്തൊളം അവർ ചെയ്ത സകല ക്രിയകളെ
യും ഹൃദയങ്ങളിൽ നടന്ന വിചാരങ്ങളെയും അറിഞ്ഞു തിക
ഞ്ഞ നീതിമാനായിരുന്നു ഒരുനാളും മാറാത്ത വിധിയെ ക
ല്പിച്ചു നടത്തുവാൻ ശക്തിമാനും ആയിരിക്കെണം ന്യായവി
സ്താരത്തിന്നു ഇതെല്ലാം ആവശ്യമുള്ളതു എന്നു ഒൎത്താൽ പി
താവു മനുഷ്യപുത്രനായ യെശുവിന്നു കൊടുത്ത അധികാ
രം എത്രയും അത്ഭുതമായത് സ്പഷ്ടം. ഈ അധികാരത്തെ
അവൻ നടത്തുന്ന സമയം നമുക്ക് നാശം അല്ല നിത്യജീവൻ
തന്നെ അവകാശമായി വരെണ്ടതിന്നു ഇന്നും ഉണൎന്നു കൊ
ണ്ടു പ്രാൎത്ഥിക്കുന്നതു ആവശ്യം തന്നെ.

൫൯

രൊമ. ൫, ൧൦. ശത്രുക്കളായ നമുക്കല്ലൊ, അവ
ന്റെ പുത്ര മരണത്താൽ ദൈവത്തൊടു നിരപ്പു വന്നു.

യെശു ക്രൂശിൽ നിന്നു മരിച്ചു തന്റെ ജീവനെ കുറ്റ ബലി
യാക്കി അൎപ്പിച്ചപ്പൊൾ, ലൊകത്തിന്നു ദൈവത്തൊടു ഇണക്കവും
നിരപ്പും വന്നു. മനുഷ്യവംശം മുഴുവനും അന്നു ദൈവത്തി
ന്റെ ശത്രുക്കളും നിത്യനാശത്തിന്നു യൊഗ്യന്മാരുമായിരു
ന്നു. ദെവപുത്രന്റെ മരണത്തിൽ ഉളവായി വന്ന പ്രായശ്ചിത്ത
ത്തിന്റെ ഫലം യെശുവിന്റെ ജീവശക്തിയെധരിച്ചുഅ
നുതാപവും വിശ്വാസവും ശുദ്ധീകരണവും ലഭിച്ചവരുടെ
നിത്യരക്ഷ തന്നെ. എല്ലാ മനുഷ്യൎക്ക തങ്ങളുടെ ശത്രുത്വം
നിത്യനാശത്തിന്നു കണക്കിടുവാൻ ദൈവത്തിന്നു ന്യായം ഉണ്ടാ
യിരുന്നു. എങ്കിലും അവൻ ക്രിസ്തനിൽ ലൊകത്തിന്നു തന്നൊടു [ 114 ] ഇണക്കം വരുത്തിയതിനാൽ അവരുടെ പാപങ്ങളെ കണക്കിടാ
തെ സുവിശെഷ വചനം അവരിൽ സ്ഥാപിച്ചു നിങ്ങൾ ദൈ
വത്തൊടു ഇണങ്ങി വരുവിൻ എന്നും അവന്റെ പുത്രന്റെ മ
രണത്താൽ രക്ഷയെ പ്രാപിച്ചതു കൊണ്ടു അന്നു വിരൊധമായ
ശത്രുത്വത്തെ നീക്കി ക്കളവിൻ എന്നും എല്ലാവരൊടും അറിയി
ക്കുന്നു. ൨ കൊറി. ൫, ൧൯. ൨൦. ഒരുവന്റെ നീതിയാൽ നീതീ
കരണം എല്ലാ മനുഷ്യരിൽ വന്നു. രൊമ. ൫, ൧൮. എല്ലാ
വൎക്കും നിത്യജീവൻ ഉണ്ടാകെണ്ടതിന്നു ഒരുവഴി സാധിച്ചു. ദു
ഷ്ടന്റെ മരണത്തിൽ അല്ല, അവന്റെ മാനസാന്തരത്തി
ലും ജീവനിലും അത്രെ ദൈവത്തിന്നു ഇഷ്ടം ഉണ്ടു. ആരും
നശിച്ചു പൊകാതെ എല്ലാവരും അനുതാപത്തിലെക്കും സത്യ
ത്തിന്റെ അറിവിലെക്കും നിത്യജീവനിലെക്കും വരെണം എന്നു
ദൈവത്തിന്റെ വാഞ്ച്ഛ. ഈ മഹാ കരുണയുടെ ഉറവു ക്രിസ്ത
ന്റെ മരണം കൊണ്ടു ഉണ്ടായ ഇണക്കത്തിൽ ആകുന്നു. ത
ങ്ങൾ ദൈവത്തിന്റെ ശത്രുക്കൾ എന്നു സമ്മതിക്കുന്നവരെല്ലാ
വരും യെശുവിന്റെ മരണം കൊണ്ടു തങ്ങൾ്ക്ക ദൈവത്തൊടു
ഇണക്കം വന്നു എന്നു വിശ്വസിച്ചു അടുത്തു ചെന്നു പാപം ഏ
റ്റു പറഞ്ഞു രക്ഷെക്കായി വെണ്ടുന്നതൊക്കെയും അവനൊടു
അപെക്ഷിക്കാം. ഇങ്ങിനെ അടുത്തു ചെല്ലുന്തൊറും മന
സ്സിലെ ശത്രുത്വം നീങ്ങി പരിശുദ്ധാത്മാവ് ഹൃദയത്തിൽ പക
ൎന്നു വരുന്നു. തന്റെ പുത്രന്റെ മരണത്താൽ നാം ദൈവത്തൊ
ടു ചെൎന്നു വന്നു എങ്കിൽ അവന്റെ ജീവനാൽ നിത്യരക്ഷ
യെ പ്രാപിപ്പാൻ സംഗതി ഉണ്ടല്ലൊ. യെശുവിന്റെ മരണം
കൊണ്ടു നമ്മൂടെ മെൽ ഭാരമായി കിടന്ന ശാപം നീങ്ങി പൊയതി
നാൽ അവന്റെ ജീവശക്തി കൊണ്ടു സൎവ്വ സങ്കടങ്ങളിൽ നിന്നു
പൂൎണ്ണ ഉദ്ധാരണം വിശ്വാസികൾ്ക്ക എല്ലാവൎക്കും വരും നിശ്ചയം. അ
തിന്നു അവൻ പിന്നെയും മരിക്കെണ്ടതല്ല, ദൈവത്തൊടു അവരെ
ചെൎക്കെണ്ടതിന്നു അവൻ മരണം ഏറ്റു. രക്ഷിക്കെണ്ടതിന്നു [ 115 ] തന്റെ ജീവശക്തിയെ പ്രയൊഗിക്കുന്നത്. ഈ എത്രയും ഘ
നമുള്ള വിശെഷങ്ങൾ ഈ ദിവസത്തിലും എന്റെ ശരണം
ആയിരിക്ക.

൬൦

൧ തെസ്സ. ൧, ൧൦. യെശു നമ്മെ വരുന്ന കൊപത്തി
ൽനിന്നു ഉദ്ധരിക്കുന്നവനാകുന്നു.

ദൈവത്തിന്നു സ്നെഹം മാത്രമല്ല, എല്ലാ ദുഷ്ടന്മാ
രുടെ മെൽ കൊപവും ഉണ്ടു. കരുണയെ നിരസിക്കുന്നവരിൽ
ദെവകൊപം പലപ്പൊഴും ജ്വലിച്ചു. ഈ ഭൂമിയിൽ ഇരി
ക്കുമ്പൊൾ തന്നെ ഒരൊ ശിക്ഷകളെ കൊണ്ടു ദൈവം അത്
അവൎക്ക സ്പഷ്ടമായി കാണിക്കുന്നു. സങ്കീ. ൮൫, ൬. യശാ ൯,
൧൨. ൬൦, ൨. ലൂക്ക. ൨൧, ൨൩ എങ്കിലും വരുവാനുള്ള കൊ
പം അധികം ഭയങ്കരമുള്ളതു. ദൈവത്തിന്റെ ദീൎഘശാ
ന്തിയും അനുതാപം ചെയ്തു വിശ്വസിപ്പാൻ ഒരൊ മനുഷ്യ
ൎക്ക ഉണ്ടായ സമയങ്ങളും കഴിഞ്ഞു നീതിയുള്ള ന്യായാധി
പതി സകല പാപങ്ങളെ വെളിവാക്കി ഒരൊരുത്തൎക്ക ക്രി
യകൾ്ക്ക തക്കവണ്ണം പകരം ചെയ്യുമ്പൊൾ തന്നെ ആ കൊപം
ആരംഭിക്കും. അതിന്റെ വിവരം ൨ തെസ്സ. ൧, ൭. ൮ എഴു
തിക്കിടക്കുന്നു. എങ്ങിനെ എന്നാൽ, കൎത്താവായ യെശു ത
ന്റെ ശക്തിയുടെ ദൂതരുമായി സ്വൎഗ്ഗത്തിൽ നിന്നു ജ്വാലാഗ്നി
യിൽ വന്നു വെളിപ്പെട്ടു ദൈവത്തെ അറിയാത്തവൎക്കും സുവി
ശെഷത്തെ അനുസരിക്കാത്തവൎക്കും പ്രതികാരം കൊടുക്ക
യിൽ തന്നെ ആയവർ കൎത്താവിന്റെ മുഖത്തിൽ നിന്നും അവ
ന്റെ ഊക്കിൻ തെജസ്സിൽ നിന്നും സംഹാരം ആകുന്ന ദണ്ഡ
നത്തെ അനുഭവിക്കും എന്നത്രെ. നമ്മെ ഈ ഭയങ്കരമുള്ള
കൊപത്തിൽ നിന്നു ഉദ്ധരിച്ചതിനാൽ യെശുവിനെ നാം പൂ
ൎണ്ണ മനസ്സു കൊണ്ടു സ്തുതിച്ചു ഈ ഉദ്ധാരണം നിമിത്തം സന്തൊ
ഷിക്കുന്നതു യൊഗ്യമല്ലയൊ. പാപം നിമിത്തം ദൈവം ആദാം [ 116 ] ഹവ്വ എന്നവരൊടും അവരുടെ സകല മക്കളൊടും കല്പിച്ച
ദെഹപീഡകളിൽ നിന്നു യെശു നമ്മെ ഉദ്ധരിച്ചില്ല അവ
പാപികൾ്ക്ക ആവശ്യവും സൌഖ്യവും ഉള്ളതാകുന്നു. അന്നുമു
തൽ മനുഷ്യരുടെ മെൽ കിടക്കുന്ന ഐഹിക സങ്കടങ്ങ
ളെ അവൻ നീക്കി കളഞ്ഞില്ല അത്കൊണ്ടു പല ദുഖങ്ങളെ
അനുഭവിക്കെണ്ടി വന്നാലും തന്റെ പാപം ഒൎത്തിട്ടു ദൈവം
കൊപം കൊണ്ടാകുന്നു എന്നു വിചാരിക്കുന്നവൎക്ക യഹൊവ
എന്റെ വ്യവഹാരത്തെ വ്യവഹരിച്ചു എനിക്ക് ന്യായം ന
ടത്തുന്നത് വരെക്കും ഞാൻ അവന്റെ ക്രൊധത്തെ വഹി
ക്കും ഞാൻ അവന്നു വിരൊധമായി പാപം ചെയ്തുവല്ലൊഅ
വൻ എന്നെ പ്രകാശത്തിലെക്ക് വരുത്തും ഞാൻ അവന്റെ
നീതിയെ കാണുകയും ചെയ്യും, മീഖ. ൭, ൯. എന്നു പറവാൻ
ന്യായം ഉണ്ടു. അനുതാപികളും പല കഷ്ടങ്ങളെ കൊണ്ടു
താഴ്മയുള്ളവരായി തീൎന്ന മനുഷ്യരും സഹിക്കെണ്ടി വരുന്ന
ദൈവകൊപം ആ വരുവാനുള്ള കൊപം അല്ല, ശുദ്ധകൊപ
വും അല്ല. വെളി. ൧൪, ൧൦ വളരെ സ്നെഹം കലൎന്നത് അ
ത്രെ. ഈ കൊപം വിശുദ്ധന്മാരെല്ലാവരും സഹിക്കെണ്ടി വ
രുന്നു അത് കൊണ്ട് ആരും വെദത്തിൽ പലവിധമായി പറ
ഞ്ഞ സൎവ്വശക്തന്റെ അസ്ത്രങ്ങൾ ദൈവത്തിന്റെ ഭാരമു
ള്ള കൈ, ദൈവത്തിന്റെ തിരമാലകൾ, കുഴി, ഇരുട്ടു, ദെ
വക്രൊധം എന്നീവകയെ പെടിക്കെണ്ട എങ്കിലും വരുവാനു
ള്ള കൊപത്തിൽ നിന്നുദൈവമെ ഞങ്ങളെ എല്ലാവരെയും
കാത്തു രക്ഷിക്കെണമെ.

൬൧

യൊഹ, ൧൪, ൧൪. നിങ്ങൾ എന്റെ നാമത്തിൽ എ
ന്തെങ്കിലും ചൊദിച്ചാൽ ഞാൻ അത് ചെയ്യും.

ചൊദിച്ചും സ്തുതിച്ചും കൊണ്ടു മഹത്വമുള്ള ദൈവത്തൊ
ടു സംസാരിക്കുന്നതു മനുഷ്യന്നു വളരെ മാനവും കരുണയുംആ [ 117 ] കുന്നു. പുത്രന്റെ ആത്മാവ് മൂലം ദൈവത്തൊടു പിതാവ് എ
ന്നു പറഞ്ഞു അപെക്ഷിക്കുന്നതു അധികം മാനമുള്ളതു. പി
ന്നെ യെശുവിന്റെ നാമത്തിൽ ദൈവത്തൊടു അപെക്ഷിക്കു
ന്നതു പുതിയ നിയമത്തിന്നു തക്കത് ആകുന്നു. പഴയനിയമകാ
ലത്തിൽ വിശ്വാസികളായ ഇസ്രയെലർ യഹൊവയൊടുപ്രാ
ൎത്ഥിച്ചു അവർ തങ്ങളുടെ ദൈവവും പിതാക്കന്മാരൊടു ക
രാർ നിശ്ചയിച്ചു പല വാഗ്ദത്തങ്ങളെ കൊടുത്തവനുമാക
കൊണ്ടു അവനിൽ ആശ്രയിച്ചു കരുണയെലഭിക്കയും ചെ
യ്തു. യെശു പലപ്പൊഴും ദൈവത്തെ തനിക്കും സൎവ്വവിശ്വാ
സികൾ്ക്കും പിതാവെന്നും വിളിച്ചു നീ എനിക്ക ലൊകത്തിൽ
നിന്നു തന്നിട്ടുള്ളവൎക്ക ഞാൻ നിന്റെ നാം അറിയിച്ചു യൊ
ഹ. ൧൭, ൬. എന്നു പറഞ്ഞു സ്വശിഷ്യന്മാരൊടു ഒരു പ്രാൎത്ഥ
നയെ പഠിപ്പിക്കയും ചെയ്തു. ആയതിന്റെ ഒന്നാമത്തെ വാ
ക്കു സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന് ആകു
ന്നു. അന്നെത്ത ശിഷ്യന്മാർ സംശയം കൂടാതെ തങ്ങളുടെ
പ്രാൎത്ഥനകളിൽ ദൈവത്തെ പിതാവ് എന്നു പറഞ്ഞു.
അവൎക്ക പഴയ നിയമ കാലത്തുള്ള വിശ്വാസികളിൽ അധി
കം വെളിച്ചം ഉണ്ടായി എങ്കിലും യെശു അവരൊടു ഇത്
വരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപെക്ഷിച്ചി
ല്ല എന്നു പറഞ്ഞു പിതാവൊടു തന്റെ നാമത്തിൽ അപെക്ഷി
ക്കെണ്ടിയ പ്രകാരം ഉപദെശിച്ചു ഒരു പുതിയ അറിവിന്നു സം
ഗതി വരുത്തുകയും ചെയ്തു. യെശുമൂലം വിശ്വാസികൾ്ക്ക പരി
ശുദ്ധാത്മാവിൽ പിതാവിന്റെ അടുക്കൽ ചെല്ലുവാനും അ
വനൊടു പ്രാൎത്ഥിപ്പാനും അവകാശമായി ദൈവത്തെ പി
താവെന്നു വിളിച്ചു പുത്രസ്ഥാനം പ്രാപിപ്പാൻ ഏകജാത
നായ ദെവപുത്രനെ കൊണ്ടു മാത്രം അധികാരം ലഭിച്ചതി
നാൽ തങ്ങളുടെ അപെക്ഷകളിൽ രക്ഷിതാവായ യെശുവി
ൽ അശ്രയിച്ചു നില്ക്കെണ്ടതാകുന്നു. [ 118 ] യെശുവിന്റെ നാമത്തിൽ അപെക്ഷിക്കെണ്ടതിന്നു അവ
ൻ തന്നെ മനുഷ്യൎക്ക രക്ഷിതാവും മദ്ധ്യസ്ഥനും ആകു
ന്നു എന്നും അവനെ കൂടാതെ അവർ അശുദ്ധന്മാരും ദൈ
വ മുമ്പാകെ നില്പാൻ അയൊഗ്യരും ആകുന്നു എന്നും പ
രിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ ഉളവാകുന്ന അറിവു
വളരെ ആവശ്യം. പാപിക്ക് തെളിഞ്ഞ് വന്ന വഷളത്വവും
പാപബൊധവും കൊണ്ടു ദൈവത്തിൻ മുമ്പാകെ വന്നു നില്പാ
ൻ ധൈൎയ്യം ഇല്ല എങ്കിലും യെശുവിന്റെ നാമം അവനെ ആ
കൎഷിച്ചു അപെക്ഷകളുടെ സാദ്ധ്യം വരുത്തുകയും ചെ
യ്യുന്നു. തന്റെ നാമത്തിൽ പിതാവിനൊടു അപെക്ഷിക്കു
ന്നതു യെശുവിന്നു കൊടുപ്പാൻ മനസ്സുണ്ടു. അതുകൊണ്ടു
അവന്റെ കരുണ ദൈവകരുണയും അവന്റെ ക്രിയകൾ
ദിവ്യക്രിയകളും ആകുന്നു പിന്നെ പിതാവിന്നു തന്റെ
ആത്മാവ് മൂലം എല്ലാം കൊടുപ്പാൻ വാഗ്ദത്തം ചെയ്ത
തിനാൽ താനും പുത്രനും ഒന്നു തന്നെ എന്നെ പറയാവു.

൬൨

തീത. ൩, ൫. നാം ചെയ്ത നീതി ക്രിയകളെ വിചാരി
ച്ചല്ല, തന്റെ കനിവാലത്രെ ദൈവം നമ്മെ രക്ഷിച്ചി
രിക്കുന്നത്.

ഈ വാക്കു മനുഷ്യരുടെ നീതികളെ എല്ലം തള്ളിക്കളയു
ന്നതു. പൌൽ യെശുവിന്റെ ശിഷ്യനായി തീരും മുമ്പെ പ
റീശനാകകൊണ്ടു ധൎമ്മ കല്പനകളെ സൂക്ഷ്മമായി അനുസ
രിച്ചു അക്ഷരം കല്പിച്ചതിൽ അധികവും ആചരിച്ചു പുണ്യ
ക്രിയളെ ഒരൊന്നു ചെയ്തു മാൎഗ്ഗ ശുദ്ധിക്കായി വളരെ പ്രയാ
സപ്പെട്ടു മാനവും കീൎത്തിയും സമ്പാദിച്ചു എങ്കിലും യെശുവി
നെ അറിഞ്ഞു വിശ്വാസിയായി തീൎന്ന ശെഷം അവൻ മുമ്പെ
ത്ത നടപ്പിനെ തൊട്ടു എന്തു പറഞ്ഞു: ഒരുക്കാൽ നാമും അ
ജ്ഞന്മാരും അനധീനരും വഴി പിഴച്ചു നടപ്പവരും പലമൊ [ 119 ] ഹ ഭൊഗങ്ങൾ്ക്കു ദാസരും ഈൎഷ്യാസൂയകളിൽ കാലം ക
ഴിക്കുന്നവരും കുത്സിതരും അന്യൊന്യം ദ്വൊഷിക്കുന്നവരു
മായിരുന്നു, തീത ൩, ൩ എന്നത്രെ. മുമ്പെ അവൻ ചെയ്ത
നീതി ക്രിയകളെ ഒൎത്തിട്ടു എന്ത് എഴുതിയത്: നമ്മുടെ രക്ഷി
താവായ യെശുവിന്റെ വാത്സല്യവും മനുഷ്യരജ്ഞനയും
ഉദിച്ചപ്പൊൾ നാം ചെയ്ത നീതി ക്രിയകളെ വിചാരിച്ചല്ല,
തന്റെ കനിവാലത്രെ അവൻ നമ്മെ രക്ഷിച്ചിരിക്കുന്നതു.
പൌൽ മുമ്പെ ധൎമ്മനീതിപ്രകാരം കുറ്റമില്ലാത്തവൻ; ഫി
ലി. ൩, ൬. എങ്കിലും യെശുവിനെ അറിഞ്ഞ ശെഷം കരു
ണ അല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വ
ന്തനീതി ദെവകരുണക്ക് പ്രതികൂലമായിരിക്കുന്നു എന്നു
നിശ്ചയിച്ചു മുമ്പെത്ത നീതികളെ ചളി എന്നെണ്ണി യെശു
വിന്റെ നീതി തനിക്ക് കവിഞ്ഞു വരെണ്ടതിന്നു തള്ളിക്കളക
യും താനും. ദെവ മഹത്വത്തിന്നു കുറവുള്ളവനായി തീൎന്നു
എന്നു വിശ്വസിക്ക കൊണ്ടു കൃപയാൽ യെശുക്രിസ്തനിൽ
ഉള്ള വീണ്ടെടുപ്പു മൂലം സൌജന്യമായി ദെവനീതിയെപ്രാ
പിക്കയും ചെയ്തു. അഭക്തന്മാരെ നീതീകരിക്കുന്നവനിൽ വി
ശ്വസിച്ചത് അവന്നു നീതിക്കായി എണ്ണപ്പെട്ടു. പരിശുദ്ധാ
ത്മ ദാനം ലഭിച്ചിട്ടു അവൻ പുതുതായി ജനിച്ചു. ഇങ്ങിനെ
ദൈവം മുമ്പെത്ത ധൎമ്മനീതി നിമിത്തം അല്ല, മുറ്റും കരുണയാ
ൽ അത്രെ അവനെ കൈക്കൊണ്ടു രക്ഷിക്കയും ചെയ്തു.

പൌൽ തന്നെകൊണ്ടു എഴുതയതു; രക്ഷയെ പ്രാ
പിക്കുന്നവൎക്കെല്ലാവൎക്കും പറ്റുന്നു. രക്ഷയെ കിട്ടുന്നത ക
രുണയാൽ അത്രെ. കൃപ കൊണ്ടത്രെ നാം നീതി കരിച്ചി
ട്ടു നിത്യജീവന്റെ അവ കാശികളായി തീരുന്നു. തീത. ൩,
൭. ദൈവം അതിൽ നമ്മുടെ പുണ്യങ്ങളെ അല്ല, തന്റെ പു
ത്രന്റെ രക്ഷാക്രിയയെ നൊക്കികൊണ്ടിരിക്കുന്നു. അ
വൻ ദുഷ്ടന്മാരെ നീതികരിച്ചു നീതിമാന്മാൎക്ക സ്വൎഗ്ഗീയ അ [ 120 ] വകാശം കൊടുക്കുന്നതു തന്റെ പുത്രന്റെ മാനത്തിന്നാ
യിട്ടത്രെ. തനിക്ക് പ്രതിഫലം കൊടുക്കെണം എന്നു വി
ചാരിച്ചിട്ടല്ല അവൻ ഇത്ര കരുണയെ കാണിക്കുന്നതു; അ
വന്നു പകരം ചെയ്വാൻ പ്രാപ്തിയുള്ളവൻ ആർ. നാം അ
വനെ മാനിച്ചും സ്തുതിച്ചും കൊണ്ടു സെവിക്കെണം എന്ന
ത്രെ അവന്റെ വാഞ്ച്ഛ. അതിന്റെ ഉപകാരം പി
ന്നെയും ആൎക്കു വരുന്നു നമുക്കല്ലയൊ. അതുകൊണ്ടു ജീവ
നിലും മരണത്തിലും അവനുള്ളവരായിരിക്കെണ്ടതിന്നു
ശ്രമിക്കുമാറാക. അവൻ സ്നെഹം ആകകൊണ്ടു എന്നെ
ക്കും നമുക്കു നന്മയെ കാട്ടും നിശ്ചയം. അവന്റെ നാമത്തി
ന്നു സ്തൊത്ര മാന മഹത്വങ്ങൾ ഉണ്ടാവൂതാക.

൬൩

൧ പെത്ര. ൪, ൧൮. നീതിമാൻ ദുഃഖെന രക്ഷപ്പെ
ടുന്നു എങ്കിൽ അഭക്തനും പാപിയും എവിടെ കാ
ണപ്പെടും.

ഒരു ക്രിസ്ത്യാനി കഷ്ടപ്പെടുന്നു എങ്കിൽ ലജ്ജ അ
രുതു. ആ കാൎയ്യം ചൊല്ലി ദൈവത്തെ മഹത്വീകരിക്കെയാവു.
ന്യായവിധി ദെവഗൃഹത്തിൽ നിന്നു ആരംഭിപ്പാൻ സമയ
മായി. അത് മുമ്പെ നമ്മിൽ എന്നു വന്നാൽ ദെവ സുവിശെഷ
ത്തെ അനുസരിക്കാത്തവരുടെ ഒടുവു എന്തു എന്നു പെത്ര
ൻ എഴുതിയതു. ദുഷ്കൎമ്മങ്ങൾ നിമിത്തം അല്ല, വിശ്വാസ
വും ശുദ്ധനടപ്പും ഹെതുവായി ലൊക പരിഹാസ സാഹസ
ങ്ങളെ അനുഭവിക്കുന്നവൻ ക്രിസ്ത്യാനിയായി കഷ്ടപ്പെടു
ന്നു. ഈ കഷ്ടങ്ങൾ്ക്ക ന്യായവിധി എന്നും പറയാം. ദൈ
വം ഒരൊ ന്യായവിധികളെ നീതിമാന്മാരിൽ നടത്തുന്നത് അ
വരുടെ മടിവും ഉദാസീനതയും കണ്ടു അവർ നശിച്ചു പൊ
കരുതു എന്നു ഗ്രഹിച്ചത് കൊണ്ടത്രെ. പെത്രൻ വൃദ്ധനാ
യപ്പൊൾ ക്രിസ്ത്യാനരുടെ പലവിധ കുറവുകളെ കണ്ടു പല [ 121 ] ഹിംസകളെ കൊണ്ടു ദൈവം അവൎക്ക ശുദ്ധി വരുത്തുവാൻ
നൊക്കും എന്നു നിശ്ചയിച്ചു ന്യായവിധി ദൈവഗൃഹത്തിൽ ആ
രംഭിപ്പാൻ സമയമായി എന്നു പറകയും ചെയ്തു. ദെവ
ഗൃഹം അവന്റെ സഭ തന്നെ. അതിൽ ദൈവത്തിന്റെ ന്യാ
യവിധികൾ ആരംഭിക്കുന്നു. അവൻ ദുഷ്ടന്മാരെ തന്റെ ചൂ
രൽ ആക്കി അവരെകൊണ്ടു തന്റെ പുത്രന്മാരെ അടിക്കു
ന്നു. ഇങ്ങിനെയുള്ള ന്യായവിധികളെ വരുത്തുവാൻ സ്ഥൂല
പാപങ്ങൾ വെണ്ട, ക്ഷീണിച്ച കൈകളും തളൎന്ന കാലുക
ളും മതി. എന്നാൽ തന്റെ പുത്രന്മാരിൽ അവൻ അത്ര സൂ
ക്ഷ്മമായി ദൊഷങ്ങളെ ആക്ഷെപിച്ചു ശിക്ഷ കഴിക്കു
ന്നു എങ്കിൽ സുവിശെഷം വിശ്വസിക്കാത്തവരിൽ എത്ര
അധികം. അവർ സുവിശെഷം വിശ്വസിക്കായ്ക കൊണ്ടു നീതി
കെട്ടവർ. എന്നാൽ ദൈവത്തിന്റെ ന്യായവിധി അവരെ ഗു
ണം വരുത്തുവാൻ അല്ല, നശിപ്പിപ്പാൻ തന്നെ ആരംഭിക്കും.
ദൈവത്തിന്റെ അഗ്നി അവരെ ശുദ്ധീകരിക്കെണ്ടതിന്നല്ല, ദ
ഹിപ്പിക്കെണ്ടതിന്നു തന്നെ ജ്വലിപ്പിക്കും. അവരുടെ അവസാനം
നാശം. ദൈവത്തിന്റെ ശിക്ഷാവിധികളിൽ നീതിമാൻപ്ര
യാസെന രക്ഷപ്പെടുന്നു, എങ്കിൽ അഭക്തനും പാപിയും
എവിടെ കാണപ്പെടും. ദൈവശിക്ഷകൾ അണയുന്തൊറും
മിക്കവാറും ക്രിസ്ത്യാനരുടെ വിശ്വാസം ചുരുങ്ങിയും അവരു
ടെ ആത്മാക്കൾ നരകത്തെ അടുത്തും പൊകുന്നു. മുമ്പെ സ്നെഹ
മായി അവരൊടു സംസാരിച്ച കൎത്താവ് ന്യായവിധി സമയത്തു
അവരെ ഖണ്ഡിതമായി ശാസിക്കുന്നു എങ്കിലും അവരിൽ
ശെഷിച്ച വിശ്വാസം പൊരുതു യെശുവിനെ പിടിക്കകൊ
ണ്ടു അവർ പ്രയാസെന രക്ഷപ്പെടുന്നു. അഭക്തനിൽദെ
വഭയം ഇല്ലായ്കകൊണ്ടും പാപിയും നെർവഴിയിൽനിന്നു
തെന്നി കള്ളമാൎഗ്ഗം തിരിഞ്ഞു നടക്കകൊണ്ടും രക്ഷയെ
കാണാതെ നശിച്ചു പൊകും. ന്യായവിധിയിലും വിശുദ്ധ [ 122 ] ദൈവത്തിന്റെ സന്നിധിയിലും നില്പാൻ അവൎക്ക പ്രാപ്തി
യില്ല, ദൈവം അവൎക്ക ദഹിപ്പിക്കുന്ന അഗ്നി അത്രെ. അ
തുകൊണ്ടു നാം സകല ഭാരത്തെയും മുറുക പറ്റുന്ന പാപ
ത്തെയും വെച്ചെച്ചു നമുക്കു മുൻ കിടക്കുന്ന പൊർ പാച്ച
ലെ ക്ഷാന്തിയൊടെ കഴിച്ചൊടുക. വിശ്വാസത്തിന്റെ
നായകനും തികവു വരുത്തുന്നവനുമായ യെശുവിനെ നൊ
ക്കി കൊള്ളുക.

൬൪

൧കൊറി. ൨, ൨. യെശുക്രിസ്തനെ, ക്രൂശിക്കപ്പെ
ട്ടവനെ തന്നെ അല്ലാതെ, നിങ്ങളിൽ ഒന്നും അറിയ
രുത് എന്നു ഞാൻ നിൎണ്ണയിച്ചു.

ക്രിസ്തീയ ജാതികൾ എല്ലാം രാജ്യ വിശെഷങ്ങൾ്ക്കും
ഗൃഹകാൎയ്യത്തിന്നും ദെഹസൌഖ്യത്തിന്നും പല വിദ്യാ
കൌശലങ്ങളെ സങ്കല്പിച്ചിരിക്കുന്നു എങ്കിലും ഈ വിദ്യക
ളെ എല്ലാം ആരാഞ്ഞു പഠിച്ചാലും ആത്മാവിന്നു പൂൎണ്ണ തൃപ്തി
വരുന്നില്ല. അതിന്നു മറ്റൊരു ജ്ഞാനം വെണം. ആത്മാവി
ന്റെ ആശ്വാസത്തിന്നും നിത്യജീവന്റെ അനുഭവത്തിന്നും
വെണ്ടുന്ന വിദ്യ വെദത്തിൽ അടങ്ങിക്കിടക്കുന്നു. ദൈവവച
നം മാത്രം മനുഷ്യനെ രക്ഷെക്ക് ജ്ഞാനിയാക്കുന്നു. ൨
തിമൊ. ൩, ൧൫. എങ്കിലും ഒരുത്തൻ ലൊകസൃഷ്ടി, പാ
പപതനം, ദൈവത്തിന്റെ ലക്ഷണങ്ങൾ, ദൈവദൂതർ, ധ
ൎമ്മ കല്പനകൾ, മരണം, ന്യായവിസ്താരം, ലൊകാവസാനം മുതലാ
യ ഉപദെശങ്ങളെ അറിഞ്ഞു വെദത്തിൽ എഴുതി കിടക്കു
ന്ന പ്രകാരം ഗ്രഹിച്ചാലും അതിൽ അധികം സാരമുള്ള
ഒരു ജ്ഞാനം ഗ്രഹിക്കുന്നില്ല എങ്കിൽ ആത്മാവിന്നു ആശ്വാ
സവും ശുദ്ധിയും രക്ഷയും വരും എന്നു വിചാരിക്കെണ്ടത
ല്ല, ക്രൂശിൽ നിന്നു മരിച്ച യെശുവൊടു സംബന്ധിച്ചു മെൽ
പറഞ്ഞ ഉപദെശങ്ങളെ ഗ്രഹിച്ചുവിശ്വസിച്ചാൽ മാത്രംനി [ 123 ] ത്യത്തൊളം നിലനില്ക്കുന്ന ഫലങ്ങൾ ഉണ്ടാകും. അവന്മൂലം മാ
ത്രം നാം ലൊകസൃഷ്ടിയിൽ സന്തൊഷിക്കാം, അവന്മൂലം ദെ
വലക്ഷണങ്ങളും വഴിയും ന്യായവിധിയും നമുക്ക് ഭയങ്ക
രത്വങ്ങൾ അല്ല. ആശ്വാസസന്തൊഷകരങ്ങൾ അത്രെ
ആകുന്നു. അവൻ നമ്മൂടെ രക്ഷിതാവും മദ്ധ്യസ്ഥനും ആക
കൊണ്ടു ദെവദൂതന്മാർ നമ്മെ സ്നെഹിച്ചു സെവിക്കയും ചെയ്യു
ന്നു. അവൻ മാത്രം അന്ധകാര ദൂതന്മാരിൽനിന്നു നമ്മെ
വിടുവിക്കുന്നു. അവന്മൂലം വിശ്വാസികൾ്ക്ക ദൈവകല്പനകളെ
അനുസരിക്കെണ്ടതിന്നു പരിശുദ്ധാത്മാവിനെ ലഭിക്കുന്നു.
വിശ്വസിക്കുന്നവൎക്ക, അവൻ മരണത്തെ ലാഭവും ന്യായ
വിസ്താരം മാനവും ലൊകാവസാനം നിത്യജീവന്റെ ആ
രംഭവും ആക്കി തരുന്നുണ്ടു. അതുകൊണ്ടു പൌൽ തന്റെ
ഉപദെശം എല്ലാം യെശുക്രിസ്തന്റെ പ്രസംഗം എന്നും താ
ൻ ക്രൂശിൽ തറെക്കപ്പെട്ട ക്രിസ്തനെ അല്ലാതെ മറ്റൊന്നി
നെയും അറികയില്ല എന്നും പറഞ്ഞു. കൊറിന്ത്യരൊടു കൂ
ട ഇരുന്നപ്പൊൾ അവൻ ക്രിസ്തീയ ഉപദെശങ്ങൾ എല്ലാം വി
വരമായി അറിയിച്ചു എങ്കിലും ക്രൂശിൽ മരിച്ച ക്രിസ്തനെ
പ്രധാനമായി അവന്റെ രക്ഷാക്രിയയെ കൊണ്ടു സകല
ത്തിന്നു തെളിവു വരുത്തിയതിനാൽ അവന്റെ ശുശ്രൂഷ
ക്രിസ്ത ക്രൂശിന്റെ ഘൊഷണം അത്രെ ആയിരുന്നു. അ
തുകൊണ്ടു അവ തിമൊത്ഥ്യനൊടു വെദവചനം യെശുക്രി
സ്തനിലെ വിശ്വാസം മൂലം മനുഷ്യനെ രക്ഷെക്ക ജ്ഞാ
നിയാക്കുന്നു എന്നു പറഞ്ഞു വിശ്വാസം കൂടാതെ ദൈവ
വചനത്തിന്റെ അറിവു നിഷ്ഫലം തന്നെ. ദൈവം നമുക്ക
നല്കുന്ന നന്മകളൊക്കെയും യെശുനിമിത്തം കൊടുക്കുന്നപ്ര
കാരം അവങ്കലെ വിശ്വാസത്തിൽ നിന്നു മാത്രം നമുക്ക നീ
തിയും ദൈവത്തൊടുള്ള സമാധാനവും പുതിയ ജീവനുംശു
ദ്ധീകരണത്തിലെ വൎദ്ധനയും തികവും വരുന്നു. പരിശുദ്ധാ [ 124 ] ത്മാവ് നമ്മെ അവസാനത്തൊളം ഈ വിശ്വാസത്തിൽ സ്ഥി
രീകരിച്ചു കത്തുകൊള്ളെണമെ.

൬൫

എബ്ര. ൫, ൭. യെശു തന്റെ ജഡദിവസങ്ങളി
ൽ തന്നെ മരണത്തിൽ നിന്നു രക്ഷിപ്പാൻ കഴിയുന്ന
വന്നു ഉരത്ത മുറവിളിയൊടും കണ്ണീരൊടും കൂടെ അ
പെക്ഷകളെയും അഭയ യാചനകളെയും കഴിച്ചു.

യെശു ഈ ഭൂമിയിൽ മനുഷ്യപുത്രനായി മനുഷ്യരു
ടെ നടുവിൽ പാൎത്തു നടക്കകൊണ്ടു അവന്റെ ജീവകാല
ത്തിന്നു മനുഷ്യപുത്രന്റെ ദിവസങ്ങൾ ലൂക്ക. ൧൭, ൨൨ എ
ന്നും അവൻ നമ്മെ പൊലെ ജഡരക്തങ്ങൾ ഉള്ളവനാക
കൊണ്ടു ജഡദിവസങ്ങൾ എബ്ര. ൫, ൭. എന്നും പെരുകൾഉ
ണ്ടു. അവന്റെ ജഡദിവസങ്ങൾ ഒന്നിൽ അവൻ പ്രത്യെ
കം ദു:ഖിച്ചു മുറവിളിയൊടും കണ്ണുനീരൊടും കൂട പ്രാൎതഥ
നകളെയും അപെക്ഷകളെയും കഴിച്ചു അതു ഗഛ്ശമനെ
തൊട്ടത്തിൽ ഉണ്ടായിരുന്നു. അവിടെ അവൻ മുട്ടുകുത്തി
നിലത്തു വീണു മൂന്നു പ്രാവശ്യം പ്രാൎതഥിക്കുകയും ചെയ്തു. നി
ലവിളിയെയും കണ്ണു നീരിനെയും തൊട്ടു സുവിശെഷകന്മാർ
ഒന്നും എഴുതിയില്ല. ഒരുദെവദൂതൻ പ്രത്യക്ഷനായി അവ
നെ തുണെച്ചിട്ടു യെശു മഹാവ്യഥയിൽ ആകകൊണ്ടുഏ
റ്റവും ശ്രദ്ധയൊടെ പ്രാൎത്ഥിച്ചു. അപ്പൊൾ അവന്റെ വി
യൎപ്പു നിലത്തു വീഴുന്ന വലിയ രക്തതുള്ളികളെപൊലെ ആ
യിരുന്നു, എന്നു മാത്രം ലൂക്ക. ൨൨, ൪൪ പറയുന്നത്. അതി
നൊടു നിലവിളിയും കണ്ണു നീരും ചെൎന്നു വന്നു എന്നൂഹി
പ്പാൻ സംഗതി ഉണ്ടല്ലൊ. ഇത് ഒക്കെയും അവൻ പിതാവിന്നു
കാഴ്ചവെച്ചു അവനൊടു മാത്രം അവൻ അന്നു വ്യാപരി
ച്ചു സംസാരിച്ചു. പിതാവു അവന്റെ പ്രാൎതഥനെയെയും കണ്ണു
നീരെയും കണ്ടു കൈക്കൊള്ളുകയും ചെയ്തു. അതിന്റെ [ 125 ] സംഗതി എന്തു എന്ന ചൊദ്യത്തിന്നു, എബ്ര. ൫, ൭ ഒരു
ത്തരം ഉണ്ടു: യെശു തന്നെ മരണത്തിൽ നിന്നു രക്ഷിപ്പാൻ
കഴിയുന്നവന്നു അപെക്ഷകളെ കഴിച്ചു പെടിയിൽ നിന്നു
രക്ഷ സാധിപ്പിക്കയും ചെയ്തു. മുമ്പെ യെശു തനിക്ക് വരു
വാനുള്ള മരണം കൊണ്ടു ശിഷ്യന്മാരൊടു ഭയം കൂടാതെ
സംസാരിച്ചു എങ്കിലും ആതൊട്ടത്തിലെക്ക് വന്നപ്പൊൾ അ
സഹ്യ ഭയം അവന്റെ ആത്മാവിന്മെൽ വീണു ഒരു ആ
ശ്വാസം കാണാതെയും മരണത്തിന്റെ ശെഷം തനിക്ക് വ
രുവാനുള്ള മഹത്വത്തിന്റെ അച്ചാരം ലെശം പൊലും അവന്ന്
വരാതെയും ഇരുന്നു എന്നിട്ടും പിതാവിന്റെ ഇഷ്ടത്തി
ന്നു വിരൊധമായി അവന്റെ മനസ്സിൽ ഒരു ഭാവവും ഉണ്ടാ
യില്ല, എന്റെ പിതാവെ കഴിയും എങ്കിൽ ഈ പാനപാ
ത്രം എന്നിൽ നിന്നു നീക്കെണമെ, എന്നാൽ എന്റെ ഇഷ്ടം
അല്ല,നിന്റെ ഇഷ്ടം മാത്രം നടക്കെണമെ എന്നു മാത്രം
അപെക്ഷിച്ചു തന്റെ ഇഷ്ടം മുഴുവനും പിതാവിന്നു കീഴാക്കി,
ആത്മാവു മനസ്സുള്ളതായി ജഡമൊ ക്ഷീണ മായിരുന്നു ഭ
യം നീങ്ങി പൊകെണ്ടതിന്നു അവൻ പ്രാൎത്ഥനയിൽ പൊ
രുതു ജയം കൊള്ളുകയും ചെയ്തു. പിതാവു അവന്റെപ്രാ
ൎത്ഥനയെ കെട്ടു മനസ്സിൽ സന്തൊഷം വരുത്തിയത് കൊണ്ടു
അവൻ കുറെ നെരം കഴിഞ്ഞ ശെഷം പെത്രനൊടു എ
ന്റെ പിതാവു എനിക്ക് തന്നിട്ടുള്ള പാത്രം ഞാൻ പാനം
ചെയ്യാതിരിക്കുമൊ എന്നു പറവാൻ ശക്തി ഉണ്ടായി. ശ
ത്രുക്കൾ അവന്നു വരുത്തിയ വെദനകളെ അവൻ വെണ്ടു
വൊളം ആസ്വദിച്ചു എങ്കിലും ഗഛ്ശമനെയിൽ അവ
ന്നു ഉണ്ടായ ഭയം പിന്നെ വന്നില്ല, പൊർ കഴിഞ്ഞു ജ
യിച്ചതിനാൽ എല്ലാം ശാന്തനായിസഹിപ്പാൻ അവൻ
ശക്തിമാനായി തീൎന്നു, എന്നാൽ ഈ യെശു നമുക്ക ഉ
ണ്ടായാൽ മതിയല്ലൊ. [ 126 ] ഫിലി. ൨, ൧൨. ഭയത്തൊടും വിറയലൊടും
നിങ്ങളുടെ രക്ഷയെ അനുഷ്ഠിപ്പിൻ.

ഈ ചുരുങ്ങിയ വാക്കു നമ്മെ ഈ ദിവസത്തിലും സ്വ
ന്ത രക്ഷെക്കായി സൂക്ഷ്മത്തൊടെ നടക്കെണ്ടതിന്നു ഉത്സാ
ഹിപ്പിക്കുന്നു. തങ്ങളുടെയും മറ്റവരുടെയും രക്ഷയെസ
മ്പാദിക്കെണ്ടതിന്നു മനുഷ്യർ മിക്കവാറും മടിയന്മാരായി
ലൊകകാൎയ്യങ്ങളെ നൊക്കി ധനധാന്യാദികൾ്ക്ക പുഷ്ടി വ
രുത്തുവാൻ എത്രയും പ്രയത്നം ചെയ്തു വരുവാനുള്ള ലൊ
കത്തെയും അതിനൊടു സംബന്ധിച്ച വിശെഷങ്ങളെയും
മറന്നു കളയുന്നു പരിശുദ്ധാത്മാവു അവരെ കൂടക്കൂട മുട്ടി
ച്ചാലും അതിനെ അനെകർ കളിയാക്കി അല്ലെങ്കിൽ ലഘു
ബുദ്ധികളായി അതിനെ വിചാരിയാതെ മരണ സമയം
അതിന്നു വെണ്ടുന്നത് ചെയ്താൽ മതി. അത്രൊളം ലൊക
ത്തെ സെവിക്കുന്നതു ശരി തന്നെ എന്നു വെച്ചു പാപശുശ്രൂഷ
യിൽ നശിച്ചു പൊകുന്നു. ചിലർ തങ്ങളുടെ രക്ഷെക്കായി
കുറ ഉണൎച്ചയൊടും സുബൊധത്തൊടും കൂട നടന്നാലും മറ്റ
വരുടെ കാൎയ്യം വിചാരിക്കാതെ കൂട്ടുകാരനെ നിന്നെപൊ
ലെ സ്നെഹിക്കെണം എന്ന വാക്കു മറന്നു നടക്കുന്നു, അ
ങ്ങിനെ വെണ്ടാ എന്നു പൌൽ പറയുന്നു. നിങ്ങളുടെ രക്ഷ
യെ അനുഷ്ഠിപ്പിൻ നിങ്ങൾ അന്യൊന്യം ആത്മാവിന്റെ
സൌഖ്യത്തിന്നും നിത്യ രക്ഷെക്കും ഉത്സാഹികളായിഞാ
ൻ അരികത്തിരിക്കുമ്പൊൾ മാത്രമല്ല ദൂരത്താകും കാലം
ഏറ്റം അധികം ഭയത്തൊടും വിറയലൊടും അതിന്നാ
യി പ്രയത്നം ചെയ്തു കൊണ്ടിരിപ്പിൻ.

ഭയ വിറയലുകളൊടു ഇന്നത് ചെയ്യെണമെന്നു ദൈ
വവചനം പറഞ്ഞാൽ അതിന്റെ അൎത്ഥം ഇതു തന്നെ നി
ങ്ങൾ സുബൊധമുള്ളവരും ഏകാഗ്രതയുള്ളവരും ഉത്സാ [ 127 ] ഹികളുമായി നടന്നു അതിനെ ചെയ്വിൻ എന്നത്രെ. ഇങ്ങി
നെ പൌൽ വെലക്കാരൊടു ക്രിസ്തനൊടു എന്നപൊലെ
ജഡപ്രകരം നിങ്ങളുടെയജമാന്മാരൊടു നിങ്ങളുടെ ഹൃ
ദയപരമാൎത്ഥതയിൽ ഭയത്തൊടും വിറയലൊടും അനുസ
രിച്ചിരിപ്പിൻ. എഫെ. ൬, ൫. എന്നും തീതനെകൊണ്ടു
കൊരിന്ത്യരൊടു, ഭയത്തൊടും വിറയലൊടും തന്നെ കൈ
ക്കൊണ്ടുള്ള നിങ്ങൾ എല്ലാവരുടെയും അനുസരണത്തെ ഒ
ൎക്കുമ്പൊൾ അവന്റെ കരൾ ഏറ്റം അധികം നിങ്ങളിലെ
ക്കത്രെ ആകുന്നു. ൨ കൊറി. ൭, ൧൪. എന്നും പറയുന്നു. നി
ങ്ങൾ ഭയത്തൊടും വിറയലൊടും നിങ്ങളുടെ രക്ഷയെ അനു
ഷ്ഠിപ്പിൻ എന്നു പറഞ്ഞാൽ അതിന്റെ പൊരുൾ ആവിതു.
ഒരു വെലക്കാരൻ താൻ മാനിച്ചു ഭയപ്പെടുന്ന യജമാനന്റെ
സന്നിധിയിൽ തന്റെ പണികളെ ചെയ്യുന്നതു പൊലെ നി
ങ്ങൾ സ്വന്തമുള്ളതിനെയും അന്യന്മാരുടെയും രക്ഷയെ ഹൃ
ദയത്തിന്റെ ഏകാഗ്രപരമാൎത്ഥങ്ങളൊടും ഉത്സാഹവിശ്വാ
സ്യതകളൊടും കൂട അന്വെഷിച്ചു അനുഷ്ഠിപ്പിൻ എന്നത്രെ.
ബലക്ഷയമുള്ളവരായ നമ്മെകൊണ്ടു കഴികയില്ല എ
ന്നു വിചാരിച്ചു സംശയിച്ചാൽ ഇഛ്ശിക്കുന്നതിനെയും സാധി
പ്പിക്കുന്നതിനെയും നിങ്ങളിൽ ദൈവമല്ലൊ പ്രസാദം ഹെ
തുവായിട്ടുസാധിപ്പിക്കുന്നതു. ഫിലി. ൨, ൧൩. എന്ന വാക്കി
നെ ഒൎത്തു കൊള്ളണം. നമ്മെകൊണ്ടു കഴികയില്ല നിശ്ചയം എ
ങ്കിലും ദൈവത്തിന്നു കഴിയാത്ത കാൎയ്യം ഉണ്ടൊ രക്ഷയെ
കിട്ടുവാനുള്ള ആഗ്രഹവും കൂട നാം അല്ലല്ലൊ ദൈവം അ
ത്രെ ഹൃദയത്തിൽ ജനിപ്പിക്കുന്നതു. അതിനെ ആരംഭിച്ചദൈ
വം തികഞ്ഞ ക്രിയകളെ മാത്രം ചെയ്യുന്നു. നാം അവന്റെ
വ്യാപാരത്തിന്നു ഹൃദയത്തിൽ സ്ഥലം കൊടുത്താൽ അവൻ
എല്ലാം നിവൃത്തിക്കും. മാനസാന്തരത്തിന്റെ ആരംഭത്തി
ലും അവസാനത്തിലും രക്ഷയെ ഇഛ്ശിപ്പാൻപ്രാപ്തിയെ [ 128 ] യും നിവൃത്തിപ്പാൻ ഉത്സാഹവിശ്വാസ്യതകളെയും തരു
ന്നവൻ ദൈവം തന്നെ എന്നറിഞ്ഞാൽ ഭയത്തൊടും വിറയ
ലൊടും രക്ഷയെ സമ്പാദിക്കെണം എന്നുള്ള കല്പന കഠി
നം ഉള്ളതു എന്നു തൊന്നുവാൻ ഒരു സംഗതി ഇല്ലല്ലൊ.

൬൭

യൊഹ. ൧൯, ൨. ആയുധക്കാർ മുള്ളുകൾ കൊണ്ടു
ഒരു കിരീടം മടഞ്ഞിട്ടു അവന്റെ തലമെൽ വെച്ചു.

അവിശ്വാസം കളിയായി പൊയാൽ പരിഹാസം ജനി
പ്പിക്കുന്നു. അവിശ്വാസിക്ക സത്യം അസത്യമായി തൊന്നുക
യാൽ അവൻ അതിനെ പരിഹസിക്കുന്നു. അങ്ങിനെ ആയു
ധപാണികൾ യെശുവിന്നു ചെയ്തു. പിലാതൻ അവനെ അ
വരുടെ ഇഷ്ടത്തിന്നു ഏല്പിച്ച ശെഷം അവർ പരിഹസിച്ചു
തുടങ്ങി. യെശു തന്നെ രാജാവാക്കുവാൻ ഭാവിച്ചു എന്നു അ
ന്യായമായി അവന്റെ മെൽ ഒരുക്കിയ കുറ്റവും പിലാതന്റെ
മുമ്പാകെ താൻ ഒരു രാജാവാകുന്നു എന്നുള്ളതും, പിലാതൻ
യഹൂദന്മാരൊടു പരിഹാസമായി ഇതാ ഇതാ നിങ്ങളുടെ രാജാവുഎ
ന്നു യെശുവെ കൊണ്ടു പറഞ്ഞതും അവർ അറിഞ്ഞു അജ്ഞാ
നികളാകകൊണ്ടു ഒരു സഹായവും സെവകനും കൂടാതെ വിസ്താ
ര സഭയുടെ മുമ്പിൽ നില്ക്കുന്ന യെശു രാജാവാകുന്നതുഗ്രഹിക്കാ
തെ പരിഹാസമായി മുള്ളുകൾ കൊണ്ടു ഒരു കിരീടം മടഞ്ഞു
അവന്റെ തലമെൽ വെച്ചു മനഃപീഡയും ദെഹവെദനയും
വൎദ്ധിപ്പിക്കുകയും ചെയ്തു. അങ്ങിനെ തന്നെ ചെയ്യെണം എന്നു
പിലാതൻ കല്പിച്ചില്ല എങ്കിലും അതൊക്കെ സമ്മതിച്ചതുകൊ
ണ്ടു താനും ദുഷ്കൎമ്മത്തിൽ ഒഹരിക്കാരനായിത്തീൎന്നു.

യെശുമുമ്പെ യഹൂദന്മരൊടു കാഴ്ച പ്രകാരം വിധിക്കരുതു
നീതിയുള്ള വിധി മാത്രം വിധിപ്പിൻ എന്നു പറഞ്ഞപ്രകാരം
നിത്യം ഒൎത്തുകൊള്ളെണം കാഴ്ച പ്രകാരം വിധിക്കുന്നവർ പി
ലാതന്റെ മുമ്പാകെനിന്നു എല്ലാ പരിഹാസസാഹസങ്ങളെ [ 129 ] സഹിച്ച യെശുവിൽ രാജലക്ഷണം ഒന്നും കാണ്മാൻ സംഗ
തി ഇല്ല എന്നിട്ടും അവൻ രാജാവു തന്നെ. അങ്ങിനെ പണ്ടു
യൊബ് ദുഃഖം നിറഞ്ഞവനും ലാജരൻ ദീനമുള്ള ഭിക്ഷ
ക്കാരനും സ്തെഫനൻ ശത്രുക്കളുടെ വിധി പ്രകാരം മരണത്തി
ന്നു യൊഗ്യ കള്ളനും ആയിരുന്നു എന്നിട്ടും അവർ ദെവപ്രി
യന്മാരുമായി. ക്രൂശിൽ തറെക്കപ്പെട്ട ക്രിസ്തനെ കുറിച്ചുള്ള
സുവിശെഷവചനവും അവനിലെ വിശ്വാസവും യവനന്മാൎക്ക
ഭൊഷത്വം എന്നു തൊന്നീട്ടും ദിവ്യജ്ഞാനം എല്ലാ അവ
നിൽ കിടക്കുന്നു. കാഴ്ചയും ഉൾപൊരുളും പലപ്പൊഴും ത
മ്മിൽ ഒക്കുന്നില്ല പിലാതന്റെ ആയുധക്കാർ ഒരു മുൾകിരീ
ടം ഇട്ട യെശു അഗ്നി ജ്വാലെക്ക് സമ കണ്ണുകൾ ഉള്ളവനായും
പലപൊൻ കിരീടങ്ങളെ ധരിച്ചവനായും അവസാന നാളി
ൽ വരും. വെളി ൧൯, ൧൨. പിന്നെ അവനെ ദൈവത്തി
ന്റെ വലത്തു ഭാഗത്തു മഹത്വ സിംഹാസനത്തിന്മെൽ ഇരി
ക്കുന്നതു കാണുമ്പൊൾ അവൻ ഒരു രാജാവു തന്നെ എന്നു
ശത്രുക്കൾ്ക്കും തൊന്നും.

മുൾ കിരീടം തന്റെ തലമെൽ ഇടുവാൻ ക്ഷമയൊടെ
സമ്മതിച്ച യെശു നമ്മുടെ അഹംഭാവത്തെ എത്രയും നാ
ണിപ്പിക്കുന്നു. പരിഹാസവും നീരസവും നാം വെറുത്തു മാനം
ആഗ്രഹിക്കുന്നു. അവനൊ സൎവ്വ മാന്യൻ എങ്കിലും ഒരുവി
രൊധം കൂടാതെ എല്ലാം സഹിച്ചു നമ്മുടെ ലജ്ജചുമന്നു. നി
ത്യനാണത്തിൽ നിന്നു തെറ്റി പൊകെണ്ടെതിനു നാം പൂ
ൎണ്ണ മനസ്സു കൊണ്ടു വിശ്വസിക്ക, അവനിൽ വിശ്വസിക്കുന്നവ
ർ ഒരു നാളും നാണിച്ചുപൊകയില്ല. നല്ല പ്രവൃത്തികളിൽ
സ്ഥിരമായി നിന്നു നിത്യജീവനെ അന്വെഷിക്കുന്നവൎക്ക
അവന്മൂലം മാനവും മഹത്വവും നാശമില്ലായ്മയും അവകാശ
മായി വരുമല്ലൊ. രൊമ. ൨, ൭. [ 130 ] മത്താ.൧൬, ൨൭. മനുഷ്യപുത്രൻ പിതാവി
ന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരുമായി വരും.അ
പ്പൊൾ അവൻ ഒരൊരുത്തനു അവനവന്റെ പ്രവൃത്തി
ക്ക തക്കവണ്ണം പകരം ചെയ്യും.

മനുഷ്യപുത്രൻ തന്റെ മഹത്വത്തൊടും വിശുദ്ധദൂതന്മാ
രൊടും കൂട വരുമ്പൊൾ തന്റെ മഹത്വ സിംഹാസനത്തിൽ ഇ
രിക്കും. മത്ത.൨൫, ൩൧. എന്നും മനുഷ്യപുത്രൻ പിതാവി
ന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരും ആയി വരും.മത്ത.
൧൬, ൨൭. എന്നും യെശു പറഞ്ഞത് സമമായി നൊക്കിയാൽ
പിതാവിന്റെ മഹത്വം തനിക്കുള്ളത് തന്നെ എന്നും പിതാ
വിന്റെ മഹത്വം ദിവ്യമഹത്വം ആകകൊണ്ടു ദൈവമില്ലാ
ത്ത ആൎക്കും കൊടുപ്പാൻ കഴികയില്ല.യെശുവിന്നു അതു
വരികയാൽ താൻ പിതാവെ പൊലെ ദൈവം ആകുന്നു എ
ന്നു ബൊധിപ്പാൻ സംഗതി ഉണ്ടു. ദൈവാത്മാവു നമുക്ക ദാന
മായി വരുന്നു എങ്കിലും നമ്മുടെ ആത്മാവു എന്നു പറഞ്ഞു കൂടാ.
യെശുവും പിതാവും ഒന്നായിരിക്ക കൊണ്ടു പിതാവിന്റെ
മഹത്വത്തിന്നു മനുഷ്യപുത്രന്റെ മഹത്വം ആകുന്നു എന്നു
മെലെഴുതിയതിൽ പറഞ്ഞിരിക്കുന്നു. വിശുദ്ധ ദൂതന്മാൎക്ക ദെ
വദൂതന്മാരെന്നും യഹൊവയുടെ ദൂതന്മാരെന്നും പെരുകൾ ഉ
ണ്ടെങ്കിലും അവർ യെശുവിന്റെ ദൂതന്മാരുമായി സന്തൊഷ
ത്തൊടും ജ്ഞാനത്തൊടും കൂട ന്യായവിസ്താരത്തിൽ അവന്റെ
കല്പനകളെ അനുസരിച്ചു അവന്റെ മഹത്വത്തിൽ ഒരു അം
ശം ആയിരിക്കും. അവൻ അന്നു ആവസിപ്പാനുള്ള വെളുത്ത
സിംഹാസനവും ദിവ്യ രാജാവിന്നു യൊഗ്യമുള്ളതായിരിക്കും.
ഈ മഹത്വമുള്ള രാജാവ് ആർ, പിലാതന്റെ മുമ്പാകെ
ചമ്മട്ടികൾ കൊണ്ടു അടിച്ചു, പരിഹാസമായി മുൾകിരീടം ധരിപ്പി
ച്ചു, ചുവന്ന കുപ്പായം ഉടുപ്പിച്ചു നിന്നവൻ തന്നെ. അവൻ പി
താവിന്റെ മഹത്വത്തൊടെ തന്റെ ദൂതന്മാരുമായി വരുമ്പൊൾ [ 131 ] ഒരൊരുത്തന്നു അവനവന്റെ ക്രിയകൾ്ക്ക തക്ക പ്രതിഫലം
തരും. നമ്മുടെ ക്രിയകളുടെ വില അവൻ മനുഷ്യരുടെ വിചാ
രപ്രകാരം അല്ല, നൊക്കും. പ്ലപ്പൊഴും നാം എത്രയും
ആകാത്ത കൎമ്മങ്ങൾ്ക്ക സല്ക്രിയ എന്നപെർ ഇടുന്നുവല്ലൊ. അ
പൊസ്തലന്മാരെ കൊന്നവർ ദൈവത്തിന്നു അതിനാൽ ആ
രാധന കഴിക്കുന്നു. എന്നു വിചാരിച്ചുവല്ലൊ നമ്മുടെ ക്രിയക
ളിൽ നിന്നു വരുന്ന ഉപകാരവും അവറ്റിന്റെ വിലയെ
കാണിക്കുന്നില്ല. പലപ്പൊഴും ദൈവം ഒരൊ ആളുകളെ
കൊണ്ടു മറ്റവൎക്ക ഏറിയ ഗുണങ്ങളെ ചെയ്യുന്നു എങ്കിലും
വിശ്വാസവും ശുദ്ധിയും ഇല്ലായ്ക കൊണ്ടു അവരെ തന്റെ
രാജ്യത്തിലെക്ക് കൈക്കൊള്ളുവാൻ കഴികയില്ല.മറ്റവ
ൎക്ക ഗുണത്തിന്നായി ദൈവചനത്തെ അറിയിച്ചു താൻ നശി
ച്ചു പൊവാൻ കഴിയുമല്ലൊ. നെർ വഴിയിൽ നിന്നു തെറ്റി
പൊയവൻ മുമ്പെത്ത സല്ക്രിയകളിൽ ആശ്രയിക്കെണ്ട.
ന്യായവിസ്താര ദിവസത്തിൽ അവറ്റിന്നു ഒരു ഒൎമ്മയും ഉണ്ടാ
കയില്ല. ആ നാളിൽ യെശുവിന്നു പ്രസാദം വരുത്തുന്ന ക്രിയ
കൾ പുതിയ ജനനത്തിൽ നിന്നു പുറപ്പെട്ടു ദൈവം കൊടുത്തു
വരുന്ന പ്രാപ്തി കൊണ്ടു അവന്റെ മാനത്തിന്നായി ചെയ്തു പ
രിശുദ്ധാത്മാവിന്റെ ഫലങ്ങളായിരിക്കെണം. ഇതെല്ലാം
വെണ്ടുവൊളം വിചാരിച്ചു ആ നാളിൽ ധൈൎയ്യ സന്തൊഷ
ങ്ങളൊടു കൂട ന്യായാധിപതിയുടെ മുമ്പാകെ നില്ക്കെണ്ടതി
ന്നു നാം ഒരൊരുത്തൻ ജാഗരിച്ചിരിപ്പൂതാക.

൬൯

രൊമ. ൮,൯. ഒരുത്തന്നു ക്രിസ്താത്മാവ് ഇല്ലാഞ്ഞാ
ൽ അവൻ ഇവനുള്ളവനുമല്ല.

പൌൽ ഈ വാക്കുകളെ എഴുതും മുമ്പെ യെശുക്രിസ്ത
ന്നുള്ളവർ ധൎമ്മത്തിൽ നിന്നും പാപമരണങ്ങളുടെ അധി
കാരത്തിൽ നിന്നും വിട്ടു ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞവരും [ 132 ] ആകുന്നു എന്നും ധൎമ്മത്തിന്നു വരുത്തുവാൻ കഴിയാത്തതു ദൈ
വം താൻ നിവൃത്തിച്ചു സ്വന്തപുത്രനെ പാപജഡത്തിൻ
സാദൃശ്യത്തിൽ അയച്ചു പാപത്തിന്നു ജഡത്തിൽ ശിക്ഷാ
വിധിയെ നടത്തിയതു ജഡപ്രകാരം അല്ല, ആത്മപ്രകാരം ന
ടക്കുന്ന നമ്മിൽ ധൎമ്മത്തിൻ ന്യായം പൂരിച്ചു വരെണ്ടതിന്നത്രെ.
എങ്ങിനെ എന്നാൽ ജഡപ്രകാരമുള്ളവൻ ജഡത്തിന്റെ
വയും ആത്മപ്രകാരമുള്ളവർ ആത്മാവിന്റെവയും
ഭാവിക്കുന്നു. ജഡഭാവമല്ലൊ മരണം, ആത്മഭാവമൊ ജീവ
നും സമാധാനവും തന്നെ. കാരണം ജഡഭാവം ദൈവത്തൊടു
ശത്രുത്വം ആകുന്നു. അതു ദൈവധൎമ്മത്തിന്നു കീഴ്പെടുവാൻ ക
ഴിയുന്നതല്ല, എന്നാൽ ജഡത്തിലുള്ളവൎക്ക ദെവപ്രസാദം
വരുത്തികൂടാ എന്നു ഉപദെശിച്ചതിന്റെ ശെഷം വിശ്വാ
സികളൊടു നിങ്ങളൊ, ദൈവാത്മാവ് നിങ്ങളിൽ വസി
ച്ചാൽ ജഡത്തിൽ അല്ല ആത്മാവിൽ അത്രെ ആകുന്നു.
യെശുവിന്നുള്ളവൎക്ക അത് അത്യാവശ്യം തന്നെ. കാരണം
ഒരുത്തന്നു ക്രിസ്താത്മാവ് ഇല്ലാഞ്ഞാൽ അവൻ ഇവനുള്ളവ
നുമല്ല എന്നു പറഞ്ഞിരിക്കുന്നു. ക്രിസ്താത്മാവുള്ളവൻ കൂട
ക്കൂട ഒരു നല്ല കാൎയ്യം വിചാരിച്ചു നിശ്ചയിച്ചു പിന്നെയും വി
ടുന്നു എന്നല്ല, ആത്മാവിന്നു ഹൃദയത്തിൽ വസിപ്പാൻ സ്ഥ
ലം കൊടുത്തു ഒരു ഭെദം വരാതെ അവന്റെ നിയൊഗപ്രകാ
രം നടന്നു ദെവപ്രസാദം വരുത്തുവാൻ മാത്രം ഉത്സാഹിച്ചു
കൊണ്ടിരിക്കുന്നു. ഒരു സത്യവിശ്വാസി ഉറക്കത്തിലും ലൌകി
കക്രിയകളെ നടത്തുന്ന സമയത്തിലും മരണനെരത്തും പരിശു
ദ്ധാത്മാവിന്റെ ആലയം ആകുന്നു. ലൊകചിന്ത നിമിത്തം
അത്രെ ദെവാത്മാവു ഹൃദയത്തിൽ നിന്നു വിട്ടു പൊകുന്നു.
പൌലിന്റെ ഉപദെശ പ്രകാരം പുതുതായി ജനിക്ക മാത്രം
അല്ല, ദെവാത്മാവിന്റെ സ്ഥിരവാസസ്ഥലവുമായി തീ
രുക തന്നെ രക്ഷെക്കായി ആവശ്യമാകകൊണ്ടു ഞാൻ എ [ 133 ] ന്നെ തന്നെ ശൊധന ചെയ്തു ചൊദ്യം കഴിക്കുന്നതു ന്യായം.
ഞാൻ ജഡമുള്ളവനൊ, ആത്മാവുള്ളവനൊ, ഞാൻ ജ
ഡത്തിന്റെ നിയൊഗം അനുസരിച്ചു ദൈവത്തിന്നും അവ
ന്റെ വചനത്തിന്നും ശത്രുവായി നടന്നു മരണവും നിത്യനാ
ശവും വരുത്തുന്ന ക്രിയകളെ പ്രവൃത്തിക്കുന്നുവൊ, ആത്മാ
വിന്റെ വാഴ്ചയെ അനുസരിച്ചു ജീവങ്കലെക്കും നിത്യമ
ഹത്വത്തിലെക്കും നടത്തുന്ന ക്രിയകളെ ചെയ്യുന്നുവൊ, ക്രിസ്ത
ന്റെ ആത്മാവു എന്നിൽ വസിക്കുന്നുവൊ, ഞാൻ അവന്നു
ള്ളവനൊ, വിശ്വാസത്താലെ ഞാൻ യെശുവൊടു ചെൎന്നു
വന്നുവൊ, അവന്നുള്ളവനായി തീൎന്നിട്ടു കരുണയും പാപമൊ
ചനവും സമാധാനവും നിത്യജീവന്റെ നിശ്ചയവും അച്ചാര
വും എനിക്ക് അനുഭവമായി വന്നുവൊ. ഈ ചൊദ്യങ്ങളെ വി
ചാരിച്ചു നല്ല ഉത്തരം കിട്ടെണ്ടതിന്നു ഇന്നു സകല പ്രവൃ
ത്തികളിൽ എന്റെ മുഖ്യഉദ്യൊഗം ആയിരിക്ക. ക്രിസ്ത
ന്റെ ആത്മാവില്ലാത്തവൻ അവന്റെ ശിഷ്യനും ആടും പ്ര
ജയും മുതലും അവകാശിയും അല്ലായ്ക കൊണ്ടു എത്രയും
നിൎഭാഗ്യൻ തന്നെ. മറ്റവരിൽ വിധിക്കെണ്ടതിന്നല്ല, എന്നെ
ശൊധന ചെയ്യെണ്ടതിന്നു ഞാൻ ഈ വാക്കുകളെ പ്രയൊ
ഗിക്ക.

൭൦

എഫെ. ൧,൨൨. ദൈവം ക്രിസ്തനെ സഭെക്കായി സ
ൎവ്വത്തിന്നും മീതെ തല ആക്കി കൊടുത്തു.

ക്രിസ്തന്നു സകൽ വാഴ്ച അധികാരങ്ങളുടെ തല എന്ന
പെർ ഉണ്ടു. കൊല.൨, ൧൦. ദൈവം സ്വൎഗ്ഗത്തിലും ഭൂമി മെ
ലുമുള്ളവ എല്ലാം ക്രിസ്തനിൽ ഒരു തലയാക്കി സമൂഹിക്കെ
ണ്ടതിന്നു മനസ്സാകുന്നു എന്നും എഴുതി കിടക്കുന്നു. എഫെ.
൧, ൧൦. പൌൽ അത് കുറ ദീൎഘമായി എഫെസ്യരൊടു
എഴുതിയിരിക്കുന്നു. ഇങ്ങിനെ ദൈവം ക്രിസ്തനെ സ്വൎല്ലൊ [ 134 ] കങ്ങളിൽ തന്റെ വലത്തു ഭാഗത്തു ഇരുത്തി എല്ലാവാ
ഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃത്വത്തിന്നും
ഈ യുഗത്തിൽ മാത്രമല്ല, ഭാവി യുഗത്തിലും കെൾ്ക്കുന്ന സക
ലനാമത്തിന്നും അത്യന്തം മീതെ തന്നെ സൎവ്വവും അവന്റെ
കാല്ക്കീഴാക്കി വെച്ചു. എഫെ.൧, ൨൦,൨൨. അതുവുമല്ല,
ദൈവം അവനെ സഭെക്കായി തല ആക്കികൊടുത്തു. എ
ഫെ.൧, ൨൨. യെശുവിന്നു ലഭിച്ച സൎവ്വമാനങ്ങൾ്ക്ക മുഖ്യമാ
യതു ഇത് തന്നെ. പ്രഭുത്വാധികാരങ്ങൾ്ക്കല്ല, സഭെക്ക് മാത്രം
ക്രിസ്ത ശരീരം എന്നപെർ കിട്ടിയതു. സഭ തന്നെ തല ആ
യവനിൽ നിന്നല്ലൊ സന്ധിനാഡികളാലും പൊഷണം
ലഭിച്ചും ഏകീഭവിച്ചും പൊന്നു ദെവഹിതമായ വൎദ്ധ
നം കൊള്ളുന്നു. കൊല.൨,൧൯. അങ്ങിനെ യെശു പ്ര
ത്യെകം സഭയുടെ തല, സഭ അവന്റെ ദെഹം. അവനി
ൽനിന്നു കരുണാസത്യങ്ങളും വെളിച്ചവും ജീവനും നീതി
യും ശക്തിയും കൈകൊണ്ടനുഭവിക്കുന്നു. അതുകൊണ്ടു സ
ത്യ വിശ്വാസികൾ ഈ ശരീരത്തിന്റെ അവയവങ്ങളായി
തമ്മിൽ സഹായിക്കയും ക്ഷമിക്കയും സ്നെഹിക്കയും വെ
ണം. അങ്ങിനെ സഭ അകത്തും പുറത്തും ദൈവമാനത്തി
ന്നായി വളരുന്നത്.

ഒരൊ വിശ്വാസി ദെഹത്തിന്റെ തല ആകുന്ന ക്രിസ്ത
നൊടു ചെൎന്നിരിക്കെണം. പൌൽ ചില കള്ള വിശ്വാസി
കളെ ക്രിസ്തനെ വിട്ടു രക്ഷെക്കായി ദൈവദൂതരെ ആ
രാധിച്ചതിനാൽ ആക്ഷെപിക്കുന്നു. കൊല.൨,൧൮.
ലൊകത്തിൽ വളരെ ശക്തിയും മഹത്വവുമുള്ള സൃഷ്ടികൾ
ഉണ്ടു എങ്കിലും നമ്മുടെ വിശ്വാസം ഇവരെല്ലാവരുടെ മീ
തെ കയറി സകലത്തിന്നു സഭയുടെ തല ആകുന്ന യെശുവൊ
ടു അപെക്ഷിക്കയും സെവിക്കയും ചെയ്യെണം. ഏകജാ
തനായ ദെവപുത്രനൊടു അങ്ങിനെ സംബന്ധിച്ചു നില്ക്കു [ 135 ] ന്നതു അഹംഭാവം തന്നെ എന്നു ഒരുത്തരും വിചാരിക്കെ
ണ്ടാ, പിതാവല്ലൊ. അവനെ സഭയുടെ തല ആക്കിവെ
ച്ചു നമ്മൊടു അവനെതന്നെ രക്ഷയുടെ ഉറവാക്കിയിരി
ക്കുന്നു. കുഞ്ഞാടിന്റെ കല്യാണനാളിൽ ക്രിസ്തന്നും സഭെ
ക്കും ഉള്ള സംബന്ധത്തിൽ നിന്നു ഏത് മഹത്വമുള്ള ഫലങ്ങ
ൾ എല്ലാം അനുഭവത്തിന്നു വരും എന്നു ഇപ്പൊൾ വൎണ്ണിച്ചു
പറയെണ്ടതിന്നു മനുഷ്യരുടെ വാkkഉം ബുദ്ധിയും എത്തുന്നി
ല്ല. അതിൽ ഒഹരിയുള്ളവൻ ധന്യൻ തന്നെ എന്നെ പ
റയാവു. സഭയുടെ തല ആയവനെ, നിന്റെ അവയവങ്ങളി
ൽ ഏറ്റവും ഹീനമായ എനിക്ക് ഈ ദിവസത്തിലും ആത്മ,
ദെഹി, ദെഹങ്ങൾ്ക്ക വെണ്ടുന്നത് എല്ലാം ഇറക്കിതന്നു എന്നെ
മുഴുവനും നിന്നൊടു ചെൎത്തു കൊണ്ടു നല്ല ഇടയനായി നി
ന്റെ ആടിനെ മെച്ചും പരിപാലിച്ചും അവസാനത്തൊളം
ചെന്നായ്ക്കളിൽ നിന്നു ഉദ്ധരിച്ചും കൊണ്ടു രക്ഷിക്കെണ
മെ.

൭൧

൧യൊഹ.൫,൪. ലൊകത്തെ ജയിച്ച ജയമൊ,
നമ്മുടെ വിശ്വാസമത്രെ.

ലൊകവും അതിന്റെ വിചാരകൌശലങ്ങളും എല്ലാം അ
വിശ്വാസത്തിൽ അടങ്ങികിടക്കുന്നു. അതിനെ ജയിക്കുന്ന
ജയം വിശ്വാസം അല്ലൊ ആകുന്നതു. ലൊകം കാണു
ന്നതിനെ മാത്രം നൊക്കിയും സ്നെഹിച്ചും അന്വെഷിച്ചും
പ്രസ്താവിച്ചും കൊണ്ടിരിക്കുന്നു. മരണം എല്ലാം കയ്യിൽ നി
ന്നു പറിച്ചു കളയുന്നു എന്നും അതിൽ നിന്നു സന്തുഷ്ടി ഒ
രുനാളും വരുന്നില്ല എന്നും ദിവസെന അറിവാൻ സംഗതി
ഉണ്ടായാലും അതു തന്നെ പരമ നന്മ എന്നു വിചാരിച്ചു ച
തിച്ചു പൊകുന്നു. വിശ്വാസിയൊ ദൈവം തന്റെ വചനത്തി
ൽ കാണിച്ചതും വാഗ്ദത്തം ചെയ്തതും കാണായിവരാത്തതും [ 136 ] നിത്യമുള്ളതും നൊക്കി അതു ഐഹിക നിധികളെക്കാൾ
വിലയുള്ളതു എന്നു വിചാരിച്ചു അതിന്നായി പ്രയാസ
പ്പെടുന്നു. വിശ്വാസി ഇങ്ങിനെ നടക്കയും ക്ഷമയൊടെ
കഷ്ടിക്കയും ലൗകികത്തെ വിടുകയും മരണത്തെ ഭയ
പ്പെടാതിരിക്കയും ചെയ്യുന്നത് എന്തിന്ന്, വിശ്വാസം അ
ല്ലൊ പ്രതീക്ഷാ കാൎയ്യങ്ങളുടെ വസ്തുതയും കാണപ്പെടാ
ത്തവറ്റിന്റെ പ്രാമാണ്യവും ആകുന്നു. ലൊകം, കൎത്താ
വായ യെശു ബലക്ഷയമുള്ള മനുഷ്യനത്രെ എന്നു വി
ചാരിച്ചു പിലാതൻ ചെയ്തതുപൊലെ ക്രിസ്തൻ എന്നു പറ
യുന്ന യെശുവിനെ കൊണ്ടു ഞാൻ എന്തു ചെയ്യെണം എ
ന്നു ചൊദിക്കുന്നു. വിശ്വാസപ്രമാണം ഒരു വിരൊധം കൂ
ടാതെ പഠിച്ചു ശരിയായി പറകയും ചെയ്യുന്നു എങ്കിലും ഉ
ദാസീനമായി അതിനെ വിചാരിച്ചു പ്രയൊജനമില്ലാതാ
ക്കി കളയുന്നു. ലൊകത്തിന്റെ ഒരു അംശം യെശു ദൈവ
പുത്രനും പാപികളുടെ രക്ഷിതാവും അല്ല എന്നു പറ
ഞ്ഞു ശുദ്ധശത്രുക്കളായി നില്ക്കുന്നു. വിശ്വാസിയൊ പി
താവു തന്റെ പുത്രന്നു കൊടുത്ത സാക്ഷിയെ കൈക്കൊ
ണ്ടു യെശു തന്നെ ക്രിസ്തനും ദൈവപുത്രനും ആകുന്നു എ
ന്നു പൂൎണ്ണ മനസ്സുകൊണ്ടു വിശ്വസിച്ചു അവനൊടു ചെൎന്നു
നിത്യജീവനെ അവനിൽ നിന്നു പരിഗ്രഹിക്കുന്നു. ലൊകം
ദൈവത്തെ സ്നെഹിക്കാതെയും അവന്റെ കല്പനകളെ പ്ര
മാണിക്കാതെയും നടക്കുന്നു. ജഡമൊഹം, കൺമൊഹം,
സംസാരത്തിൻ വമ്പു ഇവറ്റെ വിലക്കുന്ന കല്പനകളെ ത
ന്ന വിശുദ്ധ ദൈവത്തിന്നു ശത്രു ആകുന്നു. ദൈവത്തിൽ നി
ന്നു ജനിച്ച വിശ്വാസി ദൈവത്തെയും അവനിൽ നിന്നു ജ
നിച്ചവരെല്ലാവരെയും നന്നായി സ്നെഹിച്ചു സ്നെഹത്തിന്റെ
അടയാളമായി ദൈവകല്പനകളെ പ്രമാണിക്കയും ചെയ്യു
ന്നു. ഇങ്ങിനെ ഒരു മനുഷ്യൻ സത്യവിശ്വാസിയായി വന്ന [ 137 ] ഉടനെ പുതിയ ജ്ഞാനവും വെളിച്ചവും ശക്തിയും ദൈവത്തി
ന്റെ കയ്യിൽ നിന്നു പരിഗ്രഹിച്ചു ലൊകത്തെക്കാൾ വലിയവ
നായി തീരുന്നു. വിശ്വാസികളിൽ വസിക്കുന്ന ദൈവം ലൊ
ക പ്രഭുവെക്കാൾ ശക്തനാകകൊണ്ടു വിശ്വാസം ലൊകത്തെ
ജയിച്ചജയം ആകുന്നു. ലൊകത്തെ നന്നാക്കുവാൻ പാടില്ലെ
ങ്കിലും അതിനെ ജയിപ്പാൻ കഴിയും നിശ്ചയം.

൭൨

രൊമ.൪,൨൭. കൎത്താവായ യെശു നമ്മുടെ നീതിക
രണത്തിന്നായി ഉണൎത്തപ്പെട്ടു.

യെശു ഈ ലൊകത്തിൽ ജീവനൊടിരിക്കുന്തൊറും ക
ഷ്ടിച്ചു പ്രത്യെകം ക്രൂശിൽ നിന്നു മരിച്ചപ്പൊൾ മനുഷ്യ
രുടെ പാപങ്ങളെ വഹിച്ചു അവൎക്ക വരെണ്ടിയ ശിക്ഷയെ
അനുഭവിച്ചു ശാപമായി തീരുകയും ചെയ്തു. അന്നുള്ള മനു
ഷ്യരിൽ ആൎക്കും ഇത് ബൊധിച്ച പ്രകാരം തൊന്നുന്നി
ല്ല. ക്രൂശിന്റെ രഹസ്യം അറിവാൻ ശിഷ്യന്മാൎക്ക അന്നു
വെളിച്ചം പൊരാ. ലൊകമൊ യെശുവിനെ കള്ളൻ എ
ന്നും വഞ്ചകൻ എന്നും ദുഷിച്ചു. അവൻ മരിച്ചപ്പൊൾ ജ
യം കൊണ്ടു എന്നു വിചാരിച്ചു സന്തൊഷിക്കയും ചെയ്തു. ദെ
വദൂതന്മാർ മാത്രം യെശുവിന്റെ കഷ്ടങ്ങളെ അതിശയിച്ചു
നൊക്കി അതിന്റെ അൎത്ഥം അറിഞ്ഞു. യെശുക്രൂശിൽ നി
ന്നു മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസത്തൊളം ശ്മശാനത്തി
ൽ കിടന്നപ്പൊൾ അവന്റെ താഴ്ച മാത്രം അല്ല, ഉയൎച്ചയെ
യും കാണിക്കുന്ന പ്രവാചകങ്ങളെ നൊക്കി വിചാരിക്കാ
ത്തവർ യെശു ചെയ്വാൻ ലഭിച്ച വെല സാധിച്ചു അവൻ പാ
പ കടങ്ങളെ തീൎത്തു ഒരു നിത്യ രക്ഷയെ സമ്പാദിച്ചുവൊ
എന്നും ദെവപുത്രനായ ക്രിസ്തൻ തന്നെയൊ എന്നും ബു
ദ്ധി മുട്ടി സംശയിപ്പാൻ സംഗതി ഉണ്ടായിരുന്നു നിശ്ചയം.
മരണം അവനെ വിഴുങ്ങുകയാൽ അവൻ ചെയ്തതും അവർ [ 138 ] മുമ്പെ വിശ്വസിച്ചതും എല്ലാം നിഷ്ഫലമായി തീൎന്നുവല്ലൊ. എ
ന്നാൽ യെശു പിതാവിന്റെ ശക്തിയാൽ മൂന്നാം നാളിൽ ഉ
യിൎത്തെഴുനീറ്റതിനാൽ സംശയം എല്ലാം നീങ്ങി സുവിശെഷ
സത്യം ഉറപ്പായി വന്നിരിക്കുന്നു. പുനരുത്ഥാനത്താൽ യെശു
വിന്റെ ശരീരത്തിന്നു വന്ന ആത്മീക മഹ്വത്തിൽ അവൻ നീ
തികരിക്കപ്പെട്ടു ഏകജാതനായ ദെവപുത്രൻ എന്നു സ
ൎവ്വലൊകത്തിന്റെ മുമ്പാകെ മുദ്ര പ്രാപിച്ചവനായി വന്നു. ശ
ത്രുക്കൾ അവന്റെമെൽ വൎഷിച്ച ദൂഷണങ്ങൾ വ്യൎത്ഥമായി.
ദൈവം ദാവിദ് മുതലായ വിശ്വാസികൾ്ക്ക വാഗ്ദത്തം ചെയ്ത ക
രുണകളെ സൂക്ഷ്മമായി കാത്തു നിവൃത്തിച്ചു എന്നു പ്രസിദ്ധ
മായിതീൎന്നു. അന്നു യെശുവിന്റെ നീതിയാൽ ജീവന്റെ നീ
തികരണം എല്ലാ മനുഷ്യരിലും വ്യാപിച്ചു വന്നു. രൊമ.൫,
൧൮. യെശു ജീവ പ്രഭുവായി നീതികരിക്കപ്പെടുകയാൽ
എല്ലാ മനുഷ്യൎക്ക അവനൊടു കൂട നിത്യജീവനെ ലഭിപ്പാൻ
അവകാശം ഉണ്ടെന്നും പാപകടവും ധൎമ്മ കല്പനകളുടെ ശാപ
വും ഇനി തടവായിരിക്കയില്ല എന്നും പ്രസിദ്ധമായി വന്നു. ഇ
തിനെ വിശ്വസിക്കുന്നവന്നു ഈ വിശ്വാസത്താൽ പാപമൊ
ചനവും നീതികരണവും നിത്യജീവന്റെ നിശ്ചയവും ലഭിക്കും.
നമുക്കു ജീവനും രാജാവും മദ്ധ്യസ്ഥനും നിത്യജീവങ്കലെ
ക്കുള്ള പുനരുത്ഥാനത്തിന്റെ കാരണവുമായി വരെണ്ടതി
ന്നു എല്ലാവരുടെ രക്ഷെക്കായി മരണത്തിന്നും ഏലപിച്ച ജീ
വനെ പിന്നെയും കൈകൊണ്ട യെശുവിന്നും സുവിശെഷ
വചനത്താൽ ഇതൊക്കയും നമുക്ക് അറിയിച്ചു മനസ്സിൽ ഉ
റപ്പിച്ചു തരുന്ന പരിശുദ്ധാത്മാവിന്നും എന്നെക്കും സ്തൊത്രം
ഉണ്ടാകെണമെ.

൭൩

യൊഹ.൬,൬൮. കൎത്താവെ, ഞങ്ങൾ ആരെ ചെൎന്നു പൊ
കെണ്ടു, നിത്യജീവന്റെ മൊഴികൾ നിണക്ക് ഉണ്ടു. [ 139 ] ഗലീല കടലിന്റെ അക്കരെ അപ്പവും മീനും കൊടുത്തു
തൃപ്തി വരുത്തിയ യഹൂദന്മാരൊടു യെശു കപൎന്നഹൂം പട്ടണ
ത്തിലെ പള്ളിയിൽ വെച്ചു താൻ ജീവന്റെ അപ്പമാകുന്നപ്ര
കാരം സംസാരിച്ചു തന്റെ മാംസം ഭക്ഷിക്കയും രക്തം കുടി
ക്കയും ചെയ്യാതിരുന്നാൽ തങ്ങളിൽ ജീവനില്ല എന്നു ഉപദെ
ശിച്ചപ്പൊൾ അവന്റെ ശിഷ്യന്മാർ പലരും പിറുപിറുത്തു പി
ൻ വാങ്ങി അവനൊടു നടക്കാതെ ഇരുന്നു. ഗൂഢമായ ഉപ
ദെശങ്ങളെ കൊണ്ടു അവൻ തന്റെ ശിഷ്യൎക്ക ചഞ്ചലം വരു
ത്തിയതിനാൽ മാനുഷ ബുദ്ധികൾ്ക്ക അവനെ ശാസിപ്പാൻ
പക്ഷെ സംഗതി തൊന്നും എങ്കിലും യെശു വിശുദ്ധമന
സ്സൊടെ അങ്ങിനെ ഉപദെശിച്ചു സ്നാപകനായ യൊഹ
നാൻ പറഞ്ഞപ്രകാരം വിശറി അവന്റെ കയ്യിൽ ഉണ്ടാ
യി; അവൻ തന്റെ കളത്തെ വെടിപ്പു വരുത്തിയതെ ഉള്ളു.
മത്ഥ. ൩, ൧൨. യൊഹനാന്റെ പിന്നാലെ ഒരു വലിയ
പുരുഷാരം ചെന്നു എങ്കിലും നല്ലവരെയും ആകാത്തവ
രെയും അറിഞ്ഞു വെറുതിരിപ്പാൻ അവന്നു പ്രാപ്തി ഇല്ലാ
യ്കകൊണ്ടു അവൻ പല കപടന്മാൎക്ക സ്നാനം കൊടുത്തു
യെശുവിന്റെ വാത്സല്യം അനുഭവിച്ചു സ്വസ്ഥൊപദെ
ശങ്ങളെ കെട്ടു അത്ഭുത കൎമ്മങ്ങളെ കണ്ടു സന്തൊഷിക്കെ
ണ്ടതിന്നു വളരെ ജനങ്ങൾ അവനൊടു കൂട നടന്നു എങ്കി
ലും വിശറി അവന്റെ കയ്യിൽ ഉണ്ടായി ആമിശ്രമിച്ച ശി
ഷ്യഗണം വെടിപ്പാക്കി നെരുള്ളവരെയും കപടന്മാരെ
യും വെർതിരിക്കെണ്ടതിന്നു അവന്നു ശക്തിയും ജ്ഞാന
വും ഉണ്ടായിരുന്നു. കപൎന്നഹൂമിൽ വെച്ചു അവൻ തന്റെ
മാംസം ഭക്ഷിച്ചു രക്തം കുടിക്കെണ്ടുന്ന പ്രകാരം ഉപദെ
ശിച്ചപ്പൊൾ വെടിപ്പു വരുത്തുവാൻ തന്നെ അങ്ങിനെ പറ
ഞ്ഞത്. ശിഷ്യ സൈന്യം അതിനാൽ ചുരുങ്ങി എങ്കിലും
നീങ്ങിപോയത്, പതിരത്രെ ആയിരുന്നു. അവന്റെ ഉപ [ 140 ] ദെശത്തിൽ ഇടറി വാങ്ങി പൊയവർ സത്യശിഷ്യന്മാരാ
യില്ല വിശ്വാസത്താൽ അവന്റെ അടുക്കൽ വരുവാൻ
അവൎക്ക പിതാവിന്റെ വരം ഉണ്ടായില്ല, മാനശ്രദ്ധ
യും ദെഹരക്ഷയും നിമിത്തം മാത്രം അവന്റെ പിന്നാലെ
ചെന്നത്. അവൎക്ക പൊവാൻ യെശു സമ്മതിച്ചതല്ലാതെ പ
ന്ത്രണ്ടു പെരൊടും നിങ്ങൾ്ക്കും പൊയ്ക്കളവാൻ മനസ്സുണ്ടൊ എ
ന്നു ചൊദിച്ചാറെ പെത്രൻ ഉത്തരമായി കൎത്താവെ ഞങ്ങൾ
ആരുടെ അടുക്കൽ പൊകും, നിണക്ക് നിത്യജീവന്റെ വച
നങ്ങൾ ഉണ്ടു എന്നു പറഞ്ഞു, പെത്രന്നു കപടമുള്ള ഹൃദയം
ഉണ്ടായി എങ്കിൽ ഇന്നദിക്കിൽ പൊകെണം എന്നു അ
റിയുമായിരുന്നു. അവന്റെ ഭാൎയ്യയും തറവാടും അടുക്കെ
ഉണ്ടായിരുന്നുവല്ലൊ, മറ്റെ അപൊസ്തലന്മാൎക്കും യെശുവി
നെഉപെക്ഷിപ്പാൻ അശെഷം മനസ്സു വന്നില്ല. കൎത്താ
വായയെശുവെ, നിന്റെ വചനങ്ങൾ എനിക്കും നിത്യജീവ
ന്റെ വചനങ്ങളായി വരെണമെ; അവ എനിക്ക് സ്പഷ്ട
മൊഗൂഢമൊ എങ്ങിനെ തൊന്നിയാലും ഞാൻ അവ
റ്റെ ഒരു നാളും മനുഷ്യ വാക്കു പൊലെ വിചാരിക്കരു
തെ, അവറ്റെക്കൊണ്ടു നീ നിന്റെ ദിവ്യ ജീവവെളിച്ചങ്ങ
ളെ നല്കുന്നുവല്ലൊ, എനിക്കും എനിക്കുള്ളവൎക്കും നി
ന്റെ നാമത്തിന്റെ മഹത്വത്തിന്നായി അങ്ങിനെ ചെയ്യെ
ണമെ.

൭൪

സങ്കീ. ൯൨, ൫. യെഹൊവെ, നിന്റെ പ്രവൃത്തിയാ
ൽ നീ എന്നെ സന്തൊഷിപ്പിക്കുന്നുവല്ലൊ

യഹൊവയുടെക്രിയകൾ വലിയത്, അവറ്റിൽ ഇഷ്ടമു
ള്ളവനെല്ലാം ആദരിച്ചിരിക്കുന്നു. സങ്കീ. ൧൧൧, ൨. യ
ഹൊവയുടെ ശക്തിയുള്ള ക്രിയകളെ പറവാനും അവന്റെ
സ്തുതിയെ ഒക്കെ അറിയിപ്പാനും ആൎക്ക കഴിയും. സങ്കീ. [ 141 ] ൧൦൬, ൨. അവൻ അവറ്റെ എല്ലാം ജ്ഞാനത്തൊടെ ഉണ്ടാ
ക്കി. സങ്കീ. ൧൦൪, ൨൪. അവ വലുതായും അത്ഭുതമായും ഉ
ള്ളവ. വെളി. ൧൫, ൩. അവന്റെ കൈവെലകൾ സത്യവും
ന്യായവും തന്നെ. സങ്കീ. ൧൧൧, ൭. അവന്റെ വിചാരങ്ങ
ൾ മഹാ അഗാധമുള്ളവയാകുന്നു, മൃഗപ്രായമുള്ളവൻ അ
റിയുന്നില്ല, മൂഢൻ അതിനെ ഗ്രഹിക്കുന്നതുമില്ല. സങ്കീ.
൯൨, ൬. ൭. നീതിമാനും ദെവപ്രവൃത്തികളുടെ തീൎച്ചെക്ക് ക്ഷ
മയൊടെ കാത്തിരിക്കുന്നവനും യഹൊവയുടെ കൈക്രിയ
കളിൽ ജയ സന്തൊഷം കൊള്ളുന്നു. മൂഢൻ സ്വന്ത ക്രിയ
കളെ പ്രശംസിക്കുന്നുള്ളു നീതിമാനൊ ദൈവത്തിന്റെപ്ര
വൃത്തികളെ നൊക്കി സ്തുതിക്കുന്നു. ദൈവത്തിന്റെ ക്രി
യകൾ ആകട്ടെ, അവന്റെ സൃഷ്ടികളും ലൊക പരിപാല
നത്തിന്നുള്ള സങ്കല്പിതങ്ങളും തന്നെ. പാപ കടലിൽമുങ്ങി
പൊയ മനുഷ്യരുടെ രക്ഷയും ദൈവം തന്റെ ആത്മാ
വുകൊണ്ടു മനുഷ്യരുടെ ഹൃദയങ്ങളിൽ നടത്തുന്നതും എ
ല്ലാം എത്രയും അത്ഭുത പ്രവൃത്തികൾ ആകുന്നു. ഒടുവിൽ
ദൈവം ആകാശ ഭൂമികൾ അഴിച്ചു നവീകരിപ്പതു ആശ്ച
ൎയ്യ ക്രിയ അയിരിക്കും. അന്നു അവൻ നിവൃത്തിയായിഇ
താ ഞാൻ സകലവും പുതുതാക്കുന്നു. വെളി. ൨൧, ൧. ൫. ൬.
എന്നു പറയും. ഈ ദിവ്യപ്രവൃത്തികൾ ഒക്കയും വിസ്മയത്തി
ന്നും നിത്യ സ്തൊത്രത്തിന്നും തക്കവ ആകുന്നുവല്ലൊ.

യഹൊവയെ നിന്റെ ക്രിയകളെ എന്നിലും ഞാ
ൻ സ്നെഹിക്കുന്നവരിലും കാണിച്ചു സ്തുതിപ്പാൻ യൊഗ്യത
വരുത്തെണമെ. നിന്റെ പ്രവൃത്തികളെ ഗ്രഹിച്ചു അവ
റ്റിനെ അവസാനത്തൊളം കാത്തു കൊണ്ടിരിപ്പാൻ ബു
ദ്ധി തരെണമെ. നിന്റെ സൃഷ്ടി കൎമ്മത്തെയും, നിൻപ്രി
യ പുത്രനായ യെശു നിവൃത്തിച്ച രക്ഷാ ക്രിയയെയും
വിസ്മയിച്ചു നൊക്കി അതിൽ പ്രകാശിച്ചു വരുന്ന ശക്തി [ 142 ] ജ്ഞാന, സ്നെഹങ്ങളെ കണ്ടറിഞ്ഞു സ്തുതിക്കെണ്ടതിന്നു
ഹൃദയം തുറന്നു എന്നെ പഠിപ്പിക്കെണമെ. എന്നിലും
എനിക്കുള്ളവരിലും നടക്കുന്ന ശുദ്ധീകരണവെലയെയും
കാട്ടി തന്നു അത് ഞങ്ങളുടെ രക്ഷെക്കായി അത്യാവശ്യം
തന്നെ എന്നു ഗ്രഹിപ്പിച്ചു അതിന്നായി നിന്നെ പുകഴ്ത്തെ
ണ്ടതിന്നു വായി തുറക്കെണമെ. ആശയിൽ സന്തൊഷിച്ചു
അനൎത്ഥങ്ങളിൽ ക്ഷമയൊടെ കാത്തിരിക്കെണ്ടതിന്നും
യെശു ക്രിസ്തന്റെ നാളിന്നായി നൊക്കി പാൎത്തിരിപ്പാനും
കണ്ണുകളെതുറന്നു സത്യ പ്രതീക്ഷയിൽ എന്നെ സ
ന്തൊഷിപ്പിക്കെണമെ. എന്റെ ദുഃഖത്തെ സന്തൊഷ
മാക്കി അവിശ്വാസത്തിൽ നിന്റെ ഇഷ്ടത്തിന്നു വിരൊ
ധമായി നില്ക്കാതെയിരിക്കെണ്ടതിന്നു എന്നെ കാത്തുകൊള്ളെ
ണമെ. നീ എന്നെ സകല സങ്കടങ്ങളിൽ നിന്നു ഉദ്ധരി
ച്ചു സകലവും പുതുതാക്കിയതിന്റെ ശെഷം ഞാൻ വരു
വാനുള്ള ലൊകത്തിൽ പൂൎണ്ണ സന്തൊഷത്തൊടു കൂട
നിന്റെക്രിയകളെ ഓൎത്തു നിത്യ സ്തുതികളെ പാടെണ്ട
തിന്നു കരുണയാലെ സംഗതി വരുത്തെണമെ.

൭൫

൧ കൊറി. ൨,൯. ദൈവം തന്നെ സ്നെഹിക്കുന്നവ
ൎക്ക ഒരുക്കിയവ കൺ കാണാത്തതും ചെവികെൾ്ക്കാത്ത
തും മനുഷ്യ ഹൃദയത്തിൽ ഏറാത്തതും ആയവയത്രെ.

യശായ പ്രവാചകൻ ദെവജനത്തിന്നു ഉണ്ടാകുവാനി
രിക്കുന്ന കരുണയെകൊണ്ടു പ്രവചിച്ചത്. യശാ. ൬൪,൪.
പൗൽ ഇവിടെ യെശുവിൽ നിവൃത്തി വന്ന പ്രകാരം പറ
യുന്നു. അവനിൽ അല്ലൊ ദെവ കരുണ പരിപൂൎണ്ണമായി
വെളിപ്പെട്ടു വിശ്വാസികൾ്ക്ക അനുഭവമായി വരുന്നു; അതി
ന്റെ തികവു വരുവാനുള്ള ലൊകത്തിൽ മാത്രം ഉണ്ടാ
കും. ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക അതിനെ ഒരു [ 143 ] ക്കിയിരിക്കുന്നു എങ്കിലും ഒരു കണ്ണു അതിനെ കണ്ടിട്ടുമി
ല്ല, ചെവി കെട്ടിട്ടുമില്ല അത് ഒരു മനുഷ്യന്റെ ഹൃദയത്തി
ൽ വെളിവായി വന്നതുമില്ല. എന്നാൽ ദൈവം അത് നമുക്ക്
തന്റെ ആത്മാവിനാൽ വെളിപ്പെടുത്തി എന്നു പൌൽ പ
റയുന്നു. ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക ഒരുക്കിയിരിക്കു
ന്നതു മറഞ്ഞു കിടക്കുന്നു എങ്കിലും അവൻ അതിനെ വെ
ളിവാക്കിയ പ്രകാരം മെൽ എഴുതിയത് സാക്ഷി. വിദ്വാ
ന്മാരിൽ നിന്നും ജ്ഞാനികളിൽനിന്നും അവൻ അത് മറച്ചു
ശിശുക്കൾ്ക്ക വെളിപ്പെടുത്തി എന്നു യെശുവും പറഞ്ഞു. മത്ഥ.
൧൧, ൨൫. പൌലിന്റെ കാലത്തിൽ അത് അനെകയഹൂ
ദന്മാൎക്കും യവനന്മാൎക്കും ശാസ്ത്രികൾ്ക്കും മഹാലൊകൎക്കും മ
റു പൊരുളായി എങ്കിലും അപൊസ്തലൎക്ക ആത്മാവിനാൽ
വെളിവായി വന്നു. ൧കൊറി.൧ ,൨൦. ൨൮. ഈ നാളൊളം
അത് പ്രാകൃതന്മാൎക്ക ഒരു രഹസ്യം; അതിനെ കൊണ്ടു കെ
ൾ്ക്കുന്നത് എല്ലാം അവൎക്ക ഭൊഷത്വം എന്നു തൊന്നുന്നു.
ആത്മികന്മാൎക്കൊ, അത് ദെവശക്തിയും ജ്ഞാനവും ആകു
ന്നു. ൧കൊറി. ൨, ൧൪. വിളിക്കപ്പെട്ടവൎക്ക ദൈവത്താ
ൽ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായ
ക്രിസ്തനെ കൊണ്ടു പൌൽ ഇതെല്ലാം പറഞ്ഞതു. പിതാവി
ന്റെ അടുക്കൽ പൊവാൻ യെശു തന്നെ വഴി എന്ന്ഒ
രു മനുഷ്യന്റെ കണ്ണും കണ്ടിട്ടില്ല, യെശുവിൽ മനുഷ്യ
ൎക്ക ഒരുക്കിയിരിക്കുന്ന കരുണയെ ഒരു ചെവിയും കെട്ടി
ട്ടില്ല, പ്രാകൃതനായ മനുഷ്യന്റെ ഹൃദയത്തിൽ അതി
നെകൊണ്ടു ശരിയായി ഒരു വിചാരവും ഉദിച്ചതുമില്ല. ആ
കിലും യെശു ക്രൂശിലെ മരണത്താൽ തന്നെ ബലിയാക്കി
അൎപ്പിച്ചു ലൊക രക്ഷയെ ഉളവാക്കിയതിനെകൊണ്ടുമാത്ര
മല്ല, വിശ്വാസികൾ തങ്ങളുടെ ഹൃദയങ്ങളിൽ അനുഭവി
ച്ചു വരുന്ന അതിന്റെ ശക്തിയും വ്യാപാരവും കൊണ്ടും അ [ 144 ] തിൽനിന്നു വരുന്ന നിത്യവും തികഞ്ഞതുമായ അനുഭ
വവും കൊണ്ടും പൌൽ ഇത് പറഞ്ഞതു. ആത്മികമായജീ
വൻ ക്രിയകളാൽ പ്രസിദ്ധമായി വരുന്നു എങ്കിലും ലൊ
കൎക്ക മറഞ്ഞിരിക്കുന്നു. അതിനെ അനുഭവങ്ങളെ തൊട്ടു
ഒരൊന്നു കെട്ടാലും അവൎക്ക എല്ലാം ഭൊഷത്വമായി
തൊന്നുന്നു. യെശുവിനെ സ്നെഹിച്ചു അവന്റെ കരുണ
യെ അനുഭവിക്കുന്നവരുടെ ഹൃദയങ്ങളിൽ നടക്കുന്നതുഇ
ന്നതെന്നു ലൊക ജ്ഞാനികൾ്ക്ക അഗ്രാഹ്യമായിരിക്കുന്നു
അത് ബൊധിക്കെണ്ടതിന്നു പഞ്ചെന്ദ്രിയങ്ങൾ പൊരാ,
അനുഭവത്താൽ മാത്രം അതിന്റെ അറിവു വരുന്നു. എ
ൻ ദൈവമെ, വരുവാനുള്ള അനുഭവങ്ങളുടെ അച്ചാരം
എനിക്ക് ഈ ദിവസത്തിലും പുതുതായി നല്കെണമെ.

൭൬

൧ യൊഹ. ൫,൯. അവൻ തന്റെ പുത്രനെ കുറി
ച്ചു ചൊല്ലിയതു, ദെവസാക്ഷ്യം ആകുന്നുവല്ലൊ.

യൊഹന്നാൻ യെശുവിനെ മനുഷ്യരൂപത്തിൽ ക
ണ്ടു അവൻ തന്നെ ദൈവപുത്രൻ ആകുന്നു എന്നു ഒൎക്കും
തൊറും സന്തൊഷം നിറഞ്ഞവനായിരുന്നു. ഈ സത്യം എ
ത്രയും ഘനവും വിശെഷമുള്ളതും ആകുന്നു എന്നറിഞ്ഞു.
യെശു ദെവ പുത്രൻ ആകുന്നു എന്നു അനുസരിച്ചു പറ
യുന്നവനെല്ലാം ദൈവത്തിലും ദൈവം അവനിലും വസിക്കു
ന്നു എന്നും ൧ യൊഹ. ൪, ൧൫. യെശുദെവപുത്രനാകു
ന്നു എന്നു വിശ്വസിക്കുന്നവനല്ലാതെ ലൊകത്തെ ജയിക്കു
ന്നവനാർ എന്നും ൧ യൊഹ. ൫, ൫. എഴുതുകയും ചെ
യ്തു. ലൊകരക്ഷിതാവും പിതാവിന്റെ സന്നിധിയിൽ
നമ്മുടെ നടു ആളും പാപങ്ങൾ്ക്ക പ്രായശ്ചിത്തവുമായിരി
ക്കെണ്ടതിന്നു ദൈവം തന്റെ പുത്രനെ അയച്ച പ്രകാ
രം യൊഹന്നാൻ ഒൎക്കുമ്പൊൾ ദൈവത്തിന്റെ തികഞ്ഞ സ്നെ [ 145 ] ഹം അവന്റെ കണ്ണിൽ പ്രകാശിച്ചു ദൈവം സ്നെ
ഹം തന്നെ ആകുന്നു എന്നു ഭയം കൂടാതെ അവനെ സ്നെഹിപ്പാ
നും അവന്നു സദൃശന്മാരായി സ്നെഹത്തിൽ നടപ്പാനും അവ
ന്റെ പുത്രനിലെ വിശ്വാസത്താൽ ദെവ പുത്രന്മാരാകുവാ
നും ലൊകത്തൊടു വെൎവ്വിട്ടു കരുണയിൽ വളരുവാനും അ
വകാശവും അധികാരവും ഉണ്ടു എന്നു ബൊധിച്ചു. യെശു
ദെവപുത്രൻ തന്നെ എന്നു അറിഞ്ഞിട്ടു പിതാവിനൊടുകൂ
ട ഇരുന്നു നമുക്കു പ്രത്യക്ഷമായ ജീവൻ എന്നു പറഞ്ഞും,
ദൈവം നമുക്ക തന്ന നിത്യജീവൻ അവന്റെ പുത്രനിൽ
ആകുന്നു. പുത്രൻ ഉള്ളവന്നു ജീവൻ ഉണ്ടു ദെവ പുത്രൻഇ
ല്ലാത്തവന്നു ജീവൻ ഇല്ല എന്നും ദെവപുത്രനായ യെശു
ക്രിസ്തന്റെ രക്തം നമ്മെ സകല പാപങ്ങളിൽനിന്നു ശുദ്ധീ
കരിക്കുന്നു എന്നും സാക്ഷീകരിച്ചും ഇരിക്കുന്നു. യെശു നമ്മുടെ
മദ്ധ്യസ്ഥനും പാപങ്ങൾ്ക്ക പ്രായശ്ചിത്തവും ആകകൊണ്ടു
അവനിൽ വിശ്വസിക്കുന്നവൎക്ക പാപമൊചനം ഉണ്ടു. വി
ശ്വാസത്തിൽ അവന്റെ കല്പനകളെപ്രമാണിക്കുന്നവൎക്കത
ങ്ങളുടെ ഹൃദയങ്ങൾ കുറ്റം വിധിക്കുന്നില്ല, ധൈൎയ്യത്തൊടെ
പ്രാൎത്ഥിപ്പാനും ന്യായവിധിനാളിന്നു സന്തൊഷിപ്പാനും അ
വൎക്ക പ്രാപ്തിയും ഉണ്ടു. യെശു ദെവപുത്രനാകുന്നു എന്നു
ള്ള സത്യത്തിൽനിന്നു യൊഹനാൻ ഈ ഉപദെശങ്ങൾ എ
ല്ലാം പുറപ്പെടീക്കുന്നു.

ഈ സത്യം സകല സുവിശെഷത്തിന്റെ മൂലമാക
കൊണ്ടു അതിന്നു സ്ഥിരമായ അടിസ്ഥാനം വെണം ദൈ
വം തന്റെ പുത്രനെ കുറിച്ചു ചൊല്ലിയ സാക്ഷി തന്നെ അ
തിന്റെ അടിസ്ഥാനം ആകുന്നു. ദൈവം സാക്ഷികൊടു
ത്തതു, യെശു യൊഹനാന്റെ സ്നാനം ഏല്ക്കുമ്പൊൾ തന്നെ.
അന്നു അല്ലൊ ഇവൻ എന്റെ പ്രിയപുത്രനാകുന്നു ഇവനി
ൽ എനിക്ക നല്ല ഇഷ്ടം ഉണ്ടെന്നും വിശുദ്ധ പൎവ്വതത്തി [ 146 ] ന്മെൽ ഇവനെ കെട്ടുകൊൾ്വിൻ എന്നും പിതാവു സ്വൎഗ്ഗത്തി
ൽ നിന്നു വിളിച്ചു പറഞ്ഞതു. ഈ സത്യത്തെ നാമും വിശ്വ
സിച്ചു ദൈവത്തിന്റെ സാക്ഷ്യത്തെ കൈക്കൊള്ളുകയും വെ
ണം. ദെവപുത്രനിൽ വിശ്വസിച്ചു അവനെ കുറിച്ചുള്ള ദിവ്യ
സാക്ഷിയുടെ ശക്തിയും സത്യവും ഹൃദയത്തിൽ ബൊധിച്ച
നുഭവിച്ചാൽ ദെവപുത്രനിൽ നമുക്കും നിത്യജീവൻ ഉണ്ടു
സത്യം.

൭൭

സങ്കീ. ൮൧, ൧൧. നിന്റെ വായെ വിസ്താരത്തി
ൽ തുറക്ക, ഞാൻ അതിനെ നിറെക്കും.

ഇസ്രയെലരുടെ രാജാവായ യൊവാശ് ദീനമായി കി
ടക്കുന്ന എലീശ പ്രവാചകനെ കണ്ടു, സുറിയർ തന്റെ രാ
ജ്യത്തിന്നു വരുത്തിയ താഴ്ച നിമിത്തം സങ്കടപ്പെട്ടു കര
യുമ്പൊൾ പ്രവാചകൻ അവനൊടു ഒരു അസ്ത്രത്തെ
കിഴക്കൊട്ടു എയ്യുവാൻ കല്പിച്ചു. രാജാവു അനുസരിച്ചു
എയ്യുമ്പൊൾ എലിശ ഇത് യഹൊവ ഇസ്രയെലൎക്ക സു
റിയയിൽനിന്നു നല്കുവാനിരിക്കുന്ന രക്ഷയുടെ അസ്ത്രം എ
ന്നു പറഞ്ഞിട്ടു, രാജാവൊടു ശെഷമുള്ള അസ്ത്രങ്ങളെ
കൊണ്ടു നിലത്ത് അടിപ്പാൻ കല്പിച്ചു. രാജാവു മൂന്നുവ
ട്ടം അടിച്ചാറെ കൊപിച്ചു, അഞ്ചു, ആറുവട്ടം അടിച്ചു
എങ്കിൽ സുറിയരെ അശെഷം മുടിക്കുമായിരുന്നു എ
ന്നാൽ ഇപ്പൊൾ അവരെ മൂന്നു വട്ടം മാത്രം ജയിക്കും എ
ന്നു പ്രവചിച്ചു പറകയും ചെയ്തു. ൨ രാജാ. ൧൩, ൧൪.
൧൯. ഇങ്ങിനെ മനുഷ്യർ പലപ്പൊഴും ദൈവത്തൊ
ടു വളരെ അപെക്ഷിപ്പാൻ ധൈൎയ്യവും വിശ്വാസവും
പൊരാത്തവർ ആകുന്നു എന്നു ഈ കഥ സൂചിപ്പിക്കുന്ന
തു. അത്‌കൊണ്ടുദൈവം ഒരൊ സത്യ ഇസ്രയെല്യനൊ
ടു, നിന്റെ വായി തുറക്ക. എന്നാൽ ഞാൻ അതിനെ നി [ 147 ] റെക്കും എന്നു വളര സ്നെഹത്തൊടു കൂട നമ്മെ ഉത്സാഹി
പ്പിച്ചു കല്പിക്കുന്നതു. ആത്മാവിന്റെ വായി അതിന്റെ ആ
ഗ്രഹം തന്നെ അതു തുറക്കുന്നതു, വളരെ പ്രാഗത്ഭ്യം കാണി
ക്കുന്നതാകുന്നു. ദൈവം അളവറ്റ ധനവാനും അത്യന്തം ഗു
ണവാനും ആകകൊണ്ടും അവന്റെ പുത്രനായ യെശുവി
ന്റെ പുണ്യവും അപെക്ഷയും ഗ്രഹിച്ചുകൂടാതവണ്ണം എ
ല്ലാം സാധിപ്പിക്കകൊണ്ടും ധൈൎയ്യത്തൊടുകൂട അടുത്തു
ചെന്നു അവനൊടു വളരെ അപെക്ഷിപ്പാൻ നമുക്ക് ആ
ജ്ഞയും അനുജ്ഞയും ഉണ്ടു.

ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ നിത്യദാനങ്ങ
ൾ്ക്കായിട്ടും തീരാത്ത സുഖത്തിന്നായിട്ടും ഒരു ആഗ്രഹം നട്ടിരി
ക്കുന്നു അതുകൊണ്ടു നാം ഐഹിക ജീവനൊടു സംബന്ധി
ച്ച ദാനങ്ങൾ്ക്കായി മാത്രമല്ല, നിത്യ ജീവന്നായും കുറഞ്ഞു
പൊകാത്തതും നിഷ്കളങ്കവും വാടാത്തതുമായ അവകാശ
ത്തിന്നായും അവനൊടു അപെക്ഷിക്ക, നിത്യജീവനിൽന
മ്മുടെ സകല ആഗ്രഹങ്ങൾ്ക്ക തീരാത്ത തൃപ്തിവരുവാൻ ധൈ
ൎയ്യം പൂണ്ടു യാചിക്ക. ദൈവം മനുഷ്യനെ തന്റെ സംസ
ൎഗ്ഗത്തിന്നായി സൃഷ്ടിച്ചു അവനിൽ വസിപ്പാനും സന്തൊഷ
പ്രകാശം, ജീവൻ മുതലായ നന്മകളെ പരിപൂൎണ്ണമായിതരു
വാനും അവന്റെ ഹൃദയത്തിന്റെ ആശ്വാസവും പങ്കുമായി
രിപ്പാനും മനസ്സാകകൊണ്ടു അവൻ നമ്മിലും വന്നുവാസംചെ
യ്തു തന്റെ ആത്മാവിനെ തന്നു നമുക്കും പലിശയും പ്രതി
ഫലവുമായി തീരെണ്ടതിന്നു അവനൊടു ചൊദിക്ക. നമുക്കു
പല പാപങ്ങളും സങ്കടങ്ങളും ഒരൊരുത്തൻ താൻ ത
ന്റെ സ്ഥാനത്തിൽ യൊഗ്യമായി നടക്കെണ്ടതിന്നു പല
ആവശ്യങ്ങളും ഉണ്ടാകകൊണ്ടു പാപമൊചനത്തിന്നായി
ട്ടും നിത്യരക്ഷെക്ക വെണ്ടുന്ന മാനങ്ങൾ്ക്കായിട്ടും അവനൊ
ടു പ്രാൎത്ഥിക്ക, അതെ നാം ധൈൎയ്യത്തൊടെ വായിതുറക്ക, [ 148 ] അവൻ അത് നിറെക്കും , അവന്റെ വാഗ്ദത്തം പഴുതായി
പൊകുന്നില്ലല്ലൊ.

൭൮

യൊഹ. ൧൩, ൧. യെശു ലൊകത്തിൽ തനിക്കുള്ള
വരെ സ്നെഹിച്ചതു പൊലെ അവരെ അവസാന
ത്തൊളം സ്നെഹിച്ചു.

യെശു അവസാനത്തൊളം സ്നെഹിച്ച സ്വന്തക്കാരിൽ
യൊഹനാനും ഒരുത്തനായിരുന്നു അവൻ ലൊകത്തിൽനി
ന്നു തെരിഞ്ഞെടുത്ത അപൊസ്തലന്മാർ തനെ ശിഷ്യന്മാ
രും ആടുകളും ആയിരുന്നു; ഒടുവിൽ അവൻ അവരെ സ്നെ
ഹിതന്മാരെന്നു വിളിക്കയും ചെയ്തു. ഇതെല്ലാം ഒൎത്തിട്ടു യൊ
ഹനാൻ താഴ്മ സന്തൊഷങ്ങളൊടു കൂട മെലുള്ള വാക്കുക
ളെ എഴുതി, ആദി മുതൽ യെശു തന്റെശിഷ്യന്മാരെ
സ്നെഹിച്ചു ദിവസെന കാണിച്ച കുറവുകളെ സഹിച്ചു.അവ
ന്റെ വാക്കുകളിൽ പലതും അവൎക്ക ബൊധിച്ചില്ലെങ്കി
ലും അവന്റെ സ്നെഹം കുറഞ്ഞു പൊയില്ല. അവൻ അവ
രുടെ കാലുകളെ കഴുകി അവരെ പാപത്തിന്റെ അശുദ്ധി
യിൽനിന്നു വെടിപ്പാക്കിയത്കൊണ്ടു സ്നെഹത്തിന്നു ഒരു നല്ല
ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. ഈ ദുഷ്ടഭൂമിയിൽ ഇരി
ക്കുന്ന വിശ്വാസികൾ്ക്ക രക്ഷിതാവായ യെശുവിന്റെ സ്നെ
ഹത്തെകൊണ്ടു വളരെ ആവശ്യം ഉണ്ടു നിശ്ചയം. അതു
കൊണ്ടു യെശു പിതാവിനൊടു ഞാൻ ഇനി ലൊകത്തിൽ
ഇരിക്കയില്ല, എന്റെ ഒട്ടം വെഗം തീൎന്നു പൊകും എങ്കിലും
അവർ ലൊകത്തിൽ ഇരിക്കുന്നു. വിശുദ്ധപിതാവെ, നീ
എനിക്ക് തന്നിട്ടുള്ളവരെ നാം ഇരിക്കുന്നതുപൊലെ ഒന്നായി
രിക്കെണ്ടതിന്നു നിന്റെ നാമത്തിൽ കാത്തുകൊള്ളെണമെ. നീ
അവരെ ലൊകത്തിൽനിന്നു എടുത്തുകൊണ്ടു പൊകെണമെ
ന്നല്ല, അവരെ ദൊഷത്തിൽനിന്നു രക്ഷിക്കെണമെന്നത്രെ [ 149 ] ഞാൻ പ്രാൎത്ഥിക്കുന്നതു. ഞാൻ ലൊകത്തിൽ ഉള്ളവനല്ല
എന്ന പൊലെ അവർ ലൊകത്തിൽ ഉള്ളവരല്ല, അവരെ
നിന്റെ സത്യം കൊണ്ടു ശുദ്ധീകരിക്കെണമെ. നിന്റെ വച
നം സത്യം ആകുന്നു. യൊഹ . ൧൭, ൧൧. ൧൫. ൧൭. എ
ന്നു അപെക്ഷിച്ചതു. അവൻ ലൊകത്തിൽ ഇരിക്കുന്ന
തനിക്കുള്ളവരെ സ്നെഹിക്കുന്നു സത്യം. അവരെ താങ്ങി ശി
ക്ഷിച്ചു വളൎത്തുകയും ശുദ്ധീകരിക്കയും സകലത്തിൽ നിന്നു
അവൎക്ക നിത്യമായ ഉപകാരങ്ങൾ വരുവാൻ നൊക്കുകയും
ചെയ്യുന്നു. അവന്റെ സ്നെഹം ശിഷ്യന്മാർ കാണിക്കുന്നതി
ൽ അധികം ആയില്ലെങ്കിൽ ഒരുവനും രക്ഷയെ പ്രാപി
പ്പാൻ കഴിവില്ലയായിരിക്കും. എങ്കിലും പൌൽ സ്നെഹ
ത്തെകൊണ്ടു ൧കൊറി . ൧൩.ൽ എഴുതിയത്, യെശുവിൽ
എത്രയും പൂൎണ്ണമായി നിവൃത്തിവന്നു. ഇത്ര സ്നെഹിക്കുന്ന ര
ക്ഷിതാവിന്നു സംശയം കൂടാതെ തന്നെ ഭരമെല്പിച്ചു മനു
ഷ്യസ്നെഹം കൊണ്ടു യെശുവിന്റെ സ്നെഹം അളക്കാതെയും
നഷ്ടം തിരിഞ്ഞ യഹൂദാവിന്റെ അവസാനം ഒൎത്തു യെശു
വിന്റെ സ്നെഹത്തിൽ ആശ്രയിച്ചു പാപം ചെയ്യാതെയും ഇ
രിക്കുന്നതു യൊഗ്യം. വിശ്വസ്തന്മാരായി അവനെ സ്നെഹിക്കു
ന്നവൎക്ക വരുവാനുള്ള ലൊകത്തിൽ അവന്റെ അത്ഭുത സ്നെ
ഹം പൂൎണ്ണമായി അനുഭവിപ്പാൻ സംഗതി ഉണ്ടാകും, പുതി
യ യരുശലെമിൽ അവൻ പിതാവിന്റെ സിംഹാസനത്തിന്മെ
ൽ ഇരുന്നു അവരൊടു കൂട വസിക്കും ഹല്ലെലൂയാ.

൭൯

ലൂക്ക . ൨,൭. അവൎക്ക വഴി അമ്പലത്തിൽ സ്ഥലം
ഇല്ലായ്ക കൊണ്ടു അവനെ പശുതൊട്ടിയിൽ കിടത്തി.

ദൈവം തന്റെ പുത്രനെ വളരെ താഴ്മയൊടുകൂട ഈ
ലൊകത്തിൽ പ്രവെശിപ്പിച്ചു. തെജസ്സൊടു കൂട അവനെ
ഈ ലൊകത്തിലെക്ക് അയപ്പാൻ വക ഉണ്ടായി എങ്കിലും [ 150 ] ദരിദ്രയായ കന്യകയിൽനിന്നു അവനെ ജനിപ്പിച്ചയച്ചു. അ
വന്റെ ശിശു കാലത്തിൽ മഹത്വമുള്ള ദെഹരൂപം ശരീ
ര ശക്തി മുതലായതിനെകൊണ്ടു ശൊഭിപ്പാൻ അവന്നു
അധികാരം ഉണ്ടായി എങ്കിലും മറ്റെ മനുഷ്യരെപൊ
ലെ ബലഹീനമുള്ള ശിശുവായി അവൻ ജനിച്ചു. എഴു
നീറ്റു നിന്നു നടപ്പാൻ അവന്നു പ്രാപ്തി ഉണ്ടായില്ല. അവർ
അവനെ പുതെപ്പിച്ചു ഒരു പശു തൊട്ടിയിൽ കിടത്തി. അവൎക്ക
വഴി അമ്പലത്തിൽ വെറെ സ്ഥലം ഇല്ലായ്കകൊണ്ടു മറി
യയും യൊസെഫും ഒരു പശു ആലയിൽ പാൎത്തു. അവിടെ
തന്നെ ദെവപുത്രനായ ലൊക രക്ഷിതാവായ ജനിച്ചു. രൊ
മ കൈസരിന്റെ കല്പന പ്രകാരം പെർവഴി പതിപ്പിപ്പാൻ
യഹൂദ കുഡുംബങ്ങളെല്ലാം താന്താങ്ങളുടെ ജന്മസ്ഥലത്തി
ൽ പൊകെണ്ടി വന്നതിനാൽ ജന സമൂഹം നിമിത്തം അവ
ൎക്ക വെറെ സ്ഥലം കിട്ടിയില്ല. ഒരു ദെവകല്പന അല്ല, ഒ
രു അജ്ഞാനിയുടെ അഹങ്കാരം അവരെ ബേത്‌ലെഹെ
മിലെക്ക് അയച്ചു വാഗ്ദത്ത നിവൃത്തിക്കായി രൊമകൈസ
ർ താൻ അറിയാതെ സഹായിക്കെണ്ടിവന്നു. ദെവദൂതനും
മുമ്പെ മറിയയൊടു പശുതൊട്ടിയെകൊണ്ടു ഒരുവാക്കും
പറഞ്ഞില്ല, ജനങ്ങളുടെ തിരക്കു നിമിത്തവും അവർ ദരിദ്ര
ർ ആകകൊണ്ടും മറിയയും യൊസെഫും പശു ആലയിൽ
പൊയി പാൎക്കെണ്ടിവന്നു. ഇങ്ങിനെ ഈ വിശെഷം എല്ലാം
എത്രയും താഴ്മയായി നടന്നു. ദൈവം അതെല്ലാം അങ്ങിനെ
തന്നെ നിശ്ചയിച്ചു; ഈ താഴ്മയിൽ അവൻ പ്രസാദിച്ചു. അ
ന്നു രാത്രിയിൽ തെജസ്സൊടു കൂട പ്രത്യക്ഷനായി വന്ന ദൈ
വദൂതൻ ലൊകരക്ഷിതാവായ യെശുവിനെ കണ്ടെത്തെണ്ട
തിന്നു ഇടയന്മാൎക്ക പശുതൊട്ടി തന്നെ അടയാളമാക്കി നിങ്ങ
ൾ കുഞ്ഞനെ ജീൎണ്ണ വസ്ത്രം കൊണ്ടു പുതഞ്ഞു പശു തൊട്ടിയി
ൽ കിടക്കുന്നതു കാണും എന്നു പറകയും ചെയ്തു. [ 151 ] ജനനം മുതൽ ദൈവപുത്രനിൽ അധികം ഉപകാര
ങ്ങളെ അനുഭവിപ്പിച്ചു വരുന്ന നാം അവനെ വന്ദിച്ചു രക്ഷാക്രി
യയിൽ കാണിച്ച താഴ്മക്കായിട്ടു സ്തുതിച്ചു അവന്റെ വിശുദ്ധ
മനസ്സു പ്രകാരം നടപ്പാൻ നൊക്കെണ്ടതാകുന്നു. വ്യൎത്ഥമാ
നത്തെ കാം ക്ഷിക്ക, വയറു ദൈവമാക്കുക, തന്നിൽ പ്രസാ
ദിക്ക, ലൊകത്തിന്നു അനുരൂപമായി നടക്ക, ഇല്ലാത്തതി
ൽ രസിക്ക ഈ വക വഷളന്മാരായി പൊയ മനുഷ്യൎക്ക ത
ക്കതായി തൊന്നുന്നു. യെശുവിന്റെ ആത്മാവു ഇതു നിമി
ത്തം നമ്മെ ശിക്ഷിച്ചു ഉദ്ധരിച്ചു അവന്റെ മനസ്സു തരെണ
മെ. അനെകർ ലൌകിക സുഖഭൊഗങ്ങളിൽ രസിക്കുന്നു
എങ്കിലും നാം യെശുവിന്റെ അവസ്ഥയെ വിചാരിച്ചു ജ
നന മരണങ്ങളിലും സുഖഭൊഗങ്ങൾ ഒന്നും ഇല്ലാതെ ദാരി
ദ്ര്യം, അദ്ധ്വാനം, നിന്ദ മുതലായതിനെ വളരെ അനുഭവി
ച്ചു നടന്ന അവനെ ഒൎത്തു സന്തൊഷിക്കെണ്ടതാകുന്നു. ദെവപു
ത്രന്മാരായിരിക്കുന്നതു സൎവ്വലൊക മാനത്തെക്കാൾ വലിയത്.
ലൊകത്തിന്നു കൊടുപ്പാൻ കഴിയാത്ത ദെവസമാധാനം,
അധികം വിലയുള്ള സുഖഭൊഗം − ഇഹത്തിൽ തങ്ങളെ താ
ഴ്ത്തി യെശുവിൽ വിശ്വസിക്കുന്നവൎക്ക വരുവാനുള്ള ലൊക
ത്തിൽ മഹത്വവും നിത്യവുമുള്ളദാനങ്ങളെ പരിപൂൎണ്ണമായി
അനുഭവിപ്പാൻ യൊഗ്യന്മാരായി തീരുമല്ലൊ.

൮൦

യൊഹ. ൧൭, ൧൫. നീ അവരെ ലൊകത്തിൽ
നിന്നു എടുത്തു കൊള്ളെണമെന്നല്ല, നീ അവരെദൊ
ഷത്തിൽ നിന്നു രക്ഷിക്കെണമെന്നത്രെ ഞാൻ പ്രാ
ൎത്ഥിക്കുന്നു.

തന്റെ അപൊസ്തലന്മാരെ ലൊകത്തിൽനിന്നു എടു
ത്തു വരുവാനുള്ള കഷ്ടങ്ങളിൽനിന്നു രക്ഷിക്കെണമെന്നു യെ
ശു അപെക്ഷിച്ചു എങ്കിൽ, പിതാവ് അത് ചെയ്യുമായിരുന്നു. [ 152 ] അവൻ പുത്രനെ എല്ലായ്പൊഴും കെൾ്ക്കുന്നുവല്ലൊ. അ
പൊസ്തലന്മാർ അന്നു വിശ്വാസത്തിലും കരുണയിലും ഉ
റച്ചു നില്ക്കകൊണ്ടു മരണം അവൎക്ക ലാഭം ആയിരുന്നു എ
ങ്കിലും യെശു അവരെ സുവിശെഷ ഘൊഷണത്തിന്നാ
യി ലൊകത്തിലെക്ക നിയൊഗിച്ചയപ്പാൻ നിശ്ചയിച്ച
തിനാൽ അവരെ ലൊകത്തിൽ നിന്നു എടുത്തുകൊള്ളെണ
മെന്നു പ്രാൎത്ഥിച്ചില്ല. ഒരു മനുഷ്യൻ ഫലം തരാത്ത വൃ
ക്ഷത്തിന്നു സമമായാലും അവനെ മാനസാന്തരത്തിലെക്കും
വിശ്വാസത്തിലെക്കും നടത്തുവാൻ ദൈവം നിശ്ചയിച്ച ക
രുണ എല്ലാം ചെലവായി പൊകുംവൊളം അവന്റെജീ
വൻ കൎത്താവിന്റെ പ്രാൎത്ഥനയാൽ നില്ക്കുന്നു. ലൂക്ക. ൧൩,
൬. ൯. ദെവപുത്രന്മാർ എല്ലാവരും ആദിമുതൽ കുലപാത
കനായ പിശാചിന്റെ കൌശലങ്ങളിൽ തങ്ങളുടെ ജീവ
രക്ഷയെ യെശുവിന്റെ അപെക്ഷയാൽ മാത്രം പ്രാപി
ക്കുന്നതു. കരുണ ലഭിച്ചവൎക്ക, പൌലിന്നു സമമായി ക്രിസ്ത
നൊടുകൂട ഇരിപ്പാൻ വാഞ്ഛിക്കുന്നു എന്നു പറവാൻ
ധൈൎയ്യം ഉണ്ടു. എങ്കിലും തങ്ങളുടെ ഇഷ്ടം കൎത്താവി
ന്റെ ഇഷ്ടത്തിന്നു കീഴാക്കി അധികം ഫലം തരെണ്ടതി
ന്നു നില്ക്കെണമെന്നു അവന്നു മനസ്സുണ്ടെങ്കിൽ സമ്മതിക്കെ
ണമല്ലൊ. ഫിലി. ൧, ൨൨.. ൨൪.

വരുവാനുള്ള ലൊകത്തിന്റെ നന്മകളെ ആസ്വദിക്കു
ന്നവൎക്ക ഈ ലൊകം സുഖഭൊഗങ്ങൾ്ക്ക നല്ല സ്ഥലം അല്ല
എങ്കിലും ലൊകം ഇന്നപ്രകാരമുള്ളതു എന്നു കൎത്താവു
നമ്മിൽ അധികം ശരിയായി അറിയുന്നു. അവനും ഏകദെ
ശം ൩൩ സംവത്സരം ഇതിൽ ഇരുന്നു പരദെശിക്ക സംഭ
വിപ്പതൊക്കെയും സൂക്ഷ്മമായി കണ്ടു രുചിനൊക്കിയല്ലൊ.
അതുകൊണ്ടു അവൻ തന്റെ പ്രാൎത്ഥനയിൽ യൊഹ. ൧൭.
ലൊകം എന്ന വാക്കു ൧൬ പ്രാവശ്യം പറഞ്ഞു, തനിക്ക് [ 153 ] ഈ ലൊകത്തിൽ സംഭവിച്ചത് ഇന്നതെന്നു ഓൎത്തറിഞ്ഞു എ
ന്നു അതിനാൽ കാണിക്കയും ചെയ്തു. തനിക്കും തനിക്കുള്ള
വൎക്കും തമ്മിലുള്ള വ്യത്യാസവും അവൻ അറിഞ്ഞു നിത്യം മ
നസ്സിൽ ധരിച്ചു കൊണ്ടിരിക്കുന്നു. സകലത്തിലും അവൻ പ
രീക്ഷിക്കപ്പെട്ടു പരീക്ഷിതന്മാരിൽ മനസ്സലിഞ്ഞു അവരെ
രക്ഷിപ്പാനും കഴിയുന്നവനാകുന്നു.

ദൈവത്തിന്റെ രക്ഷ അപൊസ്തലന്മാൎക്ക മാത്രം അ
നുഭവമായി വന്നു എന്നു ആരും വിചാരിക്കരുതു. അവരുടെ
വെലയും കഷ്ടങ്ങളും കൃപാവരങ്ങളും വളരെ അതിശയ
മുള്ളതായിരുന്നു നിശ്ചയം. എങ്കിലും അവരുടെ ദൈവം ന
മ്മുടെ ദൈവവും ആകുന്നു, അവൎക്ക രക്ഷയെ വരുത്തിയ യെശു
വിന്റെ രക്തം നമ്മെയും രക്ഷിച്ചു. പൌൽ രൊമ. ൮, ൩൧.
൩൯. ജയത്തിന്റെ കാരണമായി പറഞ്ഞതൊക്കെയും വിശ്വാ
സികൾ്ക്ക എല്ലാവൎക്കും പറ്റുന്നു. അതുകൊണ്ടു അവൻ തെസ്സ
ല നീക്യരൊടു, കൎത്താവു വിശ്വസ്തൻ അവൻ നിങ്ങളെ സ്വീ
കരിക്കയും ദൊഷത്തിൽനിന്നു രക്ഷിക്കയും ചെയ്യും എന്നു
എഴുതി. ൨ തെസ്സ. ൩,൩. പിന്നെ പെത്രനും, നീതിമാന്മാർ ഒ
രുങ്ങിയിരിക്കുന്ന രക്ഷെക്കായി വിശ്വാസംകൊണ്ടു ദൈവ
ശക്തിയാൽ കാക്കപ്പെടുന്ന പ്രകാരം പറയുന്നു. ൧ പെ. ൧,
൫. അതുകൊണ്ടു നാം ദെവകരുണയിൽ ആശ്രയിക്ക.

൮൧.

രൊമ. ൨,൬. ൧൧. ആയവൻ ഒരൊരുത്തന്നു അവ
നവന്റെ ക്രിയകൾ്ക്ക തക്ക പകരം ചെയ്യും, ദൈവത്തി
ൻ പക്കൽ മുഖ പക്ഷം ഇല്ലല്ലൊ.

മനുഷ്യ വിസ്താരങ്ങളിൽ പലപ്പൊഴും കാൎയ്യം ന്യായപ്ര
കാരം നടക്കുന്നില്ല മുഖപക്ഷം ന്യായാധിപതികളുടെ കണ്ണു
കളെ പലവട്ടവും ഇരുട്ടാക്കുന്നതിനാൽ അവർ ന്യായത്തെമറി
ച്ചു കളയുന്നു. സംബന്ധികൾ, ഉപകാരികൾ, ചങ്ങാതിമാർ മു [ 154 ] തലായവരുടെക്രിയകളെ അവർ ന്യായപ്രകാരം അളക്കാ
തെ വിധി കല്പിക്കുന്നു. പിന്നെ സ്വന്ത ക്രിയകളെ പലപ്പൊ
ഴും ഒട്ടും നൊക്കുന്നതുമില്ല. ദൈവം ഈ വക വിധികൾ്ക്ക മുദ്ര
യിട്ടു മുഖ പക്ഷം കാണിക്കും എന്നു ആരും വിചാരിക്കരു
തു, അവൻ ഒരു മനുഷ്യനല്ലല്ലൊ, മനുഷ്യർ കാഴ്ചയിൽ വീ
ഴുന്നതു മാത്രം കാണുന്നു. ദൈവമൊ ഹൃദയങ്ങളെനൊക്കി
ആത്മാക്കളെ അളന്നു രഹസ്യങ്ങളെ കണ്ടു അന്തരിന്ദ്രിയങ്ങ
ളെ ശൊധന ചെയ്തു ഒരൊരുത്തന്നു അവനവന്റെ ക്രിയകൾ്ക്ക
തക്ക പകരം ചെയ്യുന്നു. രാജാക്കന്മാൎക്കും പ്രഭുക്കൾ്ക്കും കുലീ
നന്മാൎക്കും ഭിക്ഷക്കാൎക്കും ധനവാന്മാൎക്കും ദരിദ്രൎക്കും വിദ്വാ
ന്മാൎക്കും അജ്ഞന്മാൎക്കും ഒരു ഭെദം വരാതെ ക്രിയകൾ്ക്ക തക്ക
വണ്ണം വിധി കല്പിക്കും നിശ്ചയം . മാതാപിതാക്കന്മാർ വി
ശ്വാസികൾ ആയതിനാൽ അവിശ്വാസികളായ കുട്ടികൾ്ക്ക
ശാന്തിയും അഭക്തന്മാരായ മാതാപിതാക്കന്മാരുടെ വിശ്വാ
സമുള്ള മക്കൾ്ക്ക കാഠിന്യവുമുള്ള വിധിഉണ്ടാകും എന്നു ഊ
ഹിക്കെണ്ടാ. ഹെസ്ക്കി. ൧൮. അവൻ മനുഷ്യരുടെ കൎമ്മങ്ങളെ
കാഴ്ചപ്രകാരം അല്ല, യദൃഛ്ശയാ അവറ്റാൽ ഉണ്ടാകുന്ന ഉ
പകാരവുമല്ല, ഹൃദയത്തിന്റെ ആലൊചന പ്രകാരവും ഒ
രൊരുത്തൎക്ക കിട്ടിയ ദാനപ്രകാരവും അളന്നു വിസ്തരിക്കുന്നു.
തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതെയും
അവന്റെ ഇഷ്ടപ്രകാരം ചെയ്യാതെയും ഇരുന്ന ശുശ്രൂഷ
ക്കാരന്നു അനെകം അടികൾ കൊള്ളും എന്നും വളരെ ഏ
ല്പിച്ചിരിക്കുന്നവനൊടു അധികം ചൊദിക്കും എന്നും യെശു
പറഞ്ഞുവല്ലൊ. ദൈവം മനുഷ്യരുടെ ക്രിയകളെ ലൊ
കധൎമ്മപ്രകാരം അല്ല, ജ്ഞാനികളുടെ ബുദ്ധി യുക്തി പ്രകാ
രവും അല്ല, താൻ അവൎക്ക അറിയിച്ച വചനപ്രകാരം അ
ത്രെ വിസ്തരിക്കും. അവൻ ഒരൊരുത്തൎക്ക അവരുടെ ക്രി
യകൾ്ക്ക തക്ക പകരം കൊടുക്കുമ്പൊൾ അത് എങ്ങിനെ ചെയ്യും [ 155 ] എന്ന ചൊദ്യത്തിന്നു പൌലിന്റെ ഉത്തരം കെട്ടു കൊൾ്വിൻ,
നല്ല ക്രിയയിലെ ക്ഷാന്തി പൂണ്ടു തെജസ്സും മാനവും അക്ഷയ
തയും അന്വെക്ഷിക്കുന്നവൎക്ക നിത്യ ജീവനെയും, ശാഠ്യം പൂണ്ടു
സത്യത്തെ വഴിപ്പെടാതെ അനീതിയെ അനുസരിക്കുന്നവൎക്ക
കൊപക്രൊധങ്ങളെയും അവൻ കൊടുക്കും. തിന്മയെ പ്ര
വൃത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്മെലും സങ്കടവും ഇടു
ക്കവും മുമ്പെ യഹൂദന്നും പിന്നെ യവനന്നും നന്മയെ പ്രവൃ
ത്തിക്കുന്ന ഏവന്നും തെജസ്സും മാനവും സമാധാനവും മുമ്പെ
യഹൂദന്നും പിന്നെ യവനന്നും തന്നെ . ദുഷ്കൎമ്മങ്ങൾ്ക്ക ശിക്ഷ
യും സല്ക്രിയകൾ്ക്ക കരുണയും കൂലിയായി വരും. കൎത്താവെ,
നിന്റെ ഇഷ്ടം ചെയ്യെണ്ടതിന്നു സകല നല്ലപ്രവൃത്തികൾ്ക്ക
ഞങ്ങളെ പ്രാപ്തരാക്കെണമെ.

൮൨

മത്താ.൨൫, ൧൯. വളരെ കാലം കഴിഞ്ഞ ശെ
ഷം ആ ശുശ്രൂഷക്കാരുടെ കൎത്താവു വന്നു അവരൊ
ടു കണക്കു നൊക്കി.

ദുഷ്ട ശുശ്രൂഷക്കാരൻ, എന്റെ യജമാനൻ വരുവാൻ
താമസിക്കുന്നു എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു വെല
ക്കാരെയും വെലക്കാരത്തികളെയും അടിക്കയും ഭക്ഷിച്ചു
കുടിക്കയും മദ്യപാനം ചെയ്കയും ചെയ്തു തുടങ്ങിയാൽ അ
വൻ നൊക്കാത്ത ദിവസത്തിലും അറിയാത്ത നാഴികയിലും യ
ജമാനൻ വന്നു അവനെ വെട്ടി കളഞ്ഞു അവന്റെ ഒഹരിയെ
വിശ്വാസ്യതയില്ലാത്തവരൊടു കൂട കല്പിക്കും. ലൂക്ക. ൧൨, ൪൫.
൪൬. വിശ്വസ്ഥന്മാരുടെ അവസ്ഥ വെറെ, ആത്മാവും മണ
വാളസ്ത്രീയും വരിക എന്നു പറയുന്നു, കെൾ്ക്കുന്നവനും വരി
ക എന്നു പറക. അതിന്നു കൎത്താവു ഞാൻ വെഗത്തിൽ വ
രുന്നു സത്യം. വെളി. ൨൨, ൧൭. ൨൦. അവൻ അല്ലൊ വള
രെ കാലം കഴിഞ്ഞിട്ടു വന്നു തന്റെ ശുശ്രൂഷക്കാരൊടു കണ [ 156 ] ക്കു നൊക്കുന്ന കൎത്താവ് ആകുന്നു. അവൻ സ്വൎഗ്ഗാരൊഹ
ണം ചെയ്യും മുമ്പെ ശുശ്രൂഷക്കാൎക്കു തന്റെ സഭയെ പരി
പാലനത്തിന്നായി ഏല്പിച്ചു സല്ക്രിയകൾ്ക്കായി ദാനങ്ങളെ
നല്കി വിശ്വാസ്യതയും ഉത്സാഹവും കാട്ടെണ്ടതിന്നു അവ
ൻ ശുശ്രൂഷക്കാൎക്ക വളരെ കാലം കൊടുത്തതിനാൽ ലാ
ഭമൊന്നും ഉണ്ടാക്കിയില്ലെങ്കിൽ അവൎക്ക ഒഴികഴിവില്ല സത്യം.
സമാധാനത്തെ പകെക്കുന്നവരുടെ ഇടയിൽ വസിപ്പാൻ പ്ര
യാസം എങ്കിലും കൎത്താവു വരും എന്നറിഞ്ഞിട്ടു അത് പൊറുക്കാം
അവന്റെ വരവൊളം കാലം കുറച്ചൊ വളരെയൊ ആയാലും
അവൻ നിശ്ചയമായി വരും എന്നറിയുന്നതു മതി. അവൻ
വന്നിട്ടു തന്റെ ശുശ്രൂഷക്കാരൊടു കണക്കു നൊക്കും. അത്,
പതിനാലായിരം താലന്ത് കടമ്പെട്ട ശുശ്രൂഷക്കാരനൊടു
നൊക്കിയ പ്രകാരം അല്ല, അവന്നു കടം എല്ലാം ഇളെച്ചുകി
ട്ടി, താൻ കൂട്ടു ശുശ്രൂഷക്കാരനും ക്ഷമിക്കുമോ എന്നു കാ
ണെണ്ടതിന്നു അവന്നു സമയവും ഉണ്ടായി. ഇങ്ങിനെ കൎത്താ
വായ യെശു മനുഷ്യരുടെ ജീവ കാലത്തിൽ പാപബൊ
ധവും അനുതാപവും നല്കുന്ന സമയം കണക്ക നൊക്കുന്നത്
അവന്റെ വരവു നാളിൽ നിത്യത്തൊളം മാറ്റം വരാത്ത വി
ധി ഉണ്ടാകും. അന്നു രണ്ടു വക കല്പന ഉണ്ടാകും. ഒന്നു ഉത്ത
മനും വിശ്വാസ്യതയുമുള്ള ശുശ്രൂഷക്കാര, നീ കുറ കാൎയ്യ
ങ്ങളിൽ വിശ്വസ്തനായിരുന്നു, ഞാൻ വളരെ കാൎയ്യങ്ങളിന്മെ
ൽ നിന്നെ അധികാരിയാക്കും, നിന്റെ കൎത്താവിന്റെ സ
ന്തൊഷത്തിലെക്ക് പ്രവെശിക്ക. മറ്റതു: ദുഷ്ടനും മടയനു
മായ ശുശ്രൂഷക്കാര, ഞാൻ വിതക്കാത്ത സ്ഥലത്തുകൊ
യ്യുന്നു എന്നും ചിന്നിക്കാത്ത സ്ഥലത്തു കൂട്ടുന്നു എന്നും നീ
അറിഞ്ഞിരിക്കകൊണ്ടു എന്റെദ്രവ്യം പൊൻ വാണിഭക്കാ
ൎക്ക കൊടുക്കെണ്ടതായിരുന്നു. അതുകൊണ്ടു ആ താലന്തു വാ
ങ്ങി പത്തു താലന്തു ഉള്ളവന്നു കൊടുത്തു കൊൾ്വിൻ, ആ പ്രയൊജ [ 157 ] നമില്ലാത്തശുശ്രൂഷക്കാരനെ സകലത്തിന്നും പുറമെയുള്ള ഇ
രുട്ടിലെക്ക് തള്ളിക്കളവിൻ, അവിടെ കരച്ചലും പല്ലുകടി
യും ഉണ്ടാകും എന്നത്രെ. ഈ കണക്കുതീൎച്ച നാം ദിവസെന
ഒൎത്തു നമുക്ക് ഏല്പിച്ചതിൽ വിശ്ശ്വസ്തന്മാരായി ഇരിക്ക ത
ന്നെ നന്നു.

൮൩

൧ കൊറി. ൪, ൩.൪. എന്നെ ഞാൻ തന്നെ വിവെ
ചിക്കുന്നതുമില്ല, എന്നെ വിവെചിച്ചു വിധിക്കുന്നതു ക
ൎത്താവത്രെ.

പൌൽ, കെഫാ, അപൊല്ലൊ ഈ മൂവരിൽ ദൈ
വത്തിന്നു അതിപ്രിയമുള്ളവൻ ആർ എന്നു കൊരിന്തി
ലെ സഭ സംശയിച്ചു ചൊദിച്ചു മൂന്നു പക്ഷമായി പിരി
ഞ്ഞു. അതിൽനിന്നു ഉണ്ടാകുന്ന ചെതം പൌൽ സങ്കട
ത്തൊടെ കണ്ടു ഐക്യം വരുത്തെണ്ടതിന്നു പ്രയാസപ്പെട്ടു.
അവൻ അത് എങ്ങിനെ ചെയ്തു, മറ്റവരെ താഴ്ത്തി തന്നെത്താ
ൻ ഉയൎത്തുകയാലൊ, അങ്ങിനെ അല്ല ഞങ്ങളെ ക്രിസ്ത
ന്റെ പണിക്കാരും ദെവമൎമ്മങ്ങളെ പകുക്കുന്ന വീട്ടുവിചാ
രകരും എന്നീവണ്ണം ഒരൊരുവൻ എണ്ണി കൊള്ളെണ്ടിയ
തു. ശെഷം വീട്ടു വിചാരകരിൽ അന്വെഷിക്കുന്നതെന്ത
ന്നാൽ, താൻ വിശ്വസ്തരായി കാണപ്പെടെണം എന്നത്രെ
എന്നെഴുതി. വിളിയെ വിചാരിച്ചാൽ ദെവശുശ്രൂഷക്കാരി
ൽ ഒരു ഭെദവും ഇല്ല, കൃപാവരങ്ങളിൽ അവർ ഒരു പൊ
ലെ അല്ല, വിളിച്ച കൎത്താവിന്നു ലാഭം ഉണ്ടാക്കെണ്ടതിന്നു
ഒരൊരുത്തൻ തനിക്ക കിട്ടിയ ദാനങ്ങളെ പ്രയൊഗിക്കെണം.
വിശ്വാസ്യതയുടെ അളവും ഹൃദയത്തിന്റെ ഗുണ വിശെഷ
ങ്ങളും തൂക്കി നൊക്കുന്നതു, മനുഷ്യൎക്കുള്ളതല്ല; ഹൃദയങ്ങ
ളെ ശൊധന ചെയ്യുന്ന ദൈവത്തിന്നു മാത്രം ന്യായം. അ
തുകൊണ്ടു പൌൽ തനിക്ക് ന്യായം വിധിച്ചു മറ്റവരൊടു [ 158 ] തന്നെ സമമാക്കി ഗുണവിശെഷങ്ങളെ അളക്കുവാൻ മനസ്സി
ല്ല. എനിക്ക് കരുണ ലഭിച്ചു എന്നു നിശ്ചയമായി പറവാനും
അവന്റെ അപൊസ്തല സ്ഥാനത്തിന്നു വല്ല വിരൊധം വ
ന്നപ്പൊൾ താൻ മറ്റെ അപൊസ്തലന്മാരിൽ ചെറിയവന
ല്ല എന്നു ധൈൎയ്യത്തൊടെ ഉറപ്പിപ്പാനും സുവിശെഷഘൊ
ഷണത്തിന്നു വെണ്ടി അനുഭവിക്കെണ്ടിവന്ന കഷ്ടങ്ങളിലും
തനിക്കുണ്ടായ ദിവ്യ വെളിപ്പാടുകളിലും പ്രശംസിപ്പാനും അ
വന്നു വക ഉണ്ടായതുമല്ലാതെ കൊറിന്ത്യ സഭ മിക്കതും ത
ന്റെ അവസ്ഥയെ ശൊധന ചെയ്താൽ കുറവു ഒന്നും കാണു
കയില്ല എന്നും മനുഷ്യവിധിയിൽ ഭയപ്പെടുവാൻ ത
നിക്ക് ഒരു സംഗതി ഇല്ല എന്നും അറികയും ചെയ്തു. എ
ങ്കിലും അതിനാൽ അവൻ ദെവ മുമ്പാകെ നീതിമാൻ എന്നു
വിചാരിയാതെ, ഞാൻ എനിക്കുതന്നെ ന്യായം വിധിക്കുന്നി
ല്ല, നിങ്ങളും കാലത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു, എനി
ക്കു ന്യായം വിധിക്കുന്നവൻ കൎത്താവുതന്നെ ആകുന്നു എ
ന്നു പ്രബൊധിപ്പിച്ചു. അവന്റെ ക്രിയകളിൽ അവൻ
ജനരഞ്ജനയെ അന്വെഷിക്കാതെയും വിധിപ്പാൻ ദൈ
വത്തിന്നു മാത്രം ന്യായം എന്നു അറിഞ്ഞു മറ്റവൎക്കും തന്നെ
ന്യായ കൎത്താവാക്കാതെയും ഇരുന്നു സന്തൊഷത്തൊടു കൂ
ട ദൈവവിധിക്ക് തന്നെ ഏല്പിക്കെണ്ടതിന്നു വിശ്വസ്തനാ
യി നടന്നതെ ഉള്ളു. പുകഴുന്നവൻ കൎത്താവിൽ പുകഴുക,
തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കൎത്താവു പ്രശംസിക്കു
ന്നവനത്രെ സമ്മതൻ; ൨ കൊറി. ൧൦, ൧൭. ൧൮. എ
ന്നവന്റെ മതം. കൎത്താവിൽനിന്നു പുകഴ്ച ലഭിക്കെണ്ടതി
ന്നു ഒരുവൻ ആഗ്രഹിച്ചു നടന്നാൽ മനുഷ്യരുടെ വിധി
കളെ വിചാരിക്കെണ്ടതല്ല, അവരിൽനിന്നു പുകഴ്ചയൊ
താഴ്ചയൊ ഏതു വന്നാലും അവൻ കൎത്താവിനെ വിശ്വ
സ്തനായി സെവിച്ചു അവൻ ഒരൊരുത്തനു അവനവന്റെ [ 159 ] ക്രിയകൾ്ക്ക തക്ക പകരം ചെയ്യുന്ന ദിവസത്തൊളം കാത്തി
രിക്കെയുള്ളു.

൮൪

രൊമ. ൫,൯. നാം അവന്റെ രക്തത്താൽ നീ
തീകരിക്കപ്പെട്ടു.

പൌൽ തന്റെ ലെഖനങ്ങളിൽ ഉപദെശിക്കുന്നി
തു: നാം ദെവ കരുണയാൽ ക്രിസ്ത യെശുവിങ്കലെ വീണ്ടെ
ടുപ്പുകൊണ്ടു സൌജന്യമായി നീതീകരിക്കപ്പെട്ടു എന്നും
ക്രിസ്തന്റെ അനുസരണത്താൽ നീതിമാന്മാരായി വരുന്നു
എന്നും അവനിൽ നാം ദെവ നീതിയായി എന്നും അ
വൻ നമുക്ക നീതിയായിചമഞ്ഞു എന്നും മനുഷ്യൻ ധൎമ്മ
ക്രിയകൾ കൂടാതെ വിശ്വാസത്താൽ തന്നെ നീതീകരി
ക്കപ്പെടുന്നുഎന്നും മറ്റും. പിന്നെ മെൽ എഴുതിയ വാ
ക്കിൽ നാം ക്രിസ്തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടു എ
ന്നും പറയുന്നു. ദെവമുമ്പാകെ ഒരുപാപി നീതിമാനായി
തീരുന്ന പ്രകാരം ഗ്രഹിച്ചു വെണ്ടും വണ്ണം സ്തുതിക്കെണ്ടതി
ന്നു നാം ഇതൊക്കെയും ഒന്നാക്കി നൊക്കെണ്ടതാകുന്നു. യെ
ശുവിന്റെ രക്തവും അനുസരണവും അവന്റെ രക്ഷാക്രി
യയും ദെവകല്പനയും മനുഷ്യരുടെ വിശ്വാസവും ഈ അ
തിശയമുള്ള കാൎയ്യത്തിനു വെണ്ടിവന്നു. യെശുവിൽ നി
ന്നും അവന്റെ രക്തത്തിൽനിന്നും ഉളവാകുന്ന ദെവനീ
തി അത്യന്തം വലിയതു നിശ്ചയം. ദെവ പുത്രനായി തീൎന്ന
പാപിക്ക് ഒരു അഭയസ്ഥാനം തന്നെ. അത് എങ്ങിനെ
എന്നാൽ, വിശ്വാസം മൂലം നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ
കൎത്താവായ യെശു ക്രിസ്തനാൽ നമുക്ക ദൈവത്തൊടു സ
മാധാനം ഉണ്ടു എന്നു പൌൽ പറയുന്നതു. രൊമ. ൫,
൧. അധൎമ്മങ്ങൾ മൊചിച്ചും പാപങ്ങൾ മറെച്ചും കിട്ടി [ 160 ] യവർ ധന്യർ, കൎത്താവ് പാപത്തെ എണ്ണാത്ത ആൾ ധ
ന്യൻ തന്നെ. രൊമ. ൪, ൭. ൮. ദൈവം നീതീകരിച്ചവനെ
കുറ്റം ചുമത്തുവാൻ ആൎക്കും കഴികയില്ല. രൊമ. ൮, ൩൩.
൩൪. സുവിശെഷം കൊണ്ടു ലൊക രക്ഷിതാവായ
യെശുവിലെ വിശ്വാസം ഹൃദയത്തിൽ ജനിച്ച ഉടനെ ഈ
കരുണ അനുഭവമായി വരുന്നു. വിശ്വാസം നില്ക്കുന്നെട
ത്തൊളം ദെവ കരുണയും നില്ക്കുന്നു. ഉണൎച്ചയും പ്രാൎത്ഥ
നയും സുവിശെഷത്തിലെശ്രദ്ധയും നില്ക്കുന്തൊറും വി
ശ്വാസത്തിന്നും സ്ഥിരത ഉണ്ടു. ഇന്ന്ഫിനെ നീതിമാനായി
തീൎന്നവൻ ജീവപൎയ്യന്തം ജാഗ്രതയെ കാട്ടുന്നില്ലെങ്കിൽ
പിന്നെയും എല്ലാം നഷ്ടമായി പൊകും, നീതിയെകിട്ടി
യവന്നു ഒരു വലിയ ധനം കിട്ടി നിശ്ചയം. പറീശന്മാരെ
പൊലെ അവൻ തന്നെത്താൻ നീതിമാനാക്കിയില്ല, അ
വൻ മനുഷ്യരൊടു നീതിയെ അന്വെഷിച്ചതുമില്ല. ദൈ
വം താൻ അത് അവന്നു സ്വപുത്രന്മൂലം സൌജന്യമായി
തന്നു കരുണ അവന്നു നല്കി. അവൻ മെല്പെട്ടു നൊക്കി
യാൽ ദെവകൊപം നീങ്ങിയ പ്രകാരം കാണുന്നു. അവ
ൻ കഴിഞ്ഞ കാലത്തിൽ നൊക്കിയാൽ ദൈവകൊപം നീ
ങ്ങിയപ്രകാരം അല്ല, ദൊഷങ്ങളെ വളരെ കാണുന്നു.
എങ്കിലും ദൈവം എല്ലാം ക്ഷമിച്ചു സമുദ്രത്തിന്റെ ആ
ഴത്തിലെക്ക് തള്ളിക്കളഞ്ഞു എന്നു അറിയുന്നു. അവൻ വ
രുങ്കാലത്തിൽ നൊക്കിയാൽ ദൈവം കൊടുപ്പാൻ വാഗ്ദ
ത്തം ചെയ്ത മഹത്വത്തിൽ പു കഴുവാൻ തക്ക ആശ ഉണ്ടു.
ഇഹലൊകത്തിൽ അത്ര മഹത്വമുള്ള ഫലങ്ങൾ നീതീക
രണത്തിൽനിന്നു വരുന്നു എങ്കിൽ വരുവാനുള്ള ലൊകത്തി
ൽ എത്ര അധികം. അതുകൊണ്ടു നീതിമാന്മാരായി തീൎന്ന
വർ അവസാനത്തൊളം തങ്ങളുടെ സ്ഥാനത്തിന്നു സൂക്ഷി
ക്കുന്നതു അത്യാവശ്യം. പിശാചു അലറുന്ന സിംഹം പൊലെ [ 161 ] ആരെ വിഴുങ്ങി കളവാൻ കഴിയും എന്നു നൊക്കി ചുറ്റി
നടക്കുന്നുവല്ലൊ. അവൻ അടുത്തു വരുന്തൊറും ദെവനീതി
യെ യെശു ക്രിസ്തന്മൂലം നമുക്ക പലിശ ആയി നില്ക്ക.

൮൫

കൊല. ൧, ൨൭. ക്രിസ്തൻ നിങ്ങളിൽ തെജസ്സിൻ
പ്രത്യാശ ആകുന്നു.

പൌൽ അപൊസ്തലന്റെ കാലത്തിൽ ജാതികൾ
ദെവ കരുണയാൽ ഇസ്രയെലരൊടു കൂട സ്വൎഗ്ഗരാജ്യ
ത്തിന്റെ ഒഹരിക്കാരായി വന്നതു എല്ലാവൎക്കും ആശ്ച
ൎയ്യം തൊന്നി. പുതിയ നിയമ കാലത്തിൽ ദൈവം പുറജാ
തികൾ്ക്കും കരുണയെ കാണിക്കും എന്നു ഇസ്രയെലർ പ്രവാ
ചക വാക്കുകളെ കൊണ്ടു അറിഞ്ഞു എങ്കിലും അത് അവൎക്ക
ഇസ്രയെലരൊടു സമത്വം വരുത്തുന്ന കരുണ ആയിരി
ക്കും എന്നു ആരും ഊഹിച്ചതും ഇല്ല. എഫെ. ൩, ൪. ൫.
കൊല. ൧, ൨൬. ൨൭. നൊക്കുക. ഈ കരുണയുടെ അതിമ
ഹത്വമുള്ള ധനം പൌൽ മെൽ എഴുതിയ വാക്കിൽ സം
ക്ഷെപിച്ചു പറയുന്നു: ക്രിസ്തൻ അവരിൽ തെജസ്സിൻ പ്ര
ത്യാശ ആകുന്നു. അതുകൊണ്ടു വിശ്വാസിയയി തീൎന്ന പുറ
ജാതിക്കാരനെ കാണുംതൊറും, ഇവൻ പണ്ടു വിഗ്രഹസെ
വിയും അശുദ്ധനും അവലക്ഷണദൊഷങ്ങളിൽ ഉരുളു
ന്നവനുമായിരുന്നു, ഇപ്പൊഴൊ വിശ്വാസത്താൽ അവ
ന്റെ ഹൃദയത്തിൽ വസിക്കുന്നു എന്നു പറവാൻ സംഗതിയു
ണ്ടു. ഇത്ര അശുദ്ധന്മാരായ മനുഷ്യരെ തന്റെ ആലയ
ങ്ങളാക്കി അവനിൽ വസിപ്പാൻ ക്രിസ്തന്നു ലജ്ജതൊന്നാത്ത
തു എന്തൊരു അതിശയമുള്ള കരുണ. യെരുശലെമിലെദെ
വാലയം പണ്ടു വിശുദ്ധമായത് എന്നു എല്ലാ ഇസ്രയെലർ
മനസ്സിൽഉറപ്പിക്കെണ്ടി വന്നു. അതിന്റെ കല്ലു, മരം, പൊന്നു
മുതലായ സാധനങ്ങൾ്ക്ക വിശെഷിച്ചു ഒരുശുദ്ധി ഉണ്ടായില്ല, [ 162 ] വിശുദ്ധ ദൈവത്തിന്റെ വാസസ്ഥലമായതിനാൽ അത്രെ
അതു ശുദ്ധമായി വന്നു. പൌൽ കൊലസ്സയിലുള്ള വിശ്വാ
സികളെ ശുദ്ധന്മാർ എന്നു പറഞ്ഞു. കൊല. ൧, 2. ൧൨. ൨൩.
അവൎക്ക സ്വന്തമായശുദ്ധി ഒന്നും ഉണ്ടായിട്ടല്ല, അവരിൽ
വസിക്കുന്ന ദെവപുത്രൻ നിമിത്തം അവർ വിശുദ്ധന്മാരായി
ദെവാലയം ശുദ്ധമുള്ളതു. ആ ആലയം നിങ്ങൾ തന്നെ ആകു
ന്നു എന്നു പൌൽ കൊറിന്ത്യരൊടു പറഞ്ഞു. ൧ കൊറി.
൩, ൧൭.

ക്രിസ്തൻ നമ്മിൽ വസിച്ചാൽ അവൻ നമുക്കും തെജസ്സി
ൻ പ്രത്യാശ ആകുന്നു. ഈ ലൊകത്തിൽ അവന്റെ ആ
ലയത്തിന്റെ പുറഭാഗം ബലക്ഷയവും ഹീനവും കുരൂപവു
മായി തൊന്നിയാലും അത് നിത്യം അങ്ങിനെ ആകുന്നില്ല,
അവന്റെ മഹത്വം ഒരു സമയം എങ്ങും അതിൽനിന്നു
ശൊഭിക്കും വിശുദ്ധന്മാരുടെ ജീവനായ ക്രിസ്തൻ പ്രത്യക്ഷ
നാകുമ്പൊൾ അവരും അവനൊടു കൂട മഹത്വത്തിൽ പ്ര
ത്യക്ഷന്മാരായി വരും. കൊല. ൩, ൪. അവൻ ആകും വ
ണ്ണം അവനെ കാണുകകൊണ്ടു അവർ അവന്നു സദൃശന്മാ
രായിവരും. ൧ യൊഹ. ൩,൨. അവരുടെ ശരീരങ്ങളും അ
വന്റെ മഹത്വമുള്ള ശരീരത്തിന്നു സമമാകും. ഫിലി.
൩, ൨൧.

അതുകൊണ്ടു നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവൊ
എന്നു നിങ്ങളെ തന്നെ ശൊധന ചെയ്വിൻ, നിങ്ങൾ കൊള്ള
രുതാത്തവരല്ല എങ്കിൽ യെശു ക്രിസ്തൻ നിങ്ങളിൽ ഇരിക്കു
ന്നു എന്നു നിങ്ങളെ തന്നെ അറിയുന്നില്ലയൊ. ൨.കൊറി. ൧൩,
൫. എന്നുള്ള പ്രബൊധനത്തെ നാമും ഒൎത്തു കൊള്ളെണം.
നമ്മുടെ ആത്മാക്കൾ സ്വന്തപക്ഷം മാത്രം അനുസരിച്ചു നി
ൎബ്ബന്ധത്താൽ അത്രെ ഗുണമായതൊന്നു വിചാരിക്കയൊ പറ
കയൊ പ്രവൃത്തിക്കയൊ ചെയ്യുന്നു എങ്കിൽ ക്രിസ്തൻ നമ്മിൽ [ 163 ] വസിക്കുന്നു എന്നു നിരൂപിക്കെണ്ടതല്ല, അതുകൊണ്ടു
അവൻ നമ്മിൽ വസിപ്പാൻ വരെണ്ടതിന്നു നാം നിത്യം അ
പെക്ഷിക്ക.

൮൬

സങ്കീ . ൧൦൩, ൧൩. അപ്പനു മക്കളിൽ കനിവുള്ള
തു പൊലെ യഹൊവെക്ക് തന്നെ ഭയപ്പെടുന്നവരി
ൽ കനിവുണ്ടു.

ദൈവം തന്റെ വചനത്തിൽ പിതാവു എന്ന പെർ
ധരിച്ചതിനാൽ നമുക്ക് തന്റെ അറിവിലെക്ക് ഒരു വഴിയെ
കാണിച്ചിരിക്കുന്നു. മനുഷ്യ വംശത്തിലും ഒരു പിതാവിന്റെ
ഹൃദയം ഇന്നപ്രകാരമുള്ളത് എന്നു നാം അറിയാമല്ലൊ.
എളിയൊടുസമമായ പിതാവും തന്റെ പുത്രന്മാരെ പീഡി
പ്പിക്കുന്ന ക്രൂരനും അല്ല, മക്കളുടെ സൌഖ്യം ജ്ഞാനത്തൊ
ടും വാത്സല്യ ദീൎഘ ക്ഷമകളൊടും കൂട അന്വെഷിക്കുന്നവ
ൻ അത്രെസ്വൎഗ്ഗസ്ഥപിതാവിനൊടുസദൃശനാകുന്നു. സൂ
ക്ഷ്മമായി നൊക്കിയാൽ അവന്നു തുല്യൻ ആരും ഇല്ലതാ
നും. മത്ഥ. ൭, ൧൧. ലൂ. ൧൧, ൧൨. പിതൃ ഹൃദയത്തിന്റെ
മുഖ്യലക്ഷണം എന്തു, അവന്നു മക്കളൊടു കനിവുണ്ടാകു
ന്നതല്ലയൊ. അപ്രകാരം യഹൊവെക്ക് തന്നെ ഭയപ്പെ
ടുന്നവരൊടു കനിവുണ്ടാകുന്നു. ഈ കനിവു ൧൦൩ാം സങ്കീ
ൎത്തനത്തിൽ വിവരമായി എഴുതി കിടക്കുന്നു. യഹൊവ പാ
പങ്ങളെ പകെക്കുന്നു എങ്കിലും ദൊഷവാൻ മനസ്താപം
ചെയ്തു അവന്റെ അടുക്കൽ തിരിച്ചു വന്നാൽ അവൻ പിഴ
കളെ ക്ഷമിച്ചു രൊഗശാന്തി വരുത്തുന്നു. അവൻ ശിക്ഷി
ച്ചു പൊരുന്നു എങ്കിലും നമ്മുടെ പാപങ്ങൾ്ക്ക തക്കവണ്ണം ന്യാ
യം വിധിക്കാതെയും പിഴകൾ്ക്ക തക്ക പകരം ചെയ്യാതെയും
ഇരിക്കുന്നു. പരീക്ഷാ സങ്കടങ്ങളെ നമുക്കു വരുത്തുന്തൊ
റും നമ്മുടെ ബലഹീനതയെ ഒൎക്കുന്നു. അവൻ നമ്മുടെ സ്വ [ 164 ] ഭാവം അറിയുന്നു, നാം മണ്ണു ആകുന്നു എന്നു ഒൎക്കുന്നു, അ
വന്റെ കരുണ നമ്മുടെ ജീവനെക്കാൾ ദീൎഘമുള്ളതും അ
വന്റെ നീതി മക്കളുടെ മക്കൾ്ക്കും അനാദിയായി എന്നെക്കു
മുള്ളതാകുന്നു. ഇത് സ്വൎഗ്ഗസ്ഥ പിതാവിന്റെ ചൊൽ
അതിനെ അറിഞ്ഞു സന്തൊഷിക്കെണ്ടതിന്നു സംഗതി ഉ
ണ്ടല്ലൊ. എന്നാൽ അവന്റെ കരുണയെ അനുഭവിപ്പാ
ൻ മനസ്സുള്ളവർ അവനെ ശങ്കിക്കയും വെണം. മനസ്സൊടെ
പാപം ചെയ്തു ദെവ കരുണയെ ദുശ്ശിലവാക്കി അവന്റെ വ
ചനങ്ങളെ തള്ളിക്കളഞ്ഞവന്നു കരുണ ഇല്ലാതെ വെറും
ന്യായ പ്രകാരമുള്ള വിധി ഉണ്ടാകും. യഹൊവ വൈരാഗ്യമു
ള്ള ദൈവവും സൎവ്വൊന്നതങ്ങളുടെ കൎത്താവും ആകുന്നു എ
ന്നുള്ള ധൎമ്മവെപ്പിനെ ഒരു നാളും മറക്കരുതു. അവന്റെ
കൊപവും അഗ്നി ജ്വാലെക്ക് ഒത്ത കണ്ണുകളും നിത്യനാശവും
ഭയങ്കര കാൎയ്യങ്ങൾ തന്നെ. ജീവനുള്ള ദൈവത്തിന്റെ ക
യ്യിൽ വീഴുന്നതു ആർ സഹിക്കും. ഇതെല്ലാം അറിഞ്ഞിട്ടു നാം
ഇന്നു അവന്റെ ഭയത്തിൽ നടന്നു, നീയും ദൈവത്തെ ഭയ
പ്പെടുന്നില്ലയൊ എന്നു പറവാൻ ആൎക്കും സംഗതി വരാതെ
ഇരിക്കെണ്ടതിന്നു അവന്നു ഇഷ്ടമുള്ളത് മാത്രം പറകയും
പ്രവൃത്തിക്കയും ചെയ്ക, ദൈവഭയം ജ്ഞാനത്തിന്റെ ആ
രംഭം, ദൈവഭയം അകൃത്യത്തെയും ഡംഭു, അഹംഭാവം,
ദുൎമ്മാൎഗ്ഗം മുതലായതിനെയും വെറുക്കുന്നു. പിതാവു എന്ന
നാമം നമ്മിൽ സ്നെഹം വരുത്തുന്നതു പൊലെ യഹൊവ എ
ന്നുള്ളതു ശങ്കയെ ജനിപ്പിക്കെണ്ടതാകുന്നു. യഹൊവ മാ
ത്രം മാറാതെ നിത്യം നില്ക്കുന്നു. നാമൊ എത്രയും ചഞ്ച
ലന്മാർ ആകുന്നു. അതുകൊണ്ടു മുഖപക്ഷം കൂടാതെ ഒരൊ
രുത്തന്റെ ക്രിയകൾ്ക്ക തക്ക ന്യായം വിധിക്കുന്ന പിതാവിനൊ
ടു അപെക്ഷിക്കുന്നു എങ്കിൽ നമ്മുടെ കുടിയിരിപ്പിന്റെ കാല
ത്തെ ഭയത്തൊടെ കഴിച്ചു കൊള്ളുക. ൧പെ. ൧,൧൭. [ 165 ] ൮൭

സങ്കീ. ൧൩൦,൩. യാഃ നീ അകൃത്യങ്ങളെ കുറിക്കൊ
ണ്ടാൽ കൎത്താവെ ആർ നില്പു.

ദൈവം വിശുദ്ധനും സൎവ്വജ്ഞാന ശക്തികളുള്ളവനും
ആകുന്നുവല്ലൊ. പാപങ്ങളെ കണക്കിടുമെങ്കിൽ ഇഹത്തി
ൽ പല സങ്കടങ്ങളെ കൊണ്ടും പരത്തിൽ നരകാഗ്നിയെ
കൊണ്ടും ശിക്ഷിപ്പാൻ കഴിയുന്നവനാകുന്നു, പിന്നെ ആ
ർ അവന്റെ മുമ്പാകെ നില്ക്കും, എല്ലാവരും നാണിച്ചും ന
ശിച്ചും പൊകുമല്ലൊ.

എന്നിട്ടും തങ്ങളുടെ പാപങ്ങളൊടുകൂട ദൈവ മു
മ്പാകെ നില്പാൻ കഴിയും എന്നു വിചാരിക്കുന്ന മനുഷ്യർ,
അനെകർ ഉണ്ടു. അവർ തങ്ങളുടെ അവസ്ഥയെ വിചാരി
ച്ചു വിസ്തരിക്കുന്നതു പൊലെ ദൈവവും ചെയ്യും, ദൈവധൎമ്മ
ത്തെ വ്യാഖ്യാനിക്കുന്നതു പൊലെ അവനും സമ്മതിക്കും എ
ന്നും മനുഷ്യരുടെ മുമ്പാകെ അവൎക്കു മാനവും കീൎത്തിയും
ഉണ്ടാകകൊണ്ടു ദൈവത്തിന്റെ ന്യായവിധിയിലും നിലനി
ല്പാൻ അല്പകാൎയ്യം അത്രെ എന്നും ബുദ്ധികെടായി വിചാ
രിക്കുന്നു. വ്യൎത്ഥപുണ്യങ്ങളിൽ ആശ്രയിച്ചു തങ്ങളുടെ അ
പരാധങ്ങളെ ചെറിയ തെറ്റുകൾ അത്രെ ആകുന്നു എന്നു
നിനെച്ചിട്ടു വിശുദ്ധ ദൈവം മനുഷ്യരിൽ വിധിക്കും പ്രകാ
രം മനസ്സിൽ ധരിക്കാതെ തങ്ങളെ തന്നെ ചതിച്ചു നടക്കുന്നു.
വിസ്താര നാളിൽ ദെവവിചാരങ്ങൾ വെറെ എന്നു കാണു
മ്പൊഴെക്കു ഈ വകയുള്ളവർ എല്ലാവരും നാണിച്ചും ഭ്ര
മിച്ചും പൊകും. തങ്ങളുടെ നെയ്ത്തുകൾ വസ്ത്രമായി തീരുകയി
ല്ല എന്നും സ്വന്ത പ്രവൃത്തികളെ കൊണ്ടു തങ്ങളെ തന്നെ
പുതപ്പിച്ചു കൂടാ എന്നും യശാ.൫൯, ൬. സ്വന്ത ക്രിയകൾ ശു
ദ്ധ ഉറവയിൽ നിന്നു ഒഴുകായ്കകൊണ്ടു വ്യാജ്യം എന്നും ദെ
വ വിധിപ്രകാരം തങ്ങൾ അരിഷ്ടന്മാരും ദരിദ്രരും കുരുടരും [ 166 ] നഗ്നന്മാരും ആകുന്നു എന്നും ഭ്രമത്തൊടു കൂട കാണും. ഇ
ങ്ങിനെ വരാതിരിക്കെണ്ടതിന്നു എന്തുവഴി, അഗാധങ്ങളിൽ
നിന്നു യഹൊവയൊടു നിലവിളിച്ചു ക്ഷമ അപെക്ഷിക്കുന്ന
ത് അല്ലാതെ വഴി ഒന്നും ഇല്ല. പിന്നെ പാപമൊചനത്തി
ന്റെ നിശ്ചയം ക്ഷണത്തിൽ കിട്ടുന്നില്ല എങ്കിൽ, ഞാൻ യ
ഹൊവയെ കാത്തിരിക്കുന്നു ഉഷസ്സിന്നായിട്ടു കാത്തിരിക്കുന്ന
വരെക്കാൾ എന്റെ ആത്മാവ് യഹൊവയെ കാത്തിരിക്കു
ന്നു എന്നു പറയെണ്ടതാകുന്നു. പിന്നെ കാത്തിരിപ്പാൻ എ
ന്തു സംഗതി, ദെവവചനം തന്നെ അതുകൊണ്ടു ദൈവവ
ചനത്തിൽ ആശ്രയിച്ചിരിക്കുന്നു എന്നു ഉറപ്പിക്കെണം.
കരുണയെലഭിച്ചിട്ടു എന്തു ചെയ്യെണം, യഹൊവയെ ഭ
യപ്പെടുക, ഭയപ്പെട തക്കവണ്ണം അവനൊടു കൂട കരുണയും
വളരെ വീണ്ടെടുപ്പും ഉണ്ടല്ലൊ, എങ്കിലും ഈ ഭയം അടി
മഭയം അല്ല, പുത്രഭയം അത്രെ ആയിരിക്കെണം. ക
രുണയും സമാധാനവും നല്കിയവൻ ക്രൂര യജമാനനല്ലല്ലൊ.
ലഭിച്ച കരുണ പൊയി പൊകാതിരിക്കെണ്ടതിന്നു ഭയപ്പെ
ടുകമാത്രം അല്ല, മനഃപൂൎവ്വമായി സ്നെഹിക്കയും വെണം.
ദെവകൃപയിലെക്കും നിത്യജീവങ്കെക്കും വഴിയെ കാ
ണിച്ച രക്ഷിതാവായ യെശുവിന്നു സ്തുതി, മാന, മഹത്വ
ങ്ങൾ ഉണ്ടാവൂതാക.

൮൮

എഫെ.൨, ൫. നാം പിഴകളിൽ മരിച്ചവരായാരെ ദൈ
വം നമ്മെ ക്രിസ്തനൊടു കൂട ജീവിപ്പിച്ചു.

ചത്തവന്നു അകത്തുനിന്നു ഒരു ഇളക്കമില്ല. പാപങ്ങളി
ൽ ചത്തവൻ ദെവ കരുണാ സമാധാനങ്ങളും യെശുക്രീസ്ത
ന്റെ സ്നെഹ വാത്സല്യങ്ങളും ഇന്ന അനുഭവങ്ങളാകുന്നു എ
ന്നു അറിയുന്നില്ല, പ്രകാശിതന്മാർ അനുഭവിച്ചു വരുന്ന സ്വ
ൎഗ്ഗീയ ദാനവും വിശുദ്ധാത്മാവിന്റെ വരങ്ങളും ദൈവത്തി [ 167 ] ന്റെ നല്ല വചനവും വരുവാനുള്ള ലൊകത്തിന്റെ അധികാ
രങ്ങളും അവന്നു മൎമ്മങ്ങൾ അത്രെ. ഇങ്ങിനെ ആത്മാവിൽ ച
ത്ത മനുഷ്യൻ ചിലപ്പൊൾ ദൈവത്തിന്റെ മൎമ്മ ശക്തിയെ
രുചിനൊക്കി ദെവ കരുണയുടെ വലിപ്പവും സ്വസ്ഥഭാവ
ങ്ങളും അസാരം അനുഭവിച്ചാലും അത് ആത്മജീവന്റെ
അടയാളങ്ങൾ അല്ല, അവൻ പുതുതായി ജനിച്ചില്ല, അതി
ന്നു പ്രാപ്തിയുള്ളവൻ എന്നത്രെ കാണിക്കുന്നു. ആത്മാവി
ൽ ചത്തവന്നു അകത്തുനിന്നു ഒരു ഇളക്കം ഇല്ല, പരിശുദ്ധാ
ത്മാവു അവനെ നടത്തുന്നില്ല, ധൎമ്മം അവനെ ദൈ വസെവെ
ക്ക് നിൎബന്ധിച്ചാലും അത് വെഗം മാഴ്കി പൊകുന്നു. നിത്യ
ത്തൊളം നിലനില്ക്കുന്ന യെശുവിന്റെ സ്നെഹവും അവനൊടു
ള്ള ചെൎച്ചയും ആലസ്യമില്ലാത്ത പ്രാൎത്ഥനയും ക്രിസ്തനൊടു
കൂട ഇരിപ്പാനുള്ള വാഞ്ഛ യും അവന്റെ വരവിന്നായുള്ള
കാത്തിരിപ്പും എന്താകുന്നു എന്ന് അവൻ അറിയുന്നില്ല. സ്ഥാ
നം, വീട്ടു കാൎയ്യം മുതലായ ക്രിയകളിൽ അവൻ ജാഗ്രതയെ കാ
ണിച്ചാലും ആത്മാവിന്റെ അവസ്ഥ മാറുന്നില്ല, ജീവനാളൊ
ക്കയും മിനക്കെട്ടു ചന്തസ്ഥലത്തിൽ നില്ക്കുന്ന പ്രകാരം നിത്യജീ
വനെ ഒർ അടിപൊലും അടുത്തു ചെല്ലുന്നില്ല.

ഇങ്ങിനെയുള്ള അവസ്ഥയെ മാറ്റി ഗുണം വരുത്തുവാൻ
എന്തുപായം, മനുഷ്യ കല്പനയും ജ്ഞാനവും കൊണ്ടു ഒരു ച
ത്ത മനുഷ്യൻ ജീവിച്ചെഴുനീല്ക്കയില്ല, ദൈവത്തിന്നല്ലാതെ
ജീവനെ കൊടുപ്പാൻ ആൎക്കും പ്രാപ്തിയില്ലല്ലൊ, അവൻ മാ
ത്രം ജീവന്റെ ഉറവു, അവന്റെ വചനത്തിൽ അവന്റെ ജീ
വനും ഉണ്ടു അതുകൊണ്ടത്രെ അവൻ മനുഷ്യരെ ജീവിപ്പി
ക്കുന്നതു. പിന്നെ ഉരു പാപിയെ ജീവിപ്പിക്കുമ്പൊൾ അവൻ
തന്റെ ആത്മാവെ കൊണ്ടു യെശുക്രിസ്തന്റെ ഐക്യതയി
ലെക്ക് അവനെ വരുത്തുന്നു. അതുകൊണ്ടു പൌൽ എഴുതി
യതു: ദൈവം നമ്മെ ക്രിസ്തനൊടു കൂട ജീവിപ്പിച്ചതു അത് [ 168 ] എങ്ങിനെ എന്നാൽ, നാം ക്രിസ്തനിൽ ആശ്രയിച്ചു വി
ശ്വസിക്കുമ്പൊൾ തന്നെ അവൻ പുനരുത്ഥാനത്തിൽ ക്രി
സ്തന്നു വന്ന ജീവനിൽനിന്നു ഒരു അംശം നമുക്ക് തന്നു. അ
തുകൊണ്ടു മുന്തിരി കൊമ്പുകൾ വള്ളിയിൽനിന്നു വെണ്ടു
ന്ന രസം കുടിച്ചു വളരുന്നതു പൊലെ വിശ്വാസികൾ ക്രി
സ്തന്റെ ജീവനിൽനിന്നു ശക്തിയെ കൈക്കൊണ്ടു ജീവി
ച്ചു ദൈവം സകലത്തിലും സകലവും ആകുവൊളം വളരുക
യും ചെയ്യുന്നു.

നാം ജീവനൊടിരിക്കുന്നു എന്ന പെർ മാത്രം ഉണ്ടൊ,
അല്ലെങ്കിൽ ദെവജീവൻ നമ്മിൽ വാഴുന്നുവൊ എന്നു പ
രീക്ഷിച്ചു നൊക്കെണ്ടതിന്നു സംഗതി ഉണ്ടു. ലൊകത്തിൽ
അനെക പുണ്യ കാഴ്ചകളെ കാണുന്നു, പുറമെ നൊക്കിയാ
ൽ എല്ലാം ശരി എങ്കിലും അല്പം മാത്രം പരീക്ഷിക്കും എ
ങ്കിൽ ഒരു പൊരുൾ കാണുന്നില്ല, ദൈവം സൎദ്ദിയിലെ സ
ഭയുടെ ദൂതനൊടു പറഞ്ഞതു; വെളി. ൩൧. ൪. ഒൎത്തുകൊ
ൾക: ദൈവജീവൻ ഇല്ലാതെ എത്ര ശൊഭിച്ചാലും സാര
മില്ല എന്നെ പറയാവൂ; ചത്തവൻ സ്വൎഗ്ഗീയ ജീവന്നു യൊ
ഗ്യനല്ലല്ലൊ.

൮൯

യൂദ. ൨൧ നമ്മുടെ കൎത്താവായ യെശുക്രിസ്തന്റെ
കനിവെ, നിത്യജീവനായിട്ടു പാൎത്തുകൊൾവിൻ.

എനിക്ക് കനിവു ലഭിച്ചു എന്നു പൌൽ പറഞ്ഞു, അപ്ര
കാരം തിമൊത്ഥ്യനും തീതനും പ്രശംസിച്ചു എന്നിട്ടും
പൌൽ നിങ്ങൾ്ക്ക കരുണ, കനിവു സമാധാനം ഉണ്ടാക എന്നു
അവൎക്ക എഴുതിയത്. കരുണലഭിച്ചവൻ അധികം കിട്ടു
വാൻ നൊക്കെണ്ടതാകുന്നുവല്ലൊ. അതുകൊണ്ടു യൂദാവും
വിശ്വാസികൾ്ക്ക കരുണയും സമാധാന, സ്നെഹങ്ങളും നിങ്ങ
ൾ്ക്ക വൎദ്ധിക്കുമാറാക എന്നും പൌൽ ഒനെസിഫരന്റെ [ 169 ] കുഡുംബത്തിന്നു കൎത്താവ് കരുണയെ കൊടുക്കുമാറാക എന്നും
എഴുതിയത്. കരുണ ദൈവത്തിൻ സല്ക്രിയകളുടെ ഉറവാകു
ന്നു. അവന്റെ കരുണയാൽ മനുഷ്യൻ ജനിക്കുന്നു, ശ്വാസം
ഇട്ടു ദെഹത്തിന്റെ ആവശ്യങ്ങളെ അനുഭവിക്കുന്നു. അവൻ
ഒരു പാപിയെ വിളിച്ചു അനുതാപ വിശ്വാസങ്ങളിലെക്ക് വ
രുത്തി പാപങ്ങളെ ക്ഷമിച്ചു തന്റെ പുത്രനാക്കുന്നതു കരുണ
യാലത്രെ ആകുന്നു. അതെല്ലാം ലഭിച്ചവൻ പൌലിന്നു സ
മമായി എനിക്ക് കരുണ ലഭിച്ചു എന്നു പറഞ്ഞു. യൂദാ പ്രബൊ
ധിപ്പിച്ച പ്രകാരം കൎത്താവായ യെശുക്രിസ്തന്റെ കരു
ണെക്കായി കാത്തിരിക്കാം. ദൈവം തന്റെ ക്രിയയെ ആത്മാ
വിൽ തുടങ്ങി വളരെ വിശ്വാസ്യത, ജ്ഞാന, ക്ഷമകളൊടു
കൂട നടത്തി പൂരിപ്പിച്ചും വിശുദ്ധനടപ്പിന്നു സ്ഥിരീകരിച്ചും
ദിവസെന നീതിമാന്നു പാപങ്ങളെ ക്ഷമിച്ചും അവനെ ആ
ശ്വസിപ്പിച്ചും ഉപദെശിച്ചും സ്വൎഗ്ഗീയതെജസ്സിന്റെ സുഖ
പ്രവെശനത്തിന്നു ഒരുക്കിയും അവന്റെ ദെഹത്തെയും നിത്യ
ജീവന്നായി എഴുനീല്പിച്ചും തന്റെ രാജ്യം നിത്യാവകാശമാ
ക്കി കൊടുക്കും കൊള്ളുന്നതു. ഇതെല്ലാം ദൈവകരുണക
ളുടെ ഒരു മാല തന്നെ. അവസാന നാൾ കഴിഞ്ഞശെഷം വി
ശ്വാസികൾ്ക്ക നിരന്തരമായി അനുഭവിപ്പാനുള്ള സന്തൊഷ
ങ്ങളും മറാത്തതും അളന്നു കൂടാത്തതുമായ ദെവകരുണയി
ൽനിന്നു ഒഴുകി വരുന്നതു. ദൈവം കടക്കാരനായിട്ടല്ല കരു
ണയെ കൊടുക്കുന്നതു, ഞാൻ അതിന്നു പകരം കൊടുക്കെണ്ട
തിന്നു എന്നെ മുമ്പിട്ടവൻ ആർ, ആകാശത്തിൻ കീഴെ എല്ലാ
ടവുമുള്ളതു എനിക്കുള്ളതാകുന്നു എന്നു അവന്റെ വാക്കു.
യൊബ്. ൪൧, ൧൧. അവന്റെ മുമ്പാകെ സൃഷ്ടികളൊ
ക്കയും എത്രയും ഹീനമുള്ളവ തന്നെ, അവറ്റിൽ ഒന്നിനെ
കൊണ്ടു അവന്നു ഒരു ആവശ്യവും ഇല്ല, അവൻ എല്ലാസ
ൎവ്വ ജീവന്റെ ഉറവാകുന്നു എങ്കിലും സൃഷ്ടികൾ്ക്ക അവനെ [ 170 ] കൊണ്ടു നിത്യം ആവശ്യം ഉണ്ടു ദൈവം മാത്രം നല്ലവൻ, ജ്ഞാ
നശക്തികളുള്ളവനുമാകുന്നു. സൃഷ്ടികൾ്ക്ക വല്ല നന്മ ഉണ്ടെങ്കി
ൽ അവനിൽ നിന്നു കിട്ടിയതു ദൈവം തന്റെ ശക്തിയുള്ള
വചനം കൊണ്ടു സൃഷ്ടികളെ വഹിക്കുന്നില്ല എങ്കിൽ നാശത്തി
ന്നു അല്ലാതെ മറ്റൊരു വഴി ഇല്ല സ്പഷ്ടം. ദൈവം മാത്രം യ
ഹൊവ, ഇരുന്നവനും ഇരിക്കുന്നവനും വരുവാനുള്ളവനും യു
ഗാദികാലങ്ങളിലെക്ക് ഒരു മാറ്റം പറ്റാതെ നില്ക്കുന്നവനും
ആകുന്നു, അവന്റെ സംവത്സരങ്ങൾ്ക്ക ഒരു അവസാനമില്ല;
മനുഷ്യരൊ മൎത്യപ്പുഴുക്കൾ അത്രെ. അതു കൊണ്ടു അവന്റെ
കരുണെക്ക് കാത്തിരിക്കുന്നതു അവൎക്ക അയൊഗ്യം.ഈ ദിവ
സത്തിലും നാം അവന്റെ കരുണയെ നൊക്കിപാൎക്ക, ദാവിദ്
രാജാവൊടു കൂട, യഹൊവയെ ഞാൻ ജീവിക്കെണ്ടതിന്നു നി
ന്റെ ആൎദ്രകരുണകൾ എങ്കലെക്ക് വരുമാറാക, നിന്റെ ധ
ൎമ്മം അല്ലൊ എന്റെ സന്തൊഷം അകുന്നു, ൧൧൯ാം സ
ങ്കീ. ൭൭. എന്നു മനഃപൂൎവ്വമായി അപെക്ഷിക്ക.

൯൦

൨കൊറി. ൬,൨. ഇതാ സുപ്രസാദകാലം, ഇതാ ഇന്നു ര
ക്ഷാദിവസം.

മശീഹപ്രവാചകന്റെ വായാൽ പിതാവിനൊടു ഇഷ്ട
മുള്ള കാലത്തു എന്റെ പ്രാൎത്ഥനയെ നിന്നൊട് ആകുന്നു, നി
ന്റെ കരുണയുടെ ബഹുത്വത്താലും നിന്റെ രക്ഷയുടെ സത്യത്താ
ലും എന്നെ ചെവികൊള്ളെണമെ എന്നു അപെക്ഷിച്ചു. സ
ങ്കീ. ൬൯. ൧൩. അതിന്നു പിതാവു പ്രവാചകൻ മുഖാന്തരം ഇ
ഷ്ടമുള്ള കാലത്തു ഞാൻ നിന്നെ ചെവികൊണ്ടു രക്ഷയുടെ നാ
ളിൽ ഞാൻ നിണക്ക് സഹായിച്ചു ഭൂമിയെ സ്ഥിരപ്പെടുത്തു
വാനും ശൂന്യമായുള്ള അവകാശങ്ങളെ അനുഭവിപ്പാനും ഞാ
ൻ നിന്നെ കാത്തു ജനത്തിന്റെ ഉഭയസമ്മതമായി നല്കും എ
ന്നു ഉത്തരം പറഞ്ഞു. യശാ.൪൯.൮ പൌൽ കൊറിന്ത്യരൊടു [ 171 ] ഈ വാക്കുകളെ ഒൎമ്മ വരുത്തീട്ടു, ഇതാ സുപ്രസാദകാലം ഇതാ
ഇന്നു രക്ഷാദിവസം എന്നെഴുതി. ദൈവപുത്രൻ താഴ്മയൊ
ടു കൂട പിതാവിനൊടു അപെക്ഷിച്ചു ഉത്തരം ലഭിച്ച സമയം
പ്രസാദകാലം ആയിരുന്നു, അന്നു പിതാവിന്റെ നല്ല ഇഷ്ടം
പുത്രനിൽ ആവസിച്ചു രണ്ടു വട്ടം അവൻ അതിനെ ഉറപ്പിച്ചു.
ഇവൻ എന്റെ പ്രിയപുത്രനാകുന്നു ഇവനിൽ എനിക്ക് ന
ല്ല ഇഷ്ടം ഉണ്ടു എന്നു സാക്ഷ്യം കൊടുക്കയും ചെയ്തു. യെ
ശു നിമിത്തം ദൈവത്തിന്റെ നല്ല ഇഷ്ടം മനുഷ്യരിലും പ
രന്നു വന്നു അവൻ ജനിക്കുമ്പൊൾ അല്ലൊ, ദെവദൂതർ അ
ത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വവും ഭൂമിയിൽ സ
മാധാനവും മനുഷ്യരിൽ നല്ല ഇഷ്ടവും ഉണ്ടായിവരെണ
മെ എന്നു പാടി സ്തുതിച്ചു. ഈ ഇഷ്ടകാലം ഇന്നെയൊളം
നീണ്ടുവന്നു പുതിയ നിയമകാലം എല്ലാം കരുണയെ ല
ഭിപ്പാനുള്ള ഇഷ്ടകാലം തന്നെ. അതു രക്ഷയുടെ നാ
ളും ആകുന്നു. ശത്രുക്കളിൽ നിന്നും യെശുവിനെ പിതാവു
രക്ഷിച്ചു തന്റെ വലഭാഗത്തു നിൎത്തിയപ്പൊൾ തന്നെ അ
വന്റെ രക്ഷയുടെ ദിവസം ആയിരുന്നു. യെശു നമുക്കു ര
ക്ഷയായി തീൎന്നുവല്ലൊ, അവന്റെ നാമം അതിന്നു സാ
ക്ഷി. അവന്മൂലമല്ലൊ രക്ഷാകരമായ കരുണ വിശ്വാസി
കൾ്ക്ക പ്രകാശിതമായി വരുന്നുവല്ലൊ, ലൊകാവസാനത്തൊ
ളം ഉള്ള കാലം എല്ലാം രക്ഷാദിവസം തന്നെ.

പൌൽ പുതിയനിയമകാലം ഇഷ്ടകാലവും രക്ഷാ
നാളും എന്നു വിളിച്ചത് എങ്ങിനെ, മറ്റൊരു സ്ഥലത്തു
അവൻ നാളുകൾ ദൊഷമുള്ളവയാകുന്നു എന്നു എഴുതി
യല്ലൊ. എഫെ. ൫, ൧൬. പിന്നെ അവസാനകാലം പ്ര
ത്യെകം കഷ്ടകാലമായി വരും എന്നു പല സ്ഥലങ്ങളിൽ
കാണുന്നുവല്ലൊ. ൨ തിമൊ.൩, ൧. വെളി. ൮, ൧൩. മറ്റും നൊ
ക്കുക. ഈ വാക്കുകളിൽ വിപരീതം ഏതുമില്ല, പുറമെയുള്ള [ 172 ] യനുഷ്യന്നു പുതിയനിയമ കാലം കഷ്ടകാലം നിശ്ചയം. അ
കത്തുള്ളവനൊ ഇഷ്ടകാലവും രക്ഷാനാളും അത്രെ. അ
വിശ്വാസികളിൽ ശിക്ഷകൾ ഒരൊന്നു വരികകൊണ്ടും നീ
തിമാന്മാരും ഒരൊ പരീക്ഷകളെ അനുഭവിക്കെണ്ടിവരിക
കൊണ്ടും അതു കഷ്ട കാലം തന്നെ എങ്കിലും ദൈവം വിശ്വാ
സികളെ ഒരൊ സങ്കടങ്ങളിൽനിന്നു രക്ഷിക്ക കൊണ്ടും
പരീക്ഷകളിൽ ജയിച്ചു നില്പാൻ ശക്തിയെ അവൎക്ക ന
ല്കുകകൊണ്ടും അത് ഇഷ്ടകാലവും രക്ഷാനാളും ആകു
ന്നു. സങ്കടം കൂടാതെ രക്ഷയുമില്ല, രണ്ടും തമ്മിൽ നല്ലവ
ണ്ണം ചെരുന്നു. ഈ സമയത്തെ നാം എങ്ങിനെ ചെലവാ
ക്കെണം, പ്രത്യെകം പ്രാൎത്ഥനയിൽ തന്നെ; യെശുവും അ
ങ്ങിനെ ചെയ്തുവല്ലൊ, അവനാൽ സ്വൎഗ്ഗം തുറന്നു ദൈവത്തി
ന്റെ അടുക്കൽ പൊകെണ്ടതിന്നു വഴി ഉണ്ടാക കൊണ്ടു ദൈ
വത്തിന്നു നിത്യം സ്തൊത്രം ഉണ്ടാവൂതാക.

൯൧

൧ കൊറി. ൧൫, ൫൫.൫൬. ഹെ മരണമെ, നിൻ
വിഷമുള്ളു എവിടെ, പാതാളമെ നിൻ ജയം എവി
ടെ, മരണത്തിൻ മുള്ളു പാപം തന്നെ, പാപത്തിൻ ശ
ക്തിയൊ ധൎമ്മം അത്രെ.

പ്രവൃത്തി, വിചാരം, അറിവു, ജ്ഞാനം ഇത്യാദി ഇല്ലാ
ത്ത സ്ഥലം പാതാളം തന്നെ. പ്രസം.൯, ൧൦. അതു
കാണാത്ത ലൊകത്തിൽ ഇരിക്കുന്നു. പാതാളചാരങ്ങൾ
ക്രിസ്തസഭെക്ക് പ്രതികൂലമായിരിക്കുന്നു. മത്ത.൧൬, ൧൮.
സ്വൎഗ്ഗം മീതെയും പാതാളം താഴെയും ഇരിക്കുന്നു മത്ത.
൧൧, ൨൩ പഴയനിയമത്തിലെ നീതിമാന്മാർ സങ്കടങ്ങ
ളിൽ അകപ്പെട്ടു പിന്നെയും സന്തൊഷിപ്പാൻ സംഗതി വ
രുന്തൊറും അവർ പാതാളത്തിൽ കിഴിഞ്ഞു അതിൽനിന്നു
എന്നെയും കയറി വന്ന പ്രകാരം പറഞ്ഞു. ൧ശമു. ൨, ൬ [ 173 ] സങ്കീ. ൧൮, ൬. ൩൦, ൪.൮൬, ൧൩. ൧൧൬, ൩. മരണത്തി
ന്റെ ശെഷം യെശുവിൻ ആത്മാവും പാതാളത്തിൽ ഇ
റങ്ങി പൊയി. അത് വളരെ വിസ്താരമുള്ള സ്ഥലം ആകുന്നു.
അതി ഭയങ്കരമുള്ള അംശത്തിന്നു കീഴെ പാതാളം എന്ന
പെർ. ൫മൊ. ൩൨, ൨൨. ധനവാന്റെ ആത്മാവു പാതാളത്തി
ൽ അഗ്നിജ്വാലയുടെ ബാധ അനുഭവിക്കെണ്ടിവന്നു. ലൂ.
൧൬, ൨൩. ൨൪. അതിന്നു കുഴി. യശ. ൪൧, ൧൫. എന്നും കാ
രാഗൃഹം എന്നും ൧ പെ.൩,൧൯.പെരുകൾ ഉണ്ടു. പാതാ
ളം സകലവും തൃപ്തിവരാതവണ്ണം വിഴുങ്ങി കളഞ്ഞു. സുഭ.
൩൦, ൧൬. തടവുകാരുടെ ആത്മാക്കൾ്ക്ക പിന്നെയും ശരീര
ങ്ങളിലെക്ക് മടങ്ങിപൊവാൻ സമ്മതിക്കാതെ ഇരിക്കുന്നു.
യൊബ്. ൭, ൯. അത് അതിന്റെ ജയം ആകുന്നു. അവസാ
നനാളിൽ പാതാളം മരിച്ചവരെ പുരപ്പെടീക്കെണ്ടി വന്നിട്ടു
അഗ്നി തടാകത്തിലെക്ക് തള്ളപ്പെടും ജീവപുസ്തകത്തിൽ പെ
രുകൾ എഴുതി കാണാത്ത തടവുകാരും അഗ്നിചൂളയിൽ വീ
ഴും. വെളി. ൨൦, ൧൪. ൧൫. അതു തന്നെ നരകം.

പാതാളത്തിൽ വീണാൽ മരണത്തിന്റെ മുള്ളുകൊ
ണ്ടു മുറിവെല്ക്കും. നീതിമാന്മാരുടെ ആത്മാക്കൾ പാതാളത്തി
ൽ വീഴുന്നില്ല, എങ്കിലും ശരീരങ്ങൾ്ക്ക അങ്ങിനെ തന്നെ മുറിവു കൊ
ണ്ടു. ആ മുള്ളു പാപം തന്നെ, പാപത്തിന്റെ ശക്തി ധൎമ്മം അ
ത്രെ. ധൎമ്മം കൂടാതെ പാപം കണക്കിടപ്പെടുന്നില്ല എന്നു പൌ
ൽ പറയുന്നു. രൊമ.൫, ൧൩. ജീവന്നു മരണവും സ്വ
ൎഗ്ഗത്തിന്നു പാതാളവും പ്രതികൂലമായിരിക്കുന്നു. നീതിമാന്മാ
രുടെ ഉയിൎപ്പിങ്കൽ മരണം ജയത്തിൽ വിഴുങ്ങപ്പെട്ടു ഈ
വാക്കിന്നു നിവൃത്തി ഉണ്ടാകും എന്നു പൌൽ പറഞ്ഞു അന്നു
തന്നെ നീതിമാന്മാരുടെ ശരീരങ്ങൾക്കും ഒരു ബലഹീനത ഇല്ലാ
ത്ത ജീവൻ അവകാശമായി വരും. മരണമെ, നിൻ വിഷമുള്ളു
എവിടെ, നീതിമാന്മാൎക്കും മരണഹെതുവായ പാപം എവിടെ [ 174 ] അതുമുഴുവനും മാച്ചു കളഞ്ഞു നീങ്ങി പൊയി. പാതാളമെ നി
ന്റെ ജയം എവിടെ, നീതിമാന്മാർ മരണത്തിൽ നിന്നു നിത്യ
ജീവനിലെക്ക് കടന്നിരിക്കകൊണ്ടു പാതാളത്തിന്നു ജയം ഉണ്ടാ
യില്ല. നമ്മുടെ കൎത്താവായ യെശു ക്രിസ്തനെകൊണ്ടു നമുക്ക ജയം
നല്കുന്ന ദൈവത്തിന്നു സ്തൊത്രം എന്നു പൌൽ ചെൎത്തു പറയുന്നു. നാം
നീതിന്മാരായിതീൎന്നു എങ്കിലെ ഈ ജയഘൊഷത്തിൽ ചെ
ൎന്നു പാടെണ്ടതിന്നു ന്യായം ഉണ്ടു. അതു കൊണ്ടു നാം ഈ ദിവസ
ത്തിലും യെശുവിന്റെ നീതിക്കായി ഒടുക. അവന്റെ ശരീരത്തി
ലെ സത്യ അവയവങ്ങളായി തീരെണ്ടതിന്നു വിശ്വാസസ്നെ
ഹാദികളിൽ ഉറച്ചുനിന്നു കൎത്താവിനെ മുഴു മനസ്സു കൊണ്ടു
സെവിച്ചു പൊരുക.

൯൨

ഗലാ.൨.൨൨. എന്നെ സ്നെഹിച്ചു എനിക്കു വെണ്ടി
തന്നെത്താൻ ഏല്പിച്ചു തന്ന ദെവപുത്രങ്കലെ വിശ്വാ
സത്തിൽ ഞാൻ ജീവിക്കുന്നു.

ഞാൻ ദൈവത്തിന്നായി ജീവിക്കുന്നു എന്നു പറഞ്ഞ ഉട
നെ ഞാൻ ദെവപുത്രങ്കലെ വിശ്വാസത്തിൽ ജീവിക്കുന്നു എ
ന്നു പൌൽ ചൊല്ലിയതിനാൽ, ദൈവത്തിന്നു ജീവിപ്പാൻ മ
നസ്സുള്ളവൻ ദെവപുത്രനിലെ വിശ്വാസത്തിൽ ജീവിക്കെണ
മെന്നും ഈ വിശ്വാസത്തിൽ ജീവിക്കുന്നവനത്രെ ദൈവത്തി
ന്നു ജീവിക്കുന്നു എന്നും ദെവപുത്രങ്കലെ വിശ്വാസത്തിൽ
അത്രെ പാപമുള്ള മനുഷ്യന്നു ദൈവത്തിന്റെ സന്നിധി
യിൽ ചെല്ലുവാൻ ന്യായം ഉണ്ടെന്നും ബൊധിക്കെണ്ടതാകു
ന്നു. ഈ വിശ്വാസം ആദിയിൽ ഹീനവും ചഞ്ചലവുമുള്ള
താകുന്നു എങ്കിലും നീതിക്കായി എണപ്പെടുന്നു, മങ്ങി കത്തു
ന്ന തിരിയെ ദൈവം കെടുക്കുന്നില്ല നിശ്ചയം. വിശ്വാസ വള
ൎച്ചെക്കായി ക്ഷമയൊടെ കാത്തിരിക്കുന്നു. പൌലിന്റെ
വിശ്വാസം ശക്തിയുള്ളതായി തന്റെ സകല നടപ്പിൽ പ്ര [ 175 ] കാശിച്ചിരുന്നതു. അവൻ ജഡത്തിൽ ജീവിച്ചിരുന്നതു ദെ
വപുത്രനിലെ വിശ്വാസത്തിൽ ജീവിച്ചിരുന്നു. വിശ്വാസമുള്ള
പൌൽ ദെവപുത്രനെ എങ്ങിനെ വിചാരിച്ചു എന്ന ചൊദ്യ
ത്തിന്നു, അവൻ എന്നെ സ്നെഹിച്ചു എന്നു താൻ ഉത്തരം പറ
ഞ്ഞു. ദെവപുത്രൻ പൌലിനെ എപ്പൊൾ സ്നെഹിച്ചു, സ്വൎഗ്ഗ
ത്തിൽനിന്നു അവനെ വിളിച്ചു അവന്റെ പാപങ്ങളെ ക്ഷമി
ച്ചു കണ്ണുകളെ തുറന്നു പരിശുദ്ധാത്മാവിനെ തന്ന സമയം മാ
ത്രമൊ, അന്നു യെശു പൌലിനെ സ്നെഹിച്ചു നിശ്ചയം. പൌ
ൽ കരുണ കിട്ടിയതിന്റെ ശെഷം യെശുവിനെയും സ്നെ
ഹിച്ചു എങ്കിലും യെശുവിന്റെ സ്നെഹം അന്നു അല്ല തുട
ങ്ങിയതു, പൌൽ അവനെ അറിയാത്തസമയവും അവൻ
അവനെ സ്നെഹിച്ചു. അവൻ അളവില്ലാത്ത സ്നെഹം മൂ
ലം തന്നെത്താൻ നാമെല്ലാവൎക്കും വെണ്ടി ഏല്പിച്ചു കൊ
ടുത്ത സമയം പൌലിനെയും നമ്മെയും സ്നെഹിച്ചു, സ്നെഹി
തന്മാൎക്കു വെണ്ടി ജീവനെ വെച്ചു കളഞ്ഞതിൽ അധികം ആ
രും സ്നെഹിക്കുന്നില്ലല്ലൊ. നാം പാപികളായിരുന്നപ്പൊ
ൾ ക്രിസ്തൻ നമുക്കുവെണ്ടി മരിച്ചതിനാൽ ദൈവം തന്റെ
സ്നെഹം നമ്മിൽ പ്രകാശിപ്പിച്ചു. ഇത് പൌൽ വിശ്വസി
ച്ചു, ഈ വിശ്വാസം അവന്റെ ഹൃദയത്തിൽ നിറഞ്ഞു, അതി
നെ തന്നെ അവൻ ദെവപുത്രനിലെ വിശ്വാസത്താൽ ജീ
വിച്ചിരുന്നത്.

വിശാസം കൂടാതെ പുതിയ ജീവനെ കിട്ടെണ്ടതിന്നും
യെശുവിൻ ജീവനെ കൂടാതെ വിശ്വാസത്തെ പ്രാപി
ക്കെണ്ടതിന്നും വിചാരിച്ചു പ്രയാസപ്പെടുന്നവർ അനെക
ർ ഉണ്ടു. അവർ സ്വന്ത പ്രയത്നം കൊണ്ടു നിത്യജീവനെ
സമ്പാദിക്കെണ്ടതിന്നു നൊക്കുന്നു, അല്ലെങ്കിൽ യെശു ത
ങ്ങളെ രക്ഷിച്ചു നിത്യജീവനെ ലഭിക്കെണ്ടതിന്നു തങ്ങ
ൾ്ക്ക ആശ ഉണ്ടെന്നു പറഞ്ഞിട്ടും താന്തൊന്നികളായി നട [ 176 ] ക്കുന്നു; ഇരുവകക്കാർ തങ്ങളെ ചതിക്കുന്നു പരിശുദ്ധാ
ത്മാവിന്റെ വ്യാപാരത്താൽ യെശുവിന്റെ ജീവൻ വി
ശ്വാസം മൂലം നമ്മിൽ പ്രകാശിക്കുന്നില്ല എങ്കിൽ നാം എ
ങ്ങിനെ അവനിൽ ജീവിപ്പാൻ കഴിയും, തങ്ങൾ്ക്കായി ജീ
വിക്കുന്നവരുടെ വിശ്വാസം വ്യൎത്ഥം, അവരുടെ ആശ
യൊ ചതി അത്രെ എന്നു നിശ്ചയമായി അറിയാം.

൯൩

൨തെസ്സ. ൩,൩ കൎത്താവു വിശ്വസ്തൻ, അവൻ
നിങ്ങളെ സ്ഥിരീകരിച്ചു ദുഷ്ടനിൽനിന്നു കാത്തു
കൊള്ളും.

വിശ്വാസികൾ എല്ലാവരും വീരന്മാർ ആകുന്ന പ്രകാ
രം കാണുന്നില്ല. എങ്കിലും ബലക്ഷയമുള്ള വിശ്വാസി ലൊ
ക വിദ്യാകൌശലങ്ങൾ നിറഞ്ഞ പ്രാകൃതനിൽ ഉത്തമ
ൻ തന്നെ. ഇരുവരിലെ വ്യത്യാസം വെളിച്ചവും അന്ധകാരവും,
ജീവനും മരണവും, ദെവസ്നെഹിതനും ദെവത്യക്തനും ത
മ്മിൽ അകന്നിരിക്കുന്നത പൊലെ ആകുന്നു. എന്നിട്ടും നി
ത്യം ബലക്ഷയമുള്ളവനായിരിക്കുന്നതു ശരിയല്ല, ഒരൊ
രുത്തരുടെ ജീവകാലത്തിൽ പലവിധ പരീക്ഷകളും നട
ത്തെണ്ടുന്ന ക്രിയകളും അനുഭവമായി വരുന്നു. അതിന്നു ആ
ത്മശക്തി വെണമല്ലൊ; തനിക്ക് സ്വൎഗ്ഗത്തിൽ നിന്നു തരപ്പെ
ടാതിരുന്നാൽ മനുഷ്യന്നു ഒന്നും കൈക്കൊൾ്വാൻ കഴിയാ
യ്കകൊണ്ടു, പൌൽ തെസ്സലനീക്യരൊടു കൎത്താവു വിശ്വസ്ത
ൻ, അവൻ നിങ്ങളെ സ്ഥിരീകരിക്കും എന്നു എഴുതിയതു
മറ്റു അനെക സ്ഥലങ്ങളിൽ ദെവവചനം ഇതിന്നു സാ
ക്ഷിയായി നില്ക്കുന്നു. പൌൽ തെസ്സലനീക്യൎക്ക ദൈ
വത്തിന്റെ വിശ്വാസ്യതയെ ഒൎമ്മ വരുത്തി സ്ഥിരതയും സ
ങ്കെതവുമായിരിക്കുന്ന കരുണയിൽ ആശ്രയിക്കെണ്ടതിന്നു അ
വരെ ഉത്സാഹിപ്പിക്കുന്നു. ഒരു വൈദ്യൻ ദീനക്കാരന്നു പാ [ 177 ] തി സൌഖ്യം വരുത്തി വിട്ടു പൊയാൽ വിശ്വസ്തൻ അല്ലല്ലൊ,
വഴി കാണിക്കുന്നവൻ വനമദ്ധ്യത്തിൽ വഴിപൊക്കനെ വി
ടുമെങ്കിൽ വിശ്വസ്തനൊ, നമ്മുടെ ദൈവവും രക്ഷിതാവും
ഇസ്രയെലിൻ വിശുദ്ധനും അപ്രകാരമുള്ളവനല്ല; പൂൎണ്ണ
സൌഖ്യം വരുവൊളം അവൻ തന്നാലെ ആത്മാക്കളെ നൊ
ക്കയും തികവു വരുവൊളം അവൎക്ക തന്റെ ജീവനെ നല്ക
യും ഒട്ടം തികഞ്ഞു സ്വസ്ഥതയിൽ പ്രവെശിക്കുവൊളം അ
വർ നടക്കെണ്ടുന്ന വഴിയെ കാണിച്ചു അവരെ പഠിപ്പിക്ക
യും കുട്ടികൾക്ക ആകുന്ന സമയം പാലും വളൎന്നതിന്റെ ശെ
ഷം ശക്തിയുള്ള ആഹാരവും നല്കി നല്ല ഇടയനായി സ്വ
ഭുജം കൊണ്ടു കുഞ്ഞാടുകളെ ചെൎത്തു മാറിൽ ചുമന്നു ഗൎഭമു
ള്ളവറ്റെ പതുക്കെ നടത്തുകയും ചെയ്യുന്നുവല്ലൊ. ദൊഷ
ത്തിന്നു അവൻ ആരെയും പരീക്ഷിക്കാതെ അവനിൽ ആശ്ര
യിക്കുന്നവൎക്ക പരീക്ഷകളിൽ ജയിച്ചു നില്പാൻ സഹായി
ക്കുന്നു. അവന്റെ നുകം ലഘുവായും ചുമടു ഘനമില്ലാത്ത
തായും ഇരിക്കുന്നു. അവൻ വിശ്വാസികളെ കരുണാസത്യ
ങ്ങൾ നിറഞ്ഞ വഴിയിൽ നടത്തി ദുഷ്ടനിൽ നിന്നു രക്ഷിക്ക
യും ശക്തിയുള്ള രാജാവായി പരിപാലിച്ചു പിശാചി
നെ ജയിക്കെണ്ടതിന്നു ധരിപ്പിക്കയും ചെയ്തു കൊണ്ടിരിക്കു
ന്നുവല്ലൊ. സത്യവിശ്വാസിക്ക് ജയം കൊള്ളുക, കരുണ
യിൽ വളരുക, അവസാനത്തൊളം വിശ്വസ്തനായിരിക്ക മു
തലായത് കഴിയാത്ത കാൎയ്യം എന്നു വിചാരിപ്പാൻ സംഗതി
ഉണ്ടൊ, ഹൃദയം കൊണ്ടു യെശുവെ വിട്ടു കൈ കരുവിക്ക് വെ
ച്ചു പിന്നൊക്കം ചാരി ഉണൎച്ച, പ്രാൎത്ഥനകളിൽ ആലസ്യം
പൂണ്ടു സ്വന്ത ബുദ്ധിശക്തികളിൽ ആശ്രയിക്കുന്നവൻ വി
ശ്വാസത്തിൽ സ്ഥിരമായി നില്ക്കാതെയും ആത്മമരണത്തിൽ വീ
ഴാതെയും ഇരിക്കെണ്ടതിന്നു സൂക്ഷിച്ചു നൊക്കുന്നതു അത്യാവ
ശ്യം തന്നെ. [ 178 ] ൯൪

എപ. ൨,൯. കൎത്താവ് ഭക്തന്മാരെ പരീക്ഷയി
ൽനിന്നു ഉദ്ധരിപ്പാൻ അറിയുന്നു.

കൎത്താവായ യെശു മനുഷ്യനായി കിഴിഞ്ഞു നടന്ന സ
മയം പല പരീക്ഷകളെ സഹിക്കെണ്ടി വന്നു. എങ്കിലും പാ
പമില്ലാത്തവൻ ആയതിനാൽ സ്വന്തമൊഹങ്ങൾ അവനെ
ആകൎഷിച്ചു വശീകരിക്കാതെ പരീക്ഷകളെല്ലാം പുറത്തു
നിന്നു നെരിട്ടു വരുന്തൊറും അവൻ ഒരു കുറ്റവും ആതങ്ക
വും ഇല്ലാത്ത കുഞ്ഞാടായി പൊർ ഏറ്റു ജയം കൊള്ളു
കയും ചെയ്തു. ഒരു മനുഷ്യൻ ശുദ്ധനാകും അളവിൽ പാ
പത്തെ പകെച്ചു വിശ്വസ്തനും ശക്തനുമായി പരീക്ഷകളെ
പരിഭവിക്കുന്നതു. പരീക്ഷകൾ അവന്നു ഒരൊ സങ്കടങ്ങളെ
വരുത്തുന്നു എങ്കിലും ഭയം കൂടാതെ അവൻ അവറ്റെ നെ
രിട്ടു നില്ക്കുന്നു. പൌൽ പരീക്ഷയിൽ അകപ്പെട്ട ശിഷ്യ
ന്മാരെ ജാഗരണത്തൊടെ ഇരിപ്പിൻ, വിശ്വാസത്തിൽ സ്ഥി
രമായിരിപ്പിൻ, പുരുഷന്മാരായി നടപ്പിൻ, ശക്തന്മാരാ
യിരിപ്പിൻ എന്നു ധൈൎയ്യത്തൊടെ ഉത്സാഹിപ്പിക്കുന്നു. ൧
കൊറി.൧൬, ൧൩. യെശുവും വെളി. ൨,൩. അവരെ ഏഴു
വാഗ്ദത്തങ്ങളെ കൊണ്ടു ജയത്തിന്നായി ഉറപ്പിച്ചത്. സക
ല പരീക്ഷകളിൽ നിന്നു ഒരു നഷ്ടം വരാതെ ഉദ്ധാരണം
പ്രാപിക്കുന്നതു ഉചിതം തന്നെ. അവരെ ഉദ്ധരിപ്പാൻ പ്രാ
പ്തിയുള്ളവൻ ആർ, എന്ന ചൊദ്യത്തിന്നു പെത്രൻ കൎത്താവു
ഭക്തന്മാരെ പരീക്ഷയിൽ നിന്നു ഉദ്ധരിപ്പാൻ അറിയുന്നു
എന്നു പറയുന്നു. അവൻ അതിന്നു തക്ക വഴികളെയും സമ
യങ്ങളെയും അറിയുന്നു. ഇപ്രകാരം ദാവിദ് രാജാവിനെ
എല്ലാ ശത്രുക്കളിൽനിന്നും പ്രത്യെകം ശൌലിന്റെ കയ്യി
ൽനിന്നും ഉദ്ധരിച്ചു. സങ്കീ.൧൮. ഇങ്ങിനെ അവൻ ഈ
ജീവകാലത്തിൽ തനിക്കുള്ളവരെ അനെക പരീക്ഷകളിൽ [ 179 ] നിന്നു വിടുവിക്കുന്നു. എന്നിട്ടും പരീക്ഷകളെല്ലാം ഇഹത്തി
ൽ തന്നെ നീങ്ങി പൊകും എന്നു വിചാരിക്കെണ്ടാ, പരത്തി
ൽ വസിക്കുന്ന വിശുദ്ധന്മാരുടെ ആത്മാക്കൾ മാത്രം പരീ
ക്ഷ ഇല്ലാത്തവരും ആകുന്നു; അവിടെ മാത്രം നിത്യസ്വ
സ്ഥത തുടങ്ങും. പാപത്തിൽ അകപ്പെട്ട മനുഷ്യൎക്ക എ
ല്ലാം പരീക്ഷയായി തീരുന്നു. അവർ പരദീസയിൽ ആയാ
ലും അതിന്റെ പുറത്തു ദൂരത്തിൽ പാൎത്താലും പാപത്തി
ന്റെ ദാസന്മാരായി തീൎന്നത് കൊണ്ടു പരീക്ഷകളുടെ നടുവി
ൽ തന്നെ ഇരിക്കുന്നു. അങ്ങിനെ ദൈവത്തിന്നു നല്ല ഇഷ്ടം
തൊന്നി പരീക്ഷ കൂടാതെ എങ്ങിനെ വിശ്വാസ്യതയെ കാ
ട്ടും. അതു കൊണ്ടു അവർ വിശ്വസ്തന്മാർ തന്നെ എന്നു കാണി
ക്കെണ്ടതിന്നു ദൈവം അവരെ പരീക്ഷിപ്പാൻ പിശാചിന്നു
സമ്മതിച്ചു ജയിച്ചു നില്പാൻ പ്രാപ്തിയും കൊടുത്തു. ആ പരീ
ക്ഷയിൽ അവർ തൊറ്റുപൊയി കഷ്ടം. ആ പരീക്ഷയു
ടെ ഫലങ്ങളിൽ നിന്നു അവരെ ഉദ്ധരിപ്പാൻ ഒരു രക്ഷി
താവു വന്നതിന്റെ ശെഷം അവനിലെ വിശ്വാസ സ്നെ
ഹങ്ങളും സ്ഥിരമായിരിക്കുന്നു എന്നു കാണിക്കെണ്ടതിന്നു
പരീക്ഷകൾ ഈ നാളൊളം അവനിൽ നീങ്ങാതെ നില്ക്കു
ന്നു. പിന്നെ ദൈവത്തെ സ്നെഹിക്കുന്നവർ മുന്നിൎണ്ണയത്താ
ൽ വിളിക്കപ്പെട്ടവർ. ആയവൎക്ക സകലവും പരീക്ഷകളും
കൂടി നന്മെക്കായി സഹായിക്കുന്നു. രൊമ. ൮.൨൮. എന്നു
അറിയുന്നുവല്ലൊ.

൯൫

രൊമ. ൮, ൨൬. വെണ്ടും പൊലെ നാം പ്രാൎത്ഥിക്കെ
ണ്ടത്, ഇന്നത് എന്നറിയാ; ആത്മാവു തന്നെ ഉച്ച
രിയാത്ത ഞരക്കങ്ങളെ കൊണ്ടു നമ്മുടെ പക്ഷം എ
ടുക്കുന്നു താനും.

വെണ്ടും പൊലെ പ്രാൎത്ഥിക്ക എന്നുള്ളതു, ചിലർ [ 180 ] വിചാരിക്കുന്നതു പൊലെ അല്പ കാൎയ്യം അല്ല, ഒരു മാ
തിരി പ്രാൎത്ഥനയെ ചമെച്ചു ദൈവത്തൊടു പറയുന്നതു
വിഷമം അല്ല നിശ്ചയം. എങ്കിലും പലപ്പൊഴും വെണ്ടും
പൊലെ പ്രാൎത്ഥിക്കെണ്ടതിന്നു പരിശുദ്ധാത്മാവിന്റെ
നിയൊഗം അത്യാവശ്യം തന്നെ. വിശ്വാസ, സ്നെഹ,
താഴ്മകളിൽ നിന്നല്ലൊ പ്രാൎത്ഥന വരെണ്ടു, ഈ വരങ്ങ
ളെ മനുഷ്യന്നു കൊടുപ്പാൻ പ്രാപ്തിയുള്ളവൻ ആർ, പ്രാ
ൎത്ഥനയിൽ ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു അ
വന്നു തക്ക മനസ്സു കൊടുക്കുന്നവൻ ആർ, പരിശുദ്ധാ
ത്മാവ് അല്ലയൊ. പാപനിദ്രയിൽ നിന്നു ഉണൎന്നു എഴു
നീല്ക്കുന്നവന്നു ആത്മാവു തുണയായി വന്നു വെണ്ടും പൊലെ
പ്രാൎത്ഥിപ്പാൻ പഠിപ്പിച്ചു കൊടുക്കുന്നു. നീതീകരണം മൂലം
ഹൃദയത്തിൽ പകൎന്നു വന്നിട്ടു പരിശുദ്ധാത്മാവു തന്നെ ദൈ
വത്തിന്നു ഇഷ്ടമുള്ള പ്രാൎത്ഥനകളുടെ ഉറവു. അതുകൊ
ണ്ടു പുതുതായി ജനിച്ചവർ സ്വന്ത ബലഹീനതകളെ ഏ
റ്റു പറയുന്നതു അത്യാവശ്യം തന്നെ. വെണ്ടും പൊലെ പ്രാ
ൎത്ഥിക്കെണ്ടത് ഇന്നതെന്നു നാം അറിയുന്നില്ല. ഇങ്ങിനെ
പൌലും ഏറ്റു പറഞ്ഞുവല്ലൊ. പ്രാൎത്ഥനയിലും ബല
ഹീനതെക്ക് തുണനില്ക്കുന്ന ആത്മാവിൽ മുറ്റും ആശ്രയി
ക്കുന്നതു തന്നെ നല്ലൂ. ആത്മാവു പ്രാൎത്ഥിക്കുന്നവന്റെ സ്ഥാ
നത്തിരുന്നു അവനിൽനിന്നു അപെക്ഷകളെ ഉച്ചരിക്കു
ന്നു. പ്രാൎത്ഥിക്കുന്നവന്റെ ബുദ്ധിയും ഇഷ്ടവും സ്വാധീ
നമാക്കി അവന്റെ പ്രാൎത്ഥനകളെ ആവശ്യത്തിന്നു ത
ക്കതാക്കുകയും ചെയ്യുന്നു. എന്നിട്ടും പലപ്പൊഴും ഞെ
രിക്കവും അറിയായ്മയും ഹെതുവായി വെണ്ടും പൊലെ പ്രാ
ൎത്ഥിക്കെണ്ടതിന്നു വാക്ക് എത്തായ്ക കൊണ്ടു ആത്മാവു
ഉച്ചരിയാത്ത ഞരക്കങ്ങളെ കൊണ്ടു നമ്മുടെ പക്ഷം എ
ടുക്കുന്നു. നാം ദിവസെന സ്വൎഗ്ഗസ്ഥ പിതാവെ, നിന്റെ [ 181 ] നാമം പരിശുദ്ധമാക്കപ്പെടെണമെ, നിന്റെ രാജ്യം വരെ
ണമെ, നിന്റെ ഇഷ്ടം ചെപ്പൈടെണമെ എന്നും മറ്റും
പ്രാൎത്ഥിക്കുന്നു; ഈ അപെക്ഷകളുടെ അൎത്ഥവും അല്പം
അറികയും ചെയ്യുന്നു എങ്കിലും ദെവനാമവും അതിന്റെ
ശുദ്ധീകരണവും ദെവരാജ്യവും അതിന്റെ ഭാവി മഹത്വ
വും ദെവെഷ്ടവും അതിന്റെ നിവൃത്തിയും സൂക്ഷ്മമായി
ഇന്നതെന്നു ആൎക്ക അറിയാം. ഇങ്ങിനെ ഈ അപെക്ഷ
കളിൽ ആത്മാവിന്റെ ഭാവം വാക്കുകളിൽ പരം ആകു
ന്നു. ഉച്ചാരണം ഉണ്ടെങ്കിലും ഉച്ചരിയാത്ത ഞരക്കങ്ങൾ്ക്കും
ആത്മാവിന്നു സ്ഥലം വെണ്ടുവൊളം ഉണ്ടു നിശ്ചയം.

൯൬

രൊമ.൫,൫.ദെവസ്നെഹം നമുക്കു നല്കിയ വി
ശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നി
രിക്കുന്നു.

മനുഷ്യർ ദെവകരുണയെ തൊട്ടു പല വക ആശ്ചൎയ്യ
മുള്ള നിരൂപണങ്ങളെ മനസ്സിൽ ധരിച്ചു പലപ്പൊഴും തെ
റ്റിപ്പൊകുന്നു. ചിലർ ദൈവം കരുണാവാനായിട്ടു നമ്മെ
രക്ഷിപ്പാൻ നിശ്ചയിച്ചത് മനസ്സിൽ ഉറപ്പിച്ചാൽ മതി എ
ന്നു വിചാരിച്ചു ലഘു ബുദ്ധികളായി നടക്കകൊണ്ടു ദെവ ക
രുണയുടെ അനുഭവം ഇന്നത് എന്നു പറവാൻ പ്രാപ്തി ഇ
ല്ലാത്തവർ ആകുന്നു. മറ്റു ചിലർ തങ്ങളുടെ ഹൃദയങ്ങളി
ലെ പരിശുദ്ധാത്മാവിന്റെ വ്യാപാരം മാത്രം ദെവകരു
ണ എന്നു നിശ്ചയിച്ചു അതിന്റെ അനുഭവത്തിന്നു തക്കവ
ണ്ണം അവരുടെ വിശ്വാസത്തിന്റെ അവസ്ഥ ഇരിക്കുന്നു.
വെറെ ചിലർ ഒരൊരൊ പുണ്യ ക്രിയകളെയും പ്രത്യെകം
നിത്യജീവനെയും സമ്പാദിക്കെണ്ടതിന്നു ദൈവം ഒരു സഹാ
യത്തിന്നായി തന്റെ കരുണയെ വെറുതെ ദാനം ചെയ്യു
ന്നു എന്നു നിനെക്കുന്നു. മറ്റു ചിലർ സല്ക്രിയകളെ കൊ [ 182 ] ണ്ടു ദെവകരുണയെ സമ്പാദിക്കെണ്ടതിന്നു നൊക്കുന്നു. മ
റ്റൊരു പക്ഷം, ഈ ജീവകാലത്തിൽ ദെവകരുണയെ ല
ഭിക്കുന്നതു കഴിയാത്ത കാൎയ്യം അത്രെ എന്നു നിരൂപിക്കു
ന്നു. പൌൽ അപൊസ്തലന്റെ ഉപദെശം ഈ വകെക്ക്
വിരൊധമായിരിക്കുന്നു: ദെവകരുണയും മാനുഷക്രിയകളും
ഒരുനാളും തമ്മിൽ ഒക്കുന്നില്ല എന്നും രൊമ.൧൧, ൬. ൪,൪
൫. നീതീകരിക്കപ്പെടുന്നതും കരുണയിൽ നിലനില്ക്കുന്നതും വി
ശ്വാസം മൂലം പ്രവെശം ലഭിക്കുന്നതും ഒന്നു അത്രെ ആകു
ന്നു എന്നും നീതിമാൻ ദെവതെജസ്സിൽ ആശയിങ്കൽ മാ
ത്രമല്ല, സങ്കടങ്ങളിലും പ്രശംസിക്കുന്നു കാരണം സങ്കടങ്ങ
ൾ വിശ്വാസിയിൽ ദെവതെജസ്സിന്റെ ലബ്ധിയെ സാധിപ്പി
ച്ചുറപ്പിക്കുന്നു എന്നും രൊമ.൫, ൧.൪. അവന്റെ പ
ക്ഷം. ദെവസ്നെഹമല്ലൊ, നമുക്കു നല്കിയ വിശുദ്ധാത്മാ
വിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നു. യെശുക്രി
സ്തങ്കലെ വിശ്വാസം മൂലം ദൈവം മനുഷ്യരുടെ പാപങ്ങ
ളെ കണക്കിടാതെ കനിവു തൊന്നി ക്ഷമിക്കുന്നു. വിശുദ്ധാ
ത്മാവിനാൽ തന്റെ സ്നെഹം അവന്റെ ഹൃദയത്തിൽ പക
ൎന്നു തന്റെ വാത്സല്യ കരുണകളെ രുചിനൊക്കുവാൻ സം
ഗതി വരുത്തുന്നത്. ഈ സ്നെഹ പകൎച്ച കൂടാതെ മനുഷ്യൻ
എത്ര പ്രയത്നം കഴിച്ചന്വെഷിച്ചാലും സ്ഥിരനിശ്ചയത്തൊ
ടും സന്തൊഷത്തൊടും മനുഷ്യരുടെ മുമ്പാകെ ഉള്ള
പ്രശംസയൊടും കൂട എനിക്ക് കരുണ ലഭിച്ചിരിക്കുന്നു എ
ന്നുറപ്പിപ്പാൻ ഒരുനാളും കഴികയില്ല, ദെവസ്നെഹത്തെ
രുചിനൊക്കിയവനൊ ഒന്നും സംശയിക്കാതെ ദൈവം ത
നിക്കു കരുണയുള്ള പിതാവായി തീൎന്നു എന്നു നിശ്ചയ
മായി അറിഞ്ഞു ദെവകരുണ എന്നുള്ള ഉറവിൽ നിന്നു ദിവ
സെന പുതിയ നന്മകളെ അനുഭവിച്ചു വരിക കൊണ്ടു എൻ
ദൈവമെ നിന്റെ സ്നെഹത്തെ ഇന്നു തന്നെ എന്റെ ഹൃദയ [ 183 ] ത്തിൽ പകൎന്നു തരെണമെ എന്ന് അപെക്ഷിപ്പാൻ എ
ല്ലാവൎക്കും സംഗതി ഉണ്ടല്ലൊ.

൯൭

൧യൊഹ. ൨,൨൫. നിത്യ ജീവൻ എന്നുള്ളതു,
അവൻ നമുക്കു പറഞ്ഞു തന്ന വാഗ്ദത്തം ആകുന്നു.

യെശു തന്റെ ആടുകളെ കൊണ്ടു ഞാൻ അവൎക്ക നി
ത്യ ജീവനെ കൊടുക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. യൊഹ.
൧൦, ൨൮. നിത്യജീവൻ എന്നുള്ളത്, അവൻ നമുക്കു പറ
ഞ്ഞു തന്ന വാഗ്ദത്തമാകുന്നു എന്നു യൊഹനാൻ എഴു
തുമ്പൊൾ പക്ഷെ ആ വാക്കുകളെ ഒൎത്തിട്ടുണ്ടായിരുന്നു.
ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ലഭിച്ചു വരുന്ന സകല
നന്മകളിൽ മുഖ്യമായതു നിത്യജീവൻ തന്നെ. അങ്ങിനെ
പൌൽ അപൊസ്തലനും പറഞ്ഞിരിക്കുന്നു, പാപത്തി
ൻ ശമ്പളമല്ലൊ മരണമത്രെ. ദൈവത്തിൻ കൃപാവരമൊ,
നമ്മുടെ കൎത്താവായ യെശുക്രിസ്തനിൽ നിത്യജീവൻ ത
ന്നെ. രൊമ. ൬, ൨൩. യെശുവും അവസാനനാളിൽ വിധി തീ
ൎച്ചയെ ലഭിക്കുന്ന നീതിമാന്മാരെ കൊണ്ടു അവർ നിത്യജീ
വങ്കലെക്ക് പൊകും എന്നത്രെ പറഞ്ഞത്. മത്ത.൨൫, ൪൬.
ഈ ഭൂമിയിലും ജീവനുള്ള മനുഷ്യരും മൃഗജാതികളും ഉ
ണ്ടു എങ്കിലും അല്പകാലം ജീവിച്ചതിന്റെ ശെഷം അ
വർ ക്ഷയിച്ചുപൊകുന്നു. ചാകാനുള്ളവർ മരിച്ചവരുടെ
പൊടിയിന്മെൽ നടക്കുന്നു. ആയിരം മനുഷ്യർ വസിക്കു
ന്ന ദിക്കിൽ ആയിരങ്ങളുടെ ശവങ്ങൾ ദ്രവിച്ചു കിടക്കുന്നു.
എന്നിട്ടും ഈ ഹീനമായ ജീവനെ മനുഷ്യർ എത്ര മാനി
ക്കുന്നു, ഒരു കള്ളനിൽ പരമശിക്ഷയെ കഴിക്കുന്നത് എ
ങ്ങിനെ, അവന്നു ജീവഹാനി വരുത്തുന്നതിനാലല്ലൊ. ഈ
ഹീനമായ ജീവന്നു ഇത്ര വിലയുണ്ടെങ്കിൽ നിത്യജീവന്നു എ
ത്ര അധികം അവിടെയല്ലൊ ദൈവം എല്ലാവരുടെ ക [ 184 ] ണ്ണുകളിൽ നിന്നു അശ്രുക്കളെല്ലാം തുടെച്ചു കളയും, ഇനി
മരണം ഇല്ല, ഖെദവും മുറവിളിയും പ്രയാസവും ഇനി ഇ
ല്ല, ഒന്നാമത്തെവ കഴിഞ്ഞു പൊയല്ലൊ. വെളി. ൨൧, ൪.
ആ ജീവന്റെ ബലം ആൎക്കു പറയാം; ദൈവത്തിന്നു നിത്യ
വും ജീവനും ഉള്ളവൻ എന്ന പെർ ഉണ്ടു. മരണത്തിന്റെ ക
ഴിവും ഇല്ലാത്ത ചാകായ്മ അവന്റെ പക്കൽ മാത്രം ഇരി
ക്കുന്നു. അവൻ ജീവന്റെ ഉറവു തന്നെ. അതു കൊണ്ടു നി
ത്യ ജീവനെ ലഭിച്ചു ദെവകരുണയാൽ ചാറ്റായ്മയെ ധരി
ച്ചിരിക്കുന്നവൻ ദൈവത്തൊടു സദൃശൻ. ആദിയിലല്ലൊ
ദൈവം മനുഷ്യനെ നിത്യജീവന്നായിട്ടു സൃഷ്ടിച്ചു. പാപത്താ
ലത്രെ മരണം ലൊകത്തിൽ പുക്കു, പാപം നീങ്ങി പൊകു
മളവിൽ മരണവും ജയത്തിൽ വിഴുങ്ങപ്പെടും. മനുഷ്യനൊ,
യെശുവിനാൽ പൂൎവ്വാവസ്ഥയെ പ്രാപിക്കും. നമുക്കു നിത്യ
ജീവനുണ്ടാകെണ്ടതിന്നല്ലൊ, ക്രിസ്തൻ മരിക്കയും ജീവിച്ചെ
ഴുനീല്ക്കയും ചെയ്തു. അവൻ സത്യവും വിശ്വാസവുമുള്ള സാ
ക്ഷിയായിട്ടു തന്റെ ആടുകൾ്ക്ക നിത്യജീവനെ കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു. ആടുകൾ ഈ ലൊകത്തിൽ ഇരിക്കുന്ന സ
മയം ആയതിനെ നിവൃത്തിപ്പാൻ ആരംഭിച്ചും ഇരിക്കുന്നു. വി
ശ്വാസത്താൽ അവൎക്കു കിട്ടുന്നത് നിത്യജീവൻ തന്നെ. അവരു
ടെ ശരീരങ്ങളും അക്ഷയത്തെയും ചാകായ്മയെയും ധരി
ക്കുമ്പൊഴെക്കു വാഗ്ദത്തത്തിന്നു തികഞ്ഞ നിവൃത്തി ഉണ്ടാ
കും. ശരീര മരണത്തിന്നായി നിത്യജീവന്റെ ആശയൊടു
കൂടെ കാത്തിരിക്കുന്നവൻ ധന്യൻ.

൯൮

രൊമ.൫, ൯. യെശുവിന്റെ രക്തത്താൽ നീതീകരിക്കപ്പെ
ട്ടിട്ടു നാം ഇപ്പൊൾ അവനാൽ കൊപത്തിൽ നിന്നു എത്ര
അധികം രക്ഷിക്കപ്പെടും.

യെശുക്രിസ്തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടവന്നു ശി [ 185 ] ക്ഷാവിധി ഒന്നുമില്ല, ദെവതെജസ്സിൻ ആശയിങ്കലും സ
ങ്കടങ്ങളിലും പ്രശംസിപ്പാൻ പ്രാപ്തിയുള്ളവനാകുന്നു. ശിക്ഷ
കൾ ഒരൊന്നു അവന്റെമെൽ വന്നാലും ദെവകൊപം കല
ൎന്നിട്ടല്ല, സ്നെഹത്തിന്നു കുറികളായിട്ടത്രെ വരുന്നു. എബ്ര.
൧൨,൫. ന്യായവിധി നാളിൽ ദെവകൊപം അവന്റെ മെ
ൽ വീഴുകയില്ല നിശ്ചയം. ഇതെല്ലാം വിചാരിച്ചാൽ നീതീ
കരണം അല്പ കാൎയ്യമല്ല, നിത്യത്തൊളം നിലനില്ക്കുന്ന ഫ
ലങ്ങളൊടും ചെൎന്നതാക കൊണ്ടു അതിന്റെ നിശ്ചയം ഹൃദ
യത്തിൽ ഉറപ്പായി വരും മുമ്പെ യെശുനാമം ധരിച്ചവനാരും
ആശ്വസിക്കരുതെ. പരീശന്മാർ ചെയ്തതുപൊലെ തങ്ങളെ
നീതികരിച്ചു കള്ളസമാധാനത്തെ വരുത്തുന്നവൎക്ക കഷ്ടം. ദെ
വകൊപത്തിൽ നിന്നും ധൎമ്മ കല്പനകളിൽനിന്നും ഒഴിഞ്ഞു
ഒഴിഞ്ഞുപൊവാൻ അവൎക്ക എന്തൊരു വഴി, ദൈവം പാ
പങ്ങളെ കണക്കിടുമെങ്കിൽ ആയിരം ചൊദ്യങ്ങൾ്ക്ക ഉത്ത
രം ഒന്നു മാത്രം പറഞ്ഞു കൂട അല്ലൊ. കപടമില്ലാത്ത വി
ശ്വാസത്തൊടു കൂട യെശുവിന്റെ രക്തം ആധാരമാക്കി പി
ടിച്ചു തന്റെ അനെക പാപങ്ങളുടെ നീക്കത്തിന്നു അതു
തന്നെ മതി എന്നു ദെവമുമ്പാകെ താഴ്മയൊടും സ്ഥിരത
യൊടും കൂട ഏറ്റു പറഞ്ഞാൽ സ്വൎഗ്ഗസ്ഥപിതാവു തൻ
പുത്രന്റെ മാനത്തിന്നായി പാപങ്ങളെ ക്ഷമിച്ചു ശി
ക്ഷകളിൽ നിന്നൊഴിച്ചു അഭക്തരെയും അവിശ്വാസിക
ളെയും ഭക്ഷിച്ചു കളയുന്ന കൊപത്തെയും നീക്കി കരുണാ
സത്യങ്ങളെയും സ്ഥിരമായ സമാധാനത്തെയും നിത്യജീവ
ന്റെ നിശ്ചയത്തെയും ഹൃദയത്തിൽ ഉറപ്പിച്ചു കൊടുക്കുന്നു.
അതു കൊണ്ടു യെശുവിന്റെ രക്തത്താൽ നീതീകരിക്കപ്പെ
ട്ടിട്ടു ഐഹിക കഷ്ട സങ്കടങ്ങളിലും മരണസമയത്തിലും
ആശ്വസിച്ചു സന്തൊഷിപ്പാൻ സംഗതി ഉണ്ടു. യെശുവി
ന്റെ പ്രത്യക്ഷതെക്ക നൊക്കി പാൎക്കുന്നവൎക്ക കഷ്ടങ്ങളും [ 186 ] മരണവും കൂടലാഭമത്രെ. അവസാനനാളിൽ ആകാശ
ഭൂമികളും വെന്തുപൊയാലും കൎത്താവായ യെശു എ
ല്ലാ മനുഷ്യരുടെ ന്യായാധിപതിയായി വെളിപ്പെട്ടു
ക്രിയകൾ്ക്ക തക്ക ശിക്ഷ കഴിച്ചാലും നീതിമാന്നു ഭയം ഒ
ന്നും വെണ്ടാ. അവൻ കൊപത്തിൽ നിന്നു രക്ഷിക്കപ്പെ
ടുമല്ലൊ. ദെവകൊപം നാശം വരുത്തുന്നത നിശ്ചയം,
എങ്കിലും അതിൽ നിന്നു രക്ഷിക്കപ്പെടുന്നവനെ ഒ
ന്നും തൊടുന്നില്ലല്ലൊ; ആകയാൽ കൎത്താവായ യെ
ശുവെ ഈ ദിവസത്തിലും നിന്റെ രക്തത്താൽ എനിക്ക്
നീതീകരണം ലഭിച്ചു എന്നുള്ള നിശ്ചയം മനസ്സിൽ
ഉറപ്പിച്ചു പിശാചിന്റെ നെരെയുള്ള പൊരാട്ടത്തി
ന്നു ശക്തിയെയും ഹൃദയസൌഖ്യത്തിന്നു വെണ്ടുന്ന ദി
വ്യ സമാധാനത്തെയും കല്പിച്ചു തരെണമെ.

൯൯

ഫിലി.൩,൮. എൻ കൎത്താവായ യെശു ക്രി
സ്തന്റെ അറിവിലെ മികവു നിമിത്തം ഞാൻ എ
ല്ലാം ഛ്ശെദം എന്നു വെക്കുന്നു.

ജന്മപാപത്തിൽ നിന്നു മുളെച്ചു ഡംഭു നിമിത്തം
മനുഷ്യർ മിക്കവാറും ഉൾസുഖത്തിന്റെ ഹെതു ത
ങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു വിചാരി
ച്ചു പലവഴിയായി ദൈവത്തിന്റെ മുമ്പാകെ ത
ങ്ങളുടെ സ്വന്തനീതിയെ സ്ഥാപിപ്പാൻ നൊ
ക്കുന്നു. യഹൂദന്മാർ അബ്രഹാമിന്റെ സന്തതിക
ളായി ചെല ഏറ്റു ധൎമ്മ കല്പനകളെ ആചരിക്കകൊ
ണ്ടു തങ്ങളെ നീതിമാന്മാർ എന്നെണ്ണി ഡംഭിക
ളായി ശെഷമുള്ളവരെ നിന്ദിക്കയും ചെയ്തു. ക്രിസ്ത്യാ
നർ പലരും ഒരൊ പുണ്യ കൎമ്മങ്ങളെയും വിദ്യാകൌ
ശലങ്ങളെയും മുന്നിട്ടു, ദെവനീതിക്ക് അതുതന്നെ [ 187 ] പൊരും എന്നു വിചാരിച്ചു ചതിച്ചു പൊകുന്നു. ആങ്ക
ട്ടെ ദൈവത്തിന്റെ നിയൊഗം വെറെ, യെശു ക്രിസ്തൻ മാ
ത്രം നമുക്കു ദൈവത്തിൽ നിന്നു ജ്ഞാനവും നീതിയും വിശുദ്ധീ
കരണവും വീണ്ടെടുപ്പുമായി ഭവിച്ചു എന്നത്രെ. മനുഷ്യ
ർ എത്ര നല്ലവരായി നടപ്പാൻ നൊക്കിയാലും യെശു
വിന്റെ അനുസരണത്തൊളവും കുറ്റമില്ലാത്ത കഷ്ട മ
രണങ്ങളൊളവും അവരുടെ പുണ്യങ്ങൾ ഒരു നാളും എ
ത്തുകയില്ല. ആശ്വാസം ലഭിച്ചു ദൈവത്തിന്റെ മുമ്പാകെ
ധൈൎയ്യമായി നിന്നു രക്ഷയെ പ്രാപിപ്പാൻ യെശുവെ
മാത്രം നൊക്കി ആശ്രയിക്കയും വെണം തന്റെ പുത്രനിൽ
മാത്രം മനുഷ്യൎക്ക നീതിയും ഉപാഗമനം ശുദ്ധീകരണവും
നിത്യജീവനും വരെണമെന്നു പിതാവായ ദൈവത്തിന്റെ
മനസ്സിൽ നിൎണ്ണയം. പരിശുദ്ധാത്മാവിന്റെ സഹായാത്താ
ൽ ഈ ജ്ഞാനം വൎദ്ധിക്കും അളവിൽ മനുഷ്യൻ സ്വന്ത
പ്രയത്നത്താൽ ഉണ്ടാക്കിയ നീതിയെ ഛ്ശെദം എന്നു വിചാ
രിച്ചു നിത്യ നഷ്ടം ഉണ്ടാകരുതെന്നു വെച്ചു മുഴുമനസ്സൊ
ടെ തള്ളികളയുന്നു. ആയത് തങ്ങളുടെ ദാരിദ്രത്തെ അ
റിഞ്ഞു താഴ്മയൊടെ ഏറ്റു പറയുന്നവൎക്ക മാത്രം കഴിയും.
അതു കൊണ്ടു ഒരു സങ്കടം കൂടാതെ യെശുവിന്റെ ജ്ഞാ
നവും നീതിയും ശുദ്ധീകരണവും ആൎക്കും ലാഭമായി വരികയി
ല്ല. ക്രിസ്തനെ നൊക്കീട്ടു ധൎമ്മത്തിൽനിന്നു നമ്മുടെ നീതിയെ
അല്ല, ക്രിസ്ത വിശ്വാസത്തിൽ നിന്നുള്ളതായി വിശ്വാസത്തി
ന്നു ദൈവത്തിങ്കന്നു വരുന്ന നീതിയെ കൈക്കൊണ്ടു അവനി
ൽ കാണപ്പെടെണ്ടതു. ഫിലി.൩,൯. ഇങ്ങിനെ സ്വന്തമായ
തെല്ലാം ഛ്ശെദം എന്നു വിചാരിക്കുന്നവൎക്ക ദൈവത്തിന്നുള്ള
തെല്ലാം ലാഭമായി നിത്യ സൌഖ്യത്തെ വരുത്തുന്നു. അനെ
കർ നാനാവിദ്യാവിശെഷങ്ങളിൽ ലയിച്ചു പൊയാലും യെ
ശു ക്രിസ്തന്റെ അറിവിനെ വശത്താക്കുവാൻ നൊക്കായ്കകൊണ്ടു [ 188 ] തങ്ങളുടെ വിദ്യകളൊടു കൂട നശിച്ചു പൊകെയുള്ളു. പൌൽ അ
പൊസ്തലനും യെശുവിനെ അറിയും മുമ്പെ യഹൂദന്മാരുടെ ഗു
ണ വിശെഷങ്ങളിൽ ആശ്രയിച്ചു സ്വന്തനീതിയിൽ ഡംഭിച്ചു
നടന്നു എങ്കിലും പരിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ
ക്രിസ്തനെ അറിഞ്ഞ ഉടനെ എല്ലാം ഛ്ശെദം എന്നു വെച്ചു തള്ളു
കയും ചെയ്തു. ഈ കാൎയ്യത്തിൽ അവന്നു സമമുള്ളവരാവാൻ
ശ്രമിക്കുന്നവർ മാത്രം ജ്ഞാനികൾ; സ്വന്ത ജ്ഞാനത്തിലും
ഗുണവിശെഷങ്ങളിലും ആശ്രയിക്കുന്നവർ എല്ലാവരും
ഭൊഷന്മാരത്രെ.

൧൦൦

എഫെ. ൧,൧൭. നമ്മുടെ കൎത്താവായ യെശു ക്രി
സ്തന്റെ ദൈവവും തെജസ്സുടയ പിതാവുമായവൻ
നിങ്ങൾക്ക തന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെ
ളിപ്പാടിന്റെയും ആത്മാവെ തരെണ്ടുന്നതിന്നു അപെ
ക്ഷിക്കുന്നു.

മനുഷ്യർ തങ്ങളുടെ ബുദ്ധിവിശെഷം നിമിത്തം
പലപ്പൊഴും ഡംഭിച്ചു പൊകകൊണ്ടു ശലൊമൊ രാജാ
വു, നിന്റെ പൂൎണ്ണഹൃദയത്തൊടും യഹൊവയിൽ ആ
ശ്രയിക്ക, നിന്റെ ബുദ്ധിയിൽ ചാരുകയും അരുതു; സുഭാ.
൩,൫. എന്നു ഒരൊരുൎത്തക്ക ബുദ്ധി ഉപദെശിച്ചു പറഞ്ഞ
തല്ലാതെ, ദൈവവചനം പല സ്ഥലങ്ങളിൽ ജ്ഞാനത്തി
ന്റെ ആരംഭമായ ദെവഭയത്തിൽ കുറവുള്ളവരെല്ലാവ
രെയും ഭൊഷന്മാർ എന്നു വിളിക്കുന്നു ദൈവം സ്വൎഗ്ഗരാ
ജ്യത്തിന്റെ രഹസ്യങ്ങളെ ലൌകീക വിദ്വാന്മാരിൽ നി
ന്നു മറെച്ചു ശിശുക്കൾ്ക്ക വെളിപ്പെടുത്തിയിരിക്കുന്നു എ
ന്നു യെശുവിന്റെ വാക്കു. മത്ത. ൧൧, ൨൫. പിന്നെ
പ്രാണമയനായ മനുഷ്യൻ ദെവാത്മാവിന്റെ വ കൈക്കൊ
ള്ളുന്നില്ല എന്നു പൌൽ ഉപദെശിക്കുന്നു. യാക്കൊ [ 189 ] ബ് അപൊസ്തലനൊ ജ്ഞാനത്തിൽ കുറവുള്ളവരൊ
ടു, ഔദാൎയ്യമായി കൊടുക്കുന്ന ദൈവത്തൊടു യാചിക്കെണ്ടു
ന്നതിന്നു ബുദ്ധി പറയുന്നു. യാകൊ.൧,൫. ഈ ജ്ഞാ
നം ഉയരത്തിൽ നിന്നുള്ളത് എന്ന് അറിയിക്കുന്നു. യാകൊ.
൩,൭. ദൈവം ഈ ജ്ഞാനം എങ്ങിനെ കൊടുക്കുന്നു: ത
ന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെ
യും ആത്മാവെ നല്കുന്നതിനാൽ അത്രെ. പരിശുദ്ധാത്മാ
വിന്നു തന്റെ ക്രിയകൾ്ക്കു തക്ക പെരുകൾ പലതും വെദത്തി
ൽ എഴുതിക്കിടക്കുന്നു: സകല സത്യത്തിലെക്ക് വഴി
നടത്തുകകൊണ്ടു സത്യത്തിന്റെ, ആത്മാവ് എന്നും,
ഹൃദയത്തിൽ സ്നെഹത്തെ ജനിപ്പിക്ക കൊണ്ടു സ്നെഹ
ത്തിന്റെ ആത്മാവ് എന്നും, മനുഷ്യരെ രക്ഷെക്ക്
ജ്ഞാനികൾ ആക്കകൊണ്ടു ജ്ഞാനത്തിന്റെ ആ
ത്മാവ് എന്നും, ദെവവചനത്തിൽ മറഞ്ഞുകിടക്കുന്ന
സുവിശെഷത്തിൻ രഹസ്യങ്ങളെ തെളിവു വരുത്തു
ക കൊണ്ടു വെളിപ്പാടിന്റെ ആത്മാവ് എന്നും ഉണ്ടു.
പരിശുദ്ധാത്മാവ് പണ്ടു പ്രവാചകന്മാൎക്കും അപൊസ്ത
ലന്മാൎക്കും മൎമ്മങ്ങളായി കിടക്കുന്നതൊരൊന്നു വെളി
പ്പെടുത്തി ജനത്തിന്റെ ഉപദെഷ്ടാക്കളായിട്ടു
നിയൊഗിക്കയും ചെയ്തു. നമുക്കൊ സ്വൎഗ്ഗസ്ഥപിതാവു
തന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെളിപ്പാടി
ന്റെയും ആത്മാവെ തരുവാൻ നിശ്ചയിക്കകൊണ്ടു, വെ
ളിച്ചമായ അവനെ കണ്ടറിയെണ്ടതിന്നു നമ്മുടെ കണ്ണുക
ൾ്ക്ക കാഴ്ച ലഭിക്കുമല്ലൊ. ദൈവത്തെ അറിയുന്നത്
തന്നെ ജ്ഞാനം, അവനെ അറിയാത്തവർ വിദ്യാ വിശെ
ഷങ്ങളെ എത്ര വശത്താക്കിയാലും ഭൊഷന്മാർ
അത്രെ. ആയത് കൊണ്ടു നമ്മുടെ കൎത്താവായ യെശു
ക്രിസ്തന്റെ ദൈവവും തെജസ്സ് ഉടയ പിതാവും ആയവൻ [ 190 ] നമുക്കും തന്റെ അറിവിൽ ജ്ഞാനത്തിന്റെയും വെളി
പ്പാടിന്റെയും ആത്മാവിനെ തരെണമെ.

Tellicherry Mission Press.

1860

"https://ml.wikisource.org/w/index.php?title=നിധിനിധാനം&oldid=210985" എന്ന താളിൽനിന്ന് ശേഖരിച്ചത്