താൾ:CiXIV281.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

ഈ വാക്കുകളെ ഒൎമ്മ വരുത്തീട്ടു, ഇതാ സുപ്രസാദകാലം ഇതാ
ഇന്നു രക്ഷാദിവസം എന്നെഴുതി. ദൈവപുത്രൻ താഴ്മയൊ
ടു കൂട പിതാവിനൊടു അപെക്ഷിച്ചു ഉത്തരം ലഭിച്ച സമയം
പ്രസാദകാലം ആയിരുന്നു, അന്നു പിതാവിന്റെ നല്ല ഇഷ്ടം
പുത്രനിൽ ആവസിച്ചു രണ്ടു വട്ടം അവൻ അതിനെ ഉറപ്പിച്ചു.
ഇവൻ എന്റെ പ്രിയപുത്രനാകുന്നു ഇവനിൽ എനിക്ക് ന
ല്ല ഇഷ്ടം ഉണ്ടു എന്നു സാക്ഷ്യം കൊടുക്കയും ചെയ്തു. യെ
ശു നിമിത്തം ദൈവത്തിന്റെ നല്ല ഇഷ്ടം മനുഷ്യരിലും പ
രന്നു വന്നു അവൻ ജനിക്കുമ്പൊൾ അല്ലൊ, ദെവദൂതർ അ
ത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വവും ഭൂമിയിൽ സ
മാധാനവും മനുഷ്യരിൽ നല്ല ഇഷ്ടവും ഉണ്ടായിവരെണ
മെ എന്നു പാടി സ്തുതിച്ചു. ഈ ഇഷ്ടകാലം ഇന്നെയൊളം
നീണ്ടുവന്നു പുതിയ നിയമകാലം എല്ലാം കരുണയെ ല
ഭിപ്പാനുള്ള ഇഷ്ടകാലം തന്നെ. അതു രക്ഷയുടെ നാ
ളും ആകുന്നു. ശത്രുക്കളിൽ നിന്നും യെശുവിനെ പിതാവു
രക്ഷിച്ചു തന്റെ വലഭാഗത്തു നിൎത്തിയപ്പൊൾ തന്നെ അ
വന്റെ രക്ഷയുടെ ദിവസം ആയിരുന്നു. യെശു നമുക്കു ര
ക്ഷയായി തീൎന്നുവല്ലൊ, അവന്റെ നാമം അതിന്നു സാ
ക്ഷി. അവന്മൂലമല്ലൊ രക്ഷാകരമായ കരുണ വിശ്വാസി
കൾ്ക്ക പ്രകാശിതമായി വരുന്നുവല്ലൊ, ലൊകാവസാനത്തൊ
ളം ഉള്ള കാലം എല്ലാം രക്ഷാദിവസം തന്നെ.

പൌൽ പുതിയനിയമകാലം ഇഷ്ടകാലവും രക്ഷാ
നാളും എന്നു വിളിച്ചത് എങ്ങിനെ, മറ്റൊരു സ്ഥലത്തു
അവൻ നാളുകൾ ദൊഷമുള്ളവയാകുന്നു എന്നു എഴുതി
യല്ലൊ. എഫെ. ൫, ൧൬. പിന്നെ അവസാനകാലം പ്ര
ത്യെകം കഷ്ടകാലമായി വരും എന്നു പല സ്ഥലങ്ങളിൽ
കാണുന്നുവല്ലൊ. ൨ തിമൊ.൩, ൧. വെളി. ൮, ൧൩. മറ്റും നൊ
ക്കുക. ഈ വാക്കുകളിൽ വിപരീതം ഏതുമില്ല, പുറമെയുള്ള


22

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/171&oldid=194134" എന്ന താളിൽനിന്ന് ശേഖരിച്ചത്